Friday, October 5, 2012

ഈഗിൾ ഹാസ് ലാന്റഡ് – 55



“എക്സലന്റ് ദൌത്യത്തെക്കുറിച്ചുള്ള പ്രോഗ്രസ് റിപ്പോർട്ട് മുഴുവനും വായിച്ചു കേട്ടപ്പോൾ ഹി‌മ്‌ലർ പറഞ്ഞു. “അപ്പോൾ ആ ഐറിഷ്‌കാരൻ ഞായറാഴ്ച്ച അങ്ങോട്ട് തിരിക്കുകയാണല്ലേ?”

“ബ്രെസ്റ്റ് തുറമുഖത്ത് നിന്ന് അല്പം ദൂരെ നമുക്ക് ഒരു ലുഫ്ത്‌വെയ്ഫ് താവളമുണ്ട് ലാവൈൽ അവിടെ നിന്നും ഒരു ഡോർണിയർ വിമാനത്തിൽ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ബ്രിട്ടീഷ് വ്യോമാതിർത്തിയിൽ പ്രവേശിക്കാതെ തന്നെ നേരെ അയർലണ്ടിലേക്ക് ഇരുപത്തിയയ്യായിരം അടി മുകളിൽ പറക്കുമ്പോൾ പ്രത്യേകിച്ച് ആരുടെയും ശല്യം ഉണ്ടാകാൻ വഴിയില്ല

“ഐറിഷ് എയർ‌ഫോഴ്സ്? അവർ കുറുകെ വന്നാൽ?”

“എന്ത് എയർഫോഴ്സ്, ഹെർ റൈ ഫ്യൂറർ?”

“അപ്പോൾ ശരി  ഹി‌മ്‌ലർ ഫയൽ അടച്ചു. “അങ്ങനെ അവസാനം കാര്യങ്ങൾ നീങ്ങിത്തുടങ്ങിയിരിക്കുന്നു നിങ്ങളുടെ പുരോഗതിയിൽ ഞാൻ അതീവ സന്തുഷ്ടനാണ് റാഡ്‌ൽ വിശദ വിവരങ്ങൾ എന്നെ അറിയിച്ചു കൊണ്ടിരിക്കുക” മീറ്റിങ്ങ് അവസാനിപ്പിക്കുന്നത് പോലെ അദ്ദേഹം തന്റെ പേന കൈയിലെടുത്തു.

“ഒരു കാര്യം കൂടിയുണ്ട്, ഹെർ റൈ ഫ്യൂറർ” റാഡ്‌ൽ  പറഞ്ഞു.

“എന്താണത്?” ഹി‌മ്‌ലർ മുഖമുയർത്തി.

“മേജർ ജനറൽ സ്റ്റെയ്നറുടെ കാര്യം

ഹി‌മ്‌ലർ പേന താഴെ വച്ചു. “അയാളുടെ കാര്യത്തിൽ എന്ത് വേണം?”

എങ്ങനെ അക്കാര്യം അവതരിപ്പിക്കണമെന്നറിയാതെ റാഡ്‌ൽ കുഴങ്ങി. പക്ഷേ, എങ്ങനെയും അത് അവതരിപ്പിച്ചേ പറ്റൂ സ്റ്റെയ്നർക്ക് വാക്ക് കൊടുത്തതാണ്. എങ്ങനെ ആ വാക്ക് പാലിക്കുമെന്നത് അന്ന് തൊട്ടേ തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ്.

“ഹെർ റൈഫ്യൂറർ, താങ്കൾ തന്നെ ആയിരുന്നു എന്നോട് ഇക്കാര്യം കേണൽ സ്റ്റെയ്നറുമായി സംസാരിക്കാൻ ആവശ്യപ്പെട്ടത് ഈ ദൌത്യവുമായി സഹകരിക്കുന്നതിൽ അദ്ദേഹം എടുക്കുന്ന നിലപാട് അദ്ദേഹത്തിന്റെ പിതാവിന്റെ വിചാരണാവേളയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന്

“അതേ ഞാൻ പറഞ്ഞിരുന്നു അതുകൊണ്ട്?”

