Wednesday, November 28, 2012

ഈഗിൾ ഹാസ് ലാന്റഡ് – 63അത്ര ചെറുതല്ലാത്ത ഒരു ഹാളിലേക്കാണ് അദ്ദേഹം പ്രവേശിച്ചത്. അധികം ഉയരമില്ലാത്ത സീലിങ്ങ്. മൂന്ന് നാല് മേശകളും അവയ്ക്ക് ചുറ്റുമായി ഉയർന്ന ചാരുകളുള്ള ബെഞ്ചുകളും. ഒരറ്റത്തുള്ള തുറസ്സായ നെരിപ്പോടിൽ എരിയുന്ന കനലുകൾ മദ്യം വിളമ്പുവാനായി പ്രത്യേകിച്ചൊരു കൌണ്ടർ അവിടെ കാണാനുണ്ടായിരുന്നില്ല. ബാറിന്റെ ഒരു രൂപഭാവവുമില്ല.

ആകെക്കൂടി മൂന്ന് പേരേ അവിടെ ഉണ്ടായിരുന്നുള്ളൂ. നെരിപ്പോടിനരികിൽ ഇരിക്കുന്നയാൾ ഒരു മൌത്ത് ഓർഗൻ വായിച്ചു കൊണ്ടിരിക്കുന്നു. അധികം ഉയരമില്ലാതെ ഒത്ത ശരീരമുള്ള രണ്ടാമന് ഏകദേശം മുപ്പത് വയസ്സിനോടടുത്ത് തോന്നിക്കും. പിന്നെ, അല്പം മുമ്പ് ജനാലയുടെ അരികിൽ കണ്ട  ആജാനുബാഹുവായ താടിക്കാരൻ.

“ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും” ഡെവ്‌ലിൻ ഉപചാരപൂർവ്വം പറഞ്ഞു.

അദ്ദേഹം തന്റെ നാടൻ തോക്ക് ഉറയിൽ ഇട്ട് മേശപ്പുറത്ത് വച്ചു. ഉയരം കുറഞ്ഞ ചെറുപ്പക്കാരൻ ഹസ്തദാനത്തിനായി കൈ നീട്ടിക്കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് വന്നു.

“ഞാൻ ജോർജ്ജ് വൈൽഡ് ഈ സത്രത്തിന്റെ നടത്തിപ്പുകാരനാണ് താങ്കളല്ലേ സർ ഹെൻ‌ട്രിയുടെ എസ്റ്റേറ്റിന്റെ പുതിയ വാർഡൻ? ഞങ്ങൾ അറിഞ്ഞു

“വിവരങ്ങളെല്ലാം അപ്പോഴേക്കും ഇവിടെയെത്തിക്കഴിഞ്ഞോ?” ഡെവ്‌ലിൻ ആശ്ചര്യപ്പെട്ടു.

“നാട്ടിൻപുറമല്ലേ അതിൽ അതിശയിക്കാനൊന്നുമില്ല” അയാൾ പ്രതിവചിച്ചു.

“വാർഡനോ? ഇയാളോ?”  താടിക്കാരൻ പുച്ഛഭാവത്തോടെ ഡെവ്‌ലിനെ നോക്കി.

“ഓഹ് ഞാൻ വെറുമൊരു കർഷക ചെക്കൻ ഗ്രാമത്തിൽ നിന്ന് ഇങ്ങോട്ട് ചേക്കേറിയതാണ്” ഡെവ്‌ലിനും വിട്ടുകൊടുത്തില്ല.

അവർ തമ്മിലുള്ള പെരുമാറ്റത്തിൽ ജോർജ്ജ് വൈൽഡ് അല്പം അസ്വസ്ഥനായി കാണപ്പെട്ടു. എങ്കിലും അയാൾ മറ്റുള്ളവരെയും ഡെവ്‌ലിന് പരിചയപ്പെടുത്തി.

