Friday, December 16, 2011

ഈഗിൾ ഹാസ് ലാന്റഡ് - 24


മേജർ ജനറൽ കാൾ സ്റ്റെയ്നറുടെ ഏകപുത്രനായിട്ടായിരുന്നു കുർട്ട് സ്റ്റെയ്നറുടെ ജനനം.  1916 ൽ കുർട്ട് ജനിക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് ജർമ്മൻ മിലിറ്ററിയിൽ ഒരു ആർട്ടിലറി മേജർ ആയിരുന്നു. മാതാവ്, ധനികനായ ഒരു അമേരിക്കൻ കമ്പിളി വ്യാപാരിയുടെ മകളും. വ്യാപാരവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ബോസ്റ്റണിൽ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റെ മാതാവിന്റേത്. അദ്ദേഹം ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോഴാണ് യോർക്ക്ഷയർ ഇൻഫന്ററി റജിമെന്റിൽ ജോലി ചെയ്തിരുന്ന അവരുടെ ഏകസഹോദരൻ മരണമടഞ്ഞത്.

ലണ്ടനിലായിരുന്നു കുർട്ട് സ്റ്റെയ്നറുടെ വിദ്യാഭ്യാസം. ലണ്ടനിലെ ജർമ്മൻ എംബസിയിൽ മിലിറ്ററി അറ്റാഷെ ആയി  ജനറൽ സ്റ്റെയ്നർ ജോലി നോക്കുകയായിരുന്ന അഞ്ച് വർഷ കാലയളവിൽ സെന്റ് പോൾസ് സ്കൂളിൽ ആയിരുന്നു കുർട്ട് പഠിച്ചത്. അതിനാൽ തന്നെ അദ്ദേഹത്തിന് ഇംഗ്ലീഷ് അനായാസം സംസാരിക്കുവാനുള്ള കഴിവ് കൈവന്നു. എന്നാൽ 1931 ൽ ഒരു കാറപകടത്തിൽ മാതാവ് മരണമടഞ്ഞതോടെ പിതാവിനൊപ്പം അദ്ദേഹം ജർമ്മനിയിലേക്ക് മടങ്ങി. എങ്കിലും അദ്ദേഹം യോർക്ക്ഷയറിലുള്ള തന്റെ ബന്ധുക്കളെ സന്ദർശിക്കുവാൻ  1938 വരെ സ്ഥിരമായി ഇംഗ്ലണ്ടിൽ വന്നു പോയ്ക്കൊണ്ടിരുന്നു.


സെന്റ് പോൾസ് സ്കൂൾ - ലണ്ടൻ


പിന്നീട് കുറച്ച് കാലം അദ്ദേഹം പാരീസിൽ ആർട്ട് പഠിക്കുവാൻ പോയി. അത് വിജയകരമായി പൂർത്തിയാക്കിയില്ലെങ്കിൽ സൈന്യത്തിൽ ചേരേണ്ടി വരും എന്ന വ്യവസ്ഥയിലായിരുന്നു പിതാവ് അദ്ദേഹത്തിന് പാരീസിലേക്ക് പോകാൻ അനുവാദം കൊടുത്തത്. ദൌർഭാഗ്യവശാൽ സംഭവിച്ചതും അത് തന്നെയായിരുന്നു. ഒരു സെക്കന്റ് ലെഫ്റ്റനന്റ് ആയി അദ്ദേഹം ആർട്ടിലറി വിഭാഗത്തിൽ ചേർന്നു. പാരച്യൂട്ട് ട്രെയ്നിങ്ങിന് താല്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പിൻ പ്രകാരം 1936 ൽ അദ്ദേഹം പാരച്യൂട്ട് റജിമെന്റിൽ ചേർന്നു. കരസേനയിലെ വിരസതയിൽ നിന്നുള്ള ഒരു മോചനമായിരുന്നു അദ്ദേഹം മനസ്സിൽ കണ്ടിരുന്നത്.

