Thursday, August 9, 2012

ഈഗിൾ ഹാസ് ലാന്റഡ് – 49


യുദ്ധകാലത്ത് പതിവുള്ള ‘ബ്ലാക്ക് ഔട്ട്’ ആയതിനാൽ ടെറസ്സിൽ ഇരുട്ടായിരുന്നു. എന്നാൽ ഡിന്നർ കഴിഞ്ഞിട്ട് റാഡ്‌ലും സ്റ്റെയ്നറും കൂടി അവിടെയെത്തിയത് സിഗരറ്റ് പുകയ്ക്കാനെന്നതിലുപരി സംഭാഷണത്തിന് സ്വകാര്യത ലഭിക്കുവാൻ കൂടിയായിരുന്നു.

അടുത്ത മുറിയുടെ ഫ്രഞ്ച് ജാലകം കനമുള്ള കർട്ടനാൽ മറച്ചിരുന്നുവെങ്കിലും ഡെ‌വ്‌ലിന്റെ സ്വരം അവിടെ നിന്നും പുറത്തേക്ക് വരുന്നത് കേൾക്കാമായിരുന്നു. ഒപ്പം, അദ്ദേഹം പറഞ്ഞ ഏതോ ഫലിതം കേട്ട് പൊട്ടിച്ചിരിക്കുന്ന ഇൽ‌സ് ന്യുഹോഫിന്റെയും അവളുടെ ഭർത്താവിന്റെയും ശബ്ദവും.

“ഡെവ്‌ലിന്റേത് ആരെയും ആകർഷിക്കുന്ന വ്യക്തിത്വം തന്നെ” സ്റ്റെയ്നർ പറഞ്ഞു.

റാഡ്‌ൽ തലകുലുക്കി ശരിവച്ചു. “അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഇനിയും എത്രയോ പേർ ഞാൻ പോയ സമയത്ത് നിങ്ങൾ തമ്മിൽ കാര്യമായി സംസാരിച്ചു കാണുമെന്ന് കരുതുന്നു

“തീർച്ചയായും അന്യോന്യം അടുത്തറിയുവാനും മനസ്സിലാക്കുവാനും കഴിഞ്ഞു എന്ന് പറയുന്നതാണ് വാസ്തവം ഞങ്ങൾ രണ്ട് പേരും കൂടി ആ മാപ്പുകൾ വിശദമായി പഠിക്കുകയുണ്ടായി ഞങ്ങളുടെ ട്രൂപ്പ് അവിടെ ഇറങ്ങുന്നതിന് വളരെ മുമ്പ് തന്നെ അദ്ദേഹം അവിടെ എത്തുന്നത് എന്തുകൊണ്ടും നല്ല ആശയമാണ്” സ്റ്റെയ്നർ പറഞ്ഞു.

“ശരി വേറെന്തെങ്കിലും വിവരങ്ങൾ…?

“യെസ് വെർണർ ബ്രീഗൽ എന്നൊരു യുവാവുണ്ട് ഞങ്ങളുടെ സംഘത്തിൽ അവൻ ഈ പറയുന്ന സ്ഥലത്ത് പോയിട്ടുണ്ട് ഇതിന് മുമ്പ്

“ബ്രീഗൽ? ആരാ‍ണവൻ?”

“ലാൻസ് കോർപ്പറൽ വെറും ഇരുപത്തിയൊന്ന് വയസ്സ് മാത്രം മൂന്ന് വർഷമേ ആയിട്ടുള്ളു സർവീസിൽ കയറിയിട്ട് ബാൾട്ടിക്കിലെ ബാർത്ത് സ്വദേശിയാണ് അവരുടെ കടലോരവും നോർഫോക്ക് കടലോരവും തമ്മിൽ വളരെയേറെ സാദൃശ്യമുണ്ടെന്നാണ് അവൻ പറയുന്നത് വിജനമായ ബീച്ചുകളും മണൽത്തിട്ടകളും പക്ഷികളും

“പക്ഷികൾ?”  റാഡ്‌ൽ പുരികം ചുളിച്ചു.

