Friday, September 21, 2012

ഈഗിൾ ഹാസ് ലാന്റഡ് – 53



ബെർലിനിൽ മഴ കോരിച്ചൊരിയുകയാണ്. യൂറാൽ പർവ്വതനിരകളിൽ നിന്നും വീശിയടിക്കുന്ന ശീതക്കാറ്റ് മഴവെള്ളത്തിന്റെ തണുപ്പിന് കാഠിന്യം വർദ്ധിപ്പിച്ചു. അസ്ഥികൾക്കുള്ളിൽ അരിച്ചിറങ്ങുന്ന ശൈത്യം അസഹനീയമായിരുന്നു.

പ്രിൻസ് ആൽബ്രഹ്സ്ട്രേസിലെ ഹി‌മ്‌ലറുടെ ഓഫീസിന് വെളിയിലെ സ്വീകരണമുറിയിൽ മുഖത്തോട് മുഖം നോക്കി ഇരിക്കുകയാണ് കേണൽ മാക്സ് റാഡ്‌ലും ലിയാം ഡെവ്‌ലിനും. മണിക്കൂർ ഒന്ന് കഴിഞ്ഞിരിക്കുന്നു അവർ കാത്തിരുപ്പ് തുടങ്ങിയിട്ട്.

“ഇതെന്തൊരു കഷ്ടമാണ്.! അയാൾക്ക് നമ്മളെ കാണണമെന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ വിളിച്ചിരുത്തി ശിക്ഷിക്കുന്നത്?” ഡെവ്‌ലിന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

“കതകിൽ തട്ടി ഒന്ന് ചോദിച്ച് നോക്ക്” റാഡ്‌ൽ നീരസത്തോടെ പറഞ്ഞു.

അപ്പോഴാണ് പുറത്ത് നിന്നുള്ള വാതിൽ തുറന്ന് റോസ്മാൻ പ്രവേശിച്ചത്. മഴയിൽ കുതിർന്ന കോട്ടിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ടായിരുന്നു. ഹാറ്റിൽ തങ്ങിയിരിക്കുന്ന ജലകണങ്ങൾ തട്ടിക്കളഞ്ഞ് അദ്ദേഹം പുഞ്ചിരിച്ചു.

“നിങ്ങൾ രണ്ടും ഇതുവരെ പോയില്ലേ?”

“ഓ, വലിയ തമാശയാണെന്നാണ് അയാളുടെ വിചാരം” റോസ്മാന്റെ ചോദ്യം തീരെ രസിക്കാത്ത മട്ടിൽ ഡെവ്‌ലിൻ റാഡ്‌ലിനോട് പതുക്കെ പറഞ്ഞു.

റോസ്മാൻ കതകിൽ തട്ടിയിട്ട് ഹി‌മ്‌ലറുടെ മുറിയിലേക്ക് കടന്നു. കതക് ചാരാൻ അദ്ദേഹം തുനിഞ്ഞില്ല. “അയാളെ കൊണ്ടുവന്നിട്ടുണ്ട് ഹെർ റൈ ഫ്യൂറർ

“ഗുഡ്ഇനി കേണൽ റാഡ്‌ലിനെയും ആ ഐറിഷ് മനുഷ്യനെയും വിളിക്കൂ” ഹി‌മ്‌ലറുടെ ശബ്ദം അവർ കേട്ടു.

“വാട്ട് ഇൻ ദി ഹെൽ ഈസ് ദിസ്? അയാളാരാണെന്നാണ് അയാളുടെ വിചാരം?” ഡെവ്‌ലിന് നീരസം അടക്കാനായില്ല.

“ഡെവ്‌ലിൻ നിങ്ങളുടെ നാവിനെ നിയന്ത്രിക്കൂ അദ്ദേഹത്തോട് ഞാൻ സംസാരിച്ചോളാം  റാഡ്‌ൽ പറഞ്ഞു.

