Thursday, October 13, 2011

ഈഗിൾ ഹാസ് ലാന്റഡ് – 16


ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തുള്ള ഒരു സ്വതന്ത്രരാഷ്ട്രമായിരുന്ന ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ ഒരു കർഷകന്റെ മകളായി 1875 മാർച്ച് മാ‍സത്തിലാണ് ജോവന്നാ വാൻ യൂസ്റ്റൺ ജനിച്ചത്. വിയർസ്കോപ്പ് എന്ന ചെറു പട്ടണത്തിലെ ദേവാലയത്തിൽ പാതിരിയും കൂടിയായിരുന്നു അവളുടെ പിതാവ്. 1836 മുതൽ 1838 വരെയുണ്ടായ ബ്രിട്ടീഷ് അധിനിവേശത്തെ തുടർന്ന് കേപ്പ് കോളനിയിൽ നിന്ന് പലായനം ചെയ്ത പതിനായിരത്തോളം വരുന്ന ബോവർ സ്വദേശികളായ കർഷകരിൽ ഒരുവനായിരുന്നു അദ്ദേഹവും.

 ഇരുപതാമത്തെ വയസ്സിലാണ് ജോവന്നയുടെ വിവാഹം കഴിഞ്ഞത്. ഡെർക്ക് ജെൻസൺ എന്നൊരു കർഷകനുമായി. 1898 ൽ അവർക്കൊരു പെൺകുഞ്ഞ് ജനിച്ചു. ബോവർ യുദ്ധം എന്ന് പിന്നീട് അറിയപ്പെട്ട  ബോവർ - ബ്രിട്ടീഷ് ഏറ്റുമുട്ടലുകൾ തുടങ്ങുന്നതിനും ഒരു വർഷം മുമ്പ്.

ബോവർ യുദ്ധത്തിൽ ഒരു കമാന്റോ ആയി  സ്വയം മാറി ജോവന്നയുടെ പിതാവ്. 1900 മെയ് മാസത്തിൽ ബ്ലോംഫൊണ്ടെയ്നിൽ വച്ചുണ്ടായ ഒരു ഏറ്റുമുട്ടലിൽ അദ്ദേഹം കൊല്ലപ്പെട്ടു.  ആ സംഭവത്തിന് ശേഷം താമസിയാതെ യുദ്ധം പ്രത്യക്ഷത്തിൽ അവസാനിച്ചുവെങ്കിലും അങ്ങിങ്ങായി ഗറില്ലാ പോരാട്ടങ്ങൾ പിന്നെയും തുടർന്നു കൊണ്ടിരുന്നു. ജോവന്നയുടെ ഭർത്താവ് ഡെർക്ക് ജെൻസണും അതിൽ പങ്കാളിയായിരുന്നു.

1901 ജൂൺ 11 ന്‌ ജെൻസണെ പിടികൂടുവാനായി ബ്രിട്ടീഷ് പട്ടാളം അവരുടെ വീട് സെർച്ച് ചെയ്തു. പക്ഷേ, പട്ടാളക്കാർക്കെന്ന പോലെ ജോവന്നയ്ക്കും അറിയില്ലായിരുന്നു മലനിരകളിലെ ഒളിത്താവളത്തിൽ വച്ച് രണ്ട് മാസങ്ങൾക്ക് മുമ്പ് പരിക്കേറ്റ് അദ്ദേഹം കൊല്ലപ്പെട്ടിരുന്ന വിവരം. ജോവന്നയും മകളും മാതാവും മാത്രമേ അപ്പോൾ അവിടെയുണ്ടായിരുന്നുള്ളൂ. സൈനികരുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ കൊടുക്കുവാൻ അവൾ തയ്യാറായിരുന്നില്ല. അതിനേ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി അവർ അവളെ അടുത്തുള്ള ക്യാമ്പിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അവൾ രണ്ട് തവണ ക്രൂരമായ ബലാത്സംഗത്തിനിരയാക്കപ്പെട്ടു.

ലോക്കൽ ഏരിയ കമാൻഡർക്ക് അവൾ സമർപ്പിച്ച പരാതിയിൽ കാര്യമായ നടപടികളൊന്നുമുണ്ടായില്ല. വിപരീതമായി, ബ്രിട്ടീഷുകാർ അവരുടെ അധിനിവേശം തുടരുകയായിരുന്നു. ഗറില്ലകളെ ഉന്മൂലനം ചെയ്യുവാനായി അവർ കർഷകരുടെ കൃഷിയിടങ്ങളും വാസസ്ഥലങ്ങളും മറ്റും അഗ്നിക്കിരയാക്കി. തടവുകാരാക്കിയവരെ മുഴുവനും കോൺസൻ‌ട്രേഷൻ ക്യാമ്പുകളിലാക്കി.