“ഇത് ആർതർ സെയ്‌മൂർ പിന്നെ അവിടെയിരുന്ന് മൌത്ത് ഓർഗൻ വായിക്കുന്ന വയസ്സൻ ലെയ്ക്കർ ആംസ്‌ബി

പിന്നീടെപ്പോഴോ ആണ് ലെയ്ക്കർ ആംസ്‌ബിയ്ക്ക് യഥാർത്ഥത്തിൽ കാണുന്ന അത്ര പ്രായം ഇല്ലെന്നത് ഡെവ്‌ലിൻ മനസ്സിലാക്കിയത്. നാൽപ്പതുകളുടെ ഉത്തരഭാഗത്തിൽ എത്തിയിട്ടേയുള്ളൂ അയാൾ. പിഞ്ഞിത്തുടങ്ങിയ പഴഞ്ചൻ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ബട്ടൻസ് നഷ്ടപ്പെട്ടതിനാൽ കോട്ട് ചരട് കൊണ്ട് കൂട്ടിക്കെട്ടിയിരിക്കുന്നു. ദ്രവിച്ചു തുടങ്ങിയ തുണിത്തൊപ്പി. ട്രൌസേഴ്സിലും ഷൂവിലും നിറയെ മണ്ണ് പുരണ്ടിരിക്കുന്നു.

“എന്നോടൊപ്പം കൂടുന്നോ കൂട്ടരേ അൽപ്പം കഴിക്കാൻ?”  ഡെവ്‌ലിൻ ആരാഞ്ഞു.

“വേണ്ട എന്ന് ഞാനെന്തായാലും പറയില്ല ഒരു പൈന്റ് ബ്രൌൺ എയ്‌ൽ കിട്ടിയാൽ എനിക്ക് സന്തോഷമായി” ലെയ്ക്കർ ആംസ്‌ബി പറഞ്ഞു.

സെയ്മൂർ തന്റെ മുന്നിലെ ചഷകം ഒറ്റയടിക്ക് കാലിയാക്കിയിട്ട് മേശപ്പുറത്ത് ശക്തിയോടെ അടിച്ച് വച്ചു.
“ഞാൻ എന്റെ സ്വന്തം കാശ് മുടക്കിയേ കുടിക്കാറുള്ളൂ” ഡെവ്‌ലിൻ മേശമേൽ വച്ചിരുന്ന തോക്ക് എടുത്ത് ഉയർത്തിയിട്ട് സെയ്‌മൂർ കടുത്ത സ്വരത്തിൽ പറഞ്ഞു. “ആ സർ ഹെൻ‌ട്രിയുടെ ബലത്തിലാണല്ലോ നിങ്ങളിപ്പോൾ ഇവിടെ വിലസുന്നത് തോക്ക് മോട്ടോർസൈക്കിൾ വർഷങ്ങളായി ആ എസ്റ്റേറ്റിൽ പണിയെടുത്തിട്ടുള്ള എന്നെപ്പോലുള്ളവർ ഇവിടെയുള്ളപ്പോൾ ഒരു വരത്തനെ കൊണ്ടുവന്നിരിക്കുന്നു എനിക്ക് എന്താണൊരു കുറവ് ? എനിക്കില്ലാത്ത എന്ത് മേന്മയാണ് നിങ്ങൾക്കുള്ളത്?”

“കാണാൻ കൊള്ളാവുന്ന ഒരു മുഖം” അയാളുടെ അഹന്തയ്ക്ക് ഒരു കൊട്ട് കൊടുക്കുവാനെന്ന മട്ടിൽ ഡെവ്‌ലിൻ പറഞ്ഞു.

ആർതർ സെയ്‌മൂറിന്റെ കണ്ണുകളിൽ  നിന്ന് ഭ്രാന്തവികാരത്തിന്റെ തീപ്പൊരി ചിതറി. അയാളിലെ പിശാച് പുറത്തേക്ക് കുതിച്ചു. അയാൾ ഡെവ്‌ലിന്റെ കോട്ടിന്റെ കോളറിൽ പിടിച്ച് മുന്നോട്ട് വലിച്ചടുപ്പിച്ചു. “ദേ, കുള്ളാ, എന്നോട് കളിക്കാൻ നിൽക്കല്ലേ അങ്ങനെയൊരു ചിന്തയേ വേണ്ട മനസ്സിൽ അഥവാ ഇനി കളിക്കാൻ നിന്നാലുണ്ടല്ലോ മണ്ണിലിട്ട് ചവിട്ടിയരയ്ക്കും ഞാൻ

“വേണ്ട ആർതർ” ജോർജ്ജ് വൈൽഡ് ഓടി വന്ന് അയാളുടെ കൈയിൽ പിടിച്ചു. പക്ഷേ, അയാൾ വൈൽഡിനെ ദൂരേയ്ക്ക് തള്ളി.

