Saturday, March 17, 2012

ഈഗിൾ ഹാസ് ലാന്റഡ് – 35


ഗ്രൌണ്ട് ഫ്ലോറിലെ ഇടനാഴിയിലൂടെ അവർ നടന്നെത്തിയത് ആ കെട്ടിടത്തിന്റെ പിൻഭാഗത്തേക്കാണ്. സ്റ്റീൽ ഹെൽമറ്റ് ധരിച്ച് മെഷീൻ ഗണ്ണുകളുമായി രണ്ട് ഗെസ്റ്റപ്പോ ഭടന്മാർ കാവൽ നിൽക്കുന്ന ഒരു ഇരുമ്പ് വാതിലിന് മുന്നിലാണ് ആ ഇടനാഴി അവസാനിച്ചത്.  

“ഇതെന്താ, ഇവിടെ വല്ല യുദ്ധവും നടക്കാൻ പോകുന്നുണ്ടോ?” റാഡ്‌ൽ ആരാഞ്ഞു.

“ഇവിടെയെത്തുന്ന കസ്റ്റമേഴ്സിന് അല്പം മതിപ്പുളവാകാൻ വേണ്ടിയാണെന്ന് പറയാം”   റോസ്മാൻ ഗൂഢാർത്ഥത്തിൽ പുഞ്ചിരിച്ചു.

തുറക്കപ്പെട്ട കവാടത്തിലൂടെ പടികളിറങ്ങി റോസ്മാൻ അദ്ദേഹത്തെ താഴോട്ട് നയിച്ചു.  ഇരുവശങ്ങളിലും മുറികളുള്ള ആ ഇടനാഴി വൈദ്യുതവിളക്കുകളെക്കൊണ്ട് ആവശ്യത്തിലധികം പ്രകാശമാനമായിരുന്നു. ഭംഗിയായി വെള്ളപൂശിയ ചുമരുകൾ. ഒരു കാര്യം അദ്ദേഹം ശ്രദ്ധിക്കാതിരുന്നില്ല. ഭയം ജനിപ്പിക്കും വിധം അവിടെങ്ങും നിറഞ്ഞ് നിൽക്കുന്ന നിശ്ശബ്ദത.

“അപ്പോൾ നമുക്ക് ഇവിടെ തുടങ്ങാം”   അടുത്തു കണ്ട മുറിയുടെ വാതിൽ തുറന്ന് ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് റോസ്മാൻ പറഞ്ഞു.

മൂന്ന് വശങ്ങളിലും വെള്ളപൂശിയിരിക്കുന്ന ആ സെല്ലിന്റെ ഒരു വശത്തെ ചുമർ പക്ഷേ പരുക്കൻ കോൺക്രീറ്റ് കൊണ്ടുള്ളതായിരുന്നു. ആ ചുമരിലാകട്ടെ, എന്തൊക്കെയോ ഉരഞ്ഞ പാടുകൾ എമ്പാടും കാണാനുണ്ട്. ആ ചുവരിനോട് അടുത്തായി സീലിങ്ങിൽ ഒരു ബീം ഘടിപ്പിച്ചിരിക്കുന്നു. ബീമിൽ നിന്നും തൂങ്ങിക്കിടക്കുന്ന രണ്ട് ഇരുമ്പ് ചങ്ങലകൾ. ചങ്ങലയുടെ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്ന കൊളുത്തുകളോടു കൂടിയ കോയിൽ സ്പ്രിങ്ങുകൾ.

“ഈ സംവിധാനം ഇവിടെ പ്രാവർത്തികമാക്കിയിട്ട് അധിക കാലമായിട്ടില്ല പക്ഷേ, ഇതിന്റെ മെച്ചം അത്ര ചെറുതല്ല എന്നാണവർ പറയുന്നത്...”    സിഗരറ്റ് പാക്കറ്റ് പുറത്തെടുത്ത് ഒരെണ്ണം റാഡ്‌ലിന് നീട്ടിയിട്ട് റോസ്മാൻ പറഞ്ഞു.  “കുറച്ച് കടുപ്പം തന്നെയാണ് ഈ ശിക്ഷാരീതി കുറ്റാരോപിതനായ വ്യക്തിയ്ക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കുന്നതിന് പകരം ക്രൂരമായി പീഡിപ്പിച്ച് ഭ്രാന്തനാക്കുന്ന രീതി

“എന്താണത്?”

“സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിയെ ഈ കൊളുത്തുകളിൽ തൂക്കിയിടുന്നു എന്നിട്ട് വൈദ്യുതി പ്രവഹിപ്പിക്കുന്നു പിന്നെ ആ കോൺക്രീറ്റ് ചുമരിൽ ബക്കറ്റ് കണക്കെ വെള്ളം കോരി ഒഴിക്കുന്നു വൈദ്യുതപ്രവാഹമേറ്റ് പിടയുന്ന ഇര ജീവന്മരണ പോരാട്ടത്തിൽ ആ ചുമരിൽ പിടിക്കാനൊരുങ്ങുമ്പോൾ വെള്ളത്തിന്റെ നനവ് ഇലക്ട്രിക്ക് ഷോക്കിന്റെ വീര്യം കൂട്ടുന്നു ചുവരിന്നടുത്ത് ചെന്ന് നോക്കിയാൽ താങ്കൾക്ക് അത് കാണാൻ കഴിയും

റാഡ്‌ൽ ആ കോൺക്രീറ്റ് ചുവരിന്നരികിലേക്ക് ചെന്നു. മരണവെപ്രാളത്തിൽ പിടയുന്ന ഇരകൾ മാന്തിപ്പറിച്ച അടയാളങ്ങളായിരുന്നു ആ പരുക്കൻ ചുമരിൽ എമ്പാടും.

“ഇത്രയും ക്രൂരമായ, മനുഷ്യത്വരഹിതമായ ചോദ്യം ചെയ്യലിൽ നിങ്ങൾ അഭിമാനം കൊള്ളുന്നുണ്ടാവും അല്ലേ?” 

“രോഷം കൊള്ളേണ്ട, ഹെർ ഓബർസ്റ്റ് ഇവിടെ അതൊന്നും വിലപ്പോവില്ല പല ജനറൽമാരെയും ഞാനിവിടെ കണ്ടിട്ടുണ്ട് മുട്ട് കുത്തി നിന്ന് തങ്ങളുടെ ജീവന് വേണ്ടി യാചിക്കുന്നത്” റോസ്മാൻ സഹതാപപൂർവം പുഞ്ചിരിച്ചു.

“ഇനി എന്താണ് താങ്കളെ ഞാൻ കാണിക്കേണ്ടത്…?”  വാതിലിന് നേർക്ക് തിരിഞ്ഞ് നടന്നുകൊണ്ട് റോസ്മാൻ ചോദിച്ചു.

“നത്തിങ്ങ് താങ്ക് യൂ”  റാഡ്‌ൽ പറഞ്ഞു. “നിങ്ങൾ നിങ്ങളുടെ നയം വ്യക്തമാക്കിയല്ലോ അതിനായിരുന്നല്ലോ എന്നെ ഇവിടെ കൊണ്ട് വന്ന് ഇതെല്ലാം കാണിച്ച് തന്നത്?  ധാരാളം വേറെ ഒന്നും ഇനി കാണണമെന്നില്ല നമുക്ക് തിരിച്ച് പോകാം

“താങ്കളുടെ ഇഷ്ടം പോലെ, ഹെർ ഓബർസ്റ്റ്”  റോസ്മാൻ ചുമലിളക്കി. പിന്നെ ലൈറ്റ് ഓഫ് ചെയ്ത് അദ്ദേഹത്തെ പുറത്തേക്ക് ആനയിച്ചു.

(തുടരും)

27 comments:

  1. ഹിറ്റ്ലറുടെയും അനുയായികളുടെയും അപ്രീതിയ്ക്ക് പാത്രമാകുന്നവരെ കാത്തിരിക്കുന്നത് പ്രിൻസ് ആൽബച്ച്സ്ട്രെയ്സിലെ ഗെസ്റ്റപ്പോ തടവറകളായിരുന്നു... കേണൽ റാഡ്‌ലിനെ അത് കാണിച്ചു കൊടുക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം മനസ്സിലായിക്കാണുമല്ലോ...

