Thursday, November 22, 2012

ഈഗിൾ ഹാസ് ലാന്റഡ് – 62ഇരുൾ വീണിട്ട് കുറച്ച് അധികമായിരിക്കുന്നു. ടിർപിറ്റ്സ് യൂഫറിലെ തന്റെ ഓഫീസിലിരുന്ന് കേണൽ മാക്സ് റാഡ്‌ൽ ക്ലോക്കിലേക്ക് നോക്കി. എട്ട് മണിയാവാൻ ഇരുപത് മിനിറ്റ് ബാക്കി. ഇന്നത്തേക്ക് ഇത്രയും മതി ഇനി വയ്യ ബ്രിട്ടനിയിൽ നിന്ന് തിരികെയെത്തിയതിന് ശേഷം ദേഹാസ്വാസ്ഥ്യം അൽപ്പം അധികമായത് പോലെ തോന്നിത്തുടങ്ങിയിരുന്നു. ഡോക്ടറെ കാണാൻ പോയ കാര്യം അദ്ദേഹം ഓർത്തു. തന്റെ അവസ്ഥ കണ്ടിട്ട് ഡോക്ടർ തന്നെ ഭയന്നു പോയതാണ്.

“ഹെർ ഓബർസ്റ്റ് ഇങ്ങനെ തുടരുകയാണെങ്കിൽ യാതൊരു സംശയവും വേണ്ട താങ്കൾ മരണം സ്വയമേറ്റുവാങ്ങുകയാണ്...”

റാഡ്‌ൽ അദ്ദേഹത്തിന്റെ ഫീസ് കൊടുത്തിട്ട് മരുന്നുകളുമായി പുറത്ത് കടന്നു.  മൂന്നു തരം ഗുളികകൾ. ആ ഗുളികകളാണ് തന്റെ ആയുർദൈർഘ്യം നിശ്ചയിക്കാൻ പോകുന്നത്. കഴിയുന്നതും ആർമി ഡോക്ടർമാരിൽ നിന്നും ഒഴിഞ്ഞ് നടക്കുകയാണ് റാഡ്‌ൽ. ഇനിയൊരു ചെക്കപ്പിന് കൂടി ചെന്നാൽ ഈ യൂണിഫോമിനോട് എന്നെന്നേക്കുമായി വിടപറയേണ്ടി വരുമെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാമായിരുന്നു.

മേശയുടെ വലിപ്പ് തുറന്ന് അദ്ദേഹം മരുന്നു കുപ്പികളിലൊന്ന് എടുത്ത് രണ്ട് ഗുളികകൾ വായിലേക്കിട്ടു. വേദനാസംഹാരിയായിരുന്നുവത്. പിന്നെ ഗ്ലാസിലേക്ക് അൽപ്പം മദ്യം പകർന്ന് ഒറ്റ വലിക്ക് അകത്താക്കി.

കതകിൽ മുട്ടുന്ന ശബ്ദം കേട്ട് അദ്ദേഹം മുഖമുയർത്തി. കാൾ ഹോഫർ മുറിയിലേക്ക് പ്രവേശിച്ചു. മിക്കപ്പോഴും അസ്വസ്ഥത നിറഞ്ഞ മുഖത്തോടെ കാണപ്പെടാറുള്ള അയാളുടെ കണ്ണുകൾ ഇത്തവണ പ്രകാശഭരിതമായിരുന്നു.

“എന്ത് പറ്റി കാൾ? ആവേശത്തിലാണല്ലോ

തന്റെ കൈയിലെ സന്ദേശം അയാൾ അദ്ദേഹത്തിന് നേർക്ക് നീട്ടി.

“ഇപ്പോൾ എത്തിയതേയുള്ളൂ ഹെർ ഓബർസ്റ്റ് സ്റ്റാർലിങ്ങിന്റെയാണ് – മിസ്സിസ് ഗ്രേയുടെ ഡെവ്‌ലിൻ സുരക്ഷിതമായി എത്തിച്ചേർന്നിരിക്കുന്നു ഇപ്പോൾ അവരോടൊപ്പമുണ്ട്

തന്റെ കൈയിലിരിക്കുന്ന കടലാസിലേക്ക് അത്ഭുതത്തോടെ റാഡ്‌ൽ നോക്കി.

