Friday, October 12, 2012

ഈഗിൾ ഹാസ് ലാന്റഡ് – 56



മുറിയുടെ ഒരറ്റത്തിരുന്ന് ‘സിഗ്നൽ’ ദിനപത്രത്തിന്റെ ഇംഗ്ലീഷ് എഡിഷൻ വായിച്ചു കൊണ്ടിരുന്ന പ്രെസ്റ്റൺ, വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തലയുയർത്തി. തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഹി‌മ്‌ലറെ കണ്ടതും അയാൾ ചാടിയെഴുന്നേറ്റ് സല്യൂട്ട് ചെയ്തു.

“ക്ഷമിക്കണം, ഹെർ റൈ ഫ്യൂറർ.”

“ക്ഷമയോഎന്തിന്?  എന്റെ കൂടെ വരൂ ചിലത് നിങ്ങളെ കാണിക്കുവാനുണ്ട്  ഹി‌മ്‌ലർ പറഞ്ഞു.

താഴേക്കുള്ള പടികളിറങ്ങി പോകുന്ന ഹി‌മ്‌ലറുടെ പിന്നാലെ ഭയചകിതനായി പരിഭ്രമത്തോടെ പ്രെസ്റ്റൺ നീങ്ങി. ഗെസ്റ്റപ്പോ ഭടന്മാർ കാവൽ നിൽക്കുന്ന ഇരുമ്പ് ഗേറ്റിന് മുന്നിലെത്തിയ ഹി‌മ്‌ലറെ കണ്ടതും അവർ അറ്റൻഷനായി നിന്ന് അഭിവാദ്യം നൽകി. പിന്നെ അവരിലൊരാൾ ആ ഗേറ്റ് തുറന്നു കൊടുത്തു. അഭിവാദ്യം സ്വീകരിച്ചിട്ട് ഹി‌‌മ്‌ലർ ആ ഇരുമ്പ് വാതിൽ താണ്ടി  ഭൂമിക്കടിയിലെ നിലയിലേക്കുള്ള പടവുകളിറങ്ങി. ഒപ്പം പ്രെസ്റ്റണും.

വെള്ള പൂശിയ ആ ഇടനാഴിയിലെ മൌനം പ്രെസ്റ്റൺ‌ന്റെ ഭീതിയ്ക്ക് ആക്കം കൂട്ടി. പെട്ടെന്നാണ് അല്പം ദൂരെ നിന്നും വരുന്ന ആ ശബ്ദം അയാൾ ശ്രദ്ധിച്ചത്. കൃത്യമായ ഇടവേളയോടെ ആരെയോ അടിക്കുന്നത് പോലുള്ള ശബ്ദം. തടവറകളിലൊന്നിന് മുന്നിൽ ഹി‌മ്‌ലർ തന്റെ നടത്തം നിർത്തി അതിന്റെ ഇരുമ്പ് വാതിൽ തുറന്നു.

അറുപതോ അതിലധികമോ പ്രായം തോന്നിക്കുന്ന ഒരു മിലിട്ടറി ഉദ്യോഗസ്ഥനെ ഒരു ബെഞ്ചിൽ കമഴ്ത്തി കിടത്തിയിട്ടുണ്ടായിരുന്നു. തലമുടി മുഴുവനും നര കയറിയിരിക്കുന്നു. ഉരുക്ക് മുഷ്ടികളുള്ള രണ്ട് ഗെസ്റ്റപ്പോ ഭടന്മാർ ഒരു റബ്ബർ ചാട്ട ഉപയോഗിച്ച് അയാളുടെ പുറത്തും പൃഷ്ടഭാഗത്തും മാറി മാറി അടിച്ചു കൊണ്ടിരിക്കുകയാണ്. അത് ആസ്വദിച്ച് ഒരു സിഗരറ്റ് പുകച്ച് രസിച്ച് നിൽക്കുകയാണ് റോസ്മാൻ. അയാളുടെ ഷർട്ടിന്റെ കൈകൾ മുകളിലേക്ക് ചുരുട്ടി വച്ചിട്ടുണ്ടായിരുന്നു.

“ഇത്തരം മൂന്നാംമുറ തീരെ ശരിയല്ല  എന്തു പറയുന്നു പ്രെസ്റ്റൺ?”  ഹി‌മ്‌ലർ ചോദിച്ചു.

പ്രെസ്റ്റൺ‌ന്റെ വായ വരണ്ട് തുടങ്ങിയിരുന്നു. ഭീതി അടിവയറ്റിലൂടെ അരിച്ച് കയറുന്നത് അയാളറിഞ്ഞു.

