Tuesday, April 24, 2012

ഈഗിൾ ഹാസ് ലാന്റഡ് – 40


“അവർക്ക് ഒരു പുരുഷന്റെ സഹായം ആവശ്യമാണ്, കാൾ

“ഹെർ ഓബർസ്റ്റ്?” ഹോഫർ തലയുയർത്തി.

മേശമേൽ നിവർത്തിയിട്ടിരിക്കുന്ന റിപ്പോർട്ടുകളും ചാർട്ടുകളും വിശദമായി അപഗ്രഥിക്കുകയായിരുന്നു അവർ.

“മിസിസ് ഗ്രേയുടെ കാര്യമാണ് പറഞ്ഞത് അവർക്ക് ഒരു പുരുഷന്റെ സഹായം ഇക്കാര്യത്തിൽ കൂടിയേ തീരൂ” കേണൽ റാഡ്‌ൽ പറഞ്ഞു.

“മനസ്സിലാകുന്നു, ഹെർ ഓബർസ്റ്റ് മറ്റുള്ളവരിൽ നിന്ന് അവർക്കൊരു മറയായി ആജാനുബാഹുവായ ഒരാൾ

“അല്ല” റാഡ്‌ൽ നെറ്റി ചുളിച്ചു. പിന്നെ മേശപ്പുറത്ത് കിടന്ന പാക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു. “നല്ല തലച്ചോറും വേണം അത് അത്യാവശ്യമാണ്

“രണ്ടു ഗുണവും ഒത്ത് വരാൻ കുറച്ച് ബുദ്ധിമുട്ടാണ്  സിഗരറ്റിന് തീ കൊളുത്തിക്കൊടുത്തുകൊണ്ട് ഹോഫർ പറഞ്ഞു.

“അത് അങ്ങനെ തന്നെയാണ് ഇംഗ്ലണ്ടിൽ സെക്ഷൻ വണ്ണിന് വേണ്ടി ആരാണിപ്പോൾ പ്രവർത്തിക്കുന്നത്? ആർക്കാണിപ്പോൾ അവരെ സഹായിക്കാൻ കഴിയുക? നന്നായി വിശ്വസിക്കാൻ പറ്റിയ ഒരാൾ

“ഇതിനായി പരിഗണിക്കാൻ പറ്റിയ ഏഴോ എട്ടോ ഏജന്റുമാരുണ്ട് നമുക്കവിടെ ഉദാഹരണത്തിന് സ്നോ വൈറ്റിനെ പോലുള്ളവർ പോർട്ട്സ് മൌത്തിലെ നേവൽ ഡിപ്പാർട്ട്മെന്റിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണദ്ദേഹം നോർത്ത് അറ്റ്ലാന്റിക് കോൺ‌വോയികളെക്കുറിച്ചുള്ള വിലയേറിയ വിവരങ്ങൾ അദ്ദേഹത്തിൽ നിന്നും സ്ഥിരമായി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്  ഹോഫർ പറഞ്ഞു.

റാഡ്‌ൽ നിഷേധാർത്ഥത്തിൽ തലയാട്ടി. “അല്ല അല്ല അത്തരം ഒരാളെയല്ല നമുക്കാവശ്യം ഇക്കാര്യത്തിൽ ഒരു വിധത്തിലും റിസ്ക് എടുക്കുവാൻ പറ്റില്ല നമുക്ക് വേറെയാരുമില്ലേ?”

“പിന്നെ ധാരാളം പേരുണ്ട്” വിപരീതാർത്ഥത്തിൽ പറഞ്ഞിട്ട് ഹോഫർ ചിരിച്ചു. “നിർഭാഗ്യവശാൽ ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസിയുടെ മിലിട്ടറി ഇന്റലിജൻസ് സെക്ഷൻ-5 കഴിഞ്ഞ ഒന്നര വർഷമായി കാര്യക്ഷമമായി തന്നെ പ്രവർത്തിച്ചു വരികയാണ് വിചാരിക്കുന്നയത്ര എളുപ്പമല്ല കാര്യങ്ങൾ

റാഡ്‌ൽ എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. ഷൂ കൊണ്ട് ചുമരിൽ തട്ടി തട്ടി പുറത്തേക്ക് നോക്കി നിന്നു. കോപമായിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സിൽ. മറിച്ച് വളരെ കലുഷമായിരുന്നു ആ മനസ്സ്. ജോവന്ന ഗ്രേയ്ക്ക് അറുപത്തിയെട്ട് വയസ്സുണ്ട് എത്രമാത്രം ആത്മാർത്ഥതയും വിശ്വസ്തതയും അവർക്ക് കൈമുതലായുണ്ടെങ്കിലും ഇക്കാര്യത്തിൽ അവർക്ക് ഒരു പുരുഷന്റെ സഹായം തീർച്ചയായും ആവശ്യമാണ് ഹോഫർ പറഞ്ഞത് പോലുള്ള ഒരാൾ അങ്ങനെയൊരാൾ ഇല്ലാതെ ഈ ദൌത്യം ചിലപ്പോൾ അമ്പേ പരാജയപ്പെടാനും മതി

