Friday, March 15, 2013

ഈഗിൾ ഹാസ് ലാന്റഡ് – 76



ഡെവ്‌ലിൻ സത്രത്തിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ  ഏതാണ്ട് ഒരു ഡസനോളം പേർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. നെരിപ്പോടിനരികിലെ തന്റെ പതിവ് സ്ഥാനത്ത് മൌത്ത് ഓർഗൻ വായിച്ചുകൊണ്ട് ലെയ്‌ക്കർ ആംസ്ബി ഇരിക്കുന്നു. ബാക്കിയുള്ളവർ വലിയ രണ്ട് മേശകൾക്ക് ചുറ്റുമായി ഡൊമിനോസ് കളിക്കുന്നു. കൈയിൽ ഒരു പൈന്റ് മദ്യവുമായി ജാലകത്തിലൂടെ വെളിയിലേക്ക് നോക്കി ഇരിക്കുകയാണ് ആർതർ സെയ്മൂർ.

“എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ…!” ആഹ്ലാദപൂർവ്വം ഡെവ്‌ലിൻ അവരെ അഭിവാദ്യം ചെയ്തു.

തളം കെട്ടി നിൽക്കുന്ന നിശ്ശബ്ദതയിൽ സെയ്മൂർ ഒഴികെ എല്ലാ‍വരും മുഖം തിരിച്ച് അദ്ദേഹത്തെ നോക്കി.

“ദയാപൂർവ്വം താങ്കളെയും അനുഗ്രഹിക്കട്ടെ എന്നതായിരുന്നു അതിന്റെ പ്രത്യഭിവാദനം ങ്ഹും സാരമില്ല പോട്ടെ” ഡെവ്‌ലിൻ പറഞ്ഞു.

പിന്നിൽ പാദചലനം കേട്ട ഡെവ്‌ലിൻ തിരിഞ്ഞു നോക്കി. ഏപ്രണിൽ കൈ തുടച്ചുകൊണ്ട് കടന്നുവന്ന സത്രമുടമ ജോർജ്ജ് വൈൽഡ് ആയിരുന്നുവത്. നിർവ്വികാരമായ മുഖഭാവം.

“ഞാൻ അടയ്ക്കാൻ തുടങ്ങുകയായിരുന്നു മിസ്റ്റർ ഡെവ്‌ലിൻ” ഭവ്യതയോടെ അയാൾ പറഞ്ഞു.

“എന്നാലും രണ്ട് പെഗ്ഗ് എടുക്കുവാനുള്ള സമയമുണ്ടാകുമല്ലോ

“ഉണ്ടെന്ന് തോന്നുന്നില്ല യൂ വിൽ ഹാവ് റ്റു ലീവ്, സർ…“

ആ ഹാളിലെങ്ങും കനത്ത നിശ്ശബ്ദത നിറഞ്ഞു. ഇരു പോക്കറ്റുകളിലും കൈകൾ തിരുകി തല താഴ്ത്തി ഡെവ്‌ലിൻ ചുമൽ വെട്ടിച്ചു. പിന്നെ തലയുയർത്തി. അത് കണ്ട വൈൽഡ് രണ്ടടി പിറകോട്ട് വച്ചു. ഡെവ്‌ലിന്റെ മുഖം വലിഞ്ഞ് മുറുകിയിരുന്നു. ആ നീലക്കണ്ണുകൾ തിളങ്ങി.

“ദേർ ഈസ് വൺ മാൻ ഹിയർ ഹൂ വിൽ ലീവ് ആന്റ് ഇറ്റ് ഈസ് നോട്ട് മീ” ഡെവ്‌ലിൻ ശാന്തസ്വരത്തിൽ പ്രഖ്യാപിച്ചു.

ജാലകത്തിനരികിൽ നിന്നിരുന്ന സെയ്മൂർ തിരിഞ്ഞു. അയാളുടെ ഒരു കണ്ണ് അപ്പോഴും തുറക്കുവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ചതഞ്ഞ് വീങ്ങിയിരിക്കുന്ന ചുണ്ടുകൾ. മുഖത്തെമ്പാടും ക്ഷതമേറ്റ പാടുകൾ. ക്ഷീണിതമായ കണ്ണുകളാൽ അയാൾ ഡെവ്‌ലിനെ ഒന്ന് നോക്കി. പിന്നെ പാതിയാ‍യ മദ്യചഷകം ജനൽപ്പടിയിൽ വച്ചിട്ട് പുറത്തേക്ക് നടന്നു.

ഡെവ്‌ലിൻ, വൈൽഡിന് നേർക്ക് തിരിഞ്ഞു.

