Thursday, October 20, 2011

ഈഗിൾ ഹാസ് ലാന്റഡ് – 17

പിന്നീട് ഹാൻസ് മെയർ ജർമ്മനിയിലേക്ക് തിരിച്ച് പോയി. എന്നിട്ടും അവർ തമ്മിലുള്ള ബന്ധം കത്തിടപാടുകളിലൂടെ തുടർന്നു കൊണ്ടിരുന്നു. 1929 ലാണ് യൂറോപ്പിൽ ഒന്നാകെ സാമ്പത്തിക മാന്ദ്യത്തിന് തുടക്കം കുറിക്കുന്നത്. ലോകമൊന്നാകെ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന സമയം. എന്നാൽ ജോവന്ന ഗ്രേയുടെ ജീവിതത്തിൽ ശുക്രദശയുടെ  ആരംഭവും പേറിക്കൊണ്ട് ഒരു കത്ത് വന്നത് ആ അവസരത്തിലായിരുന്നു.ബ്രിട്ടനിലെ നോർവിച്ചിൽ നിന്നായിരുന്നു ആ കത്ത്. ഒരു അഭിഭാഷകന്റെ. അവരുടെ ഭർത്താവ് ഡോക്ടർ ഗ്രേയുടെ ഒരു അമ്മായി മരണമടഞ്ഞിരിക്കുന്നു. അവരുടെ സമ്പാദ്യങ്ങളെല്ലാം ജോവന്നയുടെ പേരിൽ എഴുതി വച്ചിട്ടാണ് ഈ ലോകത്തോട് അവർ വിട പറഞ്ഞത്. വടക്കൻ നോർഫോക്കിലെ കുഗ്രാമമായ സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ ഒരു കോട്ടേജും പിന്നെ വർഷത്തിൽ നാലായിരം പൌണ്ടിന് മുകളിൽ വരുമാനമുള്ള കുറച്ച് സ്ഥലവും.

ഇംഗ്ലണ്ടിൽ ജീവിക്കുക ! അതോർത്തപ്പോൾ തന്നെ അവരുടെയുള്ളിൽ വെറുപ്പ് നുരഞ്ഞ് പൊങ്ങി. പക്ഷേ, അതല്ലാതെ വേറെ എന്ത് മാർഗ്ഗമുണ്ടായിരുന്നു അവർക്ക് മുന്നിൽ..? ജീവിത സായാഹ്നത്തിൽ ഒരടിമയെപ്പോലെ ദാരിദ്ര്യം നിറഞ്ഞ ഈ ജീവിതം തുടരുകയോ? ലൈബ്രറിയിൽ നിന്നും അവർ നോർഫോക്കിനെക്കുറിച്ചുള്ള ഒരു പുസ്തകം തെരഞ്ഞെടുത്ത് ശ്രദ്ധയോടെ വായിച്ചു. പ്രത്യേകിച്ചും വടക്കൻ തീരപ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങൾ.

 അവിടുത്തെ സ്ഥലനാമങ്ങൾ അവരെ അത്ഭുതപ്പെടുത്തി. സ്റ്റിഫ്‌കീ, മോർസ്റ്റൺ, ബ്ലാക്കെനീ, ക്ലേ പിന്നെ ഉപ്പ് നിറഞ്ഞ ചതുപ്പ് നിലങ്ങൾ, ചരലും മിനുസമുള്ള ചെറിയ ഉരുളൻ കല്ലുകളും നിറഞ്ഞ ബീച്ചുകൾ എങ്കിലും ഇവയൊന്നും തന്നെ അവരിൽ പ്രത്യേകിച്ച് ഒരു ചലനവും സൃഷ്ടിച്ചില്ല. എന്ത് തീരുമാനമെടുക്കണമെന്നതിനെക്കുറിച്ചുള്ള സന്ദേഹവുമായി അവർ ഹാൻസ് മെയറിന് കത്തെഴുതി. മറ്റൊന്നുമാലോചിക്കാൻ നിൽക്കാതെ ഇംഗ്ലണ്ടിലേക്ക് പോകുവാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഉടൻ തന്നെ അവരെ സന്ദർശിക്കുവാൻ ഇംഗ്ലണ്ടിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹം എഴുതി.