വളരെ പരിതാപകരമായിരുന്നു ക്യാമ്പുകളിലെ സ്ഥിതി. മന:പൂർവ്വമല്ലെങ്കിലും കെടുകാര്യസ്ഥതയായിരുന്നു ആ ദുരവസ്ഥയ്ക്ക് കാരണം. പകർച്ച വ്യാധികൾ എങ്ങും പൊട്ടിപ്പുറപ്പെട്ടു. പതിനാല് മാസത്തിനുള്ളിൽ ഏതാണ്ട് ഇരുപതിനായിരത്തിലധികം പേർ മരണമടഞ്ഞു. ജോവന്നയുടെ മകളും മാതാവും അക്കൂട്ടത്തിലുണ്ടായിരുന്നു. ചാൾസ് ഗ്രേ എന്നൊരു ബ്രിട്ടീഷ് ഡോക്ടറുടെ ശ്രദ്ധാപുർവമുള്ള ചികിത്സയും പരിചരണവുമില്ലായിരുന്നുവെങ്കിൽ അവളും അവർക്കൊപ്പം അന്ന് ഈ ലോകത്തോട് വിട പറയേണ്ടതായിരുന്നു. ബോവർ കോൺസൻ‌ട്രേഷൻ ക്യാമ്പുകളിലെ യാതനകൾക്കെതിരെ അങ്ങ് ഇംഗ്ലണ്ടിൽ ജനരോഷമുയർന്നപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുവാനായി അയച്ചതായിരുന്നു ഡോക്ടർ ഗ്രേയെ.

ബ്രിട്ടീഷ്കാരോടുള്ള അവളുടെ വെറുപ്പ് അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്നു. എങ്കിലും തന്റെ മുന്നിൽ വിവാഹാഭ്യർത്ഥനയുമായി വന്ന ഡോക്ടർ ഗ്രേയെ വിവാഹം കഴിയ്ക്കുവാൻ അവൾ തയ്യാറായി. വെറും ഇരുപത്തിയെട്ട് വയസ്സ് മാത്രമേയുണ്ടായിരുന്നു അന്നവൾക്ക്. ഭർത്താവും മകളും നഷ്ടപ്പെട്ട അവൾക്ക് ഒരു കൈത്താങ്ങിന് ആരും തന്നെയുണ്ടായിരുന്നില്ല. ഉറ്റവരോ ഉടയവരോ ആയി ആരും തന്നെ ഒരു ചില്ലിക്കാശ് പോലും അവളുടെ പേരിൽ ഉണ്ടായിരുന്നില്ല അന്ന്.

ഡോക്ടർ ഗ്രേ അവളെ ജീവന് തുല്യം സ്നേഹിച്ചുവെന്നതിൽ സംശയമേയുണ്ടായിരുന്നില്ല. അവളേക്കാൾ പതിനഞ്ച് വയസ്സ് അധികമുണ്ടായിരുന്നു അദ്ദേഹത്തിന്.  വർഷങ്ങൾ കടന്ന് പോയതോടെ അവൾക്കും അദ്ദേഹത്തോട് ഒരളവിൽ സ്നേഹവും ബഹുമാനവും തോന്നിത്തുടങ്ങിയിരുന്നു.

ലണ്ടൻ ബൈബിൾ സൊസൈറ്റിയുടെ കീഴിൽ ഒരു മെഡിക്കൽ മിഷണറി ആയി ജോലി നോക്കാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ അവൾ എതിർത്തില്ല. അദ്ദേഹത്തോടൊപ്പം റൊഡേഷ്യയിലും കെനിയയിലും സുലുവിലും ഒക്കെ അവൾ സഞ്ചരിച്ചു. അദ്ദേഹത്തിന്റെ ജോലിയിൽ ഒരു സഹായിയായി അവൾ വർത്തിച്ചു.