“തീർച്ചയായും, ഹെർ റൈ ഫ്യൂറർ. ഭയാനകം

“ശരി തന്നെ പക്ഷേ, രാജ്യദ്രോഹക്കുറ്റം ചെയ്ത ഒരുവനോട് ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ പെരുമാറണമെന്നാണ് പറയുന്നത്? നമ്മുടെ സാമ്രാജ്യവും അതിന്റെ അധിപനും ആവശ്യപ്പെടുന്നത് പരിപൂർണ്ണ വിധേയത്വമാണ് ഫ്യൂറർ അഡോൾഫ് ഹിറ്റ്‌ലറോടുള്ള നിരുപാധിക വിധേയത്വം അതിൽ കുറഞ്ഞതൊന്നും തന്നെ ഇവിടെ സ്വീകാര്യമല്ല തന്നെ അതിൽ വീഴ്ച്ച വരുത്തുന്നവർ ആരായാലും ശരി അതിന്റെ തിക്തഫലം അനുഭവിക്കുക തന്നെ ചെയ്യും മനസ്സിലാകുന്നുണ്ടോ?”

അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം അക്ഷരം‌പ്രതി പ്രെസ്റ്റണ് മനസ്സിലായിക്കഴിഞ്ഞിരുന്നു. തിരിഞ്ഞ് പടവുകൾ കയറി മുകളിലേക്ക് പോകുന്ന ഹി‌‌മ്‌ലറെ അനുഗമിക്കുമ്പോൾ പ്രെസ്റ്റൺ കൈലേസ് കൊണ്ട് വായ് പൊത്തി. ആ പീഡന ദൃശ്യത്തിൽ അയാൾക്ക് മനം‌പിരട്ടൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു എന്നതായിരുന്നു സത്യം.

ആർട്ടിലറി മേജർ ജനറൽ കാൾ സ്റ്റെയ്നർ, അസഹ്യമായ വേദനയോടെ ഇഴഞ്ഞ് നീങ്ങി നിലവറയിലെ തന്റെ ഇരുട്ടുമുറിയുടെ മൂലയിൽ ചെന്ന് കൂനിപ്പിടിച്ച് ഇരുന്നു. വീണുപോകാതിരിക്കാൻ അദ്ദേഹം വിഷമിക്കുന്നുണ്ടായിരുന്നു. “ഒരു വാക്ക് പോലും ഇല്ല ഒരു വാക്ക് പോലും എന്നിൽ നിന്ന് അവർക്ക് കിട്ടില്ല അവർ എന്ത് തന്നെ ചെയ്താലും

* * * * * * * * * * * * * * * * * * * * * * * * * * * * *

ഒക്ടോബർ 9, ശനിയാഴ്ച്ച പുലർച്ചെ കൃത്യം 02:20.  ഡച്ച് തീരത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ജർമ്മൻ എയർഫോഴ്സിന്റെ നൈറ്റ് ഫൈറ്റർ ഗ്രൂപ്പ്-7 ലെ ക്യാപ്റ്റൻ പീറ്റർ ഗെറിക്ക് തന്റെ ദൌത്യം ലക്ഷ്യം കണ്ടതിന്റെ ആഹ്ലാദത്തിലാണ്. മുപ്പത്തിയെട്ടാമത്തെ ആളാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്. കനത്ത മേഘപാളികൾക്കിടയിലൂടെ ജങ്കേഴ്സ്-88 ൽ തന്റെ പതിവ് റോന്ത്ചുറ്റലിനിറങ്ങിയതാണ് ഗെറിക്ക്. കറുപ്പ് ചായമടിച്ച ഇരട്ട എൻ‌ജിനുള്ള യുദ്ധവിമാനമാണ് ജങ്കേഴ്സ്-88. പ്രത്യേക തരം റഡാർ ഏരിയലുകൾ സജ്ജീകരിച്ച  അത്തരം ഫൈറ്ററുകൾ രാത്രി കാലങ്ങളിൽ ബോംബിങ്ങിന് വരുന്ന റോയൽ എയർഫോഴ്സിന് അടുത്തകാലത്തായി കുറച്ചൊന്നുമല്ല നാശനഷ്ടങ്ങൾ വരുത്തിവച്ചുകൊണ്ടിരിക്കുന്നത്.

