Friday, August 12, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 8

ആ സമയത്താണ്‌ അരികിലെ വാതില്‍ തുറന്ന് ഫാദര്‍ വെറേക്കര്‍ പ്രത്യക്ഷപ്പെട്ടത്‌. അദ്ദേഹം എങ്ങനെ അവിടെയെത്തിയെന്ന് ദൈവത്തിന്‌ മാത്രമേ അറിയൂ. അദ്ദേഹത്തെ കണ്ടതും എനിക്ക്‌ അല്‍പ്പം ആശ്വാസം തോന്നി.

"ഹേയ്‌... എന്താണിവിടെ നടക്കുന്നത്‌...?" അദ്ദേഹം ആരാഞ്ഞു.

"ഇത്‌ ഞങ്ങള്‍ക്ക്‌ വിട്ടുതരൂ ഫാദര്‍ ‍... ഞങ്ങള്‍ കൈകാര്യം ചെയ്തോളം ഇത്‌..." താടിക്കാരന്‍ മുരണ്ടു.

"നിങ്ങള്‍ ഒരു മണ്ണാങ്കട്ടയും ചെയ്യാന്‍ പോകുന്നില്ല ആര്‍തര്‍ സെയ്‌മൂര്‍ ... അദ്ദേഹത്തിന്റെ കഴുത്തില്‍ നിന്ന് പിടി വിടൂ..." ഫാദര്‍ ആജ്ഞാപിച്ചു.

എന്റെ കോളറിലെ പിടുത്തം വിടാതെ സെയ്‌മൂര്‍ അദ്ദേഹത്തെ രൂക്ഷമായി നോക്കി. അയാളെ കീഴ്‌പ്പെടുത്താനുള്ള വഴികള്‍ എനിക്കറിയാഞ്ഞിട്ടല്ല. പക്ഷേ, ഈ അവസരത്തില്‍ അതിന്റെ ആവശ്യകതയുണ്ടെന്ന് തോന്നിയില്ല.

"സെയ്‌മൂര്‍ ...." ഫാദര്‍ വെറേക്കര്‍ ഇത്തവണ ശബ്ദമുയര്‍ത്തുക തന്നെ ചെയ്തു.

സെയ്‌മൂര്‍ സാവധാനം എന്റെ കോളറിലെ പിടി അഴച്ചു.

"വീണ്ടും ഈ വഴിക്ക്‌ ഇനി വരരുത്‌ മിസ്റ്റര്‍ ഹിഗ്ഗിന്‍സ്‌... ഇതിനകം താങ്കള്‍ക്കത്‌ മനസ്സിലായിക്കാണുമല്ലോ..." ഫാദര്‍ വെറേക്കര്‍ പറഞ്ഞു.

"ശരി ഫാദര്‍ ...'

അവിടെ ഒരു ഒച്ചപ്പാടും ബഹളവുമുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. എന്തായാലും ഇനി അവിടെ നില്‍ക്കുന്നത്‌ നല്ലതല്ല എന്ന് എനിക്ക്‌ മനസ്സിലായി. തിരിഞ്ഞ്‌ ഞാന്‍ പുറത്തേക്കിറങ്ങി. ഈ നിഗൂഢതയുടെ ചുരുളുകള്‍ അഴിക്കുന്നത്‌ പിന്നീടാകാം.

ചെമ്മണ്‍ പാതയിലെത്തിയ ഞാന്‍ കണ്ടത്‌ എന്റെ കാറിന്റെ ബോണറ്റിലിരുന്ന് ചുരുട്ട്‌ തെറുക്കുന്ന കുഴിവെട്ടുകാരന്‍ ലെയ്‌ക്കര്‍ ആംസ്‌ബിയെയാണ്‌. ഞാന്‍ കാറിന്റെ സമീപം എത്തിയതോടെ അയാള്‍ എഴുന്നേറ്റു.

"ഓ, നിങ്ങളെത്തിയോ... ? അവിടെ നിന്ന് രക്ഷപെട്ടുവല്ലേ...?" അയാള്‍ ചോദിച്ചു.

