Friday, March 8, 2013

ഈഗിൾ ഹാസ് ലാന്റഡ് – 75രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മൻ പാരാട്രൂപ്പേഴ്സ് തങ്ങളുടെ ബ്രിട്ടീഷ് എതിരാളികളിൽ നിന്നും വ്യത്യസ്ഥരായിരുന്നത് പ്രധാനമായും ഒരു കാര്യത്തിലായിരുന്നു. അവർ ഉപയോഗിച്ചിരുന്ന പാരച്യൂട്ടിന്റെ പ്രത്യേകതയിൽ.

ജർമ്മൻ എയർഫോഴ്സായ ലുഫ്ത്‌വെയ്ഫിലെ പൈലറ്റുകൾക്കും സഹപ്രവർത്തർക്കും കൊടുത്തിരുന്ന തരത്തിലുള്ള പാരച്യൂട്ടുകളായിരുന്നില്ല ജർമ്മൻ പാരാട്രൂപ്പേഴ്സിന് നൽകിയിരുന്നത്. ഷ്‌റൂഡ് ലൈൻസിന്റെ ഹാർനെസ്സുമായി ബന്ധിപ്പിക്കുന്ന സ്ട്രാപ്പുകൾ അതിനുണ്ടായിരുന്നില്ല. പകരം പാരച്യൂട്ട് പായ്ക്കുമായി നേരിട്ടായിരുന്നു ഷ്‌റൂഡ് ലൈൻസ് ബന്ധിപ്പിച്ചിരുന്നത്. അതിനാൽ തന്നെ പാരച്യൂട്ട് ജമ്പിങ്ങ് രീതി മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

തങ്ങൾക്ക് പരിചിതമല്ലാത്ത ബ്രിട്ടീഷ് പാരച്യൂട്ടുകളായിരിക്കും ദൌത്യത്തിൽ ഉപയോഗിക്കുക എന്നതിനാൽ അതിന്റെ പ്രവർത്തനരീതികൾ അടുത്തറിയുവാനായി ലാന്റ്സ്‌വൂർട്ട് എയർഫീൽഡിലെ ഫാം ഹൌസിന് പിന്നിലെ മൈതാനത്തിൽ ഞായറാഴ്ച്ച രാവിലെ സ്റ്റെയ്നർ ഒരു ഡെമോൺസ്ട്രേഷൻ സംഘടിപ്പിച്ചു.

സ്റ്റെയ്നറുടെ മുന്നിൽ ആ ദൌത്യസംഘം അർദ്ധവൃത്താകൃതിയിൽ അണിനിരന്നു. മറ്റ് അംഗങ്ങളെപ്പോലെ ഓവറോളും ജമ്പ് ബൂട്ട്സും ധരിച്ച പ്രെസ്റ്റൺ ആയിരുന്നു നടുവിൽ. സ്റ്റെയ്നറുടെ ഇരുവശങ്ങളിലുമായി റിട്ടർ ന്യുമാനും ബ്രാൺ‌ഡ്ടും അവരെ അഭിമുഖീകരിച്ച് നിന്നു.

സ്റ്റെയനർ ആരംഭിച്ചു.

“ഈ ദൌത്യത്തെക്കുറിച്ച് ഞാൻ മുമ്പ് വിശദീകരിച്ചിരുന്നു ബ്രിട്ടന്റെ സ്പെഷൽ എയർ സർവീസിന് കീഴിലുള്ള പോളിഷ് യൂണിറ്റിലെ അംഗങ്ങളായി വേഷപ്രച്ഛന്നരായാണ് നാം അവിടെ ഇറങ്ങാൻ പോകുന്നത് അതിനാൽ തന്നെ ബ്രിട്ടീഷ് എയർബോൺ ഫോഴ്സ് ഉപയോഗിക്കുന്ന സ്റ്റാൻഡാർഡ് പാരച്യൂട്ടുകളായിരിക്കും നമ്മളും ഉപയോഗിക്കുക...”  അദ്ദേഹം ന്യുമാന് നേർക്ക് തിരിഞ്ഞു. “റിട്ടർ ഇവർക്ക് വേണ്ട പരിശീലനം കൊടുത്ത് തുടങ്ങിക്കോളൂ

ബ്രാൺ‌ഡ്ട് ഒരു പാരച്യൂട്ട് പായ്ക്ക് എടുത്ത് ഉയർത്തിപ്പിടിച്ചു. റിട്ടർ ന്യുമാൻ വിവരണം നൽകുവാനാരംഭിച്ചു.

