Friday, February 10, 2012

ഈഗിൾ ഹാസ് ലാന്റഡ് – 30



പ്രിൻസ് ആൽബ്രസ്ട്രെയ്സിന്റെ ഒന്നാം നിലയിലുള്ള ഓഫീസിലേക്കാണ് റാഡ്‌ലിനെ അവർ കൂട്ടിക്കൊണ്ടുപോയത്. ഹെൻ‌ട്രിച്ച് ഹിംലറുടെ മുന്നിലെ വലിയ മേശയിൽ ധാരാളം ഫയലുകൾ അടുക്കി വച്ചിരുന്നു. ഗെസ്റ്റപ്പോ തലവന്റെ സമ്പൂർണ്ണ ബഹുമതികളാൽ അലംകൃതമായ സൈനിക യൂണിഫോമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. കറുത്ത യൂണിഫോം ധരിച്ച അദ്ദേഹത്തെ ഓഫീസ് റൂമിലെ അരണ്ട വെളിച്ചത്തിൽ കണ്ടപ്പോൾ  ചെകുത്താന്റെ മുന്നിൽ എത്തിപ്പെട്ട പ്രതീതിയാണ്  റാഡ്‌ലിന് പെട്ടെന്നുണ്ടായത്. തലയുയർത്തി നോക്കിയ അദ്ദേഹത്തിന്റെ മുഖത്ത് മനുഷ്യത്വത്തിന്റെ ചെറുകണിക പോലും ഉണ്ടായിരുന്നില്ല എന്ന് റാഡ്‌ൽ അങ്കലാപ്പോടെ തിരിച്ചറിഞ്ഞു.

ഹെൻ‌ട്രിച്ച് ഹിംലര്‍


റാഡ്‌ലിനെ അങ്ങോട്ട് കൂട്ടിക്കൊണ്ട് വന്ന ചെറുപ്പക്കാരൻ നാസി സല്യൂട്ട് നൽകി അദ്ദേഹത്തെ അഭിവാദ്യം ചെയ്തിട്ട് ബ്രീഫ്കേയ്സ് മേശപ്പുറത്ത് വച്ചു.

“അറ്റ് യുവർ ഓർഡേഴ്സ്, ഹെർ റെയ്ഫ്യൂറർ.”

“താങ്ക് യൂ റോസ്മാൻ”    ഹിംലര്‍ പ്രതിവചിച്ചു.  “പുറത്ത് വെയ്റ്റ് ചെയ്യൂ ഞാൻ വിളിക്കാം

റോസ്മാൻ പുറത്തേക്ക് നടന്നു. മേശപ്പുറത്തുള്ള ഫയലുകൾ ഒരരികിലേക്ക് നീക്കി വച്ച് അടുത്ത നടപടികൾക്കായി തയ്യാറെടുക്കുന്ന ഹിംലറെ നോക്കി റാഡ്‌ൽ ഉത്ക്കണ്ഠയോടെ നിന്നു. റാഡ്ലിന്റെ ബ്രീഫ്കേയ്സ് തന്റെയടുത്തേക്ക് വലിച്ചടുപ്പിച്ച് ഒരു നിമിഷം ഹിംലര്‍ അതിൽ നോക്കി എന്തോ ആലോചിച്ച് ഇരുന്നു. പരിഭ്രമത്തിന്റെ മൂർദ്ധന്യത്തിലായിരുന്ന റാഡ്‌ൽ പതുക്കെ സാധാരണനിലയിലേക്ക് തിരികെയെത്തി.  ഇത് പോലുള്ള പല പ്രതിസന്ധി ഘട്ടങ്ങളിലും തന്നെ രക്ഷിച്ചിട്ടുള്ള നർമ്മബോധം അദ്ദേഹത്തെ സഹായിക്കാൻ ഇവിടെയുമെത്തി.

“വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന് പോലും അവസാനത്തെ സിഗരറ്റ് വലിക്കാനുള്ള അവകാശം ലഭിക്കാറുണ്ട്, ഹെർ റെയ്ഫ്യൂറർ

കടുത്ത പുകയില വിരോധിയാണെങ്കിലും ഹിംലറിന്‌ അത് കേട്ട് മന്ദഹസിക്കാതിരിക്കാനായില്ല.

