Wednesday, January 30, 2013

ഈഗിൾ ഹാസ് ലാന്റഡ് – 70



സ്റ്റെയ്നർ ആ ഫാം ഹൌസിലെ പഴയ ലിവിങ്ങ് റൂം തങ്ങളുടെ ദൌത്യത്തിന്റെ സിരാകേന്ദ്രമാക്കി മാറ്റി. റൂമിന്റെ അറ്റത്തുണ്ടായിരുന്ന രണ്ട് കട്ടിലുകൾ അദ്ദേഹവും ന്യുമാനും പൊടിതട്ടിയെടുത്തു. പിന്നെ അവിടെയുണ്ടായിരുന്നത് വലിയ രണ്ട് മേശകളായിരുന്നു. സ്റ്റഡ്ലി കോൺസ്റ്റബിളിന്റെയും ഹോബ്സ് എന്റിന്റെയും വിവിധ ഫോട്ടോകളും ഭൂപടങ്ങളും ആദ്യത്തെ മേശമേൽ നിരത്തിയിരിക്കുന്നു. രണ്ടാമത്തെ മേശപ്പുറത്ത് ഹോബ്സ് എന്റ് പ്രദേശത്തിന്റെ ത്രിമാന മോഡലിന്റെ നിർമ്മാണം പാതി വഴിയിൽ എത്തി നിൽക്കുന്നു.

ഒരു കൈയിൽ ബ്രാൻഡി ഗ്ലാസുമായി കേണൽ റാഡ്‌ൽ കൌതുകത്തോടെ ആ മോഡൽ വീക്ഷിച്ചു. മേശയുടെ മറുഭാഗത്ത് അദ്ദേഹത്തിന്റെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ട് ന്യുമാൻ നിന്നു. സ്റ്റെയ്നറാകട്ടെ പുകവലിച്ചുകൊണ്ട് ജാലകത്തിനരികിലൂടെ അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

“മനോഹരമായിരിക്കുന്നു ഈ മോഡൽ ആരാണിതിന് പിന്നിൽ...?” റാഡ്‌ൽ ആരാഞ്ഞു.

“പ്രൈവറ്റ് ക്ലൂഗൽ യുദ്ധത്തിന് മുമ്പ് അയാൾ ഒരു ആർട്ടിസ്റ്റ് ആയിരുന്നു” ന്യുമാൻ പ്രതിവചിച്ചു.

സ്റ്റെയ്നർ നടത്തം നിർത്തി റാഡ്‌ലിന് നേർക്ക് തിരിഞ്ഞു. “നമുക്ക് കാര്യത്തിലേക്ക് വരാം മാക്സ്  നോർഫോക്കിലേക്ക് പോകുമ്പോൾ ആ ആ സാധനത്തിനെ ഞാൻ കൂടെ കൂട്ടുമെന്നാണോ താങ്കൾ ശരിക്കും വിചാരിച്ചിരിക്കുന്നത്?”

“അത് എന്റെ ആശയമല്ല റൈ ഫ്യൂററുടേതാണ്” റാഡ്‌ൽ സൌ‌മ്യതയോടെ പറഞ്ഞു. “മൈ ഡിയർ കുർട്ട് ഇതുപോലുള്ള കാര്യങ്ങളിൽ ഞാൻ ആജ്ഞകൾ സ്വീകരിക്കാറേയുള്ളൂ ആജ്ഞാപിക്കാറില്ല

“അങ്ങേർക്ക് ശരിക്കും വട്ടാണെന്നാണ് തോ‍ന്നുന്നത്

സ്റ്റെയ്നറുടെ അഭിപ്രായം ശരി വയ്ക്കുന്ന മട്ടിൽ തല കുലുക്കിയിട്ട് റാഡ്‌ൽ അലമാരയിലെ കുപ്പിയിൽ നിന്നും അല്പം കൂടി കോഞ്ഞ്യാക്ക് ഗ്ലാസിലേക്ക് പകർന്നു. “ഇതിപ്പോൾ ഒരു പുതിയ അറിവൊന്നുമല്ലല്ലോ നമുക്ക്

