Friday, March 9, 2012

ഈഗിൾ ഹാസ് ലാന്റഡ് – 34


സ്റ്റെയ്നറുടെ കോർട്ട്മാർഷൽ നടപടികളുടെ റിപ്പോർട്ടുകൾ മുഴുവനും വായിച്ചിട്ട് ഫയൽ മടിയിൽ തന്നെ വച്ച് കുറേയധിക നേരം കേണൽ റാഡ്‌ൽ ചിന്താമഗ്നനായി ഇരുന്നു. ഇത്ര ഗുരുതരമായ കുറ്റം ചെയ്തിട്ട് വധശിക്ഷയിൽ നിന്ന് രക്ഷപെട്ടത് തന്നെ മഹാഭാഗ്യം. ഒരു പക്ഷേ, അദ്ദേഹത്തിന്റെ പിതാവിന്റെ സ്വാധീനമായിരിക്കാം അതിൽ നിന്നും അദ്ദേഹത്തെ രക്ഷപെടുത്തിയത്. മാത്രമല്ല, അദ്ദേഹവും സംഘവും വാർ ഹീറോസും ആയിരുന്നു. Knight’s Cross with Oak Leaves ബഹുമതി നേടിയ ഒരു സൈനികനെ വധശിക്ഷക്ക് വിധേയമാക്കുക എന്നത് സൈന്യത്തിന്റെ ഒന്നടങ്കം മനോവീര്യം കെടുത്തുന്ന പ്രവൃത്തിയുമാണല്ലോ. എന്നാൽ ഓപ്പറേഷൻ സ്വോർഡ്‌ഫിഷ് എന്ന സൂയിസൈഡ് യൂണിറ്റ് രൂപീകരിച്ച് അതിന്റെ ചുമതലയേൽപ്പിക്കുകയെന്ന ശിക്ഷ മറ്റൊരർത്ഥത്തിൽ വധശിക്ഷ തന്നെയായിരുന്നു. ഇന്നല്ലെങ്കിൽ നാളെ മരണം സുനിശ്ചിതമായ ശിക്ഷ. ഏതോ ഉന്നതോദ്യോഗസ്ഥന്റെ തലച്ചോറിൽ ഉരുത്തിരിഞ്ഞ കുശാഗ്രബുദ്ധി.

റാഡ്‌ൽ എഴുന്നേറ്റ് തിരികെ മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. കസേരയിൽ പിന്നോട്ടാഞ്ഞ് വിശ്രമിക്കുന്ന റോസ്മാനെ കണ്ടാൽ ഉറക്കമാണെന്നേ തോന്നൂ. ചരിഞ്ഞ ക്യാപ്പ് നെറ്റിയിലേക്കിറക്കി കണ്ണുകൾ മറച്ച് വച്ചിരിക്കുന്നു. എന്നാൽ റാഡ്‌ൽ കതക് തുറന്ന ശബ്ദം കേട്ടതും അയാൾ ചാടിയെഴുന്നേറ്റു. പിന്നെ നേരെ ഹിംലറുടെ റൂമിലേക്ക് ചെന്ന് നിമിഷങ്ങൾക്കകം തിരികെയെത്തി.

“താങ്കളോട് അകത്ത് ചെല്ലാൻ പറഞ്ഞു

ഹിംലര്‍ അപ്പോഴും തൽ‌സ്ഥാനത്ത് തന്നെയുണ്ടായിരുന്നു. മേശയിൽ വിരിച്ചിരിക്കുന്ന ഓർഡ്‌നൻസ് സർവ്വേ മാപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം തലയുയർത്തി.

“വാഴ്സാ സംഭവത്തിൽ നിന്നും മുടിനാരിഴക്ക് ജീവൻ തിരിച്ച് കിട്ടിയ സ്റ്റെയ്നറുടെ കഥ വായിച്ചിട്ട് എന്ത് തോന്നുന്നു?”

