Thursday, November 1, 2012

ഈഗിൾ ഹാസ് ലാന്റഡ് – 59



സമയം പുലർച്ചെ രണ്ടേമുക്കാൽ. അയർലണ്ടിലെ മൊനാഗൻ പ്രവിശ്യയിലുള്ള കോൺ‌റോയ് ഗ്രാമത്തിലെ ഒരു ആട്ടിടയനായ സ്യൂമാസ് ഓബ്രോയ്ൻ തന്റെ വീട്ടിലേക്കുള്ള യാത്രയിലാണ്. വിജനമായ തരിശ്‌നിലങ്ങളിലൂടെ ഇരുട്ടത്തുള്ള ആ നടപ്പിൽ അയാൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.  

തികച്ചും സ്വാഭാവികമായിരുന്നു താനും അത്. വയസ്സ് എഴുപത്തിയാറ് കഴിഞ്ഞിരിക്കുന്നു. സമപ്രായക്കാരിൽ പലരും ഈ ലോകത്തോട് തന്നെ വിടപറഞ്ഞുകഴിഞ്ഞിരിക്കുന്നു. തന്റെ  ഒരു സുഹൃത്തിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പുറപ്പെടുമ്പോഴേക്കും സമയം വളരെ വൈകിക്കഴിഞ്ഞിരുന്നു. ഏതാണ്ട് പതിനേഴ് മണിക്കൂറുകളോളം നീണ്ടു നിന്ന ചടങ്ങുകളായിരുന്നു അത്.

ഏതൊരു അയർലണ്ടുകാരനെയും പോലെ മദ്യം അയാളുടെയും ദൌർബല്യമായിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ നല്ലൊരളവ് അകത്താക്കിയതിന്റെ പ്രതിപ്രവർത്തനം അയാളുടെ മസ്തിഷ്കത്തെയും ശരീരത്തെയും തന്നെ ബാധിച്ചു കഴിഞ്ഞിരുന്നു. താൻ ഈ ലോകത്ത് തന്നെയാണോ എന്ന് പോലും സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.

പെട്ടെന്നാണ് ഇരുട്ടിൽ നിന്നും തന്റെ തലയ്ക്ക് മുകളിലൂടെ ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ വെളുത്ത ഒരു ഭീമാകാരൻ പക്ഷി പറന്ന് വന്ന് അരികിലുള്ള മതിലിന് സമീപം വീണത് പോലെ തോന്നിയത്. മദ്യലഹരിയിലായിരുന്നതിനാൽ ഭയം തോന്നിയില്ലെങ്കിലും അതെന്ത് പക്ഷിയാണെന്നറിയാനുള്ള ജിജ്ഞാസ അയാളെ അങ്ങോട്ട് നയിച്ചു.  

എല്ലാം കൊണ്ടും വളരെ കൃത്യമായ ലാന്റിങ്ങ് ആയിരുന്നു ഡെവ്‌ലിന്റേത്. തന്റെ ബെൽറ്റിൽ നിന്നും ഇരുപത് അടി നീളമുള്ള ചരടിൽ ബന്ധിപ്പിച്ചിരുന്ന സപ്ലൈ ബാഗ് ആണ് ആദ്യം നിലം തൊട്ടത്. ആ മുന്നറിയിപ്പിൽ ലാന്റ് ചെയ്യാൻ തയ്യാറെടുത്ത ഡെവ്‌ലിൻ സെക്കന്റുകൾക്കകം ആ തരിശ് നിലത്ത് കാൽ കുത്തിയെങ്കിലും ബാലൻസ് തെറ്റി വീണ് രണ്ട് മൂന്ന് വട്ടം ഉരുണ്ട് പോയി. നൊടിയിടയിൽ ചാടിയെഴുന്നേറ്റ അദ്ദേഹം പാരച്യൂട്ടിന്റെ ചരടുകൾ തന്നിൽ നിന്ന് അഴിച്ച് മാറ്റുവാനാരംഭിച്ചു.

ഏതാണ്ട് അതേ നിമിഷമാണ് മേഘങ്ങൾക്കിടയിൽ മറഞ്ഞിരുന്ന ചന്ദ്രൻ പുറത്തേക്ക് ചെറുതായി ഒന്ന് എത്തിനോക്കിയത്. അവിടെ പരന്ന മങ്ങിയ നിലാവെട്ടം ഡെവ്‌ലിന് ധാരാളമായിരുന്നു. തന്നെക്കാൾ മുമ്പ് പതിച്ച സപ്ലൈ ബാഗ് തുറന്ന് അദ്ദേഹം ചെറിയ ഷവൽ, കറുത്ത റെയിൻ കോട്ട്, തൊപ്പി, ഷൂസ്, അത്ര ചെറുതല്ലാത്ത ഗ്ലാഡ്സ്റ്റൺ ബാഗ് എന്നിവ പുറത്തെടുത്തു.