റോസ്മാൻ അവരെ ഉള്ളിലേക്ക് ആനയിച്ചിട്ട് കതകടച്ച് പുറത്ത് കടന്നു. റാഡ്‌ലിന്റെ പിന്നിൽ സംശയദൃഷ്ടിയോടെ ഡെവ്‌ലിൻ നീങ്ങി. ആദ്യ സന്ദർശനത്തിൽ കണ്ടതിൽ നിന്നും ഒട്ടും ഭിന്നമായിരുന്നില്ല അവിടുത്തെ ക്രമീകരണങ്ങൾ. അരണ്ട വെളിച്ചത്തിൽ ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം. ഒരറ്റത്തുള്ള നെരിപ്പോടിയിൽ എരിയുന്ന വിറകിൻ കഷണങ്ങൾ. മേശയുടെ പിന്നിൽ ഒരു കഴുകനെപ്പോലെ ഇരിക്കുന്ന ഹെൻ‌ട്രിച്ച് ഹി‌മ്‌ലർ.

“ഇതുവരെയുള്ള കാര്യങ്ങളെല്ലാം വളരെ നന്നായിരിക്കുന്നു റാഡ്‌ൽ ദൌത്യത്തിന്റെ പുരോഗതിയിൽ ഞാൻ അതീവ സന്തുഷ്ടനാണ്  പിന്നെ, ഇതാ‍ണോ നിങ്ങൾ പറഞ്ഞ ഹെർ ഡെവ്‌ലിൻ?”  ഹി‌മ്‌ലർ ചോദിച്ചു.

“അതെ യുവർ ഓണർ അന്നും ഇന്നും ഞാൻ തന്നെ ഡെവ്‌ലിൻ ഒരു പാവപ്പെട്ട ഐറിഷ് കർഷകൻ ചതുപ്പ്നിലത്തിൽ നിന്നും നേരെ ഇങ്ങോട്ട്അതാണ് ഡെവ്‌ലിൻ

“ഇയാൾ എന്തൊക്കെയാണീ പറയുന്നത്?” ഹി‌മ്‌ലർ പുരികം ചുളിച്ച് റാഡ്‌ലിനോട് ചോദിച്ചു.

“ഈ അയർലണ്ടുകാർ മറ്റുള്ളവരെപ്പോലെയല്ല ഹെർ റൈ ഫ്യൂറർ” റാഡ്‌ൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“എല്ലാം ഈ നശിച്ച മഴ കാരണമാണ്” ഡെവ്‌ലിൻ പറഞ്ഞു.

ഹി‌മ്‌ലർ സംശയത്തോടെ ഡെവ്‌ലിനെ നോക്കിയിട്ട് റാഡ്‌ലിന് നേർക്ക് തിരിഞ്ഞു. 

“ഇയാൾ തന്നെയാണ് ഈ ദൌത്യത്തിൽ നമ്മുടെ പങ്കാളിയാവാൻ പോകുന്നതെന്ന് നിങ്ങൾക്കുറപ്പാണോ?”

“തീർച്ചയായും ഹെർ റൈ ഫ്യൂറർ

“എന്നത്തേക്കാണ് ഇയാളുടെ യാത്ര തീരുമാനിച്ചിരിക്കുന്നത്?”

“ഞായറാഴ്ച്ച

“മറ്റുള്ള കാര്യങ്ങളൊക്കെ എങ്ങനെ? എല്ലാം തൃപ്തികരമാണോ?”

“ഇതു വരെയും കുഴപ്പമില്ല ആൽഡെർണീയിലേക്കുള്ള എന്റെ യാത്ര പാരീസിലെ അബ്ഫെർ  ഓഫീസ് സന്ദർശനവുമായി സമന്വയിപ്പിച്ചത് കൊണ്ട് ആർക്കും സംശയം തോന്നിയില്ല അടുത്തയാഴ്ച്ചത്തെ ആംസ്റ്റർഡാം സന്ദർശനത്തിനും മതിയായ കാരണങ്ങളുണ്ട് അഡ്മിറൽ കാനറീസിന് ഇക്കാര്യത്തിൽ ഒന്നും തന്നെ അറിയില്ല... മറ്റ് പല കാര്യങ്ങളുമായി അദ്ദേഹം നല്ല തിരക്കിലുമാണ്

“ഗുഡ്.” ഹി‌മ്‌ലർ എങ്ങോട്ടെന്നില്ലാതെ തുറിച്ച് നോക്കിക്കൊണ്ട് അല്പ നേരം ഇരുന്നു. പക്ഷേ, എന്തിനെയോ കുറിച്ച് ഗാഢമായി ചിന്തിക്കുകയാണെന്ന് വ്യക്തമായിരുന്നു.

