Thursday, July 14, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 4

സെമിത്തേരിയുടെ പടിഞ്ഞാറെ അറ്റത്ത്‌ നിന്ന് സാവധാനം ഞാന്‍ തെരച്ചില്‍ ആരംഭിച്ചു. അദ്ദേഹം പറഞ്ഞത്‌ ശരിയായിരുന്നു. വിവിധ തരങ്ങളിലുള്ള സ്മാരക ശിലകള്‍ . തികച്ചും ആകാംക്ഷ ഉളവാക്കുന്നവ. അസ്ഥികളുടെയും തലയോട്ടിയുടെയും രൂപങ്ങള്‍ കൊത്തി വച്ചിട്ടുണ്ടായിരുന്നു ചിലതില്‍ . മറ്റു ചിലതില്‍ മണല്‍ ഘടികാരങ്ങളുടെ രൂപം ആലേഖനം ചെയ്തിരിക്കുന്നു. എന്തായാലും ഇവയൊന്നും ചാള്‍സ്‌ ഗാസ്കോയ്‌ന്റെ കാലഘട്ടത്തിലേതല്ലെന്ന് തീര്‍ച്ച.

സെമിത്തേരി മുഴുവന്‍ അരിച്ചു പെറുക്കിക്കഴിഞ്ഞപ്പോഴേക്കും ഏതാണ്‌ ഒന്നര മണിക്കൂര്‍ കഴിഞ്ഞിരുന്നു. പക്ഷേ, എന്റെ അന്വേഷണം വിഫലമായിരിക്കുന്നു എന്ന ദുഃഖസത്യം എന്നെ നിരാശനാക്കി. എങ്കിലും, ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. മറ്റ്‌ പല സെമിത്തേരികളിലും ദര്‍ശിക്കാത്ത ഒന്ന്. വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എല്ലായിടവും. പുല്ലുകളും കുറ്റിച്ചെടികളും വെട്ടിയൊതുക്കി ഭംഗിയായി നിര്‍ത്തിയിരിക്കുന്നു.

അപ്പോള്‍ ചാള്‍സ്‌ ഗാസ്കോയ്‌ന്‍ ഇവിടെയില്ല. പരാജയം സമ്മതിക്കുമ്പോള്‍ പുതിയതായി വെട്ടിയ കുഴിയുടെ അരികില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. മഴവെള്ളം ഉള്ളിലേക്കിറങ്ങാതിരിക്കാനായി ഒരു ടാര്‍പ്പോളിന്‍ കൊണ്ട്‌ മൂടിയിട്ടിട്ടാണ്‌ കുഴിവെട്ടുകാരന്‍ പോയിരിക്കുന്നത്‌. എങ്കിലും അതിന്റെ ഒരറ്റം കുഴിയിലേക്ക്‌ വീണ്‌ കിടക്കുന്നുണ്ടായിരുന്നു. കുനിഞ്ഞ്‌ അത്‌ നേരെ പിടിച്ചിട്ടതിന്‌ ശേഷം പതുക്കെ എഴുന്നേറ്റപ്പോഴാണ്‌ ഞാനത്‌ കണ്ടത്‌.

ഒന്നോ രണ്ടോ വാര അകലെ ദേവാലയത്തിന്റെ മതിലിനോട്‌ ചേര്‍ന്നുള്ള പുല്‍മേട്ടിലെ കല്ലറ. പതിനെട്ടാം നൂറ്റാണ്ടിലെ കല്ലറകളുടെ രീതി. തലയോട്ടിയും അസ്ഥികളും കൊത്തിവച്ചിട്ടുള്ള സ്ലാബില്‍ ഏതോ ഒരു കമ്പിളി വ്യാപാരി ജെറെമിയ ഫുള്ളറുടെയും ഭാര്യയുടെയും രണ്ട്‌ മക്കളുടെയും നാമങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. ആകാംക്ഷയോടെ അതിനരികില്‍ ചെന്നിരുന്നപ്പോഴാണ്‌ മറ്റൊരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടത്‌. അതിനടിയില്‍ മറ്റൊരു സ്ലാബ്‌ കൂടിയുണ്ടെന്ന സത്യം.

എന്നിലെ ജിജ്ഞാസ സടകുടഞ്ഞെഴുന്നേറ്റത്‌ പെട്ടെന്നാണ്‌. അതിനരികില്‍ മുട്ട്‌ കുത്തിയിരുന്ന് ആ സ്ലാബ്‌ നീക്കുവാനായി ഒരു ശ്രമം നടത്തി. പക്ഷേ, എളുപ്പമായിരുന്നില്ല അത്‌. എങ്കിലും അല്‍പ്പനേരത്തെ പരിശ്രമത്തിനൊടുവില്‍ അല്‍പ്പാല്‍പ്പമായി സ്ലാബ്‌ നിരക്കി നീക്കുവാന്‍ എനിക്ക്‌ സാധിച്ചു.