തന്റെയരികിലുള്ള മുള്ളുവേലിയുടെ സമീപമുള്ള ചെറിയൊരു കുഴി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഷവൽ ഉപയോഗിച്ച് ആ കുഴിയിൽ നിന്നും അൽപ്പം മണ്ണ് തോണ്ടി പുറത്തേക്കിട്ടതിന് ശേഷം അദ്ദേഹം തന്റെ ഫ്ലയിങ്ങ് ഓവറോൾ അഴിച്ചു. അതിനോടനുബന്ധിച്ച് ഘടിപ്പിച്ചിരുന്ന കാലിയായ ബാഗിൽ ഓവറോളും ഫ്ലയിങ്ങ് ബൂട്ട്സും പാരച്യൂട്ടും എല്ലാം നിറച്ച് ആ കുഴിയിലേക്കിട്ട് പെട്ടെന്ന് തന്നെ മണ്ണിട്ട് മൂടി.  പിന്നെ അതിന് മുകളിൽ അവിടെയുണ്ടായിരുന്ന കരിയിലകളും ചുള്ളിക്കമ്പുകളും അലക്ഷ്യമായി വിതറി പ്രത്യക്ഷത്തിൽ അപാകതകളൊന്നും തോന്നാത്ത രീതിയിൽ ആക്കിത്തീർത്തിട്ട് അടുത്തു കണ്ട കുറ്റിക്കാട്ടിലേക്ക് ഷവൽ വലിച്ചെറിഞ്ഞു.

റെയിൻ‌കോട്ട് എടുത്തണിഞ്ഞ് ഗ്ലാഡ്സ്റ്റൺ ബാഗുമെടുത്ത് തിരിഞ്ഞ അദ്ദേഹം കണ്ടത് അരികിലുള്ള മതിലിൽ ചാരി തന്നെത്തന്നെ വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന സ്യൂമാസ് ഓബ്രോയ്നെയാണ്. ഒന്ന് പകച്ചുവെങ്കിലും അയാളെ ഗൌനിക്കാതെ നീങ്ങുവാൻ തുടങ്ങിയ ഡെവ്‌ലിന്റെ നാസാരന്ധ്രങ്ങളിൽ ഐറിഷ് വിസ്കിയുടെ വീര്യമേറിയ ഗന്ധം അടിച്ച് കയറിയത് പെട്ടെന്നായിരുന്നു.

“എന്ത് ജീവിയാണ് നിങ്ങൾ? മനുഷ്യനോ അതോ പിശാചോ? ഈ ലോകത്ത് നിന്നോ അതോ അന്യഗ്രഹത്തിൽ നിന്നോ?” കിഴവന്റെ സ്വരം കുഴഞ്ഞതെങ്കിലും വ്യക്തമായിരുന്നു.

“ദൈവം നമ്മെ രക്ഷിക്കട്ടെ വയോധികാ പക്ഷേ, ഒരു കാര്യം ഞാൻ പറയാം നല്ല വീര്യമുള്ള വിസ്കിയാണല്ലോ അകത്താക്കിയിരിക്കുന്നത് നമ്മളാരെങ്കിലും ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചാൽ മതി രണ്ട് പേരും കത്തിയമരും എന്നതിൽ ഒരു സംശയവുമില്ല എനിക്ക് പിന്നെ നിങ്ങളുടെ ചോദ്യത്തിന്റെ ഉത്തരം മനുഷ്യനും പിശാചും കൂടിച്ചേർന്ന ജീവിയാണ് ഞാൻ ഒരു പാവം ഐറിഷ് യുവാവ് നീണ്ട വിദേശവാസത്തിന് ശേഷം ജന്മദേശത്തേക്ക് വരുവാ‍ൻ ഒരു പുതിയ വഴി തെരഞ്ഞെടുത്തതാണ്

“ഓഹോ, അങ്ങനെയാണോ?” ഓബ്രോയ്ൻ ചോദിച്ചു.

“എന്താ, ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ?”

കിഴവന്റെ മുഖം സന്തോഷത്താൽ വിടർന്നു. “Cead mile failte sabhaile romhat” അയാൾ ഐറിഷ് ഭാഷയിൽ ഉറക്കെ പറഞ്ഞു. “നൂറ് നൂറായിരം സ്വാഗതം ജന്മനാട്ടിലേക്ക്

ഡെവ്‌ലിൻ പുഞ്ചിരിച്ചു.

“Go raibh maith agat” ഡെവ്‌ലിൻ പ്രതിവചിച്ചു. “നന്ദി

അദ്ദേഹം തന്റെ ഗ്ലാഡ്സ്റ്റൺ ബാഗ് വീണ്ടുമെടുത്ത് മതിൽ ചാടിക്കടന്ന് പുൽ‌മൈതാനത്തിന് കുറുകേ നടന്നകന്നു. എത്ര ഹ്രസ്വമാണ് ഈ സന്ദർശനമെങ്കിലും ജന്മദേശത്ത് കാൽകുത്താൻ സാധിച്ചതിൽ അദ്ദേഹത്തിന് അവാച്യമായ അനുഭൂതി അനുഭവപ്പെട്ടു. ചെറുതായി ചൂളമടിച്ചു കൊണ്ട് അദ്ദേഹം നടത്തം തുടർന്നു.

