Wednesday, August 15, 2012

ഈഗിൾ ഹാസ് ലാന്റഡ് – 50


മൂടൽ മഞ്ഞിന്റെ ആവരണത്തിൽ മയങ്ങിക്കിടക്കുകയായിരുന്നു പ്രഭാതം. ഉദയം കഴിഞ്ഞ ഉടൻ തന്നെ ന്യുഹോഫ് റാഡ്‌ലിനെ വിളിച്ചുണർത്തി കോഫിയോടൊപ്പം അത്ര ശുഭകരമല്ലാത്ത ആ വാർത്ത അറിയിച്ചു.

“ഇവിടെ ഇത് സാധാരണ ഉണ്ടാകാറുള്ളതാണ് കേണൽ കാലാവസ്ഥാ പ്രവചനം അത്ര നന്നല്ല വൈകുന്നേരത്തിന് മുമ്പ് വിമാനങ്ങൾക്ക് ടേക്ക് ഓഫ് ചെയ്യാൻ കഴിയില്ല എന്നാണ് അത് വരെ വെയ്റ്റ് ചെയ്യാനൊക്കുമോ താങ്കൾക്ക്?”

റാഡ്‌ൽ നിഷേധാർത്ഥത്തിൽ തലയാട്ടി. “ഇന്ന് വൈകുന്നേരം എനിക്ക് പാരീസിൽ എത്തിയേ തീരൂ എങ്ങനെയും പതിനൊന്ന് മണിയോടെ ജെഴ്സിയിൽ എത്തിയെങ്കിൽ മാത്രമേ എനിക്ക് ബ്രിട്ടനിയിലേക്കുള്ള വണ്ടി പിടിക്കുവാൻ പറ്റൂ അവിടെ നിന്നാണ് പാരീസിലേക്കുള്ള കണക്ഷൻ എനിക്ക് എങ്ങനെയും പുറപ്പേട്ടേ തീരൂ വേറെന്തെങ്കിലും മാർഗ്ഗമുണ്ടോ?”

“താങ്കൾ നിർബ്ബന്ധം പിടിക്കുകയാണെങ്കിൽ കടൽ മാർഗ്ഗം ശ്രമിക്കാംഒരു E-ബോട്ട് ഞാൻ അറേഞ്ച് ചെയ്യാംപക്ഷേ, ഒരു കാര്യം കുറച്ച് അപകടം പിടിച്ച യാത്രയായിരിക്കും അത് ഈ പ്രദേശത്ത് റോയൽ എയർഫോഴ്സിനേക്കാളും ഉപദ്രവകാരികൾ റോയൽ നേവിയാണ് എങ്കിലും രാവിലെ തന്നെ പോകണമെന്ന് നിർബ്ബന്ധമാണെങ്കിൽ ഇനി വൈകിക്കേണ്ട

“എക്സലന്റ് എന്നാൽ പിന്നെ പെട്ടെന്ന് തന്നെ എല്ലാം അറേഞ്ച് ചെയ്തോളൂ ഞാൻ ഡെവ്‌ലിനെ വിളിച്ചുണർത്തട്ടെ” റാഡ്‌ൽ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഏഴുമണിയോടെ ന്യുഹോഫ് തന്റെ കാറിൽ അവരെ ഹാർബറിലേക്ക് കൂട്ടിക്കൊണ്ടു പോയി. അമിതമായി മദ്യപിച്ചതിന്റെ ക്ഷീണവുമായി ഡെവ്‌ലിൻ പിൻ‌സീറ്റിൽ വിവശനായി ഇരിക്കുകയാണ്.

ജെട്ടിയിൽ അവരെ കാത്ത് E-ബോട്ട് കിടപ്പുണ്ടായിരുന്നു.  കാറിൽ നിന്നിറങ്ങി ലോവർ ജെട്ടിയിലേക്ക് നടക്കുമ്പോഴാണ് ചെറുപ്പക്കാരനായ ഒരു നേവൽ ലെഫ്റ്റനന്റുമായി സംസാരിച്ച് നിൽക്കുന്ന സ്റ്റെയ്നറെ അവർ കണ്ടത്.