    ReplyDelete
  2. ഇടയ്ക്കു ചിലത് മുടങ്ങിപ്പോയി വിനുവേട്ടാ, ഒന്നു വായിച്ചെത്തിക്കോട്ടേ ...

    ReplyDelete
    Replies
    1. ഇടവേളയ്ക്ക് ശേഷം വീണ്ടും ഈ വഴി വന്നതിൽ വളരെ സന്തോഷം കുഞ്ഞൂസ്...

      Delete
  3. ഞടുക്കം......മനുഷ്യർ എങ്ങനെയാണ് ഇത്ര കൊലവെറിയന്മാരായിത്തീരുന്നത്? അധികാരമാവുമോ ഒരു കാരണം......

    ReplyDelete
    Replies
    1. അതാണെനിക്കും മനസ്സിലാകാത്തത്... സഹജീവികളോട് എങ്ങനെ ഇത്തരത്തിൽ പെരുമാറാൻ കഴിയുന്നു...

      Delete
  4. വളരെ ക്രൂരവും, മനുഷ്യത്വരഹിതവുമായ ചോദ്യം ചെയ്യല്‍ തന്നാണ് അത് ...തുടരട്ടെ കൂടെ ഉണ്ട് ...

    ReplyDelete
  5. ഹിറ്റ്ലറുടെ തടങ്കൽ പാളയങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിന്റെ വിശദീകരണം വലിയതായി കേട്ടിട്ടില്ല. വളരെ ക്രൂരമായിരുന്നു ശിക്ഷകൾ എന്നും അറിയാം.
    തുടരട്ടെ....
    ആശംസകൾ...

    ReplyDelete
    Replies
    1. നാമൊക്കെ അനുഭവിക്കുന്ന സ്വാതന്ത്ര്യം... അതിന്റെ വില അമൂല്യമാണ് ... അല്ലേ അശോകൻ മാഷേ...

      Delete
  6. ഹിറ്റ്ലറുടെ കുപ്രസിദ്ധമായ തടങ്കൽ പാളയമായ ഔഷ്‌വീസ് നെക്കുറിച്ച് എന്റെ സഹപാഠിയും ബ്ലോഗറുമായ കുഞ്ഞൻസിന്റെ ഒരു ലേഖനം ഇവിടെ വായിക്കം..

    ദുരന്തമുഖങ്ങളിലൂടെ..

    മറ്റൊരു കോൺസന്റ്രേഷൻ ക്യാമ്പായ ഡഹാവ് ഇവിടെ മ്യൂണിക്കിനടുത്താണ് .. ഒരിക്കൽ അവിടെ പോയിട്ടുണ്ട്...

    കഥ തുടരൂ..കൂടെയുണ്ട്..

    ReplyDelete
    Replies
    1. കുഞ്ഞന്റെ ബ്ലോഗിൽ പോയി... തകർന്ന മനസ്സോടെയാണ് തിരിച്ചെത്തിയത്... ആ ജനതയുടെ ദുർവിധി ഓർക്കുമ്പോൾ നാമൊക്കെ എത്രയോ ഭാഗ്യം ചെയ്തവർ അല്ലേ അതുൽ...

      പിന്നെ, Prinz Albrechtstrasse എന്ന ഗെസ്റ്റപ്പോ തടവറയുടെ ശരിയായ ഉച്ചാരണം എന്താണ്? മറുപടി പ്രതീക്ഷിക്കുന്നു...

      Delete
    2. ജർമ്മനിൽ ch നു ഹ് എന്നാണ് ഉച്ചാരണം..Prinz Albrechtstrasse - പ്രിൻസ് ആൽബ്രെഹ്റ്റ് സ്റ്റ്രാസ്സെ...

      ഇംഗ്ലീഷിൽ നിന്നും വ്യത്യസ്ഥമായി എഴുതുന്നതു പോലെയാണ് ജർമ്മൻ വായിക്കുന്നത്...