സ്റ്റെയ്നറുടെ മന്ദഹാസം ആ ഇരുട്ടിൽ റാ‌ഡ്‌ലിന് കാണുവാനായില്ല. “പക്ഷികളെന്ന് പറഞ്ഞാൽ അവന് ജീവനാണ് ഒരിക്കൽ ലെനിൻ‌ഗ്രാഡിൽ വച്ച് ഞങ്ങൾ മരണത്തിൽ നിന്ന് രക്ഷപെട്ടത് തന്നെ പക്ഷികൾ മൂലമാണ് പതിയിരുന്ന റഷ്യൻ സൈനികരുടെ സാന്നിദ്ധ്യം കലപിലശബ്ദവുമായി ഞങ്ങളെ അറിയിച്ചത് ഒരു കൂട്ടം സ്റ്റാർലിങ്ങ് പക്ഷികളായിരുന്നു തുരുതുരാ ഉതിർന്ന വെടിയുണ്ടകളിൽ നിന്ന് രക്ഷ നേടാനായി ഞങ്ങൾ ചെളിയിൽ കമഴ്ന്നു കിടന്നു. അര മണിക്കൂറോളം നീണ്ട ആ കിടപ്പിൽ അവൻ ആ പക്ഷികളെക്കുറിച്ച് നീണ്ട ഒരു പാഠം തന്നെ എടുത്തു ശീതകാലത്ത് ദേശാടനത്തിനായി അവ റഷ്യയിൽ നിന്നും ഇംഗ്ലണ്ട് വരെ എത്താറുണ്ടത്രേ

“ആശ്ചര്യകരം...”  റാഡ്‌ൽ ചിരിച്ചു.

“ഓ, താങ്കൾക്ക് ചിരിക്കാംപക്ഷേ, അന്ന് ആ കിടപ്പിൽ അവന്റെ പ്രഭാഷണവും ശ്രദ്ധിച്ച് അര മണിക്കൂർ കടന്ന് പോയത് അറിഞ്ഞതേയില്ല അവന്റെ ആ പക്ഷിഭ്രമമാണ് 1937ൽ അവനെയും അവന്റെ പിതാവിനെയും വടക്കൻ നോർഫോക്കിൽ എത്തിച്ചത്. സ്റ്റാർലിങ്ങ് പക്ഷികൾക്ക് പ്രസിദ്ധമാണ് നോർഫോക്ക് തീരം

“ശരി ശരി ഓരോരുത്തർക്കും അവരവരുടേതായ രുചിഭേദങ്ങൾ ആട്ടെ ആർക്കെല്ലാം ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയും എന്നുള്ള കാര്യത്തിൽ എന്തെങ്കിലും തീരുമാനമാ‍യോ?”  റാഡ്‌ൽ ചോദിച്ചു.

“ലെഫ്റ്റനന്റ് ന്യുമാൻ, സെർജന്റ് ആൾട്ട്മാൻ, പിന്നെ നമ്മുടെ പയ്യൻ ബ്രീഗൽ ഇത്രയും പേർ ഇംഗ്ലീഷ് നന്നായി സംസാരിക്കും പക്ഷേ, അവരുടേതായ ശൈലിയിൽ ബാക്കിയുള്ളവരിൽ ബ്രാൺ‌ഡ്ടും  ക്ലൂഗലും മുറി ഇംഗ്ലീഷ് വച്ച് അഡ്ജസ്റ്റ് ചെയ്തോളും ഒരു കാര്യം കൂടി ബ്രാൺ‌ഡ്ട് പണ്ട് ഒരു ചരക്ക് കപ്പലിലെ ‘ഡെക്ക് ഹാൻഡ്’ ആയിരുന്നു  ഹാംബർഗ് – ഹൾ റൂട്ടിൽ

റാഡ്‌ൽ തല കുലുക്കി.  ഒന്ന് ചോദിച്ചോട്ടെ നമ്മുടെ കേണൽ ന്യുഹോഫ് എന്റെ സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഒന്നും തന്നെ ആരാഞ്ഞില്ലേ?”