“ഓൾ റൈറ്റ് ഇനി നമുക്കിതിന്റെ പ്രായോഗിക വശത്തെക്കുറിച്ച് ചിന്തിക്കാം ഈ പദ്ധതി നാം വിചാരിച്ചത് പോലെ മുന്നോട്ട് പോകുകയാണെങ്കിൽ വളരെ അച്ചടക്കവും കെട്ടുറപ്പുമുള്ള ഒരു സംഘത്തെയാണ് നമുക്കാവശ്യം ഒരു പോലെ ചലിക്കുന്ന, ഒരു പോലെ ചിന്തിക്കുന്ന, ഒരു പോലെ പ്രവർത്തിക്കുന്ന ഒരു സംഘം അങ്ങനെയൊന്നാണ് നമുക്കിപ്പോൾ ഉള്ളതും എന്റെയൊപ്പമുള്ള കുട്ടികൾ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച ചരിത്രമുള്ളവരാണ് ഗ്രീസിൽ ലെനിൻ‌ഗ്രാഡിൽ സ്റ്റാലിൻ‌ഗ്രാഡിൽ അങ്ങനെ എത്രയോ സ്ഥലങ്ങളിൽ ഓരോ മുക്കിലും മൂലയിലും അവരോടൊപ്പം ഞാനുമുണ്ടായിരുന്നു മാക്സ് താങ്കൾക്കറിയുമോ പല അവസരങ്ങളിലും എനിക്ക് ഒരു ഓർഡർ പോലും കൊടുക്കേണ്ടി വന്നിട്ടില്ല സന്ദർഭത്തിന് അനുസരിച്ച് ഏകകണ്ഠമായ തീരുമാനമെടുക്കുവാൻ എന്റെ സംഘത്തിനാകുമായിരുന്നു” സ്റ്റെയ്നർ പറഞ്ഞു.

“ഞാനത് പൂർണ്ണമായും അംഗീകരിക്കുന്നു

“അപ്പോൾ പിന്നെ ഇങ്ങനെയൊരു അപരിചിതനോടൊപ്പം എന്റെ സംഘത്തിന് പ്രവർത്തിക്കാൻ കഴിയുമെന്ന് താങ്കൾ കരുതുന്നുണ്ടോ? അതും പ്രെസ്റ്റണെപ്പോലെ ഒരാളോടൊപ്പം?” റാഡ്‌ൽ കൊടുത്തിരുന്ന ഫയൽ ഉയർത്തിക്കാണിച്ചിട്ട് സ്റ്റെയ്നർ തുടർന്നു. “കറ തീർന്ന ഒരു ക്രിമിനൽ ജനിച്ച അന്ന് തൊട്ട് തട്ടിപ്പും കൊണ്ട് ഇറങ്ങിയിരിക്കുന്നവൻ അയാൾക്ക് തന്നോട് പോലും ആത്മാർത്ഥതയുണ്ടോ എന്ന കാര്യം സംശയമാണ് സൈനികവൃത്തി എന്നാൽ എന്താണെന്ന് പോലും അയാൾക്ക് അറിയുമോ എന്ന കാര്യം സംശയമാണ്” നിരാശയോടെ സ്റ്റെയ്നർ ആ ഫയൽ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.

“അത് മാത്രമല്ല അയാൾ തന്റെ ജീവിതത്തിൽ ഒരിക്കൽപ്പോലും വിമാനത്തിൽ നിന്ന് ചാടിയിട്ടില്ല” റിട്ടർ ന്യുമാൻ തന്റെ ആശങ്ക പങ്ക് വച്ചു.

റാഡ്‌ൽ തന്റെ സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് ചുണ്ടിൽ വച്ചു. ന്യുമാൻ അതിന് തീ കൊളുത്തിക്കൊടുത്തു.