ഭാഗ്യം കൊണ്ട് മാത്രമായിരുന്നില്ല ഇന്നത്തെ ലക്ഷ്യം നിറവേറിയത്. ഇടത് ഭാഗത്തെ എൻ‌ജിനിലേക്കുള്ള ഫ്യൂവൽ സപ്ലൈ സിസ്റ്റത്തിൽ തകരാറ് കണ്ടതിനെത്തുടർന്ന് അര മണിക്കൂർ വൈകിയാണ് ടേക്ക് ഓഫ് ചെയ്യാൻ സാധിച്ചത്. ഹാനോവറിലെ ആക്രമണം കഴിഞ്ഞ് തിരിച്ച് പോകുന്ന ബ്രിട്ടീഷ് യുദ്ധവിമാനങ്ങളെ ആക്രമിക്കുവാനായി തന്റെ സഹപ്രവർത്തകരെല്ലാം തന്നെ വിമാനങ്ങളുമായി അപ്പോഴേക്കും പൊയ്ക്കഴിഞ്ഞിരുന്നു.

ഗെറിക്ക് ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും തന്റെ കൂട്ടാളികൾ ദൌത്യം കഴിഞ്ഞ് തിരികെ പൊയ്ക്കഴിഞ്ഞിരുന്നു. എങ്കിലും കൂട്ടം തെറ്റി വരാൻ സാദ്ധ്യതയുള്ള ഏതെങ്കിലും ബ്രിട്ടീഷ് ഫൈറ്ററിനായി പ്രതീക്ഷ കൈവിടാതെ അല്പനേരം കൂടി നിരീക്ഷണം നടത്തുവാൻ ഗെറിക്ക് തീരുമാനിക്കുകയായിരുന്നു.

ഇരുപത്തിമൂന്ന് വയസ്സ് മാത്രമേ ആയിട്ടുള്ളൂ ഗെറിക്കിന്. സുമുഖനായ ആ യുവാവിന്റെ കണ്ണുകളിൽ എപ്പോഴും അക്ഷമ നിറഞ്ഞ് നിൽക്കുന്നത് കാണാമായിരുന്നു. അദ്ദേഹത്തിന് മുന്നിൽ ജീവിതത്തിന് വേഗത തീരെ കുറവ് പോലെ. ഒരു മൂളിപ്പാട്ടുമായി മേഘങ്ങൾക്കിടയിലൂടെ അദ്ദേഹം വിമാനം പറത്തി.

അദ്ദേഹത്തിന്റെ പിന്നിലിരിക്കുന്ന റഡാർ ഓപ്പറേറ്റർ ഹോപ്റ്റ് പെട്ടെന്ന് മുന്നോട്ടാഞ്ഞ് ആവേശത്തോടെ പറഞ്ഞു. “കിട്ടിപ്പോയി. ഒരെണ്ണത്തിനെ കിട്ടിപ്പോയി

അതേ നിമിഷം തന്നെയാണ് ഗ്രൌണ്ട് കൺ‌‌ട്രോൾ NJG7ൽ നിന്ന്‌ മേജർ ഹാൻസ് ബെർഗറുടെ സ്വരം ഗെറിക്കിന്റെ ഹെഡ്ഫോണിൽ എത്തിയതും.

“വാൻഡറർ-4 ദിസ് ഈസ് ബ്ലാക്ക് നൈറ്റ് എ മെസേജ് ഫോർ യൂ ആർ യൂ റിസീവിങ്ങ്?”

“ലൌഡ് ആന്റ് ക്ലിയർ” ഗെറിക്ക് പ്രതിവചിച്ചു.

“നോട്ട്-എയ്റ്റ്-സെവൻ ഡിഗ്രീസ് തിരിയൂ ടാർഗറ്റ് റെയ്ഞ്ച് റ്റെൻ കിലോമീറ്റേഴ്സ്

ജങ്കേഴ്സ്-88 മേഘപാളികളിൽ നിന്ന് പുറത്തേക്ക് കുതിച്ചു. അടുത്ത നിമിഷം നിരീക്ഷകൻ ബോ‌മ്‌ലർ ഗെറിക്കിന്റെ ചുമലിൽ കൈ വച്ചു. ഗെറിക്ക് തന്റെ ഇരയെ പെട്ടെന്ന് തന്നെ കണ്ടുപിടിച്ചു. തെളിഞ്ഞ നിലാവെളിച്ചത്തിൽ ബ്രിട്ടൻ ലക്ഷ്യമാക്കി പറക്കുന്ന ഒരു ലങ്കാസ്റ്റർ ബോംബർ വിമാനം. ഇടത് വശത്തെ എൻ‌ജിനിൽ നിന്നും വമിക്കുന്ന പുക ആകാശത്തിൽ ചിത്രം വരയ്ക്കുന്നു.

