Wednesday, November 7, 2012

ഈഗിൾ ഹാസ് ലാന്റഡ് – 60

 
ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



തിങ്കളാഴ്ച്ച ബെൽഫാസ്റ്റിൽ നിന്ന് ഹെയ്ഷാമിലേക്കുള്ള രാത്രിവണ്ടിയ്ക്ക് ശ്രമിച്ചുവെങ്കിലും ഡെവ്‌ലിന് ടിക്കറ്റ് ലഭിച്ചില്ല എന്നതായിരുന്നു സത്യം. ഗ്ലാസ്ഗോ റൂട്ടിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. ബുക്കിങ്ങ് കൌണ്ടറിലെ നല്ലവനായ ഒരു ക്ലർക്കിന്റെ ഉപദേശപ്രകാരമാണ് അദ്ദേഹം ലാർണെയിലേക്ക് തിരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ അവിടെ നിന്നും സ്കോട്ട്‌ലാന്റിലെ സ്ട്രാൻ‌റെയറിലേക്കുള്ള ഒരു ബോട്ടിൽ കയറി പറ്റി.

യുദ്ധകാലത്തെ അഭൂതപൂർവ്വമായ തിരക്ക് സ്ട്രാൻ‌റെയറിൽ നിന്നും കാർലിസിലിലേക്കുള്ള ട്രെയിൻ യാത്രയിൽ ഡെവ്‌ലിനെ അങ്ങേയറ്റം ക്ഷീണിതനാക്കി. അവിടെ നിന്നും പിന്നെ ലീഡ്‌സിലേക്ക്. ലീഡ്‌സിൽ നിന്നും പീറ്റർബറോയിലേക്കുള്ള കണക്ഷൻ ട്രെയിനിനായി ബുധനാഴ്ച്ച പുലർച്ചെ വരെയുള്ള മടുപ്പിക്കുന്ന കാത്തിരുപ്പ്. ഒടുവിൽ പീറ്റർബറോയിൽ നിന്നും കിങ്ങ്സ്‌ലിനിലേക്കുള്ള ലോക്കൽ ട്രെയിനിൽ കയറിപ്പറ്റിയപ്പോഴാണ് അല്പമെങ്കിലും ആശ്വാസം തോന്നിയത്.

 ചായ തിളപ്പിച്ചു കൊണ്ടിരുന്ന ജോവന്നയെ വീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോൾ ഈ യാത്രാദുരിതമെല്ലാം അദ്ദേഹത്തിന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.

“എങ്ങനെയുണ്ടായിരുന്നു യാത്ര?”  ജോവന്ന ചോദിച്ചു.

“അത്ര മോശമെന്ന് പറയാൻ കഴിയില്ല പലപ്പോഴും അത്ഭുതം തോന്നാതെയുമിരുന്നില്ല

“അതെന്താ?”

“ഓ, എന്താ തിരക്ക് ഞാൻ വിചാരിച്ചത് പോലെ ആയിരുന്നില്ലപിന്നെ, യുദ്ധത്തെക്കുറിച്ച് അവരുടെ ആവേശം

ലീഡ്സ് റെയിൽ‌വേ സ്റ്റേഷനിലെ അഭൂതപൂർവ്വമായ തിരക്ക് അദ്ദേഹത്തിന്റെ മനസ്സിൽ വീണ്ടും ഓടിയെത്തി. എവിടെ നിന്നൊക്കെയോ വന്ന് എങ്ങോട്ടൊക്കെയോ പോകുവാനായി കാത്തിരിക്കുന്ന ആയിരങ്ങൾ ആ രാത്രിയെ ശബ്ദമുഖരിതമാക്കി നിർത്തി. സ്റ്റേഷന്റെ ചുമരിൽ ഒട്ടിച്ചിരിക്കുന്ന ഒരു പോസ്റ്ററിൽ കണ്ട വാചകം അദ്ദേഹത്തിന്റെ മനസ്സിൽ ചിരിയുണർത്താതിരുന്നില്ല. ഇപ്രകാരമായിരുന്നു അത്. It is more than ever vital to ask yourself : Is my journey really necessary?”

“യുദ്ധത്തിൽ വിജയം തങ്ങൾക്കൊപ്പമാണെന്ന് ജനങ്ങൾ ഉറച്ച് വിശ്വസിക്കുന്നു” ട്രേയിൽ ചായയുമായി എത്തിയ ജോവന്നയോട് ഡെവ്‌ലിൻ പറഞ്ഞു.

“മൂഢസ്വർഗ്ഗത്തിലാണവർ  എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവർസംഘടനാപാടവം എന്നൊന്ന് ഇവർക്ക് ഇല്ല എന്ന് തന്നെ പറയാം ഫ്യൂറർ ഹിറ്റ്‌ലർ ജർമ്മനിയെ എത്ര അച്ചടക്കത്തോടെ നയിക്കുന്നു അതുപോലൊരു നേതൃത്വം ഇവർക്കുണ്ടോ?” ജോവന്ന അഭിപ്രായപ്പെട്ടു.

താൻ ജർമ്മനിയിൽ നിന്നും യാത്ര തിരിക്കുന്നതിന് മുമ്പ് രണ്ട് മൂന്ന് ദിവസങ്ങളിലായി ബെർലിൻ നഗരത്തിൽ സഖ്യകക്ഷികളുടെ യുദ്ധവിമാനങ്ങൾ നടത്തിയ വ്യോമാക്രണങ്ങളെക്കുറിച്ച് ഡെവ്‌ലിൻ ഓർത്തു. നഗരത്തിലെ ഒട്ടുമിക്കയിടവും തകർന്ന് തരിപ്പണമായിക്കഴിഞ്ഞിരുന്നു. ജർമ്മനിയുടെ പ്രതാപം അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്നും കാര്യങ്ങൾ പഴയത് പോലെ അല്ലെന്നും ജോവന്നയോട് പറഞ്ഞാലോ എന്ന് ഒരു നിമിഷം അദ്ദേഹം സംശയിച്ചു. പക്ഷേ, അവരുടെ ആവേശം കണ്ട അദ്ദേഹം വെറുതെ അവരുടെ അപ്രീതിക്ക് പാത്രമാകേണ്ട എന്ന് കരുതി മൌനം പാലിച്ചു.