“ബ്രിട്ടീഷ് എയർബോൺ ഫോഴ്സ് ഉപയോഗിക്കുന്ന എക്സ് ടൈപ്പ് പാരച്യൂട്ടാണിത് ഏതാണ്ട് ഇരുപത്തിയെട്ട് പൌണ്ടോളം ഭാരം വരും ഇതിന് ഹെർ ഓബർസ്റ്റ് പറഞ്ഞത് പോലെ നമ്മുടേതിൽ നിന്നും തികച്ചും വ്യത്യസ്തം

റിപ്പ് കോഡിന്റെ കെട്ടഴിച്ച് ബ്രാൺ‌ഡ്ട് പായ്ക്ക് തുറന്ന് കാക്കി നിറത്തിലുള്ള പാരച്യൂട്ട് പുറത്തെടുത്തു. ന്യുമാൻ വിശദീകരണം തുടർന്നു.  “ഷ്‌റൂഡ് ലൈൻസ് ഹാർനെസ്സുമായി ഷോൾഡർ സ്ട്രാപ്പ് വഴി ബന്ധിപ്പിച്ചിരിക്കുന്നത് നോക്കൂ ലുഫ്ത്‌വെയ്ഫ് വൈമാനികർ ഉപയോഗിക്കുന്ന തരത്തിലുള്ളവയുമായി ഒരു വ്യത്യാസവുമില്ല

“ഇതിന്റെ പ്രധാന ഗുണമെന്ന് പറയാവുന്നത് ഇതാണ് പാരച്യൂട്ടിന്റെ ഗതി നിങ്ങൾക്ക് ഒരളവ് വരെ നിയന്ത്രിക്കാൻ സാധിക്കും നാം ഇതുവരെ ഉപയോഗിച്ചിരുന്നതിന് ആ സൌകര്യമുണ്ടായിരുന്നില്ല” സ്റ്റെയ്നർ കൂട്ടിച്ചേർത്തു.

“വേറൊരു കാര്യം” ന്യുമാൻ തുടർന്നു. “നമ്മൾ സാധാരണ ഉപയോഗിക്കുന്ന പാരച്യൂട്ടുകൾക്ക് വളരെ ഉയർന്ന സെന്റർ ഓഫ് ഗ്രാവിറ്റിയാണുള്ളത് അതിനാൽ തന്നെ ഷ്‌റൂഡ് ലൈൻസിനുള്ളിൽ അകപ്പെട്ട് മിക്കവാറും കമഴന്ന നിലയിലായിരിക്കും നാം നിലം പതിക്കുക എന്നാൽ ഈ എക്സ് ടൈപ്പ് പാരച്യൂട്ടിൽ സ്റ്റാൻഡിങ്ങ് പൊസിഷനിൽ തന്നെ നിങ്ങൾക്ക് നിലം തൊടുവാൻ കഴിയും അതെങ്ങനെയെന്നാണ് നാം ഇവിടെ പരിശീലിക്കുവാൻ പോകുന്നതും

ന്യുമാൻ ബ്രാൺ‌ഡ്ടിന് നേർക്ക് തലയാട്ടി.

“ശരി എല്ലാവരും തയ്യാറായിക്കോളൂ  ബ്രാൺ‌ഡ്ട് പറഞ്ഞു.

ഫാം ഹൌസിന്റെ അറ്റത്തായി ഏതാണ്ട് പതിനഞ്ച് അടി ഉയരത്തിൽ ഒരു തട്ട് ഉണ്ടായിരുന്നു. അതിന് മുകളിൽ വിലങ്ങനെ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് ബീമിലെ വളയത്തിലൂടെ കടത്തിയിരിക്കുന്ന കയറിന്റെ ഒരറ്റത്ത് ഒരു എക്സ് ടൈപ്പ് പാരച്യൂട്ടിന്റെ ഹാർനെസ്സ് കൊളുത്തിയിട്ടിരിക്കുന്നു.

“പാരച്യൂട്ടിന്റെ ഒരു കരട് രൂപം  ബ്രാൺ‌ഡ്ട് ഹാസ്യരൂപേണ പറഞ്ഞു. “എങ്കിലും അത്യാവശ്യത്തിന് ഇത് മതി ഇത് ശരീരത്തിൽ ബന്ധിച്ച് മുകളിൽ നിന്ന് ചാടുക  നിലത്ത് ശക്തിയായി പതിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് കുറച്ച് പേർ കയറിന്റെ മറുഭാഗത്ത് പിടിച്ചു നില്പുണ്ടായിരിക്കും ആരാണ് ആദ്യം?”

“ആ ബഹുമതി ഞാൻ തന്നെ കരസ്ഥമാക്കാം ഇത് കഴിഞ്ഞിട്ട് വേറെ പല കാര്യങ്ങളും ചെയ്തുതീർക്കാനുണ്ടെനിക്ക്” സ്റ്റെയ്നർ പറഞ്ഞു.