തന്റെ ജീവിതത്തിൽ അവരെടുത്ത ഏറ്റവും ശരിയായ തീരുമാനമായിരുന്നു അത്. കോമ്പൌണ്ട് വാളോടു കൂടിയ അര ഏക്കർ പുരയിടത്തിലായിരുന്നു അഞ്ച് ബെഡ്‌റൂമുകളുള്ള കമനീയമായ ആ വില്ല. നോർഫോക്ക് അക്കാലത്ത് വെറുമൊരു ഉൾനാടൻ പ്രദേശമായിരുന്നു. അവിടെയുള്ള സ്റ്റഡ്‌ലി കോൺസ്റ്റബിൾ എന്ന ആ കൊച്ചു ഗ്രാമത്തിൽ ഒരു ധനികയുടെ വേഷമാണ് നാട്ടുകാർ അവർക്ക് നൽകിയത്. ആ പ്രദേശത്തെ ഒരു പ്രധാന വ്യക്തിയായി നാട്ടുകാർ അവരെ അംഗീകരിച്ചു. ആ ചതുപ്പുനിലങ്ങളും ചരൽ നിറഞ്ഞ കടൽത്തീരങ്ങളും ജോവന്നയുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളായി മാറി. തന്റെ ജീവിതത്തിൽ ആദ്യമായി സന്തോഷമെന്തെന്ന് അവർ അറിയുവാൻ തുടങ്ങി.

ആ വസന്തകാലത്തിൽ ഹാൻസ് മെയർ ഇംഗ്ലണ്ട് സന്ദർശിക്കുവാനെത്തി. സായാഹ്നങ്ങളിൽ ഇരുവരും നടക്കുവാനിറങ്ങുമായിരുന്നു. നീണ്ട നടത്തം. അനന്തമായി നീണ്ട് കിടക്കുന്ന കടൽത്തീരം, ചതുപ്പ് നിലങ്ങൾ, ബ്ലാക്കെനിയിലെ മണൽക്കുന്നുകൾ എല്ലാമെല്ലാം അവർ അദ്ദേഹത്തിന് കാണിച്ച് കൊടുത്തു. കേപ് ടൌണിൽ ആയിരുന്നപ്പോൾ അവർ ചോർത്തിക്കൊടുത്തിരുന്ന രഹസ്യ വിവരങ്ങളെക്കുറിച്ചൊന്നും അദ്ദേഹം ഒരു വാക്ക് പോലും അപ്പോൾ പരാമർശിച്ചില്ല. അദ്ദേഹം ഇപ്പോൾ എന്ത് ചെയ്യുന്നുവെന്ന് ജോവന്നയും ചോദിച്ചില്ല.

അവരുടെ എഴുത്തുകുത്തുകൾ നിർബാധം തുടർന്നു. 1935 ൽ അവർ അദ്ദേഹത്തെ സന്ദർശിക്കുവാൻ ബെർലിനിൽ എത്തി. ദേശീയ സോഷ്യലിസം ജർമ്മനിയെ എങ്ങനെ മാറ്റിയിരിക്കുന്നുവെന്ന് അദ്ദേഹം അവർക്ക് കാണിച്ച് കൊടുത്തു. അവിടെ കണ്ടതെല്ലാം അവർക്ക് ഒരു ലഹരിയായി. കൂറ്റൻ റാലികൾ, എവിടെ നോക്കിയാലും യൂണിഫോം ധരിച്ച പട്ടാളക്കാർ, സുന്ദരന്മാരായ യുവാക്കൾ, ചിരിച്ച് കളിച്ച് ആഹ്ലാദത്തോടെ നടക്കുന്ന സ്ത്രീകളും കുട്ടികളും അടുക്കും ചിട്ടയും നിറഞ്ഞ പുതിയൊരു ലോകം ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനെയായിരിക്കണം