ചുവരലമാരയുടെ നേർക്ക് നടക്കുന്ന ജോവന്നയെ നോക്കി അദ്ദേഹം ചായ മൊത്തിക്കുടിച്ചു. ദീർഘയാത്രയുടെ ക്ഷീണത്തിൽ ആ ചായ ശരിക്കും ആസ്വദിക്കുകയായിരുന്നു അദ്ദേഹം. അലമാര തുറന്ന് സ്കോച്ച് ബോട്ട്‌ലുമായി വരുന്ന ആ വൃദ്ധയെ അദ്ദേഹം കൌതുകത്തോടെ നോക്കി ഇരുന്നു. ഇതുവരെ കേട്ടറിവ് മാത്രമുണ്ടായിരുന്ന ജോവന്ന ഗ്രേയുടെ മുന്നിലാണ് താനിരിക്കുന്നതെന്ന സത്യം വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ.

 ജോവന്ന, വിസ്കി രണ്ട് ഗ്ലാസുകളിലേക്ക് നിർലോഭം പകർന്നു. അതിലൊന്ന് ഡെവ്‌ലിന് നേർക്ക് നീട്ടി ചിയേഴ്സ് പറഞ്ഞിട്ട് സംഭാഷണം തുടർന്നു.

“ശരി നിങ്ങളുടെ പേപ്പറുകളൊക്കെ ഒന്ന് കാണട്ടെ രേഖകളെല്ലാം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്

തന്റെ പാസ്പോർട്ട്, ആർമിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിന്റെ രേഖകൾ, കമാന്റിങ്ങ് ഓഫീസറുടെ പക്കൽ നിന്നുമുള്ള സ്വഭാവ സർട്ടിഫിക്കറ്റ്,  ദേവാലയത്തിൽ നിന്നും പുരോഹിതൻ നൽകിയ സമാനമായ മറ്റൊരു സർട്ടിഫിക്കറ്റ്, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവ ഡെവ്‌ലിൻ അവർക്ക് കൈമാറി.

“എക്സലന്റ് എല്ലാം ഒന്നിനൊന്ന് മെച്ചം  ഇനി അടുത്ത നീക്കം എന്താണെന്ന് വച്ചാൽ നിങ്ങൾക്ക് ഞാനൊരു ജോലി തരപ്പെടുത്തിയിട്ടുണ്ട് ഇവിടുത്തെ ഒരു ജന്മിയുടെ കീഴിൽ സർ ഹെൻ‌ട്രി വില്ലഫ്ബി എന്നാണ് അദ്ദേഹത്തിന്റെ പേര് നിങ്ങൾ ഇവിടെ എത്തിയാലുടൻ കാണണമെന്ന് പറഞ്ഞിരുന്നു അദ്ദേഹം അതിനാൽ ഇന്ന് തന്നെ നാം അങ്ങോട്ട് പോകുന്നു നാളെ രാവിലെ നിങ്ങൾക്ക് ഞാൻ ഫെയ്ക്കൻഹാം പട്ടണം കാണിച്ചു തരാംഇവിടെ നിന്നും ഏതാണ്ട് പത്ത് മൈൽ ദൂരം കാണും മാർക്കറ്റുകളൊക്കെയുള്ള ചെറിയൊരു പട്ടണം

“അവിടെ എന്താണെന്റെ റോൾ?”

“അവിടുത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം വിദേശികൾക്കുള്ള ഒരു രജിസ്ട്രേഷൻ ഫോം അവർ തരും. എല്ലാ അയർലണ്ട് പൌരന്മാരും അത് പൂരിപ്പിച്ച് സമർപ്പിക്കണമെന്നത് നിർബ്ബന്ധമാണ് പാസ്പ്പോർട്ടിന്റെ പകർപ്പും അവിടെ നൽകണം പിന്നെ നിങ്ങൾക്ക് ആവശ്യമുള്ളത് ഇൻഷുറൻസ് കാർഡ്, തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, വസ്ത്രങ്ങൾക്കുള്ള കൂപ്പൺ എന്നിവയാണ്...”  അവർ ഓരോന്നായി വിരലുകളിലെണ്ണി.

“നിൽക്ക് നിൽക്ക്” ഡെവ്‌ലിൻ മുഖം ചുളിച്ചു. “കേട്ടിട്ട് ഇതൊരു പൊല്ലാപ്പാകുന്ന ലക്ഷണമുണ്ടല്ലോ വെറും മൂന്നാഴ്ച്ചത്തെ കാര്യമേയുള്ളൂ അത് കഴിഞ്ഞാൽ പിന്നെ ഞാൻ ഇവിടെ വന്നിരുന്നുവെന്നോ തങ്ങിയിരുന്നുവെന്നോ പോലും ആരും ഓർമ്മിക്കാൻ പോകുന്നില്ല

“ഇല്ല മേൽപ്പറഞ്ഞ നടപടികൾ നിങ്ങൾ പൂർത്തിയാക്കിയേ പറ്റൂ ഇവിടെയുള്ള  അയർലണ്ടുകാരുടെയെല്ലാം കൈവശം ഈ രേഖകൾ ഉണ്ട് അതിനാൽ നിങ്ങൾക്കും അത് കൂടിയേ തീരൂ ഫെയ്ക്കൻഹാമിലെയോ കിങ്ങ്സ്‌ലിന്നിലെയോ ഏതെങ്കിലും ഒരു എൽ.ഡി ക്ലർക്കിന് നിസ്സാര സംശയം തോന്നിയാൽ മതി അതായത് നിങ്ങൾ ഇവയ്ക്കൊന്നും അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് അറിയാമല്ലോ പിന്നെ നിങ്ങൾ എവിടെയായിരിക്കുമെന്ന്?”

