Thursday, January 17, 2013

ഈഗിൾ ഹാസ് ലാന്റഡ് – 68



കുളിക്കുക എന്നത് തീർത്തും അസാദ്ധ്യമായിരുന്നു അപ്പോൾ. അടുക്കളയിലെ ചെമ്പ് പാത്രത്തിലെ വെള്ളം ചൂടായി വരണമെങ്കിൽ കുറച്ചൊന്നുമല്ല സമയമെടുക്കുക. പകരം അദ്ദേഹം ആ വലിയ നെരിപ്പോടിനുള്ളിൽ കുറേയധികം വിറകുകൾ കൂട്ടിയിട്ട് തീ കൊളുത്തി. ശേഷം വസ്ത്രങ്ങളെല്ലാം അഴിച്ച് മാറ്റി അതിനരികിൽ നിന്ന് ടവൽ കൊണ്ട് ദേഹമാസകലം നന്നായി തുടച്ച് ഒപ്പിയെടുത്തു. തണുപ്പെല്ലാം വിട്ടുമാറി ദേഹം ചൂടു പിടിച്ചപ്പോൾ അദ്ദേഹം തന്റെ നേവി ബ്ലൂ ഷർട്ടും ഇരുണ്ട നിറമുള്ള വൂളൻ ട്രൌസേഴ്സും എടുത്തണിഞ്ഞു.

നല്ല വിശപ്പുണ്ടെങ്കിലും എന്തെങ്കിലും പാചകം ചെയ്യുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അദ്ദേഹം. അതിനാൽ ഗാർവാൾഡ് സമ്മാനിച്ച ബുഷ്മിൽ ബോട്ട്‌ലും ഒരു ഗ്ലാസും എടുത്ത് തന്റെ പ്രീയപ്പെട്ട പുസ്തകവുമായി അവിടെയുള്ള ഈസി ചെയറിലേക്ക് അദ്ദേഹം ചാഞ്ഞു. നെരിപ്പോടിനരികിലേക്ക് കാൽ‌പാദങ്ങൾ നീട്ടി വെച്ച് ചൂടുകായുമ്പോൾ നന്നേ ക്ഷീണിതനായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി തന്റെ പിൻ‌കഴുത്തിൽ തഴുകിപ്പോയ കുളിർകാറ്റേറ്റാണ് ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടുപോയ മയക്കത്തിൽ നിന്നും അദ്ദേഹം ഉണർന്നത്.  വാതിൽ തുറക്കുന്ന ശബ്ദം അദ്ദേഹം കേട്ടതേയില്ലായിരുന്നു. എങ്കിലും അദ്ദേഹത്തിനുറപ്പായിരുന്നു അത് അവളാണെന്ന്.

“എന്തേ ഈ നേരത്ത് ഇങ്ങോട്ട് വരാൻ തോന്നി?” തിരിഞ്ഞ് നോക്കാതെ അദ്ദേഹം ചോദിച്ചു.

“മനസ്സിലായി അല്ലേ? ബുദ്ധിമാനാണല്ലോ വിശന്നിരിക്കണ്ടല്ലോ എന്ന് കരുതിയാണ് ഞാൻ നനഞ്ഞ് കുതിർന്ന് കിടക്കുന്ന പാടത്ത് കൂടി ഈ ഇരുട്ടത്ത് ഒന്നര മൈലോളം നടന്ന് നിങ്ങൾക്കുള്ള അത്താഴവുമായി എത്തിയത്

അദ്ദേഹത്തിന്റെ പിന്നിൽ നിന്നും അവൾ നെരിപ്പോടിനരികിലേക്ക് വന്നു. പഴയ ഒരു റെയിൻ‌കോട്ടും വെല്ലിങ്ടൺ ബൂട്ട്സും ആണ് അവൾ ധരിച്ചിരുന്നത്. തലയിൽ ഒരു സ്കാർഫ് ചുറ്റിയിരിക്കുന്നു.  കൈയിൽ ഒരു ബാസ്കറ്റ് ഉണ്ട്.

“കുറച്ച് മാംസവും പൊട്ടറ്റോ പൈയുമാണ് നിങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടൊന്നുമില്ലല്ലോ അല്ലേ?”

“സംസാരിച്ച് സമയം കളയാതെ അത് ആ അടുപ്പിൽ വച്ച് ചൂടാക്ക്” അദ്ദേഹത്തിന് വിശപ്പ് നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

 ബാസ്കറ്റ് നിലത്ത് വച്ചിട്ട് അവൾ തന്റെ ബൂട്ട്സ് അഴിച്ചുമാറ്റി. പിന്നെ റെയിൻ‌കോട്ടിന്റെ കുടുക്കുകൾ ഓരോന്നായി അഴിക്കുവാനാരംഭിച്ചു. പൂക്കളുടെ ചിത്രങ്ങളുള്ള വസ്ത്രമായിരുന്നു അതിനടിയിൽ അവൾ ധരിച്ചിരുന്നത്. ശേഷം തലയിൽ ചുറ്റിയിരുന്ന സ്കാർഫ് അഴിച്ച് മുടി വിടർത്തിയിട്ടു.