ഹാർനെസ്സ് ശരീരത്തിൽ ബന്ധിക്കുവാൻ റിട്ടർ അദ്ദേഹത്തെ സഹായിച്ചു. പിന്നെ ബ്രാൺ‌ഡ്ടും മറ്റു നാലുപേരും കൂടി കയറിന്റെ മറുഭാഗം മാറി മാറി താഴോട്ട് വലിച്ചു. ഹാർനെസ്സിനോട് ബന്ധിക്കപ്പെട്ട സ്റ്റെയ്നർ പതുക്കെ മുകളിലേക്ക് ഉയർന്ന് മേൽക്കൂരയുടെ അടുത്തെത്തി. അടുത്ത നിമിഷം റിട്ടർ അടയാളം കൊടുത്തതും സ്റ്റെയ്നർ താഴോട്ട് ചാടി. അതേ നിമിഷം കയറിന്റെ മറുഭാഗം അത് പിടിച്ചിരുന്ന മൂന്ന് പേരോടൊപ്പം മുകളിലേക്ക് പൊങ്ങി. ഞൊടിയിടയിൽ നിലം പതിച്ച സ്റ്റെയ്നർ മണ്ണിൽ ഒന്നുരുണ്ട് നിമിഷാർദ്ധം കൊണ്ട് ചാടിയെഴുന്നേറ്റു. കൃത്യതയാർന്ന ലാന്റിങ്ങ്.

“ഓൾ റൈറ്റ്  അസാധാരണമായി ഒന്നുമില്ല ഇനി ഓരോരുത്തരായി ചെയ്തോളൂ അത് കണ്ടിട്ട് വേണം എനിക്ക് പോകാൻ  സ്റ്റെയ്നർ പറഞ്ഞു.

അദ്ദേഹം പിറകോട്ട് നീങ്ങി ഒരു സിഗരറ്റിന് തീ കൊളുത്തി. ആ സമയം കൊണ്ട് ന്യുമാൻ സ്വയം ഹാർനെസ്സുമായി തന്റെ ശരീരത്തെ ബന്ധിപ്പിച്ചു. അടുത്ത നിമിഷം അദ്ദേഹം മുകളിലേക്ക് കുതിക്കുന്ന കാഴ്ച്ച രോമാഞ്ചജനകമായിരുന്നു കാണികൾക്ക്. എന്നാൽ അവിടെ നിന്നും താഴേക്ക് ചാടിയ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. മലർന്നടിച്ച് താഴെ മണ്ണിൽ വീണ് കിടക്കുന്ന അദ്ദേഹത്തെ കണ്ട് എല്ലാവരും ആർത്തുചിരിച്ചു.

“കണ്ടല്ലോ?” ക്ലൂഗൽ, വെർണർ ബ്രീഗലിനോട് പറഞ്ഞു. “ഏതുനേരവും ടോർപിഡോയും ഓടിച്ചുകൊണ്ട് നടന്നാൽ ഇങ്ങനെയിരിക്കും നമ്മുടെ ലെഫ്റ്റനന്റ് പണ്ട് പഠിച്ച കാര്യങ്ങളൊക്കെ മറന്നു പോയി

അടുത്തത് ബ്രാൺ‌ഡ്ടിന്റെ ഊഴമായിരുന്നു.

പ്രെസ്റ്റന്റെ ഭാവഭേദങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്റ്റെയ്നർ അപ്പോൾ. ആ ഇംഗ്ലീഷുകാരന്റെ മുഖം വിളറി വെളുത്തിരിക്കുന്നു. മുഖം നിറയെ വിയർപ്പുകണങ്ങൾ. ഭയന്ന് വിറച്ചിരിക്കുകയാണ് അയാളെന്നത് വ്യക്തം.

സംഘത്തിലെ ഓരോരുത്തരായി മുകളിൽ നിന്ന് ചാടിക്കൊണ്ടിരുന്നു. ഹേഗലിന്റെ ഊഴം വന്നതും കയറിന്റെ മറുവശത്ത് പിടിച്ചിരുന്നവരുടെ അശ്രദ്ധ മൂലം നേരെ താഴോട്ട് പതിച്ചു. സ്വയം നിയന്ത്രണമേറ്റെടുത്ത അയാൾ താഴെ കൂട്ടിയിട്ടിരുന്ന ഉരുളൻ‌കിഴങ്ങ് കൂമ്പാരത്തിലാണ് വന്ന് വീണത്. പരിക്കുകളൊന്നും കൂടാതെ പെട്ടെന്ന് തന്നെ അയാൾ ചാടിയെഴുന്നേറ്റു.