ഒരു സായാഹ്നത്തിൽ ഓപ്പറ കണ്ടതിന് ശേഷം അണ്ടർ ഡെൻ ലിൻഡൻ തെരുവിലൂടെ തിരിച്ച് വരികയായിരുന്നു ഇരുവരും. സദസ്യരുടെ ഇടയിൽ സാക്ഷാൽ അഡോൾഫ് ഹിറ്റ്‌ലറെ കണ്ടതിന്റെ ആവേശത്തിലായിരുന്നു ജോവന്ന. താൻ ഇന്റലിജൻസ് വിഭാഗമായ അബ്‌ഫെറിലാണ് ജോലി ചെയ്യുന്നതെന്ന്  അപ്പോഴാണ് മെയർ വെളിപ്പെടുത്തിയത്. ജർമ്മൻ ഇന്റലിജൻസിന്റെ ബ്രിട്ടണിലെ ഏജന്റ് ആയി പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല അവർക്ക്.

ജീവിതത്തിൽ ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ഉന്മാദം ശരീരത്തിലൂടെ പാഞ്ഞ് പോകുന്നത് പോലെ തോന്നി അവർക്ക്. അങ്ങനെ തന്റെ അറുപതാ‍മത്തെ വയസ്സിൽ അവർ ഒരു സ്പൈ ആയി. തന്റെ ഗ്രാമത്തിൽ ആർക്കും ഒരു സംശയത്തിനിട നൽകാത്ത വിധമായിരുന്നു അവരുടെ ജീവിത രീതി. പൂർണ്ണമായും നര ബാധിച്ച മുടിയും സദാ പ്രസന്ന വദനവുമായി നാട്ടുപാതയിലൂടെ നടക്കാറുള്ള അവർ എല്ലാവരുടെയും സ്നേഹത്തിനും ബഹുമാനത്തിനും പാത്രമായി. തന്റെ ഓഫീസ് റൂമിന്റെ ചുവരിലെ പാനലിങ്ങിന്റെ പിറകിൽ ഒരു വയർലെസ് ട്രാൻസ്മിറ്ററും റിസീവറും ഒളിപ്പിച്ച് വച്ചിരിക്കുന്ന വസ്തുത ആർക്കുമറിയാത്ത രഹസ്യമാണ്. അവർക്ക് ലഭിക്കുന്ന രഹസ്യവിവരങ്ങളെല്ലാം സ്പാനിഷ് എംബസിയിലെ പരിചയക്കാരൻ മുഖേന മാഡ്രിഡിലേക്ക് ഡിപ്ലോമാറ്റിക്ക് ബാഗിൽ സുഗമമായി പോയ്ക്കൊണ്ടിരുന്നു. അവിടെ നിന്ന് സുരക്ഷിതമായി ജർമ്മൻ ഇന്റലിജൻസിലേക്കും.

അവരുടെ ചാരപ്രവർത്തനം യാതൊരു തടസവുമില്ലാതെ തുടർന്നുകൊണ്ടിരുന്നു. വിമൻസ് വളണ്ടറി സർവീസിലെ ഒരു അംഗമായിരുന്നതിനാൽ പല മിലിട്ടറി ഇൻസ്റ്റലേഷനുകളും സന്ദർശിക്കുവാനുള്ള അവസരങ്ങൾ അവർക്ക് ധാരാളമായി ലഭിച്ചു പോന്നു. നോർഫോക്കിൽ സ്ഥിതി ചെയ്യുന്ന റോയൽ എയർഫോഴ്സിന്റെ ബോംബർ സ്റ്റേഷനുകളെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ അവർ വഴി ജർമ്മനിയിലെത്തിക്കൊണ്ടിരുന്നു. 1943 ൽ റോയൽ എയർ ഫോഴ്സിന്റെ നൈറ്റ് ബോംബിങ്ങ് ടെൿനോളജിയെക്കുറിച്ച് ഏറ്റവും നിർണ്ണായകമായ ചില  രഹസ്യവിവരങ്ങൾ കൈമാറിയതോടെ ജർമ്മൻ ഇന്റലിജൻസിൽ അവരെക്കുറിച്ചുള്ള മതിപ്പ് കുത്തനെ വർദ്ധിച്ചു.