1925 ൽ ഹൃദയാഘാതത്തെ തുടർന്ന് ഡോക്ടർ ഗ്രേ മരണമടഞ്ഞു. ജോവന്നയ്ക്ക് അപ്പോൾ അമ്പത്തിയൊന്ന് വയസായിരുന്നു. ശിഷ്ടകാലത്തെ അവളുടെ ജീവിതത്തിനായി ഡോക്ടർ ഗ്രേയുടെ അക്കൌണ്ടിൽ വെറും നൂറ്റിയമ്പത് പൌണ്ട് മാത്രമാണ് അവശേഷിച്ചിരുന്നത്. ജീവിതത്തിൽ ഏൽക്കേണ്ടി വന്ന മറ്റൊരു കനത്ത പ്രഹരം കൂടി. പക്ഷേ, ജീവിതം മുന്നോട്ട് തന്നെ നീങ്ങി. കേപ് ടൌണിൽ സേവനമനുഷ്ഠിച്ച് കൊണ്ടിരുന്ന ഒരു ബ്രീട്ടീഷ് കുടുംബത്തിലെ കുട്ടികൾക്ക് ട്യൂഷൻ നൽകുന്ന ജോലി അവൾ സമ്പാദിച്ചു.

ഈ കാലയളവിലാണ് ബോവർ ദേശീയതയെ കുറിച്ച് അവൾ കൂടുതൽ പഠിക്കാൻ തുടങ്ങിയത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ദക്ഷിണാഫ്രിക്കയെ മോചിപ്പിക്കുവാനുള്ള മുന്നേറ്റങ്ങൾ അന്നേ തുടങ്ങിക്കഴിഞ്ഞിരുന്നു. ആ സംഘടനകളുടെ യോഗങ്ങളിൽ അവൾ പങ്കെടുക്കുവാൻ തുടങ്ങി. അത്തരം ഒരു യോഗത്തിൽ വച്ചാണ് ജർമ്മൻ സിവിൽ എൻ‌ജിനീയറായ ഹാൻസ് മെയറെ അവൾ കണ്ടുമുട്ടുന്നത്.  തന്നേക്കാൾ പത്ത് വയസ്സ് കുറവായിരുന്നു അയാൾക്കെങ്കിലും ഒരു പ്രണയം പുഷ്പിക്കുവാൻ അതൊരു തടസ്സമായിരുന്നില്ല. തന്റെ ആദ്യവിവാഹത്തിന് ശേഷം ജീവിതത്തിൽ ഒരു പുരുഷനോട് ആത്മാർത്ഥമായ അടുപ്പം തോന്നിയത് അപ്പോഴായിരുന്നു.

യഥാർത്ഥത്തിൽ മെയർ, ജർമ്മൻ നേവൽ ഇന്റലിജൻസ് വിഭാഗത്തിന്റെ ഒരു ഏജന്റ് ആയിരുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണിൽ ബ്രിട്ടീഷ് നേവിയുടെ സന്നാഹങ്ങളെക്കുറിച്ചുള്ള കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഭാഗ്യവശാൽ ജോവന്ന ജോലി ചെയ്തിരുന്നത് ബ്രിട്ടീഷ് നേവിയിലെ ഉദ്യോഗസ്ഥന്റെ വസതിയിലായിരുന്നു. അതിനാൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ തന്നെ വിലപ്പെട്ട പല രേഖകളും അദ്ദേഹത്തിന്റെ വസതയിൽ നിന്നും ഹാൻസ് മെയറിന് കൈമാറാൻ അവൾക്ക് കഴിഞ്ഞു. അവയുടെ കോപ്പികൾ എടുത്തിട്ട് രേഖകളൊന്നു പോലും നഷ്ടപ്പെടാതെ  തിരിച്ചേൽപ്പിക്കുവാൻ മെയർ ശ്രദ്ധിച്ചിരുന്നു.

താൻ ചെയ്യുന്ന   പ്രവൃത്തിയിൽ അവൾ ആഹ്ലാദം കണ്ടെത്തി. കാരണം, അവൾ അദ്ദേഹത്തെ അത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ അതിനേക്കാൾ ഉപരിയായി മറ്റൊരു കാരണവും കൂടിയുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി അവൾ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായി എന്തെങ്കിലും ചെയ്യുകയായിരുന്നു. തന്റെ ജീവിതത്തിലെ സകല യാതനകൾക്കും കാരണമായ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി  പ്രവർത്തിക്കുന്നതിൽ അവൾ അങ്ങേയറ്റം ആഹ്ലാദിച്ചു.