“പിന്നെന്താ?   അദ്ദേഹം കൈ ഉയർത്തി അനുവാ‍ദം കൊടുത്തു.

“ഹെർ ഓബർസ്റ്റ്, നിങ്ങളൊരു ധീര യോദ്ധാവായിരുന്നു എന്നാണല്ലോ എനിക്ക് ലഭിച്ച വിവരം. വിന്റർ വാറിൽ പങ്കെടുത്തപ്പോഴാണ് നിങ്ങൾക്ക് Knight’s Cross ലഭിച്ചത് അല്ലേ?” ഹിംലര്‍ ചോദിച്ചു.

“ശരിയാണ്, ഹെർ റെയ്ഫ്യൂറർ” റാഡ്‌ൽ ഒറ്റക്കൈയാൽ തന്റെ സിഗരറ്റ് പാക്കറ്റ് എടുത്ത് തുറന്നു.

“അതിന് ശേഷം ഈ നിമിഷം വരെ നിങ്ങൾ അഡ്‌മിറൽ കാനറീസിന്റെ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു…?”

നീണ്ട ഒരു പുകയെടുക്കുവാനായി റാഡ്‌ൽ ഒന്ന് അമാന്തിച്ചു. ഹിംലര്‍ വീണ്ടും തന്റെ മുന്നിലിരിക്കുന്ന ബ്രീഫ്കേയ്സിലേക്ക് ശ്രദ്ധ പായിച്ചു. അരണ്ട വെളിച്ചത്തിലുള്ള ആ ഓഫീസ് റൂം ഇപ്പോൾ സുഖകരമായി റാഡ്‌ലിന് അനുഭവപ്പെട്ടു. ഒരു വശത്തുള്ള ചുവരിലെ നെരിപ്പോടിൽ വിറകിൻ കഷണങ്ങൾ സാമാന്യം ശോഭയോടെ ജ്വലിച്ചുകൊണ്ടിരുന്നു. അതിന് മുകളിലായി ആകർഷകമായ ഫ്രെയ്മിനുള്ളിൽ ഫ്യൂറർ അഡോൾഫ് ഹിറ്റ്ലറുടെ രേഖാചിത്രം എല്ലാത്തിനും സാക്ഷ്യം വഹിക്കുന്നുണ്ടായിരുന്നു.

“അടുത്ത കാലത്തായി ഇവിടെ ടിർപിറ്റ്സ് യൂഫറിൽ നടക്കുന്ന കാര്യങ്ങളിൽ എന്റെയറിവിൽ പെടാത്തതായി ഒന്നും തന്നെയില്ല എന്താ, അതിശയം തോന്നുന്നുണ്ടോ? ഉദാഹരണത്തിന്, ഈ മാസം ഇരുപത്തിരണ്ടാം തിയതി അബ്ഫെറിന്റെ ഇംഗ്ലണ്ടിലെ ഏജന്റായ മിസിസ് ജോവന്ന ഗ്രേയുടെ ഒരു പതിവ് റിപ്പോർട്ട് നിങ്ങളുടെ മുന്നിൽ എത്തുകയുണ്ടായി അതിൽ വിൻസ്റ്റൺ ചർച്ചിൽ എന്ന മാന്ത്രിക നാമം രേഖപ്പെടുത്തിയിരുന്നു ശരിയല്ലേ?”  ഹിംലര്‍ ചോദിച്ചു.

“എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, ഹെർ റെയ്ഫ്യൂറർ

“അതിലും അതിശയകരമായത്, അവർ അയച്ച എല്ലാ റിപ്പോർട്ടുകളും അബ്ഫെർ ഓഫീസിൽ നിന്നും നിങ്ങൾ സ്വന്തം സംരക്ഷണത്തിലേക്ക് മാറ്റി എന്നതാണ് മാത്രമല്ല, വർഷങ്ങളായി അവരുമായി റേഡിയോ ബന്ധം പുലർത്തിയിരുന്ന ക്യാപ്റ്റൻ ഹാൻസ് മെയറെ ആ ചുമതലയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു അക്കാര്യത്തിൽ അയാൾ അല്പം പരിഭ്രാന്തിയിലുമാണ്ഹിംലര്‍ ബ്രീഫ്കെയ്സിന് മുകളിൽ കൈ വച്ചു.

