Friday, May 11, 2012

ഈഗിൾ ഹാസ് ലാന്റഡ് – 42


മദ്ധ്യാഹ്നത്തിന്‌ തൊട്ടുമുമ്പാണ് ഹോഫർ ഓഫീസിൽ തിരിച്ചെത്തിയത്.

“അദ്ദേഹത്തെ ഞാൻ കൊണ്ടുവന്നിട്ടുണ്ട് ഹെർ ഓബർസ്റ്റ്

റാഡ്‌ൽ പേന താഴെ വച്ചിട്ട് തലയുയർത്തി.   “ഡെവ്‌ലിനെയോ?”

കസേരയിൽ നിന്ന് എഴുന്നേറ്റ് അദ്ദേഹം ജാലകത്തിനരികിലേക്ക് നടക്കുമ്പോൾ ഡെവ്‌ലിനുമായി എങ്ങനെ സംഭാഷണം തുടങ്ങി വയ്ക്കണം എന്നാലോചിക്കുകയായിരുന്നു അദ്ദേഹം. ഈ ദൌത്യം ശരിയായ ദിശയിൽ പോയേ മതിയാവൂ. വിജയം കൈവരിച്ചേ തീരൂ അതിനാൽ തന്നെ ഡെവ്‌ലിനെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം. ഒന്നുമല്ലെങ്കിലും അദ്ദേഹം ഒരു നിഷ്പക്ഷനാണെന്ന കാര്യം മറന്നുകൂടാ. അടുത്ത നിമിഷം കതക് തുറക്കുന്ന ശബ്ദം കേട്ട് റാഡ്‌ൽ തിരിഞ്ഞു.

അദ്ദേഹം വിചാരിച്ചിരുന്നതിലും ചെറിയ മനുഷ്യനായിരുന്നു ലിയാം ഡെവ്‌ലിൻ. അഞ്ച് അടി അഞ്ച് ഇഞ്ച് അല്ലെങ്കിൽ ആറ് ഇഞ്ച് അതിൽ കൂടില്ല ഉയരം. കുഞ്ഞോളങ്ങൾ പോലെ ഭംഗിയായി ചീകി വച്ചിരിക്കുന്ന കറുത്ത മുടി. രക്തമയം കുറഞ്ഞ മുഖത്ത് നീലനിറത്തിലുള്ള കണ്ണുകൾ. ചുണ്ടുകളുടെ ഒരു വശം അൽപ്പം ഉയർത്തിക്കൊണ്ടുള്ള ആ മന്ദഹാസം അദ്ദേഹത്തിന്റെ മുഖത്ത് സ്ഥായിയാണെന്ന് തോന്നി. ജീവിതം എന്നത് അത്ര സുഗമമല്ല എന്ന് അനുഭവിച്ചറിഞ്ഞ് അതേക്കുറിച്ചോർത്ത് ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്ന തിരിച്ചറിവ് ആ മന്ദഹാസത്തിൽ പ്രകടമായിരുന്നു. അയർലണ്ടിൽ വച്ചുണ്ടായ പോരാട്ടത്തിൽ നെറ്റിയുടെ ഇടത് ഭാഗത്ത് വെടിയുണ്ടയേറ്റുണ്ടായ പരിക്കിന്റെ അടയാളം വളരെ വ്യക്തമായി പതിഞ്ഞ് കിടക്കുന്നു.

“മിസ്റ്റർ ഡെവ്‌ലിൻ  മേശയെ വലം ചുറ്റി അദ്ദേഹത്തിന്റെ അരികിൽ ചെന്ന് റാഡ്‌ൽ അദ്ദേഹത്തിന്റെ കരം ഗ്രഹിച്ചു. “എന്റെ പേര് റാഡ്‌ൽ മാക്സ് റാഡ്‌ൽ താങ്കൾ വന്നതിൽ വളരെ സന്തോഷം

“അത് നന്നായി  ഒന്നാംതരം ജർമ്മൻ ഭാഷയിൽ ഡെവ്‌ലിൻ പറഞ്ഞു. “ഇക്കാര്യത്തിൽ അതല്ലാതെ എനിക്ക് വേറെ പോംവഴിയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്...”  കോട്ടിന്റെ ബട്ടണുകൾ അഴിച്ചുകൊണ്ട് അദ്ദേഹം തുടർന്നു. “അപ്പോൾ കടുത്ത തീരുമാനങ്ങൾ എടുക്കപ്പെടുന്ന സെക്ഷൻ ത്രീ എന്ന് പറയുന്നത് ഇവിടെയാണല്ലേ?”