അധികം താമസിയാതെ അദ്ദേഹം ആ രംഗത്ത് തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചു. ജർമ്മനിയുടെ നോർവീജിയൻ അധിനിവേശ വേളയിൽ അദ്ദേഹവും സംഘവും പാരച്യൂട്ട് മാർഗം  നാർവിക്കിൽ ഇറങ്ങി. പിന്നീട് 1940 ൽ ബെൽജിയം ആക്രമണവേളയിൽ ആൽബർട്ട് കനാലിന് സമീപം അദ്ദേഹത്തിന്റെ ഗ്ലൈഡർ ക്രാഷ് ലാന്റ് ചെയ്തു. കൈയിൽ സാരമായ മുറിവേറ്റെങ്കിലും ആ പ്രദേശം പിടിച്ചടക്കുവാൻ അദ്ദേഹത്തിന്റെ സംഘത്തിന് സാധിച്ചു.


ജർമ്മനിയുടെ നോർവീജിയൻ അധിനിവേശം

ജർമ്മനി കീഴടക്കിയ നോർവീജിയൻ പാർലമെന്റ്


അടുത്ത ഊഴം ഗ്രീസിൽ ആയിരുന്നു. 1941 ൽ ആയിരുന്നു അത്. അപ്പോഴേക്കും അദ്ദേഹം ക്യാപ്റ്റൻ ആയിക്കഴിഞ്ഞിരുന്നു.  മാലെം എയർഫീൽഡിൽ പാരച്യൂട്ടിൽ ഇറങ്ങിയതിന് ശേഷമുണ്ടായ കടുത്ത പോരാട്ടത്തിൽ അദ്ദേഹത്തിന് സാരമായ പരിക്കേറ്റു.

പിന്നീടായിരുന്നു റഷ്യയിലെ വിന്റർ വാർ. ആ ഭാഗം വായിക്കുമ്പോൾ തന്റെ അസ്ഥികൾക്കുള്ളിലൂടെ ഒരു വിറയൽ കടന്നുപോകുന്നത് കേണൽ റാഡ്‌ലിന് അറിയാൻ കഴിഞ്ഞു. ദൈവമേ റഷ്യൻ യുദ്ധം എങ്ങനെ മറക്കാൻ കഴിയും അത്? അദ്ദേഹം ചിന്തിച്ചു. അതിൽ ഉൾപ്പെട്ട തന്നെപ്പോലുള്ളവർക്ക് ഒരിക്കലും മറക്കാൻ കഴിയുന്ന ഒന്നല്ല അത്.

അപ്പോഴേക്കും ആക്ടിംഗ് മേജർ ആയിക്കഴിഞ്ഞിരുന്നു കുർട്ട് സ്റ്റെയ്നർ. മുന്നൂറ് പേർ അടങ്ങുന്ന പ്രത്യേക ആക്രമണ സംഘവുമായി ഒരു രാത്രി അദ്ദേഹം റഷ്യൻ പ്രദേശത്ത് ഇറങ്ങി. ലെനിൻ‌ഗ്രാഡ് പിടിച്ചടക്കുവാനായി പോയി ഒറ്റപ്പെട്ടു പോയ രണ്ട് ഡിവിഷനുകളെ കണ്ടെത്തുകയും തിരികെ കൊണ്ടു വരികയുമായിരുന്നു അന്ന് അദ്ദേഹത്തിന്റെ ദൌത്യം.  അതിനിടയിൽ അദ്ദേഹത്തിന്റെ വലത് കാലിൽ ഏറ്റ വെടിയുണ്ട അല്പം മുടന്ത് സമ്മാനിച്ചുവെങ്കിലും വലിയ ഒരു ബഹുമതിയാണ് ആ ദൌത്യത്തെ തുടർന്ന് അദ്ദേഹത്തെ കാത്തിരുന്നത്. അസാമാന്യ ധീരതയ്ക്ക് ലഭിക്കുന്ന Knight’s Cross ബാഡ്ജ്.  അതോടൊപ്പം അപ്രതീക്ഷിതമായ പ്രശസ്തിയും.