“അധികം ആളാവാതെ നടന്നാൽ നിങ്ങൾക്ക് നല്ലത് മനസ്സിലായോ?” സെയ്മൂർ, ഡെവ്‌ലിന് നേർക്ക്  മുരണ്ടു.

ഡെവ്‌ലിൻ ജാള്യതയോടെ മന്ദഹസിച്ചു. “തീർച്ചയായും എന്റെ പരാമർശം നിങ്ങളെ വേദനിപ്പിച്ചുവെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു

“അതാണതിന്റെ ശരി” അയാൾ ഡെവിലിന്റെ കോളറിൽ നിന്നും പിടുത്തം വിട്ടിട്ട് അദ്ദേഹത്തിന്റെ കവിളിൽ പതുക്കെ തട്ടി. “ഇപ്പോൾ പറഞ്ഞത് കാര്യം പിന്നെ, ഒരു കാര്യം ഓർമ്മയിരിക്കട്ടെ എപ്പോൾ ഞാൻ ഇവിടെയെത്തുന്നുവോ, അപ്പോൾ നിങ്ങൾ ഇവിടെ നിന്ന് സ്ഥലം കാലിയാക്കുന്നുമനസ്സിലായല്ലോ?”

ദ്വേഷ്യത്തോടെ വാതിൽ വലിച്ചടച്ച് അയാൾ പുറത്തേക്കിറങ്ങി.

“ബാസ്റ്റർഡ്വൃത്തികെട്ടവൻ  ലെയ്ക്കർ ആംസ്ബി തന്റെ നീരസം മറച്ചുവച്ചില്ല.

ജോർജ്ജ് വൈൽഡ് പിന്നിലെ മുറിയിൽ ചെന്ന് ഒരു ബോട്ട്‌ൽ സ്കോച്ചും മൂന്ന് ഗ്ലാസുകളും എടുത്തു കൊണ്ടുവന്നു.

“ഈ സാധനമുണ്ടല്ലോ അങ്ങനെയൊന്നും പുറത്തെടുക്കുന്നതല്ല ഞാൻ പക്ഷേ, മിസ്റ്റർ ഡെ‌വ്‌ലിൻ,  ഇന്ന്താങ്കൾ എന്നെക്കൊണ്ട് ഇതെടുപ്പിച്ചു

“ലിയാം എന്നെ ലിയാം എന്ന് വിളിച്ചാൽ മതി” വിസ്കി ഗ്ലാസ് സ്വീകരിച്ചുകൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “അയാൾ എപ്പോഴും ഇങ്ങനെയാണോ?”

“ഞാനയാളെ കണ്ടുമുട്ടിയ കാലം മുതൽ ഇങ്ങനെ തന്നെ

“ഞാൻ വരുന്ന വഴിയ്ക്ക് ഒരു പെൺകുട്ടി കുതിരപ്പുറത്ത് പോകുന്നത് കണ്ടു അയാൾക്ക് അവളുമായി എന്തെങ്കിലും അടുപ്പമുണ്ടോ?”

“ഉണ്ട് അയാളുടെ സ്വപ്നങ്ങളിൽ മാത്രം എന്നാൽ അവൾക്ക് അയാളെ കാണുന്നത് പോലും ഇഷ്ടമല്ല” ലെയ്ക്കർ ആംസ്ബി ചിരിച്ചുകൊണ്ട് പറഞ്ഞു.