“കുർട്ട് എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറയട്ടെ? നിങ്ങൾ നിങ്ങളുടെ വികാരവിക്ഷോഭങ്ങളെ കെട്ടഴിച്ച് വിട്ടിരിക്കുകയാണ്” റാഡ്‌ൽ പറഞ്ഞു.

“ഓൾ റൈറ്റ്  സ്റ്റെയ്നർ പറഞ്ഞു. “എന്തോ എന്നിലുള്ള അമേരിക്കൻ പകുതിയ്ക്ക് ഇതുപോലുള്ള ഒരു ദേശദ്രോഹിയെ ഉൾക്കൊള്ളാനാവുന്നില്ല അതുപോലെ തന്നെ എന്നിലുള്ള ജർമ്മൻ പകുതിയ്ക്കും അയാളിൽ തീരെ താല്പര്യമില്ല എന്നതാണ് വാസ്തവം” അദ്ദേഹം അസ്വസ്ഥതയോടെ തലയാട്ടി.  “നോക്കൂ മാക്സ് പാരച്യൂട്ട് ജമ്പ് ട്രെയിനിങ്ങ് എന്നത് എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് താങ്കൾക്ക് വല്ല ധാരണയുമുണ്ടോ? വിശദീകരിച്ച് കൊടുക്കൂ റിട്ടർ” അദ്ദേഹം ന്യുമാന്റെ നേർക്ക് തിരിഞ്ഞു.

“വിജയകരാമായ ആറ് ജമ്പുകൾക്ക് ശേഷമാണ് പാരട്രൂപ്പേഴ്സ് ക്വാളിഫിക്കേഷൻ ബാഡ്ജ് ലഭിക്കുന്നത് തന്നെ അതിന് ശേഷം വർഷത്തിൽ ചുരുങ്ങിയത് ആറ് ജമ്പ് എങ്കിലും വേണം അത് നിലനിർത്തുവാൻ ഈ നിയമം പ്രൈവറ്റ് മുതൽ ജനറൽ ഓഫീസർ വരെയുള്ളവർക്ക് ബാധകമാണ്വിവിധ റാങ്കുകൾ അനുസരിച്ച് 65 മുതൽ 120 റൈ മാർക്കാണ് പാരച്യൂട്ട് ജമ്പിങ്ങിനുള്ള പ്രതിമാസ വേതനം...” ന്യുമാൻ പറഞ്ഞു.

“അതുകൊണ്ട്?” റാഡ്‌ൽ ചോദിച്ചു.

“പാരച്യൂട്ട് ജമ്പിങ്ങിന് മുന്നോടിയായി രണ്ട് മാസത്തെ ഗ്രൌണ്ട് പരിശീലനം നിർബന്ധമാണ് ശേഷം ആദ്യത്തെ ജമ്പിങ്ങ് 600 അടി ഉയരത്തിൽ നിന്നും തനിച്ച് പിന്നത്തെ അഞ്ചെണ്ണം ഗ്രൂപ്പ് ജമ്പിങ്ങ് ആണ് വിവിധ കാലാവസ്ഥകളിൽ പകലും രാത്രിയിലും വിവിധ ഉയരങ്ങളിൽ നിന്ന് പിന്നെയാണ് ഗ്രാന്റ് ഫിനാലെ ഒമ്പത് വിമാനങ്ങളിലായി കൂട്ടത്തോടെയുള്ള ഡ്രോപ്പിങ്ങ് നാനൂറ് അടി ഉയരത്തിൽ നിന്ന് യുദ്ധസമാനമായ ഗ്രൌണ്ടിലേക്ക്

“വെരി ഇം‌പ്രസ്സിവ്” റാഡ്‌ൽ പറഞ്ഞു. “ഇനി ഞാനൊരു കാര്യം പറയട്ടെ? നമ്മുടെ കാര്യത്തിൽ പ്രെസ്റ്റണ് ഒരേയൊരു തവണ മാത്രമേ ചാടേണ്ടതുള്ളൂ അതും രാത്രിയിൽ, വിജനവും വിശാലവുമായ ബീച്ചിലേക്ക് അത് ഒരു പെർഫെക്റ്റ് ഡ്രോപ്പിങ്ങ് സോൺ ആണെന്ന് നിങ്ങൾ തന്നെ പറഞ്ഞുവല്ലോ ഒരേയൊരു പ്രാവശ്യത്തേക്ക് മാത്രമായിട്ടുള്ള ജമ്പിന് വേണ്ടി എന്തിനാണയാൾക്ക് ഒരു ട്രെയിനിങ്ങിന്റെ തന്നെ ആവശ്യം?”