“എ റിമാർക്കബിൾ സ്റ്റോറി”   അല്പം കരുതലോടെ റാഡ്‌ൽ പറഞ്ഞു.   “തികച്ചും ഒരു അസാധാരണ വ്യക്തിത്വം

“ഒരു പക്ഷേ, നിങ്ങൾ സന്ധിക്കാൻ പോകുന്ന ഏറ്റവും ധീരനായ വ്യക്തിയായിരിക്കും അയാൾ”   ഹിംലര്‍ പറഞ്ഞു.  “അസാമാന്യ ധിഷണാപാടവമുള്ളവൻ ധീരൻ ഏൽപ്പിച്ച ചുമതല ഭംഗിയായി ചെയ്ത് തീർക്കുന്ന ബ്രില്യന്റ് സോൾജിയർ ആന്റ് ആന്റ് എ റൊമാന്റിക്ക് ഫൂൾ അത് അയാൾ പാതി അമേരിക്കൻ ആയത് കൊണ്ടാണെന്ന് സമാധാനിച്ചാൽ മതി”   അദ്ദേഹം തലയാട്ടി. “Knight’s Cross with Oak Leaves ആ റഷ്യൻ വിജയഗാഥയെ തുടർന്ന് നേരിൽ കാണുവാൻ ഫ്യൂറർ തന്നെ അയാളെ ക്ഷണിക്കുകയുണ്ടായി എന്നിട്ടയാൾ ചെയ്തതോ? ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ ജൂതപ്പെണ്ണിന് വേണ്ടി തന്റെ കരിയർ, ഭാവി എല്ലാം എല്ലാം നശിപ്പിച്ചു...”

ഒരു മറുപടി പ്രതീക്ഷിച്ചെന്ന പോലെ ഹിംലര്‍ അദ്ദേഹത്തെ നോക്കി.

“എക്സ്ട്രാ ഓർഡിനറി, ഹെർ റെയ്ഫ്യൂറർ”  റാഡ്‌ൽ കരുതലോടെ പ്രതിവചിച്ചു.

ഹിംലര്‍ തലകുലുക്കി ശരിവച്ചു. പിന്നെ, ആ വിഷയത്തിൽ നിന്നും പൂർണ്ണമായും വ്യതിചലിക്കുന്ന ഭാവത്തിൽ കൈകൾ കൂട്ടിത്തിരുമ്മി മുന്നോട്ടാഞ്ഞ് മേശയിൽ കിടക്കുന്ന മാപ്പിലേക്ക് നോക്കി.

“മിസ്സിസ് ഗ്രേയുടെ റിപ്പോർട്ടുണ്ടല്ലോ ഇറ്റ്സ് ക്വയറ്റ് ബ്രില്യന്റ് റിയലി ആൻ ഔട്ട്സ്റ്റാൻഡിങ്ങ് ഏജന്റ്...”   അദ്ദേഹം കുറച്ച് കൂടി മുന്നോട്ടാഞ്ഞ് മാപ്പിലേക്ക് സൂക്ഷിച്ച് നോക്കി. “ഇത് പ്രാവർത്തികമാണോ?”

“എന്ന് തോന്നുന്നു” റാഡ്‌ൽ സംശയലേശമെന്യേ പറഞ്ഞു.

“ഇതിനെക്കുറിച്ച് അഡ്മിറലിന്റെ അഭിപ്രായമെന്തായിരുന്നു?”

എന്താണ് പറയേണ്ടതെന്നറിയാതെ, ഉചിതമായ ഒരു മറുപടി മെനയുവാനായി റാഡ്‌ൽ ഒരു നിമിഷം നിന്നു.