അവസാനം പ്രെസ്റ്റൺന്റെ ഊഴമെത്തി. അതുവരെയുണ്ടായിരുന്ന കളിയും ചിരിയും പെട്ടെന്ന് നിന്നു.

സ്റ്റെയ്നർ ബ്രാൺ‌ഡ്ടിന് നേർക്ക് ആംഗ്യം കാണിച്ചു. “ഉയർത്തൂ അയാളെ

അഞ്ച് പേർ ചേർന്ന് കയറിന്റെ അറ്റം  കിണഞ്ഞ് വലിച്ചതിന്റെ ഫലമായി ആജാനുബാഹുവായ അയാൾ മുകളിലെത്തി. മേൽക്കൂരയുടെ താഴെ ജമ്പിങ്ങ് പോയിന്റിൽ നിന്ന് അയാൾ അവരെ ദയനീയമായി നോക്കി.

“ഓൾ റൈറ്റ്, ഇംഗ്ലീഷ്മാൻ റിമെംബർ വാട്ട് ഐ റ്റോൾഡ് യൂ ജമ്പ് വെൻ ഐ സിഗ്നൽ  ബ്രാൺ‌ഡ്ട് വിളിച്ചു പറഞ്ഞു.

കയറിന്റെ അറ്റത്ത് പിടിച്ചിരിക്കുന്നവർക്ക് നിർദ്ദേശം കൊടുക്കുവാനായി അയാൾ തിരിഞ്ഞു. പെട്ടെന്ന് ബ്രീഗലിന്റെ മുറവിളി കേട്ട് മുകളിലേക്ക് നോക്കിയ അയാൾ കണ്ടത് താഴേക്ക് പതിക്കുന്ന പ്രെസ്റ്റണെയാണ്.  ഞൊടിയിടയിൽ ഓടിയെത്തിയ റിട്ടർ ന്യുമാൻ കയറിൽ പിടിച്ച് തൂങ്ങി. നിലത്ത് നിന്നും ഏതാണ്ട് മൂന്നടിയോളം ഉയരത്തിൽ എത്തി പതനം നിലച്ച അയാൾ ഒരു പെൻഡുലം കണക്കെ കയറിന്റെ അറ്റത്ത് ആടിക്കൊണ്ടിരുന്നു. തല കീഴായി കൈകൾ ഇരുവശങ്ങളിലേക്കും തൂങ്ങിയ നിലയിലായിരുന്നു അയാൾ.

അയാളുടെ ദേഹത്ത് പിടിച്ച് ആട്ടം നിർത്തി ബ്രാൺ‌ഡ്ട് മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“ബോധക്ഷയമാണ്

“എന്നാണ് എനിക്കും തോന്നുന്നത്” സ്റ്റെയ്നർ പറഞ്ഞു.

“ഇയാളെ എന്ത് ചെയ്യണം, ഹെർ ഓബർസ്റ്റ്?” റിട്ടർ ന്യുമാൻ ചോദിച്ചു.

“ബോധം വന്നതിന് ശേഷം വീണ്ടും ചാടിക്കുക തൃപ്തികരമാണെന്ന് നിങ്ങൾക്ക് ബോധ്യം വരുന്നത് വരെഅല്ലെങ്കിൽ അയാളുടെ കാൽ ഒടിയുന്നത് വരെ ക്യാരി ഓൺ പ്ലീസ്

അവർക്ക് അഭിവാദനം നൽകിയിട്ട് തിരിഞ്ഞ് അദ്ദേഹം പുറത്തേക്ക് നടന്നു.


(തുടരും)

അടുത്ത ലക്കം ഇവിടെ... 
 

55 comments:

 1. ഇതിനാണ് പണി കിട്ടുക എന്ന് പറയുന്നത്... നല്ല എട്ടിന്റെ പണി...

  ReplyDelete
 2. ഹ..ഹ്ഹ..ബോധം വന്നതിനു ശേഷം വീണ്ടും ചാടിക്കുക.


  പണി പഠിക്കുന്നത് വരെ .അല്ലെങ്കില്‍ കാല്‍ ഒടിയുന്നത്‌

  വരെ.


  ഇത് എട്ടു അല്ല പതിനാറിന്റെ പണി ആയിപ്പോയി !!!

  ReplyDelete
  Replies
  1. പ്രെസ്റ്റണെ കൂടെ കൊണ്ടുപോകാൻ തീരെ താല്പര്യമില്ല സ്റ്റെയ്നർക്ക്... എങ്ങനെയും അത് ഒഴിവാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം...

   Delete
 3. Replies
  1. എച്ച്മു പേടിച്ചു പോയോ?