“ഹെർ റൈ ഫ്യൂറർ അക്കാര്യം മുൻ‌നിർത്തി ഞാൻ കേണൽ സ്റ്റെയ്നറിന് വാക്കു കൊടുത്തു അതായത് അതായത്” റാഡ്‌ൽ വാക്കുകൾക്കായി വിഷമിച്ചു.

“പക്ഷേ, അതിന് നിങ്ങൾക്ക് യാതൊരു അധികാരവുമുണ്ടായിരുന്നില്ല, റാഡ്‌ൽഎന്നാലും ഇപ്പോഴത്തെ പരിതസ്ഥിതികളനുസരിച്ച് ഇക്കാര്യം ഞാൻ പരിഗണിക്കുന്നതായിരിക്കും എന്ന് സ്റ്റെയ്നറെ അറിയിച്ചേക്കൂ” ഹി‌‌മ്‌ലർ തന്റെ പേന വീണ്ടും എടുത്തു. “നിങ്ങൾക്കിപ്പോൾ പോകാം പ്രെസ്റ്റണോട് അവിടെ തന്നെ ഇരിക്കാൻ പറയൂ അയാളോടെനിക്ക് ഒന്നു കൂടി സംസാരിക്കുവാനുണ്ട് നാളെ രാവിലെ അയാൾ നിങ്ങളുടെയടുത്ത് റിപ്പോർട്ട് ചെയ്യുന്നതായിരിക്കും

റാഡ്‌ൽ പുറത്തേക്ക് നടന്നു. പ്രെസ്റ്റൺ ഒരു ചാരുകസേരയിൽ ഇരിക്കുന്നുണ്ട്. അല്പമകലെ ജാലകത്തിലിട്ടിരിക്കുന്ന കർട്ടന്റെ വിടവിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് നിൽക്കുകയാണ് ഡെവ്‌ലിൻ.

“എന്തൊരു മഴ …! ആഹ്ലാദത്തോടെ ഡെവ്‌ലിൻ പറഞ്ഞു. “എന്തായാലും റോയൽ എയർഫോഴ്സ് ഇന്നെങ്കിലും അടങ്ങിയിരിക്കുമെന്ന് തോന്നുന്നു അപ്പോൾ നമ്മൾ പോകുകയാണോ?”

റാഡ്‌ൽ തല കുലുക്കി. “പ്രെസ്റ്റൺ നിങ്ങൾ ഇവിടെ തന്നെ ഇരിക്കൂ അദ്ദേഹം വിളിക്കുമെന്ന് പറഞ്ഞു. പിന്നെ, നാളെ രാവിലെ അബ്ഫെർ ഓഫീസിലേക്ക് വരണമെന്നില്ല ആവശ്യമുള്ളപ്പോൾ ഞാൻ നിങ്ങളെ വിളിക്കുന്നതായിരിക്കും

 പ്രെസ്റ്റൺ ചാടിയെഴുന്നേറ്റ് മിലിട്ടറി സ്റ്റൈലിൽ സല്യൂട്ട് ചെയ്തു. പിന്നെ കൈ ഉയർത്തിപ്പിടിച്ച് ആചാരമര്യാദയോടെ പറഞ്ഞു. “അങ്ങനെയാവട്ടെ ഹെർ ഓബർസ്റ്റ് ഹിറ്റ്‌ലർ നീണാൾ വാഴട്ടെ

പുറത്തേക്കുള്ള വാതിലിന് നേർക്ക് നീങ്ങുമ്പോൾ ഡെവ്‌ലിൻ പ്രെസ്റ്റണെ നോക്കി പരിഹസിക്കുന്ന മട്ടിൽ ചിരിച്ചിട്ട്  ‘തംസ് അപ്പ്’ അടയാളം കാണിച്ചു. “ഐറിഷ് റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ

കൈകൾ താഴ്ത്തി ദ്വേഷ്യമടക്കാൻ പാടുപെട്ട് പ്രെസ്റ്റൺ എന്തോ പിറുപിറുത്തു. അത് ഗൌനിക്കാതെ, വാതിലടച്ചിട്ട്, റാഡ്‌ലിനൊപ്പമെത്താൻ ഡെവ്‌ലിൻ ധൃതിയിൽ നീങ്ങി.