“ഇപ്പോഴാണ് സൌകര്യമായത് എന്ത് പുസ്തകമാണ് നിങ്ങൾ വായിക്കുന്നത്?” അവൾ ആരാഞ്ഞു.

അദ്ദേഹം ആ പുസ്തകം അവൾക്ക് കൈമാറി.

“കവിതയാണ് വളരെ വർഷങ്ങൾക്ക് മുമ്പ് അയർലണ്ടിൽ ജീവിച്ചിരുന്ന റാഫ്റ്ററി എന്നൊരു അന്ധ കവിയുടെ...”

നെരിപ്പോടിലെ തീയുടെ വെട്ടത്തിൽ അവൾ അതിന്റെ പേജുകളിൽ കണ്ണോടിച്ചു.

“എനിക്കിതൊന്നും മനസ്സിലാകുന്നില്ല ഏതോ വിദേശഭാഷയാണല്ലോ ഇത്” അവൾ പറഞ്ഞു.

“അതേ... ഐറിഷ് ഭാഷയാണത് രാജാക്കന്മാരുടെ ഭാഷ” അവളുടെ കൈയിൽ നിന്ന് അദ്ദേഹം
പുസ്തകം തിരികെ വാങ്ങി. പിന്നെ പേജുകൾ മറിച്ച് ഉറക്കെ വായിക്കുവാൻ തുടങ്ങി.

“Anois, teacht an Earraigh beidh an la dul chun sineadh, is tar eis feile Bride, ardochaidh me
Mo  sheol

“എന്ന് വച്ചാൽ?” ആകാംക്ഷയോടെ അവൾ ചോദിച്ചു.

Now in the spring time, the day’s getting longer,
On the feast day of Bridget, up my sail will go,
Since my journey’s decided, my step will get stronger,
Till once more I stand in the plains of Mayo

“മനോഹരം അതിമനോഹരം” അവൾ അരികിൽ ചെന്ന് അദ്ദേഹത്തിന്റെ കസേരയിൽ ചാരി നിലത്തിരുന്നു. അവളുടെ ഇടംകൈ അപ്പോൾ അദ്ദേഹത്തിന്റെ ദേഹത്ത് സ്പർശിക്കുന്നുണ്ടായിരുന്നു.

“ഈ പറയുന്ന മെയോ എന്ന സ്ഥലത്ത് നിന്നുമാണോ നിങ്ങൾ വരുന്നത്?...” അവൾ ചോദിച്ചു.

“അല്ല അവിടെ നിന്നും വളരെ വടക്ക്” വിശപ്പ് കൊണ്ട് അദ്ദേഹം സംസാരിക്കുവാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

“ലിയാം ഈ പേരും ഐറിഷ് ആണോ?” അവൾ ആരാഞ്ഞു.

“അതേ മാഡം” അവളെ കളിയാക്കുന്ന മട്ടിൽ അദ്ദേഹം പറഞ്ഞു.

“എന്താണ് ആ വാക്കിന്റെ അർത്ഥം?”

“വില്യം

അവൾ നെറ്റി ചുളിച്ചു. “അങ്ങനെയാണോ? എങ്കിൽ ലിയാം എന്ന് തന്നെ വിളിക്കുന്നതാണെനിക്കിഷ്ടം വില്യം എന്ന് പറയുന്നത് വളരെ സാധാരണമായ പേരാണ്

“ഈശോ മറിയം ഔസേപ്പേ  ഡെവ്‌ലിൻ പുസ്തകം ഇടത് കൈയിലേക്ക് മാറ്റിപ്പിടിച്ചിട്ട് വലത് കൈയാൽ അവളുടെ തലമുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു.

“നിങ്ങൾ ഇപ്പോൾ വിളിച്ചതിന്റെ അർത്ഥം?” നിഷ്കളങ്കതയോടെ അവൾ ചോദിച്ചു.

“എന്ന് വച്ചാൽ എന്റെ പ്രീയപ്പെട്ട പെൺകൊടീ ആ ഭക്ഷണം ഈ നിമിഷം അടുപ്പത്ത് നിന്നെടുത്ത് പാത്രത്തിലേക്ക് മാറ്റിയില്ലെങ്കിൽ ഞാൻ ഉത്തരവാദിയായിരിക്കില്ല എന്ന്

അവൾ പൊട്ടിച്ചിരിച്ചു. പിന്നെ മുന്നോട്ടാഞ്ഞ്, ഉയർത്തി വച്ചിരിക്കുന്ന കാൽമുട്ടുകളിൽ തല ചരിച്ച് വച്ച് അദ്ദേഹത്തെ നോക്കി.