“ഉത്തരം പറയുവാൻ അൽപ്പം ബുദ്ധിമുട്ടുള്ള ചോദ്യമാണ്, ഹെർ റെയ്ഫ്യൂറർ

ഇരുകൈപ്പത്തികളും കൂട്ടിത്തിരുമ്മി ഹിംലര്‍ കസേരയിൽ പിന്നോട്ട് ചാഞ്ഞു. ഹാഫ് നിക്കറുമിട്ട് തന്റെ പഴയ സ്കൂൾ മാസ്റ്ററുടെ മുന്നിൽ ഭയന്ന് വിറച്ച് നിൽക്കുന്ന അവസ്ഥ ഒരു നിമിഷനേരത്തേക്കെങ്കിലും റാഡ്‌ലിന് അനുഭവപ്പെട്ടു.

“പറയാതെ തന്നെ എനിക്കത് മനസ്സിലാവുന്നു കേണൽ മേലുദ്യോഗസ്ഥനോടുള്ള വിധേയത്വത്തെ ഞാൻ അംഗീകരിക്കുന്നു പക്ഷേ, നിങ്ങൾ ഒന്നോർക്കണം ആരോടുള്ള വിധേയത്വത്തിനായിരിക്കണം മുൻ‌തൂക്കമെന്ന് ജർമ്മനിയോടുള്ള വിധേയത്വം ഫ്യൂറർ ഹിറ്റ്ലറോടുള്ള വിധേയത്വം അതിനായിരിക്കണം പ്രഥമസ്ഥാനം

“സ്വാഭാവികമായും, ഹെർ റെയ്ഫ്യൂറർ”  റാഡ്‌ൽ തിടുക്കത്തിൽ പറഞ്ഞു.

“എന്നാൽ ദൌർഭാഗ്യകരം എന്ന് പറയട്ടെ, അതിനോട് യോജിക്കാത്തവരും നമ്മുടെ ഇടയിലുണ്ട്ഹിംലര്‍ തുടർന്നു. നമ്മുടെ സമൂഹത്തിന്റെ ഏത് തട്ടിലും അത്തരം വിമതരെ കാണാം എന്തിന്‌ ഹൈക്കമാന്റിലുള്ള ജനറൽമാർക്കിടയിൽ വരെ എന്താ, അവിശ്വസനീയമായി തോന്നുന്നുണ്ടോ?”

“വിശ്വസിക്കാൻ പ്രയാസം, ഹെർ റെയ്ഫ്യൂറർ”  റാഡ്‌ൽ ശരിയ്ക്കും അത്ഭുതപ്പെട്ടു.

“എക്കാലവും ഫ്യൂറർ ഹിറ്റലറോട് കൂറ് പുലർത്തുന്നതായിരിക്കും എന്ന പ്രതിജ്ഞ എടുത്തിട്ടുള്ള അവർക്ക് എങ്ങനെ ഇത്ര നീചമായി പെരുമാറുവാൻ സാധിക്കുന്നു?”  അദ്ദേഹം വിഷാദത്തോടെ തലയാട്ടി.  “ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ നമ്മുടെ സൈന്യത്തിലെ ചില ഉന്നതോദ്യോഗസ്ഥർ ചേർന്ന് ഫ്യൂറർ യാത്ര ചെയ്ത വിമാനത്തിൽ ഒരു ബോംബ് ഘടിപ്പിച്ചിരുന്നതിന്റെ എല്ലാ തെളിവുകളും ലഭിച്ചു. സ്മോളെൻസ്കിൽ നിന്നും റാസ്റ്റൻബർഗിലേക്കുള്ള യാത്രയ്ക്കിടയിൽ സ്ഫോടനം നടക്കുന്നത് പോലെ ആയിരുന്നു അത് സെറ്റ് ചെയ്തിരുന്നത്