“മൈ ഗോഡ് ഡെവ്‌ലിൻ  അവസാനം നിങ്ങളവിടെ എത്തി ! ...” റാഡ്‌ൽ മന്ത്രിച്ചു.

തന്റെ ശരീരത്തിലൂടെ ആവേശം നുരഞ്ഞ് കയറുന്നത് പോലെ തോന്നി അദ്ദേഹത്തിന്. മേശവലിപ്പ് തുറന്ന് അദ്ദേഹം ഗ്ലാസ് എടുത്തു.

“കാൾ, തീർച്ചയായും ഈ സന്തോഷം നാം പങ്ക് വച്ചേ തീരൂ...”

1940ൽ ഫ്രഞ്ച് തീരത്ത് സേനയെ നയിച്ചുകൊണ്ട് മുന്നേറുന്ന അവസരത്തിലാണ് ഇതിനു മുമ്പ് ഇതുപോലെ ആവേശം തോന്നിയിട്ടുള്ളത്. ചാടിയെഴുന്നേറ്റ് അദ്ദേഹം ഗ്ലാസ് ഹോഫറുടെ നേർക്ക് ഉയർത്തി.

“ചിയേഴ്സ് കാൾ ചിയേഴ്സ് ലിയാം ഡെവ്‌ലിൻ നിങ്ങളുടെ റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ” അദ്ദേഹം പറഞ്ഞു.

*  *  *  *  *  *  *  *  *  *  *  *  *  * 

സ്പെയിനിലെ ലിങ്കൺ വാഷിങ്ങ്ടൺ ബ്രിഗേഡിൽ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിക്കുമ്പോൾ മോട്ടോർ സൈക്കിളാണ് ഡെവ്‌ലിൻ ഉപയോഗിച്ചിരുന്നത്. കുന്നുകളും മലകളും ധാരാളമുള്ള ആ പ്രദേശത്ത് തന്റെ കീഴിൽ വിവിധ ഇടങ്ങളിലായി വിന്യസിച്ചിരുന്ന  സൈനിക യൂണിറ്റുകളുമായി ബന്ധപ്പെടുന്നതിന് മോട്ടോർ സൈക്കിളായിരുന്നു ഏറ്റവും അനുയോജ്യം. എന്നാൽ അവിടുത്തേതിൽ നിന്നും തികച്ചും ഭിന്നമായിരുന്നു ഇവിടെ നോർഫോക്കിലെ സ്ഥിതി. സ്റ്റഡ്ലി ഗ്രെയ്ഞ്ചിൽ നിന്നും വിജനമായ നാട്ടുപാതകളിലൂടെ ഗ്രാമത്തിലേക്കുള്ള സവാരി ശരിക്കും ആസ്വാദ്യകരമായി തോന്നി ഡെവ്‌ലിന്. അതിരുകളില്ലാത്ത ഈ സ്വാതന്ത്ര്യം ഒരു നവ്യാനുഭവം തന്നെ.

ആവശ്യമായ മറ്റു രേഖകൾക്കൊപ്പം രാവിലെയാണ് ഹോൾട്ടിൽ പോയി ഡ്രൈവിങ്ങ് ലൈസൻസ് വാങ്ങിയത്. പോലീസ് സ്റ്റേഷൻ തൊട്ട് എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നതാണ് സത്യം. മാരകമായ പരിക്കിനെ തുടർന്ന് ആർമിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടയാൾ എന്ന ബിംബം എവിടെയും പ്രത്യേക പരിഗണനയ്ക്ക് അർഹമായി. പല ഉദ്യോഗസ്ഥരും പ്രത്യേക താല്പര്യമെടുത്ത് പേപ്പറുകൾ പെട്ടെന്ന് തന്നെ ശരിയാക്കിക്കൊടുക്കുകയാണ് ചെയ്തത്. ജോവന്ന പറഞ്ഞത് ശരിയായിരുന്നു. യുദ്ധകാലത്ത് സൈനികരെ എല്ലാവരും ആരാധിക്കുന്നു യുദ്ധമുന്നണിയിൽ പരിക്കേൽക്കപ്പെട്ട സൈനികനെ വീരനായി കണക്കാക്കി സ്നേഹത്താൽ പൊതിയുന്നു