“ബ്ലാക്ക് നൈറ്റ് ദിസ് ഈസ് വാൻഡറർ-4 ...” ഗെറിക്ക് സന്ദേശം കൊടുത്തു. “എനിക്ക് വ്യക്തമായി കാണുവാൻ സാധിക്കുന്നുണ്ട് ഗ്രൌണ്ട് അസിസ്റ്റൻസ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല

ഗെറിക്ക് വീണ്ടും വിമാനവുമായി മേഘപാളികൾക്കിടയിലേക്ക് അപ്രത്യക്ഷനായി. അവിടെ നിന്നും അഞ്ഞൂറ് അടി താഴ്ന്ന് ഇടത് വശത്തേക്ക് വളഞ്ഞ് പറന്നു. ഏതാനും മൈലുകൾ കഴിഞ്ഞതോടെ അവരുടെ സ്ഥാനം ആ ലങ്കാസ്റ്റർ വിമാനത്തിന്റെ താഴെ പിൻ‌ഭാഗത്തായി. തങ്ങളുടെ തലയ്ക്ക് മുകളിലൂടെ പുക തുപ്പിക്കൊണ്ട് പറക്കുന്ന ആ വിമാനം സുനിശ്ചിതമായ ടാർഗറ്റ് ആണെന്ന് ഗെറിക്ക് ഉറപ്പ് വരുത്തി.

1943 ന്റെ ആദ്യപാദം പിന്നിടുമ്പോഴേക്കും ജർമ്മൻ യുദ്ധവിമാനങ്ങളിൽ രാത്രികാല ആക്രമണത്തിനായി “Schraege Musik” എന്നൊരു രഹസ്യ സംവിധാനം നിലവിൽ വന്നു കഴിഞ്ഞിരുന്നു. ഇരുപത് മില്ലീ മീറ്ററിന്റെ ഒരു ജോഡി പീരങ്കികൾ വിമാനത്തിന്റെ ഇരുവശങ്ങളിലുമായി പത്ത് മുതൽ ഇരുപത് ഡിഗ്രി വരെ മുകളിലേക്ക് വെടിയുതിർക്കാവുന്ന വിധത്തിലായി ഘടിപ്പിച്ചിരിക്കുന്നു. ഈ സംവിധാനം കൊണ്ടുള്ള ഗുണം ഇതായിരുന്നു. ടാർഗറ്റിലുള്ള ബോംബർ വിമാനത്തിന്റെ തൊട്ട് താഴെ കൂടി പറന്ന് വളരെ കൃത്യമായി മുകളിലേക്ക് വെടിയുതിർക്കുക. മുകളിൽ പറക്കുന്ന വിമാനത്തിലുള്ളവർക്ക് താഴെയുള്ള വിമാനം ദൃശ്യമായിരിക്കില്ല എന്നതായിരുന്നു ഏറ്റവും രസകരമായ വസ്തുത. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ നിരവധി ബ്രിട്ടീഷ് യുദ്ധവിമാനങ്ങളാണ് ഇത്തരത്തിൽ വെടിയേറ്റ് കൂപ്പുകുത്തിയത്.

അങ്ങനെ ആ നിമിഷം വന്നെത്തി. സെക്കന്റുകൾ പോലും തെറ്റാതെ ഗെറിക്ക് ഫയർ ചെയ്തു. പിന്നെ നൊടിയിടയിൽ ഇടത്തോട്ട് മാറി ദൂരേയ്ക്ക് പറന്നു. ലങ്കാസ്റ്റർ ഒന്ന് ഉലഞ്ഞ് മുന്നോട്ട് കൂപ്പുകുത്തി. മുവ്വായിരം അടി താഴെ കടലിലേക്ക്. ഒന്നിന് പിറകെ ഒന്നായി രണ്ട് പാരച്യൂട്ടുകൾ പുറത്തേക്ക് തെറിക്കുന്നത് അദ്ദേഹത്തിന് കാണാനായി. അടുത്ത നിമിഷം ആ വിമാനം വലിയൊരു അഗ്നിഗോളമായി മാറി പൊട്ടിത്തെറിച്ചു കഴിഞ്ഞിരുന്നു. അത് താഴെ കടലിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം പാരച്യൂട്ടുകളിൽ ഒന്നിന് തീ പിടിച്ച് ജ്വലിക്കുന്നത് തന്റെ കൺ‌മുന്നിൽ ദർശിക്കുകയായിരുന്നു ഗെറിക്ക്.