“ഇല്ല പക്ഷേ, തീർച്ചയായും അദ്ദേഹം ആകാംക്ഷാഭരിതനാണ് ഇൽ‌സ് ആണെങ്കിൽ കാര്യം എന്താണെന്നറിയാതെ അങ്ങേയറ്റം വിഷമിച്ചിരിക്കുകയുമാണ് കാര്യം എന്താണെന്നറിയില്ലെങ്കിലും എന്നെ ഇതിൽ ഉൾപ്പെടുത്താതിരിക്കാനായി അവൾ ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തുമോ എന്നാണ് എന്റെ ഭയംഅങ്ങനെ വരാതെ നോക്കണം  സ്റ്റെയ്നർ പറഞ്ഞു.

“ഗുഡ് എന്തായാലും ഇതേക്കുറിച്ചുള്ള ഒരു വിവരവും പുറത്ത് പോകാതെ നോക്കുക ഹോളണ്ടിൽ ഒരു താവളം തരപ്പെടുന്നത് വരെ കാത്തിരിക്കണം എട്ടോ പത്തോ ദിവസങ്ങൾക്കകം നിങ്ങൾക്കുള്ള മൂവ്മെന്റ് ഓർഡർ ലഭിച്ചിരിക്കും ഡെവ്‌ലിൻ ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതായിരിക്കും എന്നാൽ ശരി ഇന്നത്തെ പരിപാടി അവസാനിപ്പിച്ചാലോ?”

സ്റ്റെയ്നർ, റാഡ്‌ലിന്റെ ചുമലിൽ കൈ വച്ചു. “അപ്പോൾ എന്റെ പിതാവിന്റെ കാര്യം?”

“സ്റ്റെയ്നർ  അക്കാര്യത്തിൽ എനിക്കെന്തെങ്കിലും സ്വാധീനം ചെലുത്തുവാൻ കഴിയും എന്ന് ഉറപ്പു തരിക ഞാൻ നിങ്ങളോട് ചെയ്യുന്ന വഞ്ചനയായിരിക്കും പൂർണ്ണമായും ഹിമ്‌ലറുടെ കൈകളിലാണ് അദ്ദേഹത്തിന്റെ വിധി. ഈ ദൌത്യത്തിൽ നിങ്ങളുടെ പരിപൂർണ്ണ സഹകരണം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുക എന്നത് മാത്രമായിരിക്കും എനിക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം അത് ഞാൻ ചെയ്തിരിക്കും എന്ന് വാക്ക് തരുന്നു  റാഡ്‌ൽ പറഞ്ഞു.

“അത് മാത്രം മതിയാവുമെന്ന് താങ്കൾ വിശ്വസിക്കുന്നുവോ?”

“എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ…?  റാഡ്‌ൽ മറുചോദ്യം എയ്തു.

സ്റ്റെയ്നർ പരിഹാസത്തോടെ ചിരിച്ചു. “പരസ്പര ബഹുമാനം, ആദരവ് ഇതൊക്കെ അങ്ങേർക്ക് അന്യമാണല്ലോ

അതൊരു പഴഞ്ചൻ പരാമർശമായിട്ടാണ് റാഡ്‌ലിന് തോന്നിയത്. എങ്കിലും അൽപ്പം ജിജ്ഞാസയോടെ അദ്ദേഹം ചോദിച്ചു. “ഇപ്പറഞ്ഞതൊക്കെ നിങ്ങൾക്കുണ്ടോ? എന്ത് തോന്നുന്നു?”

“ഒരു പക്ഷേ, ഇല്ലായിരിക്കാം എങ്കിലും ഒരു കാര്യം പറയാം പരസ്പരം ബഹുമാനിക്കുക എന്നത് മനോഹരമായ ഒരു സ്വഭാവ വിശേഷമാ‍ണ് ഒരു കാര്യത്തെക്കുറിച്ച് വാക്ക് കൊടുക്കുക അത് സഫലമാക്കുവാൻ ആദ്യന്തം പ്രവർത്തിക്കുക എന്തൊക്കെ പ്രയാസങ്ങൾ നേരിടേണ്ടി വന്നാലും അവസാനം വരെയും സുഹൃത്തുക്കളോടൊപ്പം നിൽക്കുക ഇവയുടെയൊക്കെ ആകെത്തുക ഇതൊക്കെ നോക്കിയല്ലേ മറ്റുള്ളവർ നമ്മെ വിലയിരുത്തേണ്ടത്?”