ന്യുമാൻ നിരാശയോടെ സ്റ്റെയനറുടെ നേരെ നോക്കി. “ഇതിൽ കൂടുതൽ ഞാൻ എന്താണ് പറയേണ്ടത്?”

“കൂടുതൽ ഒന്നും തന്നെ പറയേണ്ട ആവശ്യമില്ല” റാഡ്‌ൽ പറഞ്ഞു. “ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, അയാൾ നിങ്ങളോടൊപ്പം ഉണ്ടാകും കാരണം, അതാണ് റൈ ഫ്യൂററുടെ തീരുമാനം എന്നത് തന്നെ

“ദൈവത്തെയോർത്ത്, മാക്സ് അസാദ്ധ്യം തീർത്തും അസാദ്ധ്യം താങ്കൾക്കെന്താണത് മനസ്സിലാവാത്തത്?” സ്റ്റെയ്നർ ചോദിച്ചു.

“നാളെ രാവിലെ ഞാൻ ബെർലിനിലേക്ക് തിരിച്ച് പോകുകയാണ്” റാഡ്‌ൽ പറഞ്ഞു.  “ഒരു കാര്യം ചെയ്യൂ നിങ്ങളും പോരൂ എന്റെയൊപ്പം എന്നിട്ട് ഇത് നടക്കാത്ത കാര്യമാണെന്ന് നിങ്ങൾ തന്നെ പറഞ്ഞോളൂ ഹിമ്‌ലറോട് അല്ലാതെ ഞാനിപ്പോൾ എന്താണ് ചെയ്യുക?”

സ്റ്റെയ്നറുടെ മുഖം വിളറി വെളുത്തിരുന്നു. “ഡാംൻ യൂ റ്റു ഹെൽ, മാക്സ് താങ്കൾക്കറിയാം എനിക്കതിന് കഴിയില്ല എന്ന് അതിന്റെ കാരണവും താങ്കൾക്കറിയുന്നതാണ്...” അദ്ദേഹം സംസാരിക്കുവാൻ വിഷമിക്കുന്നത് പോലെ തോന്നി. “എന്റെ പിതാവ് അദ്ദേഹത്തിനിപ്പോൾ എങ്ങനെയുണ്ട്? താങ്കളദ്ദേഹത്തെ കണ്ടിരുന്നുവോ?”

“ഇല്ല പക്ഷേ, റൈ ഫ്യൂറർ ഒരു കാര്യം പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ വ്യക്തിപരമായ ഉറപ്പ് ഇക്കാര്യത്തിൽ താങ്കൾക്കുണ്ട് എന്ന്...”  റാഡ്‌ൽ പറഞ്ഞു.

“എന്ന് വച്ചാൽ ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്?” സ്റ്റെയ്നർ നെടുവീർപ്പിട്ടു. “ഒരു കാര്യം ഞാൻ പറയാം വ്യക്തിപരമായി പറഞ്ഞാൽ വിൻസ്റ്റൺ ചർച്ചിലിനെ ഞാൻ ആരാധിക്കുന്നു ഞങ്ങളുടെ രണ്ട് പേരുടെയും അമ്മമാർ അമേരിക്കക്കാരായതുകൊണ്ട് മാത്രമല്ല അദ്ദേഹത്തെ ഇംഗ്ലണ്ടിൽ ചെന്ന് റാഞ്ചിക്കൊണ്ടുവരാൻ നമുക്ക് കഴിയുമെങ്കിൽ  ഒരു സുപ്രഭാതത്തിൽ പ്രിൻസ് ആൽബഹ്സ്ട്രേയ്സിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിലും പാരച്യൂട്ടിലിറങ്ങി ആ ദുഷ്ടൻ ഹിമ്‌‌ലറെയും തട്ടിക്കൊണ്ടുവരാൻ നമുക്ക് കഴിയും ചിന്തിക്കാവുന്നതേയുള്ളൂ ഇക്കാര്യം എന്തു പറയുന്നു റിട്ടർ?” അദ്ദേഹം തമാശമട്ടിൽ പുഞ്ചിരിച്ചു.