അല്പം പഴയതാണെങ്കിലും ആവശ്യത്തിനുപകരിക്കുന്നതായിരുന്നു ആ 350 cc BSA മോട്ടോർ സൈക്കിൾ. ഫുൾ ത്രോട്ട്‌ൽ കൊടുത്തതോടെ നിമിഷങ്ങൾ കൊണ്ട് 60 മൈൽ സ്പീഡിലേക്ക് കുതിക്കുന്നത് കണ്ട് ഡെവ്‌ലിൻ സംതൃപ്തനായി. അത്യാവശ്യ ഘട്ടത്തിൽ വേണ്ടുന്ന ശക്തി എൻ‌ജിനുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം സ്പീഡ് കുറച്ചു. വെറുതെ അനാവശ്യ പ്രശ്നങ്ങളിലേക്ക് ചാടുന്നതെന്തിനാണ് സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ പോലീസ് ചെക്കിങ്ങ് ഉണ്ടാകാറില്ലെങ്കിലും ഹോൾട്ട് ഏരിയയിൽ ഒരു പോലീസുകാരനെ മോട്ടോർ സൈക്കിളിൽ ചിലപ്പോഴൊക്കെ കാണാറുണ്ടെന്ന് ജോവന്ന പറഞ്ഞത് അദ്ദേഹം ഓർത്തു.

കുത്തനെയുള്ള ഇറക്കമിറങ്ങി അദ്ദേഹം ഗ്രാമത്തിലേക്ക് പ്രവേശിച്ചു. പാതയോരത്തെ അരുവിയിൽ ഒഴുകുന്ന വെള്ളത്തിന്റെ സഹായത്തോടെ പൽച്ചക്രങ്ങൾകൊണ്ട് പ്രവർത്തിക്കുന്ന ഒരു ധാന്യ മില്ലും താണ്ടി അദ്ദേഹം മുന്നോട്ട് നീങ്ങി. അപ്രതീക്ഷിതമായിട്ടാണ് അശ്വാരൂഢയായ ഒരു പെൺകുട്ടി അരികിലെ ഒറ്റയടിപ്പാതയിൽ നിന്നും റോഡിന് കുറുകെ കയറിയത്. അവൾ കടന്നുപോകുന്നതിനായി   അദ്ദേഹം മോട്ടോർ സൈക്കിളിന്റെ വേഗത കുറച്ച് റോഡിൽ നിർത്തി. കുതിരയുടെ വശങ്ങളിൽ കൊളുത്തിയിട്ട ക്യാരിയറിൽ മൂന്ന് പാൽ‌പാത്രങ്ങളുണ്ട്.  അവളുടെ ശരീരത്തിന് ഒട്ടും ചേരാത്ത വിധം വലിപ്പമേറിയ പഴകിയ ഒരു ട്രെഞ്ച് കോട്ടും നീല തൊപ്പിയുമാണ് വേഷം. ഉയർന്ന് നിൽക്കുന്ന കവിളെല്ലുകൾ. വിടർന്ന വലിയ കണ്ണുകൾ. മുഖത്തിനു ചേരാത്ത വിധം വലിയ വായ്. അവൾ ധരിച്ചിരുന്ന കീറിയ ഗ്ലൌസിനുള്ളിലൂടെ മൂന്ന് വിരലുകൾ പുറത്ത് കാണാമായിരുന്നു.

“ശുഭദിനം, എന്റെ പെൺ‌‌മണീ...  റോഡിന്‌ കുറുകേ അവൾ കടന്നു പോകവേ ഡെവ്‌ലിൻ ആമോദത്തോടെ പറഞ്ഞു.