അതു പോലെയുള്ള മറ്റ് രണ്ട് ദൌത്യങ്ങൾ കൂടി കഴിഞ്ഞതോടെ അദ്ദേഹം ലെഫ്റ്റനന്റ് കേണൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. പിന്നീടായിരുന്നു സ്റ്റാലിൻ ഗ്രാഡിലെ ദൌത്യം. അതിൽ അദ്ദേഹത്തിന് തന്റെ സംഘത്തിലെ പകുതിയോളം പേരെ നഷ്ടമായി. അവശേഷിച്ച 167 പേരുമായി ജനുവരിയിൽ റഷ്യയിലെ കീവിന് സമീപം വീണ്ടും പാരച്യൂട്ടിൽ ഇറങ്ങി. യുദ്ധത്തിൽ ഒറ്റപ്പെട്ടു പോയ രണ്ട് ഇൻഫന്ററി ഡിവിഷനുകളെ കണ്ടെത്താനും തിരികെ കൊണ്ടുവരാനുമായിരുന്നു അത്. അതിരൂക്ഷമായ പോരാട്ടമായിരുന്നു അവരെ കാത്തിരുന്നത്. ഏപ്രിൽ അവസാന വാരത്തോടെ മുന്നൂറ് മൈലുകളോളം നീണ്ട രക്തരൂഷിതമായ യുദ്ധത്തിനൊടുവിൽ അദ്ദേഹവും സംഘവും റഷ്യൻ അതിർത്തി കടന്നു. കനത്ത വിലയാണ് അദ്ദേഹത്തിന് ആ ദൌത്യത്തിന് നൽകേണ്ടി വന്നത്. വെറും മുപ്പത് പേരായിരുന്നു അവരുടെ സംഘത്തിൽ അവശേഷിച്ചിരുന്നത്.

എങ്കിലും അസാമാന്യ ധീരതതയുടെ അംഗീകാരമായി Oak Leaves അവാർഡ് നൽകി അദ്ദേഹത്തെ തൽക്ഷണം ആദരിച്ചു. സ്റ്റെയനറെയും അവശേഷിക്കുന്ന മുപ്പത് പേരെയും ട്രെയിൻ മാർഗം ജർമ്മനിയിലേക്ക് കൊണ്ടു വരാൻ പെട്ടെന്ന് തന്നെ ഏർപ്പാടാക്കി. മെയ് മാസം ഒന്നാം തീയതി പ്രഭാതത്തിലാണ് അവർ പോളണ്ടിലെ വാഴ്സായിൽ എത്തിയത്. എന്നാൽ അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്.  ജർമ്മൻ രഹസ്യപോലീസിലെ മേജർ ജനറൽ ജർഗൻ സ്ട്രൂപ്പിന്റെ നിർദ്ദേശപ്രകാരം അന്ന് വൈകുന്നേരം വാഴ്സായിൽ വച്ച് സ്റ്റെയനറും സംഘവും അറസ്റ്റ് ചെയ്യപ്പെട്ടു.


Knight's Cross with Oak Leaves


അതേത്തുടർന്നാണ് അദ്ദേഹത്തിന് മേൽ കോർട്ട് മാർഷൽ നടപടികൾ ആരംഭിക്കുന്നത്. അതിന്റെ വിശദവിവരങ്ങൾ ലഭ്യമല്ല. ശിക്ഷാവിധി മാത്രമേ ഫയലുകളിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. ജർമ്മൻ അധിനിവേശ പ്രദേശമായ ചാനൽ ഐലന്റ്സിലെ ആൽഡെർണീയിൽ ഓപ്പറേഷൻ സ്വോർഡ്ഫിഷ് എന്നറിയപ്പെടുന്ന യൂണിറ്റിൽ പ്രവർത്തിക്കുക എന്നതായിരുന്നു അവർക്ക് വിധിച്ച ശിക്ഷ.

റാഡ്‌ൽ തന്റെ കൈയിലെ ഫയലിലേക്ക് നോക്കി ചിന്താധീനനായി ഒരു നിമിഷം ഇരുന്നു. പിന്നെ മേശപ്പുറത്തെ ബസറിൽ അമർത്തി. അടുത്ത നിമിഷം ഹോഫർ മുറിയ്ക്കുള്ളിൽ എത്തി.

“ഹെർ ഓബർസ്റ്റ്?”

“വാഴ്സായിൽ എന്താണ് സംഭവിച്ചത്?”