“ഹെർ ഓബർസ്റ്റ് നോക്കൂ നമ്മൾ കൊച്ചുകുട്ടികളല്ല... ഞാൻ എന്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് നിങ്ങൾക്ക് നന്നായറിയാം എന്താണ് നിങ്ങൾക്ക് പറയാനുള്ളത്?” ഹിംലര്‍ ആരാഞ്ഞു.

മാക്സ് റാഡ്‌ലിന് വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. “ഹെർ റെയ്ഫ്യൂറർ ഈ ബ്രീഫ്കെയ്സിൽ എല്ലാമുണ്ട് എല്ലാ റിപ്പോർട്ടുകളും ഒരേയൊരെണ്ണമൊഴികെ

“പാരച്യൂട്ട് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണൽ കുർട്ട് സ്റ്റെയ്നറുടെ കോർട്ട് മാർഷൽ പേപ്പറുകളൊഴികെ…?”   മേശപ്പുറത്ത് അടുക്കി വച്ചിരിക്കുന്ന ഏറ്റവും മുകളിലത്തേത് എടുത്ത് അദ്ദേഹം റാഡ്‌ലിന് നേർക്ക് നീട്ടി. 

“എ ഫെയർ എക്സ്ചെയ്ഞ്ച് പുറത്ത് ഇരുന്ന് ശ്രദ്ധിച്ച് വായിക്കൂ”  ബ്രീഫ്കേയ്സ് തുറന്ന് അദ്ദേഹം അതിലെ ഫയലുകൾ പരിശോധിച്ചു.   “ശരി കുറച്ച് കഴിഞ്ഞ് ഞാൻ വിളിക്കാംഹിംലര്‍ തുടർന്നു.

എന്തോ പറയാനായി റാഡ്‌ൽ കൈ ഉയർത്തി. എന്നാൽ പെട്ടെന്നുണ്ടായ തിരിച്ചറിവിൽ അതൊരു ഉത്തമ നാസി സല്യൂട്ട് ആയി മാറി.  പിന്നെ തിരിഞ്ഞ് കതക് തുറന്ന് പുറത്തേക്ക് നടന്നു.

അവിടെയുള്ള ചാരുകസേരയിൽ ജർമ്മൻ സൈനിക മാഗസിനായ “സിഗ്നൽ” വായിച്ചുകൊണ്ടിരിക്കുകയായിരുന്നു റോസ്മാൻ. അത്ഭുതത്തോടെ അയാൾ തലയുയർത്തി നോക്കി.

“ഇത്ര പെട്ടെന്ന് പോകുകയാണോ?”

“അതിനുള്ള ഭാഗ്യം എനിക്കുണ്ടെന്ന് തോന്നുന്നുണ്ടോ?”  കോഫീ ടേബിളിലേക്ക് ഫയൽ വച്ച് കൊണ്ട് റാഡ്‌ൽ തന്റെ ബെൽറ്റിന്റെ ബക്കിൾ ലൂസാക്കി.   “ഈ റിപ്പോർട്ട് വായിക്കാൻ ഏൽപ്പിച്ചിരിക്കുകയാണ് എന്നെ

റോസ്മാൻ സൌഹൃദഭാവത്തിൽ പുഞ്ചിരിച്ചു. “താങ്കൾക്ക് അല്പം കോഫി സംഘടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ കണ്ടിട്ട്, താ‍ങ്കൾ ഞങ്ങളോടൊപ്പം കുറേ നേരം ഉണ്ടാകുമെന്നാണ് തോന്നുന്നത്

അയാൾ പുറത്ത് കടന്നതും റാഡ്‌ൽ കസേരയിലേക്ക് ചാഞ്ഞ് സിഗരറ്റിന് തീ കൊളുത്തി. പിന്നെ സാവധാനം ആ ഫയൽ തുറന്നു.

(തുടരും)

25 comments:

  1. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഈഗിൾ തുടരുന്നു... ആഴ്ച്ചകൾക്ക് ശേഷം ഇന്നാണ് അല്പം സമയം ലഭിച്ചത്... എല്ലാവരെയും ഒരിക്കൽക്കൂടി ഈ മുറ്റത്തേക്ക് ക്ഷണിക്കുന്നു...