“ഓഹ് എനിക്കെന്തിഷ്ടമാണ് നിങ്ങളെ എന്നറിയുമോ? ആദ്യ ദർശനത്തിൽ തന്നെ അന്ന് ആ സത്രത്തിന് വെളിയിൽ വച്ച് ബൈക്കിൽ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നില്ലേ? അന്നേ എനിക്കിഷ്ടമായതാണ് നിങ്ങളെ” ആർദ്രമായ മിഴികളോടെ അവൾ പറഞ്ഞു.

ഇമകളടച്ച് അദ്ദേഹം മന്ദഹസിച്ചു. അവൾ എഴുന്നേറ്റ് സ്കെർട്ട് നേരെയാക്കിയിട്ട് അടുപ്പത്ത് നിന്ന് ഭക്ഷണം പാത്രത്തിലേക്ക് മാറ്റി.


* * * * * * * * * * * * * * * * * * *


നേരം വൈകിയതിനാൽ അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കുവാനായി അദ്ദേഹവും ഒപ്പം ഇറങ്ങി. വയലിലൂടെ നടന്ന് നീങ്ങവേ മഴ ശമിച്ചിരുന്നു. കാറ്റിന്റെ ചിറകുകളിലേറി മേഘങ്ങൾ എങ്ങോ പോയ്മറഞ്ഞതോടെ ആകാശത്ത് നക്ഷത്രങ്ങൾ തിളങ്ങി.

പാടം കടന്ന് ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ വീശുന്ന കാറ്റിന് അനിർവചനീയമായ കുളിരുണ്ടായിരുന്നു. പാതയുടെ അരികിലെ മരങ്ങളെ അത് തഴുകിയപ്പോൾ മരച്ചില്ലകളിൽ ശേഷിച്ചിരുന്ന ജലകണങ്ങൾ അവർക്ക് മീതെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു. സർ ഹെൻ‌ട്രി നൽകിയ നാടൻ തോക്ക് ഡെവ്‌ലിന്റെ തന്റെ ചുമലിൽ തൂക്കിയിട്ടിരുന്നു. അദ്ദേഹത്തിന്റെ ഇടത് കൈമുട്ടിന് മുകളിലൂടെ കൈ കോർത്ത് മോളി അദ്ദേഹത്തോട് കഴിയുന്നതും ചേർന്ന് നടന്നു.

അത്താഴത്തിന് ശേഷം അവർ അധികമൊന്നും സംസാരിച്ചിരുന്നില്ല. പകരം ആ പുസ്തകത്തിലെ കവിതകൾ അദ്ദേഹത്തെക്കൊണ്ട് വായിപ്പിച്ച് കേൾക്കുകയാണവൾ ചെയ്തത്. അദ്ദേഹത്തിന്റെ ദേഹത്തോട് ചാരി ഒരു കാൽമുട്ട് ഉയർത്തി ഇരുന്നുകൊണ്ട് അവൾ ആ കവിത ആസ്വദിക്കുകയായിരുന്നു.

ഡെവ്‌ലിനാകട്ടെ അത്തരമൊരു സന്ദർഭത്തെക്കുറിച്ച് ചിന്തിക്കുവാൻ പോലുമുള്ള അവസ്ഥയിലായിരുന്നില്ല എന്നതായിരുന്നു വാസ്തവം. ഏറി വന്നാൽ മൂന്ന് ആഴ്ച്ചകൾ മാത്രം ദൈർഘ്യമുള്ള തന്റെ ദൌത്യത്തിനിടയിൽ ഒരു പ്രണയം കരുപ്പിടിപ്പിച്ച് വളർത്തിക്കൊണ്ടുവരുവാനുള്ള സമയം എവിടെ? എന്ത് തന്നെ സംഭവിച്ചാലും ശരി, തന്റെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്ന പ്രശ്നമേയില്ല.

കളപ്പുരയുടെ മതിലിന് സമീപത്ത് എത്തിയതും ഗെയ്റ്റിനരികിൽ അവർ നടത്തം നിർത്തി.

“ബുധനാഴ്ച്ച മറ്റ് ജോലികളൊന്നുമില്ലെങ്കിൽ ഞങ്ങൾക്കൊരു ചെറിയ സഹായം ചെയ്തുതരുമോ? ശൈത്യത്തിന് മുന്നോടിയായി ചില കൃഷിയന്ത്രങ്ങളൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട് ഞാനും അമ്മയും കൂടി മാത്രം ശ്രമിച്ചാൽ നടക്കില്ല അത് ഭാരം അല്പം കൂടുതലാണവയ്ക്ക് അത് കഴിഞ്ഞിട്ട് ഞങ്ങൾക്കൊപ്പം അത്താഴവുമാകാം” മോളി പറഞ്ഞു.

“പിന്നെന്താ?” അദ്ദേഹത്തിനത് നിരസിക്കുവാൻ കഴിയുമായിരുന്നില്ല.