   Delete
 4. ഹഹ്ഹ പാവം
  ചാടി പഠിക്കട്ടെ

  ReplyDelete
  Replies
  1. ചിരിച്ചോ... അങ്ങേർക്കറിയാം അങ്ങേരുടെ കഷ്ടപ്പാട്...

   Delete
 5. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാല്ലെ ഈ പട്ടാളക്കാർക്ക്...!
  ആരാന്റെ മക്കളോട് എന്തും ആവാല്ലൊ അല്ലെ...?!

  ReplyDelete
  Replies
  1. ജർമ്മൻ‌കാർ ഇംഗ്ലീഷുകാരോട് അങ്ങനെ പെരുമാറിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ അശോകൻ മാഷേ...

   Delete
 6. Replies
  1. തികഞ്ഞ ഒരു ക്രിമിനലായ പ്രെസ്റ്റണോടും സഹതാപമോ...?

   Delete
 7. ഇതിനെയൊക്കെയാണ് ഈ പട്ടാളച്ചിട്ട പട്ടാളച്ചിട്ട എന്നൊക്കെ പറയുന്നത് അല്ലേ?

  ReplyDelete
  Replies
  1. അതേ റാംജി... ഇതാണ് പട്ടാളച്ചിട്ട...

   നാനാ പടേക്കറുടെ ‘പ്രഹാർ’ എന്ന ഹിന്ദി ചിത്രം കണ്ടിട്ടില്ലേ? കമാന്റോ ട്രെയ്നിങ്ങ് എങ്ങനെയാണെന്നുള്ളത് വളരെ വ്യക്തമായി അതിൽ കാണിച്ചിട്ടുണ്ട്...

   Delete
 8. ബോധം വന്നതിനുശേഷം വീണ്ടും ചാടിക്കുക. ........തൃപ്തികരമാവുനത് വരെ അല്ലെങ്കില്‍ കാല്‍ ഒടിയുന്നത്‌ വരെ ..................................ഇതാണ് പട്ടാളച്ചിട്ട അല്ലെ.......മിക്കവാറും രണ്ടാമത് പറഞ്ഞതാകും നടക്കാന്‍ പോകുനത് .......

  ReplyDelete
  Replies
  1. പട്ടാളച്ചിട്ട എന്ന് പറഞ്ഞാൽ നിസ്സാര കളിയാന്നാ വിചാരിച്ചത് അനിൽഭായ്...?

   Delete
 9. പാവം കാല്‍.
  തികഞ്ഞ ഒരു ക്രിമിനലായ പ്രെസ്റ്റണോടും സഹതാപമോ...?
  പ്രെസ്റ്റന്‍റെ കഥ വിശദമായി പറഞ്ഞില്ലോ. പിന്നെ എങ്ങിനെ അറിയും ക്രിമിനല്‍ ആണെന്ന്..?

  ReplyDelete
  Replies
  1. എന്തായിത് ശ്രീജിത്ത്... രാമായണം മുഴുവനും വായിച്ചിട്ട് സീത രാമന്റെ ആരാന്നോ...? !!

   പ്രെസ്റ്റൺ‌‌ന്റെ ചരിത്രം ഇതാ ഇവിടെയുണ്ട്... ശ്രീജിത്ത് അന്ന് അതിന് കമന്റുമിട്ടിരുന്നു... :)

   Delete
  2. എന്‍റെ തെറ്റ്, എന്‍റെ തെറ്റ്, എന്‍റെ മാത്രം തെറ്റ്.
   ഓര്‍മ്മകള്‍ ഒക്കെ മങ്ങിതുടങ്ങിയോ എന്ന് സംശയം.
   ആ ഭാഗം ഒന്ന് കൂടെ വായിച്ചു. എന്നാലും ഇപ്പോഴുത്തെ രാഷ്ട്രിയക്കാരെ വെച്ചു നോക്കുമ്പോള്‍ ഇതൊക്കെ എന്ത് കുറ്റകൃത്യം.
   ഇനി മേലാല്‍ രാമായണം വായിചിട്ട് ബ്രുസ്ലി സീതയുടെ ആരാന്നു ചോദിക്കില്ല, പോരെ.

   Delete
  3. അതൊരു വാസ്തവം തന്നെയാണ് ശ്രീജിത്ത്... ഇപ്പോഴത്തെ രാഷ്ട്രീയക്കാരെ വച്ചു നോക്കിയാൽ പ്രെസ്റ്റണെ ഒക്കെ പൂവിട്ട് പൂജിക്കാം...