സ്വാധീനമില്ലാത്ത തന്റെ ഇടത് കൈയുടെ ഉള്ളിൽ നിന്നും വേദന അരിച്ചുകയറുന്നു കടുത്ത മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ അങ്ങനെയാണ്. തല പിളരുന്നത് പോലെ പരാജയം ദൌർബല്യത്തിന്റെ ലക്ഷണമാണ് കേണൽ ഹിമ്‌ലർ പറഞ്ഞ വാക്കുകളാണവ നിർവികാരമായ ആ ദൃഷ്ടികൾ അദ്ദേഹത്തിന്റെ മുന്നിൽ തെളിഞ്ഞു വന്നു. തന്റെ ശരീരത്തിലുടനീളം ഒരു വിറയൽ അനുഭവപ്പെടുന്നതായി അദ്ദേഹത്തിന് മനസ്സിലായി. പ്രിൻസ് ആൽബ്രസ്ട്രേയ്സിലെ തടവറയുടെ ദൃശ്യം അദ്ദേഹത്തിനുള്ളിൽ ഭീതി കോരിയിട്ടു.

“പിന്നെ ബാക്കിയുള്ളത് ഐറിഷ് സെക്ഷൻ ആണ്, ഹെർ ഓബർസ്റ്റ്” ഹോഫർ മൌനം ഭഞ്ജിച്ചു.

“എന്താണ് നിങ്ങൾ പറഞ്ഞത്?”

“ഐറിഷ് സെക്ഷൻ, സർ ഐറിഷ് റിപ്പബ്ലിക്കൻ ആർമി

“കം‌പ്ലീറ്റ്ലി യൂസ്‌ലെസ്” റാഡ്‌ൽ പറഞ്ഞു. “IRAയുമായിട്ടുള്ള നമ്മുടെ ബന്ധം വർഷങ്ങൾക്ക് മുമ്പേ അവസാനിപ്പിച്ചതല്ലേ നിങ്ങൾ മറന്നു പോയോ അത്? ആ ഗോർട്ട്സും മറ്റ് ഏജന്റുകളുമൊക്കെ ഉൾപ്പെട്ട നൂലാമാലകൾ ഓർമ്മയില്ലേ നിങ്ങൾക്ക്? സമ്പൂർണ്ണ പരാജയമായിരുന്നു അവരുടെ പ്രവർത്തനം

“അങ്ങനെയങ്ങ് എഴുതിത്തള്ളാൻ പറ്റില്ല, ഹെർ ഓബർസ്റ്റ്

അരികിലുള്ള ഫയലിങ്ങ് ക്യാബിനറ്റ് തുറന്ന് ഹോഫർ തിടുക്കത്തിൽ തിരയുവാൻ തുടങ്ങി. നിമിഷങ്ങളക്കകം അയാൾ ആ ഫയൽ വലിച്ചെടുത്ത് മേശപ്പുറത്ത് വച്ചു. റാഡ്‌ൽ തന്റെ കസേരയിൽ ഇരിപ്പുറപ്പിച്ചിട്ട് സംശയഭാവത്തിൽ ആ ഫയൽ തുറന്നു.

“എന്ത്?!!!... ഇയാൾ ഇപ്പോഴും ഇവിടെത്തന്നെയുണ്ടോ? യൂണിവേഴ്സിറ്റിയിൽ തന്നെയാണോ?” റാഡ്‌ലിന് ആകാംക്ഷ അടക്കാനായില്ല.

“അങ്ങനെയാണ് അറിയാൻ കഴിഞ്ഞത് അവശ്യഘട്ടങ്ങളിൽ ചില്ലറ തർജ്ജമ ജോലികളും ചെയ്യാറുണ്ടത്രെ

“എന്താണിയാളുടെ ഇപ്പോഴത്തെ പേര്?”

“ഡെവ്‌ലിൻ  ലിയാം ഡെവ്‌ലിൻ  ഹോഫർ പറഞ്ഞു.

“ഗെറ്റ് ഹിം” റാഡ്‌ലിന് ആവേശം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

“ഇപ്പോഴോ?”

“ഞാൻ പറഞ്ഞത് കേട്ടല്ലോ? ഒരു മണിക്കൂറിനുള്ളിൽ അയാൾ ഇവിടെ എത്തിയിരിക്കണം ഐ ഡോണ്ട് കെയർ ഇഫ് യൂ‍ ഹാവ് റ്റു ടേൺ ബെർലിൻ അപ്‌സൈഡ് ഡൌൺ ഐ ഡോണ്ട് കെയർ ഇഫ് യൂ ഹാവ് റ്റു കോൾ ഇൻ ദി ഗെസ്റ്റപ്പോ

നൊടിയിടയിൽ ഹോഫർ അറ്റൻഷനായി നിന്ന് അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. പിന്നെ തിരക്കിട്ട് പുറത്തേക്ക് നടന്നു.