പെട്ടെന്നവൾ ഡെവ്‌ലിന്റെ കഴുത്തിന് പിറകിലൂടെ കൈ കോർത്ത് അദ്ദേഹത്തിന്റെ മുഖം തന്നിലേക്ക് വലിച്ചടുപ്പിച്ചു. പിന്നെ പൊടുന്നനെയുണ്ടായ ഉൾപ്രേരണയാൽ അദമ്യമായ ആവേശത്തോടെ അദ്ദേഹത്തിന്റെ കവിളിൽ ചുംബിച്ചു. അവൾ പൂശിയിരുന്ന ലാവണ്ടർ പരിമളമുള്ള സുഗന്ധദ്രവ്യത്തിന്റെ ഹൃദ്യമായ ഗന്ധം അദ്ദേഹത്തിന്റെ നാസാരന്ധ്രങ്ങളിൽ ലഹരി പടർത്തി. ജീവിതകാലമത്രയും ഓർമ്മിക്കാനെന്ന വണ്ണം ആ സൌരഭ്യം അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ സ്ഥാനം പിടിച്ചു.

അവൾ ഡെവ്‌ലിന്റെ ശരീരത്തിലേക്ക് ഒട്ടി നിൽക്കവേ അദ്ദേഹം അവളുടെ കാതിൽ മന്ത്രിച്ചു. “നോക്കൂ.. നിനക്ക് വെറും പതിനേഴേ ആയിട്ടുള്ളൂ പ്രായം എനിക്കാണെങ്കിൽ മുപ്പത്തിയഞ്ച് അതേക്കുറിച്ച് നീയെന്തേ ആലോചിക്കാത്തത്?”

അവൾ മുഖമുയർത്തി അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ മന്ത്രിച്ചു. “നിങ്ങൾ ഒരു സുന്ദരൻ തന്നെ ആരെയും മയക്കുന്ന സുന്ദരൻ

മറ്റൊരവസരത്തിലായിരുന്നുവെങ്കിൽ അതൊരു തമാശയായി കരുതി ചിരിച്ചു തള്ളുമായിരുന്നു അദ്ദേഹം. പക്ഷേ, ഇവൾ ഇവളെ അങ്ങനെ അവഗണിക്കുവാൻ തനിക്ക് ആകുന്നില്ല അവളെ തന്നോട് ചേർത്ത് പിടിച്ച് അദ്ദേഹം അധരങ്ങളിൽ മൃദുവായി ചുംബിച്ചു.

“സമയം വളരെ വൈകിയിരിക്കുന്നു മോളീ വീട്ടിലേക്ക് ചെല്ലൂ

എതിർക്കുവാൻ നിൽക്കാതെ അവൾ കോമ്പൌണ്ടിനുള്ളിലേക്ക് നടന്നു. അസമയത്തെ പാദചലനത്തിൽ അലോസരം കൊണ്ട വളർത്തുകോഴികൾ ഉറക്കമുണർന്ന് കലപില കൂട്ടി. കോമ്പൌണ്ടിന്റെ മറുഭാഗത്തെവിടെയോ ഒരു നായ കുരച്ച് ഓലിയിടുവാൻ തുടങ്ങി. അടുത്ത നിമിഷം അവളുടെ വീടിന്റെ വാതിൽ തുറന്ന് അടയുന്ന ശബ്ദം കേട്ടതും അദ്ദേഹം തിരിഞ്ഞു നടന്നു.

വയൽ വരമ്പത്ത് കൂടെ നടന്ന് റോഡിലേക്ക് കയറിയപ്പോഴേക്കും മഴ വീണ്ടും പെയ്യുവാനാരംഭിച്ചിരുന്നു. ചതുപ്പ് നിലങ്ങളുടെ ഇടയിലെ പാതയിലൂടെ അൽപ്പം കൂടി മുന്നോട്ട് നടന്നപ്പോൾ “Hobs End Farm” എന്ന ബോർഡ് അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടു. സർ വില്ലഫ്ബിയുടെ എസ്റ്റേറ്റിന്റെ ആരംഭം. ചരൽ പോലെ വർഷിക്കുന്ന മഴയുടെ താടനത്തിൽ നിന്നും രക്ഷനേടാനായി അദ്ദേഹം മുഖം കുനിച്ച് വേഗത്തിൽ നടന്നു.

പെട്ടെന്നാണ് പാതയോരത്തെ ഈറ്റക്കാടുകളിൽ നിന്നും ഒരു അനക്കം കേട്ടത്. അടുത്ത നിമിഷം വലത് ഭാഗത്ത് ഇരുട്ടിൽ നിന്നും ഒരു രൂപം അദ്ദേഹത്തിന്റെ മുന്നിൽ ചാടി വീണു.