“മോളി പ്രിയോർ അതാണവളുടെ പേര്  അവൾക്കും അമ്മയ്ക്കും കൂടി ഹോബ്സ് എന്റിന്റെ ഇപ്പുറത്തായി കുറച്ച് കൃഷിയിടം ഉണ്ട് കഴിഞ്ഞ വർഷം അവളുടെ പിതാവ് മരണമടഞ്ഞതിനെ തുടർന്ന് അവരാണത് നോക്കി നടത്തുന്നത് പള്ളിയിൽ കാര്യമായ ജോലിയൊന്നും ഇല്ലാത്തപ്പോൾ ലെയ്ക്കർ അവരെ സഹായിക്കാറുണ്ട്...” വൈൽഡ് പറഞ്ഞു.

“സെയ്മൂറും അല്പസ്വല്പം സഹായങ്ങളൊക്കെ ചെയ്തു കൊടുക്കും കഠിനമായ ജോലികൾ  ആംസ്ബി പറഞ്ഞു.

“അത് കൊണ്ട്, അവർ രണ്ട് പേരും ആ സ്ഥലവും തനിക്കവകാശപ്പെട്ടതാണെന്നായിരിക്കും അയാൾ വിചാരിച്ചുവച്ചിരിക്കുന്നത്അങ്ങേർക്ക് വല്ല പട്ടാളത്തിലും പോയി ചേർന്ന് കൂടായിരുന്നോ? നല്ല തണ്ടും തടിയുമുണ്ടല്ലോ ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.

“പോയതാണ് പക്ഷേ, കർണ്ണപുടത്തിന് എന്തോ തകരാറുണ്ടെന്ന് പറഞ്ഞ് അവർ തിരിച്ചയച്ചു

“അത് തന്റെ പുരുഷത്വത്തിന് ഏറ്റ അപമാനമായി കരുതിക്കാണുമല്ലേ അയാൾ?” ഡെവ്‌ലിൻ ചോദിച്ചു.

“എങ്ങനെയോ എന്തോ” വൈൽഡ് വിഷയം മാറ്റുവാൻ ശ്രമിച്ചു. “നിങ്ങൾക്കറിയുമോ 1940 ഏപ്രിൽ മാസത്തിൽ നാർവിക്കിലെ റോയൽ ആർട്ടിലറിയിലായിരുന്നു ഞാൻ അപ്പോഴാണ് എനിക്കപകടം പറ്റിയത് വലതു കാൽമുട്ടിന്റെ ചിരട്ട തകർന്നു അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം യുദ്ധം വളരെ ഹ്രസ്വമായിരുന്നു നിങ്ങൾക്ക് അപകടം സംഭവിച്ചത് ഫ്രാൻസിൽ വച്ചായിരുന്നുവല്ലേ?”

“അതേ അരാസിനടുത്ത് വച്ച് സ്ട്രെച്ചറിലാണ് ഞാൻ തിരികെയെത്തിയത് ഓർമ്മപോലുമുണ്ടായിരുന്നില്ല അപ്പോൾ എനിക്ക്” ഡെവ്‌ലിൻ പറഞ്ഞു.

“മിസ്സിസ് ഗ്രേ പറഞ്ഞത് ഒരു വർഷത്തിലേറെ ഹോസ്പിറ്റലിൽ കഴിയേണ്ടി വന്നു എന്നാണ്…?

ഡെവ്‌ലിൻ തല കുലുക്കി. “പ്രൌഢ വനിത അവരുടെ സഹായമില്ലായിരുന്നുവെങ്കിൽ എനിക്ക് ഈ ജോലി കിട്ടുക പോലുമില്ലായിരുന്നു അവരോട് ഞാൻ എന്നെന്നും കടപ്പെട്ടിരിക്കുന്നു അവരുടെ ഭർത്താവിന് എന്റെ കുടുംബത്തെ വർഷങ്ങളായി പരിചയമുണ്ടായിരുന്നു

“ശരിയാണ് തികച്ചും മാന്യയായ ഒരു വനിത ഇതുപോലൊരു വനിതാരത്നം ഈ നാട്ടിലെങ്ങുമില്ല എന്ന് തന്നെ പറയാം” വൈൽഡ് പറഞ്ഞു.