“അപ്പോൾ നിങ്ങൾ പ്രെസ്റ്റണെ കൊണ്ടുപോകാൻ തീരുമാനിച്ചോ?” റാഡ്‌ൽ ജിജ്ഞാസയോടെ ചോദിച്ചു.

“തീരുമാനിച്ചു അയാൾ വരട്ടെ ഞങ്ങളോടൊപ്പം” സ്റ്റെയനർ പറഞ്ഞു. “പക്ഷേ, ഒന്നുണ്ട് എന്റെയൊപ്പമുള്ള പരിശീലനം കഴിയുന്നതോടെ അയാൾ ആത്മാർത്ഥമായും ആഗ്രഹിച്ചു പോകും ഈ ലോകത്ത് ജനിക്കേണ്ടതേയില്ലായിരുന്നുവെന്ന്” അദ്ദേഹം ന്യുമാന്റെ നേർക്ക് തിരിഞ്ഞു. “ഓൾ റൈറ്റ് റിട്ടർ അയാളെ കൊണ്ടുവരൂ ഞാനയാൾക്ക് മനസ്സിലാക്കിക്കൊടുക്കാം, ഈ വിനോദയാത്ര എങ്ങനെ ഇരിക്കുമെന്നത്
  
(തുടരും)

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക....
 

31 comments:

  1. സ്വന്തം രാജ്യത്തോട് പോലും കൂറില്ലാത്ത ബ്രിട്ടീഷ് ക്രിമിനലായ ഹാർവി പ്രെസ്റ്റണെ കൂടെ കൂട്ടുവാൻ സ്റ്റെയ്നറുടെ മനസ്സനുവദിക്കുന്നില്ല... തന്റെ പിതാവിന്റെ മോചനത്തെ കരുതി മാത്രം അവസാനം ഗത്യന്തരമില്ലാതെ സ്റ്റെയ്നർ വഴങ്ങുന്നു...

    ReplyDelete
    Replies
    1. "എന്റെയൊപ്പമുള്ള ദൌത്യം തീരുന്നതോടെ അയാൾ ആത്മാർത്ഥമായും ആഗ്രഹിച്ചു പോകും… ഈ ലോകത്ത് ജനിക്കേണ്ടതേയില്ലായിരുന്നുവെന്ന്…”

      ആ ദൌത്യത്തിന്റെ ഭീകരത എത്ര ഭയാനകമായിരിക്കും...!!
      മുകളിലെ വരികൾ പറഞ്ഞു തരുന്നത് രക്തം ഉറഞ്ഞുപോകുന്ന.....???

      Delete
    2. പ്രെസ്റ്റൺ വിവരമറിയാനിരിക്കുന്നതേയുള്ളൂ അശോകൻ മാഷേ...

      Delete
  2. അല്ല ആരാ ഈ ഹാർവി പ്രെസ്റ്റണെ, തലപ്പത് നിന്നും ഇവനെ കൂടി കൊണ്ട് പോയെ പറ്റൂ എന്ന് പറഞ്ഞെങ്കില്‍ ആള് നിസാരന്‍ ആവാന്‍ വഴിയില്ല. ഇനി ഇവന്‍ അവിടെ ചെന്ന് നമ്മുടെ കമിതാക്കള്‍ക്ക് പാരയാവുമോ എന്തോ?
    വിനുവേട്ട, അവനെ കൊണ്ട് പോകണ്ട. അല്ല പിന്നെ.