സ്ഥലപരിചയമുണ്ടായിരുന്നത് കൊണ്ട് ഗ്രാമത്തിലെ ചെമ്മൺ പാതയിലൂടെ രണ്ടര മണിക്കൂർ ആഞ്ഞ് നടന്നപ്പോൾ യൂൾസ്റ്റർ അതിർത്തിയിൽ എത്തിച്ചേർന്നു. അയർലണ്ടിന്റെയും ഇംഗ്ലണ്ടിന്റെയും അതിർത്തി വേർതിരിവുകളില്ലാതെ ഒന്നായി കിടക്കുന്നു. ബ്രിട്ടീഷ് മണ്ണിലേക്ക് കാലെടുത്ത് വച്ച് ചുറ്റുമൊന്ന് വീക്ഷിച്ചിട്ട് അദ്ദേഹം നടത്തം തുടർന്നു. അത് വഴി വന്ന ഒരു പാൽ വിതരണ ട്രക്കിൽ കയറി ആറു മണിയായപ്പോഴേക്കും അർമാഗ് പട്ടണത്തിൽ ഇറങ്ങി. ഏഴ് മണിയോടെ അദ്ദേഹം ബെൽഫാസ്റ്റിലേക്കുള്ള തീവണ്ടിയുടെ മൂന്നാം ക്ലാസ് കമ്പാർട്ട് മെന്റിൽ സ്ഥലം പിടിച്ചു കഴിഞ്ഞിരുന്നു.


            * * * * * * * * * * * * * * * * * * * * * * * * *

ബുധനാഴ്ച്ച. പ്രഭാതത്തിൽ തന്നെ തുടങ്ങിയ മഴയാണ്. മദ്ധ്യാഹ്നം കടന്നിട്ടും കുറയുന്നതിനുള്ള ലക്ഷണം കാണുന്നില്ല്ല. നോർത്ത് സീയുടെ തീരത്തുള്ള ക്ലേ, ഹോബ്സ് എന്റ്, ബ്ലെയ്ക്കനീ പ്രദേശങ്ങളിൽ നേരിയ തോതിൽ മഞ്ഞ് വീഴ്ചയും തുടങ്ങിയിരിക്കുന്നു.

എന്നിട്ടും ജോവന്ന ഗ്രേ വെറുതെയിരുന്നില്ല. മദ്ധ്യാഹ്നഭക്ഷണത്തിന് ശേഷം അവർ കോട്ടേജിന് മുന്നിലെ തോട്ടത്തിലേക്കിറങ്ങി. വളർത്തു നായ പാച്ച് അവരെ തൊട്ടുരുമ്മി അനുഗമിച്ചു. പാകമായ ഉരുളക്കിഴങ്ങ് മണ്ണിൽ നിന്ന് പിഴുതെടുക്കുവാൻ വൈകിയിരിക്കുന്നു. അതിന് തുനിയവെയാണ് ആരോ ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ടത്.

ഇടി മുഴക്കം പോലെ പാച്ച് പെട്ടെന്ന് ഒന്ന് കുരച്ചെങ്കിലും എന്തു കൊണ്ടോ അവൻ നിശബ്ദനായി. പൊടുന്നനെ തിരിഞ്ഞ് നോക്കിയ ജോവന്ന കണ്ടത് ഗെയ്റ്റിനരികിൽ നിൽക്കുന്ന അപരിചിതനെയാണ്. അധികം ഉയരമില്ലാത്ത വെളുത്ത് വിളറിയ മനുഷ്യൻ. വീതിയേറിയ ചുമലും താൻ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം നീലനിറമുള്ള കണ്ണുകളും. കറുത്ത ട്രെഞ്ച് കോട്ടും തൊപ്പിയും ധരിച്ചിരിക്കുന്ന അയാളുടെ ഇടത് കൈയിൽ ഒരു ഗ്ലാഡ്സ്റ്റൺ ബാഗ് ഉണ്ട്.

“മിസ്സിസ് ഗ്രേ?  മിസ്സിസ് ജോവന്ന ഗ്രേ?” ഐറിഷ് ചുവയുള്ള അദ്ദേഹത്തിന്റെ സ്വരം മൃദുവായിരുന്നു.

“അതേ” അടിവയറ്റിൽ നിന്നും ഒരു കാളൽ അനുഭവപ്പെടുന്നത് പോലെ തോന്നി ജോവന്നയ്ക്ക്. ഒരു നിമിഷം തന്റെ ശ്വാസം തന്നെ നിലച്ചുപോയത് പോലെ.

അദ്ദേഹം പുഞ്ചിരിച്ചു.  “പരസ്പര വിശ്വാസത്തിന്റെ മെഴുക് തിരി ഹൃദയത്തിൽ തെളിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു

“Magna est veritas et praevalet” ഐറിഷ് ഭാഷയിൽ അവർ പ്രതിവചിച്ചു.