റാഡ്‌ൽ വിറയ്ക്കുന്ന വിരലുമായി ഒരു സിഗരറ്റിന് തീ കൊളുത്തി. ശേഷം ആ ഫയലിലേക്ക് തന്റെ സകല ശ്രദ്ധയും കേന്ദ്രീകരിച്ചു.

(തുടരും)

Tuesday, April 17, 2012

ഈഗിൾ ഹാസ് ലാന്റഡ് – 39


വീട്ടിലേക്ക് പോകാനുള്ള തീരുമാനം കേണൽ റാ‌ഡ്‌ൽ തൽക്കാലം മാറ്റി വച്ചു. പകരം, ടിർപിറ്റ്സ് യൂഫറിൽ ഉള്ള തന്റെ ഓഫീസിന് മുന്നിൽ കൊണ്ടാക്കുവാൻ അദ്ദേഹം റോസ്മാനോട് ആവശ്യപ്പെട്ടു. അവിടെയെത്തിയതും അദ്ദേഹം ഓഫീസിൽ അത്യാവശ്യം ഉറങ്ങുവാൻ ഉപയോഗിക്കുന്ന കിടക്കയിലേക്ക്  ചാഞ്ഞു. പക്ഷേ, അദ്ദേഹത്തിന് ഉറങ്ങുവാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. അൽപ്പമൊന്ന് കണ്ണടയ്ക്കുമ്പോഴേക്കും ഹിമ്‌ലറുടെ രൂപവും ദാക്ഷിണ്യരഹിതമായ ശബ്ദവുമാണ് തെളിഞ്ഞ് വന്നുകൊണ്ടിരുന്നത്.

പുലർച്ചെ അഞ്ചുമണി ആയപ്പോഴേക്കും ഒരു കാര്യം അദ്ദേഹം തീരുമാനിച്ചുറപ്പിച്ചു. ഒരർത്ഥത്തിൽ അത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചേരുകയല്ലാതെ നിർവ്വാഹമില്ലായിരുന്നു എന്നതാണ് സത്യം. ഈ ദൌത്യം മുന്നോട്ട് കൊണ്ടു പോയേ മതിയാവൂ തനിയ്ക്ക് വേണ്ടിയല്ല ട്രൂഡിയ്ക്കും തന്റെ മക്കൾക്കും വേണ്ടി ഗെസ്റ്റപ്പോയുടെ ചാരക്കണ്ണുകൾ എല്ലാവരുടെ മേലും ഉണ്ടെന്നുള്ള സത്യം മിക്കവർക്കും അറിയാവുന്നതാണ്. എന്നാൽ തന്റെ കാര്യത്തിലോ ഗെസ്റ്റപ്പോ തലവൻ ഹിമ്‌ലർ തന്നെയാണ് തന്റെ പിന്നാലെ കൂടിയിരിക്കുന്നത് അദ്ദേഹം ലൈറ്റ് അണച്ചു.

എട്ട് മണിക്ക് കോഫിയുമായി കാൾ ഹോഫർ വന്ന് വിളിച്ചുണർത്തിയപ്പോഴാണ് താൻ അൽപ്പെമെങ്കിലും ഉറങ്ങിയെന്ന് അദ്ദേഹം മനസ്സിലാക്കിയത്. കോഫിയോടൊപ്പം ഹോഫർ കൊണ്ടുവന്ന പലഹാരത്തിൽ ഒന്നെടുത്ത് അദ്ദേഹം ജാലകത്തിനരികിലേക്ക് നടന്നു. നരച്ച പ്രഭാതം. കോരിച്ചൊരിയുന്ന മഴ.

“രാത്രിയിലെ ബോംബിങ്ങ് എങ്ങനെയുണ്ടായിരുന്നു കാൾ?”

“വിചാരിച്ച അത്ര നാശനഷ്ടങ്ങളുണ്ടായില്ല അവരുടെ ഏഴ് യുദ്ധവിമാനങ്ങൾ നാം വെടി വെച്ച് വീ‍ഴ്ത്തി എന്നാണ് കേട്ടത്

“എന്റെ കോട്ടിന്റെ ഉൾവശത്തെ പോക്കറ്റിൽ ഒരു കവർ ഉണ്ട് അതിനുള്ളിലെ കത്ത് എടുത്ത് ഒന്ന് വായിച്ചു നോക്കൂ” റാഡ്‌ൽ പറഞ്ഞു.

ഇട മുറിയാതെ പെയ്തിറങ്ങുന്ന മഴയെ വീക്ഷിച്ച് ഒരു നിമിഷം അദ്ദേഹം നിന്നു. പിന്നെ തിരിഞ്ഞു. കത്തിലേക്ക് തുറിച്ച് നോക്കി അമ്പരന്ന് നിൽക്കുന്ന ഹോഫറെയാണ് അദ്ദേഹം കണ്ടത്.

“എന്താണിതിന്റെ അർത്ഥം, ഹെർ ഓബർസ്റ്റ്?”