“മൈ ഗോഡ്”   റാഡ്‌ലിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“ഭാഗ്യത്തിന് ആ ബോംബ് പൊട്ടിയില്ല റാസ്റ്റൻബർഗിലെത്തിയതിന് ശേഷമുള്ള പതിവ് പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത് പക്ഷേ, അതിൽ നിന്നും ഒരു കാര്യം വ്യക്തമായി.. നമ്മെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല എന്ന് അന്തിമവിജയം നമ്മുടേതായിരിക്കുമെന്ന് ഏതോ അദൃശ്യ ശക്തിയുടെ കരങ്ങളാണ് നമ്മുടെയെല്ലാം ഫ്യൂറർ ആയ ഹിറ്റ്ലറുടെ ജീവൻ രക്ഷിച്ചതെന്ന് അക്കാര്യത്തിൽ യാതൊരു സംശയവും എനിക്കില്ല  ഈ പ്രപഞ്ചത്തിന്റെ പിന്നിൽ ഒരു മഹാശക്തി മറഞ്ഞിരിക്കുന്നുവെന്ന് ഞാൻ എന്നും വിശ്വസിച്ചു പോരുന്നു യോജിക്കുന്നുണ്ടോ നിങ്ങൾ?”

“തീർച്ചയായും, ഹെർ റെയ്ഫ്യൂറർ

“അതേ അത് അംഗീകരിക്കാൻ നാം തയ്യാറല്ലെങ്കിൽ പിന്നെ നമ്മളും മാർക്സിസ്റ്റുകളും തമ്മിൽ എന്ത് വ്യത്യാസം? നമ്മുടെ സുരക്ഷാസേനയിലെ എല്ലാ അംഗങ്ങളും ദൈവ വിശ്വാസികളായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്”  മുഖത്ത് നിന്ന് കണ്ണട ഊരിമാറ്റി അദ്ദേഹം പതുക്കെ മൂക്ക് ചൊറിഞ്ഞു.   “ഞാൻ പറഞ്ഞു വന്നത് ദേശദ്രോഹികൾ എവിടെയുമുണ്ട് ആർമിയിൽ നേവിയിൽ എന്തിന് ഇവയുടെയെല്ലാം തലപ്പത്ത് വരെ

കണ്ണട തിരികെ വച്ച് അദ്ദേഹം റാഡ്‌ലിന് നേർക്ക് മുഖമുയർത്തി.   “റാഡ്‌ൽ എനിക്ക് നല്ല ഉറപ്പുണ്ട് നിങ്ങളുടെ ഈ പ്രോജക്റ്റ് റിപ്പോർട്ടിൽ അഡ്മിറൽ കാനറീസ് വീറ്റോ പ്രയോഗിച്ചു കാണുമെന്ന്

അവിശ്വസനീയതയോടെ റാഡ്‌ൽ അദ്ദേഹത്തെ തുറിച്ചുനോക്കി. തന്റെ രക്തം തണുത്തുറയുന്നത് പോലെ തോന്നി അദ്ദേഹത്തിന്. ഏത് ചെറിയ നീക്കം പോലും ഗെസ്റ്റപ്പോയുടെ തലപ്പത്ത് അപ്പോഴപ്പോൾ അറിയുന്നു!

“തീർച്ചയായും ആ നിലപാട് അദ്ദേഹത്തിന്റെ സ്ഥാനത്തിനും ലക്ഷ്യത്തിനും യോജിച്ചതല്ല ഈ യുദ്ധത്തിൽ ജർമ്മനിയുടെ അന്തിമവിജയം അല്ല അദ്ദേഹത്തിന്റെ ലക്ഷ്യം അക്കാര്യത്തിൽ എനിക്കുറപ്പുണ്ട്”    ഹിംലര്‍ പറഞ്ഞു.

അബ്ഫെറിന്റെ മേധാവി രാഷ്ട്രത്തിനെതിരായി പ്രവർത്തിക്കുന്നുവെന്നോ? റാഡ്‌ലിന് ആലോചിക്കാവുന്നതിനുമപ്പുറമായിരുന്നു അത്. പിന്നീടാണ് അദ്ദേഹം ചിന്തിച്ചത് അഡ്മിറൽ കാനറിസിന്റെ വാക്കുകൾ രാഷ്ട്രത്തിന്റെ ഉന്നതശ്രേണിയിലിരിക്കുന്നവരെക്കുറിച്ചുള്ള ആരോപണങ്ങൾ ഒരവസരത്തിൽ ഫ്യൂറർ ഹിറ്റലറെക്കുറിച്ച് പോലും അദ്ദേഹം മോശമായി സംസാരിച്ചത് ഓഫീസിൽ നിന്ന് ഇറങ്ങുന്നതിന് തൊട്ട് മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകൾ നാം യുദ്ധത്തിൽ പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന പ്രസ്താവന അതും ജർമ്മൻ ഇന്റലിജൻസ് മേധാവിയുടെ നാവിൽ നിന്നും