“പ്ലീസ് മിസ്റ്റർ ഡെവ്‌ലിൻ...  ഒരു കസേര മുന്നോട്ട് നീക്കിയിട്ടിട്ട് റാഡ്‌ൽ അദ്ദേഹത്തിന് ഒരു സിഗരറ്റ് നീട്ടി.

 ഡെവ്‌ലിൻ മുന്നോട്ടാഞ്ഞ് ലൈറ്റർ എടുത്ത് സിഗരറ്റിന് തീ കൊളുത്തി പുകയെടുത്തു. ശ്വാസകോശത്തിലേക്ക് അടിച്ചുകയറിയ പുകയുടെ രൂക്ഷതയിൽ അദ്ദേഹം ചുമച്ചു പോയി. “മൈ ഗോഡ് ഇത്രത്തോളം പ്രതീക്ഷിച്ചില്ല എന്താണിതിനകത്ത് നിറച്ചിരിക്കുന്നത്? അതോ ഇനി ചോദിക്കാൻ പാടില്ലെന്നുണ്ടോ?”

“റഷ്യൻ സിഗരറ്റാണത് വിന്റർ വാറിന്റെ സമയത്താണ് ഞാൻ ഇതുമായി ചങ്ങാത്തം കൂടുന്നത്  റാഡ്‌ൽ പറഞ്ഞു.

“തണുത്തുറഞ്ഞ മഞ്ഞിനു മുകളിൽ ഉറക്കത്തിലേക്ക് വഴുതി വീഴാതിരിക്കാൻ ഇത് മാത്രമേ കിട്ടിയുള്ളൂ എന്നാണോ പറയുന്നത്?” ഡെവ്‌ലിൻ ചോദിച്ചു.

  “ഇത് മാത്രമല്ല” റാഡ്‌ൽ പുഞ്ചിരിച്ചു. പിന്നെ ഒരു ബോട്ട്ലും രണ്ട് ഗ്ലാസുകളും എടുത്തു. “കോഗ്ഞ്ഞ്യാക്ക്കേട്ടു കാണും

“നൌ യൂ ആർ ബീയിങ്ങ് റ്റൂ നൈസ്  ഗ്ലാസിനുള്ളിലെ ദ്രാവകം ഒറ്റ വലിക്ക് അകത്താക്കി ഡെവ്‌ലിൻ ഒരു നിമിഷം കണ്ണടച്ച് ഇരുന്നു. “ഇന്തെന്തായാലും ഐറിഷ് സാധനമല്ല എന്നാലും കുഴപ്പമില്ല അതിനൊപ്പം നിൽക്കും ഇനി എന്നാണ് ഐറിഷ് മദ്യം രുചിക്കാൻ കഴിയുക കഴിഞ്ഞ തവണ ടിർപിറ്റ്സ് യൂഫറിൽ വന്നപ്പോൾ അവർ എന്നോട് അയ്യായിരം അടി ഉയരത്തിൽ നിന്ന് പാരച്യൂട്ടിൽ ചാടുവാൻ ആവശ്യപ്പെട്ടു അയർലണ്ടിലെ മീയ്ത്തിന് മുകളിൽ വച്ച് എനിക്കാണെങ്കിൽ അതോർക്കുമ്പോഴേ ഭയമായിരുന്നു

“ഓൾ റൈറ്റ് മിസ്റ്റർ ഡെവ്‌ലിൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങൾ ഒരു ജോലി കണ്ട് വച്ചിട്ടുണ്ട് നിങ്ങൾക്കായി” റാഡ്‌ൽ പറഞ്ഞു.

“അതിന് എനിക്ക് ഇപ്പോഴൊരു ജോലിയുണ്ടല്ലോ

“ഏത്…?  യൂണിവേഴ്സിറ്റിയിലെയോ? നിങ്ങളെപ്പോലുള്ള ഒരാൾക്ക് ചേരുന്ന ജോലിയാണോ അത്? പന്തയക്കുതിരയെക്കൊണ്ട് പാൽ‌വണ്ടി വലിപ്പിക്കുന്നത് പോലെ