“ചർച്ചിൽ ദൌത്യം തന്നെ, കാൾ അത് നടപ്പിലായി കാണുവാൻ ഫ്യൂറർ ആഗ്രഹിക്കുന്നു ഇന്നലെ രാത്രി ഹിമ്‌ലർ തന്നതാണ് ആ അധികാര പത്രം

“അപ്പോൾ അഡ്മിറലിന്റെ കാര്യമോ, ഹെർ ഓബർസ്റ്റ്?”

“ഇതേക്കുറിച്ച് ഒന്നും തന്നെ അറിയാൻ പാടില്ല

ആ കത്തുമായി ഹോഫർ ആശ്ചര്യവും അതിലേറെ വിനയവുമായി അദ്ദേഹത്തെ നോക്കി നിന്നു. അത് തിരികെ വാങ്ങി റാഡ്‌ൽ പറഞ്ഞു.  “നമ്മൾ വളരെ നിസ്സാര മനുഷ്യർ വളരെ വലിയ ഒരു ചിലന്തിവലയിൽ കുരുങ്ങിയ പ്രാണികളാണ് നാം വിജയം വരിക്കുവാൻ കിണഞ്ഞ് പരിശ്രമിച്ചേ തീരൂ ഈ അധികാരപത്രം അതിനുപകരിക്കും ഫ്യൂറർ ഹിറ്റ്ലറുടെ അധികാരപത്രം മനസ്സിലാവുന്നുണ്ടോ?”

“യെസ്, ഹെർ ഓബർസ്റ്റ്

“നിങ്ങൾക്കെന്നിൽ വിശ്വാസമുണ്ടോ?”

ഹോഫർ പെട്ടെന്ന് അറ്റൻഷനായി നിന്നു. “താങ്കളെ ഒരിക്കലും ഞാൻ അവിശ്വസിച്ചിട്ടില്ല, ഹെർ ഓബർസ്റ്റ് ഒരിക്കലും

അയാളുടെ സ്നേഹവും ബഹുമാനവും കേണൽ റാഡ്‌ലിന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

“ശരി എങ്കിൽ ഞാൻ പറഞ്ഞതു പോലെ ഈ ദൌത്യവുമായി നാം മുന്നോട്ട് പോകുന്നു പക്ഷേ, പ്രധാനപ്പെട്ട ഒരു കാര്യം അതീവ രഹസ്യമായിരിക്കണം ഇക്കാര്യം

“തീർച്ചയായും, ഹെർ ഓബർസ്റ്റ്

“ഗുഡ്, കാൾ എങ്കിൽ എല്ലാ പേപ്പറുകളും കൊണ്ടു വരൂ ലഭ്യമായ എല്ലാ രേഖകളും എല്ലാം ഒന്നു കൂടി പഠിക്കണം നമുക്ക്

അദ്ദേഹം ജാലകത്തിനരികിലേക്ക് വീണ്ടും നീങ്ങി. പിന്നെ അത് തുറന്ന് ദീർഘശ്വാസമെടുത്തു. തലേ രാത്രിയിലെ ബോംബിങ്ങിന്റെ പുകപടലങ്ങൾ അന്തരീക്ഷത്തിൽ അപ്പോഴും നിറഞ്ഞ് നിൽക്കുന്നത് അദ്ദേഹത്തിനനുഭവപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളും കാര്യമായി തകർന്നിട്ടുണാകണം എങ്കിലും അടുത്ത നിമിഷം, തന്റെ കൈയിലെ അധികാര പത്രത്തിന്റെ ഓർമ്മ വീണ്ടും അദ്ദേഹത്തെ ആവേശഭരിതനാക്കി.

(തുടരും)

Tuesday, April 10, 2012

ഈഗിൾ ഹാസ് ലാന്റഡ് – 38


സംസാരിക്കുവാൻ തുടങ്ങിയപ്പോൾ തന്റെ സ്വരത്തിലെ ശാന്തത തിരിച്ചറിഞ്ഞ കേണൽ റാഡ്‌ൽ അതിശയിച്ചു. “ബ്രിട്ടീഷ്കാർക്ക് നിരവധി കമാന്റോ റജിമെന്റുകൾ ഉള്ള കാര്യം താങ്കൾക്കറിയാമല്ലോ റൈഫ്യൂറർ  അതിൽ ഏറ്റവും വിജയകരമായി പ്രവർത്തിക്കുന്നത് സ്റ്റർലിങ്ങ് എന്ന് പേരുള്ള ഒരു ബ്രിട്ടീഷ് ഓഫീസർ രൂപീകരിച്ച യൂണിറ്റാണ് ആഫ്രിക്കയിലെ നമ്മുടെ സൈനിക നിരയെ പ്രതിരോധിക്കാനായി രൂപീകരിച്ച സ്പെഷൽ എയർ സർവീസ്

“അതെയതെ ഫാന്റം മേജർ എന്ന് അവർ വിളിക്കുന്ന ഓഫീസറല്ലേ അസാമാന്യ ബുദ്ധിമാൻ എന്ന് റോമൽ പോലും വിശേഷിപ്പിച്ചിരുന്നല്ലോ