സ്റ്റെയ്നർ അവരെ അഭിവാദ്യം ചെയ്തു. “യാത്ര ചെയ്യാൻ പറ്റിയ കാലാവസ്ഥ യാത്ര ചെയ്യാൻ പോകുന്ന വിശിഷ്ട വ്യക്തികളെക്കുറിച്ച് ഞാൻ കീനിഗ്ഗിനോട് സംസാരിക്കുകയായിരുന്നു

ലെഫ്റ്റനന്റ് കീനിഗ്ഗ് അവരെ സല്യൂട്ട് ചെയ്തു.

ഉറക്കച്ചടവുള്ള കണ്ണുകളുമായി പോക്കറ്റിൽ കൈകൾ തിരുകി ഡെവിലിൻ നിർവികാരനായി നിന്നു.

“മിസ്റ്റർ ഡെവ്‌ലിൻ അത്ര സുഖമില്ലെന്ന് തോന്നുന്നു?”  സ്റ്റെയ്നർ ആരാഞ്ഞു.

“ഇന്നലെ അല്പം കൂടുതൽ കഴിച്ചു വയർ ആസകലം എരിയുന്നു...”  ഡെവ്‌ലിൻ ദീനസ്വരത്തിൽ പറഞ്ഞു.

“അത് ശരി എന്നാൽ ഇനി ഇതിന്റെ ആവശ്യം ഉണ്ടാകില്ലല്ലോ ബ്രാൺ‌ഡ്ട് പിന്നെയും ഒരു ബുഷ്മിൽ ബോട്ട്‌ൽ തപ്പിയെടുത്തിരുന്നു” തന്റെ കൈയിലെ കുപ്പി ഉയർത്തിക്കാണിച്ച് സ്റ്റെയ്നർ പറഞ്ഞു.

നൊടിയിടയിൽ ഡെവ്‌ലിൻ അത് കൈക്കലാക്കി. “കാര്യമെന്തൊക്കെയായാലും ഇവനെ വിട്ടുകളയുന്ന പ്രശ്നമില്ല ഈ സമ്മാനം ഞാനൊരിക്കലും മറക്കില്ല നിങ്ങൾ അവിടെ ഇംഗ്ലണ്ടിൽ എത്തുമ്പോൾ ഇതിന് പ്രത്യുപകാരം തീർച്ചയായും ഞാൻ ചെയ്തിരിക്കും” സ്റ്റെയ്നർക്ക് ഹസ്തദാനം നൽകിയിട്ട് ഡെവ്‌ലിൻ ബോട്ടിന്റെ റെയിലിന് മുകളിലൂടെ ഡെക്കിലേക്ക് കയറി പിൻഭാഗത്തായി ഇരിപ്പുറപ്പിച്ചു.

റാഡ്‌ൽ, ന്യുഹോഫിന് ഹസ്തദാനം നൽകിയിട്ട് സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. “കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഞാൻ അറിയിക്കാം പിന്നെ, നിങ്ങളുടെ പിതാവിന്റെ കാര്യം എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നതായിരിക്കും

സ്റ്റെയ്നർ ഒന്നും ഉരിയാടാതെ നിന്നു. കേണൽ റാ‌ഡ്‌ലിന് ഹസ്തദാനം നൽകുവാൻ പോലും അദ്ദേഹം ശ്രമിച്ചില്ല. ഒന്ന് സംശയിച്ച് നിന്നതിന് ശേഷം റാഡ്‌ൽ ഡെക്കിലേക്ക് കയറി. വീൽ‌ഹൌസിന്റെ തുറന്ന ജാലകത്തിലൂടെ തലയിട്ട് കീനിഗ്ഗ് തന്റെ സഹപ്രവർത്തകർക്ക് ആജ്ഞകൾ നൽകുവാനാരംഭിച്ചു. ജെട്ടിയുമായി ബന്ധിപ്പിച്ചിരുന്ന കയർ വിച്ഛേദിക്കപ്പെട്ടു. നിമിഷങ്ങൾക്കകം ആ ബോട്ട് ഹാർബറിൽ നിന്നും പുറത്തെ മൂടൽമഞ്ഞിനുള്ളിലേക്ക് നീങ്ങി അപ്രത്യക്ഷമായി.

(തുടരും)

36 comments:

  1. സ്റ്റെയ്നറുമായുള്ള സമാഗമം കഴിഞ്ഞ് റാഡ്‌ലും ഡെവ്‌ലിനും മടങ്ങുന്നു... സ്റ്റെയ്നറുടെ പിതാവിനെ കരുവാക്കിയുള്ള കളിയിൽ നിസ്സഹായനായി സ്റ്റെയ്നർ നിൽക്കുന്നു...