"വരൂ ഗാസ്കോയ്‌ന്‍... നിങ്ങളെയൊന്ന് കണ്ടുപിടിച്ചോട്ടെ..." പതുക്കെ ഞാന്‍ പറഞ്ഞു.

സ്ലാബ്‌ ഒരു വശത്തേക്ക്‌ പൂര്‍ണ്ണമായും ഞാന്‍ നിരക്കി മാറ്റി. അടിയിലുള്ള സ്ലാബിലെ അക്ഷരങ്ങള്‍ തെളിഞ്ഞു. എനിക്ക്‌ തോന്നുന്നു, ഇതുപോലെ അത്ഭുതപ്പെട്ട നിമിഷങ്ങള്‍ പിന്നീട്‌ എന്റെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല എന്ന്. വളരെ ലളിതമായ ഒരു സ്ലാബായിരുന്നുവത്‌. എല്ലാവരും അയേണ്‍ ക്രോസ്‌ എന്ന് വിളിക്കുന്ന ജര്‍മ്മന്‍ കുരിശ്‌ അതില്‍ കൊത്തിയിരിക്കുന്നു. അതിന്‌ താഴെയായി ആലേഖനം ചെയ്തിരിക്കുന്നത്‌ മുഴുവനും ജര്‍മ്മന്‍ ഭാഷയിലാണ്‌. ഇപ്രകാരമായിരുന്നു അത്‌.

Hier ruhen Oberstleutnant Kurt Steiner und 13 Deutsche Fallschirmjager geffalen am 6 November 1943

എന്റെ ജര്‍മ്മന്‍ പരിജ്ഞാനം അത്ര പറയത്തക്കതല്ലെങ്കിലും ആ സ്ലാബിലെ വാക്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാനും മാത്രം പര്യാപ്തമായിരുന്നു. "1943 നവംബര്‍ 6 ന്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലെഫ്റ്റനന്റ്‌ കേണല്‍ കുര്‍ട്ട്‌ സ്റ്റെയ്‌നറെയും 13 ജര്‍മ്മന്‍ പാരാട്രൂപ്പേഴ്‌സിനെയും ഇവിടെ അടക്കം ചെയ്തിരിക്കുന്നു..."

കോരിച്ചൊരിയുന്ന മഴയില്‍ ഞാന്‍ അവിടെയിരുന്ന്, എന്റെ പരിഭാഷ ശരി തന്നെയാണോ എന്ന് ശ്രദ്ധാപൂര്‍വ്വം നോക്കി. അതേ... അങ്ങനെ തന്നെയാണ്‌ എഴുതിയിരിക്കുന്നത്‌. പക്ഷേ, ഇതെങ്ങനെ സംഭവ്യമാകും...? എന്റെയറിവ്‌ ശരിയാണെങ്കില്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ ബ്രിട്ടനില്‍ വച്ച്‌ കൊല്ലപ്പെട്ട 4925 ജര്‍മ്മന്‍ ഭടന്മാരുടെയും ഭൗതികാവശിഷ്ടങ്ങള്‍ 1967 ല്‍ സ്റ്റാഫോര്‍ഡിലെ കാനോക്ക്‌ ചെയ്സില്‍ ഒരു ജര്‍മ്മന്‍ സെമിത്തേരി നിര്‍മ്മിച്ച്‌ അവിടെ അടക്കം ചെയ്തിരുന്നു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ്‌ പറയുന്നത്‌. ഛേ... അങ്ങനെ വരാന്‍ യാതൊരു വഴിയുമില്ല... ആരുടെയോ ഭാഗത്ത്‌ നിന്ന് സംഭവിച്ച ഗുരുതരമായ അബദ്ധം... അല്ലാതെയാവാന്‍ തരമില്ല...

ആരുടെയോ ദ്വേഷ്യത്തോടെയുള്ള അലര്‍ച്ച കേട്ട്‌ ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുത്തു.

"നിങ്ങളെന്ത്‌ പണിയാണവിടെ ചെയ്യുന്നത്‌ മിസ്റ്റര്‍ ...?"

* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

21 comments:

 1. ആകാംക്ഷയുടെ നിമിഷങ്ങള്‍ ...

  ReplyDelete
 2. തുടരുക, ആശംസകൾ

  ReplyDelete
 3. പെട്ടെന്ന് തീര്‍ന്ന പോലെ ! അടുത്തത് അറിയാന്‍ ആകാംഷയായി .....