“ഇനി ഞാൻ എന്റെ കഥ പറയാം” ലെയ്ക്കർ ആംസ്ബി പറഞ്ഞു. “1916ൽ സോമിൽ വച്ചാണ് എനിക്ക് അപകടം പറ്റുന്നത് വെൽ‌ഷ് ഗാർഡുകളുമായുള്ള പോരാട്ടത്തിൽ

“ഓഹ് നോ പ്ലീസ്” ഡെവ്‌ലിൻ പോക്കറ്റിൽ നിന്ന് ഒരു ഷില്ലിങ്ങിന്റെ നാണയമെടുത്ത് മേശപ്പുറത്ത് വച്ചു. എന്നിട്ട് വൈൽഡിന് നേരെ നോക്കി കണ്ണിറുക്കി. “ഇയാൾക്ക് ഒരു പൈന്റ് കൂടി കൊടുത്തേക്കൂ ഞാനിറങ്ങുന്നു നാളെ രാവിലെ തന്നെ ഡ്യൂട്ടിയുള്ളതാണ്

(തുടരും) 

അടുത്ത ലക്കത്തിലേക്ക് ഇതിലേ... 

48 comments:

 1. നോവലിന്റെ ആദ്യഭാഗങ്ങളിൽ ജാക്ക് ഹിഗ്ഗിൻസ് എത്തിപ്പെട്ട സത്രം ഓർക്കുന്നുവോ? ... അദ്ദേഹം അന്നവിടെ കണ്ടുമുട്ടിയ അതേ വ്യക്തികൾ വീണ്ടും... സത്രം സൂക്ഷിപ്പുകാരൻ ജോർജ്ജ് വൈൽഡ്, സെമിത്തേരിയിലെ കുഴിവെട്ടുകാരൻ ലെയ്ക്കർ ആംസ്ബി, പിന്നെ മുരടനായ ആർതർ സെയ്മൂർ... ഇതവരുടെ യൌവന കാലം...

  ReplyDelete
 2. അതു ശരി, അവരായിരുന്നു .... എന്നാലും ഡെവ്ലിനെ കോളറിനു പിടിച്ചതൊന്നും എനിക്കിഷ്ടമായില്ല.......
  നടക്കട്ടെ...കഥ മുന്നോട്ട് പോവട്ടെ..

  ReplyDelete
  Replies
  1. ഇപ്രാവശ്യം ആദ്യം തന്നെ ഓടിയെത്തി അല്ലേ? സന്തോഷം...

   Delete
 3. അപ്പോൾ അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്...

  മോളിക്കുട്ടി ആ കുന്നിന്റെ അപ്പുറത്ത് എത്തിയിട്ടുണ്ടാവും, അല്ലേ.. സെയ്മൂർ അവളുടെ പിന്നാലെ പോയതാണോ?

  ചാർളിച്ചാ, ഒരു അടിയ്ക്കുള്ള ചാൻസുണ്ട്.. നമ്മുടെ പിള്ളാരെയൊക്കെ റെഡിയാക്കിക്കോ..

  ReplyDelete
  Replies
  1. എന്റ്റെ ജിമ്മിച്ചാ ..ആ പണി നുമ്മളായിട്ടങ്ങ് നിറുത്തി.
   ഒരു പരിചയോം (ഉപകാരോം) ഇല്ലാത്തവള്‍ക്ക് വേണ്ടി എന്തിനാ വെറുതേ തല്ലുണ്ടാക്കുന്നേ...

   Delete
  2. ജിമ്മിയുടെ ആഹ്വാനവും ചാർളിയുടെ മറുപടിയും പെരുത്തിഷ്ടപ്പെട്ടു... പ്രത്യേകിച്ചും ആ ബ്രാക്കറ്റിനുള്ളിലെ വാക്ക് കണ്ടിട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല... :)

   Delete
  3. ഹും.. അപ്പോ അങ്ങനെയാണ് കാര്യങ്ങൾ.. ഇത്തവണയും അടി ഒറ്റയ്ക്ക് കൊള്ളേണ്ടിവരുമല്ലോ കർത്താവേ..