“എനിക്കറിയില്ല സുഹൃത്തേ പക്ഷേ, ഒരു കാര്യം എനിക്കുറപ്പുണ്ട് നിങ്ങളെപ്പോലൊരു വ്യക്തിത്വം അതാണ് ഇന്ന് ജർമ്മനിക്ക് വേണ്ടത് ബിലീവ് മി  റാഡ്‌ൽ, സ്റ്റെയ്നറുടെ ചുമലിൽ കൈ വച്ച് ചേർത്ത് പിടിച്ചു. “വരൂ ഇത്രയും മതി നമുക്ക് അങ്ങോട്ട് ചെല്ലാം

കേണൽ ന്യുഹോഫും ഇൽ‌സും ഡെവ്‌ലിനും നെരിപ്പോടിനരികിലുള്ള വട്ടമേശയ്ക്ക് ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. തന്റെ കൈയിലുള്ള ടാരറ്റ് പാക്കറ്റിലെ കാർഡുകളുമായി ഓരോരുത്തരുടെയും ഭാവി പ്രവചിക്കുവാൻ തയ്യാറെടുക്കുകയാണ്. .

“ശരി, പറയൂ എന്റെ ഭാവി എങ്ങനെയുണ്ടെന്ന് ഒന്ന് നോക്കട്ടെ.” ഡെവ്‌ലിൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

  “എന്ന് വച്ചാൽ നിങ്ങൾ ഒരു വിശ്വാസിയല്ല എന്ന്?” അവൾ അയാൾക്ക് നേരെ പുരികം ചുളിച്ചു.

“ഞാൻ വിശ്വാസിയല്ലെന്നോ…? ഇത്രയും മാന്യനായ ഒരു കത്തോലിക്കൻ വേറെ എവിടെയുണ്ട്…? ജെസ്യൂട്ട് സ്കൂളിലെ ഒരു ഉൽപ്പന്നമാണ് ഞാൻ അതറിയുമോ മിസ്സിസ് ന്യുഹോഫ്? ഇനി പറയൂ എന്ത് തോന്നുന്നു?” ഡെവ്‌ലിൻ പുഞ്ചിരിച്ചു.

“എന്നാൽ ഞാൻ പറയാം, ഡെവ്‌ലിൻനിങ്ങൾ ഒരു കടുത്ത അന്ധവിശ്വാസിയായിരിക്കാനാണ് സാദ്ധ്യത

അദ്ദേഹത്തിന്റെ പുഞ്ചിരി മാഞ്ഞു. പക്ഷേ, അവൾ നിർത്തിയില്ല്ല.

“നോക്കൂ ഡെവ്‌ലിൻ ഈ കാർഡുകൾക്കല്ല പ്രാധാന്യം ഇവ വെറും ഉപകരണങ്ങൾ മാത്രം

“ശരി ശരി ഭാവി പറയൂ

“ശരി നിങ്ങളുടെ ഭാവി ഇതിൽ ഒരു കാർഡിലുണ്ട്, മിസ്റ്റർ ഡെവ്‌ലിൻഞാൻ എടുക്കുവാൻ പോകുന്ന ഏഴാമത്തെ കാർഡിൽ

അവൾ കാർഡുകൾ ഓരോന്നായി എണ്ണി ഏഴാമത്തേത് എടുത്ത് മലർത്തിയിട്ടു. കൈയിൽ അരിവാളുമായി നിൽക്കുന്ന ഒരു അസ്ഥികൂടത്തിന്റെ ചിത്രമായിരുന്നു അതിൽ. പക്ഷേ, എതിർദിശയിലായിരുന്നു അത് അദ്ദേഹത്തിന്റെ മുന്നിൽ വീണത്.