ഡെവിലിൻ പിന്നോട്ടാഞ്ഞിരുന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു. “എന്തായാലും കേണൽ താങ്കൾ എന്റെ ദൌർബല്യത്തിൽ തന്നെ കയറിപ്പിടിച്ചു ഇത്ര മനോഹരമായി താങ്കൾ അവതരിപ്പിച്ചു കൊണ്ട് വരുന്നത് എന്താണ്? വീണ്ടും എന്നോട് അയർലണ്ടിലേക്ക് പോകുവാനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? അങ്ങനെയാണെങ്കിൽ അക്കാര്യം മറന്നേക്കൂ ഇപ്പോഴത്തെ പരിതഃസ്ഥിതിയിൽ അങ്ങനെയൊരു കാര്യം ചിന്തിക്കുകയേ വേണ്ട അഞ്ച് വർഷം ഐറിഷ് ജയിലിൽ കഴിയുവാൻ എനിക്ക് താൽപ്പര്യമില്ല ആവശ്യത്തിലധികം കാലം ഞാൻ ജയിലിൽ കഴിഞ്ഞിട്ടുണ്ട്

“അയർലണ്ട് ഇപ്പോഴും ഒരു നിഷ്പക്ഷ രാഷ്ട്രമാണ് യുദ്ധത്തിൽ ഒരു പക്ഷത്തോടും വിധേയത്വം പുലർത്തുകയില്ല എന്ന് മിസ്റ്റർ ഡി വലേറ വ്യക്തമാക്കിയിട്ടുമുണ്ടല്ലോ

“അതെനിക്കറിയാം” ഡെവ്‌ലിൻ പറഞ്ഞു. “അതുകൊണ്ടായിരിക്കും ആയിരക്കണക്കിന് ഐറിഷുകാർ ബ്രിട്ടീഷ് ആർമിയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത് റോയൽ എയർഫോഴ്സിന്റെ യുദ്ധവിമാനങ്ങൾ എപ്പോഴെല്ലാം അയർലണ്ടിൽ തകർന്ന് വീഴുന്നുവോ, ദിവസങ്ങൾക്കകം അതിലെ സൈനികർ അതിർത്തി കടന്ന് ബ്രിട്ടനിലെത്തുന്നു എന്നാൽ എത്ര ജർമ്മൻ പൈലറ്റുകൾ ഇവിടെ തിരിച്ചെത്തിയിട്ടുണ്ട്...?”  ഡെവ്‌ലിൻ പല്ലുകടിച്ചു. “എന്തൊക്കെ പറഞ്ഞാലും അയർലണ്ടിന്റെ ചായ്‌വ് ബ്രിട്ടനോടാണ്

“നോ മിസ്റ്റർ ഡെവ്‌ലിൻ നിങ്ങളോട് അയർലണ്ടിലേക്ക് പോകുവാനല്ല ഞങ്ങൾ ആവശ്യപ്പെടുന്നത് നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്” റാഡ്‌ൽ പറഞ്ഞു.

“ദെൻ വാട്ട് ഇൻ ദി ഹെൽ ഡു യൂ വാണ്ട്?”

“ഞാനൊരു കാര്യം ചോദിക്കട്ടെ നിങ്ങൾ ഇപ്പോഴും ഒരു IRA അനുഭാവിയല്ലേ?”

“അനുഭാവിയല്ല സോൾജിയർ...” ഡെവ്‌ലിൻ തിരുത്തി. “ഞങ്ങളുടെ നാട്ടിൽ പറയാറുണ്ട് ഒരിക്കൽ പെട്ടു പോയാൽ പിന്നെ പുറത്ത് കടക്കുന്ന പ്രശ്നമേയില്ല എന്ന്

“അപ്പോൾ ഇംഗ്ലണ്ടിന് മേൽ ഒരു സമ്പൂർണ്ണ വിജയമാണ് നിങ്ങളുടെ ലക്ഷ്യം?”

“ഒരു ഏകീകൃത അയർലണ്ട് സ്വതന്ത്രവും സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളതുമായ അയർലണ്ട് അതാണ് എന്റെ സ്വപ്നം അത് എന്നെങ്കിലും യാഥാർത്ഥ്യമായാൽ ഞാൻ വിശ്വസിക്കുംമൈൻഡ് യൂ നോട്ട് ബിഫോർ...”

പിന്നെന്തിനാണ് നിങ്ങൾ പൊരുതുന്നത്? ഉദാഹരണത്തിന് ലണ്ടനിൽ നിങ്ങളുടെ സഹപ്രവർത്തകർ ചെയ്തുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ അതേക്കുറിച്ച് എന്ത് പറയുന്നു നിങ്ങൾ  റാഡ്‌ൽ ചോദിച്ചു.