   Delete
 10. പാരച്ചൂട്ടിൽ കയറുന്നത് ഇത്ര വലിയ സാഹസമാണല്ലേ.. ഈ ഏടാകൂടത്തിൽ കയറി ഒന്നു പറക്കണം എന്ന ആഗ്രഹം ഇനി മാറ്റിവയ്ക്കേണ്ടി വരുമെന്ന് തോന്നുന്നു.. :)

  പ്രെസ്റ്റണിന്റെ ബോധം പെട്ടെന്നൊന്നും വരുന്ന ലക്ഷണം കാണുന്നില്ല.. (ആ നേരം കൊണ്ട് നമുക്ക് നദിയുടെ അക്കരെ പോയി വന്നാലോ..? )

  ReplyDelete
  Replies
  1. അത് ശരി... കടലിന്നപ്പുറത്ത് ഡെവ്‌ലിനും മോളിയും നിൽപ്പുണ്ടല്ലോ അല്ലേ? എന്താ ഒരു ശുഷ്കാന്തി... :)

   Delete
  2. ഇപ്പോളത്തെ കാലമല്ലേ വിനുവേട്ടാ.. അധികനേരം അവരെ അങ്ങനെ ഒറ്റയ്ക്ക് വിട്ടാൽ ശരിയാവില്ല.. :)

   Delete
 11. pedichu poyonnu......nalla chodyam. police , pattalam, yuddham , adii, vazhakk.....theernnille pasukkutteede karyam....

  enthayalum Vinuvettan kemayittu vivarthanam cheyyunnund

  ReplyDelete
  Replies
  1. അപ്പോൾ ഈ എഴുത്തിലുള്ള ധൈര്യമൊക്കെയേ ഉള്ളൂ അല്ലേ? :)

   നോവൽ രസിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം...

   Delete
 12. കാലൊടിയുന്നതു വരെ ചാടി പഠിയ്ക്കണം അല്ലേ? പാവം പ്രെസ്റ്റണ്‍!

  ReplyDelete
  Replies
  1. എങ്ങനെയും അയാളെ ഒഴിവാക്കാനല്ലേ സ്റ്റെയ്നർ ഈ പണി കൊടുത്തത്...

   Delete
  2. അതേ, ശരി തന്നെ.

   കാര്യം പ്രെസ്റ്റണ്‍ ഒരു ക്രിമിനല്‍ തന്നെ. എന്നാലും ഇതു പോലുള്ള അവസ്ഥകള്‍ നേരിടേണ്ടി വരുന്നത് വായിയ്ക്കുമ്പൊ... എന്തോ ഒരിത്.

   :)

   Delete
 13. പാരച്യുട്ടില്‍ പറക്കുന്നത് കാണുമ്പോള്‍ രസം. പക്ഷെ എന്തൊക്കെ വേവലാതികള്‍ ആയിരിക്കും പറക്കുന്നവര്‍ക്ക്.

  ReplyDelete
  Replies
  1. വിചാരിക്കുന്നത് പോലെ എളുപ്പമല്ല സുകന്യാജി ഈ പാരച്യൂട്ട് ചാട്ടം...

   Delete
  2. ഓഹ്.. പറച്ചിൽ കേട്ടാൽ തോന്നും പാലക്കാടൊക്കെ എല്ലാവരും പാരച്ച്യൂട്ടിൽ പറന്നാണ് ആപ്പീസിൽ പോകുന്നതെന്ന്!!

   Delete
  3. അതേല്ലോ... ദിനോം കരിമ്പനേടെ മുകളില്‍ വലിഞ്ഞു കേറണം എന്നൊരു മിനക്കേടേ ഉള്ളൂ.

   Delete
  4. ആ സുകന്യാജി കേൾക്കണ്ട ജിം....

   ചാർളിയുടെ കമന്റ് അതിലും ചിരിപ്പിച്ചു... ഇത് വായിച്ചപ്പോൾ മഴവിൽ മനോരമയിലെ “തട്ടീം മുട്ടീം” എപ്പിസോഡിൽ മഞ്ജു പിള്ള തെങ്ങിന്റെ മുകളിൽ കയറി കുടുങ്ങിയ സീൻ ആണ് ഓർമ്മ വന്നത്...

   Delete
  5. ചാര്‍ളിച്ചായന്‍ പറഞ്ഞത് നേരാണെന്നേ....

   ഇവിടെ കരിമ്പന ഇല്ലാത്ത ആ ഒരൊറ്റ കാരണത്താലല്ലേ ഞാനിത് ഇതു വരെ പഠിയ്ക്കാതിരുന്നത്.