അവയിൽ ഏറ്റവും മുഖ്യം ‘ഓബോ ഇൻസ്റ്റലേഷൻ’ ആയിരുന്നു. ഇംഗ്ലണ്ടിലെ രണ്ട് ഗ്രൌണ്ട് സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഓപ്പറേഷനായിരുന്നുവത്. അവയിൽ ഒന്ന് ‘മൌസ്’ എന്ന കോഡ് നാമത്തിൽ ഡോവറിലും മറ്റൊന്ന് ‘ക്യാറ്റ്’ എന്ന നാമത്തിൽ  വടക്കൻ നോർഫോക്കിലെ ക്രോമറിലുമാണ് സ്ഥിതി ചെയ്തിരുന്നത്.

വിമൻസ് വളണ്ടറി സർവീസിലുള്ള മാന്യയായ ആ വനിതക്ക് എത്ര വിവരങ്ങൾ വേണമെങ്കിലും നൽകാൻ തയ്യാറായിരുന്നു റോയൽ എയർഫോഴ്സിലെ ഉദ്യോഗസ്ഥർ. അവരുടെ ഓരോ സന്ദർശനത്തിലും എയർഫോഴ്സ് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങളും  ഒരു കപ്പ് ചായയും നൽകി അവർ ജോവന്നയെ സൽക്കരിച്ചു. ഒരു പ്രാവശ്യത്തെ സന്ദർശനത്തിനിടയിൽ തന്റെ കൈവശമുള്ള കൊച്ചു ക്യാമറയിൽ അവിടുത്തെ നിർണ്ണായകമായ ചില ഇൻസ്റ്റലേഷനുകളുടെ ചിത്രങ്ങളും പകർത്തുവാൻ അവർക്ക് കഴിഞ്ഞു. സ്പാനിഷ് എംബസിയിലെ ക്ലർക്കായ സെനർ ലോർക്ക ആയിരുന്നു അതെല്ലാം മാഡ്രിഡിൽ എത്തിക്കാൻ അവരെ സഹായിച്ചിരുന്നത്. ഒരു ദിവസത്തെ യാത്രയ്ക്കൊടുവിൽ ലണ്ടനിലെ ഗ്രീൻ പാർക്കിൽ വച്ച് അവർ തമ്മിൽ സന്ധിച്ച് ആ ചിത്രങ്ങൾ കൈമാറാൻ ഒരു ഫോൺ കോൾ മാത്രമേ വേണ്ടി വന്നുള്ളൂ.

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഓബോ ഇൻസ്റ്റലേഷനെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളും സ്പാനിഷ് ഡിപ്ലോമാറ്റിക്ക് ബാഗിൽ ഇംഗ്ലണ്ട് വിട്ടു കഴിഞ്ഞിരുന്നു. മുപ്പത്തിയാറ് മണിക്കൂർ ആയപ്പോഴേക്കും ആ രേഖകളെല്ലാം ടിർപിറ്റ്സ് യൂഫറിലുള്ള അഡ്‌മിറൽ കാനറീസിന്റെ മേശമേൽ നിരത്തുകയായിരുന്നു ഉന്മേഷഭരിതനായ ഹാൻസ് മെയർ.

(തുടരും)

29 comments:

 1. മിസ്സിസ് ജോവന്നയുടെ ചാരപ്രവർത്തനം പുരോഗമിക്കുന്നു...

  ReplyDelete
 2. എല്ലാം വരട്ടെ
  വിശദമായി വായിക്കാം...

  ReplyDelete
 3. വായിക്കുന്നു...ആക്ഷന്‍ സീനുകള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 4. ഇപ്പൊ കഥ മുറുകുന്നുണ്ട്..

  വായനയും...

  ReplyDelete
 5. ജോവന്നാമ്മ സൂപ്പര്‍ !!!
  ഹി ഹി..ഇപ്പോഴാ കഥയൊന്നു ക്ലച്ച് പിടിച്ചത്‌...