    ReplyDelete
    Replies
    1. രാമായണം മുഴുവനും വായിച്ചിട്ട് ഹാർവി പ്രെസ്റ്റൺ ആരാണെന്നോ? എന്തായിത് ശ്രീജിത്ത്...?

      Delete
  3. ഞാന്‍ നേരത്തേ എത്തീട്ടോ. അയാളെ കൊണ്ടുപോകാന്‍ തീരുമാനിച്ചല്ലോ, ഇനി എന്തിനാണൊരു തര്‍ക്കം!

    ReplyDelete
    Replies
    1. തെളിക്കുന്ന വഴിയേ പോയില്ലെങ്കിൽ പോകുന്ന വഴിയേ തെളിക്കുക... :)

      Delete
  4. പ്രെസ്റ്റനെ വിനോദയാത്രക്ക് കൊണ്ടുപോകുകയല്ലേ...കുഴപ്പമില്ല.
    സംഭവം തുടരട്ടെ.

    ReplyDelete
    Replies
    1. സത്യം പറഞ്ഞാൽ ഈ പ്രെസ്റ്റണും തീരെ താൽപ്പര്യമില്ല കേട്ടോ ഈ ദൌത്യത്തിൽ പങ്കെടുക്കുവാൻ...

      Delete
  5. അപ്പോ ഇനി സ്റ്റെയ്നറും പ്രെസ്റ്റനും തമ്മിലുള്ള സ്പാര്‍ക്കുകളും പ്രതീക്ഷിയ്ക്കാം എന്ന് സാരം... അല്ലേ? (അതോ രണ്ടാളും ഒരു ടീമാകുമോ? കാത്തിരുന്ന് കാണാം)

    ReplyDelete
    Replies
    1. അത് നമുക്ക് കാത്തിരുന്നു കാണാം ശ്രീ...

      Delete
  6. ഒരൊറ്റ പാരച്ച്യൂട്ട് ചമ്പിങ്ങിനെന്തിനാ പരിശീലനം , കൊള്ളാം ചിന്തനീയം

    തുടരട്ടെ ഈ എഴുത്ത്
    ആശംസകൾ

    ReplyDelete
    Replies
    1. അത് കേട്ടതോടെയല്ലേ സ്റ്റെയ്നർക്ക് ഉത്തരം മുട്ടിപ്പോയത് ഷാജു...

      Delete
  7. "അസാദ്ധ്യം തീര്‍ത്തും അസാദ്ധ്യം."
    പാവം സ്റ്റെയ്നർ തീരെ ഇഷ്ടമില്ലാത്ത കാര്യം ചെയ്യുമ്പോഴുള്ള ധര്‍മസങ്കടം

    ReplyDelete
    Replies
    1. അതേ സുകന്യാജി... തന്റെ പിതാവിനെ കരുവാക്കിക്കൊണ്ടുള്ള ഉന്നതന്മാരുടെ നീക്കങ്ങളിൽ സ്റ്റെയ്നർ നിസ്സഹായനായി പോകുന്നു...

      Delete
  8. Anna poratte thudarnulla bhagangal....kathirikkunnu.....

    ReplyDelete
    Replies
    1. അനിൽഭായ് അപ്പോൾ നോവലിനൊപ്പം യാത്ര തുടരുവാൻ തീരുമാനിച്ചുവല്ലേ? സന്തോഷം...

      Delete
  9. (ഇന്നലെ ഇവിടെ എഴുതിയ കമന്റ് ഹെര്‍ ഹിറ്റ്ലര്‍ കൊണ്ടുപോയെന്ന് തോന്നുന്നു)
    ആക്ഷന്‍ തുടങ്ങാന്‍ പറയൂ ബോയ്സിനോട്. മുന്നൊരുക്കങ്ങളൊക്കെ മതി

    ReplyDelete
    Replies
    1. അജിത്‌ഭായിയുടെ കമന്റ് ആരാ മുക്കിയത്? ഞാൻ സ്പാമിൽ പോയി നോക്കിയിട്ട് അവിടെയും കണ്ടില്ല...