   Delete
  6. @ജിമ്മി - എല്ലാവരും പറന്നിട്ടാണോ എന്നറിയില്ല. ഈ "ഞ്യാന്‍ "‍ ‍ ഒരേ തൂവല്‍ പക്ഷികളില്‍ ഒരാളായതുകൊണ്ട്
   പറക്കാറുണ്ട്. വിചാരിച്ച പോലെ അത്ര എളുപ്പമല്ല എന്ന് വിനുവേട്ടന്‍ പറഞ്ഞില്ലേ? ഇതൊക്കെ പഠിച്ചിട്ടാ (ദിലീപ് സ്റ്റൈല്‍):)

   @ചാര്‍ളി - ഓഫീസിനടുത്ത് കോട്ടമൈതാനത്ത് കരിമ്പന ഉള്ളതുകൊണ്ട് ലാന്ടിംഗ് പ്രശ്നമല്ല. :)

   @വിനുവേട്ടന്‍ - അത് ഞാനും കണ്ടിരുന്നു. എന്നാലും "യു ട്ടൂ" വിനുവേട്ടാ :)

   ശ്രീ -ശ്രീയാണ് ശ്രീ ശ്രീ :)

   Delete
  7. അയ്യോ സുകന്യാജി... ഞാനൊരു ഗ്രാമീണനായത് കൊണ്ട് ആ സീൻ ഓർത്തു പോയതാണേ... :)

   Delete
 14. പണി‘ കൊടുത്താൽ മാത്രം പോരാ...
  ഇടക്ക് പണി കിട്ടുകയും ചെയ്യണമല്ലോ അല്ലേ

  ReplyDelete
 15. അങ്ങനെ 75-ആം പോസ്റ്റും വന്നു..അഭിനന്ദനങ്ങള്‍ വിനുവേട്ടാ...

  ചങ്ങായിമാരേ...
  നുമ്മളെല്ലാം എരി കേറ്റീട്ടൂം സ്റ്റോം വാണിങ്ങ് പ്രസിദ്ധീകരിക്കാന്‍ വിനുവേട്ടനു "ശുഷ്കാന്തി" പോര.. നമുക്കിത് അച്ചടീപ്പിക്കണം...ആരേലും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിനുവേട്ടനു കൊടുക്കുമോ..? (ചെന്നെയില്‍ തലച്ചുമടായി നടന്ന് കുറച്ചു ബുക്കുകള്‍ വില്‍ക്കുന്ന കാര്യം മാത്രേ എനിക്കിപ്പോ ഓഫര്‍ ചെയ്യാന്‍ പറ്റൂള്ളൂ..)

  ReplyDelete
  Replies
  1. ഞാനും ഈ അഭിപ്രായത്തെ അനുകൂലിയ്ക്കുന്നു...

   പക്ഷേ അത് അത്ര എളുപ്പമാകാനിടയില്ല, ചാര്‍ളിച്ചായാ...
   ഹിഗ്ഗിന്‍സിന്റെ പുസ്തക പ്രസാധകരില്‍ നിന്ന് അനുമതി കിട്ടേണ്ടി വരും. വിനുവേട്ടന്‍ അതിനു ശ്രമിച്ചു കാണണമല്ലോ...

   എന്തായാലും, വിനുവേട്ടാ... അത് സീരിയസ്സായി ഒന്നു കൂടെ പരിഗണിയ്ക്കുന്നത് നന്നായിരിയ്ക്കും കേട്ടോ :)

   Delete
  2. സത്യം പറഞ്ഞാൽ പ്രസാധകരോട് ഞാൻ അന്വേഷിച്ചില്ല ഇക്കാര്യം... നമ്മുടെ ലീല ടീച്ചറോട് ഒരിക്കൽ ചോദിച്ചിരുന്നു... അന്വേഷിച്ചിട്ട് പറയാമെന്ന് പറഞ്ഞു...

   ഇനിയിപ്പോൾ പ്രസിദ്ധീകരിച്ചാൽ തന്നെ വിവർത്തന നോവലുകൾക്ക് അത്ര സ്വീകാര്യതയുണ്ടാകുമോ? ഉണ്ടാപ്രിയോടൊപ്പം ഞാനും വരേണ്ടി വരും ബി.ബി.എ സ്റ്റുഡന്റ്സ് എൻസൈക്ലോപീഡിയ വിൽക്കാൻ നടക്കുന്നത് പോലെ... മൂർ മാർക്കറ്റ് കത്തിക്കുന്നതിന് മുമ്പായിരുന്നെങ്കിൽ അവിടെ നിരത്തി വച്ചാൽ മതിയായിരുന്നു... :)

   സ്റ്റോം വാണിങ്ങിനെ ഇപ്പോഴും നെഞ്ചിലേറ്റുന്നുവെന്നറിയുന്നത് തന്നെ വളരെ സന്തോഷം പകരുന്നു... ഉണ്ടാപ്രിക്കും ശ്രീയ്ക്കും ഒരുപാട് നന്ദി...