    ReplyDelete
  2. നോക്കൂ… നമ്മൾ കൊച്ചുകുട്ടികളല്ല...
    ഞാൻ എന്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് നിങ്ങൾക്ക് നന്നായറിയാം… എന്താണ് നിങ്ങൾക്ക് പറയാനുള്ളത്…?

    നമ്മുടെ ഈ ആഴ്ച്ചപ്പതിപ്പ് ദ്വൈവാരികയാക്കാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നുണ്ടല്ലോ വിനുവേട്ടാ കാര്യപരിപാടികൾ കണ്ടിട്ട്..

    ReplyDelete
    Replies
    1. ദ്വൈവാരികയാക്കണമെന്ന് ഒരുദ്ദേശ്യവും ഇല്ലായിരുന്നു മുരളിഭായ്... ഒരു ദിവസം പോലും അവധിയില്ലാതെ രണ്ടാഴ്ച്ച രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയിട്ട് വിവർത്തനം ചെയ്യാൻ എവിടെ നേരം...?

      Delete
  3. ഇടയിൽ വന്ന് നോക്കിയിരുന്നു........
    ഇത്തിരി ടെൻഷനിലാ വായിച്ചത്, എന്തു പറ്റുമെന്ന് ഒരു ഭയം ഇപ്പോഴുമുണ്ട്. വായനക്കാരെ മുൾമുനയിൽ നിറുത്തുന്നിടത്ത് കഥ അവസാനിപ്പിയ്ക്കാൻ വിനുവേട്ടൻ പഠിച്ചുപോയി.....

    ആഴ്ചപ്പതിപ്പ് ദ്വൈവാ‍രികയാക്കാൻ സമ്മതമില്ല കേട്ടൊ. പറഞ്ഞില്ല, അറിഞ്ഞില്ല എന്നൊന്നും പറയരുത്.

    ReplyDelete
    Replies
    1. ഇത്തവണ രണ്ടാഴ്ച്ചയിലധികം മുൾമുനയിൽ നിൽക്കേണ്ടി വന്നു അല്ലേ? ഉദ്വേഗഭരിതമായ സന്ദർഭത്തിൽ “തുടരും” എന്നെഴുതി പോസ്റ്റ് ചെയ്യുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ...

      Delete
  4. “വിനുവേട്ട… നോക്കൂ… നമ്മൾ കൊച്ചുകുട്ടികളല്ല... ഞാൻ എന്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് നിങ്ങൾക്ക് നന്നായറിയാം… ആഴ്ചപ്പതിപ്പ് ദ്വൈവാ‍രികയാക്കാൻ സമ്മതമില്ല... എന്താണ് നിങ്ങൾക്ക് പറയാനുള്ളത്…?”

    ചുമ്മാ പറഞ്ഞതാ കേട്ടോ.. അന്ന വിചാരം മുന്ന വിചാരം എന്നല്ലേ.

    ReplyDelete
    Replies
    1. വീണ്ടും ഈ വഴി വന്നതിൽ വളരെ സന്തോഷം...

      Delete
  5. വളരെ പഴയ ഒരു ഓര്‍മ്മ - ഹെന്റ്റിച് ഹിംലറുടെ മുമ്പില്‍  റാഡ്ലിന്‍ ചെന്നുപെട്ടപോലെയായിരുന്നു പണ്ട് അമരാവതി സൈനിക് സ്കൂളില്‍  ഇന്റര്‍വ്യൂവിനു ചെന്നപ്പ്പോള്‍ ....

    ReplyDelete
    Replies
    1. അപ്പോൾ അന്നത്തെ ഇന്റർവ്യൂവിൽ പൊട്ടി അല്ലേ? അതു കൊണ്ടല്ലേ നമ്മൾ തമ്മിൽ കാണുവാനിടയായത്...?

      Delete
  6. അല്പം താമസിച്ചതു നന്നായി...ഞാനും ഒരു യാത്രയിലായിരുന്നു...ഇതിപ്പൊ സമയത്തു കിട്ടി....കഥ തുടരട്ടേ..