“ആഹാഅവന്റെ മുഖത്തെ സന്തോഷം കണ്ടില്ലേ” തനിക്ക് ഇക്കാര്യത്തിൽ യാതൊരു താല്പര്യവുമില്ല എന്ന ഭാവം വരുത്താൻ ശ്രമിച്ചെങ്കിലും പരാജയമടഞ്ഞ് ഡെവ്‌ലിൻ പറഞ്ഞു.

“അതെ മരണം എങ്കിലും ഒരു കാര്യമുണ്ട് തലകീഴായിട്ടാണ് അതിന്റെ ദിശ നിങ്ങൾ ഉദ്ദേശിച്ചത് പോലെയല്ല അതിന്റെയർത്ഥം...”  ഒരു നിമിഷം അവൾ അതിലേക്ക് തുറിച്ച് നോക്കി ഇരുന്നു. പിന്നെ പൊടുന്നനെ പറഞ്ഞു. “ഡെവ്‌ലിൻ നിങ്ങൾക്ക് ദീർഘായുസ്സാണ് അധികം താമസമില്ലാതെ നിങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാകാൻ പോകുന്നു ജഡത്വത്തിന്റെ നീണ്ട നാളുകൾ ആരംഭിക്കുകയായി പിന്നെ ജീവിതാവസാനത്തോടെ ഒരു വിപ്ലവം ചിലപ്പോൾ ഒരു ഉന്നതവ്യക്തിയുടെ വധത്തിൽ വരെ കലാശിച്ചേക്കാം അത് എന്താ, തൃപ്തിയായോ?” അവൾ തലയുയർത്തി അദ്ദേഹത്തെ നോക്കി.

“ദീർഘായുസ്സ് തീർച്ചയായും സന്തോഷമേകുന്നു മറ്റുള്ളവർക്ക് എങ്ങനെ പണികൊടുക്കാം എന്ന് നോക്കട്ടെ ഇനിയുള്ള ജീവിതത്തിൽ” ഡെവ്‌ലിൻ ആഹ്ലാദത്തോടെ പറഞ്ഞു.

“എന്റെ ഭാവി ഒന്ന് നോക്കുമോ മിസ്സിസ് ന്യുഹോഫ്?” റാഡ്‌ൽ ചോദിച്ചു.

“പിന്നെന്താ?”

അവൾ വീണ്ടും കാർഡ് എണ്ണുവാൻ ആരംഭിച്ചു. ഇത്തവണ ഏഴാമതായി വന്നത് എതിർദിശയിലുള്ള ഒരു നക്ഷത്രമായിരുന്നു. അവൾ കുറേ നേരം അതിലേക്ക് തന്നെ നോക്കി ഇരുന്നു.

“താങ്കളുടെ ആരോഗ്യം മോശമാണ്, ഹെർ ഓബർസ്റ്റ്

“വളരെ ശരിയാണ്” റാഡ്‌ൽ പറഞ്ഞു.

അവൾ അദ്ദേഹത്തിന് നേർക്ക് തലയുയർത്തി. “ശേഷം കാര്യങ്ങൾ താങ്കൾക്ക് തന്നെ നല്ല ബോദ്ധ്യമുള്ളതാണെന്ന് തോന്നുന്നു, അല്ലേ ഹെർ ഓബർസ്റ്റ്?”

“താങ്ക് യൂ മിസ്സിസ് ന്യുഹോഫ് ബാക്കി ഇനി പറയാനെന്തിരിക്കുന്നു?” അദ്ദേഹത്തിന്റെ പുഞ്ചിരിയിൽ വിഷാദം കലർന്നിരുന്നു.

ഒരു നിമിഷം  അവിടെങ്ങും മൌനം നിറഞ്ഞു.

“എന്റെ ഭാവി എങ്ങനെയാണ് ഇൽ‌സ്?” സ്റ്റെയ്നറുടെ പൊട്ടിച്ചിരിയിൽ ആ മൌനം ചിതറിത്തെറിച്ചു.