“സത്യം എന്നും മഹത്തരം ദൈവം എല്ലാത്തിനും അധിപൻ” ലിയാം ഡെവ്‌ലിൻ മന്ദഹസിച്ചു. “ഒരു കപ്പ് ചായ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു മിസ്സിസ് ഗ്രേ വല്ലാത്തൊരു യാത്ര തന്നെയായിരുന്നു

(തുടരും)

63 comments:

  1. ദൌത്യത്തിന്റെ ആദ്യ ചുവടുവയ്പ്പായി ഡെവ്‌ലിൻ നോർഫോക്കിലെ സ്റ്റഡ്ലി കോൺസ്റ്റബിളിലുള്ള ജോവന്ന ഗ്രേയുടെ വസതിയിൽ എത്തുന്നു...

    ReplyDelete
  2. ഇത്തവണ നടയടി എന്റെ വക.. (കുറെക്കാലമായി ഇങ്ങനെയൊരു അവസരം കിട്ടിയിട്ട്.. :) )

    “പരസ്പര വിശ്വാസത്തിന്റെ മെഴുക് തിരി ഹൃദയത്തിൽ കൊളുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു…”

    ഒരു പുഞ്ചിരിയോടെയല്ലാതെ ആർക്കും ഇത്തരമൊരു കാര്യം പറയാൻ പറ്റില്ല.. സംശയമുണ്ടെങ്കിൽ നിങ്ങൾ ഒന്ന് ശ്രമിച്ചുനോക്കൂ.. :)

    ReplyDelete
    Replies
    1. ഉവ്വ..
      കാലത്തേ ബോസ്സിന്റെ മുഖത്തു നോക്കി രണ്ടു വട്ടം പറഞ്ഞു നോക്കീതാ ...
      പുഞ്ചിരി....എന്നേക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ..

      Delete
    2. രാവിലെ തന്നെ ബോസിന്റെ വായിൽ ഇരിക്കുന്നത് കിട്ടി അല്ലേ ചാർളീ? ജിമ്മിയെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ... :)

      Delete
    3. ചാർളിച്ചാ, ബോസിന്റെ മുഖത്ത് നോക്കി പുഞ്ചിരിയോടെ പറയാനല്ലേ ഞാൻ പറഞ്ഞുള്ളൂ.. അല്ലാതെ അങ്ങേരുടെ നെഞ്ചത്ത് തിരി കൊളുത്താനല്ല ഉദ്ദേശിച്ചത്.. :)

      Delete
    4. പുഞ്ചിരിച്ചോണ്ട് ഡയലോഗ് പറയാന്‍ പറഞ്ഞപ്പോ ചാര്‍ളിച്ചായന്‍ അങ്ങേരുടെ നെഞ്ചത്ത് തിരി കൊളുത്തീട്ട് പുഞ്ചിരിച്ചു കാണും. പിന്നെങ്ങനാ... ;)

      Delete
  3. അപ്പൊ നടയടിക്കാന്‍ ഓടി വന്ന ഞാന്‍ ആരായി, അല്ല ആരായി.?

    എന്തായാലും ടെസ്റ്റ്‌ ടോസ്‌ യു കെ യില്‍ എത്തിയല്ലോ. ഇനി കാര്യങ്ങള്‍ വേഗം ആയിക്കോട്ടെ.

    ReplyDelete
    Replies
    1. പൊട്ടിച്ചേ.. പൊട്ടിച്ചേ.. ലംബൻ ചേട്ടനെ പൊട്ടിച്ചേ... (

      ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം..)

      Delete
    2. അതിനാണേല്‍ ആരും മിനക്കെട്ടു വരണമെന്നില്ല...(മാത്രോമല്ല ഇക്കൊല്ലം ഇനി വേറേ മല്‍സരങ്ങളും ഇല്ല)

      Delete
    3. ചാർളി ഇന്ന് അപാര ഫോമിലാണല്ലോ...

      Delete
  4. മണത്ത് വീര്യം മനസ്സിലാക്കുമ്പോള്‍ നല്ല കഴിവാണല്ലോ.
    അടുത്ത അദ്ധ്യായത്തില്‍ കാണാം.

    ReplyDelete
    Replies
    1. റാംജി ഭായ്... നോവലിനൊപ്പം കൂടിയതിൽ വളരെ സന്തോഷമുണ്ട് കേട്ടോ...

      Delete
  5. ലാന്‍ഡിംഗ് സൂപ്പര്‍

    (ഐറിഷ് ഭാഷയെന്നൊന്നുണ്ടെന്ന് ഇപ്പഴാണറിയുന്നത്. ഞാനോര്‍ത്തത് അയര്‍ലന്റില്‍ ഇംഗ്ലിഷ് മാത്രമേയുള്ളുവെന്നാണ്)

    ReplyDelete
    Replies
    1. എന്റെയും ധാരണ അതുതന്നെ ആയിരുന്നു അജിത്‌ഭായ്...