    ReplyDelete
  2. ഞാൻ തന്നെ തേങ്ങ ഉടയ്ക്കാൻ എത്തിയിരിക്കുന്നു.
    അൻപതിന്റെ അഭിനന്ദനങ്ങൾ......
    എന്നാൽ പിന്നെ പെട്ടെന്ന് തന്നെ
    അടുത്തഭാഗങ്ങളിലേയ്ക്കു കടന്നോളൂ

    ReplyDelete
    Replies
    1. സന്തോഷം ലീലടീച്ചർ... അടുത്ത ഭാഗം തയ്യാറായിക്കൊണ്ടിരിക്കുന്നു...

      Delete
  3. അമ്പതു ഭാഗങ്ങള്‍, വിനുവേട്ട യു ആര്‍ ഗ്രേറ്റ്‌. ഇത് തീരെ ചെറുതായി പോയോ എന്ന് സംശയം. സാരമില്ല.. ഉള്ളത് കൊണ്ട് ഓണം പോലെ അമ്പതു ആഘോഷിക്കാം. പിന്നെ ഊഷ്മളമായ സ്വാതന്ത്ര്യദിന ആശംസകള്‍.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

    ReplyDelete
    Replies
    1. നോവലിന്റെ പകുതി പോലും ആയിട്ടില്ല ശ്രീജിത്ത്... നമുക്കിത് നൂറ് തികയ്ക്കണം...

      Delete
  4. ഹാജര്‍..
    സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് കമ്മറ്റി റെഡി..
    ചെന്നൈ കണ്‍വീനര്‍ ആയ എന്റെ പേരില്‍ ഒരു രണ്ടു ലക്ഷം അയച്ചോളൂ വേഗം.

    ReplyDelete
    Replies
    1. സുകന്യാജി പറഞ്ഞത് കൊണ്ട് രണ്ടു ലക്ഷം രൂപ എന്നത് രണ്ടുലക്ഷം തവണ ഇമ്പോസിഷൻ ആക്കി മാറ്റിയിരിക്കുന്നു... “സദ്ധ്യ” എന്നതിന്റെ പകരം വീട്ടൽ...

      Delete
  5. അമ്പത് അദ്ധ്യായങ്ങളായി അല്ലേ
    ഇന്നലെ തുടങ്ങിയ പോലെയുണ്ട്

    ReplyDelete
    Replies
    1. അതേ... അമ്പത് ലക്കങ്ങൾ... വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു ഈ യജ്ഞം തുടങ്ങിയിട്ട്...

      Delete
  6. 50! ആശംസകള്‍ , വിനുവേട്ടാ...

    തുടരട്ടെ!

    ReplyDelete
  7. വായന തുടരുന്നു.

    ReplyDelete
    Replies
    1. കേരളേട്ടാ, തുടരട്ടെ വായന....

      Delete
  8. അൻപതാം ദളത്തിന് ആശംസകൾ...

    ReplyDelete
  9. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. നാച്ചി... അപ്പോൾ ട്രാക്കിൽ എത്തി അല്ലേ?

      Delete
  10. ഇതു വളരെ ചെറുതായിപ്പോയി, പെട്ടെന്നു കഴിഞ്ഞു.

    ആശംസകള്‍.

    ReplyDelete
    Replies
    1. ഇത്തവണ സമയത്ത് തന്നെ വന്നല്ലോ... വളരെ സന്തോഷം ട്ടോ...

      Delete
  11. എഴുത്തുകാരി ചേച്ചി പറഞ്ഞപോലെ പെട്ടെന്നുകഴിഞ്ഞു. ഹും. സുവര്‍ണ ജൂബിലി പതിപ്പ് ആയതുകൊണ്ട് ഒന്നും പറയുന്നില്ല.

    @ഉണ്ടാപ്രി - ഗോള്ഡിനെ സില്‍വര്‍ ആക്കിയല്ലോ കൊച്ചുണ്ടാപ്രി? ഇമ്പോസിഷന്‍ എഴുതിക്കോളു.

    ReplyDelete
    Replies
    1. @ഉണ്ടാപ്രി - ഒരു രണ്ടു ലക്ഷം പ്രാവശ്യം എഴുതാന്‍ വിനുവേട്ടന്‍ പറഞ്ഞിട്ടുണ്ട്.