അവൾ ആ കാർഡുകൾ എല്ലാംകൂടി വാരിയെടുക്കുവാൻ തുടങ്ങി.  “ ഇല്ല ഇന്ന് വേണ്ട കുർട്ട് ഇപ്പോൾ തന്നെ ധാരാളമായി

“നോൺ‌സെൻസ് എനിക്കിപ്പോൾ തന്നെ അറിയണം” സ്റ്റെയ്നർ ആ കാർഡുകൾ തട്ടിയെടുത്ത് കശക്കിയിട്ട് അവളുടെ നേർക്ക് നീട്ടി.

തന്നെക്കൊണ്ട് ഇത് ചെയ്യിക്കരുതേ എന്ന് നിശ്ശബ്ദമായി യാചിക്കുന്ന മട്ടിൽ അവൾ കാർഡുകൾ ഓരോന്നായി എണ്ണി. പിന്നെ ഏഴാമത്തെ കാർഡ് എടുത്ത് പൊടുന്നനെ ഒന്ന് നോക്കിയിട്ട് തിരികെ കമഴ്ത്തി വച്ചു. പിന്നെ പെട്ടെന്ന് പറഞ്ഞു.  “കാർഡുകളുടെ കാര്യത്തിലും നിങ്ങൾ ഭാഗ്യവാൻ തന്നെ കുർട്ട് നിങ്ങൾ പൂർവ്വാധികം ശക്തി പ്രാപിച്ചിരിക്കുന്നു വളരെ നല്ല ഒരു ഭാവിയാണ് ഇനി മുന്നിൽപുതിയ ദൌത്യംഅപ്രതീക്ഷിതമായ വിജയം...”  അവൾ മുഖത്ത് പ്രസന്നഭാവം വരുത്തുവാൻ ശ്രമിച്ചുകൊണ്ട് പുഞ്ചിരിച്ചു.  “വിരോധമില്ലെങ്കിൽ ഇന്ന് മതിയാക്കാം കൂട്ടരേ എനിക്കൊരു കോഫി വേണം” അവൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

സ്റ്റെയ്നർ മുന്നോട്ട് വന്ന് ആ കാർഡ് എടുത്ത് മറിച്ചിട്ടു. കൊലക്കയറിൽ തൂങ്ങി നിൽക്കുന്ന ഒരു മനുഷ്യന്റെ ചിത്രമായിരുന്നു അത്. അദ്ദേഹം ഒരു നെടുവീർപ്പിട്ടു. “ഈ സ്ത്രീകളുടെ ഒരു കാര്യം പലപ്പോഴും അവർ ആവശ്യത്തിലധികം സെന്റിമെന്റൽ ആകുന്നു ശരിയല്ലേ കൂട്ടരേ?”

(തുടരും)

33 comments:

  1. മാനസിക സംഘർഷങ്ങളും ഉത്ക്കണ്ഠയും വേദനയും നിറഞ്ഞ സന്ദർഭങ്ങളുമായി കഥ തുടരുന്നു... സ്റ്റെയ്നറുടെ ഭാവി ഇൽ‌സ് നേരത്തേ തന്നെ അറിഞ്ഞിരുന്നുവോ...?

    ReplyDelete
  2. തുടരണം ...കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. ആദ്യമായിട്ടാണല്ലേ ഇവിടെ? വളരെ സന്തോഷം...

      Delete
  3. സ്റ്റെയ്നറുടെ ഭാവി ഇൽ‌സ് നേരത്തേ തന്നെ അറിഞ്ഞിരുന്നുവോ...? ഒരു പക്ഷേ അറിഞ്ഞിരിക്കാം.. അടുത്തതിനായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. ശ്രീജ്ത്ത്... തീർച്ചയായും അറിഞ്ഞിരുന്നു... അതു കൊണ്ടാണല്ലോ അവൾ അറിഞ്ഞിട്ടും നുണ പറഞ്ഞ് വിഷമത്തോടെ എഴുന്നേറ്റ് പോയത്..