  ReplyDelete
 4. അതെ, ആകാംക്ഷ വര്‍ദ്ധിയ്ക്കുന്നു... തുടരട്ടെ!

  ReplyDelete
 5. അണ്ണാ... ഇതു പറ്റിക്കലാണ് കെട്ടൊ..
  ഒന്നു രസമായി വരുമ്പോഴേക്കും ....... തുടരും!!!
  കൈനീട്ടം വൈകീട്ടാക്കാൻ പറ്റ്വോ! 2 അദ്ധ്യായങ്ങൾ ഒന്നിച്ച് വിവർത്തനം ചെയ്യാൻ പറ്റ്വോ???

  ReplyDelete
 6. ആകാംക്ഷ ആകാംക്ഷ മാത്രം.

  ReplyDelete
 7. കൊള്ളാം..
  ആകംക്ഷ നിലനിർത്തി...
  ആശംസകൾ...

  ReplyDelete
 8. മിനി ടീച്ചർ ... നന്ദി...

  ലിപി... കാത്തിരിക്കൂ അടുത്ത വെള്ളിയാഴ്ച്ച വരെ...

  ശ്രീ ... അതാണാല്ലോ ജാക്ക് ഹിഗ്ഗിൻസിന്റെ നോവലുകളുടെ പ്രത്യേകത...

  പാച്ചു... ആകാംക്ഷയുടെ മുൾമുനയിൽ നിങ്ങളെയൊക്കെ നിർത്തി സ്ഥലം വിടുമ്പോഴുള്ള രസം ഒന്ന് വേറെ തന്നെയാ... ഒരു എപ്പിസോഡ് തന്നെ എഴുതാൻ സമയം തന്നെ കിട്ടുന്നില്ല കേട്ടോ...

  പൊന്മളക്കാരൻ... ഇനി അടുത്തയാഴ്ച്ച..

  സുകന്യാജി... അതല്ലേ അതിന്റെയൊരു ഇത്... ഏത്...

  വി.കെ... നന്ദി... വീണ്ടും വരിക...

  ReplyDelete
 9. ആ അത് തന്നെ..അങ്ങനെ ഉഷാറായി വരട്ടെ......കാത്തിരിയ്ക്കുന്നു.

  ReplyDelete
 10. ഞാന്‍ പേടിച്ചു പോയി ..
  ശ്രദ്ദിച്ചു വായിക്കുമ്പോള്‍ ആണ്‌
  ആ അലര്‍ച്ച ..വിനുവേട്ടാ ..ഞാന്‍
  ഇനി രണ്ടു മാസത്തെ ഒന്നിച്ചു വായിച്ചോളാം
  കേട്ടോ.നാട്ടില്‍ നെറ്റ് ഒകെ കണക്ക് ആണ്‌ ...
  സമയവും കിട്ടില്ല ...

  ReplyDelete
 11. സ്ലാബ്ബ് തുറന്നല്ലേയുള്ളൂ...
  ആകാംക്ഷ ഇനി വരാനിരിക്കുന്നേയുള്ളൂ..അല്ലേ

  ReplyDelete
 12. മഴയത്ത്‌ സ്ലാബ് തുടന്നിട്ടിട്ട് ഇങ്ങനെ മുങ്ങേണ്ടിയിരുന്നില്ല, വിനുവേട്ടാ.. ഇനിയിപ്പോ ഒരാഴ്ച കാത്തിരിക്കണമല്ലോ..

  തുറന്നിട്ട കല്ലറയും പിന്നിലെ അലര്‍ച്ചയും !! (ചുമ്മാതെ മനുഷ്യനെ പേടിപ്പിക്കാന്‍...)

  ReplyDelete
 13. കഥ രസകരമായി വരുന്ന ഒരു ലക്ഷണം കാണുന്നുണ്ട്.

  ReplyDelete
 14. വിനയന്‍ സിനിമ പോലാണല്ലോ
  യക്ഷി വരുമോ..?

  ReplyDelete
 15. ഇത് വേഗം തീര്‍ന്നുപോയി. ഒര്‍ജിനല്‍ അദ്ധ്യായവും ഇത്രയുമേ ഉള്ളെന്ന് കരുതട്ടെ.

  ReplyDelete
 16. ശ്ശൊ.. കല്ലറ കണ്ടുപിടിച്ചു എന്നുതന്നെ കരുതിയപ്പഴാ ....

  ReplyDelete
 17. തലയ്ക്കടി കിട്ടുവോ?

  ReplyDelete
  Replies
  1. ഓടിച്ചെല്ല്ല് അടുത്ത ലക്കത്തിലേക്ക്...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...