“എന്താണെന്ന് വ്യക്തമായി അറിയില്ല ഹെർ ഓബർസ്റ്റ് കോർട്ട് മാർഷലിന്റെ പേപ്പറുകൾ വൈകുന്നേരത്തോടെ ഇവിടെയെത്തുമെന്നാണ് കരുതുന്നത്

“ഓൾ റൈറ്റ് ഈ ചാനൽ ഐലന്റ്സിൽ എന്താണവരിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്?” റാഡ്‌ൽ ചോദിച്ചു.

“ഞാൻ മനസ്സിലാക്കിയിടത്തോളം ഈ ഓപ്പറേഷൻ സ്വോർഡ്ഫിഷ് എന്ന പറയുന്നത് ഒരു സൂയിസൈഡ് യൂണിറ്റാണ് ചാനലിലൂടെ പോകുന്ന സഖ്യകക്ഷികളുടെ കപ്പലുകൾ തകർക്കുക എന്നതാണ് അവരുടെ ദൌത്യം

“ആന്റ് ഹൌ ഡു ദേ അച്ചീവ് ദാറ്റ്?”

ചാർജ് ചെയ്ത ടോർപ്പിഡോയുടെ മുകളിൽ ഇരുന്ന് കൊണ്ടാണ് അവർ ഈ ഓപ്പറേഷൻ നടത്തുന്നത്. അത് പ്രവർത്തിപ്പിക്കുന്നവരുടെ സുരക്ഷിത്വത്തിനായി  ചെറിയൊരു ഗ്ലാസ് ക്യാബിൻ അതിൽ ഘടിപ്പിച്ചിട്ടുണ്ടാകും അതിൽ സഞ്ചരിക്കുന്നയാൾ ആക്രമണ സമയത്ത് അടിയിൽ ഘടിപ്പിച്ചിരിക്കുന്ന ടോർപ്പിഡോ റിലീസ് ചെയ്യുന്നു എന്നിട്ട് അവസാന നിമിഷത്തിൽ ടാർഗറ്റിൽ നിന്നും ദൂരേയ്ക്ക് ഒഴിഞ്ഞു മാറുന്നു

സൂയിസൈഡ് യൂണിറ്റ് ഉപയോഗിക്കുന്ന ടോർപ്പിഡോ


“ഗുഡ് ഗോഡ് !!!...”  റാഡ്‌ൽ ഭീതിയോടെ വിളിച്ചുപോയി. “പെനൽ യൂണിറ്റ് എന്ന് വിശേഷിപ്പിക്കുന്നതിൽ യാതൊരു അത്ഭുതവുമില്ല

ആ ഫയലിലേക്ക് നോക്കി നിശബ്ദനായി അദ്ദേഹം അല്പ നേരം ഇരുന്നു.

ഹോഫർ ചെറുതായി മുരടനക്കി. “നമ്മുടെ ദൌത്യത്തിന്റെ നായകത്വം വഹിക്കുവാൻ ഇദ്ദേഹത്തിനാകില്ലേ?”

“ഐ ഡോണ്ട് സീ വൈ നോട്ട്” റാഡ്‌ൽ പറഞ്ഞു. “ ഇപ്പോൾ നാം എന്ത് ദൌത്യം തന്നെ ഏൽപ്പിച്ചാലും അദ്ദേഹം ഇപ്പോൾ ചെയ്യുന്ന ജോലിയേക്കാൾ എത്രയോ ഭേദമായിരിക്കും അത് ആട്ടെ, അഡ്മിറൽ കാനറിസ് ഇപ്പോൾ ഇവിടെയുണ്ടോ?”

