Thursday, September 8, 2011

ഈഗിൾ ഹാസ് ലാന്റഡ് – 12


ആ രാത്രിയിൽ കാനറീസും ഹിം‌മ്‌ലറും കൂടി ബെർലിനിലേക്ക് മടങ്ങുവാൻ തീരുമാനിച്ചു. രണ്ട് കാറുകളിലായി അവർ റാസ്റ്റൻബർഗിൽ നിന്ന് ഒമ്പത് മൈൽ അകലെയുള്ള എയർപോർട്ടിലേക്ക് തിരിച്ചത് ഒരേ സമയത്തായിരുന്നുവെങ്കിലും കാനറീസ്, എയർപോർട്ടിൽ എത്തിയത് പതിനഞ്ച് മിനിറ്റ് വൈകിയാണ്. ഡോർണിയർ വിമാനത്തിന്റെ പടികൾ കയറുമ്പോൾ അദ്ദേഹം തീർത്തും ഖിന്നനായി കാണപ്പെട്ടു. ഹിം‌‌മ്‌ലർ തന്റെ സീറ്റ് ബെൽറ്റ് മുറുക്കി കഴിഞ്ഞിരുന്നു. ഒന്ന് സംശയിച്ചിട്ട് കാനറീസ് അദ്ദേഹത്തിന്റെ അടുത്ത സീറ്റിൽ പോയി ഇരുന്നു.

“വഴിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ?“ വിമാനം റൺ‌വേയിലൂടെ മുന്നോട്ട് കുതിച്ച് ആകാശത്തേക്കുയരുമ്പോൾ ഹിം‌മ്‌ലർ ചോദിച്ചു.

“കാറിന്റെ ടയർ പഞ്ചറായി” കാനറീസ് പിന്നോട്ടാഞ്ഞ് ഇരുന്നു. “താങ്ക്സ് വെരി മച്ച്, ബൈ ദി വേ താങ്കളുടെ പിന്തുണ വലിയൊരു ആശ്വാസം തന്നെയായിരുന്നു അവിടെ

“ഓ, താങ്കളെ സഹായിക്കുന്നതിൽ സന്തോഷമേയുള്ളൂ” ഹിം‌മ്‌ലർ പറഞ്ഞു.

വിമാനം ഉയർന്ന് കൊണ്ടിരുന്നു. എൻ‌ജിനുകളുടെ മുരൾച്ച ചെവി തുളപ്പിക്കുന്നതായിരുന്നു.

“മൈ ഗോഡ് അദ്ദേഹം ഇന്ന് ശരിക്കും ഫോമിലായിരുന്നു“ കാനറീസ് പറഞ്ഞു.  “ചർച്ചിലിനെ പിടിച്ചുകൊണ്ടുവരിക ഇത് പോലൊരു വട്ട് താങ്കളിതിന് മുമ്പ് കേട്ടിട്ടുണ്ടോ എവിടെയെങ്കിലും?“

“സ്കോർസെനി, ഗ്രാൻ സാസോയിൽ നിന്ന് മുസ്സോളിനിയെ രക്ഷിച്ചുകൊണ്ടുവന്നുവെന്ന് വിചാരിച്ച് എപ്പോഴും അതുപോലെയാകണമെന്നില്ലല്ലോ
ഇതുപോലുള്ള അത്ഭുതങ്ങൾ ഇനിയും സാദ്ധ്യമാണെന്നാണ് ഫ്യൂറർ വിചാരിക്കുന്നത് എന്തായാലും നമ്മുടെ മന:സമാധാനം നഷ്ടമായി എന്ന് പറഞ്ഞാൽ മതിയല്ലോ അഡ്മിറൽ

“മുസ്സോളിനിയുടെ മോചനം ഒരു സംഭവം തന്നെ“ കാനറീസ് പറഞ്ഞു. “സ്കോർസെനിയുടെ നേട്ടത്തെ ചെറുതായി കാണുകയല്ല വിൻസ്റ്റൺ ചർച്ചിലിനെ ഇവിടെയെത്തിക്കാൻ സാധിച്ചാൽ ഇറ്റ് വിൽ ബീ സംതിങ്ങ് എൽ‌സ് എഗെയ്ൻ