“എന്ത്? അവർ ഉണ്ടാക്കുന്ന ‘പാക്സോ’ എന്ന കറിയോ?  എന്റെ വഴി അതല്ല” ഡെവ്‌ലിൻ പറഞ്ഞു.

“പാക്സോ? എന്താണത്...?”   റാഡ്‌ൽ അത്ഭുതം കൂറി.

“അതൊരു തമാശയാണ് പാക്സോ എന്നത് പ്രസിദ്ധമായ ഒരു കറിയാണ് ഐറിഷ് ചുണക്കുട്ടികൾ ഉണ്ടാക്കുന്ന സ്ഫോടക മിശ്രിതത്തിനും ആ പേരാണിട്ടിരിക്കുന്നത് പൊട്ടാസ്യം ക്ലോറേറ്റ്, സൾഫ്യൂറിക് ആസിഡ്, പിന്നെ കുറച്ച് മസാലകളും

“നല്ല എരിവുള്ള കറി

“അതേ പ്രത്യേകിച്ചും അത് മുഖത്ത് വീണാൽ” ഡെവ്‌ലിൻ പറഞ്ഞു.

“ഇത്തരത്തിലുള്ള ആക്രമണത്തെ നിങ്ങൾ പിന്തുണയ്ക്കുന്നു എന്നാണോ പറയുന്നത്?”

“ഒരിക്കലുമില്ല ഇത് പോലുള്ള നിസ്സാര ടാർഗറ്റുകൾ എന്റെ ലക്ഷ്യമല്ല നിരപരാധികളായ സ്ത്രീകൾ, കുഞ്ഞുങ്ങൾ, വഴിയാത്രക്കാർ ഇതൊന്നുമാകരുത് ലക്ഷ്യം നിങ്ങൾ പൊരുതുവാൻ പോകുകയാണെങ്കിൽ അതിന് വ്യക്തമായ ഒരു ഹേതുവുണ്ടെങ്കിൽ... ഇരുകാലുകളിലും നിവർന്ന് നിന്ന് ധീരനായ ഒരു പുരുഷനെപ്പോലെ പൊരുതുക” ഡെവ്‌ലിൻ ആവേശം കൊണ്ടു.

ഡെവി‌ലിന്റെ മുഖം വികാരഭരിതമായിരുന്നു. നെറ്റിയിലെ വെടിയുണ്ടയേറ്റ കല തിളങ്ങുന്നത് പോലെ തോന്നി. പക്ഷേ, അടുത്ത നിമിഷം അദ്ദേഹം ആ ആവേശത്തിൽ നിന്നും താഴെയിറങ്ങി. പിന്നെ പൊട്ടിച്ചിരിച്ചു. “അത് ശരി താങ്കൾ അപ്പോൾ എന്റെയുള്ളിലുള്ളതെല്ലാം ചികഞ്ഞ് പുറത്തെടുക്കുകയാണല്ലേ? റ്റൂ ഏർലി ഇൻ ദി മോണിങ്ങ് റ്റു ബീ സീരിയസ്

“തികഞ്ഞ ആദർശവാനാണല്ലോ നിങ്ങൾപക്ഷേ, ഇംഗ്ലീഷുകാർ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുമെന്ന് തോന്നുന്നില്ല എന്നും രാത്രി അവർ ജർമ്മനിയിൽ നടത്തുന്ന ബോംബിങ്ങിൽ എത്ര നിരപരാധികളാണ് കൊല്ലപ്പെടുന്നത്...” റാഡ്‌ൽ പറഞ്ഞു.

“അത് പറഞ്ഞാൽ നിങ്ങൾ എന്നെ കരയിപ്പിക്കും ഓർമ്മയില്ലേ പണ്ട് ഞാൻ സ്പെയിനിൽ റിപ്പബ്ലിക്കൻസിന് വേണ്ടി പൊരുതിയത്? എന്ത് സഹായമാണ് അന്ന് നിങ്ങൾ ജർമ്മൻ‌കാർ ഞങ്ങൾക്ക് വേണ്ടി ചെയ്തത്?”