മഴയുണ്ടായിരുന്നുവെങ്കിലും മേഘത്തിന്റെ വിടവിലൂടെ ചെറുതായി കടന്നു വന്നിരുന്ന നിലാവെളിച്ചത്തിൽ അദ്ദേഹം ആ രൂപത്തെ തിരിച്ചറിഞ്ഞു. ആർതർ സെയ്മൂർ !

“നിങ്ങളോട് ഒരിക്കൽ ഞാൻ പറഞ്ഞതാണ് പിന്നൊരിക്കൽ താക്കീതും തന്നതാണ് പക്ഷേ, നിങ്ങൾ കാര്യമാക്കിയില്ല ഇനി നിങ്ങൾ കൊണ്ടറിയാൻ പോകുന്നു” അയാൾ ഗർജ്ജിച്ചു.

ഞൊടിയിടയിൽ ഡെവ്‌ലിന്റെ തന്റെ തോക്ക് ചുമലിൽ നിന്ന് ഊരിയെടുത്തു. ശേഷം അതിന്റെ കുഴൽ സെയ്മൂറിന്റെ താടിയിൽ മുട്ടിച്ച് പിടിച്ചിട്ട് ലിവർ അൺലോക്ക് ചെയ്തു.

“കൊണ്ടറിയാൻ പോകുന്നത് നിങ്ങളാണ് അതിക്രമിച്ച് കയറുന്നവരെ വെടിവെച്ചിടുവാൻ സർ ഹെൻ‌ട്രി വില്ലഫ്ബി എനിക്കനുവാദം തന്നിട്ടുണ്ട് ഇത് അദ്ദേഹത്തിന്റെ എസ്റ്റേറ്റാണെന്ന കാര്യം മറക്കണ്ട” ഡെവ്‌ലിൻ പറഞ്ഞു.

സെയ്മൂർ പിന്നോട്ട് വലിഞ്ഞു. “നിങ്ങളെ എന്റെ കൈയിൽ കിട്ടും ഒരിക്കൽ ഇല്ലെങ്കിൽ നോക്കിക്കോ പിന്നെ ആ കൊടിച്ചിപ്പട്ടി നിങ്ങൾക്ക് രണ്ടിനും ഞാൻ വച്ചിട്ടുണ്ട്

അയാൾ ഇരുട്ടിലേക്ക് ഓടി മറഞ്ഞു. തോക്ക് വീണ്ടും ചുമലിൽ കൊളുത്തിയിട്ടിട്ട് ഡെവ്‌ലിൻ തന്റെ കോട്ടേജിന് നേർക്ക് നടന്നു. മഴ പൂർവ്വാധികം ശക്തിയാർജ്ജിച്ചിരിക്കുന്നു. മുഖത്ത് ആഞ്ഞ് പതിക്കുന്ന മഴത്തുള്ളികൾ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്. അതിൽ നിന്ന് രക്ഷനേടാനായി തല കുമ്പിട്ട് നടക്കുമ്പോൾ അദ്ദേഹം സെയ്മൂറിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഒരു വട്ടൻ തന്നെ അയാളുടെ ഭീഷണിയിൽ ഒട്ടും അസ്വസ്ഥനായിരുന്നില്ല അദ്ദേഹം എന്നാൽ മോളിയുടെ കാര്യം ഓർത്തതും അദ്ദേഹം പരിഭ്രാന്തനാ‍യി.

“മൈ ഗോഡ് ! അവളെ എന്തെങ്കിലും ചെയ്താൽ ബാസ്റ്റർഡ്ആ നിമിഷം കൊല്ലും ഞാൻ അയാളെ


(തുടരും)


അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...
 

42 comments:

  1. മോളിയ്ക്ക് പ്രണയം തലയ്ക്ക് പിടിച്ചിരിക്കുന്നു... ഡെവ്‌ലിനാകട്ടെ ഊരാക്കുടുക്കിലും...

    ReplyDelete
  2. എന്റെ വിനുവേട്ടാ...
    ഇതു വളരെ മനോഹരമായ ഒരു ലക്കം തന്നെ.
    വളരെ ചാരുതയാര്‍ന്ന വിവര്‍ത്തനത്തിനു നന്ദി..ഓരോ രംഗവും മനസ്സില്‍ നിന്നും പോണില്ല.

    (ലേലു അല്ലൂ..ലേലു അല്ലു....ലേലു അല്ലൂ... കഴിഞ്ഞ ലക്കത്തിനു കമന്റാന്‍ പറ്റീല്ല...മുടിഞ്ഞ തിരക്കായിരുന്നു...പ്രിയ കഥാകാരിയുടെ പരിഭവവും കണ്ടു...
    ദതാണു വിനുവേട്ടന്‍...കൂട്ടം തെറ്റിയ ഒരാടിനു വേണ്ടീ 99 ആടുകളേയും വിട്ട് അലയുന്ന നല്ലിടയന്‍..!! അല്ല ഏട്ടന്‍..:) താങ്ക്സ്..