“ഓൾ റൈറ്റ് നിങ്ങളാണ് ബോസ് ഇനി പറയൂ എന്ത് ജോലിയാണ് എനിക്ക് വേണ്ടി തരപ്പെടുത്തിയിട്ടുള്ളത്?” ഡെവ്‌ലിൻ പുഞ്ചിരിച്ചു.

“ഹോബ്സ് എന്റിലെ ചതുപ്പ് നിലങ്ങളുടെ വാർഡൻ അത്ര വിജനമാണെന്ന് പറഞ്ഞു കൂടാ അവിടം ചെറിയ ഒരു കോട്ടേജും ഉണ്ടവിടെ നിങ്ങൾക്ക് താമസിക്കുവാൻ അത് ധാരാളമായിരിക്കും

“എന്താണ് പ്രധാനമായും ഞാനവിടെ ചെയ്യേണ്ടത്?”

“എസ്റ്റേറ്റിന്റെ മേൽനോട്ടം പിന്നെ കനാലുകളുടെ ഷട്ടറുകൾ പതിവായി പരിശോധിക്കണം രണ്ട് വർഷം മുമ്പ് ഉണ്ടായിരുന്ന വാർഡൻ സൈന്യത്തിൽ ചേരാൻ പോയതിനെത്തുടർന്ന് ഒഴിഞ്ഞ് കിടക്കുകയാണ് ഈ തസ്തിക പിന്നെ അവിടുത്തെ വളർത്തുമൃഗങ്ങളെ പരിപാലിക്കണം കുറുക്കന്മാരുടെ ശല്യം കാര്യമായിട്ടുണ്ടവിടെ

“കുറുക്കന്മാരെ ഞാനെന്ത് ചെയ്യും കല്ലെടുത്തെറിഞ്ഞ് ഓടിക്കണോ?”

“വേണ്ട വേണ്ട സർ ഹെൻ‌ട്രി നിങ്ങൾക്ക് ഒരു ഷോട്ട്ഗൺ തരുന്നതായിരിക്കും

“അതെന്തായാലും നന്നായി പിന്നെ, യാത്രാ സൌകര്യം അതെങ്ങനെ?”

 “എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട് ഒരു എസ്റ്റേറ്റ് മോട്ടോർ ബൈക്ക് നിങ്ങൾക്ക് അനുവദിക്കുന്ന കാര്യം അദ്ദേഹത്തെ പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട് ഞാൻ എസ്റ്റേറ്റിന്റെ നോട്ടക്കാരൻ എന്ന നിലയിൽ അത് ധാരാളമായിരിക്കും എന്ന് തോന്നുന്നു ബസ് സർവീസുകളൊക്കെ നിലച്ചിട്ട് മാസങ്ങളായി അതിനാൽ അധികം പേരും മോട്ടോർബൈക്കിലാണ് അത്യാവശ്യ കാര്യങ്ങൾക്ക് പട്ടണത്തിൽ പോകുന്നത് അതിനായി മാസം തോറും റേഷനായി കുറച്ച് പെട്രോളും നൽകുന്നുണ്ട്

അപ്പോഴാണ് പുറമേ ഒരു വാഹനത്തിന്റെ ഹോൺ ശബ്ദം കേട്ടത്. സ്വീകരണമുറിയിലേക്ക് ചെന്ന് പുറത്തേക്ക് എത്തി നോക്കിയിട്ട് ജോവന്ന പെട്ടെന്ന് തിരിച്ചെത്തി.

“സർ ഹെൻ‌ട്രിയാണ് കാര്യങ്ങളൊക്കെ ഞാൻ സംസാരിച്ചോളാം സന്ദർഭത്തിന് അനുസരിച്ച് പെരുമാറുവാൻ ശ്രദ്ധിക്കുക ആവശ്യമുള്ളപ്പോൾ മാത്രം, അതും ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം പറയുക ആ സ്വഭാവക്കാരോടാണ് അദ്ദേഹത്തിന് കൂടുതൽ താൽപ്പര്യം ഞാൻ അദ്ദേഹത്തെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരാം

അവർ പുറത്തേക്ക് നീങ്ങി. രണ്ട് നിമിഷം കഴിഞ്ഞ് വാതിൽ തുറക്കുന്ന ശബ്ദവും ജോവന്നയുടെ ആശ്ചര്യഭാവത്തൊടെയുള്ള സ്വരവും ഡെവ്‌ലിന് കേൾക്കാറായി. ആ ആശ്ചര്യം തികച്ചും അഭിനയമാണെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.

“ഹോൾട്ടിൽ ഒരു മീറ്റിങ്ങിന് പോകാനിറങ്ങിയതാണ് ജോവന്ന വഴിയിൽ ഇവിടെ ഒന്ന് കയറിയിട്ട് പോകാമെന്ന് കരുതി ഒരു വേള എന്റെ എന്തെങ്കിലും സഹായം വേണമെങ്കിലോ എന്ന് കരുതി” സർ ഹെൻ‌ട്രിയുടെ സ്വരം വളരെ വ്യക്തമായി ഡെവ്‌ലിൻ കേട്ടു.

