Friday, August 19, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 9


ജീവിതത്തില്‍ ചില കാര്യങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം, ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അത്ര വലുതായിരിക്കും. ഉദാഹരണത്തിന്‌ ഫോണിന്റെ അങ്ങേ തലയ്ക്കല്‍ നിന്ന് ഒരു അപരിചിത ശബ്ദം നമ്മുടെ പ്രീയപ്പെട്ട ആരെങ്കിലും മരണമടഞ്ഞു എന്നറിയിക്കുമ്പോഴുള്ള അവസ്ഥ... വാക്കുകള്‍ക്ക്‌ അര്‍ത്ഥം നഷ്ടമാകുന്ന അവസ്ഥ... ഒരു നിമിഷമെങ്കിലും ശ്വാസം നിലച്ച്‌ മറ്റേതോ ലോകത്തായത്‌ പോലുള്ള നിമിഷങ്ങള്‍ ... തിരികെ സ്വബോധം വീണ്ടെടുക്കാന്‍ കുറച്ച്‌ നേരമെങ്കിലും വേണ്ടി വരും.

ലെയ്‌ക്കര്‍ ആംസ്‌ബിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന്‌ ശേഷം എന്റെ അവസ്ഥ അതായിരുന്നു. അവിശ്വസനീയം എന്നതിനുമപ്പുറം എന്തൊക്കെയോ ആയിരുന്നു അത്‌. ഇതുവരെയുള്ള ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ച ഒരു കാര്യമുണ്ട്‌. നിങ്ങള്‍ എന്തെങ്കിലും ഒരു കാര്യം അസംഭവ്യം എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ, അടുത്ത വാരം തന്നെ അത്‌ സംഭവിച്ചിരിക്കും. ആംസ്‌ബി പറഞ്ഞ കാര്യം സത്യമാണെങ്കില്‍ അതൊരു വലിയ ദൗത്യം തന്നെയായിരുന്നിരിക്കണം. എന്റെ മനസ്സിന്‌ തല്‍ക്കാലം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അത്രയും നിഗൂഢതകള്‍ നിറഞ്ഞ ഒരു ദൗത്യം.

പക്ഷേ, അത്‌ വാസ്തവം തന്നെയാണ്‌. അതിന്റെ തെളിവുകള്‍ എന്റെ സ്വന്തം കണ്ണുകളിലൂടെ കണ്ടതാണ്‌. ഞാന്‍ ബ്ലാക്കെനി ഹോട്ടലിലേക്ക്‌ മടങ്ങി. സാധനങ്ങളെല്ലാം പായ്ക്ക്‌ ചെയ്ത്‌ ഹോട്ടല്‍ ബില്ലടച്ച്‌ വീട്ടിലേക്ക്‌ തിരിച്ചു. അതായിരിക്കും ആ വര്‍ഷം എനിക്ക്‌ ലഭിക്കുന്ന ഒരേയൊരു വിശ്രമവേള എന്നതിനെക്കുറിച്ച്‌ അപ്പോള്‍ ഞാന്‍ ബോധവാനായിരുന്നില്ല. നൂറ്‌ കണക്കിന്‌ ഫയലുകള്‍ ... ഡസനുകളോളം ഇന്റര്‍വ്യൂകള്‍ ... ലോകത്തിന്റെ പലയിടത്തേക്കുള്ള അന്വേഷണാത്മക യാത്രകള്‍ ... സാന്‍ ഫ്രാന്‍സിസ്കോ, സിംഗപ്പൂര്‍ , അര്‍ജന്റീന, ഹാംബര്‍ഗ്‌, ബെര്‍ലിന്‍ , വാഴ്‌സാ ... എന്തിനേറെ പറയുന്നു, ബെല്‍ഫാസ്റ്റിലെ ഫാള്‍സ്‌ റോഡില്‍ പോലും... ഈ സംഭവത്തെക്കുറിച്ച്‌ ഒരു കച്ചിത്തുരുമ്പെങ്കിലും ലഭിക്കുവാനായി... അതെത്ര നിസ്സാരമാണെങ്കില്‍ക്കൂടി, ഇതിന്റെ പിന്നിലെ സത്യാവസ്ഥ പുറത്ത്‌ കൊണ്ടുവരണമെന്ന വാശിയായിരുന്നു എനിക്ക്‌. പക്ഷേ, ഈ കുരുക്ക്‌ അഴിക്കുവാനായി എന്റെ പക്കല്‍ ലഭിച്ചിരിക്കുന്ന ഒരേ ഒരു നാമം അത്‌ മാത്രമായിരുന്നു... ഇതിന്റെയെല്ലാം കേന്ദ്രബിന്ദുവായ ആ വ്യക്തിയുടെ നാമം... കുര്‍ട്ട്‌ സ്റ്റെയ്‌നര്‍ ...

* * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)

20 comments:

 1. വളരെ ചെറിയ ഒരു പോസ്റ്റാണിതെന്ന് അറിയാം... ഒരു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം 1975 ല്‍ ആണ്‌ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്‌.

  ജാക്ക്‌ ഹിഗ്ഗിന്‍സ്‌ ചുരുളഴിച്ച ആ രഹസ്യത്തിന്റെ, ആ അസാദ്ധ്യ ദൗത്യത്തിന്റെ കഥ അടുത്ത ലക്കം മുതല്‍ വായിക്കുക... എല്ലാവരും രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലഘട്ടത്തിലേക്ക്‌ ... അതായത്‌ 1943 ലേക്ക്‌ സഞ്ചരിക്കുവാന്‍ തയ്യാറെടുത്ത്‌ നില്‍ക്കുക....

  ReplyDelete
 2. അപ്പോ അടുത്ത ലക്കം വരെ കാത്തിരിയ്ക്കുക തന്നെ

  ReplyDelete
 3. അതെ, ഞാൻ റെഡി.

  ReplyDelete
 4. mashe vayikkam ketto... intersting anennu thonnunnu.. i will comment later..

  ReplyDelete
 5. കാത്തിരിക്കുന്നു....

  ReplyDelete
 6. ആദ്യം മുതൽ വായിക്കട്ടെ

  ReplyDelete
 7. ശ്രീ, എച്ചുമുക്കുട്ടി, എ മാൻ റ്റു വാക്ക് വിത്ത്, കണ്ണൻ, വി.കെ, പഥികൻ, അജിത്‌ഭായ്, കുമാരൻ ... വളരെ സന്തോഷം ഈ കുഞ്ഞൻ പോസ്റ്റിൽ അഭിപ്രായം അറിയിച്ചതിന്... അടുത്തയാഴ്ച്ച മുതൽ കഥ തുടങ്ങുകയായി...

  ReplyDelete
 8. ഓക്കേ ഞാനും കൂടുന്നുണ്ട് ഈ വായനാ യാത്രയില്‍

  ReplyDelete
 9. ആദ്യത്തെ പാരഗ്രാഫ്‌ ജോണ്സന്‍ മാസ്റ്റര്‍ക്ക്‌ സമര്‍പ്പിക്കാം അല്ലേ.. പാടിയതിനേക്കാള്‍ മധുരമായ ഗാനങ്ങള്‍ പാടാതെ ബാക്കിവച്ച് കടന്നുപോയ ആ കലാകാരന് ആദരാജ്ഞലികള്‍ ..

  അപ്പൊ ഈ ഒരു ചെറിയ അധ്യായത്തോടെ നമ്മള്‍ കഥയി ലേയ്ക്ക്‌ കടക്കുന്നു, അല്ലേ? ഹിഗ്ഗിന്സിന്റെ കൂടെ യാത്ര ചെയ്യാന്‍ തിടുക്കമായി..

  ReplyDelete
 10. ‘ഓലയാൽ മേഞ്ഞൊരു കൊമ്പുഗൃഹത്തിന്റെ കോലായിൽ നിന്നൊരു കോമളാംഗി...’

  പണ്ടത്തെ ഒരു മോഹൻലാൽ-ഇന്നസെന്റ് സ്റ്റേജ് ഷോ ആണ് ഓർമ്മ വരുന്നത്.. ഗൾഫ് പ്രോഗ്രാംസിൽ വച്ച് ഏറ്റവും ബെസ്റ്റ്..

  കഥ തുടങ്ങണ്ണാ, കഥ തുടങ്ങ്..

  എന്താ ‘കഥാപ്രസംഗത്തിന്റെ‘ പുസ്തകം നീലത്താമര എടുത്ത് അടുപ്പിലിട്ടോ?

  ReplyDelete
 11. തുടങ്ങുമ്പോള്‍ അറിയിക്കുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു.

  ReplyDelete
 12. അപ്പോൾ ഇനി മുതൽ സെക്കന്റ് വേൾഡ് വാർ ഇവിടെ കാണാം അല്ലേ വിനുവേട്ടാ

  ReplyDelete
 13. വായിക്കുന്നു

  ReplyDelete
 14. ഞെട്ടാൻ തയ്യാറായിക്കഴിഞ്ഞു.

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...