    BTW, ജിമ്മിച്ചന്റെ വരവ് നാട്ടിലെല്ലാവരും ആഘോഷിക്കുവാണല്ലോ...എന്നും സമരം തന്നെ....കണ്ണൂരിന്ന് പരുന്തിന്റെ ചിറകില്‍ ഒരിക്കല്‍ കേറിയതു കണ്ടു..പിന്നെ വിവരം വല്ലോം ഉണ്ടോ

    ReplyDelete
    Replies
    1. ആഹാ.... ചാർളി എത്തിപ്പോയി... സന്തോഷായി... ഒരാട് പോലും കൂട്ടം തെറ്റിപ്പോകുന്നത് സഹിക്കാനാവില്ല ചാർളീ...

      ഈ ലക്കം മനസ്സിൽ പതിഞ്ഞു എന്നറിയുന്നതിൽ അടക്കാനാവാത്ത സന്തോഷം...

      പിന്നെ ജിമ്മി... ജിമ്മി കേരളമൊട്ടുക്ക് പറന്ന് നടക്കുകയാണ്...

      ജിമ്മിയ്ക്ക് ഇരിക്കാനൊട്ട് സമയവുമില്ല, ജിമ്മി നടന്നിട്ടൊരു കാര്യവുമില്ല എന്നോ മറ്റോ ഒരു പഴഞ്ചൊല്ല് ഇല്ലേ? :)

      Delete
    2. ഹഹഹ.. ചാർളിച്ചാ.. ഞാൻ ഇവിടെത്തന്നെയുണ്ട്.. ഉടനെയെങ്ങാനും പാലായ്ക്ക് വരുന്നുണ്ടെങ്കിൽ ഒന്ന് അറിയിച്ചേക്കണേ.. :)

      Delete
    3. പാലായിലോ... നടക്കുന്ന കാര്യം ഞാൻ പറയാം... ജിം നേരെ മദ്രാസ് സെൻ‌ട്രൽ സ്റ്റേഷനിൽ ചെല്ലുക... അവിടെ നിന്ന് പല്ലവൻ ട്രാൻസ്പോർട്ടിന്റെ നമ്പർ 18 ബസ്സിൽ സെയ്താപേട്ടയിൽ ഇറങ്ങുക.... പിന്നെ അഡയാറിലേക്കുള്ള ബസ്സിൽ കയറി IIT സ്റ്റോപ്പിൽ ഇറങ്ങി കാമ്പസ്സിനുള്ളിലൂടെ രണ്ട് കിലോമീറ്റർ നടന്ന് പിറകിലത്തെ ഗെയ്റ്റിലൂടെ പുറത്ത് കടക്കുക... അവിടെ ആരോട് ചോദിച്ചാലും പറഞ്ഞ് തരും ചാർളിത്തരങ്ങളും ഉണ്ടാപ്രിയുടെ ലോകവും എഴുതുന്ന ബ്ലോഗറുടെ വീട്...

      ചാർളിയേ... ജിമ്മി കുറച്ച് നടക്കട്ടെ... എളുപ്പവഴി ഞാൻ പറഞ്ഞ് കൊടുത്തിട്ടില്ല കേട്ടോ...

      Delete
    4. അപ്പൊ ഇത്രേം നാളും രണ്ടാളും നാട്ടിലുണ്ടായിരുന്നിട്ടും പരസ്പരം കാണാനൊത്തില്ലായിരുന്നോ? :)

      Delete
  3. കോളേജ് കാലത്തിന്‍റെ തുടക്കത്തില്‍ വായിച്ച ചില മനോഹര പ്രണയകഥകളുടെ സൌന്ദര്യവും ആഹ്ലാദവും പകര്‍ന്ന അധ്യായം.....വിനുവേട്ടന്‍റെ വിവര്‍ത്തനം ഭംഗിയായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. മനസ്സ് കുളിർത്തു ഈ അഭിപ്രായം വായിച്ചിട്ട്... സന്തോഷം...

      Delete
  4. പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരുഅദ്ധ്യായം തന്നെ, വിനുവേട്ടാ...

    സെയ്‌മൂറിനെ പ്രതീക്ഷിച്ചിരുന്നു, അവസാനം പുള്ളിയും ഇങ്ങൈത്തീലോ. ;)

    അല്ല, ഡെവ്‌ലിന്‍ ഇതെന്തു ഭാവിച്ചാണോ? രണ്ടു കാര്യവും ഒരുമിച്ചു കൊണ്ടു പോകണ്ടേ?


    Off:
    ചാര്‍ളിച്ചായന്‍ തിരിച്ചെത്തിയല്ലോ അല്ലേ...

    ReplyDelete
    Replies
    1. പ്രണയത്തിനിടയിലും ഡെവ്‌ലിൻ വന്ന കാര്യം മറക്കില്ല ശ്രീ... അതാണ് ഡെവ്‌ലിൻ... സെയ്‌മൂറിനെയാണ് സൂക്ഷിക്കേണ്ടത്...