ഡെവ്‌ലിൻ കേൾക്കാതിരിക്കുവാനായി ജോവന്ന വളരെ പതുക്കെയാണ് മറുപടി പറഞ്ഞത്. അതോടെ സർ ഹെൻ‌ട്രിയും തന്റെ ശബ്ദം താഴ്ത്തി. പിന്നെയും അവർ എന്തൊക്കെയോ പതിഞ്ഞ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞ് അവർ രണ്ടുപേരും കൂടി അടുക്കളയിലെത്തി.

ഹോം ഗാർഡ് വിഭാഗത്തിലെ ലെഫ്റ്റനന്റ് കേണലിന്റെ യൂണിഫോമിൽ ആയിരുന്നു സർ ഹെൻ‌ട്രി. ഒന്നാം ലോകമഹായുദ്ധത്തിലും ഇന്ത്യയിലും സേവനമനുഷ്ഠിച്ചതിന്റെ അടയാളമായി വിവിധ വർണ്ണങ്ങളിലുള്ള റിബ്ബൺ മെഡലുകളും പോക്കറ്റിന് മുകളിലായി അണിഞ്ഞിരുന്നു. ഒരു കൈയാൽ തന്റെ കൊമ്പൻ മീശ തടവിക്കൊണ്ട് അദ്ദേഹം ഡെവ്‌ലിനെ രൂക്ഷമായി ഒന്ന് നോക്കി.

“അപ്പോൾ നിങ്ങളാണ് ഡെവ്‌ലിൻ, അല്ലേ?”

“എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല സർ” ഡെവ്‌ലിൻ ചാടിയെഴുന്നേറ്റ് തന്റെ ക്യാപ്പ് ഇരുകൈകളിലുമായി തിരുപ്പിടിച്ചുകൊണ്ട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലെ ഐറിഷ് ചുവ വളരെ വ്യക്തമായിരുന്നു. “താങ്കൾ എത്രമാത്രം സഹായമാണ് എനിക്ക് വേണ്ടി ചെയ്ത് തന്നതെന്ന് മിസ്സിസ് ഗ്രേ പറഞ്ഞു

“നോൺസെൻസ് മാൻ” അതിൽ താല്പര്യമില്ലാത്ത മട്ടിൽ സർ ഹെൻ‌ട്രി പറഞ്ഞു. “നിങ്ങൾ നിങ്ങളുടെ പഴയ രാജ്യത്തിന് വേണ്ടി കഴിയുന്നതെല്ലാം ചെയ്തു പിന്നെ ഫ്രാൻസിൽ വച്ച് പിടിക്കപ്പെടുകയും ചെയ്തു ശരിയല്ലേ?”
  
ഡെവ്‌ലിൻ തല കുലുക്കി. സർ ഹെൻ‌ട്രി മുന്നോട്ടാഞ്ഞ് ഡെവ്‌ലിന്റെ നെറ്റിയുടെ ഇടത് ഭാഗത്തുള്ള മുറിവുണങ്ങിയ പാടിൽ സൂക്ഷിച്ച് നോക്കി. പണ്ടൊരിക്കൽ ഒരു ഐറിഷ് സ്പെഷൽ ബ്രാഞ്ച് ഡിറ്റക്ടിവിന്റെ വെടിയേറ്റതായിരുന്നു അത്.

“മൈ ഗോഡ് ഇപ്പോൾ ഇവിടെ ജീവനോടെ നിൽക്കുവാൻ നിങ്ങൾ ശരിക്കും ഭാഗ്യം ചെയ്തവൻ തന്നെ  സർ ഹെ‌ട്രി മൃദുസ്വരത്തിൽ പറഞ്ഞു.

“ഡെവ്‌ലിനുമായി ഞാൻ അങ്ങോട്ട് വരാനിരിക്കുകയായിരുന്നു ജോലിയിൽ പ്രവേശിക്കുന്നതിനായി പക്ഷേ, നിങ്ങളിപ്പോൾ തിരക്കിലാണല്ലോ” ജോവന്ന പറഞ്ഞു.

“യെസ് മൈ ഓൾഡ് ഗേൾ” അദ്ദേഹം വാച്ചിൽ നോക്കി. അര മണിക്കൂറിനുള്ളിൽ ഹോൾട്ടിൽ എത്തണം

“എങ്കിൽ ശരി വേറെ പ്രത്യേകിച്ചൊന്നും അറിയാൻ ഇനി ബാക്കിയില്ലല്ലോ ഇദ്ദേഹത്തെ ഞാൻ അവിടുത്തെ കോട്ടേജിലേക്ക് കൂട്ടിക്കൊണ്ടുപോകാം എസ്റ്റേറ്റും പരിസരവുമെല്ലാം ഒന്നു കാണിച്ചുകൊടുക്കുകയും ചെയ്യാം  ജോവന്ന പറഞ്ഞു.

“ഞാൻ അത് പറയാനിരിക്കുകയായിരുന്നു ഒരു പക്ഷേ, എന്നെക്കാൾ കൂടുതൽ ഹോബ്സ് എന്റും പരിസരങ്ങളും അറിയുന്നത് നിങ്ങൾക്കായിരിക്കും...”  അദ്ദേഹം എന്തോ ഓർത്തിട്ടെന്ന പോലെ ഒരു നിമിഷം നിന്നു. പിന്നെ ഒരു കൈയാൽ ജോവന്നയുടെ അരക്കെട്ടിനെ വലയം ചെയ്ത് ചേർത്തുപിടിച്ചു. അടുത്ത നിമിഷം കൈ പിൻ‌വലിച്ചിട്ട് ഡെവ്‌ലിനോട് പറഞ്ഞു. “ഫെയ്ക്കൻഹാമിലെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ മറക്കണ്ട അതെക്കുറിച്ച് അറിയാമോ?”