നിനച്ചിരിക്കാതെ കേട്ട വാക്കുകളിൽ ആശ്ചര്യം കൊണ്ട അവളുടെ കണ്ണുകൾ പൂർവ്വാധികം വിടർന്നു. എന്തോ പറയാനെന്ന പോലെ വായ് തുറന്നുവെങ്കിലും ലജ്ജയാൽ ഒന്നും മിണ്ടാനാവാതെ നാവ് ചുരുട്ടി ശബ്ദമുണ്ടാക്കി കുതിരയെ മുന്നോട്ട് നയിച്ചു. റോഡിനപ്പുറം കടന്ന് ദേവാലയത്തിനുമപ്പുറമുള്ള കുന്നിൻമുകളിനെ ലക്ഷ്യമാക്കി നീങ്ങുന്ന അവളെ നോക്കി ഡെവ്‌ലിൻ അല്പനേരം മോട്ടോർ സൈക്കിളിൽ ഇരുന്നു.

“അത്ര സൌന്ദര്യമില്ലെങ്കിലും പെണ്ണ് കൊള്ളാമല്ലോ” ഡെവ്‌ലിൻ മന്ത്രിച്ചു. “വെറുതെ എന്നെക്കൊണ്ട് വീണ്ടും വീണ്ടും നോക്കിക്കാനായിട്ട് ഓ, അല്ലെങ്കിൽ വേണ്ട ലിയാം വേണ്ട സമയമായിട്ടില്ല” അദ്ദേഹം മന്ദഹസിച്ചു.

അരികിൽ കണ്ട സ്റ്റഡ്ലി ആംസ് സത്രത്തിന് നേർക്ക് അദ്ദേഹം മോട്ടോർ സൈക്കിൾ തിരിച്ചു. അപ്പോഴാണ് തന്നെത്തന്നെ നോക്കിക്കൊണ്ട് അതിന്റെ ജാലകത്തിനരികിൽ നിൽക്കുന്ന ഒരാളെ അദ്ദേഹം ശ്രദ്ധിച്ചത്. മുപ്പതിനോടുത്ത് പ്രായം തോന്നിക്കുന്ന ഒരു ആജാനുബാഹു. തുണികൊണ്ട് നിർമ്മിതമായ ഒരു പഴഞ്ചൻ തൊപ്പിയും റീഫർ കോട്ടും ധരിച്ച അയാളുടെ താടി വളർന്ന് വൃത്തിഹീനമായി കാണപ്പെട്ടു.

“ഓ ഞാൻ എന്തോ പാതകം ചെയ്ത മട്ടുണ്ടല്ലോ അയാളുടെ നോട്ടം കണ്ടാൽ” ഡെവ്‌ലിൻ ആത്മഗതം നടത്തി.

ദേവാലയവും താണ്ടി കുന്നിൻ മുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പെൺ‌കുട്ടിയെ വീക്ഷിച്ചിട്ട് അയാൾ വീണ്ടും ഡെവ്‌ലിന് നേർക്ക് രൂക്ഷമായി നോക്കി. അതോടെ ഡെവ്‌ലിന് കാര്യം പിടി കിട്ടി.
 
മോട്ടോർ സൈക്കിൾ സ്റ്റാന്റിൽ കയറ്റി വച്ചിട്ട് ഡെവ്‌ലിൻ മുന്നോട്ട് നടന്നു. കഴുത്തിലൂടെ പിറകിലേക്ക് ചുറ്റിയിട്ടിരുന്ന നാടൻ തോക്ക് തലയിലൂടെ ഊരി കൈയിലെടുത്ത് അദ്ദേഹം സത്രത്തിന്റെ ഉള്ളിലേക്ക് കടന്നു.


(തുടരും) 

അടുത്ത ലക്കത്തിലേക്ക് ഇതിലെ... 