      Delete
    2. ഇംഗ്ലണ്ട്കാർക്ക് ഇംഗ്ലീഷ്
      ഐർലണ്ട്കാർക്ക് ഐറിഷ്
      സ്കോട്ട്ലണ്ട്കാർക്ക് സ്കോട്ടിഷ് - എന്നിങ്ങനെ യു.കെ-യിലെ ഭാഷകളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു.. ഇതുകൂടാതെ അവിടെ ചെല്ലുന്ന മലയാളികൾക്കായി ‘മംഗ്ലീഷ്’ എന്നൊരു വകഭേദം കൂടെയുണ്ട്..

      ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ ഭാഷാവരം വേണം.. (എനിക്കും ചാർളിച്ചനും മാത്രമേ ആ വരം കിട്ടിയിട്ടുള്ളൂ...)

      Delete
  6. സ്യൂമാസ് ഓബ്രോയ്ൻ എന്ന കിഴവൻ ഒരു പാരയാവുമോ...?
    ആശംസകൾ...

    ReplyDelete
    Replies
    1. നമുക്ക് കാത്തിരിക്കാം അശോകൻ മാഷേ...

      Delete
  7. അതെയതെ, ആ ലാന്റിങ്ങ് അടിപൊളിയായി.

    ReplyDelete
    Replies
    1. ശരിയാണ് ശ്രീ... ഡെവ്‌ലിന്റെ ലാന്റിങ്ങ് കണ്ടുകൊണ്ടിരുന്ന സ്യൂമാസ് ഓബ്രോയ്നെ എഴുതിക്കൊണ്ടിരിക്കുമ്പോൾ നമ്മുടെ വേലായുധേട്ടനെയാണ് എനിക്കോർമ്മ വന്നത്... :)

      Delete
  8. വിനുവേട്ടന് ,
    നോവലിനെ കുറിച്ച് കൂടുതല്‍ അറിയില്ലെങ്കിലും
    ആമുഖം വായിച്ചു....
    അദ്ധ്യായം 59 ന്റെ
    വിവര്‍ത്തനം മനോഹരമായിരിക്കുന്നു...
    ആദ്യം മുതല്‍ വായിക്കാം

    ReplyDelete
    Replies
    1. പ്രഥമ സന്ദർശനത്തിന് നന്ദി കൺ‌മഷി... ആദ്യം മുതൽ വായിച്ച് പെട്ടെന്ന് ഒപ്പമെത്തുമല്ലോ...

      Delete
  9. ഒരു അയരീഷിയന്‍ നാഗരികത എന്നൊക്കെ ഇതിനെ വിളിച്ചൂടെ......
    പട്ടില്ലെല്ലേ......
    സോറി...........
    വളരെ നന്നായിരിക്കുന്നു.


    വായിച്ചപ്പോള്‍ വല്ലാത്ത അനുഭൂതി.
    അയര്‍ലാന്റൊക്കെ ഒന്ന് കാണണം. ന്തേയ്‌.................

    ReplyDelete
    Replies
    1. പട്ടില്ലെല്ലേ...?


      പട്ടിയുണ്ടല്ലോ(ചിലയിടങ്ങളില്‍ നായ എന്നും പറയും)...
      അതിന്റെ പേരാണ് പാച്ച് :)

      Delete
    2. ജ്വാല മാസിക... ഈഗിളിന്റെ മുറ്റത്തേക്ക് സ്വാഗതം...

      ഐറിഷ്യൻ നാഗരികത എന്നൊന്നും പറയാൻ പറ്റില്ല... കാരണം ഈ നോവലിന്റെ പശ്ചാത്തലം അയർലണ്ട് അല്ല... ജർമ്മനിയും ഇംഗ്ലണ്ടുമാണ്... ആദ്യം മുതൽ വായിച്ച് ഒപ്പമെത്താൻ ശ്രമിക്കുമല്ലോ...

      ചാർളി പിന്നെയും ചിരിപ്പിക്കാൻ തുടങ്ങി... :)

      Delete
  10. Magna est veritas et praevalet
    ശ്ശൊ...അയര്‍ലണ്ടിലെ അമ്മായി പണ്ടേ ഐറിഷ് ഭാഷ പഠിപ്പിച്ചിരുന്നതു തുണയായി..

    ReplyDelete
    Replies
    1. എന്നാൽ അതിന്റെ അർത്ഥം ഒന്ന് പറഞ്ഞ് തരൂ ചാർളീ... എനിക്കും അറിയണമെന്നുണ്ട്... :)

      Delete
    2. അതിന് അങ്ങനെ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല വിനുവേട്ടാ.. പണ്ട് മാഗ്നാകാർട്ടയിൽ ഒപ്പുവച്ചപ്പോൾ വേറിട്ട്പോയ ഏതോ വാലറ്റിന്റെ കാര്യം പറഞ്ഞതാണ്..

      Delete
    3. ചാര്‍ച്ചായന്‍ എന്തോ ഉറക്കപ്പിച്ച് പറഞ്ഞെന്നും വച്ച് ഡിക്ഷ്ണറിയും തപ്പി അതിന്റെ അര്‍ത്ഥവും അന്വേഷിച്ച് നടപ്പാണോ വിനുവേട്ടന്‍ !

