Thursday, December 8, 2011

ഈഗിൾ ഹാസ് ലാന്റഡ് – 23


അപ്രതീക്ഷിതമായിട്ടാണ് അതിനടുത്ത ദിവസം കേണൽ റാഡ്‌ലിന് മ്യൂണിക്കിലേക്ക് പോകേണ്ടി വന്നത്. തിരികെ ടിർപിറ്റ്സ് യൂഫറിലെ ഓഫീസിൽ എത്തുമ്പോൾ വ്യാഴാഴ്ച്ച ഉച്ച കഴിഞ്ഞിരുന്നു. തലേന്ന് രാത്രി അധികമൊന്നും ഉറങ്ങാൻ കഴിയാത്തതിനാൽ വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. റോയൽ എയർഫോഴ്സിന്റെ ലങ്കാസ്റ്റർ ബോംബറുകൾ അന്ന് മ്യൂണിക്ക് നഗരത്തിന് മേൽ ആയിരുന്നു തീമഴ ചൊരിഞ്ഞത്.


ലങ്കാസ്റ്റർ ബോംബർ


ഓഫീസിൽ എത്തിയ ഉടൻ തന്നെ ഹോഫർ ഒരു കപ്പ് കോഫിയുമായി എത്തി. പിന്നെ വേറൊരു ഗ്ലാസിൽ ബ്രാണ്ടി പകർന്നു.

“ഗുഡ് ട്രിപ്പ് ഹെർ ഓബർസ്റ്റ്?”

“ഫെയർ” റാഡ്‌ൽ പറഞ്ഞു. “സത്യം പറഞ്ഞാൽ ഇന്നലെ വൈകുന്നേരം ലാന്റ് ചെയ്യാൻ തുടങ്ങുമ്പോഴായിരുന്നു ഞങ്ങളെ വിസ്മയിപ്പിച്ച ആ സംഭവമുണ്ടായത് ഞങ്ങളുടെ ജംഗേഴ്സിനെ  അമേരിക്കയുടെ ഒരു മസ്താങ്ങ് യുദ്ധവിമാനം പിന്തുടർന്നു കുറച്ചൊന്നുമല്ല അത് ഞങ്ങളെ പരിഭ്രാന്തരാക്കിയത് എന്ന് പറഞ്ഞാൽ മതിയല്ലോ പിന്നീടാണ് അതിന്റെ വാൽഭാഗത്തെ സ്വസ്തിക അടയാളം ഞങ്ങൾ ശ്രദ്ധിച്ചത് വാസ്തവത്തിൽ മുമ്പ് എപ്പോഴോ ക്രാഷ് ലാന്റ് ചെയ്ത ഒരു അമേരിക്കൻ യുദ്ധവിമാനമായിരുന്നു അത്. നമ്മുടെ *ലുഫ്ത്‌വെയ്ഫ് (ജർമ്മൻ എയർഫോഴ്സ്) അതിന്റെ കേടുപാടുകൾ തീർത്ത് ഒരു പരീക്ഷണപ്പറക്കിലിന് ശ്രമിച്ചതായിരുന്നു അപ്പോൾ


മസ്താങ്ങ് യുദ്ധവിമാനം


“എക്സ്ട്രാ ഓർഡിനറി ഹെർ ഓബർസ്റ്റ്

റാഡ്‌ൽ തല കുലുക്കി. “അപ്പോഴാണ് എന്റെ മനസ്സിൽ ഒരു ആശയം ഉദിച്ചത് കാൾ നിങ്ങളുടെ ആ സംശയം നോർഫോക്ക് തീരത്തിന് മുകളിൽ നമ്മുടെ ഡോർണിയറിനോ ജംഗേഴ്സിനോ എങ്ങനെ അവരുടെ കണ്ണിൽ പെടാതെ പറക്കാൻ കഴിയുമെന്ന സംശയം...”

മേശമേൽ കിടക്കുന്ന പുതിയ ഫയൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത് അപ്പോഴാണ്.  “ഇതെന്താണ് കാൾ?”