“ഈ ജനുവരിയിൽ നാം അദ്ദേഹത്തെ പിടികൂടുകയുണ്ടായി, ഹെർ റൈഫ്യൂറർ അദ്ദേഹം ഇപ്പോൾ കോൾഡിറ്റ്സിൽ ആണുള്ളതെന്ന് തോന്നുന്നു എങ്കിലും അദ്ദേഹം തുടങ്ങി വച്ച സംരംഭം തുടരുക മാത്രമല്ല, വളരെയധികം വിപുലീകരിക്കുകയും ചെയ്തിരിക്കുന്നു നമുക്ക് ഇപ്പോഴുള്ള വിവരമനുസരിച്ച് അധികം താമസിയാതെ അവരുടെ റജിമെന്റ് ബ്രിട്ടനിലേക്ക് മടങ്ങാനിരിക്കുകയാണ് ഒരു പക്ഷേ, ഒരു യൂറോപ്യൻ അധിനിവേശത്തിനായി ഒന്നും രണ്ടും SAS റജിമെന്റുകളും മൂന്നും നാലും പാ‍രച്യൂട്ട് റജിമെന്റുകളും അവർക്ക് ഒരു സ്വതന്ത്ര പോളിഷ് പാരച്യൂട്ട് സ്ക്വാഡ്രൺ വരെയുണ്ട്...”

നിങ്ങൾ പറഞ്ഞുകൊണ്ട് വരുന്നത്?”

“അത്തരം യൂണിറ്റുകളുടെ വിശദാംശങ്ങൾ ബ്രിട്ടീഷ് സൈന്യത്തിൽ തന്നെ പലർക്കും വളരെ കുറച്ചേ അറിയൂ ആ യൂണിറ്റുകളുടെ രഹസ്യസ്വഭാവം പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് അതിനാൽ തന്നെ അവരുടെ ചലനങ്ങളും നീക്കങ്ങളും ആരും തന്നെ ചോദ്യം ചെയ്യാറില്ല എന്നതാണ് വാസ്തവം

“അതായത്, നമ്മുടെ ആൾക്കാരെ അത്തരമൊരു സംഘമായി ബ്രിട്ടനിലേക്കെത്തിക്കുക എന്നതാണ് നിങ്ങളുടെ പദ്ധതി?”

“എക്സാറ്റ്‌ലി, ഹെർ റൈഫ്യൂറർ

“യൂണിഫോമുകളുടെ കാര്യം എന്തു ചെയ്യും?”

“ഈ സംഘങ്ങളിലെ മിക്കവരും ഇപ്പോൾ കാമുഫ്ലാഷ് ഡിസൈനിലുള്ള യൂണിഫോമാണ് ധരിക്കുന്നത് ബ്രിട്ടീഷ് പാരച്യൂട്ടേഴ്സിന്റെ സ്പെഷൽ ബാഡ്ജോടുകൂടിയ ചുവന്ന തൊപ്പിയും ‘Who dares – wins’ എന്ന് ആലേഖനം ചെയ്ത ബാഡ്ജ്

“രസകരമായിരിക്കുന്നു”  ഹിമ്‌ലർ പറഞ്ഞു.

“നമ്മുടെ അബ്ഫെറിന്റെ പക്കൽ അത്തരം വസ്ത്രങ്ങൾ ധാരാളം സ്റ്റോക്കുണ്ട് ഗ്രീക്ക് ദ്വീപുകളിലും അൽബേനിയയിലും യൂഗോസ്ലാവിയയിലും നാം നടത്തിയ ആക്രമണങ്ങളിൽ പിടികൂടിയ യുദ്ധത്തടവുകാരുടെ യൂണിഫോമുകൾ

“മറ്റ് ഉപകരണങ്ങളോ?”

“അതൊരു പ്രശ്നമേയല്ല ഡച്ച് പ്രതിരോധ നിരകളിൽ നമ്മുടെ ചുണക്കുട്ടികൾ എത്രത്തോളം അതിക്രമിച്ച് കടന്ന് ചാരപ്രവർത്തനം നടത്തുന്നുവെന്ന് ഇനിയും ബ്രിട്ടീഷ് സ്പെഷൽ ഓപ്പറേഷൻസ് മേധാവികൾക്കറിയില്ല

“ഡച്ച് പ്രതിരോധനിര? തീവ്രവാദ പ്രസ്ഥാനം എന്ന് പറയണം ആട്ടെ, തുടരൂ” ഹിമ്‌ലർ പറഞ്ഞു.