      ആക്ഷൻ തുടങ്ങാറായി... (നോവൽ പകുതി ആയിട്ടേയുള്ളൂ കേട്ടോ)

      Delete
  10. ഹാജര്‍ ...ഒപ്പ്

    തിരികെ ഞാന്‍ വരുമെന്ന കാര്യം കേള്‍ക്കാനായ്...

    ReplyDelete
    Replies
    1. എന്റെ ഉണ്ടാപ്രീ... ക്ലാസിന് പരിസരത്തും ക്ലാസിനകത്തും ഒക്കെ കറങ്ങുന്നത് കാണുന്നുണ്ട് കേട്ടോ... ഹാജർ വിളിക്കുമ്പോൾ മിണ്ടാതിരിക്കുന്നതാ സങ്കടം...

      ഓഫ് : (സ്ഥിരം വണ്ടിയോടിച്ച് നടപ്പാണല്ലേ? :)

      Delete
  11. വീണ്ടും കാത്തിരിക്കാം ...

    ReplyDelete
  12. അപ്പോൾ ഇനി അടുത്ത ഭാഗം
    ബെർലിനിൽ വെച്ചാകും അല്ലേ വിനുവേട്ടാ...
    അവിടെമുണ്ടാകുമല്ലോ ദൌത്യങ്ങൾ അല്ലേ

    ReplyDelete
    Replies
    1. അല്ല മുരളിഭായ്... നമ്മുടെ പ്രെസ്റ്റണ് കാര്യങ്ങളുടെ കിടപ്പ് വശം ഒന്ന് പരിചയപ്പെടുത്തുകയാണ് അടുത്ത ലക്കത്തിൽ സ്റ്റെയ്നർ...

      Delete
  13. ജിമ്മിക്കുഞ്ഞാട് ഇനിയും എത്തിയില്ലല്ലോ... കണ്ട മാവിലും പ്ലാവിലും ആത്തമരത്തിലും കയറി നടക്കാതെ വന്ന് ഹാജർ വച്ചിട്ട് പോ ജിം...

    ReplyDelete
  14. പ്രസന്റ് സാർ!!

    നാടുനീളെയുള്ള ഓട്ടത്തിനിടയിൽ ഹാജർ വയ്ക്കാൻ താമസിച്ചു..

    അപ്പോ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ.. പ്രെസ്റ്റണ് ആവശ്യമായ പണി സ്റ്റെയ്നർ കൊടുക്കും എന്നതിൽ തീരുമാനമായി.. ഇനി സ്റ്റെയ്നർക്ക് പ്രെസ്റ്റൺ എന്ത് പണി കൊടുക്കും എന്നതാണ് അറിയേണ്ടത്..

    പയ്യാമ്പലം ബീച്ചിൽ ചെന്ന് പാരച്യൂട്ട് ചാട്ടം നടത്തണമെന്ന് ആഗ്രഹിച്ചതാ.. ഇതൊക്കെ കേട്ടപ്പോൾ ആ ആഗ്രഹം മാറ്റിവയ്ക്കുന്നതാ ബുദ്ധി എന്ന് തോന്നുന്നു.. :)

    ReplyDelete
    Replies
    1. വൈകിയെങ്കിലും വന്നല്ലോ... അത് മതി...

      വെറുതെ ആവശ്യമില്ലാത്ത പണിക്കൊന്നും പോകണ്ട... പെട്ടെന്ന് തിരികെ വരാൻ നോക്ക്... :)

      Delete
  15. കാര്യങ്ങള്‍ ഉഷാറായി വരട്ടെ.....

    വിനുവേട്ടാ ചില വാചകങ്ങളൊക്കെ വളരെ ഗംഭീരമാവുന്നുണ്ട് കേട്ടൊ. അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. ഈ ലക്കത്തിലെ അവസാനത്തെ കുഞ്ഞാടും വന്നെത്തി... സന്തോഷമായി... :)

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...