      ചാർളി എത്തി എത്തി... ഇനി ഇവിടെ ഒരു തിരയിളക്കം ഉണ്ടാകും... :)

      Delete
    2. സെയ്മൂർ..! പോകാൻ പറ.. ഇതുപോലെ പല പീറകളെയും നമ്മൾ കണ്ടിട്ടുള്ളതാ.. ;)

      Delete
    3. ജിമ്മിച്ചാ... പിന്നല്ലാതെ! :)

      Delete
  5. ഈ പ്രണയ ലക്കം ആദ്യം വായിച്ചത് ഞാന്‍ ആയിരുന്നു...
    രാത്രി തന്നെ ..അജിത്‌ ചേട്ടന് മുന്നേ കമന്റ്‌ ഇടാനുള്ള വാശിയില്‍
    തുടങ്ങി.പക്ഷെ ഗൂഗിള്‍ അമ്മച്ചി സമ്മതിച്ചില്ല...
    ദുഷ്ട...

    എങ്കിലും ഈ സൂപ്പര്‍ പ്രണയ അദ്ധ്യായത്തിനു ഇപ്പോള്‍
    അഭിനന്ദനങ്ങള്‍ നേരുന്നു...വില്ലനും ത്രില്ലും സസ്പെന്‍സും
    ഒക്കെ ആയി മുന്നോട്ടു അല്ലെ??!!!

    ReplyDelete
    Replies
    1. വിൻസന്റ് മാഷ് വന്നില്ലെങ്കിൽ ഞാൻ മില്ലേനിയം ഹോട്ടലിനടുത്ത് വന്ന് പൊക്കുവാൻ പരിപാടിയിട്ടിരുന്നു കേട്ടോ... എന്തായാലും അജിത്‌ഭായ് വരുന്നതിന് മുമ്പ് തന്നെ കമന്റ് ഇട്ടല്ലോ...

      എല്ലായിടത്തും ഓടി നടന്ന് ഒന്നാമനായി കമന്റിടാൻ അജിത്‌ഭായ് എന്താ ഒരു ജോലിയുമില്ലാതെ ഇരിക്കുകയാണെന്നാണോ പറഞ്ഞ് വരുന്നത്? :)

      Delete
  6. തോക്കെടുത്തപ്പോള്‍ ഒന്ന് പേടിച്ചു.
    അവളെ എന്തെങ്കിലും ചെയ്‌താല്‍ വെറുതെ ഇരിക്കാന്‍ പറ്റില്ല, അത്രയും തലയ്ക്കു പിടിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. അതെ റാംജി... ഡെവ്‌ലിനും ഒരു സോഫ്റ്റ് കോർണർ ആയിത്തുടങ്ങിയിരിക്കുന്നു...

      Delete
  7. ഇതാണ് പ്രണയം..
    അതിന് സ്ഥലകാലഭേദങ്ങളില്ല, ആർക്കും എപ്പോഴും ഏതു പ്രായത്തിലും തോന്നാവുന്നത്...!
    ഇത് ശരിക്കും അസ്തിയിൽ പിടിച്ചിരിക്കുന്നു...!!
    തുടരട്ടെ...
    ആശംസകൾ...

    ReplyDelete
  8. തോക്കെടുത്തപ്പോള്‍ ഒന്ന് പേടിച്ചു.ഇതാണ് പ്രണയം അതിന് സ്ഥലകാലഭേദങ്ങളില്ല എങ്കിലും പ്രണയ അദ്ധ്യായത്തിനു ഇപ്പോള്‍ അഭിനന്ദനങ്ങള്‍ നേരുന്നു..

    ReplyDelete
  9. പ്രണയവും വില്ലനും ആയി
    ആക് ഷന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുമോ എന്നാണിപ്പോള്‍ സംശയം

    ReplyDelete
    Replies
    1. അങ്ങനെയൊരു സംശയം വേണ്ട അജിത്‌ഭായ്...

      Delete
  10. ഇടക്കൊന്നു വായന മുറിഞ്ഞിരുന്നു. വീണ്ടും ട്രാക്കിലെത്തി. ഇംഗ്ലീഷ് വായിച്ചതിലും ഒഴുക്കുണ്ട് ഭാഷക്ക്. തുടരട്ടെ

    ReplyDelete
    Replies
    1. നിസാരൻ അപ്പോൾ ഈ നോവൽ വായിച്ചിട്ടുണ്ടല്ലേ? അപ്പോൾ എന്റെ ഉത്തരവാദിത്വം വർദ്ധിക്കുന്നു...

      ഈ ഉദ്യമത്തോടൊപ്പം യാത്ര തുടരുന്നു എന്നറിയുന്നതിൽ സന്തോഷം നിസാരൻ...