    ReplyDelete
    Replies
    1. തിരിച്ചെത്തിയത് അറിഞ്ഞിരുന്നു കേട്ടോ... സ്വാഗതം...

      Delete
  7. കറുത്ത യൂണിഫോം ധരിച്ച ഓഫീസ് റൂമിലെ അരണ്ട വെളിച്ചത്തിൽ അദ്ദേഹത്തെ കണ്ടപ്പോൾ റാഡ്‌ലിന് പെട്ടെന്ന് തോന്നിയത് താൻ--

    ഇതു വായിക്കുമ്പോൾ അദ്ദേഹത്തിന്റെ യൂണിഫോമിന്റെ നിറം കറുപ്പായില്ലെന്നൊരു തോന്നൽ..
    ആശംസകൾ...

    ReplyDelete
    Replies
    1. അശോകൻ മാഷേ.... എഡിറ്റ് ചെയ്ത് കട്ട് & പെയ്സ്റ്റ് ചെയ്തപ്പോൾ പറ്റിയ അബദ്ധമാണ്... രണ്ടാമതൊന്ന് വായിക്കാതെ പോസ്റ്റ് ചെയ്തു. .ചൂണ്ടിക്കാട്ടിയതിൽ വളരെ നന്ദി..

      Delete
  8. ടെൻഷനിലാണ്‌ു വായിച്ചത് ..ഇനി എന്താകും എന്ന് ആകാംഷയോടെ കാത്തിരിക്കുന്നു ..

    ReplyDelete
    Replies
    1. ആകാംക്ഷ അങ്ങനെ തന്നെ തുടരട്ടെ...

      Delete
  9. വായിക്കുന്നു ..
    vk പറഞ്ഞ കാര്യം എനിക്കും തോന്നി..
    ആ വാചകം ഒന്ന് കൂടി നോക്കു
    വിനുവേട്ട... ആരാ കറുത്ത uniform
    ഇട്ടത് എന്ന്..

    ReplyDelete
    Replies
    1. പറ്റിപ്പോയി വിൻസന്റ് മാഷേ... ഇപ്പോഴൊന്ന് നോക്കിക്കേ... ശരിയാക്കിയിട്ടുണ്ട്...

      Delete
  10. എന്താ ശ്രീ... ഇപ്പോൾ പോസ്റ്റുകളൊന്നും കാണുന്നില്ലല്ലോ... സുഖമല്ലേ?

    ReplyDelete
  11. ഹ..ഇപ്പൊ എനിക്കും തോന്നുന്നു ഒരു ചെകുത്താന്‍
    തന്നെ എന്ന്.....

    ReplyDelete
  12. അങ്ങനെ മുപ്പതാം അദ്ധ്യായം വെളിച്ചം കണ്ടു. ജോലിത്തിരക്കിനിടയിലും എഴുതിയല്ലോ. തിരക്കൊഴിഞ്ഞാല്‍ വീണ്ടും വീക്ക്‌ലി പ്രതീക്ഷിക്കാമല്ലോ?
    മനുഷത്വത്തിന്റെ ചെറുകണിക പോലുമില്ലാത്ത ഹിംലറെ പോലെയാകരുതെ കൂട്ടുകാരെ.

    ReplyDelete
  13. കുറേ ഭാഗങ്ങള്‍ വായിക്കാനുണ്ട്. ഒന്ന് പിന്നോട്ട് യാത്ര ചെയ്യണമെന്നര്‍ത്ഥം. എന്തായാലും വിവര്‍ത്തനം തുടരട്ടെ. ആഴ്ചപ്പതിപ്പ് തന്നെ നല്ലത്.

    ReplyDelete
  14. ഹിം‌ലറെ ഞമ്മക്ക് പെരുത്ത് പിടിച്ചിക്ക്ണ്... കിടിലൻ പോട്ടം..

    ReplyDelete
  15. ഹിംലർ ഒരു സംഭവമാ അല്ലേ??ത്രിൽ അടിച്ച്‌ പോയി.

    ReplyDelete
    Replies
    1. പക്ഷേ, ഒരു മനുഷ്യത്വവും ഇല്ലാത്തവൻ...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...