“താങ്കൾ എന്നെ ഏൽപ്പിച്ച ദൌത്യത്തിന്റെ ഉത്തരം... ഒരു ഇംഗ്ലീഷുകാരനെ പോലെ ആ ഗ്രാമത്തിലൂടെ കടന്ന് പോകാൻ കഴിവുള്ള ഓഫീസർ അദ്ദേഹത്തെ തപ്പിയെടുക്കുവാൻ കുറച്ച് ബുദ്ധിമുട്ടി പക്ഷേ, ഒരു കാര്യം അദ്ദേഹം ഇപ്പോൾ കോർട്ട് മാർഷൽ നടപടികൾ നേരിടുകയാണ് അതിന്റെ വിശദമായ റിപ്പോർട്ട് അൽപ്പ സമയത്തിനകം ഇവിടെയെത്തും

“കോർട്ട് മാർഷൽ? ആ വാക്ക് കേൾക്കുന്നത് തന്നെ എനിക്ക് വെറുപ്പാണ്...” അദ്ദേഹം ഫയൽ തുറന്നു കൊണ്ട് പറഞ്ഞു. “ഹൂ ഓൺ ദി എർത്ത് ഈസ് ദിസ് മാൻ?”

“സ്റ്റെയ്നർ എന്നാണ് അദ്ദേഹത്തിന്റെ പേര് ലെഫ്റ്റനന്റ് കേണൽ കുർട്ട് സ്റ്റെയ്നർ” ഹോഫർ പറഞ്ഞു. “അദ്ദേഹത്തെക്കുറിച്ചുള്ള ഈ റിപ്പോർട്ട് സ്വസ്ഥമായിരുന്ന് വായിച്ച് നോക്കൂ സർ ഇറ്റ് ഈസ് ആൻ ഇന്ററസ്റ്റിങ്ങ് സ്റ്റോറി

(തുടരും)

ചിത്രങ്ങൾക്ക് കടപ്പാട് - വിക്കിപീഡിയ

20 comments:

  1. സ്റ്റഡ്ലി കോൺസ്റ്റബിൾ എന്ന ബ്രിട്ടീഷ് കുഗ്രാമത്തിലൂടെ ഒരു ഇംഗ്ലീഷുകാരനെ പോലെ അനായാസം കടന്നുപോകാൻ കഴിവുള്ള ഓഫീസർ... അതെ, അദ്ദേഹത്തെ കണ്ടെത്തിയിരിക്കുന്നു...

    ReplyDelete
  2. ലെഫ്റ്റനന്റ് കേണൽ കുർട്ട് സ്റ്റെയ്നർ… വെൽകം കേണൽ..

    കഥ ഉഷാറാകുംതോറും പോസ്റ്റിന്റെ നീളം കുറയുന്നുവോ എന്നൊരു സംശയം.. (ചിത്രങ്ങൾ കാണിച്ച് ഞങ്ങളെ പറ്റിക്കാനുള്ള പരിപാടിയാണോ?)

    ReplyDelete
  3. വിനുവേട്ടാ കൂടെയുണ്ട്, ജിമ്മിയുടെ സംശയത്തിനടിയില്‍ ഒരൊപ്പ് കൂടി...

    ReplyDelete
  4. ഒത്തിരികാര്യങ്ങൾ നിരനിരയായി പറയാൻ കിടക്കുന്നൂ..
    പക്ഷേ ഇത്തിരി കാര്യങ്ങൾ മാത്രം പറഞ്ഞ് വായനക്കാരെ ആകാംക്ഷഭരിതരാക്കുന്നു...
    ഈ പുത്തൻ ടെക്നിക് കൊള്ളാംട്ടാ..വിനുവേട്ടാ

    ReplyDelete
  5. അതെ..നീളം കുറയുന്ന പോസ്റ്റുകൾ..

    ReplyDelete
  6. ലെഫ്റ്റനന്റ് കേണൽ കുർട്ട് സ്റ്റെയ്നറുടെ ആ ഇന്ററസ്റ്റിങ്ങ് സ്റ്റോറി എന്താണ്! അതറിയാന്‍ കാത്തിരിക്കുന്നു..

    ReplyDelete
  7. സ്റ്റെയ്നറെ കാത്തിരിയ്കുന്നു...