   കുതിര.. നീലത്തൊപ്പി.. കുന്നിൻ‌പുറം.. പാമ്പുകടിക്കാനായിട്ട്!!

   Delete
  4. ഇത്തവണയും..? ( ഇതൊരു സ്ഥിരം ഏര്‍പ്പാടണല്ലേ..? )
   നുമ്മളെന്തിനാ ഭായ് ഈ മോളിക്കുട്ടിക്കും റോസക്കുട്ടിക്കും വേണ്ടീ തല്ലു കൊള്ളുന്നേ...ആ നേരത്ത് ചുമ്മാ ഒരു സഞ്ചാരമൊക്കെ നടത്തി കുട്ടപ്പചരിരത്തില്‍ ഒരു യാത്രവിവരണ്‍ പോസ്റ്റ്...

   ല്ലേല്‍ ഒരു കവിത..
   ആംഗലേയത്തില്‍ തന്നെ ആയിക്കോട്ടേ ( വിനുവേട്ടനു വിവര്‍ത്തനം ചെയ്യാന്‍..)

   Delete
  5. പറഞ്ഞ പോലെ വിനുവേട്ടനു ഈയ്യിടെയായി എന്തു പറഞ്ഞാലും ചിരിക്കാതെ വയ്യെന്നായല്ലോ..
   കരിമ്പിന്‍ ജ്യൂസിനു ചിരി...
   ഉപകാരത്തിനു ചിരി..(യ്യോ ഇനി ഈ വാക്ക് ങ്ങനെ തന്നെയല്ലേ...)
   "നോം പറഞ്ഞതങ്ങട്ട് തെറ്റിദ്ധരിച്ചൂന്നു തോന്നണൂ.. എന്തുപകാരാ നോം തികച്ചും അപരിചതയായ ഒരു പെണ്‍കിടാവില്‍-ന്നും പ്രതീക്ഷിച്ചിട്ടൂണ്ടാവ്വാ.."

   Delete
 4. വെറുതെയാണോ അയാള്‍ ഡെവ്‌ലിന്റെ കോളറിനു പിടിച്ചത്...

  പിന്നെ, ഇത് ആ സത്രമായിരുന്നല്ലേ? അതാണ് ഈ പേരുകള്‍ എവിടെയോ പരിചയമുള്ളതു പോലെ തോന്നുന്നല്ലോ എന്ന് വായിച്ചപ്പോള്‍ ഓര്‍ത്തത്.

  ReplyDelete
  Replies
  1. ആദ്യ ഭാഗം പലരും മറന്നിരിക്കാനിടയുണ്ടെന്ന് തോന്നിയിരുന്നു ശ്രീ....

   Delete
 5. വിനുവേട്ടാ, ചാര്‍ളിച്ചായാ... "ഒരു അടിയ്ക്കുള്ള ചാന്‍സുണ്ട്" എന്നല്ലേ ഇപ്പോ ഒരശരീരി കേട്ടത്???

  ReplyDelete
  Replies
  1. അശരീരി ഞാനും കേട്ടു ശ്രീ...

   Delete
  2. എല്ലാം ഒരു ചാന്‍സല്ലേ ശ്രീ..
   അടി കിട്ടാനാണോ കൊടുക്കാനാണോ ചാന്‍സ് എന്നു മാത്രം മനസ്സിലായില്ല..

   സര്വ്വ ശ്രീമാന്‍ ജിമ്മിക്കുട്ടന്‍ ഒറ്റയ്യ് തല്ലൂ കൊള്ളും എന്ന് പറഞ്ഞിതില്‍ നിന്നും എന്തേലും പുടീകിട്ടിയോ..?

   Delete
  3. ജിമ്മിച്ചന്‍ സെയ്മൂറിനിട്ട് എന്തോ പണി കൊടുക്കാന്‍ (കൂട്ടിന് ആരുമില്ലേലും) തീരുമാനിച്ചുറച്ചിരിയ്ക്കുകയാണെന്ന് തോന്നുന്നു.