      (എനിയ്ക്കു വയ്യ!!!) :)

      Delete
  11. മണം കൊണ്ട് വീര്യം മനസ്സിലാക്കിയത് മനസ്സിലായി.
    കഥ എത്തും പിടിയും കിട്ടിയില്ല,
    അടുത്ത ഭാഗത്ത് കിട്ടുമായിരിക്കുമല്ലേ ?
    ആശംസകൾ.

    ReplyDelete
    Replies
    1. കിട്ടും കിട്ടൂം നോക്കിയിരുന്നോ...(പേരൊന്നു മാറ്റിപ്പിടിച്ചാല്‍ നന്നായിരുന്നു)

      Delete
    2. ആദ്യമായിട്ടാണല്ലേ മണ്ടൂസൻ ഇവിടെ? അടുത്ത ഭാഗത്തും കിട്ടാൻ സാദ്ധ്യത കുറവാണ്... ആദ്യം മുതൽ വായന തുടങ്ങൂട്ടോ...

      Delete
    3. മണത്തുനോക്കിയാലൊന്നും കഥ മനസ്സിലാവത്തില്ല ചേട്ടാ.. ആദ്യേപൂത്യേ വായിച്ചിട്ട് ഓടി വാ.. ഇനി കുറെദൂരം പോവാനുണ്ട്..

      പേരിലെന്തിരിക്കുന്നു ചാർളിച്ചാ.. സ്നേഹമല്ലിയോ വലുത്?

      Delete
  12. പ്രിയപ്പെട്ട വിനുവേട്ടാ, മാന്യവായനക്കാരേ...

    ചാടിക്കേറി പരിചയമില്ലാത്തവരുടെ കമന്റിനു പോലും റിപ്ളെ ഇട്ടു.
    സോറീട്ടോ...മന:പൂര്വ്വമല്ല...cyclone വന്നതിനു ശേഷം ഇങ്ങനാ...
    നുമ്മടെ ബ്ലോഗാണൊന്നും നോക്കീല്ല..

    ReplyDelete
    Replies
    1. ചാർളീ, ഓടിക്കോ... പുതിയ വായനക്കാർ മിക്കവാറും ഒരു ക്വൊട്ടേഷൻ ടീമിനെ അയച്ചിട്ടുണ്ടാകും... “നീലം” വരുത്തിയ മാറ്റങ്ങളേ... :)

      Delete
    2. ഓടരുത് ചാർളിച്ചാ.. എന്തായാലും അടി ഉറപ്പാ.. പിന്നെ എന്തിനാ വെറുതെ ഓടി ക്ഷീണിക്കുന്നത്..

      Delete
  13. സത്യം എന്നും മഹത്തരം. ദൈവം എല്ലാത്തിനും അധിപന്‍.
    എത്ര ശരി.

    കഴിഞ്ഞലക്കത്തില്‍ എന്റെ കമന്റിനു ചാര്‍ളിയുടെ സപ്പോര്‍ട്ട്,
    വിനുവേട്ടന്റെ ലേലു അല്ലു ഒക്കെ ഇപ്പോഴാ കണ്ടത്‌. ഈ ലക്കത്തിലും
    ചാര്‍ളി വിലസുന്നു. "നീലം അവിടെ വിലസുന്നതുകൊണ്ടാവും, ഇവിടെ
    ചാര്‍ളി കറങ്ങുന്നത് അല്ലെ വിനുവേട്ടാ?"

    ReplyDelete
  14. വിനുവേട്ടാ ...ഇന്നുമുതല്‍ ഞാനും ഒപ്പം കൂടുകയാണ്.അന്‍പത്തി ഒന്‍പതു അദ്ധ്യായങ്ങള്‍ക്ക് ശേഷമാണ് ഇവിടെയെത്തുവാന്‍ സാധിച്ചത് എന്നതില്‍ അല്‍പ്പം വിഷമമുണ്ട്.ഞാന്‍ താമസിച്ചു പോയി.നോവലിന്റെ ഒന്നാം അദ്ധ്യായം മുതല്‍ ഇന്ന് തുടങ്ങുകയാണ്. വിനുവേട്ടാ ..ഒരു നിര്‍ദ്ദേശം കൂടി പറയട്ടെ..ആദ്യ പേജിന്റെ ലിങ്ക് കൂടി ഇനിയുള്ള അധ്യായങ്ങള്‍ക്കൊപ്പം ചേര്‍ത്താല്‍ താമസിച്ചു വന്നവര്‍ക്ക് തുടക്കം മുതല്‍ വായിക്കുവാന്‍ അത് സഹായകമായേക്കും.

    ReplyDelete
    Replies
    1. സുസ്വാഗതം അരുൺ...

      അരുണിന്റെ ബ്ലോഗിൽ ഞാൻ എത്തിപ്പെടുവാൻ വൈകി എന്നതും സത്യം... നമ്മുടെ ശ്രീജിത്ത് ആണ് ലിങ്ക് തന്നത്...