“യെസ് സർ

“ഇനിയെന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ?”

“തോക്കിന്റെ കാര്യം അവിടെ കുറുക്കന്മാരെ ഓടിക്കേണ്ടി വരുമെന്ന് കേട്ടു

“ശരിയാണ് അതിന് പ്രശ്നമില്ല നാളെ ഉച്ച കഴിഞ്ഞ് ഗ്രെയ്ഞ്ചിലേക്ക് വരൂ ഞാനത് റെഡിയാക്കി വയ്ക്കാം പിന്നെ നിങ്ങൾക്കുള്ള മോട്ടോർബൈക്കും അപ്പോൾ തന്നെ കൊണ്ടുപോകാം മിസ്സിസ് ഗ്രേ പറഞ്ഞുകാണുമല്ലോ അല്ലേ? പക്ഷേ, ഒരു മാസം മൂന്ന് ഗ്യാലൻ പെട്രോൾ മാത്രമേ ലഭിക്കൂ അതുകൊണ്ട് കുറുക്കുവഴികളൊക്കെ കണ്ടുപിടിക്കുന്നത് നിങ്ങളുടെ കഴിവ് പോലെയിരിക്കും നാം എല്ലാവരും അല്പമൊക്കെ ത്യാഗം സഹിച്ചേ പറ്റൂ  അദ്ദേഹം തന്റെ മീശ തടവി.  “ഒരു ലങ്കാസ്റ്റർ ഫൈറ്ററിന് ജർമ്മനിയുടെ മുകളിലെത്താൻ രണ്ടായിരം ഗ്യാലൻ പെട്രോൾ വേണം  നിങ്ങൾക്കറിയുമോ ഡെവ്‌ലിൻ അത്?”

“ഇല്ല സർ

“അതുകൊണ്ടാണ് പറയുന്നത് നാം ഓരോരുത്തരും നമ്മുടെ കഴിവിന്റെ പരമാവധി ചെയ്തേ പറ്റൂ

ജോവന്ന അദ്ദേഹത്തിന്റെ കരം തന്റെ കൈകളിലെടുത്തു. “ഹെൻ‌ട്രീ, സമയം വൈകുന്നു

“ശരി മൈ ഡിയർ, ഞാനിറങ്ങുകയായി” അദ്ദേഹം ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “ഓൾ റൈറ്റ് ഡെവ്‌ലിൻ അപ്പോൾ നാളെ ഉച്ച കഴിഞ്ഞ് കാണാം

അവർ പുറത്ത് കടന്ന് പോകുന്നത് വരെ ഡെവ്‌ലിൻ തന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകളിൽ തിരുപ്പിടിച്ചുകൊണ്ട് നിന്നു. പിന്നെ തിരികെ സ്വീകരണമുറിയിലേക്ക് വന്ന് കാറിൽ അകന്ന് പോകുന്ന സർ ഹെൻ‌‌ട്രിയെ വീക്ഷിച്ച് കൊണ്ട് സിഗരറ്റിന് തീ കൊളുത്തി.

“ഒരു കാര്യം ചോദിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു അദ്ദേഹവും വിൻസ്റ്റൺ ചർച്ചിലും ശരിക്കും സുഹൃത്തുക്കളാണോ?”  തിരികെയെത്തിയ ജോവന്നയോടെ അദ്ദേഹം ചോദിച്ചു.

“എന്റെയറിവിൽ അവർ തമ്മിൽ ഇതുവരെ കണ്ടിട്ടില്ല ഇവിടുത്തെ സ്റ്റഡ്ലി ഗ്രെയ്ഞ്ച് എന്ന സ്ഥലം എലിസബത്തൻ ഗാർഡനുകൾക്ക് പേരുകേട്ടതാണ് ഇതുപോലുള്ള ശാന്തസുന്ദരമായ ഒരു ഗ്രാമത്തിൽ വാരാന്ത്യം ചെലവഴിക്കുക എന്നത് പ്രധാനമന്ത്രിയുടെ സ്വപ്നമാണത്രേ ലണ്ടനിലേക്ക് മടങ്ങുന്നതിന് മുമ്പ് കുറച്ച് അല്പം പെയിന്റിങ്ങും ചെയ്യണമെന്ന് ആഗ്രഹമുണ്ട് പോലും അദ്ദേഹത്തിന്

“അങ്ങനെയാണ് അദ്ദേഹം സർ ഹെൻ‌ട്രിയുടെ തലയിൽ വന്നു വീണത് ഇപ്പോൾ മനസ്സിലായി

“അതേ മിസ്റ്റർ ഡെവ്‌ലിൻ.”

“ലിയാം എന്നെ ലിയാം എന്ന് വിളിച്ചാൽ മതി അതാണെനിക്കിഷ്ടം പ്രത്യേകിച്ചും ഞാൻ നിങ്ങളെ മിസ്സിസ് ഗ്രേ എന്ന് വിളിക്കുമ്പോൾ പിന്നെ, ഈ സർ ഹെൻ‌ട്രി ഈ പ്രായത്തിലും നിങ്ങളെ മോഹിപ്പിക്കുന്നു അല്ലേ?”