“ഏത് നരകത്തിൽ നിന്നാണ് അവർ അയാളെ കണ്ടുപിടിച്ച് കൊണ്ടു വന്നത്? ഹി‌മ്‌ലർ കുറേ പാടുപെട്ടു കാണുമല്ലോ” ഡെ‌വ്‌ലിൻ പറഞ്ഞു.

“ആർക്കറിയാം” മഴയത്തേക്കിറങ്ങുവാനുള്ള തയ്യാറെടുപ്പെന്നവണ്ണം റാഡ്‌ൽ കോട്ടിന്റെ കോളർ ഉയർത്തിവച്ചു. “ഇംഗ്ലീഷ് അറിയുന്ന ഒരു ആളെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാം പക്ഷേ ഈ പ്രെസ്റ്റൺ.” അദ്ദേഹം തലയാട്ടി. “ഇത്രയും വൃത്തികെട്ട ഒരു മനുഷ്യൻ ഗുണ്ട ക്രിമിനൽ ലോകത്ത് എന്തെല്ലാം ദുഷ്ടതകളുണ്ടോ, അതെല്ലാം അരച്ച് കലക്കി കുടിച്ചവൻ

“അങ്ങയുള്ള ഒരുത്തന്റെ കൂടെയാണിനി നാം പ്രവർത്തിക്കേണ്ടത് എനിക്കറിയില്ല സ്റ്റെയ്നർ ഇയാളുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന്” ഡെവ്‌ലിൻ വിസ്മയം കൊണ്ടു.

അവർ മഴയത്തേക്കിറങ്ങി തിടുക്കത്തിൽ റാഡ്‌ലിന്റെ കാറിന് നേർക്ക് ഓടി പിൻ‌സീറ്റിൽ കയറി. “സ്റ്റെയ്നർ പൊരുത്തപ്പെട്ടോളും സ്റ്റെയനറെപ്പോലുള്ളവർ അതിന് പ്രാപ്തരാണ് അത് പോട്ടെ, നമുക്ക് കാര്യത്തിലേക്ക് കടക്കാം നാളെ ഉച്ച കഴിഞ്ഞ് നമ്മൾ പാരീസിലേക്ക് പറക്കുന്നു” റാഡ്‌ൽ പറഞ്ഞു.

“എന്നിട്ട്?”

“ഹോളണ്ടിൽ എനിക്കൊരു അത്യാവശ്യ കാര്യം ചെയ്ത് തീർക്കാനുണ്ട് ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ ഈ ദൌത്യത്തിന്റെ സിരാകേന്ദ്രം ലാന്റ്സ്‌വൂർട്ടിൽ ആയിരിക്കും അവിടെ നിന്നായിരിക്കും ഓപ്പറേഷന്റെ നിയന്ത്രണം കാര്യങ്ങൾ നീങ്ങിത്തുടങ്ങുമ്പോൾ ഞാനവിടെ ഉണ്ടായേ തീരൂ നിങ്ങൾ ബ്രിട്ടനിൽ ചെന്നിട്ട് അവിടെ നിന്നും സന്ദേശം ട്രാൻസ്മിറ്റ് ചെയ്യുമ്പോൾ മറുവശത്ത് ആരാണെന്നുള്ളതിന് ഒരു ഉറപ്പ് വേണ്ടേ? അതുകൊണ്ട്, നാളെ നിങ്ങളെ പാരീസിൽ വിട്ടിട്ട് ഞാൻ ആംസ്റ്റർഡാമിലേക്ക് പറക്കുന്നു സമയമാകുമ്പോൾ നിങ്ങളെ ബ്രെസ്റ്റിനടുത്തുള്ള ലാവൈൽ എയർബെയ്സിലേക്ക് അവർ കൊണ്ടുപൊയ്ക്കോളും ഞായറാഴ്ച്ച രാത്രി പത്ത് മണിക്കായിരിക്കും നിങ്ങളുടെ വിമാനം

“ആ സമയത്ത് നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?” ഡെവ്‌ലിൻ ചോദിച്ചു.