52 comments:

 1. ഡെവ്‌ലിൻ തന്റെ ദൌത്യം മറന്ന് പ്രണയത്തിന്റെ ചിറകിലേറുമോ?

  ReplyDelete
 2. വിനുവേട്ടാ ഒരു പ്രണയത്തിനുള്ള എല്ലാ സാധ്യതയും തെളിഞ്ഞു വരുന്നല്ലോ?

  അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നു

  ReplyDelete
  Replies
  1. എന്താ സംശയം പ്രകാശ്... തീവ്ര പ്രണയം....

   Delete
 3. അതിനുള്ള സൌന്ദര്യമൊന്നും അവളിൽ കണ്ടില്ല...
  പിന്നെ, പറയാൻ വയ്യ...!

  ReplyDelete
  Replies
  1. സൌന്ദര്യവും വൈരൂപ്യവും പ്രഥമദർശനത്തിലെ പ്രണയത്തിന് ഒരു പ്രശ്നമല്ല അശോകൻ മാഷേ... :)

   Delete
 4. വെറുതെ എന്നെക്കൊണ്ട് നോക്കിക്കാനായിട്ട്.......
  നായികയുണ്ടോ ഈ കഥയില്‍?

  ReplyDelete
  Replies
  1. നായികയുണ്ടോയെന്നോ... തീർച്ചയായും... കാണാനിരിക്കുന്നതേയുള്ളൂ അജ്ത്‌ഭായ്...

   Delete
 5. തന്നെ തന്നെ.....പ്രണയം തന്നെ.

  ReplyDelete
  Replies
  1. സംഭവം പിടികിട്ടി അല്ലേ? :)

   Delete
 6. ബെസ്റ്റ്! അപ്പോ ഡെവ്‌ലിന്റെ ട്രാക്ക് മാറിയോ...

  ReplyDelete
 7. ബെസ്റ്റ്! അപ്പോ ഡെവ്ലിന്റെ ട്രാക്ക് മാറിയോ?

  ReplyDelete
  Replies
  1. ട്രാക്ക് മാറിയോ എന്ന് ചോദിച്ചാൽ... ഇപ്പോൾ എല്ലായിടത്തും ഡബിൾ ലൈൻ ആയില്ലേ ശ്രീ... സമാന്തരമായി പോകുന്നത് കൊണ്ട് കുഴപ്പമില്ല...

   Delete
  2. എന്നാല്‍ കുഴപ്പമില്ല. വന്നകാര്യം മറക്കാതെ എന്ത് സൈഡ് ബിസിനസ്സും ആകാം :)

   Delete
 8. അടുത്തതും കൂടി വന്നിട്ട് പറയാം അതു യഥാര്‍ത്ഥ പ്രണയം ആണോ വെറുതെ എന്നെ കൊണ്ട് ക്കാത്തിരിപ്പികാന്‍ വേണ്ടി വീണ്ടും കാത്തിരിക്കാം ..ആശംസകള്‍ സഹോദരാ..

  ReplyDelete
  Replies
  1. അതെയതെ... കാത്തിരിക്കൂ...

   Delete
 9. ഔചിത്യമില്ലാതെ മുന്നറിയിപ്പില്ലാതെ അപ്രതീക്ഷിതമായി എവിടെയും കയറിവരുന്നു.
  തുടരട്ടെ പുതിയ കഥാപാത്രവുമായി.

  ReplyDelete
  Replies
  1. ഈ പെൺകുട്ടി ഇനി നമ്മോടൊപ്പമുണ്ടാകും റാംജി...

   Delete
 10. തുടരട്ടെ ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
  Replies
  1. വളരെ സന്തോഷം മയിൽ‌പീലി...

   Delete
 11. പഴയ കോട്ടും നീളൻ തൊപ്പിയുമിട്ട് കുതിരപ്പുറത്തേറിയുള്ള അവളുടെ ആ വരവ് കണ്ടാൽ, ഡെവ്‌ലിൻ മാത്രമല്ല, ആണായിപ്പിറന്ന ആരും നോക്കി നിന്നുപോവും..