“ഇനിയെന്തെങ്കിലും ഉണ്ടോ ഹെർ റൈ ഫ്യൂറർ?”  അക്ഷമനായി നിൽക്കുന്ന ഡെവ്‌ലിന്റെ മുഖഭാവം ശ്രദ്ധിച്ച റാഡ്‌ൽ ആരാഞ്ഞു.

“ഉണ്ട് പ്രധാനമായും രണ്ട് കാര്യങ്ങൾക്കായിട്ടാണ് നിങ്ങളെ വിളിപ്പിച്ചത് ഒന്നാമത്തേത് ഡെവ്‌ലിനെ എനിക്ക് നേരിൽ കാണുവാൻ വേണ്ടി രണ്ടാമത്തേത് സ്റ്റെയനറുടെ സംഘാംഗങ്ങൾ ആരൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുവാൻ

“എന്നാൽ പിന്നെ ഞാൻ പൊയ്ക്കോട്ടെ?” ഡെവ്‌ലിൻ അക്ഷമനായി.

“നോൻസെൻസ്” ഹി‌മ്‌ലർ പൊട്ടിത്തെറിച്ചു. “ആ മൂലയ്ക്ക് പോയി ഞങ്ങൾ പറയുന്നത് കേട്ടുകൊണ്ടിരുന്നാൽ വളരെ ഉപകാരം അതോ ഇനി നിങ്ങൾ അയർലണ്ട്കാർക്ക് അതും ബുദ്ധിമുട്ടാണെന്നുണ്ടോ?”

“ഓ, ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലേ..”  നെരിപ്പോടിനരികിൽ പോയി ഇരുന്ന് ഡെവ്‌ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി. ഹി‌മ്‌ലർ അദ്ദേഹത്തെ രൂക്ഷമായി ഒന്ന് നോക്കി എന്തോ പറയുവാൻ തുനിഞ്ഞു. പിന്നെ ആ ശ്രമം ഉപേക്ഷിച്ച് റാഡ്‌ലിന് നേർക്ക് തിരിഞ്ഞു.

“താങ്കൾ പറഞ്ഞു വന്നിരുന്നത് ഹെർ റൈ ഫ്യൂറർ?”

“യെസ് സ്റ്റെയ്നറുടെ സംഘത്തിന് ഒരു കാര്യത്തിൽ പോരായ്മയുള്ളത് പോലെ എനിക്ക് തോന്നുന്നു അവരിൽ നാലോ അഞ്ചോ പേർക്ക് മാത്രമേ ഇംഗ്ലീഷ് കൈകാര്യം ചെയ്യുവാൻ ഒരുവിധമെങ്കിലുമറിയൂ അതിൽ തന്നെ സ്റ്റെയ്നർക്ക് മാത്രമേ ഒരു ഇംഗ്ലീഷ്കാരനെന്ന വ്യാജേന നാട്ടിൻപുറത്ത് കൂടി കടന്ന് പോകുവാനും കഴിയൂ അതുകൊണ്ട് മാത്രമായില്ല ഇംഗ്ലീഷ് നന്നായി സംസാരിക്കുവാനറിയുന്ന ഒരാളുടെ സഹായം സ്റ്റെയ്നർക്കാവശ്യമാണ്

“പക്ഷേ, അത്തരത്തിലുള്ളവർ നമ്മുടെ സൈന്യത്തിൽ അധികമില്ല എന്നത് താങ്കൾക്കറിയാവുന്നതാണല്ലോ

“ഞാനൊരു പോംവഴി കണ്ടിട്ടുണ്ട് ആമെറി എന്നൊരാൾ ഉണ്ട് ജോൺ ആമെറി പ്രസിദ്ധനായ ഒരു ഇംഗ്ലീഷ് രാഷ്ട്രീയക്കാരന്റെ മകൻ കുറച്ച് നാളായി നമ്മോടൊപ്പം പ്രവർത്തിച്ചു വരികയാണ്

“അദ്ദേഹത്തെക്കൊണ്ട് നമുക്ക് എന്തെങ്കിലും ഉപകാരം?”