ഹിംലര്‍ മേശപ്പുറത്തെ ബസർ അമർത്തി. റോസ്മാൻ ഓടിയെത്തി.

“എനിക്ക് അത്യാവശ്യമായി ഒന്ന് ഫോൺ ചെയ്യാനുണ്ട് ഹെർ ഓബർസ്റ്റിനെ ഇവിടെയെല്ലാം കൊണ്ടുനടന്ന് കാണിച്ചിട്ട് തിരികെ കൊണ്ടു വരൂ

അദ്ദേഹം റാഡ്‌ലിന് നേർക്ക് തിരിഞ്ഞു.  “ഇവിടെയുള്ള തടവറകൾ നിങ്ങൾ കണ്ടിട്ടില്ലല്ലോ?”

“ഇല്ല, ഹെർ റെയ്ഫ്യൂറർ

പ്രിൻസ് ആൽബ്രസ്ട്രെയ്സിലെ കുപ്രസിദ്ധമായ സെല്ലുകൾ ജീവിതത്തിൽ താൻ കാണുവാനാഗ്രഹിക്കുന്ന അവസാനത്തെ ഇടമായിരിക്കും എന്നു കൂടി പറയണമെന്ന് തോന്നിയതാണ് കേണൽ റാഡ്‌ലിന്. പക്ഷേ, കാണേണ്ട എന്ന് പറഞ്ഞാൽ പോലും അത് കാണാതിരിക്കാനാവില്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. റോസ്മാന്റെ മുഖത്ത് വിരിഞ്ഞ അർത്ഥഗർഭമായ മന്ദഹാസത്തിൽ നിന്നും എല്ലാം മുൻ‌കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലായിക്കഴിഞ്ഞിരുന്നു.

(തുടരും)

19 comments:

  1. അപ്പോൾ അങ്ങനെയാണ് സ്റ്റെയ്നർ സൂയിസൈഡ് യൂണിറ്റിൽ എത്തിയത്...

    ReplyDelete
  2. ഇത്തവണ ഞാന്‍ ആദ്യം എത്തി.. ടങ് ട ട ടാങ്...

    ReplyDelete
  3. കൊല്ലാൻ വിധിക്കുന്നതിനു പകരം ആത്മഹത്യായൂണിറ്റിന്റെ തലവനാക്കുക...!!
    ഹൂം....?!
    ആശംസകൾ...

    ReplyDelete
  4. കൂടെയുണ്ട്... തുടരട്ടെ‌

    ReplyDelete
  5. സ്നെയ്നറുടെ ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠയായി

    ReplyDelete
  6. അയാള്‍ ചെയ്തത് ആല്‍മഹത്യ പരമായ

    തീരുമാനം ആണെന്ന് അന്നേ തോന്നി... തുടരട്ടെ...

    ReplyDelete
  7. ആത്മഹത്യ യൂണിറ്റ് തലവന്‍ സ്ഥാനത്തുനിന്നും നീക്കി, അതിനേക്കാള്‍ അപകടം പിടിച്ച പണി ഏല്‍പ്പിക്കുക. സ്നെയ്നറുടെ കാര്യം കട്ട പോക ആവുമല്ലോ വിനുവേട്ട. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  8. സൂയ്സൈഡ് യൂണിറ്റ് - എത്രയെത്ര യുദ്ധമുഖങ്ങളിൽ കൂടിയാണ് വിനുവേട്ടൻ നമ്മളെ സഞ്ചരിപ്പിച്ചുകൊണ്ടിരിപ്പിക്കുന്നത് അല്ലേ കൂട്ടരെ

    ReplyDelete
  9. തുടരട്ടെ കൂടെ ഉണ്ട് ..