   Delete
 16. ഇനി ഇത് പുസ്തകമാക്കിയെന്കിലെ വായിക്കൂ എന്ന് വാശി പിടിച്ചാലോ..

  ചാടിയാല്‍ ചാകും ചാടിയില്ലെങ്കില്‍ കൊല്ലും.. ഈ അവസ്ഥയിലാണല്ലോ..
  ആശംസകള്‍ വിനുവേട്ടാ

  ReplyDelete
  Replies
  1. ജെഫ്...
   ഈഗിളിന്റെ കാര്യമല്ല... അതു ലൈവ് ആയി നമ്മള്‍ അറിഞ്ഞു കൊണ്ടിരിയ്ക്കുകയല്ലേ? :)

   ചാര്‍ളിച്ചായന്‍ (ഞാനും) മുകളില്‍ സൂചിപ്പിച്ചത് മുന്‍പത്തെ നോവലിന്റെ[സ്റ്റോം വാണിങ്ങ്] കാര്യമാണ്.

   Delete
  2. PDF ഫോർമാറ്റിൽ ‘സ്റ്റോംവാണിംഗ്’ പുസ്തകം തയ്യാറാക്കിയിട്ടുണ്ട്.. ആരെങ്കിലും ആവശ്യക്കാരുണ്ടെങ്കിൽ അറിയിക്കാൻ മടിക്കേണ്ട.. :)

   Delete
  3. PDF എങ്കില്‍ PDF.
   ഉള്ളതു താ മാഷേ...offline-ല്‍ വായിക്കാമല്ലോ.

   Delete
  4. അയച്ചിട്ടുണ്ട് ചാർളീ...

   Delete
  5. വിനുവേട്ട, എനിക്കും വേണം പി ഡി എഫ്. :)

   Delete
  6. ശ്രീജിത്തേ...
   ജിമ്മിച്ചന്‍ അയച്ചു തന്നിരുന്ന PDF കയ്യിലുണ്ട്, mail id തരൂ.അതങ്ങ് അയച്ചു തരാം

   Delete
  7. വിനുവേട്ടന്‍ പി ഡി എഫ് അയച്ചു തന്നു ശ്രീ. എന്നാലും മെയില്‍ ഐ ഡി പിടിച്ചോ srjthnp@gmail.com. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ എനിക്ക് മെയില്‍ അയക്കണേ..

   Delete
  8. എന്തായാലും പിഡിഎഫ് കിട്ടിയല്ലോ :)

   [പോസ്റ്റ് ഇടുമ്പോ ഞാനാര്‍ക്കും മെയിലയയ്ക്കാറില്ല, ശ്രീജിത്തേ... അതിനുള്ള ധൈര്യം ഇനിയുമായിട്ടില്ല, ആരേലും അബദ്ധത്തില്‍ വന്നു പെട്ട് വായിച്ചു പോയാല്‍ സന്തോഷം, അത്രേയുള്ളൂ...]

   Delete
 17. “ബോധം വന്നതിന് ശേഷം വീണ്ടും ചാടിക്കുക… തൃപ്തികരമാണെന്ന് നിങ്ങൾക്ക് ബോധ്യം വരുന്നത് വരെ… അല്ലെങ്കിൽ അയാളുടെ കാൽ ഒടിയുന്നത് വരെ… ക്യാരി ഓൺ പ്ലീസ്…”


  ഇതാണ് പട്ടാളട്രെയിനിംഗിന്റെ യഥാര്‍ത്ഥശൈലി.
  പണ്ട് ഹോസ്റ്റലിനു ചുറ്റും ലെഫ്റ്റനന്റ് കമാന്റര്‍ നിര്‍ത്താന്‍ പറയുന്നതുവരെ ഓടാന്‍ ഒരാള്‍ക്ക് ശിക്ഷ കൊടുത്തു. മൂന്നാമത്തെ റൌണ്ടില്‍ അയാള്‍ വീണു. ലെഫ്. കമാന്റര്‍ കുരുവിള ഇങ്ങനെ പറഞ്ഞു: “ഇനിയും എഴുന്നേറ്റ് ഓടട്ടെ, അവന്‍ മരിച്ചാല്‍ നേവിയുടെ ചെലവില്‍ ബോഡി വീട്ടിലെത്തിച്ചോളാം” ഞങ്ങള്‍ കേട്ടുകൊണ്ട് നിന്നു

  ReplyDelete
 18. നല്ല എട്ടിന്റെ പണി.......

  ReplyDelete
 19. അല്ലെങ്കിൽ അയാളുടെ കാൽ ഒടിയുന്നത് വരെ… ക്യാരി ഓൺ പ്ലീസ്…”……………………………  ശ്ശോ!!!

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...