“ഞാൻ ശ്രമിക്കാം പക്ഷേ, തീർച്ചയില്ല

നിമിഷങ്ങൾക്കകം അവർ ടിർപിറ്റ്സ് യൂഫറിലെ ഓഫീസിന് മുന്നിലെത്തി. കോരിച്ചൊരിയുന്ന മഴയിലൂടെ കെട്ടിടത്തിലേക്കോടിക്കയറുമ്പോൾ കാൾ ഹോഫർ പുറത്തേക്ക് വരുന്നുണ്ടായിരുന്നു. അയാൾ റാഡ്‌ലിനെ സല്യൂട്ട് ചെയ്തു.

“ജോലി കഴിഞ്ഞുവല്ലേ കാൾ? എനിക്കെന്തെങ്കിലും സന്ദേശമുണ്ടോ?”

“യെസ്, ഹെർ ഓബർസ്റ്റ് മിസ്സിസ് ഗ്രേയുടെ സന്ദേശമുണ്ട്

റാഡ്‌ൽ ആവേശഭരിതനായി. “അതെയോ? എന്താണ് സന്ദേശത്തിൽ?”

“Message received and understood, Herr Oberst, and the question of Herr Devlin’s employment has been taken care of” ഹോഫർ പറഞ്ഞു.

റാഡ്‌ൽ വിജയാഹ്ലാദത്തോടെ ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. അദ്ദേഹത്തിന്റെ ക്യാപ്പിൽ നിന്ന് മഴവെള്ളം ധാരയായി താഴോട്ട് വീഴുന്നുണ്ടായിരുന്നു.

“എന്ത് തോന്നുന്നു ഡെവ്‌ലിൻ? സന്ദേശം കേട്ടിട്ട് എന്ത് തോന്നുന്നു?” 

“ഐറിഷ് റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ  അത്രയൊന്നും സന്തോഷവാനല്ലാതെ ഡെവ്‌ലിൻ മൊഴിഞ്ഞു. “ഇനിയും ഇനിയും ഉയരങ്ങളിലേക്ക് പോകട്ടെ അയർലണ്ട്…! എന്റെ ദേശഭക്തിയിൽ തൃപ്തിയായോ? എങ്കിൽ ഞാൻ അകത്തേക്ക് കയറിക്കോട്ടെ?  ഹോട്ട് ഡ്രിങ്ക്സ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ

 (തുടരും)

20 comments:

  1. സ്റ്റെയ്നറുടെ പിതാവിനെ രാജ്യദ്രോഹക്കുറ്റത്തിൽ നിന്നും രക്ഷപെടുത്താമെന്ന് വാക്ക് കൊടുത്ത് ഊരാക്കുടുക്കിൽ പെട്ടിരിക്കുകയാണ് കേണൽ റാഡ്‌ൽ...

    ReplyDelete
    Replies
    1. എന്തൊരു പാട്
      പക്ഷേ ഈ അധ്യായത്തിന് ഒരു ഭംഗിയില്ല, ഞാനുദ്ദേശിച്ചത് വായനക്കാരനെ ആകര്‍ഷിക്കുന്ന ഒരു പ്രത്യേകഭാഗം ഇല്ല വിനുവേട്ടാ :-(

      Delete
    2. അതിപ്പോൾ ജാക്ക് ഹിഗ്ഗിൻസ് എഴുതിയതല്ലേ എനിക്കെഴുതാൻ പറ്റൂ...?

      Delete
  2. വായിക്കുന്നുണ്ട് വിനുവേട്ടാ..
    ആശംസകൾ...

    ReplyDelete
  3. പനി പിടിച്ചു കിടപ്പിലായത് കാരണം വായിക്കാന്‍ താമസിച്ചു.
    വിനുവേട്ടന്‍ തിരക്കിലാണെന്ന് പോസ്റ്റ്‌ പറയുന്നു.
    അടുത്തതിനായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. പോസ്റ്റിന്റെ വലിപ്പം കുറഞ്ഞതുകൊണ്ടാണോ ശ്രീജിത്ത്? ഈ ഭാഗം അത്ര തന്നെയേ മൂലഗ്രന്ഥത്തിലുമുള്ളൂ...