“വസന്തം കഴിഞ്ഞുള്ള പ്രണയം അത്ര അപൂർവ്വമൊന്നുമല്ലല്ലോ അതിന്

“വസന്തം കഴിഞ്ഞ് ശൈത്യം ഞാനത് ചിന്തിക്കേണ്ടിയിരുന്നു ശൈത്യത്തിലാണ് പ്രണയം ഏറ്റവും ഉപകരിക്കുക

“അതിനുമപ്പുറം അതൊരു അവശ്യഘടകവുമാണ്  ങ്ഹ് അതൊക്കെ പോട്ടെ നിങ്ങളുടെ ബാഗ് എടുക്കൂ ഞാൻ കാറിലുണ്ടാകും നിങ്ങൾക്ക് ഹോബ്സ് എന്റും പരിസരവും ഒക്കെ കാണണ്ടേ?”

(തുടരും) 

അടുത്ത ലക്കത്തിലേക്ക് ഇതിലേ പോകാം.... 

55 comments:

  1. ഡെവ്‌ലിനും ജോവന്നയും കരുക്കൾ നീക്കിത്തുടങ്ങുന്നു...

    ReplyDelete
  2. Replies
    1. അത് നന്നായി റാംജി... ഇനി ഏത് പാതിരാത്രിയിലും ഇറങ്ങി നടക്കാമല്ലോ... :)

      Delete
  3. കുരുക്കുകള്‍ മുറുക്കട്ടെ.. എന്നാലല്ലേ ഒരു രസമുള്ളൂ.
    ചാര്‍ളിയെ കണ്ടില്ലലോ..

    ReplyDelete
    Replies
    1. നന്ദി പ്രിയസുഹൃത്തേ, ഓര്‍മ്മിച്ചതിനു..

      വീണ്ടുമൊരു സുധാകരനാകാന്‍ താല്പര്യമില്ലാത്തതു കൊണ്ട് മിണ്ടാതിരിക്കാം എന്നു വിചാരിച്ചു. വാതില്‍പ്പടിയില്‍ വന്ന്‍ എത്തി നോക്കിയിട്ടു പോകാം (പൊലീസ് സ്റ്റേഷനായാലും..)

      Delete
    2. ചാർളീ... ചാർളി ഈ സുധാകരന്മാരെയൊന്നും കണ്ട് പേടിക്കണ്ട... ഈ മുറ്റത്ത് ധൈര്യമായി വിലസിക്കോളൂ... ചാർളി ഇല്ലാതെ എന്ത് ആഘോഷം നമുക്ക്...?

      Delete
    3. പേടിയോ.. അതൊന്നുമില്ല വിനുവേട്ടാ..
      ദീപാവലിക്ക് പടക്കോം, വെള്ളോം മേടീക്കാന്‍ ക്യൂവിലായിരുന്നു..
      വസന്തം തീര്‍മ്പോഴേക്കും ഇത്തിരി കൂടി അര്‍മ്മാദിച്ചേക്കാം എന്നു വിചാരിച്ചു

      Delete
  4. “വസന്തം കഴിഞ്ഞുള്ള പ്രണയം അത്ര അപൂർവ്വമൊന്നുമല്ലല്ലോ അതിന്…”

    ഹഹ, അതെനിക്കിഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. വസന്തം കഴിയാറായ നമ്മളോട് ഇതൊക്കെ പറഞ്ഞിട്ട് വേണോ അറിയാൻ ഇല്ലേ അജിത്‌ഭായ്...? :)

      Delete
  5. ഉം അതെയതെ, കുരുക്കുകള്‍ ഉണ്ടാക്കട്ടെ... (അവസാനം പണി കിട്ടുമോന്നാ...!)

    ReplyDelete
    Replies
    1. അവസാനം പണി... ങ്ഹും... നമുക്ക് നോക്കാം...

      Delete
  6. പ്രത്യേകത ഉള്ള ഒരു അദ്ധ്യായം. കഥ ഒരു വഴിത്തിരിവിലേക്ക്.

    ReplyDelete
    Replies
    1. അതെ... ഇനി ഈ വഴിയിലൂടെ കുറച്ച് പോയി നോക്കാം...

      Delete
  7. വായിക്കുന്നു...
    രംഗം മുറുകട്ടെ..

    ReplyDelete
  8. വിനുവേട്ടാ ഞാനും കൂടെയുണ്ട്, കാത്തിരിപ്പിന് വിരാമാമായി പക്ഷെ

    കുറച്ചുകൂടി ആകാമായിരുന്നു എന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. പ്രകാശ്... സ്വാഗതം... മാരത്തോൺ വായനയായിരുന്നുവല്ലേ സ്റ്റോം വാണിങ്ങും ഈഗിളും... ഇഷ്ടപ്പെട്ടുവെന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്...

      ഒരാഴ്ച്ചയിൽ വീണുകിട്ടുന്ന ഒഴിവ് സമയം കൊണ്ട് ഇതിലും കൂടുതൽ എങ്ങനെയാ എഴുതി തീർക്കുക പ്രകാശ്... ? :)

      Delete
  9. നന്നാകുന്നുണ്ട്. ഭാഷ വളരെ മികച്ചത്

    ReplyDelete
    Replies
    1. വിലയേറിയ ഈ അഭിപ്രായത്തിന് വളരെ നന്ദി നിസാരൻ... വീണ്ടും വരുമല്ലോ...

      Delete
  10. വിട്ടു പോയതെല്ലാം ഒറ്റയടിക്ക് വായിച്ചു തീര്‍ത്തു. അടുത്തതിനു കാത്തിരിക്കുന്നു.

    ReplyDelete
  11. കഴിഞ്ഞ ലക്കങ്ങളിലെ അഭാവം ശ്രദ്ധിച്ചിരുന്നു കേട്ടോ... അപ്പോൾ ഇനി അടുത്തയാഴ്ച്ച...