  “വെറുതെ എന്നെക്കൊണ്ട് വീണ്ടും വീണ്ടും നോക്കിക്കാനായിട്ട്..”

  ഡെവ്‌ലിൻ സായിപ്പ് പൂർവജന്മത്തിൽ മലയാളി ആയിരുന്നെന്ന് തോന്നുന്നു.. :)

  പ്രണനമില്ലെങ്കിൽ പിന്നെ എന്തോന്ന് യുദ്ധവും സമാധാനവും.. (ഇപ്പോളാ ഒന്ന് ഉഷാറായത്..)

  ReplyDelete
  Replies
  1. ‘പ്രണയമില്ലെങ്കിൽ പിന്നെ എന്തോന്ന് യുദ്ധവും സമാധാനവും’ എന്ന് തിരുത്തിവായിക്കാൻ അപേക്ഷ

   Delete
  2. നീളൻ തൊപ്പിയല്ല ജിം... നീല നിറമുള്ള തൊപ്പിയാണ്...

   പിന്നെ, ഡെവ്‌ലിൻ സായിപ്പ് ഇക്കാര്യത്തിൽ മലയാളികളെ കടത്തിവെട്ടുന്ന ടൈപ്പാണ്‌... അത് പുള്ളിക്കാരൻ തന്നെ വരും ലക്കങ്ങളിൽ പറയുന്നുണ്ട്... കാത്തിരിക്കുക... :)

   Delete
  3. "പിന്നെ, ഡെവ്‌ലിൻ സായിപ്പ് ഇക്കാര്യത്തിൽ മലയാളികളെ കടത്തിവെട്ടുന്ന ടൈപ്പാണ്‌."
   ഉവ്വ..
   ഇതാ പറഞ്ഞത് ഈ വിനുവേട്ടന് ജിമ്മിച്ചനെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞു കൂടാ എന്ന്..
   ഇതേ...... പാര്‍ട്ടീ വേറേയാ..

   Delete
 12. ഡെവ്‌‌ലിന് പെണ്ണിനോട് പ്രേമം, ജോവന്നയ്ക്ക് മണ്ണിനോട് പ്രേമം. ആകെ കൊഴപ്പം തന്നെ.

  ReplyDelete
  Replies
  1. അരുൺ ഇവിടെയുണ്ടായിരുന്നോ? കഴിഞ്ഞ രണ്ട് മൂന്ന് ലക്കങ്ങളിൽ കണ്ടില്ലല്ലോ...

   Delete
 13. "ദേവാലയവും താണ്ടി കുന്നിൻ മുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പെൺ‌കുട്ടിയെ വീക്ഷിച്ചിട്ട് അയാൾ വീണ്ടും ഡെവ്‌ലിന് നേർക്ക് രൂക്ഷമായി നോക്കി."

  അയാളെന്താ, അവിടുത്തെ സദാചാര പോലീസിന്റെ തലവനോ?

  ReplyDelete
  Replies
  1. അത് വഴിയേ അറിയാം കൊല്ലേരീ... ഡെവ്‌ലിന് എന്തായാലും കാര്യം പിടികിട്ടി...

   Delete
 14. Replies
  1. മുരളിഭായ്... തിരക്കിലാണല്ലേ?

   Delete
 15. എനിക്കും ഇഷ്ടമായി അശ്വാരൂഡയായ ആ പെണ്‍കുട്ടിയെ പ്രഥമദര്‍ശനത്തില്‍ (വായനയില്‍). ഇതു് പ്രണയം തന്നെ. വരട്ടെ ഒരു പ്രണയം.

  അല്ല, എവിടെപ്പോയി നമ്മുടെ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി, c/o central railway station. അഡ്രസ്സ് കിട്ടിയപ്പോ, മിഠായി കിട്ടിയപ്പോ, ഏതെങ്കിലും ചാരുബെഞ്ചില്‍ മിഠായി കൊറിച്ചിരുപ്പുണ്ടാവും! അതു കഴിയുമ്പോ വരും.