“ഡിയർ ഗോഡ് ഇൻ ഹെവൻ…!” ഭയചകിതനായി ബോ‌മ്‌ലർ വിളിച്ചു.

”എന്ത് ദൈവം?” ഗെറിക്ക് ആവേശം കൊണ്ടു. “പെട്ടെന്ന് ഗ്രൌണ്ടിലേക്ക് മെസേജ് കൊടുക്കൂ താഴേക്ക് ഒരുത്തൻ പാരച്യൂട്ടിൽ വരുന്നുണ്ട് പിടിച്ച് കൂട്ടിലടച്ചോളാൻ പറഞ്ഞ്  അപ്പോൾ ശരി നമുക്കിനി തിരിച്ച് പോയാലോ?”

 (തുടരും)

28 comments:

  1. കഥയിൽ പുതിയ കഥാപാത്രമെത്തുന്നു... ജങ്കേഴ്സ്-88 മായി ക്യാപ്റ്റൻ പീറ്റർ ഗെറിക്ക്... സ്റ്റോം വാണിങ്ങിൽ ജങ്കേഴ്സ് പറപ്പിച്ചിരുന്ന ഹോസ്റ്റ് നെക്കറെ ഓർക്കുന്നുവോ കൂട്ടുകാരിൽ ആരെങ്കിലും?

    ReplyDelete
  2. ആദ്യ വായന എന്‍റെയാണ്.
    അങ്ങിനെ പുതിയ ഒരാള്‍ കൂടി വന്നു. അപ്പോള്‍ ഈ പുള്ളിയാരിക്കും നമ്മുടെ ടീമിനെ യു.കെ യില്‍ എത്തിക്കാന്‍ പോകുന്നത് അല്ലെ..?

    ReplyDelete
    Replies
    1. അതെങ്ങനെ മണത്തറിഞ്ഞു ശ്രീജിത്ത്? :)

      Delete
  3. ആളുകളെ അടിക്കുന്നതും കൊല്ലുന്നതും ഒന്നും വായിച്ചിട്ട് അത്ര സുഖം തോന്നുന്നില്ല....... പേടിയാവുന്നു.

    ReplyDelete
    Replies
    1. ഒന്നോർത്താൽ നാമൊക്കെ ജീവിക്കുന്നത് എത്രയോ നല്ല കാലഘട്ടത്തിലാണ്, എന്തൊക്കെ പറഞ്ഞാലും...

      Delete
  4. മുന്‍ലക്കങ്ങള്‍ തുടര്‍ച്ചയായി വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയങ്ങോട്ട് തുടര്‍ന്ന് പോകാന്‍ നോക്കട്ടെ. പുതിയ കഥാപാത്രത്തിനെ പിന്‍ തുടര്‍ന്ന് നോക്കട്ടെ.

    ReplyDelete
    Replies
    1. റാംജി.... സ്വാഗതം... ഇവിടെ ആദ്യമായിട്ടാണെന്ന് തോന്നുന്നു? തുടർന്നും ഒപ്പമുണ്ടാകുമല്ലോ....

      Delete
  5. വീണ്ടും ഒരു ജങ്കേഴ്സ്!!! ഒപ്പം മറ്റൊരു ഗെറിക്ക്!!!

    ഇനി എന്താകുമെന്ന് കാണട്ടെ...

    ReplyDelete
    Replies
    1. അതേ ശ്രീ... ജങ്കേഴ്സും ഗെറിക്കും ഒക്കെ നമ്മുടെ ആവേശമായിരുന്നുവല്ലോ ഒരു കാലത്ത്...

      Delete
  6. കഥ സാഹസികതയുടെ മറ്റൊരു ഘട്ടത്തിലേക്ക്..
    ആശംസകൾ...

    ReplyDelete
  7. ഗെസ്റ്റപ്പോ, എന്താപ്പോ ഒരു ക്രൂരത.

    അങ്ങനെ നമ്മുടെ സാഹസികന്‍ ഗെറിക്ക് മൂളിപ്പാട്ടും പാടി എത്തി.

    ReplyDelete
  8. ഗെസ്റ്റപ്പോ എന്താപ്പോ ഒരു ക്രൂരത.

    ഒരു മൂളിപ്പാട്ടും പാടി സാഹസികന്‍ ഗെറിക്ക് എത്തി.