മുമ്പ്‌ കണ്ട അതേ കൗശലഭാവമായിരുന്നു ഇപ്പോഴും അയാളുടെ മുഖത്ത്‌. ഞാന്‍ സിഗരറ്റ്‌ പാക്കറ്റ്‌ എടുത്ത്‌ തുറന്ന് ഒരെണ്ണം അയാള്‍ക്ക്‌ നേരെ നീട്ടി.

"നിങ്ങള്‍ക്കറിയുമോ എന്നറിയില്ല... " ഞാന്‍ തുടക്കമിട്ടു. "കാണുന്ന അത്ര നിസ്സാരനല്ല നിങ്ങള്‍ എന്നാണെനിക്ക്‌ തോന്നുന്നത്‌..."

അയാള്‍ വെളുക്കെ ചിരിച്ചു. രഹസ്യങ്ങള്‍ ഒളിഞ്ഞ്‌ കിടക്കുന്ന ചിരി. പിന്നെ സിഗരറ്റ്‌ ആഞ്ഞ്‌ വലിച്ച്‌ പുകച്ചുരുളുകള്‍ മഴയത്തേക്ക്‌ മേഘശകലങ്ങള്‍ കണക്കെ ഊതി വിട്ടു.

"എന്ത്‌ തരും...?"

അയാള്‍ എന്താണുദ്ദേശിച്ചതെന്ന് ആ നിമിഷം തന്നെ എനിക്ക്‌ പിടികിട്ടി. എന്നാല്‍ കുറച്ചു കൂടി അയാള്‍ മുന്നോട്ട്‌ പോകട്ടെ എന്ന് തീരുമാനിച്ചിട്ട്‌, മനസ്സിലാകാത്തവനെപ്പോലെ ഞാന്‍ നടിച്ചു.

"എന്ത്‌ തരുമെന്നോ...? നിങ്ങള്‍ എന്താണുദ്ദേശിക്കുന്നത്‌... മനസ്സിലായില്ല..."

"നിങ്ങള്‍ക്ക്‌ വിലപ്പെട്ട വിവരങ്ങള്‍ തന്നെ... സ്റ്റെയ്‌നറെക്കുറിച്ച്‌..."

കാറില്‍ ചാരി അയാള്‍ എന്നെത്തന്നെ നോക്കികൊണ്ട്‌ നിന്നു. ഞാന്‍ പതുക്കെ പേഴ്‌സ്‌ പുറത്തെടുത്ത്‌ തുറന്ന് ഒരു അഞ്ച്‌ പൗണ്ടിന്റെ നോട്ട്‌ എടുത്ത്‌ വിരലുകള്‍ക്കിടയില്‍ പിടിച്ചു. അയാളുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ മുന്നോട്ടാഞ്ഞു. ഞാന്‍ എന്റെ കൈകള്‍ പിന്‍വലിച്ചു.

"നില്‍ക്ക്‌ നില്‍ക്ക്‌... ആദ്യം എന്റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയൂ..."

"ശരി... നിങ്ങള്‍ക്കെന്തൊക്കെയാണ്‌ അറിയേണ്ടത്‌ മിസ്റ്റര്‍ ...?"

"ഈ കുര്‍ട്ട്‌ സ്റ്റെയ്‌നര്‍ .... ആരായിരുന്നു അയാള്‍ ...?"

അയാള്‍ വീണ്ടും ചിരിച്ചു. കണ്ണുകളില്‍ അതേ ഗൂഢഭാവം... കൗശലക്കാരന്റെ അതേ ചിരി...

"അത്രയേയുള്ളോ...?" അയാള്‍ പറഞ്ഞു. "സ്റ്റെയ്‌നര്‍ ... അദ്ദേഹം ... ജര്‍മ്മനിയില്‍ നിന്നും തന്റെ സംഘാംഗങ്ങളോടൊപ്പം ഇവിടെ വന്ന ചെറുപ്പക്കാരന്‍ ... മിസ്റ്റര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ വധിക്കുവാന്‍ ..."