      Delete
  11. vayichu. malayalathil abhiprayam parayan pattunnilla.

    puthiya officil join cheythu.
    iniyivide sajeevam aavaan ithiri kadambakal...

    ReplyDelete
    Replies
    1. അത് ശരി... എങ്കിൽ പുതിയ ഓഫീസിലെ കമ്പ്യൂട്ടറിനെ എത്രയും പെട്ടെന്ന് മലയാളം പഠിപ്പിക്കൂ സുകന്യാജി...

      Delete
  12. “അവൾ ഡെവ്‌ലിന്റെ ശരീരത്തിലേക്ക് ഒട്ടി നിൽക്കവേ അദ്ദേഹം അവളുടെ കാതിൽ മന്ത്രിച്ചു...”
    ഈ ഒട്ടി നിൽക്കൽ,
    മുട്ടി നിൽക്കൽ ,തൊട്ടു നിൽക്കൽ,..,..,
    മുതലായവയൊക്കെ ഈ യൂറോപ്പ്യൻ പെണ്ണുങ്ങളുടെ ഒരു ജന്മസ്വഭാവാന്ന്...!

    ഞാനൊക്കെ ഉന്തുട്ട്യാ..ചെയ്യ്യാ..? സഹിക്കന്ന്യേ... !

    ReplyDelete
    Replies
    1. തീരേം പറ്റണില്യാല്ലേ മുരളിഭായ് അവിടുത്തെ ജോലി...? സഹിച്ചല്ലേ പറ്റൂ...? :)

      Delete


  13. ഇടക്ക് എന്റെ വായന മുറിഞ്ഞിരുന്നു. തുടർന്ന് കൂടെയുണ്ടാകും. കൂടെയുണ്ടാകണമല്ലൊ അത്രയും മനോഹരമായ അദ്ധ്യായം.

    ReplyDelete
    Replies
    1. ഇനി മുതൽ വഴി മറന്ന് പോകുന്നവരെയൊക്കെ വിളിച്ച് വരുത്തി ഈ മുറ്റത്തെത്തിച്ചിട്ട് തന്നെ വേറെ കാര്യം...

      സന്തോഷംട്ടോ ജെഫ്...

      Delete
  14. This comment has been removed by the author.

    ReplyDelete
  15. അമ്പടി മോളിക്കുട്ടീ.. ഇപ്പോളല്ലേ കാര്യങ്ങളൊക്കെ ഒന്ന് ഉഷാറായത്.. :) ഇതൊക്കെയാണെങ്കിലും അവൾ പൂശിയിരുന്ന ലാവണ്ടർ പരിമളമുള്ള ആ സുഗന്ധദ്രവ്യം ഏതായിരിക്കും??

    ‘അദ്ദേഹ”ത്തിന്റെ സാന്നിദ്ധ്യം അൽ‌പ്പം കൂടിപ്പോയതുപോലെ.. പ്രത്യേകിച്ച് രണ്ടാമത്തെ ഖണ്ഡികയിൽ..

    ലിയാം തന്റെ ദൌത്യത്തിൽ നിന്നും വഴിമാറാതിരിക്കട്ടെ..

    ReplyDelete
    Replies
    1. യാഡ്‌ലി ആയിരിക്കും ജിം...

      Delete
  16. ഇത്തിരി തിരക്കില്‍ പെട്ടുപോയി. അതുകൊണ്ട് മൂന്നു അദ്ധ്യായങ്ങള്‍ ഒന്നിച്ചാണ് വായിച്ചതു്. സത്യം പറയാല്ലോ. അതാണ് സുഖം. ഒരു നോവല്‍ വായിക്കുന്നതുപോലെ സുഖമായിട്ടങ്ങു വായിച്ചുപോകാം. ഓരോ ലക്കം വായിക്കുമ്പോള്‍ രസം പിടിച്ചുവരുമ്പോഴേക്കും അതങ്ങു കഴിയും. എന്നു വച്ചു ഞാനതു പതിവാക്കാനൊന്നും പോവുന്നില്ലാട്ടോ.

    (അറിയാതെ കഴിഞ്ഞ ലക്കത്തില്‍ പോസ്റ്റ് ചെയ്തു. അതിവിടെ വീണ്ടു പോസ്റ്റുന്നു)

    ReplyDelete
  17. “മൈ ഗോഡ്… ! അവളെ എന്തെങ്കിലും ചെയ്താൽ… ബാസ്റ്റർഡ്…ആ നിമിഷം കൊല്ലും ഞാൻ അയാളെ …”

    കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം എന്നാണല്ലോ.. വരട്ടെ കാത്തിരുന്നു കാണാം.

    ReplyDelete
  18. കാത്തിരിക്കാം ശ്രീജിത്ത്...

    ശ്രീജിത്തിന്റെ പനി എത്രയും പെട്ടെന്ന് മാറട്ടെ...

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...