      Delete
  7. എന്റമ്മേ എന്തൊക്കെ ശിക്ഷകള്‍. വായിച്ചിട്ട് പേടിയായി. അപ്പൊ അനുഭവിച്ചവരോ? എന്തിന്റെ പേരിലായാലും മനുഷ്യര്‍ ഇങ്ങനെ ചെയ്യാമോ? സമാധാനത്തിന്റെ വില അറിയാത്തവര്‍.

    ReplyDelete
    Replies
    1. ആകെക്കൂടി ഇത്തിരിപ്പോന്ന ജീവിതത്തിൽ എന്തിനീ ക്രൂരതയും സ്വാർത്ഥതയും... സുകന്യാജി പറഞ്ഞത് സത്യം... സമാധാനത്തിന്റെ വിലയറിയാത്തവർ...

      Delete
  8. ചരിത്രത്തിലെ കറുത്ത് ഏടുകളാണവ. മാനവരാശി ഇനിയൊരിക്കലും 
    സംഭവിക്കാന്‍  ഇഷ്ടപ്പെടാത്ത മനുഷ്യ കുരുതിയുടെ കഥകള്‍. നോവല്‍ 
    വായന തുടരുന്നു.

    ReplyDelete
    Replies
    1. അതേ കേരളേട്ടാ... ഇനിയൊരിക്കലും അത്തരമൊന്ന് ആവർത്തിക്കാതിരിക്കട്ടെ...

      Delete
  9. മനസു മരവിപ്പിക്കുന്ന ക്രൂരതകള്‍, മനുഷ്യരെ പോലെ സ്വന്തം വര്‍ഗത്തെ ഉപദ്രവിച്ച മറ്റൊരു ജീവിവര്‍ഗം ഉണ്ടോന്നു സംശയം.
    കഥ തുടരട്ടെ.. കൂടെ ഉണ്ട്. ഇപ്രാവശ്യം നീളം കുറഞ്ഞോ എന്ന് സംശയം.

    ReplyDelete
    Replies
    1. അടുത്തത് വേറൊരു ഭാഗമായത് കൊണ്ട്, നോവലിസ്റ്റ് ഇടവേള കൊടുത്തിടത്ത് ഞാൻ “തുടരും” എന്നെഴുതി എന്ന് മാത്രം ലബൻ‌ജി...

      Delete
  10. ക്രൂരതകളൂടെ കോട്ടയായ ഗെസ്റ്റപ്പോ തടവറകളുടെ ഉള്ളറകളായിരുന്നുവല്ലോ ഈ ലോകമഹായുദ്ധത്തിലെ ഏറ്റവും ഭീതിജനകമായിരുന്ന കാര്യങ്ങൾ അല്ലേ വിനുവേട്ടാ‍..?

    ReplyDelete
  11. അതെ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ
    വില ആണ് നമുക്ക് അല്പം പോലും അറിയാത്തത്...

    ReplyDelete
  12. എന്തൊക്കെ കടുപ്പമുള്ള ശിക്ഷാരീതികള്‍ ...

    ReplyDelete
  13. last week ile episode kaananillallo?

    ReplyDelete
  14. ദേവീ മഹാമായേ..പരീക്ഷിക്കുകയാണോ ഈ ഭക്തന്‍ ?
    എന്താ പോസ്റ്റു മുടക്കിയേ വത്സാ..

    ReplyDelete
  15. ഹോ!! എന്തൊക്കെ തരത്തിലുള്ള ശിക്ഷാ രീതികൾ..!

    തലവെട്ടിക്കീറുന്ന നമ്മുടെ നാടൻ രീതിയും മോശമല്ല..

    ReplyDelete
  16. വായിക്കുന്നു

    ReplyDelete
  17. കൂടെ നിന്ന് ചതിയ്ക്കുന്നവർക്കുള്ള ശിക്ഷാവിധി ഇത്രയും പോരെന്നാ എന്റെ അഭിപ്രായം...

    മുന്നറിയിപ്പ്‌ നന്നായി.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...