അയാളെ നോക്കി അന്തം വിട്ട്‌ നില്‍ക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ. എന്റെ വിരല്‍ത്തുമ്പിലിരുന്ന അഞ്ച്‌ പൗണ്ടിന്റെ നോട്ട്‌ തട്ടിയെടുത്ത്‌ ആ ചെമ്മണ്‍ പാതയിലൂടെ അയാള്‍ ശീഘ്രം നടന്നകന്നു.


* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

18 comments:

  1. അപ്പോള്‍ സ്റ്റെയ്‌നര്‍ വന്നത്‌ അതിനായിരുന്നു...

    ReplyDelete
  2. ചതി... കൊലച്ചതി... അഞ്ച് പൌണ്ടും പോയി, കാര്യം മുഴുവൻ അറിഞ്ഞതുമില്ല... ഇനി ആഴ്ച ഒന്നു കഴിയണം... അണ്ണാ കൂടുതൽ ഉഷാരായി വരുന്നുണ്ട്...

    ReplyDelete
  3. എന്നാലും...

    ഇനിയുമെന്തൊക്കെയോ അറിയാനില്ലേ? അയാളെ അപ്പഴേയ്ക്കും വിട്ടു കളഞ്ഞോ?

    ReplyDelete
  4. അഞ്ചു പൌണ്ടിന് അത്രയും വിവരം പോരായിരുന്നു...
    അയാളെ വിടണ്ടായിരുന്നു...
    അടുത്തതിനായി കാത്തിരിക്കുന്നു...

    ReplyDelete
  5. അടുത്തതിനായി കാത്തിരിക്കുന്നു...

    ReplyDelete
  6. "അയാളെ കീഴ്‌പ്പെടുത്താനുള്ള വഴികള്‍ എനിക്കറിയാഞ്ഞിട്ടല്ല."

    Higgins the hero..

    ReplyDelete
  7. പാച്ചൂ... പോസ്റ്റ് ചെയ്യാൻ വേണ്ടി കാത്തിരിക്കുകയായിരുന്നുവല്ലേ? ഇനിയിപ്പോൾ അടുത്തയാഴ്ച വരെ കാത്തിരിക്ക് കേട്ടോ...

    ശ്രീ... സാരമില്ല, അയാൾ പോയെങ്കിൽ പോട്ടെ... ഹിഗ്ഗിൻസ് എന്തെങ്കിലും വഴി കണ്ടുപിടിക്കാതിരിക്കില്ല...

    വി.കെ... എന്തായാലും സ്റ്റെയ്‌നർ ആരായിരുന്നുവെന്ന് പിടി കിട്ടിയല്ലോ... ഇനി ആ തുമ്പിൽ പിടിച്ച് ഹിഗ്ഗിൻസ് കയറിക്കോളും...

    ലീല ടീച്ചർ... സന്തോഷം...

    അജിത്‌ഭായ്... അതേ... ഈ ഒരു സംഭവം ഒരു നോവലാക്കി മാറ്റിയ ശ്രീ ഹിഗ്ഗിൻസിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല...



    മാൻ റ്റു വാക്ക് വിത്ത്... ആദ്യ സന്ദർശനത്തിന് നന്ദി...

    ReplyDelete
  8. കഴിഞ്ഞ ഒരദ്ധ്യായം മിസ്സായിരുന്നു. അതിന്റെ കുഴപ്പം. അതും ഒന്ന് വായിക്കാന്‍ നോക്കട്ടെ

    ReplyDelete
  9. തുടരുക, കാത്തിരിക്കുന്നു.

    ReplyDelete
  10. ഹാവൂ... ഹിഗ്ഗിൻസിന്റെ തടി കയിച്ചിലായല്ലോ..

    കുഴിവെട്ടുകാരൻ ലെയ്ക്കോച്ചൻ മോശക്കാരനല്ലല്ലോ.. 5 പൌണ്ട് പോയാലെന്താ, നല്ല കിടിലൻ വാർത്തയല്ലേ കിട്ടിയിരിക്കുന്നത്.. ബാക്കി കൂടെ പോരട്ടെ..