    ReplyDelete
  12. “വസന്തം കഴിഞ്ഞ് ശൈത്യം… ഞാനത് ചിന്തിക്കേണ്ടിയിരുന്നു… ശൈത്യത്തിലാണ് പ്രണയം ഏറ്റവും ഉപകരിക്കുക…

    പ്രണയവും ശൈത്യവും തമ്മിൽ ഇങ്ങനെ ഒരു ഡിങ്കോൾഫി ഉണ്ടോ?

    കാര്യങ്ങളൊക്കെ ഒരു വഴിക്ക് അടുത്തുകൊണ്ടിരിക്കുന്നു... ബൈക്കും തോക്കും കിട്ടിയിരുന്നെങ്കിൽ പണി തുടങ്ങാമായിരുന്നു...

    ReplyDelete
    Replies
    1. എന്ത്........ കമ്പിളിപ്പുതപ്പോ........? കേൾക്കാൻ പറ്റുന്നില്ലാ.... കേൾക്കാൻ പറ്റുന്നില്ലാ.... :)

      Delete
  13. ചാർളീ.... എവിടെയാ...? ഒന്നുഷാറായിക്കേ... കൊല്ലേരിയെ പേടിപ്പിച്ചു വിട്ടിട്ടുണ്ട്....

    ReplyDelete
    Replies
    1. ദീപാവലി ആശംസകള്‍ വിനുവേട്ടനും , മറ്റു മാന്യവായനക്കാര്‍ക്കും..

      Delete
  14. ഇതിലെ എനിക്ക് ഇഷ്ടപെട്ട ഭാഗം അജിത്‌ ചേട്ടന്‍ നേരത്തെ
    കയറി ലൈക്‌ അടിച്ചു...പോട്ടെ സാരമില്ലാ.അതിന്റെ അടിയില്‍
    ഒരു ഒപ്പ് കൂടി ഇടാമല്ലേ ??...

    വിനുവേട്ടാ ആകാംക്ഷ കൂടുന്നു..വേഗം ആവട്ടെ...

    ReplyDelete
    Replies
    1. തീർച്ചയായും ഒപ്പിടാം വിൻസന്റ് മാഷേ... വസന്തം കഴിഞ്ഞ എല്ലാവരുടെയും ഒപ്പുകൾ ശേഖരിക്കുന്നതാണ്... :)

      Delete
  15. അപ്പോ ഞാനന്ന്‌ ഇടപ്പെട്ടതുകൊണ്ടു ഫലമുണ്ടായി അല്ലെ വിനുവേട്ടാ...ഈ ലക്കത്തില്‍ ആകെ മൊത്തം ഒരു ശാന്തിയും സമാധാനവും അച്ചടക്കവും..ഇനിയും ഇതുപോലെ വല്ല ആവശ്യവുമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി...

    എല്ലാ എപ്പിസോഡിലും ഓടിയെത്തി ഇടപ്പെടാന്‍ റ്റൈം ഇല്ല.

    എത്രയെത്ര ക്വട്ടേഷന്‍സ്‌ ഉണ്ടെന്നറിയോ ബൂലോകത്തില്‍ ഇനിയും ചെയ്തുതീര്‍ക്കാന്‍ ബാക്കിയായി.

    ReplyDelete
    Replies
    1. നാല് കമന്റ് കിട്ടുന്നത് ഇല്ലാതാക്കിയപ്പോൾ സമാധാനമായല്ലോ കൊല്ലേരിക്ക്...? സുധാകരനോട് ഉപമിച്ച് അവഹേളിച്ചത് കൊണ്ട് നമ്മുടെ ചാർളി ഇപ്പോൾ ഈ വഴി വരവ് നിർത്തി... :)

      ചാർളി ധൈര്യമായിട്ട് പോരെ... ഇതൊക്കെ കൊല്ലേരിയുടെ ഓരോ തമാശകളല്ലേ...

      Delete
    2. അതെനിക്കറിഞ്ഞു കൂടേ വിനുവേട്ടാ..
      അല്ലേലും തറവാട്ടില്‍ പിറന്ന ആരേലും ക്വട്ടേഷന്‍ പണിക്കു പോവ്വോ ?
      കൊല്ലേരി പാവം...എനിക്ക് വഴക്കൊന്നുമില്ലാട്ടോ..

      Delete
  16. ഞാന്‍ ഈ വഴി ആദ്യമാണ് .ഇടക്ക് വരാം വിട്ടു പോയതും വായിക്കാത്തതും വായിക്കാം ... ഇതു എനികിഷ്ടമായി ..ആശംസകള്‍ ..

    ReplyDelete
    Replies
    1. പ്രഥമ സന്ദർശനത്തിന് വളരെ നന്ദി... വീണ്ടും വരുമല്ലോ...

      Delete
  17. വിനുവേട്ടാ, വന്നു, വായിച്ചു, ഇനിയിപ്പോള്‍ തലമുതല്‍ വായിച്ചു വരണം.. നല്ല ശൈലി..

    ReplyDelete
    Replies
    1. അബൂതി.... സന്തോഷം... ആദ്യം മുതൽ വായിച്ച് പെട്ടെന്ന് ഒപ്പമെത്തൂ...

      Delete
  18. എന്നെ പോലെ ഉള്ള വായനക്കാര്‍ക്ക്‌ ഇതൊരു അനുഗ്രഹമാണ്,ഈ സാഹസം എന്തായാലും അഭിനന്ദാര്‍ഹാമാണ്. ഇനിയും പുതിയ പുതിയ നോവലുകള്‍ പരിചയപ്പെടുത്തുമല്ലോ. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
    Replies
    1. വളരെ സന്തോഷം... ഒരെണ്ണം നേരത്തേ പരിചയപ്പെടുത്തിയിരുന്നു... ഇനി ഇത് തീർന്നിട്ട് വേണം അടുത്തത്...