“സംശയമാണ് എന്നാലും ചില ആശയങ്ങളുമായി അദ്ദേഹം മുന്നോട്ട് വന്നു യുദ്ധത്തടവുകാരായി പിടികൂടിയിരിക്കുന്ന ബ്രിട്ടീഷുകാരെ ബ്രെയിൻ വാഷ് ചെയ്ത് നമ്മുടെ സംഘത്തിലേക്ക് മാറ്റുക മുഖ്യമായും കിഴക്കൻ നിരകളിൽ യുദ്ധം ചെയ്യുവാനായി…“

എന്നിട്ട് അദ്ദേഹത്തിന് ആരെയെങ്കിലും കിട്ടിയോ?”

“കുറച്ച് പേരെ അവരിൽ അധികവും തെമ്മാടികളും ഗുണ്ടകളും ആണെന്ന് പറയാം ആമെറി എന്തായാലും ഇക്കാര്യത്തിൽ ഇപ്പോൾ ഉൾപ്പെട്ടിട്ടില്ല കുറച്ച് കാലം മുമ്പ് വരെ വെഹ്‌ർമാച്ച് ആയിരുന്നു ആ യൂണിന്റെ മേൽ നോട്ടം വഹിച്ചിരുന്നത് ഇപ്പോൾ നാം അത് SS ന് കീഴിലാക്കി

“ഈ യൂണിറ്റിൽ ചേരാൻ താല്പര്യമുള്ളവർ അധികമുണ്ടോ?”  റാഡ്‌ൽ ചോദിച്ചു.

“അമ്പതോ അറുപതോ വരുമെന്നാണ് ഞാൻ കേട്ടത് ബ്രിട്ടീഷ് ഫ്രീ കോർപ്സ് എന്ന പേരിൽ അറിയപ്പെടാനാണ് അവർ ആഗ്രഹിക്കുന്നത്” തന്റെ മുന്നിലുള്ള ഫയൽ തുറന്ന് ഒരു പേപ്പർ എടുത്തു. “അത്തരം ആൾക്കാരെക്കൊണ്ട് പലപ്പോഴും നമുക്ക് ഉപയോഗമുണ്ട് ഉദാഹരണത്തിന് ഈ മനുഷ്യൻ ഹാർവി പ്രെസ്റ്റൺ ബെൽജിയത്തിൽ വച്ച് പിടിയിലാകുമ്പോൾ ഒരു ക്യാപ്റ്റന്റെ യൂണിഫോമിലായിരുന്നു അയാളുടെ പെരുമാറ്റവും സംസാരവും എല്ലാം ഒരു ഉന്നത ഇംഗ്ലീഷ് കുടുംബത്തിൽ ജനിച്ചവനെപ്പോലെയായിരുന്നു കുറേ നാളുകൾ ആരും അയാളെ സംശയിച്ചതേയില്ല

“അതെന്താ, അയാൾ ശരിക്കും അങ്ങനെയായിരുന്നില്ലേ?”

“ഇതാ, ഈ റെക്കോർഡ് വായിച്ചിട്ട് തീരുമാനിച്ചോളൂ  ഹി‌മ്‌ലർ പറഞ്ഞു.

റാഡ്‌ൽ ഫയലിലൂടെ കണ്ണോടിച്ചു. യോർക്ക്ഷയറിലെ ഹാരോഗേറ്റിൽ 1916 ൽ ഒരു റയിൽ‌വേ പോർട്ടറുടെ മകനായി ജനനം. പതിനാലാമത്തെ വയസ്സിൽ ജോലി തേടി വീട് വിട്ടു. ചെറിയ ഏതോ ജോലിക്ക് ശേഷം പതിനെട്ടാമത്തെ വയസ്സിൽ സൌത്ത് പോർട്ടിൽ കയറി. അവിടെ കാര്യമായ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ 1937 ൽ രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധേയനായി.