“മിക്കവാറും എല്ലാ രാത്രികളിലും ബ്രിട്ടീഷ് എയർഫോഴ്സ് അവർക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നു യുദ്ധനിരകളിൽ ഉപയോഗിക്കുവാനുള്ള റേഡിയോകൾ, സ്ഫോടന വസ്തുക്കൾ, പണം എല്ലാം എല്ലാം പക്ഷേ, വിഡ്ഢികൾ അവർ റിസീവ് ചെയ്യുന്ന റേഡിയോ സന്ദേശങ്ങൾ അത്രയും നമ്മുടെ അബ്ഫെറിന്റേതാണെന്ന് അവർക്കറിയില്ല ഡച്ച് പ്രതിരോധ നിരയുടേതെന്ന് കരുതിയാണ് ഈ ആയുധങ്ങളെല്ലാം അവർ ഡ്രോപ്പ് ചെയ്യുന്നത്

“മൈ ഗോഡ് !... എന്നിട്ടും നാം യുദ്ധത്തിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നോ?”  ഹിമ്‌ലർ ആശ്ചര്യം കൊണ്ടു. അദ്ദേഹം എഴുന്നേറ്റ് നെരിപ്പോടിനരുകിൽ ചെന്ന് കൈകൾ ചൂട് പിടിപ്പിച്ചിട്ട് തുടർന്നു.

“ ശത്രുരാജ്യത്തിന്റെ യൂണിഫോം ധരിക്കുക എന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട് ജനീവ കൺ‌വെൻഷൻ ഉടമ്പടി പ്രകാരം അത്തരം പ്രവൃത്തി നിരോധിച്ചിരിക്കുകയാണ് ഒരേയൊരു ശിക്ഷ മാത്രമേയുള്ളൂ അതിന് ഫയറിങ്ങ് സ്ക്വാഡ്…”

ശരിയാണ്, ഹെർ റൈഫ്യൂറർ

“അതുകൊണ്ട് ഇക്കാര്യത്തിൽ നാം ഒരു വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകേണ്ടിയിരിക്കുന്നു നമ്മുടെ ദൌത്യ സേന, ബ്രിട്ടീഷ് കാമുഫ്ലാഷ് യൂണിഫോമിനടിയിൽ ജർമ്മൻ യൂണിഫോം നിർബന്ധമായും ധരിച്ചിരിക്കണം അങ്ങനെയാകുമ്പോൾ അവർ ജർമ്മൻ സൈനികർ എന്ന നിലയിൽ തന്നെയായിരിക്കും പൊരുതുന്നത് അവസാന നിമിഷം നേരിട്ടുള്ള ഏറ്റുമുട്ടൽ നടത്തേണ്ടി വരുമ്പോൾ ബ്രിട്ടിഷ് യൂണിഫോം അഴിച്ച് കളയുകഎന്തു പറയുന്നു?”

താൻ ഇത് വരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മണ്ടൻ ആശയം പക്ഷേ, അദ്ദേഹവുമായി തർക്കിക്കുന്നതിൽ യാതൊരു പ്രയോജനവുമില്ല എന്നതാണ് വാസ്തവം അതുകൊണ്ട് റാഡ്‌ൽ ഇങ്ങനെ പറഞ്ഞു.

“താങ്കൾ പറയുന്നത് പോലെ, ഹെർ റൈഫ്യൂറർ

“ഗുഡ് ബാക്കിയുള്ളതെല്ലാം ലളിതം  സംഘടനാ പാടവത്തിന്റെ കഴിവ് പോലിരിക്കും ലുഫ്ത്‌വെയ്ഫും നേവിയും ഗതാഗതത്തിന്റെ കാര്യം ഏറ്റെടുക്കും അക്കാര്യം ഒരു പ്രശ്നമേയല്ല ഫ്യൂറർ തന്ന അധികാരപത്രം നിങ്ങൾക്ക് മുന്നിൽ ഏത് വാതിലുകളും തുറന്നു തന്നിരിക്കും വേറെന്തെങ്കിലും സംശയങ്ങൾ ഇനി ചോദിക്കാനുണ്ടോ നിങ്ങൾക്ക്?”

“ഉണ്ട് ചർച്ചിലിന്റെ കാര്യം അദ്ദേഹത്തെ ജീവനോടെ തന്നെ കൊണ്ട് വരണമെന്നാണോ?”

“കഴിയുമെങ്കിൽ വേറൊരു മാർഗ്ഗവുമില്ലെങ്കിൽ പിന്നെ കൊല്ലുകയല്ലാതെ രക്ഷയില്ലല്ലോ” ഹിമ്‌ലർ പറഞ്ഞു.

“മനസ്സിലായി

“ഗുഡ് എങ്കിൽ പിന്നെ ഇക്കാര്യം പൂർണ്ണമായും നിങ്ങളുടെ കരങ്ങളിൽ ഏൽപ്പിക്കുകയാണ് ഞാൻ ഇവിടവുമായി ബന്ധപ്പെടുവാൻ റോസ്മാൻ ഒരു പ്രത്യേക ഫോൺ നമ്പർ നിങ്ങൾക്ക് തരും ഓരോ ദിവസത്തെയും പുരോഗതി എന്നെ അറിയിച്ചുകൊണ്ടിരിക്കണം...”  റിപ്പോർട്ടുകളും മാപ്പുകളും ബ്രീഫ്കെയ്സിൽ വച്ച് അടച്ചിട്ട് അദ്ദേഹത്തിന് തിരികെ നൽകി.