  ReplyDelete
  Replies
  1. ആഹാ..ആരോ എന്നെ വിളിച്ചല്ലോ..
   നമ്മളീപ്പോ കുട്ടിച്ചാത്തന്മാതിരിയാ..വിളിച്ചാലേ വരൂ..
   ഇനി ഉപദ്രവങ്ങള്‍ തുടങ്ങാം ല്ലേ..
   ബാധ ഒഴിവാക്കാന്‍ എന്തെങ്കിലും ഭക്ഷണസാധനങ്ങല്‍ സമര്‍പ്പിച്ചാല്‍ മതി..
   അതേ..അഡ്രസ്സ് അതു തന്നെ..മാറിയിട്ടില്ല..
   മാറുമ്പോ അറിയിക്കാം കേട്ടാ..( നുമ്മടെ പാര്‍പ്പിടം ചില ഫുട്പാത്ത് ടീസ് നോട്ടമിട്ടുണ്ട് ...)

   Delete
 16. അയ്യോ ഇതു് anonymous ഒന്നുമല്ല, ഞാനാണേ, എഴുത്തുകാരി.

  ReplyDelete
  Replies
  1. ഞാനാദ്യം വിചാരിച്ചത് ഇത് നമ്മുടെ സെക്രട്ടറിയുടെ തന്നെ പണിയായിരിക്കുമെന്നാണ്... പിന്നെയാണ് താഴെയുള്ള കമന്റ് കണ്ടത്... ചാർളി പിണങ്ങിപ്പോയതാണെന്ന് തോന്നുന്നു... ഒന്നെത്തി നോക്കിയിട്ട്
   “ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ... മഞ്ഞിൽ മായുന്ന മൂകസന്ധ്യേ...” എന്ന പാട്ടും പാടി പോകുന്നത് ഞാൻ കണ്ടിരുന്നു...

   Delete
  2. ആഹാ... അപ്പോ ചേച്ചിയാണ് anonymous എന്ന പേരിൽ ബൂലോകത്ത് വിലസുന്നത് അല്ലേ.. ഇപ്പോളല്ലേ ആളെ പിടികിട്ടിയത്... :)

   Delete
 17. നന്ദി വിനുവേട്ടാ..
  കാലത്തേ തന്നെ ചുണ്ടില്‍ തത്തിക്കളിക്കാന്‍ ഒരു പാട്ട് ഇട്ടു തന്നതിന്.
  പിണക്കമാരോട്...ഒന്നൂല്ല വിനുവേട്ടാ..

  ReplyDelete
  Replies
  1. വന്നു അല്ലേ...? (ദേവാസുരം സ്റ്റൈൽ...) സന്തോഷായി...

   Delete
  2. മാപ്പു നല്‍കൂ മഹാമതേ..
   മാപ്പു നല്‍കൂ ഗുണനിധേ..


   തെണ്ടിത്തിരിഞ്ഞ് ഒടുക്കം ഇവിടെത്തന്നെ വന്നല്ലേ പറ്റൂ

   Delete
 18. ആരാണ് അവിടെ പ്രണയഗാനം മൂളുന്നത്....??!!ഇഷ്റ്റായിട്ടൊ.

  ReplyDelete
 19. ഞാനിവിടെ എത്തുമ്പോഴേക്കും എന്തൊക്കെയാ സംഭവിച്ചത്? യുദ്ധത്തിനിടയില്‍ പ്രണയം, കൊല്ലേരി കണ്ടെത്തിയ സദാചാര പോലീസ്, കഥയില്‍ പ്രണയം വന്നപ്പോള്‍ ഉഷാറായ ജിമ്മി, അനോണി ആയിട്ട് എഴുത്തുകാരി ചേച്ചി, പിന്നെ വിനുവേട്ടന്റെ നല്ല മെലഡി ഗാനം, അതേറ്റുപിടിച്ച് ചെന്നെയിലെ സെക്രട്ടറി..