   Delete
  4. ഇല്ല ശ്രീക്കുട്ടാ.. സെയ്മൂറും ഞാനും തമ്മിൽ ഇപ്പോ ഭയങ്കര കൂട്ടല്ലേ.. ;)

   Delete
 6. അവിടെ കോളറിനു പിടിച്ചതെ ഉള്ളൂ
  ഇവിടെ നിങ്ങള്‍ അടി തുടങ്ങികഴിഞ്ഞോ ?

  എന്തായാലും കാണാം അല്ലെ പൂരം?

  ReplyDelete
  Replies
  1. കാത്തിരിക്കാം വിൻസന്റ് മാഷേ...

   Delete
 7. ഊം... നടക്കട്ടെ...
  അടിയുടെ ഒന്നും സമയമായില്ല...
  ആശംസകൾ...

  ReplyDelete
  Replies
  1. ഇതൊക്കെ ഒരു ചെറിയ ഉടക്ക്... അത്രയേ ഉള്ളൂ അശോകൻ മാഷേ...

   Delete
  2. ഇനി അടിയ്ക്കും ഉടക്കിനും ഞാനില്ല.. നിങ്ങളായി, നിങ്ങടെ പാടായി.. അല്ല പിന്നെ...

   Delete
  3. അയ്യോ ജിമ്മിച്ചാ പോവല്ലേ...അയ്യോ ജിമ്മിച്ചാ പോവല്ലേ.

   Delete
  4. ഈ കളിക്ക് ഞാനിനി ഇല്ല ചാർളിച്ചാ.. എത്രയാണെന്ന് വച്ചാ, ഒറ്റയ്ക്ക് കൊള്ളുന്നത്..

   Delete
  5. ഓ... പിന്നേ! ഒറ്റയ്ക്കു തന്നല്ലേ ഇത്ര നാളും തല്ല് മേടിച്ചോണ്ടിരുന്നേ? പിന്നെന്താ ഇപ്പഴൊരു വീണ്ടുവിചാരം???

   Delete
 8. സംഗതി എന്തായാലും നടക്കട്ടെ. കാത്തിരുന്നു കാണാം.

  ReplyDelete
 9. വിനുവേട്ടാ നോവലിന്റെ ആദ്യ ഭാഗം പരാമര്‍ശിച്ചത് നന്നായി ഞാന്‍ ഈ പേരുകള്‍ ഓര്‍ത്തെടുക്കുകയായിരുന്നു.
  നോവല്‍ ഗംഭീരമായി മുന്നോട്ടു പോകുന്നു കൂടെത്തന്നെയുണ്ട്‌

  ആശംസകളോടെ
  പ്രകാശ്‌

  ReplyDelete
 10. sorry officil malyalam warunnilla athu kondu maghleshil ezhudaam .kolarinupidichath athra sheri aayilla shama chodichath kondusamdanamaayi..
  ശരിയാണ്… തികച്ചും മാന്യയായ ഒരു വനിത… ഇതുപോലൊരു വനിതാരത്നം ഈ നാട്ടിലെങ്ങുമില്ല എന്ന് തന്നെ പറയാം…” വൈൽഡ് പറഞ്ഞു.
  weendum jaan kathirikkaam ee vanitha rathnathinte katha kelkkaan ...

  ReplyDelete
  Replies
  1. സ്ഥിര സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി...

   Delete
 11. “ഓഹ്… നോ… പ്ലീസ്…” ഡെവ്‌ലിൻ പോക്കറ്റിൽ നിന്ന് ഒരു ഷില്ലിങ്ങിന്റെ നാണയമെടുത്ത് മേശപ്പുറത്ത് വച്ചു. എന്നിട്ട് വൈൽഡിന് നേരെ നോക്കി കണ്ണിറുക്കി. “ഇയാൾക്ക് ഒരു പൈന്റ് കൂടി കൊടുത്തേക്കൂ… ഞാനിറങ്ങുന്നു… നാളെ രാവിലെ തന്നെ ഡ്യൂട്ടിയുള്ളതാണ്…”
  കഥകേൾക്കാൻ എന്താ താല്പര്യം.....!!
  എല്ലാം നന്നായി വരട്ടെ....