      അരുണിന്റെ നിർദ്ദേശം അടുത്ത ലക്കം മുതൽ പ്രാവർത്തിക്കമാക്കുന്നതാണ്... വളരെ സന്തോഷം കേട്ടോ...

      Delete
  15. എഴുതിയത് ശ്രദ്ധിച്ച് നോക്കാതെ സുകന്യാജിയുടെ കമന്റിന് മറുപടി പറഞ്ഞപ്പോൾ പറ്റിയ അബദ്ധം... ചാർളി അത് ചൂണ്ടിക്കാണിച്ചതിൽ വളരെ സന്തോഷം തോന്നി യഥാർത്ഥത്തിൽ... വിവർത്തനത്തിലെ ഓരോ വരിയും എത്ര മാത്രം ശ്രദ്ധയോടെയാണ് ആസ്വാദകർ വിലയിരുത്തുന്നത് എന്നറിയുന്നതിൽ ആമോദം തോന്നുന്നു...

    “നീലം” ചാർളിയെ ശരിക്കും ചുഴറ്റിയെന്ന് തോന്നുന്നു സുകന്യാജി... :)

    ReplyDelete
  16. കഥ ഇതുവരെ- എന്നു പറഞ്ഞു ഒരു ചുരുക്കം കൊടുത്തിരുന്നെങ്കില്‍ വേഗം കൂടെ എത്താമാരുന്നു..
    നന്നായിരിക്കുന്നു രചന..
    ആശംസകള്‍..

    ReplyDelete
    Replies
    1. സന്ദർശനത്തിന് നന്ദി രാജീവ്... ലക്കം ഒന്ന് മുതൽ വായിച്ച് ഒപ്പമെത്താൻ ശ്രമിക്കൂ...

      Delete
  17. ഗംഭീരം അതി ഗംഭീരം ഈ ഇഗ്ലീഷുകാരുടെ കൂടിച്ചേരലുകള്ളൊക്കെ കീടിലം കിടിലോല്‍ക്കിടിലം തന്നെ.

    ReplyDelete
  18. എന്താ വിനുവേട്ടാ ഇത്‌. ഇവിടെ ആകെ തിക്കും തിരക്കും .

    ഇതിപ്പോ ഒരു മാതിരി കണ്ണൂര്‍ ജില്ലയിലെ പോലീസ്‌ സ്റ്റേഷന്‍ പോലെ സ്ഥാനത്തും അസ്ഥാനത്തും കയറി ആരൊക്കയോ മറുപടി പറഞ്ഞു വിലസുന്നു.!..

    എന്തായാലും അവാര്‍ഡ്‌ പടംകളിയ്ക്കുന്ന തിയ്യറ്ററിന്റെ അവസ്ഥയില്‍ നിന്നും ലാലേട്ടന്‍ പടത്തിന്റെ റിലീസിംഗ്‌ ദിനത്തിന്റെ തിരക്കിലേയ്ക്ക്‌ ഈഗിള്‍ ലാന്‍ഡ്‌ ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു.....അഭിനന്ദനങ്ങള്‍.

    റണ്‍ ബേബി റണ്‍ ...

    ReplyDelete
    Replies
    1. നമ്മുടെ സ്വന്തം ചാർളിയെ കെ.സുധാകരനോട് ഉപമിച്ചത് മോശമായിപ്പോയി കേട്ടോ കൊല്ലേരീ...

      Delete
  19. ഏകദേശ രൂപം കിട്ടണമെങ്കില്‍ വായന ആദ്യം മുതല്‍ തുടങ്ങണം അല്ലെ. എന്തായാലും ഈ ഭാഗം ഇഷ്ടപ്പെട്ടു. ഒരു വിവര്‍ത്തനം വായിക്കുന്ന പ്രതീതി ശരിക്കും ഉണ്ട്...ആശംസകള്‍..

    ReplyDelete
    Replies
    1. ജെഫു... സന്ദർശനത്തിൽ സന്തോഷം... വീണ്ടും വരുമല്ലോ...

      Delete
  20. ഒരു മാസമായി നെറ്റ് പ്രോബ്ലെം രൂക്ഷമായിരുന്നു.ഇന്നാണ് സമാധാനത്തോടെ വായിക്കാൻ പറ്റിയത്.
    കൂടെയുണ്ട്...അൽ‌പ്പം വൈകിയാലും ഓടിയെത്തിക്കൊള്ളാം.

    ReplyDelete
    Replies
    1. അങ്ങനെയായിരുന്നോ ടീച്ചർ? ഞാൻ വിചാരിച്ചു വായന നിർത്തി പോയതാണെന്ന്...

      വീണ്ടും എത്തിയതിൽ സന്തോഷം ടീച്ചർ...

      Delete
  21. എന്തായാലും ഇവിടെ ആകെ ഒരു അനക്കം

    വെച്ചു കൊല്ലേരി പറഞ്ഞത് പോലെ..