      Delete
  4. കഥ ഇന്ററസ്റ്റിംഗ് ആയി തുടരുന്നു
    വിവര്‍ത്തനവും മനോഹരം

    ReplyDelete
    Replies
    1. ഇഷ്ടപ്പെടുന്നുവെന്നറിയുന്നതിൽ വളരെ സന്തോഷം അജിത്‌ഭായ്...

      Delete
  5. ഭാവി പ്രവചിയ്ക്കുന്ന കാര്‍ഡുകള്‍... എന്താകുമെന്ന് നോക്കാം.

    എങ്കിലും ഈ ലക്കത്തില്‍ മനസ്സില്‍ നില്‍ക്കുന്നത് ഈ വരികളാണ്.
    "പരസ്പരം ബഹുമാനിക്കുക എന്നത് മനോഹരമായ ഒരു സ്വഭാവ വിശേഷമാ‍ണ്… ഒരു കാര്യത്തെക്കുറിച്ച് വാക്ക് കൊടുക്കുക… അത് സഫലമാക്കുവാൻ ആദ്യന്തം പ്രവർത്തിക്കുക… എന്തൊക്കെ പ്രയാസങ്ങൾ നേരിടേണ്ടി വന്നാലും അവസാനം വരെയും സുഹൃത്തുക്കളോടൊപ്പം നിൽക്കുക… ഇവയുടെയൊക്കെ ആകെത്തുക… ഇതൊക്കെ നോക്കിയല്ലേ മറ്റുള്ളവർ നമ്മെ വിലയിരുത്തേണ്ടത്…?"

    വളരെ ശരി തന്നെ... അല്ലേ?

    ReplyDelete
    Replies
    1. എന്റെ മനസ്സിലും തറച്ചുനിന്നത്, ഈ വരികൾ തന്നെ ശ്രീ.. വളരെ അർത്ഥവത്തായ വരികൾ..

      Delete
  6. വിവര്‍ത്തനം നന്നാവുന്നു. തുടരുക.

    ReplyDelete
  7. ഇപ്പോളിവിടെയിവർ തമ്മിൽ തമ്മിൽ കായികമായി യുദ്ധം നടത്തികൊണ്ടിരിക്കുകയാണിപ്പോൾ...
    ഒളിമ്പിക്സിലാണ് കേട്ടൊ ഭായ്

    ReplyDelete
    Replies
    1. ങ്ഹും... മനസ്സിലായി മനസ്സിലായി... ഒളിമ്പിക്സിൽ ഇല്ലാത്ത മത്സരമല്ലേ? :)

      Delete
  8. പാവം സ്ടയ്നെര്‍.
    “ഈ സ്ത്രീകളുടെ ഒരു കാര്യം… പലപ്പോഴും അവര്‍ ആവശ്യത്തിലധികം സെന്റിമെന്റല്‍ ആകുന്നു".
    സ്ടയ്നെര്‍, നിങ്ങളെ ഓര്‍ത്ത്‌ എനിക്കും വരുന്നു ആവശ്യത്തിന് മാത്രം ഒരിത്തിരി സെന്റിമെന്റ്സ്.

    ReplyDelete
    Replies
    1. ഇൽ‌സിന് സ്റ്റെയ്നറോട് ഇത്തിരി സോഫ്റ്റ്‌കോർണർ ഉണ്ടായിപ്പോയി സുകന്യാജി... എന്തു ചെയ്യാം...

      Delete
  9. കൂടെ വന്നു കൊണ്ടിരിക്കുന്നു.ചിലപ്പോൾ വരാൻ അല്പം വൈകിയേക്കാം എന്നാലും ഓടിയെത്തും...
    ചിത്രം നോക്കി പ്രവചിക്കാനുള്ള അവളുടെ കഴിവ് അപാരം തന്നെ.(കൊലക്കയറിൽ തൂങ്ങി നിൽക്കുന്ന ഒരു മനുഷ്യന്റെ ചിത്രമായിരുന്നു അത്.)