“ഇനി എനിക്കുള്ളത് കൊണ്ടു വരൂ, മിസ്റ്റർ വൈൽഡ് സ്കോച്ച് തന്നെ ആയിക്കോട്ടെ സാധനം ഇല്ല എന്നൊന്നും പറഞ്ഞ് രക്ഷപെടാമെന്ന് കരുതണ്ട വിശിഷ്ട വ്യക്തികൾക്കായി നിങ്ങൾ ആ കൌണ്ടറിന് താഴെ സൂക്ഷിച്ച് വച്ചിട്ടുള്ളതിൽ നിന്നും ഇങ്ങ് പോരട്ടെ

എന്തോ പറയുവാനായി വൈൽഡ് വായ് തുറക്കാൻ ശ്രമിച്ചു. അടുത്ത നിമിഷം ആ ഉദ്യമം ഉപേക്ഷിച്ച് അയാൾ കൌണ്ടറിന് പിറകിൽ ചെന്ന് ഒരു ബോട്ട്‌ൽ വൈറ്റ് ഹോഴ്സും ഒരു കുഞ്ഞു ഗ്ലാസുമായി തിരികെയെത്തി. പിന്നെ ഗ്ലാസിലേക്ക് ചെറിയൊരളവ് പകർന്ന് ഡെവ്‌ലിനരികിൽ വച്ചു.

ഡെവ്‌ലിൻ പോക്കറ്റിൽ നിന്ന് കുറച്ച് നാണയങ്ങളെടുത്തു.

“ഒരു ഷില്ലിങ്ങും ആറ് പെൻസും... നാട്ടുനടപ്പനുസരിച്ചുള്ള ഇപ്പോഴത്തെ വിപണിവില കരിഞ്ചന്തയിലെ വിലയൊന്നും എന്നിൽ നിന്ന് നിങ്ങൾ ഈടാക്കാൻ തുനിയില്ല എന്നെനിക്കുറപ്പുണ്ട്...”  നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി അദ്ദേഹം മേശപ്പുറത്ത് വച്ചു.   

വൈൽഡിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല. അവിടെയുള്ളവരെല്ലാം ഉദ്വേഗത്തോടെ അടുത്ത നിമിഷത്തിനായി കാത്തുനിന്നു. ഡെവ്‌ലിൻ തന്റെ ഗ്ലാസ് എടുത്ത് ഉയർത്തി വെളിച്ചത്തിന് നേർക്ക് പിടിച്ചു. പിന്നെ പതുക്കെ കമഴ്ത്തി. ഗ്ലാസിലെ മദ്യം ഒരു സുവർണ്ണധാരയായി തറയിൽ പടർന്നൊഴുകി.

“മനോഹരം ഞാൻ ശരിക്കും ആസ്വദിച്ചു  കാലി ഗ്ലാസ് ശ്രദ്ധയോടെ മേശപ്പുറത്ത് വച്ചുകൊണ്ട് ഡെവ്‌ലിൻ പറഞ്ഞു.

ലെയ്ക്കർ ആംസ്ബിയ്ക്ക് ചിരി നിയന്ത്രിക്കാനായില്ല. അദ്ദേഹം അലറി ചിരിച്ചു. അത് കണ്ട ഡെവ്‌ലിൻ പുഞ്ചിരിച്ചു.

“താങ്ക് യൂ ലെയ്ക്കർ മൈ ഓൾഡ് സൺ ഐ ലവ് യൂ റ്റൂ” ആഹ്ലാദത്തോടെ പറഞ്ഞിട്ട് ഡെവ്‌ലിൻ പുറത്തേക്ക് നടന്നു.


(തുടരും)

അടുത്ത ലക്കം ഇവിടെ... 
 

54 comments:

  1. പ്രെസ്റ്റൺ അവിടെ ചാടി പഠിക്കട്ടെ... നമുക്ക് കടലിനിപ്പുറത്ത് നോർഫോക്കിലേക്ക് വരാം... ഡെവ്‌ലിന്റെയടുത്തെക്ക്...

    ReplyDelete
    Replies
    1. എന്താണോ എന്തോ...
      "ചാടിക്കളിക്കടാ കുഞ്ഞിരാമാ" എന്ന പാട്ട് ഓര്‍മ്മ വരുന്നു..

      Delete
  2. ഇങ്ങനെയണേല്‍ ഞാന്‍ കളിക്കുന്നില. ആഴ്ചയില്‍ ആകെ ഒന്നേ ഉള്ളൂ. അതിങ്ങനെ ലോപിച്ച് തുടങ്ങിയാല്‍ ശെരിയാവില്ല കേട്ടോ..
    നോവലില്‍ ഇത്രേം ഉളൂ അല്ലെ.. ഉം സാരമില്ല. അടുത്ത ഭാഗം വലുതാരിക്കും എന്ന് പ്രതീക്ഷിക്കാം. അല്ലെ?