    യുദ്ധകഥകള്‍ ഭയങ്കരം തന്നെ വിനുവേട്ടാ.

    കാത്തിരുന്നു കാണാം അല്ലെ?

    ReplyDelete
    Replies
    1. വിൻസന്റ് മാഷെ... ഇത്തവണ നമ്മുടെ ജിമ്മിയല്ലേ തേങ്ങയുടച്ചത്... അതിന്റെയായിരിക്കും... :)

      അടുത്ത ലക്കം വ്യാഴാഴ്ച്ച തന്നെ പോസ്റ്റ് ചെയ്യണമെന്ന് വിചാരിക്കുന്നു...

      Delete
  22. ഇത്തവണ വായനക്കാരാണല്ലൊ താരങ്ങൾ
    ഇമ്മടെ തറവാടിവരെ വന്ന് ചൊല്ലിയാടി പോയി..!

    പിന്നെ പുതിയ അസൈയ്മെന്റിന്റെ
    തിരക്കിതുവരെ ഒഴിഞ്ഞിട്ടില്ല കേട്ടൊ വിനുവേട്ടാ..
    അതുകോണ്ടായീയമാന്തം..!

    ReplyDelete
    Replies
    1. മുരളിഭായ്... എവിടെയായിരുന്നു...? ഞങ്ങളെയൊക്കെ ഉപേക്ഷിച്ച് സ്ഥലം വിട്ടു എന്നാണ് കരുതിയത്... സുഖമല്ലേ?

      ഇപ്പോൾ പോസ്റ്റുകളൊന്നും കാണുന്നില്ലല്ലോ...

      Delete
  23. വിനുവേട്ടാ ബ്ലോഗ് ഞാന്‍ മുന്‍പ് കണ്ടിരുന്നെങ്കിലും എന്തോ ശ്രദ്ധിച്ചില്ലായിരുന്നു.എന്തായാലും 3 രാത്രി കൊണ്ട്
    സ്റ്റോം വാണിംഗ്‌ ഉം ഈഗിൾ ഹാസ് ലാന്റഡ് – 59 വരെയും വായിച്ചു പല കഥാപാത്രങ്ങളും മനസില്‍ തങ്ങി നില്‍ക്കുന്നു.നല്ല ഒരു ശ്രമം താങ്കള്‍ ഇതു മലയാളത്തില്‍ എഴുതിയില്ലായിരുന്നെങ്കില്‍ ഈ നോവല്‍ ഞാന്‍ വായിക്കുമെന്നു തോന്നുന്നില്ല,ബ്ലോഗായാലും നോവല്‍ ആയാലും മലയാളത്തില്‍ വായിക്കാനാണെനിക്കിഷ്ടം.കഥ തുടരൂ...........ബ്ലോഗ് വായന കഴിഞ്ഞിട്ട് ബ്ലോഗ് എഴുതാമെന്നു വിചാരിച്ചാല്‍ സമ്മതിക്കില്ല അല്ലേ :)

    ReplyDelete
  24. വളരെ സന്തോഷം, RK.... ഇനിയങ്ങോട്ട് ഒപ്പം ഉണ്ടാകുമല്ലോ...?

    ReplyDelete
  25. എന്തായാലും നല്ല വീര്യം മണക്കുന്നുണ്ട്, അടുത്തതിനായി ഒഴിഞ്ഞ ഗ്ലാസിൽ ഐസ് ക്യൂബിട്ട് കാത്തിരിക്കുന്നു , നല്ല വിവരണം തന്നെ........
    ആശംസകൾ

    ReplyDelete
    Replies
    1. വ്യാഴാഴ്ച്ച രാത്രി വരെ ഈ ഇരുപ്പ് തുടരേണ്ടി വരും ഷാജു...

      സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി...

      Delete
  26. അതെന്താ മാഷേ ഒരു “താല്പര്യം തോന്നുന്നുവെങ്കില്‍”.ഞാന്‍ പിണങ്ങീട്ടോ. ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ, അല്ലെങ്കില്‍ പലപ്പോഴും ഞാനിത്തിരി വൈകി എന്നല്ലാതെ എപ്പോഴെങ്കിലും കൂടെയില്ലാതിരുന്നിട്ടുണ്ടോ.പാവം ഞാന്‍. വേണം, എനിക്കിതുതന്നെ വേണം!

    ReplyDelete
    Replies
    1. എഴുത്തുകാരിച്ചേച്ചി സ്റ്റോം വാണിങ്ങ് മുതലേ ഈ തറവാട്ടിലെ ഒരംഗമല്ലേ... വൈകിയാലും ഓടിയെത്തുന്നുണ്ടല്ലോ... സന്തോഷം...

      Delete
  27. boss...excellent translation .Waiting for the next post...

    ReplyDelete
  28. ലാന്റിങ്ങ് സൂപ്പർ

    ReplyDelete
  29. ഹാ ഹാ ഹാാ.അവർ കണ്ടുമുട്ടിയല്ലോ.hi hi hi.!/!/!/!/!/!/!/!/!/!/!/!/!/

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...