  ReplyDelete
  Replies
  1. ചേച്ചിയുടെ വണ്ടി ലേറ്റ് ആയല്ലോ.. പുതിയ വല്ല ‘വിവരാവകാശമോ’ ‘എന്യൂമറേഷനോ” പിന്നാലെ കൂടിയോ?

   കുന്നിന്മുകളിലേയ്ക്ക് കയറിപ്പോയ ആ പെണ്മണിയെ വഴിയിലെവിടെയെങ്കിലും വച്ച് കണ്ടുമുട്ടിയാൽ ഒരു കരിമ്പിൻ ജ്യൂസ് മേടിച്ചുകൊടുത്തേക്കണേ.. കാശും ചേച്ചി തന്നെ കൊടുത്തോ ട്ടോ.. :)

   Delete
  2. ഈ കരിമ്പിൻ ജ്യൂസിന്റെ കാര്യം ഇങ്ങനെ പറഞ്ഞ് പറഞ്ഞ് എന്നെ ചിരിപ്പിക്കല്ലേ...

   Delete
  3. ആദ്യം കടല മിഠായി... ഇപ്പോ കരിമ്പിന്‍ ജ്യൂസ്!
   യുദ്ധകാര്യങ്ങള്‍ക്കിടയിലും ഇതിനൊന്നും (ഫുഡ്) ഒരു കുറവുമില്ലല്ലോ!

   Delete
  4. ങേ...അതേതു കഥ..?
   വിനുവേട്ടനെ ഇത്ര മാത്രം ചിരിപ്പിക്കാന്‍.?
   ജിമ്മിച്ചന്‍ ഏതേലും പെണ്ണിനു കരിമ്പിന്‍ ജ്യൂസ് വാങ്ങിക്കൊടുത്ത കഥയാണോ.?

   എന്റെ ശ്രീ...ഉദരനിമിത്തം ബഹുവിധവേഷം.

   Delete
  5. കരിമ്പിൻ ജ്യൂസ് വാങ്ങിച്ച് കൊടുത്തയാളും അത് കുടിച്ചയാളും ഇവിടെ തന്നെയുണ്ട് ചാർളീ... പക്ഷേ, ആരാന്ന് പറയില്ല... (ഞാനല്ല കേട്ടോ)... അവരിൽ ആരെങ്കിലും വന്നു പറയുമോന്ന് നോക്കാം... :)

   Delete
  6. കുടിച്ചത് ഞാനാണേ.. :)

   Delete
  7. @ജിമ്മി - ലേറ്റ് ആയ് വന്താലും ലേറ്റസ്റ്റ് ആയി വരുവേന്‍.
   @ ഉണ്ടാപ്രി - കരിമ്പിന്‍ ജ്യൂസോ? അതെന്താ? പിന്നെ സെന്‍ട്രല്‍ സ്റ്റേഷന്‍ വിട്ടു ഇടയ്ക്ക് പവിഴമല്ലിയും സന്ദര്‍ശിക്കുക

   Delete
 20. This comment has been removed by the author.

  ReplyDelete
 21. വായിക്കാന്‍ താമസിച്ചു...
  അങ്ങിനെ യുദ്ധത്തില്‍ പ്രണയവും വന്നു അല്ലെ. നടക്കട്ടെ.
  പ്രണയം ജയിക്കുമോ യുദ്ധം ജയിക്കുമോ.. കാത്തിരുന്നു കാണാം അല്ലെ.

  ReplyDelete
 22. ഹോ കഥ ഒന്ന് ട്രാക്ക് മാറിയപ്പോള്‍ എന്താ
  ഉഷാര്‍ ഇവിടെ.ആള്‍ക്കൂട്ടം ആയി....

  ഇവര്‍ എല്ലാം കൂടി യുദ്ധം 'കലക്കും'
  എന്നാ തോന്നണേ....അല്ല വായനക്കാര്‍
  എന്ത് പിഴച്ചു അല്ലെ?സായിപ്പ് തന്നെ കവാത്ത്
  മറന്നാല്‍.?? !!!

  കാത്തിരുന്നു കാണാം അല്ലെ??

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...