പിന്നീട് ഹാൻസ് മെയർ ജർമ്മനിയിലേക്ക് തിരിച്ച് പോയി. എന്നിട്ടും അവർ തമ്മിലുള്ള ബന്ധം കത്തിടപാടുകളിലൂടെ തുടർന്നു കൊണ്ടിരുന്നു. 1929 ലാണ് യൂറോപ്പിൽ ഒന്നാകെ സാമ്പത്തിക മാന്ദ്യത്തിന് തുടക്കം കുറിക്കുന്നത്. ലോകമൊന്നാകെ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന സമയം. എന്നാൽ ജോവന്ന ഗ്രേയുടെ ജീവിതത്തിൽ ശുക്രദശയുടെ  ആരംഭവും പേറിക്കൊണ്ട് ഒരു കത്ത് വന്നത് ആ അവസരത്തിലായിരുന്നു.

(തുടരും)

21 comments:

  1. ബിലാത്തിപ്പട്ടണം മുരളിഭായിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ‘ചാരത്തി’യുടെ ജനനം...

    ReplyDelete
  2. അമ്പത്തൊന്നാം വയസ്സിലും ആത്മാർത്ഥ പ്രണയം! നമ്മുടെ ജോവാന്നയമ്മച്ചി കൊള്ളാമല്ലോ.. പ്രേമിക്കാൻ വയസ്സും പ്രായവുമൊന്നും പ്രശ്നമല്ലെന്ന് പറയുന്നത് (ആരാ പറയുന്നതെന്ന് ചോദിക്കല്ലേ..) വെറുതെയല്ല.. :)

    പതിവുള്ള ‘വിനുവേട്ടൻ ടച്ച്’ ഈ അധ്യായത്തിൽ ഇല്ലാതെ പോയോ എന്നൊരു സന്ദേഹം.. ഒരുപക്ഷേ, ആരും മിണ്ടാനും പറയാനുമില്ലാത്തതുകൊണ്ട് തോന്നിയതാവാം അല്ലേ..?

    കഥ തുടരട്ടെ..

    ReplyDelete
  3. ലിങ്കുകളുമായുള്ള ഈ ചാരത്തിയെ പരിചയപ്പെടുത്തിയത് കലക്കി..

    ജോവന്ന ഗ്രേ ...
    51 വയസ്സായെങ്കിലും അവളെ പറ്റി ,ദി സ്പൈ ഹു ലൌവ്ഡ് മി’ എന്നാണ് വായനക്കാർ ഇനി പറയുവാൻ പോകുന്നത് കേട്ടൊ വിനുവേട്ടാ

    ReplyDelete
  4. കഥ തുടരട്ടേ ...ജർമ്മനിയിൽ നിന്ന് ബ്രിട്ടനിലേക്ക് ..പുതിയ കൈവഴി.. ബ്രിട്ടീഷ്-ജർമ്മൻ ചാരന്മാരുടെ കഥകൾ ഷെർലൿഹോംസും എഴുതിയിട്ടുണ്ട്...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഈ അദ്ധ്യായം ചാര കഥ ആണല്ലേ...

    ആകാംക്ഷയോടെ വായന തുടരുന്നു..

    പിന്നെ...ഒരാഴ്ച എഴുതാന്‍

    ഒത്തില്ലെങ്കില്‍ നേരത്തെ അങ്ങ് എഴുതണം...

    (innocent പറഞ്ഞത് പോലെ അടുത്ത ആഴ്ച

    കുറച്ചു കൂടി നേരത്തെ

    ആകാമല്ലോ ...വിനുവേട്ട...)

    ReplyDelete
  8. ആ കത്തില്‍ എന്തായിരിക്കും ! ഇനി അടുത്തയാഴ്ച ബാക്കി എഴുതാതിരിക്കല്ലേ വിനുവേട്ടാ ..

    ReplyDelete
  9. കത്തിലെ വിശേഷമെന്തായിരുന്നു എന്ന് നോക്കാം

    ReplyDelete
  10. എഴുത്ത് നന്നായിട്ടുണ്ട്. എല്ലാം പതിവായി വായിക്കാന്‍ സമയം കിട്ടാറില്ല. ഈ നോവലിന്റെ PDF ഉണ്ടാക്കുമ്പോള്‍ ഈ ഇമെയില്‍ ID യില്‍ അയച്ചുതരണം, Please...
    divarettan@gmail.com