    ReplyDelete
  8. പുറകേയുണ്ട്. മുന്നോട്ടു പോകുക

    ReplyDelete
  9. അങ്ങനെ സ്റ്റെയ്നർ എത്തി. ജിമ്മി പറഞ്ഞപോലെ, സ്റ്റാര്‍ട്ട്‌ ആക്ഷന്‍ കട്ട്, ഇത്രവേഗം പോസ്റ്റ്‌ കഴിഞ്ഞോ? പക്ഷെ ബിലാത്തി പറഞ്ഞതും ശരിയാണ്. ചെറുതായി പറഞ്ഞ് ആകാംക്ഷ നിലനിര്‍ത്തി.

    ReplyDelete
  10. ആകാംക്ഷയോടെ ഞാനും...
    ആശംസകൾ...

    ReplyDelete
  11. ഇങ്ങനെ ഗുളികപ്പരുവത്തിലാ വിവർത്തനം? കുറച്ചും കൂടി ആവായിരുന്നു. പെട്ടെന്ന് തീർന്നു പോയി.

    ReplyDelete
  12. @ ജിമ്മി & കുഞ്ഞൂസ്... വിഷമിക്കേണ്ട... അടുത്ത ലക്കത്തിൽ ലെഫ്റ്റനന്റ് കേണൽ കുർട്ട് സ്റ്റെയ്നറുടെ കഥ കുറച്ച് അധികം തന്നെ ഉണ്ടായിരിക്കും...

    @ മുരളിഭായ്... അങ്ങനെ പറഞ്ഞ് കൊടുക്ക് ഭായ്... ഇങ്ങനെ എന്തെല്ലാം ട്രിക്ക് കാണിച്ചാലാ അല്ലേ ഈ മുറ്റത്ത് വിരുന്നുകാരെ പിടിച്ചിരുത്താൻ കഴിയുക...

    @ പഥികൻ, ലിപി, കുസുമം, ശ്രീ... നന്ദി...

    ReplyDelete
  13. @ സുകന്യാജി... സ്റ്റാർട്ട്... ആക്ഷൻ... കട്ട്... ശ്രീനിവാസന്റെ പരിമള സോപ്പിന്റെ ഷൂട്ടിങ്ങ് ഓർത്ത് ചിരിച്ചു പോയി... എന്തായാലും ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിഞ്ഞല്ലോ... സന്തോഷമായി...

    @ വി.കെ... സന്തോഷം...

    @ എച്ച്മുകുട്ടി... ഇപ്രാവശ്യം കമന്റ് ഇടാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ അല്ലേ?

    ഇത്തവണ ഗുളിക... അടുത്ത തവണ നമുക്ക് ഒരു ലേഹ്യം തന്നെ ആക്കിക്കളയാം... ഇപ്പോഴേ സാധങ്ങളൊക്കെ തയ്യാറാക്കട്ടെ...

    ReplyDelete
  14. വായിച്ച് രസിച്ചു വരുമ്പോഴേയ്ക്കും തീര്‍ന്നു പോകുന്നുവല്ലോ.
    അതൊരു ചതി തന്നെയാണ് .ഇനിയുള്ള ഭാഗങ്ങള്‍ കൂടുതല്‍ ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടു ക്ഷമിക്കുന്നു.
    കാത്തിരിക്കയാണ്.ആഴ്ചകള്‍ മാസങ്ങള്‍ എന്നൊന്നും നോക്കേണ്ട...എത്രയും വേഗം അടുത്ത പോസ്റ്റ്‌....നീണ്ട പോസ്റ്റ്‌....
    ആശംസകളോടെ.

    ReplyDelete
  15. ഓം വിനുവേട്ടനായ നമ:
    ഓം ലേഹ്യായ നമ :
    ഓം അടുത്ത പോസ്റ്റായ നമ:

    ReplyDelete
  16. ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  17. vinuvetta..koode undu....
    poratte..alpam neelam koodiyaalum
    saramillanne.....ushaar
    aavunnundu....

    ReplyDelete
  18. ഇറ്റ് ഈസ് ആൻ ഇന്ററസ്റ്റിങ്ങ് സ്റ്റോറി

    ReplyDelete
  19. ഓ.നായകനെ കണ്ടുപിടിച്ചോ???

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...