    ReplyDelete
    Replies
    1. ഈ കളിക്ക് ഞാനുമില്ല ശ്രീജിത്തേ.. വെറുതെ ആളെ പറ്റിക്കാൻ.. (മോളിക്കുട്ടിയെപ്പറ്റി കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല!!

      Delete
    2. അയ്യോ, പിണങ്ങല്ലേ കൂട്ടരേ... ഈ ഭാഗം ഇത്രയുമേ നോവലിലും ഉള്ളൂ... അടുത്ത എപ്പിസോഡ് വീണ്ടും കടലിന്നക്കരെയാണ്... അത് ഇതിന്റെ കൂടെ കൂട്ടിക്കുഴയ്ക്കണ്ടല്ലോ എന്ന് കരുതി...

      Delete
    3. വിനുവേട്ടാ...
      ഈ എപ്പിസോഡിന്റെ അവസാനം 'മോളിക്കുട്ടി അവിടെങ്ങാണ്ടും സുഖമായിരിയ്ക്കുന്നു' എന്നൊരു വാക്ക് എഴുതിയിരുന്നേലും ജിമ്മിച്ചന് ഇത്രേം വിഷമമുണ്ടാകില്ലാരുന്നു ;)

      അല്ല, ചാര്‍ളിച്ചായനെന്തിയേയ്?

      Delete
    4. ഞാനും ശരിക്കും കളി നിറൂത്തീതാ..
      പിന്നെ ശ്രീ വിളിച്ചതു കൊണ്ടു മാത്രം വന്നതാ...

      (ദിവസവോം ഒളിച്ചും പാത്തും ഇവിടെ വന്നത് ആരും കണ്ടിട്ടില്ല എന്നു കരുതുന്നു)

      Delete
    5. ഞാൻ കണ്ടില്ലെന്നാണോ വിചാരിച്ചത് ചാർളീ? നോം എല്ലാം അറിയുന്നു... :)

      Delete
  3. ഈ ഡെവ് ലിന്റെ ഓരോ കുസൃതികളേയ്.......

    (ഇത്തവണ അദ്ധ്യായം പെട്ടെന്നങ്ങ് തീര്‍ന്നല്ലോ)

    ReplyDelete
    Replies
    1. ഈ വില കൂടിയ മദ്യമൊക്കെ തനിക്ക് പുല്ലാണ് എന്നല്ലേ ഡെവ്‌ലിൻ കാണിച്ചുകൊടുത്തത്...

      Delete
    2. ഒരു ഷില്ലിങ്ങും ആറ് പെൻസും.....

      ദിതു വല്ലോം നമ്മുക്കൊരു വിഷയമാണോ വിനുവേട്ടാ..
      കുഞ്ഞു ഗ്ലാസ്സില്‍ പകര്‍ന്നു കിട്ടിയ ചെറിയ അളവ് കമഴ്ത്തിക്കളയാന്‍ ആര്‍ക്കും പറ്റും ല്ലേ..
      ഫുള്ളു വാങ്ങിക്കെടാ. ഡെവിലിന്‍ കുട്ടാ..

      Delete
    3. അത് ഏത് കാലഘട്ടത്തിലാണെന്ന് കൂടി ഓർക്കണം ചാർളീ... അന്ന് അതൊക്കെ ഒരു വിഷയം തന്നെയായിരുന്നിരിക്കണം...

      Delete
  4. ശരിക്കും ഇന്ടരസ്റിംഗ് ആയി വരുന്നുണ്ട്..
    ആശംസകൾ

    ReplyDelete
  5. sarithanne..vayichu vannappol pettennu ninnupoyapole....ithiri neelam koodi aakaam. oru panchu varattalle...

    ReplyDelete
    Replies
    1. ഉള്ളടക്കം കുറഞ്ഞുപോയി എന്നത് സത്യമാണ് ടീച്ചർ... അല്ലെങ്കിൽ പിന്നെ അടുത്ത എപ്പിസോഡും കൂടി ഇതോടൊപ്പം ചേർക്കണം... അപ്പോൾ വിരസമായാലോ എന്ന് കരുതി...

      Delete
    2. നമുക്കിവരെയെല്ലാം ഒരു പാഠം പടിപ്പിക്കണം വിനുവേട്ടാ...
      അടുത്ത തവണ ഒരു രണ്ടു മൂന്ന് എപ്പിഡോക്സ് ഒരുമിച്ച് ഇട്...
      വിരസതയടിച്ച് എല്ലാനും പണ്ടാരടങ്ങട്ടെ..