1939 ൽ പുറത്തിറങ്ങിയ അയാൾ ഒരു മാസത്തിന് ശേഷം വീണ്ടും പിടിക്കപ്പെട്ടു. ഇത്തവണ ഒമ്പത് മാസത്തെ തടവാണ് ലഭിച്ചത്. റോയൽ എയർ‌ഫോഴ്സ് ഉദ്യോഗസ്ഥനായി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്. എന്നാൽ സൈന്യത്തിൽ ചേർന്നോളമെന്ന വ്യവസ്ഥയിൽ ജഡ്ജി ആ ശിക്ഷ സസ്പെന്റ് ചെയ്തുകൊടുക്കുകയാണുണ്ടായത്. അതേത്തുടർന്ന് പ്രെസ്റ്റൺ സൈന്യത്തിൽ ചേർന്നു. ഒരു ഓർഡർലി ക്ലർക്കിന്റെ ജോലിയുമായി സൈന്യത്തോടൊപ്പം ഫ്രാൻസിലേക്ക്. പിന്നീട് ബെൽജിയത്തിലേക്ക്. അവിടെ വച്ചാണ് നമ്മുടെ സൈന്യം അയാളെ പിടികൂടുന്നത്. ഒരു ആക്ടിങ്ങ് കോർപ്പറിലിന്റെ റാങ്കിലായിരുന്നു അയാളപ്പോൾ.

ജയിലിൽ കഴിയുന്ന സമയത്തുള്ള അയാളുടെ ചരിത്രം നല്ലതോ ചീത്തയോ എന്നുള്ളത് നിങ്ങൾ ഏത് പക്ഷത്താണെന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നു. അഞ്ചോ അതിലധികമോ തവണ ജയിൽ ചാടുവാനുള്ള ശ്രമങ്ങൾ നടത്തി പരാജയമടഞ്ഞു. സഹതടവുകാർ അയാളുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് മനസ്സിലായപ്പോൾ ഫ്രീ കോർപ്സിൽ അംഗമായി ജയിലിന് പുറത്ത് കടക്കുവാൻ സ്വയം തീരുമാനിക്കുകയായിരുന്നു അയാൾ.

റാഡ്‌ൽ നെരിപ്പോടിനരികിലേക്ക് നടന്ന് ആ റെക്കോർഡ് കാർഡ് ഡെവ്‌ലിന് കൈമാറി. പിന്നെ ഹി‌മ്‌ലറുടെ നേർക്ക് തിരിഞ്ഞു.

“എന്നിട്ട് സ്റ്റെയ്നറുടെ കൂടെ കൊണ്ടു പോകാൻ താങ്കൾ കണ്ടെത്തിയത് ഈ ……

“ഗുണ്ടയെ ആണോ എന്ന് അല്ലേ? സ്റ്റെയ്നറുടെ സ്വഭാവവുമായി തീരെ ചേരില്ല എന്നറിയാം പക്ഷേ കാഴ്ച്ചയിൽ മാന്യത തോന്നുന്ന ഒരു ഇംഗ്ലീഷ്കാരനെ എവിടെക്കിട്ടും നമുക്കിപ്പോൾ? അതിനാണ് പ്രാധാന്യം റാഡ്‌ൽ ഇയാളെ കണ്ടാൽ ഇയാൾ രണ്ട് സംസാരിച്ചാൽ.. ഏത് പോലീസ് ഓഫീസേഴ്സും അറ്റൻഷനായി നിന്ന് സല്യൂട്ട് ചെയ്തുപോകും എനിക്കുറപ്പുണ്ട് സാമാന്യ ഇംഗ്ലീഷ് ജനതയ്ക്ക് ഒരു ഓഫീസറെയും ജന്റിൽമാനെയും കണ്ടാൽ നന്നായി തിരിച്ചറിയാൻ കഴിയുമെന്ന് അക്കാര്യത്തിൽ പ്രെസ്റ്റൺ നമുക്കൊരു മുതൽക്കൂട്ടായിരിക്കും

“പക്ഷേ, ഹെർ റൈ ഫ്യൂറർ സ്റ്റെയ്നറും കൂട്ടരും എന്ന് പറഞ്ഞാൽ അവർ സൈനികരാണ് യഥാർത്ഥ സൈനികർ അവരുടെ ചരിത്രം താങ്കൾക്ക് അറിയുന്നതുമാണ് ഇത്തരമൊരു ഗുണ്ട അവരുടെ ആജ്ഞകൾ അനുസരിക്കുമെന്നുള്ളതിന് എന്താണുറപ്പ്?”