    ReplyDelete
    Replies
    1. ക്രൂരതയുടെ പര്യായമായിരുന്നു ഗെസ്റ്റപ്പോ എന്ന രഹസ്യപോലീസ്...

      ഗെറിക്ക് എന്ന പേര് കേട്ടപ്പോഴേക്കും സ്റ്റോം വാണിങ്ങ് സുഹൃത്തുക്കൾ സടകുടഞ്ഞെഴുന്നറ്റല്ലോ... അത് പോൾ ഗെറിക്ക്... ഇത് പീറ്റർ ഗെറിക്ക്...

      Delete
    2. സ്റ്റോം വാണിംഗ് വായിച്ചിട്ടുള്ളവർ പോൾ ഗെറിക്കിനെ എങ്ങനെ മറക്കും, വിനുവേട്ടാ.. :)

      Delete
  9. ചാർളി പലവട്ടം ഇവിടെ കറങ്ങിത്തിരിഞ്ഞ് നടക്കുന്നത് ഞാൻ കാണുന്നുണ്ട് കേട്ടോ... ഇനിയും ഈ സ്റ്റേജിൽ കയറി മുഖം കാണിച്ചില്ലെങ്കിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതാണ്... :)

    ReplyDelete
    Replies
    1. ആളറിയാതെ ഇരിക്കാന്‍ മുഖംമൂടി അണിഞ്ഞ് വരേണ്ടി വരുമോ ?

      തല്ലേണ്ട..ഒന്നു പേടിപ്പിച്ചു വിട്ടാല്‍ മതി കേട്ടോ ..ഞാന്‍ നന്നായിക്കോളാം.
      എന്റെ അക്രമങ്ങള്‍ അടുത്ത ലക്കം മുതല്‍ ...

      Delete
    2. ചാർളിച്ചാ.. ഇതുവരെ ഇട്ട മുഖം‌മൂടികളൊക്കെ വിനുവേട്ടൻ പൊളിച്ചടുക്കിയില്ലേ... ഇനി രക്ഷയില്ല.. :)

      Delete
  10. വിനുവേട്ടാ,ആകെപ്പാടെ അന്തരീക്ഷം
    ഭയാനകം ആയല്ലോ..

    ReplyDelete
  11. അല്ലെങ്കിലും യുദ്ധാന്തരീക്ഷം എപ്പോഴും ഭീകരമാണല്ലോ വിൻസന്റ് മാഷേ...

    ReplyDelete
  12. ആ ക്രൂരത വായിച്ചിട്ടുതന്നെ പേടിയാവുന്നു. ഗെറിക്കു് ഒരു ചുണക്കുട്ടി തന്നെ.

    ReplyDelete
  13. അപ്പോൾ ഈ ഗെറിക്കിനെയും ഇഷ്ടമായി അല്ലേ?

    ReplyDelete
  14. അന്ന് പോൾ.. ഇന്ന് പീറ്റർ.. ഈ ഗെറിക്കുമാരെല്ലാം തകർപ്പന്മാർ ആണല്ലോ.. പീറ്റർ ഗെറിക്കിന്റെ ആഗമനം കലക്കി..

    പക്ഷേ, നമ്മുടെ തുറുപ്പ് ചീട്ടായ ‘ജനറൽ കാൾ സ്റ്റെയ്‌നറെ’ അവതരിപ്പിച്ച രീതിയാണ് മനസ്സിൽ തട്ടിയത്.. ഗെസ്റ്റപ്പോയുടെ ഭീകരതയെ പ്രെസ്റ്റണ് മാത്രമല്ല, വായക്കാർക്കും ശരിക്കും പിടികിട്ടി.. ഹെന്റമ്മോ!!

    ഇനി നമ്മൾ തിരിച്ചുപോവുന്ന പ്രശ്നമില്ല.. രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം.. :)

    ReplyDelete
  15. എല്ലാ യുദ്ധരംഗങ്ങലിലും ദൈവങ്ങൾ സ്വർഗത്തിൽ നിന്നും നരകങ്ങളിൽ പോയി രാപാർക്കും...!

    ReplyDelete
  16. വിനുവേട്ടാ, പരുന്ത്‌ എവിടെ..?

    ReplyDelete
  17. വായിക്കുന്നു

    ReplyDelete
  18. പഴയ ഗെറിക്‌ ആണെന്നോർത്ത്‌ പോയി.

    ബാക്കി വായിക്കട്ടെ.

    ReplyDelete
    Replies
    1. പഴയ ഗെറിക്കിനെ എങ്ങനെ മറക്കാന്‍ സാധിക്കും...?

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...