“ഓ, എനിക്കറിയില്ല “ ഹിം‌മ്‌ലർ പറഞ്ഞു. ശത്രുപക്ഷത്തിന്റെ ന്യൂസ് റീലുകൾ താങ്കളെപ്പോലെ തന്നെ  ഞാനും കണ്ടതാണ് ഒരു ദിവസം ലണ്ടനിൽ പിന്നൊരു ദിവസം മാഞ്ചസ്റ്ററിൽ അല്ലെങ്കിൽ ലീഡ്സിൽ സിഗരറ്റും ചുണ്ടിൽ വച്ച് കൊണ്ട് കണ്ടവരോടെല്ലാം കുശലം ചോദിച്ച് കൊണ്ട് തെരുവിലൂടെയുള്ള അദ്ദേഹത്തിന്റെ നടപ്പ്. എനിക്ക് തോന്നുന്നത് ലോകനേതാക്കളിൽ ഏറ്റവും സുരക്ഷ കുറവുള്ളത് അദ്ദേഹത്തിനായിരിക്കുമെന്നാണ്

“താങ്കളങ്ങനെയാണ് വിശ്വസിക്കുന്നതെങ്കിൽ പിന്നെ എന്തും തന്നെ വിശ്വസിക്കാം” കാനറീസ് പറഞ്ഞു. എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഈ ഇംഗ്ലീഷ്കാർ വിഡ്ഢികളാണെന്ന് കരുതരുത് MI-5* ഉം MI-6* ഉം ധാരാളം ചെറുപ്പക്കാരെ നിയോഗിച്ചിട്ടുണ്ട്.  (MI-5*, MI-6*  -  ഭീകരപ്രവർത്തനങ്ങൾക്കും ചാരപ്രവൃത്തിയ്ക്കും എതിരെ ജാഗരൂകരായിരിക്കുന്ന ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസി). ഓക്സ്ഫഡിലും കേംബ്രിഡ്ജിലും പഠിച്ചിറങ്ങിയ കഴിവുള്ള യുവാക്കൾ എന്തെങ്കിലും സംശയം തോന്നിയാൽ മതി, നിങ്ങളുടെ വയറ്റിലൂടെ വെടിയുണ്ട പാഞ്ഞ് പോയിരിക്കും എന്തിന് ഈ കിഴവൻ ചർച്ചിലിന്റെ കാര്യം തന്നെയെടുക്കാം കോട്ടിന്റെ പോക്കറ്റിൽ തന്നെ കാണും പിസ്റ്റൾ ഈ പ്രായത്തിലും ഉന്നം പിഴയ്ക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്ന് വേണമെങ്കിൽ ഞാൻ ബെറ്റ് വയ്ക്കാം

ഒരു പരിചാരകൻ ട്രേയിൽ കാപ്പി കൊണ്ടുവന്നു.

“അപ്പോൾ ഇക്കാര്യത്തിൽ മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലെന്നാണോ താങ്കളുടെ അഭിപ്രായം?” ഹിം‌മ്‌ലർ ചോദിച്ചു.

“എന്നെപ്പോലെ തന്നെ താങ്കൾക്കുമറിയാം ഇക്കാര്യത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്” കാനറീസ് പറഞ്ഞു. “ഇന്ന് ബുധനാഴ്ച്ച വെള്ളിയാഴ്ച്ച ആകുമ്പോഴേക്കും ഈ ഭ്രാന്തൻ ആശയം തന്നെ അദ്ദേഹം മറന്നിട്ടുണ്ടാകും

ഹിം‌മ്‌ലർ പതുക്കെ തല കുലുക്കി. പിന്നെ കാപ്പി മൊത്തിക്കൊണ്ട് പറഞ്ഞു. “അതേ താങ്കൾ പറഞ്ഞത് തന്നെയാണ് സംഭവിക്കുക എന്നെനിക്കും തോന്നുന്നു

കാനറീസ് എഴുന്നേറ്റു. “എനി വേ ഇഫ് യൂ വിൽ എക്സ്ക്യൂസ് മീ  എനിക്ക് കുറച്ചൊന്നുറങ്ങണമെന്നുണ്ട്

അദ്ദേഹം മറ്റൊരു സീറ്റിൽ പോയി ഇരുന്ന് ഒരു ബ്ലാങ്കെറ്റ് എടുത്ത് പുതച്ചു. മൂന്ന് മണിക്കൂർ യാത്രയുണ്ട്. കഴിയുന്നത്ര പിന്നോട്ട് ചാരി അദ്ദേഹം ഉറങ്ങുവാൻ ശ്രമിച്ചു.