  എപ്പോഴും ഈ ചുറ്റുവട്ടത്ത് ഉണ്ട്ട് കേട്ടാ...കമന്ടിയില്ലേലും.

  നുമ്മ പണ്ടേ സുഭാഷ്‌ ചന്ദ്രബോസിന്റെ ആരാധകനാ..(അതിനിവിടെ എന്ത് പ്രസക്തി അല്ലേ :) ). ലോകമഹായുദ്ധത്തെ കുറിച്ച് എന്ത് വായിച്ചാലും അദ്ദേഹത്തെ ഓര്‍മ്മ വരും.അത്രെയുള്ളൂ...

  ReplyDelete
 6. "ഇംഗ്ലണ്ടിൽ ജീവിക്കുക… ! അതോർത്തപ്പോൾ തന്നെ അവരുടെയുള്ളിൽ വെറുപ്പ് നുരഞ്ഞ് പൊങ്ങി. പക്ഷേ, അതല്ലാതെ വേറെ എന്ത് മാർഗ്ഗമുണ്ടായിരുന്നു അവർക്ക് മുന്നിൽ..?"
  അതെ ജീവിക്കിവാൻ ഏറ്റവും ചിലവുള്ള,സ്വന്തമായ ഒരു പ്രൊഡക്റ്റിവിറ്റിയുമില്ലാത്ത രാജ്യം...!

  ReplyDelete
 7. ആദ്യമായാണിവിടെ എല്ലാം വായിച്ചിട്ട് അഭിപ്രയമറിയിക്കാം ... :)

  ReplyDelete
 8. കഥ പുരോഗമിയ്ക്കട്ടെ...

  ReplyDelete
 9. "ദേശീയ സോഷ്യലിസം ജർമ്മനിയെ എങ്ങനെ മാറ്റിയിരിക്കുന്നുവെന്ന് അദ്ദേഹം അവർക്ക് കാണിച്ച് കൊടുത്തു"
  ഹിറ്റ്ലറുടെ ദേശീയ സോഷ്യലിസവും നമ്മൾ പറയുന്ന സോഷ്യലിസവും തമ്മിൽ യാതൊരു ബന്ധവുമില്ല.

  ReplyDelete
 10. സുഗമമായി പോവുന്നു കഥ. അങ്ങനെ ജോവന്നയെ ആരും സംശയിച്ചില്ല. ഇനിയെന്താണാവോ?

  ഞങ്ങള്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഒരു തീര്‍ഥയാത്ര കൂടി നടത്തി. മൂകാംബിക, കുടജാദ്രി, ഉടുപ്പി, പറശ്ശിനിക്കടവ് ,.. അതാണിവിടെ വൈകിയത്‌.

  ReplyDelete
 11. അതെ, കഥ മുറുകുന്നു.. ലണ്ടനില്‍ നിന്നും ചാരത്തി ചോര്‍ത്തി ചിത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം..

  സുകന്യേച്ചി - ഞങ്ങളുടെ നാട്ടിലൂടെ കടന്നുപോയി അല്ലേ.. യാത്രയൊക്കെ നന്നായിരുന്നു എന്ന് കരുതട്ടെ.. (ഒരു പുതിയ പോസ്റ്റിനുള്ള വകുപ്പുണ്ടല്ലോ.. പെട്ടെന്നായിക്കോട്ടെ..)

  ReplyDelete
 12. ഞാന്‍ എല്ലാഭാഗങ്ങളും വായിച്ചു. കൊള്ളാം

  ReplyDelete
 13. സുകന്യാമ്മേ..വേഗ്ഗംന്നെ ഒരു യാത്രാവിവരണം പോസ്റ്റിക്കോളീ..
  വിത്ത് പോട്ടംസ്..
  നുമ്മ വളരെക്കാലമായി പ്ലാന്‍ ചെയ്യണ ഒരു റൂട്ടാ അതു.

  (40 നോട്ട് ഔട്ട്- ആയ നോം സുകന്യാമ്മേ എന്ന് വിളിച്ചതു ക്ഷമിച്ചോളൂട്ടോ..)