“അങ്ങനെയാവട്ടെ, ഹെർ റൈഫ്യൂറർ

കൈയിലിരിക്കുന്ന ആ അധികാരപത്രം തിരികെ കവറിനുള്ളിൽ തിരുകി റാ‌ഡ്‌ൽ തന്റെ കോട്ടിന്റെ ഉള്ളിലെ പോക്കറ്റിൽ ഭദ്രമായി വച്ചു. പിന്നെ ബ്രീഫ്കെയ്സും ലെതർകോട്ടും എടുത്ത് വാതിലിന് നേർക്ക് നടന്നു.

 “കേണൽ റാഡ്‌ൽ”  വീണ്ടും എഴുതുവാൻ ആരംഭിച്ച ഹിമ്‌ലർ പെട്ടെന്ന് വിളിച്ചു.

“ഹെർ റൈഫ്യൂറർ”  റാഡ്‌ൽ തിരിഞ്ഞു.

ഒരു ജർമ്മൻ സൈനികൻ എന്ന നിലയിൽ ഫ്യൂററോടും സാമ്രാജ്യത്തോടും നിങ്ങൾ എടുത്തിട്ടുള്ള പ്രതിജ്ഞ ഓർമ്മയുണ്ടോ അത്?”

“തീർച്ചയായും, ഹെർ റൈഫ്യൂറർ

ഹിമ്‌ലർ തലയുയർത്തി. അദ്ദേഹത്തിന്റെ മുഖം നിർവികാരമായിരുന്നു. “എങ്കിൽ അതൊന്ന് ആവർത്തിക്കൂ

“ദൈവത്തിന്റെ നാമത്തിൽ ഞാൻ ഈ വിശുദ്ധ പ്രതിജ്ഞയെടുക്കുന്നു ജർമ്മൻ സാമ്രാജ്യത്തിന്റെയും ജനതയുടെയും നായകനും സർവ്വസൈന്യാധിപനുമായ ഫ്യൂറർ അഡോൾഫ് ഹിറ്റ്ലറോട് ഞാൻ വ്യവസ്ഥകൾക്കതീതമായ വിധേയത്വം പുലർത്തുന്നതായിരിക്കും  ധീരനായ ഒരു സൈനികൻ എന്ന നിലയിൽ സാമ്രാജ്യത്തിന് വേണ്ടി ഏത് നിമിഷവും ജീവൻ വെടിയാൻ വരെ ഞാൻ സന്നദ്ധനായിരിക്കും

നഷ്ടപ്പെട്ട തന്റെ കണ്ണിന്റെ സ്ഥാനത്ത് എരിഞ്ഞ് നീറുന്നത് പോലെ തോന്നി റാഡ്‌ലിന്. സ്വാധീനമില്ലാത്ത കൈയുടെ ഉള്ളിലെവിടെയോ നിന്ന് അരിച്ചു കയറുന്ന വേദന...

എക്സലന്റ്, കേണൽ റാഡ്‌ൽ ഒരു കാര്യം കൂടി ഓർമ്മയിരിക്കട്ടെ പരാജയം ദൌർബല്യത്തിന്റെ ലക്ഷണമാണ്

ഹിമ്‌ലർ തന്റെ ദൃഷ്ടി വീണ്ടും ഫയലിലേക്ക് താഴ്ത്തി എഴുത്ത് തുടർന്നു. റാഡ്‌ൽ കഴിയുന്നതും വേഗം കതക് തുറന്ന് പുറത്തേക്ക് ഇറങ്ങി തൽക്കാലം അവിടെ നിന്നും രക്ഷപെട്ടതിൽ ആശ്വാസം കൊണ്ടു.

(തുടരും)

Wednesday, April 4, 2012

ഈഗിൾ ഹാസ് ലാന്റഡ് – 37


“നിങ്ങൾക്കറിയാമല്ലോ, ഈ അധികാരപത്രത്തെ ചോദ്യം ചെയ്യുവാൻ ആരെങ്കിലും ധൈര്യപ്പെട്ടാൽ അവർ ഏറ്റുമുട്ടാൻ പോകുന്നത് ഫ്യൂറർ ഹിറ്റ്ലറോട് തന്നെയായിരിക്കുമെന്നത് അപ്പോൾ, അക്കാര്യത്തിന് ഒരു തീരുമാനമായി ഫ്യൂറർ നിങ്ങളെ ഏൽപ്പിച്ച ഈ ദൌത്യം ഏറ്റെടുക്കുവാൻ തയ്യാറല്ലേ?” ഹിമ്‌ലർ കൈകൾ കൂട്ടിത്തിരുമ്മി.

“തീർച്ചയായും ഹെർ റെയ്ഫ്യൂറർ”  അതല്ലാതെ വേറൊന്നും തന്നെ പറയുവാൻ റാഡ്‌ലിന് കഴിയുമായിരുന്നില്ല.