    ReplyDelete
  11. കത്തിലെ ഉള്ളടക്കം വായിക്കാന്‍ തിടുക്കം തോന്നണു ...എന്തായിരിക്കാം കത്തില്‍, വയസ്സ് പ്രണയത്തിനു ഒരു പ്രശ്നമേ അല്ല എന്ന് ജോവന്ന കാട്ടിത്തന്നു. അവര്‍ അതുപോലെ ദുഃഖം അനുഭാവിച്ച്ചിട്ടുണ്ടായിരിക്കും അതല്ലേ അവര്‍ക്ക്‌ ആ പ്രായത്തിലും പ്രണയിക്കാന്‍ തോന്നിയത്
    >>>തന്റെ ജീവിതത്തിലെ സകല യാതനകൾക്കും കാരണമായ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി പ്രവർത്തിക്കുന്നതിൽ അവൾ അങ്ങേയറ്റം ആഹ്ലാദിച്ചു<<< ചാര പ്രവര്‍ത്തി ആണ് ചെയ്യുന്നത് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അവര്‍ ചെയ്യണമെങ്കില്‍ അത്രത്തോളം അവര്‍ ദുഃഖം അനുഭവിച്ചു കാണുമല്ലോ അല്ലെ

    ReplyDelete
  12. കഥ തുടരട്ടെ..കാത്തിരിക്കുന്നു........

    ReplyDelete
  13. ഉറ്റവരും ഉടയവരും ഇല്ലാതായിട്ടും, ക്രൂരതയേറ്റുവാങ്ങിയിട്ടും, ജോവന്നയുടെ ആത്മധൈര്യം സമ്മതിക്കണം. ഇനി ശുക്രനും കടാക്ഷിക്കാന്‍ പോകുകയല്ലേ? അതെന്തായിരിക്കും?

    ReplyDelete
  14. വന്നല്ലോ വനമാല !!
    ഹും എന്തോരം കത്തുകള്‍ വന്നിരിക്കുന്നു..
    ചാരപ്പണീം(കപ്പയ്ക്ക്) ചെയ്തിട്ടുണ്ട്.
    ന്നാലും ശുക്രദശേം പേറിക്കൊണ്ടൊരെണ്ണം ഇതുവഴിക്കു വന്നില്ല കേട്ടാ
    അതിനൊക്കെ തലേവര വേണോല്ലോ..

    ReplyDelete
  15. ഞാന്‍ ഇപ്പൊ എത്തിയെ ഉള്ളു..ആദ്യം തൊട്ട് തുടങ്ങട്ടെ.. എന്തായാലും ഈ ധൈര്യത്തിന് ആശംസകള്‍ ..

    ReplyDelete
  16. @ ജിമ്മി... പ്രണയത്തിന് നേരവും കാലവുമൊന്നുമില്ല...

    @ മുരളിഭായ്... അതേ, നമുക്ക് നോക്കാം...

    @ പഥികൻ... ഷെർലോക്ക് ഹോംസ് ഒരു കഥാപാത്രമല്ലേ? സർ ആർതർ കോനൻ ഡോയ്‌ൽ എന്നാണോ ഉദ്ദേശിച്ചത്?

    @ വിൻസന്റ് മാഷ്... പറയാൻ നല്ല എളുമാണ് കേട്ടോ... എന്റെ പാട് എനിക്കേ അറിയൂ... :)

    ReplyDelete
  17. @ ലിപി ... ആ കത്തല്ലേ കത്ത് ... ജോവന്നയുടെ ജീവിതം തന്നെ മാറ്റി മറിച്ച കത്ത്...

    @ ശ്രീ... അതേ... അടുത്തയാഴ്ച...

    @ ദിവാരേട്ടൻ... തൽക്കാലം എല്ലാ ആഴ്ചയും ഇവിടെ വന്ന് എത്തി നോക്കിയിട്ട് പോ...

    @ കുങ്കുമം... വിശദമായ വായനക്ക് നന്ദി...

    @ ചന്തു നായർ... വീണ്ടും വരുമല്ലോ...

    ReplyDelete
  18. @ സുകന്യാജി... അത് സസ്പെൻസ്...

    @ ചാർളി... ചാർളി ഇടക്കിടെ എവിടെയാ അപ്രത്യക്ഷനാകുന്നത്...? തൃശൂർ വിശേഷങ്ങളിൽ വന്ന് കമന്റ് ഇട്ടില്ലെങ്കിൽ .... ങ്ഹാ... കപ്പയും മത്തിയുമൊക്കെ ഇവിടെ പറയാൻ പാടുണ്ടോ...? :)

    @ ഏകലവ്യ... പ്രഥമസന്ദർശനത്തിന് നന്ദി... വീണ്ടും വരുമല്ലോ...

    ReplyDelete
  19. ഇത്തിരി പിന്നിലാണെങ്കിലും ഞാനുമുണ്ട് കൂടെ.

    ReplyDelete
  20. ഞാനും ഓടിയെത്തുന്നുണ്ട്..

    ReplyDelete
  21. വായിക്കുന്നു

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...