  ReplyDelete
 14. ശ്ശോ...കുത്തു കണ്ടില്ല..

  “ഞാന്‍ എല്ലാഭാഗങ്ങളും വായിച്ചു കൊള്ളാം “
  എന്ന് ഒപ്പ്

  വിനുവേട്ടന്‍ ഭിഷണിപ്പെടുത്തി കുസുമത്തെക്കൊണ്ട് എഴുതിച്ചതാണെന്നു വിചാരിച്ചു പോയി.

  ReplyDelete
 15. കഥ മുറുകി വരുന്നുണ്ട്. ഞാനുമുണ്ട് കൂടെ.
  വിനുവേട്ടാ ആശംസകള്‍
  നാസര്‍ ജിദ്ദ

  ReplyDelete
 16. കുഴീലേയ്ക്ക് കാലുനീട്ടാറായ അമ്മച്ചീടെ ഒരു കാര്യം !!

  ReplyDelete
 17. അലിഫ്, അജിത്‌ഭായ്, വിൻസന്റ് മാഷ്... നന്ദി...

  ചാർളി... ഞാനും സുഭാഷ് ചന്ദ്രബോസിന്റെ ആരാധകനാണ്...

  മുരളിഭായ്... അപ്പോൾ അങ്ങനെയാണല്ലേ...

  അരുൺലാൽ... നന്ദി..

  ശ്രീ... പഴയ ഉഷാറില്ലല്ലോ... :)

  ReplyDelete
 18. പഥികൻ... ഹിറ്റ്‌ലറുടെ ദേശീയ സോഷ്യലിസത്തിന്റെ മറ്റൊരു പേരല്ലേ നാസിസം എന്നത്...

  സുകന്യാജി... ജോവന്നയാണ് തൽക്കാലം താരം..

  പിന്നെ, ഭക്തിമാർഗത്തിലാണല്ലേ?

  ReplyDelete
 19. കുസുമം... അപ്പോൾ ഇനി ഈ നോവലിനോടൊപ്പമുണ്ടാകുമെന്ന് കരുതട്ടേ?

  ചാർളി... ഞാൻ വിചാരിച്ചു ചാർളി ഒരു പയ്യനാണെന്ന്.. പിന്നെ, അല്പം ഭീഷണിയൊന്നുമില്ലെങ്കിൽ ഇവിടെ ആരും വരില്ലെന്നേ...

  നാസർ, ഇടവഴി... സന്ദർശനത്തിന് നന്ദി...

  ReplyDelete
 20. കഥ തുടരട്ടെ ......ജോവന്നാമ്മ ചാരപ്പണി നിര്‍ത്താന്‍ പ്ലാന്‍ ഇല്ലാന്ന് തോന്നണു .....

  ReplyDelete
 21. എന്നാലും ഈ വയസ്സാംകാലത്തൊരു ചാരപ്പണി...!
  തുടരട്ടെ...
  ആശംസകൾ...

  ReplyDelete
 22. കഥ രസ്സായി വരുന്നുണ്ടല്ലോ...
  (എത്താന്‍ വൈകിപ്പോയി)

  ReplyDelete
 23. ഇതേ വരെയിട്ട കമന്റുകളെല്ലാം തിരിച്ചെടുത്തിരിക്കുന്നു...
  കമന്റുകളുടെ നിലവാരം വച്ച് എന്നെ ഒരു പയ്യനായി വിലയിരുത്തിയ വിനുവേട്ടനു നമോവാകം.:)
  BTW, 40-ന്നൊക്കെ ചുമ്മാ പറഞ്ഞതാ കേട്ടാ..

  ReplyDelete
 24. അപ്പോ ഇങ്ങനെയാണു ചാരവനിത ജനിച്ചത്‌.

  ReplyDelete
 25. അപ്പോ ഇങ്ങനെയാണു ചാരവനിത ജനിച്ചത്‌.

  ReplyDelete
  Replies
  1. അതെ... എന്തിനും ഒരു കാരണമുണ്ടാകുമല്ലോ‍...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...