“മിസ്റ്റർ ഡെവ്‌ലിൻ ആ അഭിപ്രായം ശരിയായില്ല ഞാൻ വിചാരിച്ചത് നിങ്ങൾക്ക് ഇംഗ്ലീഷുകാരോട് മാത്രമേ വെറുപ്പുള്ളൂ എന്നാണ്

ഡെവ്‌ലിൻ പൊട്ടിച്ചിരിച്ചു. “ഇംഗ്ലീഷുകാർഅവർ നമ്മുടെ അമ്മായിയമ്മയെപ്പോലെയാണ് സഹിച്ചേ പറ്റൂ പക്ഷേ, ഞാൻ വെറുക്കുന്നത് ഇംഗ്ലീഷുകാരെയല്ല ബ്രിട്ടീഷ് സാമ്രാജ്യത്തെയാണ്

“ചുരുക്കിപ്പറഞ്ഞാൽ അയർലണ്ട് സ്വതന്ത്രമായിക്കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു?”

“അതേ” ഡെവ്‌ലിൻ സിഗരറ്റിൽ ഒരെണ്ണം കൂടി എടുത്തു.

“എങ്കിൽ ഒരു കാര്യം ചോദിക്കട്ടെ ആ ലക്ഷ്യം നേടാനായാൽ അത് ഈ യുദ്ധത്തിൽ ജർമ്മനിയുടെയും വിജയമായിരിക്കും എന്നതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?”

“എങ്കിൽ മൃഗങ്ങൾ ആകാശത്ത് കൂടി പറക്കുന്നത് കാണേണ്ടി വരും നടക്കുന്ന കാര്യം വല്ലതും പറയൂ കേണൽ” ഡെവ്‌ലിൻ അസ്വസ്ഥനായി.

“എന്നാൽ പറയൂ പിന്നെന്തിനാണ് നിങ്ങൾ ബെർലിനിൽ തന്നെ കഴിയുന്നത്?”

“വേറെ മാർഗ്ഗമൊന്നും എന്റെ മുന്നിൽ ഇല്ലാത്തതുകൊണ്ട്

“തീർച്ചയായും വേറെ മാർഗ്ഗമുണ്ട് മിസ്റ്റർ ഡെവ്‌ലിൻ എനിക്ക് വേണ്ടി നിങ്ങൾക്ക് ഇംഗ്ലണ്ടിലേക്ക് പോകാൻ കഴിയും   റാഡ്‌ൽ തികച്ചും ലാഘവത്തോടെ പറഞ്ഞു.

ഡെവ്‌ലിൻ അമ്പരപ്പോടെ അദ്ദേഹത്തെ തുറിച്ചു നോക്കി. ജീവിതത്തിൽ ആദ്യമായി വഴി മുട്ടിയതുപോലെ “മൈ ഗോഡ് താങ്കൾക്കെന്താ ഭ്രാന്തുണ്ടോ?”

“നോ, മിസ്റ്റർ ഡെവ്‌ലിൻ ഞാൻ തികച്ചും സുബോധത്തോടെയാണ് സംസാരിക്കുന്നത്” റാഡ്‌ൽ കോഗ്‌ഞ്ഞ്യാക്ക് ബോട്ട്‌ൽ ഡെവ്‌ലിന്റെ മുന്നിലേക്ക് നീക്കി വച്ചു. പിന്നെ ജോവന്ന ഗ്രേയുടെ റിപ്പോർട്ടുകൾ അടങ്ങിയ ഫയലും. “ഈ റിപ്പോർട്ടുകൾ മുഴുവനും ഒന്ന് വായിച്ചുനോക്കൂ എന്നിട്ട് നമുക്ക് സംസാരിക്കാം

കേണൽ റാഡ്‌ൽ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

(തുടരും)

22 comments:

  1. കൊള്ളാം സുഖിപ്പിച്ചു അങ്ങേരെ ജോലി

    ഏല്പിച്ചു അല്ലെ?ബാക്കി വായിക്കാന്‍

    കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. വിൻസന്റ് മാഷ് ആദ്യം തന്നെ ഓടിയെത്തിയല്ലേ? അയർലണ്ടുകാർക്ക് ഇത്തിരി വട്ട് കൂടുതലല്ലേ... സുഖിച്ചപ്പോൾ അങ്ങ് ഏറ്റു...

      Delete
  2. ഈ ഡെവ് ലിന്‍ ആള് വിചാരിച്ച പോലെയല്ലല്ലോ. പെട്ടെന്ന് ആകര്‍ഷിച്ചുകളഞ്ഞു

    ReplyDelete
    Replies
    1. അദ്ദേഹത്തിന്റെ ആകർഷണവലയത്തിൽ വീഴാനായി ഒരു പെൺകുട്ടി അങ്ങ് നോർഫോക്കിൽ ഇരിക്കുന്നുണ്ട് അജിത്‌ഭായ്...