“ആജ്ഞകൾ എന്തായിരുന്നാലും ശരി അയാൾ അത് അനുസരിച്ചിരിക്കും അക്കാര്യത്തിൽ സംശയം വേണ്ട റാഡ്‌ൽ എന്നാൽ പിന്നെ ഞാൻ അയാളെ വിളിക്കട്ടെ?”

ഹി‌മ്‌ലർ ബസർ അമർത്തി. അടുത്ത നിമിഷം റോസ്മാൻ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

“പ്രെസ്റ്റണെ കൊണ്ടുവരൂ

കതക് ചാരാതെ റോസ്മാൻ പുറത്തേക്കിറങ്ങി. അല്പം കഴിഞ്ഞ് പ്രെസ്റ്റൺ മുറിയിലേക്ക് പ്രവേശിച്ചു. പിന്നെ, കതക് ചാരി അറ്റൻഷനായി നിന്ന് നാസി സല്യൂട്ട് നൽകി അയാൾ അഭിവാദ്യമർപ്പിച്ചു.

(തുടരും)

32 comments:

  1. ഹിം‌‌മ്‌ലറുടെ സ്വഭാവം തീരെ പിടിക്കുന്നില്ല ഡെവ്‌ലിന്... അതുപോലെ തന്നെ ഹി‌മ്‌ലർക്ക് ഡെവ്‌ലിന്റെയും... സ്റ്റെയ്നർക്ക് കൂട്ടിനായി നല്ല ഒരു കക്ഷിയെയും കണ്ടുപിടിച്ച് വച്ചിരിക്കുന്നു...

    ReplyDelete
  2. പരസ്പരം ഒട്ടും പിടിയ്ക്കാത്തവരാണു ഇത്ര വലിയ ദൌത്യവുമായി ഇറങ്ങുന്നത്...കാണാം...
    വിവര്‍ത്തനം നന്നായി വരുന്നു വിനുവേട്ടാ.....അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. അഭിപ്രായവ്യത്യാസങ്ങളുടെ ഏറ്റുമുട്ടൽ ഇനി കാണാനിരിക്കുന്നതേയുള്ളൂ....

      Delete
  3. ഗുണ്ടകളും പട്ടാളക്കാരും കൂടി എന്തൈതീരുമോ എന്തോ...? എന്തായാലും കാത്തിരിന്നു കാണാം.

    ReplyDelete
    Replies
    1. എന്തൊക്കെയായാലും സ്റ്റെയ്നറല്ലേ നേതൃത്വം വഹിക്കുന്നത്... നോക്കാം നമുക്ക്...

      Delete
  4. ഇത്രയൊക്കെ പറഞ്ഞിട്ടും ഡെവ്‌‌ലിന്‍ ജീവനോടെ ഇരിക്കുന്നതാണ് അത്ഭുതം :-)

    ReplyDelete
    Replies
    1. ഈ ദൌത്യം ഒരു പ്രെസ്റ്റിജ് ഇഷ്യു ആയിപ്പോയില്ല്ലേ... അതല്ലേ ഹി‌മ്‌ലർ മിണ്ടാതിരിക്കുന്നത്...

      Delete
  5. വായനാസുഖമുണ്ട്. തുടരൂ.

    ReplyDelete
    Replies
    1. മുകിൽ... പ്രഥമ സന്ദർശനത്തിന് നന്ദി... വീണ്ടും വരുമല്ലോ...

      Delete
  6. അമ്പത്തി മൂന്നു അദ്ധ്യായങ്ങള്‍ ..വലിയ നേട്ടമാണ് ,,,ഈ യാത്ര തുടരട്ടെ ..വായിക്കുന്നുണ്ട് :)

    ReplyDelete
    Replies
    1. സന്തോഷം രമേശ്ജി... അപ്പോൾ കമന്റ് ഇടാറില്ലെങ്കിലും വായിക്കാറുണ്ടല്ലേ...?