      Delete
    2. സുകന്യാജി പറഞ്ഞപ്പോഴാണ് ഞാനും ഇക്കാര്യം ശ്രദ്ധിച്ചത്... ഹോ... രണ്ടു ലക്ഷം ഒരു തലനാരിഴയ്ക്കാണ് രക്ഷപെട്ടത്... :) ഇനി രണ്ടാഴ്ച്ച ചാർളിയെ ഈ വഴി നോക്കണ്ട...

      Delete
    3. ശ്ശോ....ദേ പോയി..ദാ എഴുതി

      for { set i 1 } { $i <= 200000 } { incr i } { puts "$i. സില്‍വര്‍ അല്ല ഗോള്‍ഡ് ആണേ." }

      Delete
    4. നമ്പര്‍ എഴുതാന്‍ അല്ല, 'സില്‍വര്‍ ജൂബിലി' എന്ന് എഴുതാനാ പറഞ്ഞെ. ഇമ്പോസിഷന്‍ എഴുതി തെറ്റിച്ചാല്‍ അടി കിട്ടുമേ.. പെട്ടന്ന് ശേരിയക്കികോ. വിനുവേട്ടന്‍ വടി എടുക്കാന്‍ പോയിട്ടുണ്ട്.

      Delete
    5. അയ്യേ ഞാന്‍ പിന്നേം തെറ്റിച്ചു. 'സുവര്‍ണ ജൂബിലി' എന്നാ എഴുതണ്ടേ. ഞാന്‍ ഇമ്പോസിഷന്‍ തുടങ്ങി.

      Delete
    6. ചാർളിക്ക് പണികൊടുക്കാൻ പോയി പണി കിട്ടി അല്ലേ ശ്രീജിത്ത്...? എഴുതിക്കോ എഴുതിക്കോ... :)

      Delete
    7. ഇവിടെയെന്താ, ഇമ്പോസിഷന്റെ മൊത്തക്കച്ചവടമാണോ? ചാർളിച്ചായോ, മൊത്തം എഴുതി കാണിച്ചിട്ട് അടുത്ത ലക്കത്തിൽ കയറിയാ മതി.. :)

      Delete
  12. ഉം....വായിച്ചു...വായിച്ചു പോകാം ന്നല്ലേ? എന്നാലും അമ്പത് അധ്യായമായോ? അതിശയം തന്നെ. വിനുവേട്ടൻ നല്ല ഒരു വിവർത്തകനായി തിളങ്ങിക്കൊണ്ടിരിക്കുന്നു കേട്ടോ.

    അടുത്ത ലക്കം വരട്ടെ....സ്പീഡിൽ വരട്ടെ.

    ReplyDelete
  13. വളരെ സന്തോഷം എച്ച്മു... അപ്പോൾ ഇനി ഇതൊരു തൊഴിലാക്കാം അല്ലേ?

    ReplyDelete
  14. വിജയകരമായി 50 പറക്കലുകൾ പൂർത്തിയാക്കിയ പരുന്തിനും, പരുന്തിനെ പറപ്പിക്കുന്ന വിനുവേട്ടനും ആശംസകൾ !!

    കഥ അതിന്റെ മർമ്മപ്രധാനമായ ഭാഗത്തേയ്ക്ക് കടക്കുന്നു, അല്ലേ?

    കാത്തിരിക്കുന്നു, കൂടുതൽ ഉദ്വേഗജനകമായ ലക്കങ്ങൾക്കായി..

    ReplyDelete
  15. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    ReplyDelete
  16. അമ്പതുകാരനാ‍യി അങ്ങിനെ വീണ്ടും ഒരു ‘ഗോൾഡൻ ജൂബിലി’ കൂടി ആഘോഷിച്ചതിൽ ഒരഭിനന്ദനം എന്റെ വക കിടക്കിട്ടിവിടേ...

    ReplyDelete
  17. പോരട്ടെ അടുത്ത ലക്കം. അഭിനന്ദനങ്ങള്‍

    ReplyDelete
  18. മൂന്ന് ദിവസം കൊണ്ട്‌ അമ്പതധ്യായമായി.

    ReplyDelete
    Replies
    1. മിടുക്കൻ... മിടുമിടുക്കൻ...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...