“ഗുഡ്”  ഹിമ്‌ലർ പുഞ്ചിരിച്ചു. “അപ്പോഴിനി കാര്യത്തിലേക്ക് കടക്കാം ഇക്കാര്യത്തിനായി സ്റ്റെയ്നറെ നിങ്ങൾ തെരഞ്ഞെടുത്തതിനോട് നൂറ് ശതമാനവും ഞാൻ യോജിക്കുന്നു ഈ ദൌത്യത്തിന് ഏറ്റവും അനുയോജ്യൻ എത്രയും പെട്ടെന്ന് നിങ്ങൾ പോയി അദ്ദേഹത്തെ കാണണമെന്നാണ് എന്റെ അഭിപ്രായം

“പക്ഷേ കുറച്ച് കാലം മുമ്പ് നേരിടേണ്ടി വന്ന പ്രശ്നങ്ങളും അതേത്തുടർന്നുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും കണക്കിലെടുത്താൽ ഇത്തരമൊരു ദൌത്യത്തിൽ അദ്ദേഹം താല്പര്യം കാണിക്കുമോ എന്ന് സംശയമാണ്” റാഡ്‌ൽ കരുതലോടെ പറഞ്ഞു.

“ഈ ദൌത്യം ഏറ്റെടുക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും തന്നെയില്ല തൽക്കാലം അദ്ദേഹത്തിന് നാല് നാൾ മുമ്പാണ് അദ്ദേഹത്തിന്റെ പിതാവ് അറസ്റ്റ് ചെയ്യപ്പെട്ടത് ദേശദ്രോഹ പ്രവൃത്തികളിൽ ഏർപ്പെടുന്നു എന്ന സംശയത്താൽ ” ഹിമ്‌ലർ പറഞ്ഞു.

“ജനറൽ സ്റ്റെയ്നറെയോ ?!!!...”  റാഡ്‌ലിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“അതെ ആ വിഡ്ഢിക്കിഴവൻ വയസ്സ് കാലത്ത് ആവശ്യമില്ലാത്ത കൂട്ടുകെട്ടിന് പോയി ബെർലിനിലേക്ക് കൊണ്ട് വരുവാൻ ഏർപ്പാട് ചെയ്തിരിക്കുകയാണ് അദ്ദേഹത്തെ

ഇവിടെ പ്രിൻസ് ആൽബ്രെസ്ട്രേസിലേക്കോ?”

“എന്താ സംശയം?  അതുകൊണ്ട് നിങ്ങൾ സ്റ്റെയ്നറോട് പറയണം, ഈ ദൌത്യം ഏറ്റെടുക്കുന്നത് അദ്ദേഹത്തിന്റെ ഭാവിയെ മാത്രമല്ല ശോഭനമാക്കുക എന്ന് രാഷ്ട്രത്തോടുള്ള കൂറ് പ്രകടിപ്പിക്കാൻ ലഭിക്കുന്ന ഈ അസുലഭ സന്ദർഭം ഒരു പക്ഷേ അദ്ദേഹത്തിന്റെ പിതാവിന്റെ കേസിൽ അനുകൂലമായേക്കാം എന്നു കൂടി

തികച്ചും ഭയചകിതനായിപ്പോയി കേണൽ റാഡ്‌ൽ.  എന്നാൽ അത് ഗൌനിക്കാതെ ഹിമ്‌ലർ തുടർന്നു.

 “നമുക്ക് കാര്യത്തിലേക്ക് കടക്കാം ഇതെങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നിങ്ങളുടെ റിപ്പോർട്ടിൽ പറയുന്നുണ്ടല്ലോ അതെന്നെ ആവേശഭരിതനാക്കുന്നു വേഷപ്രച്ഛന്നരായി എങ്ങനെയാണ് അവർ അവിടെ എത്താൻ പോകുന്നത്? ഒന്ന് വിശദീകരിക്കൂ

ഭയം തന്റെ സിരകളിലൂടെ അരിച്ചിറങ്ങുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു കേണൽ റാഡ്‌ലിന്. ആരും തന്നെ സുരക്ഷിതരല്ല ആരും തന്നെ ഗെസ്റ്റപ്പോയുടെ സുരക്ഷാഭടന്മാർ വിന്യസിച്ചതിന് ശേഷം അപ്രത്യക്ഷമായ നിരവധി വ്യക്തികളെയും കുടുംബങ്ങളെയും അദ്ദേഹത്തിന് നേരിട്ടറിയാമായിരുന്നു. തന്റെ പത്നി ട്രൂഡിയേയും മൂന്ന് പെൺ‌മക്കളേയും ഒരു നിമിഷം അദ്ദേഹം ഓർത്തു. വിന്റർ വാർ അതിജീവിയ്ക്കാൻ കരുത്തേകിയ അതേ ഓർമ്മകൾ ഇവിടെയും അദ്ദേഹത്തിന് കൂട്ടിനെത്തി. അവർക്ക് വേണ്ടി അതേ അവർക്ക് വേണ്ടി തനിക്ക് എന്തും ചെയ്തേ പറ്റൂ അതിന് എന്ത് വില നൽകേണ്ടി വന്നാലും എന്ത് ത്യാഗം സഹിച്ചാലും

(തുടരും)