തന്റെ സീറ്റിലിരുന്ന് ഹിം‌മ്‌ലർ അദ്ദേഹത്തെ വീക്ഷിച്ചു. അദ്ദേഹത്തിന്റെ മുഖം നിർവികാരമായിരുന്നു. തീർത്തും നിർവികാരം. മറ്റേതോ ലോകത്തിലേക്കെന്ന പോലെ നോക്കുന്ന ജീവനില്ലാത്ത കണ്ണുകൾ ഇടയ്ക്കിടെ തുടിച്ചുകൊണ്ടിരിക്കുന്ന വലത് കവിളിലെ ചലനം ഇല്ലായിരുന്നുവെങ്കിൽ  തികച്ചും ഒരു ശവശരീരത്തെ പോലെ തോന്നുമായിരുന്നു ആ കിടപ്പ് കാണുമ്പോൾ.

(തുടരും)

15 comments:

 1. കർക്കശ സ്വഭാവക്കാരനായ ഹിറ്റ്ലറുടെ സഹപ്രവർത്തകരുടെ നിസ്സഹായത...

  ReplyDelete
 2. സഹപ്രവര്‍ത്തകരുടെ നിസ്സഹായത ശരിക്കും വ്യക്തമാകുന്നു .അഭിനന്ദനങ്ങള്‍ ഒപ്പം
  ഓണാശംസകളും

  ReplyDelete
 3. കഥ തുടരട്ടെ...ഹൃദയം നിറഞ്ഞ ഓണാശംസകൾ

  ReplyDelete
 4. കാനറീസ് ഉറക്കമായല്ലേ ... അപ്പൊ വിനുവേട്ടനും കുടുംബത്തിനും ഹൃദയം ‍ നിറഞ്ഞ തിരുവോണാശംസകള്‍ ....

  ReplyDelete
 5. കഥ തുടരട്ടെ...വായിയ്ക്കാൻ കാത്തിരിയ്ക്കുന്നു.

  ReplyDelete
 6. വിനുവേട്ട ഞാന്‍ എത്തി ..ഓണാശംസകള്‍ ..

  ഇത്ര പെട്ടെന്ന് കഥ ഇവിടെ വരെ എത്തിയോ ?

  ഓക്കേ ബാകി എല്ലാം വായിക്കട്ടെ ....

  ReplyDelete
 7. ലീല ടീച്ചർ, പഥികൻ, വി.കെ, ലിപി, എച്ച്മുക്കുട്ടി, വിൻസന്റ് മാഷ്... എല്ലാവർക്കും നന്ദി...

  ഓണാവധി കഴിഞ്ഞ് സ്ഥിരം വായനക്കാരൊക്കെ വരുന്നതേയുള്ളൂവല്ലേ? നാട്ടിൽ ചെത്തിനടക്കുന്ന ബിലാത്തിപ്പട്ടണവും ജിമ്മിയും ഇനി കുറച്ച് കഴിഞ്ഞേ ഇവിടെയെത്തൂ എന്ന് തോന്നുന്നു... ശ്രീയെയും ചാർളിയെയും സുകന്യാജിയെയും കണ്ടില്ലല്ലോ...

  ReplyDelete
 8. ഓണം കഴിഞ്ഞിങ്ങു വന്നതേ ഉള്ളു വിനുവേട്ടാ, വായിച്ചു. വെറുതെയല്ല കടുംപിടുത്തക്കാരെ ഹിറ്റ്ലര്‍ എന്ന് വിളിക്കുന്നത് അല്ലെ?

  പിന്നെ പുലികള്‍ ഇറങ്ങിയിട്ടുണ്ട് ഇന്ന് തൃശ്ശൂരില്‍. സൈബര്‍ മീറ്റും ഈറ്റും കഴിഞ്ഞു വരുമ്പോള്‍ ചാരന്മാര്‍ വിളിച്ചിരുന്നു.:)

  ReplyDelete
 9. വൈകിയാണെങ്കിലും വായിച്ചു :)

  ReplyDelete
 10. ഞാൻ ഹാജർ.. ഇവന്മാർ ചർച്ചിലിനെ പിടിക്കുമോ? അടുത്ത ലക്കം നോക്കട്ടെ...

  ReplyDelete
 11. ഇത്തിരി വൈകിയാലും ഞാനുമുണ്ട് വായിക്കാന്‍

  ReplyDelete
 12. മീൻപിടിയ്ക്കാൻ പോകുന്ന പോലെ അത്ര നിസ്സാരമായി ചർച്ചിലിനെ പിടിയ്ക്കാന്നാണോ മഹാനായ ഹിറ്റ്‌ലർ കരുതിയിരിക്കുന്നത്‌.???

  ReplyDelete
  Replies
  1. ബൈ ഹുക്ക് ഓർ ബൈ ക്രൂക്ക്... ഐ വാണ്ട് ഹിം ഹിയർ... അത്ര വാശിയാ ഹിറ്റ്‌ലർക്ക്...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...