    ReplyDelete
  10. ഒരു കണക്കിനു ഈ റാഡ്ലിന്റെ പണി തന്നെയാ നുമ്മക്കും..
    മീറ്റിംഗുകളീല്‍ വച്ച് ഒരു കാര്യം ചെയ്യാന്‍ പറ്റില്ലെന്നു പറയാന്‍ പറ്റില്ല.
    നോക്കാം നുമ്മക്കതും പറ്റിയേക്കും എന്നു പറയേണ്ടി വരും..
    ചൊങ്കന്‍ പിള്ളേരെ വച്ച് വല്ല പ്ലാനും ഉണ്ടാക്കിക്കൊണ്ടു ചെലുമ്പോ ലവന്മാരുടെ ഒടുക്കത്തെ ഒരു പൊളിറ്റിക്സ്...
    ലവനും ലിവനും പറയുന്നതും കേട്ട് തലകുലിക്കീട്ട് പോന്നാലും സമയത്ത് ഡെലിവറിയായില്ലേ നുമ്മ തന്നെ തൂങ്ങും.(പിള്ളേര്‍സിന്റെ പ്രാക്ക് വേറെ..)

    ReplyDelete
    Replies
    1. അല്ല ചാർളി, ഞാൻ ഇവിടെ അനുഭവിക്കുന്ന അതേ പ്രശ്നമാണല്ലോ ഇത്... ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഈ കഷ്ടപ്പാട് ഉള്ളുവെന്ന്... ഇപ്പോൾ സന്തോഷമായി... :)

      Delete
    2. സന്തോഷമായീ ഗോപീയേട്ടാ(സോറി വിനുവേട്ടാ)..സന്തോഷമായി...
      ലിതിന്റിടേല്‍ പോസ്റ്റാനെങ്ങനെ ടൈം ഒപ്പിക്കുന്നു ? ങ്ങളൊരു സമ്പവം തന്നാണുട്ടാ.

      Delete
  11. ഏത് തട്ടിലും വിമതര്‍ ഉണ്ട്. ചിലപ്പോള്‍ അതുകൊണ്ട് ആ സമൂഹം ശക്തികൈവരാറും ഉണ്ട്. എല്ലാം നല്ലതിന്.

    ReplyDelete
  12. വ്യവസ്ഥിതിയോടുള്ള അതിരു കവിഞ്ഞ വിധേയത്വമാണ് ജർമ്മൻ ജനതയുടെ ട്രേഡ് മാർക്.. ഒറ്റയാന്മാർ അപൂർവ്വം..... അതു മനസ്സിലാക്കിയതു കൊണ്ടാവാം കഥയുടെ ത്രെഡ് ഉൾക്കൊള്ളാനാവുന്നുണ്ട്.....തുടരട്ടെ..സ്റ്റെയ്നറെ ഫോളോ ചെയ്തു കൂടെയുണ്ട്...

    ReplyDelete
  13. വായിച്ച ദിവസം മലയാളം എഴുതാൻ പറ്റാത്ത കമ്പ്യൂട്ടറിന്റെ മുൻപിലായിരുന്നു. പിന്നെയാവാം അന്നു വിചാരിച്ച് വിട്ടു പോയി.
    സ്റ്റെയ്നറുടെ ഒപ്പം ഉണ്ടേയ്......

    ReplyDelete
  14. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണല്ലൊ പാവം റാഡ്‌ൽ..

    ReplyDelete
  15. ആകാംക്ഷയോടെ വായിക്കുന്നു.

    ReplyDelete
    Replies
    1. പെട്ടെന്ന് പെട്ടെന്ന്....

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...