    ReplyDelete
  11. അപ്പൊ ഊഹിച്ച പോലെ അടി വീണില്ല :)
    എന്നാലും ഒരു ചോദ്യത്തിന് 5 പൌണ്ട് ! ബാക്കി അറിയാന്‍ ഇനിയുമെത്ര കൊടുക്കേണ്ടി വരും ! :)

    ReplyDelete
  12. കുഴിവെട്ടുകാരന് അഞ്ചു പൌണ്ട്. ഒരാഴ്ചത്തെ ഇടവേളക്കുശേഷം വായിക്കാന്‍ കിട്ടുന്നത് ജിമ്മി പറയും പോലെ ആകെ ഇത്തിരി കുഞ്ഞന്‍ പോസ്റ്റ്‌. കുറച്ചു കൂടുതല്‍ വായിക്കാന്‍ വിനുവേട്ടന് നമ്മളൊക്കെ ചേര്‍ന്ന് എത്ര പൌണ്ട് കൊടുക്കേണ്ടിവരും?

    ReplyDelete
  13. ഉവ്വ ഉവ്വേ.
    പൌണ്ട് കൊടുക്കണ കുറേ ടീംസ്..

    (ശ്ശൊ..ഇനി എങ്ങാനും പൌണ്ട് കൊടുക്കണ പരിപാടീ ഉണ്ടോ..?)

    നുമ്മടെ സ്ടൊംവാണിംഗ് സിനിമ ആക്കാന്‍ പോണെന്നോ, പുസ്തകം ഇറക്കുന്നെന്നോ ഒക്കെ കേട്ടിരുന്നല്ലോ..
    പൌണ്ട് ഒന്നും കൊടുത്തില്ലേലും വേണ്ടീല്ല, ഇതിനൊക്കെയുള്ള ടെക്നിക്കല്‍ ഉപദേശങ്ങള്‍ കൊടുത്തൂടേ...

    ReplyDelete
  14. മനോരാജ്... ഇപ്പോൾ ഒപ്പമെത്തിയല്ലോ...

    മിനി ടീച്ചർ... നന്ദി...

    ജിമ്മി... അതേ... ചാൾസ് ഗാസ്‌കോയ്‌നെ തേടി വന്ന് സ്റ്റെയ്നറെ കണ്ടുമുട്ടി...

    ലിപി... നമുക്ക് നോക്കാം, അടുത്തയാഴ്ച...

    സുകന്യാജി... എനിക്ക് ഒരു പൌണ്ട് പോലും വേണ്ട... എല്ലാവരും ഈ നോവലിനൊപ്പം ഉണ്ടായാൽ മതി...

    ചാർളി... സ്റ്റോം വാണിങ്ങ് പുസ്തകമാക്കാൻ കുറച്ച് നൂലാമാലകൾ ഉണ്ട്. ഗ്രന്ഥകർത്താവിന്റെയും പ്രസാധകരുടെയും അനുമതി... അതു കൊണ്ട് തൽക്കാലം ആ പരിപാടി ഉപേക്ഷിച്ചു...

    ReplyDelete
  15. അടിയില്ല, നന്നായി. എന്നാലും കാശു പോയില്ലേ?
    അപ്പോ അടുത്ത ഭാഗം വരട്ടെ.......

    ReplyDelete
  16. ഈ ആഴ്ച്ച ഈഗിളിനെ മറന്നു പോയേനെ...കേട്ടൊ

    ReplyDelete
  17. എച്ചുമുക്കുട്ടി... അടുത്തഭാഗം നാളെ...

    മുരളിഭായ്... കണ്ടില്ലല്ലോ എന്നോർത്ത് അൽപ്പം വിഷമമുണ്ടയിരുന്നു കേട്ടോ... ആ വിഷമം ഇപ്പോൾ വല്ലാതെ കൂടി... അൽപ്പം മുമ്പ് എന്റെ പ്രിയ സംഗീത സംവിധായകൻ ജോൺസൻ മാഷുടെ അകാലവിയോഗത്തിന്റെ വാർത്ത ശ്രവിച്ചപ്പോൾ... ശുദ്ധസംഗീതത്തിന്റെ വക്താക്കളിൽ ഇനിയെത്ര പേരുണ്ട് ബാക്കി... :(

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...