      Delete
  3. ഡെവ് ലിൻ ഉഷാറാണല്ലോ. വളരെ ഇഷ്ടമായി അദ്ദേഹത്തെ... റിപ്പോർട്ട് വായിച്ചിട്ട് എന്തു പറയുന്നുവെന്ന് നോക്കാം.

    ReplyDelete
  4. ഇതിലൂടെ ഇവിടത്തെയൊക്കെ പല പഴയ കാര്യങ്ങളും അറിയാൻ കഴിയുന്നൂ‍ൂ

    ReplyDelete
    Replies
    1. കണ്ടോ കണ്ടോ... ബിലാത്തിയിലാണെന്ന് പറഞ്ഞിട്ടെന്താ കാര്യം...? ഈ ഞാൻ വേണ്ടി വന്നില്ലേ ഇതൊക്കെ പറഞ്ഞുതരാൻ... ?

      Delete
  5. പിന്തുടരുന്നു ...ആശംസകളോടെ.

    ReplyDelete
  6. സുഖിപ്പിച്ചു പണി കൊടുക്കുക. കൊള്ളം നല്ല പരുപാടി. റിപ്പോര്‍ട്ട്‌ വായിച്ചിട്ട് എന്ത് പറയും എന്നറിയട്ടെ. ഏതായാലും ആളു ധീരന്‍ തന്നെ. തുടരട്ടെ...

    ReplyDelete
    Replies
    1. അതറിയാൻ അടുത്ത ലക്കത്തിൽ ഒന്നാമനായി എത്തുക...

      Delete
  7. ഡെവ്‌ലിന്‍ കൊള്ളാമല്ലോ... തുടരൂ.

    ReplyDelete
  8. “നിങ്ങൾ പൊരുതുവാൻ പോകുകയാണെങ്കിൽ… അതിന് വ്യക്തമായ ഒരു ഹേതുവുണ്ടെങ്കിൽ... ഇരുകാലുകളിലും നിവർന്ന് നിന്ന് ധീരനായ ഒരു പുരുഷനെപ്പോലെ പൊരുതുക…”

    ഡെവ്‌ലിൻ എന്നെയും ആവേശം കൊള്ളിക്കുന്നു.. റിപ്പോറ്ട്ട് വായിച്ചിട്ട് അങ്ങേർ അടുത്ത വണ്ടിക്ക് ബിലാത്തിയിലേയ്ക്ക് പുറപ്പെടും എന്നതിൽ സംശയം വേണ്ട.. ജൊവാന്നയമ്മച്ചിയുടെ ഭാഗ്യം!

    (അങ്ങനെ ഞാനും നിങ്ങളുടെയൊപ്പം ഓടിയെത്തി.. മുൻ അദ്ധ്യായങ്ങൾ ഒന്നിച്ച് വായിക്കുന്നത് ഒരു സുഖകരമായ പരിപാടി തന്നെയാ കേട്ടോ..)

    ReplyDelete
    Replies
    1. ഇതിനെക്കാളും വലിയ ഡെവ്‌ലിനല്ലേ അങ്ങ് ബിലാത്തിയിലിരിക്കുന്നത്... നമ്മുടെ മുരളിഭായ്...

      Delete
  9. വായന തുടരുന്നു.

    ReplyDelete
  10. "ജീവിതം എന്നത് അത്ര സുഗമമല്ല എന്ന് അനുഭവിച്ചറിഞ്ഞ് അതേക്കുറിച്ചോർത്ത് ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്ന തിരിച്ചറിവ് ആ മന്ദഹാസത്തിൽ പ്രകടമായിരുന്നു." അത് ശരിയാണ്. ഒരു വല്ലാത്ത ചിരി വന്നു വായിച്ചിട്ട്. കഥ സുഗമമായി പോവുന്നു.

    ReplyDelete
    Replies
    1. അത് ഡെവ്‌ലിന്റെ ചിരി തന്നെ ആയിരുന്നുവല്ലേ?...

      Delete
  11. പിന്തുടരുന്നു

    ReplyDelete
  12. ആവേശം കൊള്ളുകയും അതേസമയം മുഖം നിർവ്വികാരമാകുകയും ചെയ്യുന്ന ഈ ഡെവ്‌ലിനെക്കൊണ്ട്‌ ഗുണമുണ്ടാകുമോ??

    ReplyDelete
    Replies
    1. കാണാൻ പോണ പൂരം പറഞ്ഞറിയണോ സുധീ...?

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...