      Delete
  4. കാര്യങ്ങളൊക്കെ ഏതാണ്ട് ഒരു വഴിക്ക് അടുക്കുന്നു, അല്ലേ..

    റാഡ്‌ൽ, സ്റ്റെയ്‌നർക്ക് കൊടുത്ത വാക്കിന് വിലയില്ലാതാവുമോ?

    ജാക്ക് ഹിഗ്ഗിൻസ് ഒരു മഴപ്രേമി ആണെന്ന് തോന്നുന്നു... :)

    ReplyDelete
    Replies
    1. എന്നോട് ചോദിക്കാതെ വാക്ക് കൊടുക്കാൻ ആരു പറഞ്ഞു എന്നല്ലേ ഹി‌മ്‌ലർ ചോദിച്ചത്...

      ജാക്ക് ഹിഗ്ഗിൻസിന്റെ നോവലുകളിലെല്ലാം മഴ ഒരു പ്രധാന കഥാപാത്രമാണ്... സ്റ്റോം വാണിങ്ങിൽ ആയിരുന്നു മഴ അതിന്റെ എല്ലാ മനോഹാരിതയോടും കൂടി നിറഞ്ഞ് നിന്നത്...

      Delete
  5. ഡ്യൂട്ടി ഫസ്റ്റ്. voters' list-ല്‍ പേര് ചേര്‍ക്കാനുണ്ടോ?
    (അതുകൊണ്ട് ഇന്ന് വായിക്കാന്‍ കഴിഞ്ഞു)
    ധര്‍മസങ്കടത്തിലായ കേണല്‍ റാഡ്ല്‍

    ReplyDelete
    Replies
    1. ഉണ്ട്... ഉണ്ട്..... പേര് ചേർക്കാനുണ്ടേയ്... തൃശൂരിൽ വല്ലതുമായിരുന്നു ഡ്യൂട്ടിയെങ്കിൽ ഇത്തവണ ഞങ്ങൾ വോട്ടേഴ്സ് ലിസ്റ്റിൽ കയറിക്കൂടിയേനെ അല്ലേ?

      കേണൽ റാ‌ഡ്‌ൽ വെള്ളം കുടിക്കാനിരിക്കുന്നതേയുള്ളൂ സുകന്യാജി...

      Delete

  6. "നിങ്ങള്ക്ക് അതിനുള്ള അധികാരം ഉണ്ടായിരുന്നില്ല"..
    ഇതാണ് ആര്‍മി...എത്ര പെര്‍ഫെക്റ്റ്‌ ഉത്തരം..
    ആര് പറഞ്ഞു വാക്ക് കൊടുക്കാന്‍ അല്ലെ?

    ശരി നമുക്ക് നോക്കാം..യുദ്ധത്തിന്റെ ഇടയില്‍
    ഇതൊന്നും ശരിക്കും ഒരു വിഷയം പോലും ആവില്ല
    അവസാനം..അല്ലെ വിനുവേട്ടാ..!!

    ReplyDelete
  7. നടക്കട്ടെ.......കാര്യങ്ങള്‍, ഉഷാറായി.

    ReplyDelete
  8. തലപ്പത്തിരിയ്ക്കുന്നവര്‍ക്ക് വെറുതേ ഓര്‍ഡര്‍ കൊടുത്താല്‍ മതി, അത് പ്രാവര്‍ത്തികമാക്കുന്നവരുടെ കഷ്ടപ്പാടുകള്‍ ആലോചിയ്ക്കുമ്പോ...


    തുടരട്ടെ!

    ReplyDelete
  9. വായിച്ചൂട്ടോ. തുടരുക.

    ReplyDelete
  10. പരുന്തിനെ കണ്ടില്ലലോ.

    ReplyDelete
  11. വൈകിയെത്തുന്ന വണ്ടി പോലെ ഞാന്‍ പിറകെ തന്നെയുണ്ട്

    ReplyDelete
  12. വായിക്കുന്നുണ്ട് വിനുവേട്ടാ..

    ReplyDelete
  13. കാര്യങ്ങൾ നീങ്ങിത്തുടങ്ങി.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...