  ReplyDelete
  Replies
  1. അതെ... ഒരു കണക്കിന് ഡെവ്‌ലിൻ അവിടെ നിന്നു ഊരിപ്പോന്നു എന്ന് പറഞ്ഞാൽ മതിയല്ലോ...

   Delete
 12. വരട്ടെ വരട്ടെ
  നല്ല ഇന്ററസ്റ്റിംഗ് ആയിപ്പോകുന്നു കഥ

  ReplyDelete
  Replies
  1. സന്തോഷം അജിത്‌ഭായ്...

   Delete
 13. പ്രണയത്തില്‍ വില്ലന്‍ ഇല്ലാലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ദേ വന്നല്ലോ വില്ലന്‍., അടിയും തുടങ്ങി. ഇനി എന്താവുമോ എന്തോ?

  ReplyDelete
 14. കാമിനി മൂലം കലഹം... എവിടെയും അതു തന്നെ ശ്രീജിത്ത്...

  ReplyDelete
 15. ദേ, കുള്ളാ, എന്നോട് കളിക്കാൻ നിൽക്കല്ലേ… അങ്ങനെയൊരു ചിന്തയേ വേണ്ട മനസ്സിൽ… അഥവാ ഇനി കളിക്കാൻ നിന്നാലുണ്ടല്ലോ… മണ്ണിലിട്ട് ചവിട്ടിയരയ്ക്കും ഞാൻ…”
  ആര്‍തര്‍ സൈമൂര്‍ നല്ല അസ്സല്‍ മലയാളി ആയ പോലെ. അത്താണ് വിവര്‍ത്തനം.

  ReplyDelete
  Replies
  1. മലയാളിത്തം അല്പം കൂടിപ്പോയോ എന്ന് പിന്നീട് വായിച്ചപ്പോൾ എനിക്കും തോന്നി... അതും ഒരു ലാലേട്ടൻ ടച്ച്...

   Delete
 16. അടി തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ മുങ്ങി.

  എന്നാലും മോളിക്കുട്ടി വന്നപ്പോ കഥക്കൊരു കൂടുതല്‍ സുഖം.

  ReplyDelete
  Replies
  1. ഒരു പെൺകിടാവ് വന്നപ്പോഴേക്കും എല്ലാവർക്കും എന്താ ഉഷാറ്... :)

   Delete
  2. ഹും.. ഇനി ഏതേലും പെൺകിടാവ് ഈ വഴി വരട്ടെ.. ഞാൻ മൈൻഡ് ചെയ്യത്തില്ല..

   Delete
  3. ജിമ്മിച്ചാ... ആദ്യം ആ കുന്നിന്‍ പുറത്തു നിന്ന് ഇങ്ങിറങ്ങി വാ... (മോളിക്കുട്ടി ഇനി ഉടനെ എങ്ങും ആ വഴി വരില്ല) ;)

   Delete
  4. ജിം... കുന്നിൻ പുറത്ത് നിന്ന് ഇറങ്ങിപ്പോരെ എന്തായാലും... മോളിയെ നമുക്ക് അടുത്ത ലക്കത്തിൽ കൊണ്ടുവരാം... ത്രസിപ്പിക്കുന്ന രംഗങ്ങളുമായി...

   Delete
 17. വിനുവേട്ടന്റെ ആദ്യ കമന്റില്ലായിരുന്നെങ്കിൽ ഞാനാകെ പെട്ട്‌ പോയേനേ.ആ പേരുകളൊക്കെ നല്ല പരിചയം.ഓർമ്മ കിട്ടുന്നുമില്ലായിരുന്നു.

  ReplyDelete
  Replies
  1. അതുകൊണ്ട് തന്നെയാണ് അവരെ വീണ്ടും പരിചയപ്പെടുത്തിയത് സുധീ...

   Delete
 18. അപ്പോ ആ ശ്മശാനം??ദൈവമേ വായിക്കാനുള്ള മൂഡ്‌ പോയല്ലോ!!!!!!!!!!

  ReplyDelete
  Replies
  1. ഛേ... വികാരാധീനനാവാതെ...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...