      Delete
  19. ഹൊ എഴുത്തിന്റെയൊരു ശൈലി വായനയിലേക്ക് പിടിച്ച് വലിക്കുന്നുണ്ട്

    നല്ല വിവരണം

    ReplyDelete
    Replies
    1. അപ്പോൾ സ്ഥിരം വായനക്കാരനായോ ഷാജു?

      Delete
  20. തുടരട്ടെ നല്ലെഴുത്ത് ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
    Replies
    1. സ്വാഗതം മയിൽ‌പീലി... വീണ്ടും വരുമല്ലോ...

      Delete
  21. വന്നു കെട്ടൊ. അല്പം വൈകിയാലും ...കൂടുതൽ പറയാനുള്ള സ്വസ്തതയിൽ അല്ല.വീണ്ടും വരാം.

    ReplyDelete
  22. വളരെ സന്തോഷം ടീച്ചർ...

    ReplyDelete
  23. ഇനിം ആള്‍ക്കാര്‍ വരാനുണ്ടല്ലോ...
    വിനുവേട്ടന്റെ എല്ലാ പോസ്റ്റും സെഞ്ചുറീ അടിക്കണമെന്നാണു ആഗ്രഹം.

    ഒരു ഹാഫ് സെഞ്ചുറീ എങ്കിലും....എല്ലാരും ഓടി വാ..
    കമന്റുകള്‍ കൂമ്പാരമാകുമ്പോ പരിപാടീ ഗംഭീരമാകും..

    ReplyDelete
    Replies
    1. ഒന്നു രണ്ടാഴ്ച്ചയായി എനിക്കും കമന്റാഗ്രഹം ഇത്തിരി കൂടിയോ എന്നൊരു സംശയം ചാർളീ... എല്ലാവരും ഇവിടെ എത്തിനോക്കിയിട്ട് പോകുന്നത് എന്തൊക്കെയായാലും ഒരു സന്തോഷം തന്നെയാണ്...

      Delete
    2. ദീപാവലി ഓഫര്‍ ആയി ഇവിടെ വന്ന് കമന്റിടുന്നവര്‍ക്ക് പൊട്ടാതെ കിടക്കുന്ന വല്ല ഗ്രനേഡോ ബോംബോ എന്തേലുമൊക്കെ ഓഫര്‍ ചെയ്തു നോക്കൂ വിനുവേട്ടാ...

      ;)

      അമ്പതെത്തിയില്ലല്ലോ!

      Delete
    3. താളവട്ടത്തിൽ വോട്ടിങ്ങിന് കൈ പൊക്കാൻ മോഹൻലാൽ കെഞ്ചുന്നത് പോലെ... ആരെങ്കിലും രണ്ട് കമന്റ് ഇടൂ... പ്ലീസ്... ചാർളീ... ജിമ്മീ... ശ്രീജിത്ത്... കടലമിഠായി വാങ്ങി തരാം... പ്ലീസ്... :)

      Delete
    4. വെറുതെ അമ്പതടിക്കാനാണെന്നു പറഞ്ഞു ജിമ്മിച്ചനെ വിളിക്കേണ്ട..
      ആന കൊടുത്താലും ആശ കൊടുക്കരുത് എന്നല്ലേ..(കടലമുട്ടായി കഴിച്ചോണ്ടാ ഈ കമന്റുന്നേ..സത്യം...)

      Delete
    5. കണ്ടോ... ചാർളിക്ക് മാത്രമേ സ്നേഹമുള്ളൂ... ഒരാവശ്യം വന്നപ്പോൾ ചാർളി മാത്രമേ ഉണ്ടായുള്ളൂ... ജിമ്മി വാരാന്ത്യം ആഘോഷിച്ചുകൊണ്ടിരിക്കുകയാ... ആഘോഷിക്കട്ടെ ആഘോഷിക്കട്ടെ...

      Delete
    6. എന്തായാലും അമ്പതെത്തീലോ... സന്തോഷം :)


      60 ആം അധ്യായത്തിന് 60 കമന്റ് വേണമായിരുന്നോ?

      Delete
  24. വായിക്കുമ്പോള്‍ ഓരോ രംഗവും മനസ്സില്‍ കാണുന്നു. അത്രയും മനോഹരം..

    ReplyDelete
    Replies
    1. ജെഫു... കഥ അത്തരത്തിൽ അനുഭവവേദ്യമാകുന്നുവെന്ന് അറിയുന്നത് വളരെ സന്തോഷം പകരുന്നു...

      Delete
  25. പണ്ട് എനിക്ക് കിട്ടിയ ഒരു മെയിലിന്റെ അടിസ്ഥാനത്തില്‍,
    ഈ ബസ്സില്‍ ഒന്ന് കയറിയതാണ് - ദൈര്‍ഖ്യവും, എന്റെ സമയക്കുറവും കാരണം പിന്നെടാകാം എന്ന് കരുതി -
    പിന്നെ മറന്നു പോയി - ഇപ്പോള്‍ ആകസ്മികമായി ഇവിടെ വന്നു
    പെട്ടതാണ് - എഴുത്ത് ഇഷ്ടപ്പെട്ടു - സൗകര്യം പോലെ മുഴുവന്‍ വായിക്കണം എന്ന 'തീരുമാനിച്ചിട്ടുണ്ട്. ശുദ്ധമായ ഭാഷ -
    അഭിനന്ദനങ്ങള്‍

    ReplyDelete
  26. വായിക്കുന്നു

    ReplyDelete
  27. അങ്ങനെ ഡെവ്‌ലിൻ രംഗത്തിറങ്ങി.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...