“അന്വേഷിച്ചിട്ട് പറയാം ഹെർ ഓബർസ്റ്റ്

“അദ്ദേഹം സ്ഥലത്തുണ്ടെങ്കിൽ ഉച്ച കഴിഞ്ഞ് ഒരു അപ്പോയ്ൻ‌‌മെന്റ് തരപ്പെടുമോ എന്ന് നോക്കൂ നാം എത്രത്തോളം മുന്നോട്ട് പോയിരിക്കുന്നുവെന്ന് അദ്ദേഹത്തെ അറിയിക്കണം ചെറിയ ഒരു ഔട്ട്‌ലൈൻ തയ്യാറാക്കൂ ഒരു പേജ് മതി. അതും, നിങ്ങൾ തന്നെ ടൈപ്പ് ചെയ്യുവാൻ ശ്രദ്ധിക്കുക മറ്റാരും ഇതിന്റെ മണം പോലും അടിക്കാൻ പാടില്ല നമ്മുടെ ഡിപ്പാർട്ട്മെന്റ് പോലും

(തുടരും)

ചിത്രങ്ങൾക്ക് കടപ്പാട് - വിക്കിപീഡിയ

24 comments:

  1. സ്റ്റെയ്നറുടെ ഇന്ററസ്റ്റിങ്ങ് സ്റ്റോറി ആരംഭിക്കുകയായി...

    ReplyDelete
  2. ജപ്പാ‍ന്റെ കമിക്കസെ പോലുള്ള യുദ്ധമുറകൾ ഓർമ്മവന്നു....കഥ തുടരട്ടെ..

    ReplyDelete
  3. സൂയിസൈഡ് യൂണിറ്റ് ഒരു അപാരയൂണിറ്റ് അപ്പാ...!
    മനുഷ്യനെ എങ്ങനെയൊക്കെയാണ് യുദ്ധത്തിൽ ഉപയോഗിക്കുന്നതല്ലെ..?
    അടുത്തതും പോരട്ടെ...
    ആശംസകൾ...

    ReplyDelete
  4. ശരിയാ... കൂടുതല്‍ interesting ആകുന്നു

    ReplyDelete
  5. കഥ മുറുകുന്നു. വരട്ടെ അടുത്ത ഭാഗം വരട്ടെ. വാചകങ്ങളുടെ രചനാ ഭംഗിയിൽ അല്പം കൂടി ശ്രദ്ധിയ്ക്കണമെന്ന് ഒരു നിർദ്ദേശം.

    ReplyDelete
  6. വായിച്ചു. അടുത്തഭാഗം പൊരട്ടെ.

    ReplyDelete
  7. വായിച്ച് കഴിഞ്ഞാല്‍ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പാണ്....
    എഴുത്തുകാരന്റെ വിജയമാണ് അത്.
    ഈ ജിജ്ഞാസ നില നില്‍ക്കട്ടെ.
    ആശംസകളോടെ

    ReplyDelete
  8. വിനുവേട്ടാ ..തകര്‍ക്കുന്നുണ്ട് ട്ടാ..
    ഒത്തിരി പണിപ്പെടുന്നുണ്ടാവുമല്ലേ ഇമ്മാതിറ്റി നീളന്‍ പോസ്റ്റുകള്‍ ഇടാന്‍ ..വിത്ത് പോട്ടംസ്..
    അഭിനന്ദനംസ്

    ReplyDelete
  9. Knight’s Cross ബാഡ്ജ്, Oak Leaves അവാർഡ്, കുർട്ട് സ്റ്റെയ്നർ ആളൊരു പുലിയാണല്ലോ. ഇനി സ്റ്റെയ്നറുടെ കാലം.

    ReplyDelete
  10. കഥ രസകരമായി വരുന്നു...

    ReplyDelete
  11. @ പഥികൻ ... അതെന്ത് സമരമുറയാണ്? തപ്പിനോക്കട്ടെ... അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കുന്ന പഥികനും കുടുംബത്തിനും ആശംസകൾ ...

    ReplyDelete
  12. @ വി.കെ... അതേ... എന്തെല്ലാം ക്രൂരതകളാണ് യുദ്ധങ്ങളിൽ നടക്കുന്നത്...

    @ ശ്രീ ... ഒപ്പമുണ്ടെന്നറിയുന്നതിൽ സന്തോഷം...

    ReplyDelete
  13. @ എച്ച്മുകുട്ടി... വിലയേറിയ ഈ അഭിപ്രായത്തിന് നന്ദീട്ടോ... ഒരു വട്ടം കൂട് വായിച്ച് ഞാൻ ഒരു എഡിറ്റിങ്ങ് നടത്തിയിട്ടുണ്ട്... ഇപ്പോൾ ഒന്ന് വായിച്ച് നോക്കിയേ...