    ReplyDelete
    Replies
    1. അറിഞ്ഞിട്ടും മറച്ചു വച്ചതല്ലേ ലീല ടീച്ചർ അവൾ...

      Delete
  10. ഭാവി കാര്‍ഡുകളില്‍ ...!!

    വിവര്‍ത്തനം മനോഹരം, തുടരുക വിനുവേട്ടാ... കാത്തിരിക്കുന്നു.

    ReplyDelete
  11. ഞാനും വന്നുപോവുന്നുണ്ട്,ട്ടോ. പലപ്പോഴും ഒന്നുരണ്ടെണ്ണം ഒരുമിച്ചാണെന്നുമാത്രം. കൂടെയുണ്ട്, ഇത്തിരി പതുക്കെയാണെന്നുമാത്രം.

    ReplyDelete
    Replies
    1. പതുക്കെയായാലും ഒപ്പമെത്തുന്നുണ്ടല്ലോ... നന്നായി...

      Delete
  12. വായിച്ചു. അടുത്ത ഭാഗം പ്രതീക്ഷിച്ചിരിക്കുന്നു.

    ReplyDelete
  13. കാർഡ് നോക്കി ഭാവി പ്രവചിക്കുന്നത് അന്ത കാലത്തും ഉണ്ടായിരുന്നു അല്ലേ..

    ഭാവിയും വർത്തമാനവുമൊക്കെയായി കഥ ഉഷാറാവുന്നുണ്ട്..

    "പരസ്പരം ബഹുമാനിക്കുക എന്നത് മനോഹരമായ ഒരു സ്വഭാവ വിശേഷമാ‍ണ്… “

    ReplyDelete
    Replies
    1. അത് വല്ലാതങ്ങ് മനസ്സിൽ പിടിച്ചു അല്ലേ?

      Delete
  14. കാർഡ് നോക്കി ഫലം പ്രവചിക്കുന്ന രീതി നമ്മൂടെ നാടോടികളുടേതായിരുന്നില്ല അല്ലെ..? ലോക രാഷ്ട്രങ്ങളിലും ഇതൊക്കെ പതിവുണ്ടായിരുന്നുവെന്നത് ഒരു പുതിയ അറിവാണ്.
    ആശംസകൾ...

    ReplyDelete
    Replies
    1. തത്തയെക്കൊണ്ട് ചീട്ടെടുപ്പിക്കുന്നതിനു പകരം സ്വയം ചീട്ട് എടുത്ത് ഫലം പറയുക... അന്ധവിശ്വാസങ്ങൾക്ക് ആരും പിറകിലായിരുന്നില്ല അശോകൻ മാഷേ...

      Delete
  15. പ്രിയപ്പെട്ട മാഷേ,

    ന്റെ ചെക്കന്‍ ഈയ്യിടെയായി ക്ലാസ്സില്‍ വൈകിയാണു വരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞറിഞ്ഞു. ഓന്‍ ഇവിടേന്നും സമയത്തിനു ഇറങ്ങാറുണ്ട്...കൃത്യസമയത്തിനു ക്ലാസ്സില്‍ വന്നില്ലേല്‍ ഓന് ഇനി ഹാജര്‍ കൊടുക്കേണ്ടാട്ടോ..

    ന്ന് ഒരു രക്ഷകര്‍ത്താവ്
    ഒപ്പ് (ശൂ)

    ReplyDelete
  16. ചാർളീ... മനസ്സിലായില്ല... !

    ReplyDelete
  17. ശ്ശോ...ടീച്ചര്‍മാര്‍ ആരും ഇല്ലേ ഇവിടെ..

    എന്റെ വിനുവേട്ടാ വൈകിയെത്തിയതിനു ഒരു ക്ഷമാപണം അത്രമാത്രം..
    സ്നേഹപൂര്‍വ്വം
    ചാര്‍ളി

    ReplyDelete
  18. വായിക്കുന്നു

    ReplyDelete
  19. ഹാവൂ.സ്റ്റെയ്നറുടെ വിധി തുലാസിൽ തന്നെ.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...