      Delete
  7. vaayichu. kathirunnu kaanam enthokkeyaa sambhavikkuka ennu. thamasam koodathe thudaroo (malayalam sariyavunnilla)

    ReplyDelete
    Replies
    1. തൃശൂരിൽ ആയിട്ടും മലയാളം ശരിയാവുന്നില്ലെന്നോ... !

      Delete
  8. കുറെക്കാലത്തിന് ശേഷം ഇമ്മിണി ബല്ല്യ ഒരു അധ്യായം കിട്ടി.. :)

    ഇംഗ്ലീഷ് അറിയാത്ത ഈ പഹയന്മാരെല്ലാം കൂടെ സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുമോ??

    ReplyDelete
    Replies
    1. മറക്കാതിരുന്നാൽ അവർക്ക് കൊള്ളാം... :)

      Delete
  9. നമ്മൂടെ നാട്ടിലെ പശ്ചിമഘട്ടങ്ങൾ
    പോലെയാണ് യൂറോപ്പുക്കാർക്കെല്ലാം ‘യൂറൽ പർവ്വതനിരകൾ’...!

    ഇതിന്റെ താഴ്വരയിൽ കിട്ക്കുന്ന യൂറൊപ്പിലെ രാജ്യങ്ങൾക്ക് മുഴുവൻ കാറ്റിനനുസരിച്ച് മഴ വിതരണം ചെയ്തുകോടുക്കുന്നത് ഈ പർവ്വതമുത്തശ്ശനാണ് കേട്ടൊ കൂട്ടരെ

    ReplyDelete
    Replies
    1. അപ്പോ അവിടെ നെല്ലിയാമ്പതിയും പി. സി. ജോർജ്ജും സതീശനും ഒക്കെ കാണുമായിരിക്കും അല്ലേ..

      Delete
    2. മുരളിഭായ്... ഒന്ന് പറഞ്ഞ് കൊടുത്തേ...

      Delete
  10. വായിയ്ക്കുന്നുണ്ട്, വിനുവേട്ടാ...

    ReplyDelete
  11. അഹാ...വിനുവേട്ടനാകെ പുരോഗമിച്ചല്ലോ..
    നീണ്ട ഒരു അദ്ധ്യായം തന്നെ പോസ്റ്റിയല്ലോ..
    സന്തോഷമായി കുമാരേട്ടാ..(ശ്ശോ വിനുവേട്ടാ)..സന്തോഷമായി

    ReplyDelete
    Replies
    1. എനിക്കും സന്തോഷമായി ചാർളീ... (ശ്ശോ... ഉണ്ടാപ്രീ...)

      Delete
  12. ക്യാപ്സ്യൂൾ അല്ലാത്ത, നല്ല ഡോസുള്ള ഒരു അധ്യായം..

    ReplyDelete
    Replies
    1. ആരുടെ ബ്ലോഗിലും കമന്റിടാത്ത കൊല്ലേരി ഇവിടെ കമന്റിട്ടേയ്... സന്തോഷമായി... :)

      Delete
  13. കാഴ്ചയില്‍ മാന്യത തോന്നിപ്പിക്കുന്ന ഗുണ്ടയുമായി സ്റ്റെയ്നര്‍.
    ഇനിയെന്തൊക്കെയായിരിക്കും?

    ReplyDelete
    Replies
    1. രണ്ട് ദിവസം കൂടി കാത്തിരുന്നാൽ അടുത്ത ലക്കമായി സുകന്യാജി...

      Delete
  14. ഇങ്ങനെ വായിച്ചുപോകുമ്പോള്‍ ബിലാത്തിക്കാരന്റെ ഇത്തരം അഭിപ്രായവും കൂടിയാകുന്നത് ഒരു പ്രത്യേക അനുഭവമാണ്. നമ്മളും ഈ സംഭവങ്ങളുറ്റെ ഒക്കെ ഭാഗമാകുന്നതുപോലെ ഒരനുഭവം.
    വിവര്‍ത്തനം അസ്സലാകുന്നുണ്ട് കേട്ടൊ

    ReplyDelete
  15. വായിക്കുന്നു

    ReplyDelete
  16. പുതിയൊരാൾ കൂടി.പ്രെസ്റ്റൺ ഒരു മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

    ReplyDelete
    Replies
    1. ങ്‌ഹും... മുതൽക്കൂട്ട്... :)

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...