    @ കുസുമം... സ്ഥിരം വായനയ്ക്ക് നന്ദി...

    ReplyDelete
  14. @ ലീല ടീച്ചർ... അത് ഗ്രന്ഥകർത്താവ് ജാക്ക് ഹിഗ്ഗിൻസിന്റെ കഴിവല്ലേ? സന്ദർശനത്തിന് നന്ദി...

    @ ചാർളി... സന്തോഷായി... ഒരാളെങ്കിലും എന്റെ കഷ്ടപ്പാട് കാണുന്നുണ്ടല്ലോ... എളുപ്പമല്ല ചാർളീ...

    ReplyDelete
  15. @ സുകന്യാജി... അതേ... നൈറ്റ്സ് ക്രോസ് വിത്ത് ഓക്ക് ലീവ്സ് എന്ന പറയുന്നത് നിസ്സാര കാര്യമല്ല... സ്റ്റോം വാണിങ്ങിലെ പോൾ ഗെറിക്കിനെ ഓർമ്മയില്ലേ? അദ്ദേഹത്തിനും ലഭിച്ചിരുന്നു ഈ ബഹുമതി...

    @ എഴുത്തുകാരിചേച്ചി... ഇപ്രാവശ്യം നേരത്തെ എത്തിയല്ലോ...

    ReplyDelete
  16. അതിപുരാതനമായ ആ സെന്റ്.പോൾസ് സ്കൂളൂം,സെന്റ്.പോൾസ് കത്തീഡ്രലുമൊക്കെ അന്നത്തെപ്പോലെതന്നെയിവർ ഇപ്പോഴും കാത്ത് സംരംക്ഷിച്ച് കൊണ്ടിരിക്കുന്നൂ....!

    ReplyDelete
  17. കഥ രസകരമായി വരുന്നു... അടുത്ത ഭാഗം വേഗം വരട്ടെ...

    ReplyDelete
  18. സ്റ്റെയ്നറുടെ ചരിത്രം കേട്ടപ്പോൾ എന്റെ മനസ്സിലും ആദ്യമോടിവന്നത്, നമ്മുടെ സ്വന്തം പോൾ ഗെറിക്ക് തന്നെയാണ്.. ഇതാ മറ്റൊരു താരോദയം.. കാത്തിരിക്കുന്നു, സ്റ്റെയ്നറുടെ രംഗപ്രവേശനത്തിനായി..

    ReplyDelete
  19. വ്യക്തമായ പദ്ധതികളുമായി മുന്നേറുകയാണ്. എന്ത് സംഭവിക്കും 
    എന്ന ആകാംക്ഷയിലാണ്. വായിക്കാന്‍ തോന്നിക്കുന്ന മട്ടിലുള്ള എഴുത്ത്.

    വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  20. ഈ അടുത്ത സമയത്താണ് വായിക്കാന്‍ തുടങ്ങിയത് .കഥ നന്നായിട്ടുണ്ട് തുടരുക ..നല്ല പ്രതീക്ഷയോടെ ..

    ReplyDelete
  21. ഇപ്പൊ വായന ആകാംക്ഷ കൂട്ടുന്നു...
    തുടരട്ടെ....ഇങ്ങനെ വിനുവേട്ട...

    ReplyDelete
  22. @ മുരളിഭായ് ... നമ്മളാണെങ്കിൽ അതൊക്കെ എന്നേ ഇടിച്ച് പൊളിച്ച് ഫ്ലാറ്റ് പണിതേനെ അല്ലേ?

    @ കൊച്ചുമോൾ... നന്ദി...

    @ ജിമ്മി... പോൾ ഗെറിക്ക് ... അതുല്യനായ ഒരു കഥാപാത്രമായിരുന്നുവെന്നതിന് സംശയമില്ല... സ്റ്റെയ്നറും ഒട്ടും മോശമല്ല...

    @ കേരളേട്ടൻ, വിജയലക്ഷ്മി, വിൻസന്റ് മാഷ്... സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി...

    ReplyDelete
  23. സ്റ്റെയ്നറെ കാത്തിരിയ്ക്കുന്നു.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...