      Delete
  6. ദേ..ഒഴിച്ചൂ‍ൂ..ദാ കളഞ്ഞൂ‍ൂ‍ൂ..
    ദുന്തുട്ട് വെള്ളടിയാ‍ാ‍ാ അല്ലേ

    ReplyDelete
    Replies
    1. ഹഹ.. ബിലാത്തിയേട്ടന് എന്റെ ചീയേഴ്സ്...

      Delete
    2. മുരളിഭായിയും ജിമ്മിയും ഇത് പറയുമെന്ന് എനിക്കറിയാമായിരുന്നു... ചങ്ക് തകരുന്നു അല്ലേ? :)

      Delete
    3. ദദെന്താ അങ്ങനെ..
      പാലാക്കാര്‍ക്ക് പിന്നെന്താ കള്ളു കിട്ടിയാല്‍ കയ്ക്വോ ?

      Delete
    4. അത് ശരി... യൂ റ്റൂ ബ്രൂട്ടസ്...?

      Delete
  7. പെട്ടെന്ന് തീര്‍ന്നു എങ്കിലും ഡെവ്‌ലിന്റെ സ്റ്റൈല്‍ കൊള്ളാം.

    ReplyDelete
    Replies
    1. ഓപ്പൺ ഡെവ്‌ലിൻ സ്റ്റൈൽ... ഓപ്പൺ ഡെവ്‌ലിൻ സ്റ്റൈൽ.... :)

      Delete
    2. Yeah..പിസ്ത സുമാ കിരാ സൊമാരി ജമാ കിരായാ...:( what to do ?

      Delete
  8. ഹൊ ഈ കഥ എത്ര ജീവിത തലങ്ങളെ വരച്ച് കാണിക്കുന്നു

    ആശംസകൾ ഭായി

    ReplyDelete
    Replies
    1. കഥാപാത്രങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു തുടങ്ങിയോ ഷാജു...? സന്തോഷം...

      Delete
    2. മസ്തിഷ്കപ്രക്ഷാളനം

      Delete
  9. ചെറിയ അദ്ധ്യായം. ഹും..
    ദേ പോയി....
    ബിലാത്തിപ്പട്ടണം കമന്റ്‌ ചിരിപ്പിച്ചു.

    ReplyDelete
    Replies
    1. മുരളിഭായ് ഡെവ്‌ലിനെ ദുഷ്ടൻ എന്നു കൂടി വിളിക്കും എന്നാണ് ഞാൻ കരുതിയത്.... ഗ്ലാസ് കമഴ്ത്തിക്കളഞ്ഞതിന്...

      Delete
  10. ദ് ന്താപ്പൊ.. ഇതിനകത്ത് ഒന്നുല്യാല്ലൊ...
    ഡെവ്‌ലിൻ ശരിക്കും വിലസാൻ തന്നെ തീരുമാനിച്ചൂല്ലേ...?!

    ReplyDelete
    Replies
    1. ഒരു കുഞ്ഞ് എപ്പിസോഡായിപ്പോയി അശോകൻ മാഷേ... ക്ഷമിക്ക്...

      Delete
  11. കളയുന്നത് കണ്ടിട്ട് ബിലാത്തിയ്ക്ക് അങ്ങ്ട് ഇഷ്ടായില്ല്യാ....

    ReplyDelete
    Replies
    1. അത് പിന്നെ ചോദിക്കാനുണ്ടോ റാംജി...

      Delete
  12. “ഡെവ്‌ലിൻ തന്റെ ഗ്ലാസ് എടുത്ത് ഉയർത്തി വെളിച്ചത്തിന് നേർക്ക് പിടിച്ചു. പിന്നെ പതുക്കെ കമഴ്ത്തി. ഗ്ലാസിലെ മദ്യം ഒരു സുവർണ്ണധാരയായി തറയിൽ പടർന്നൊഴുകി.“

    വെറുതെയല്ല മാണിസാർ മദ്യത്തിന്റെ വില കൂട്ടിയത്..

    ReplyDelete
    Replies
    1. കൂട്ടിയോ....? നന്നായി... :)

      Delete
    2. വിനുവേട്ടാ നന്നായി എന്നോ. കുറച്ചാലും കൂട്ടിയാലും കഷ്ടപ്പെടുന്നത് വീട്ടിലെ സ്ത്രീകള്‍ തന്നെ. :(

      Delete
    3. ഉവ്വ.. കാശു കൂട്ടീയെടീന്നൊന്നും പറഞ്ഞിട്ട് പുള്ളിക്കാരി സമ്മതിക്കുന്നില്ല..
      ആരോടേലും കടം മേടിച്ചിട്ടേലും ഒരു ക്വാര്‍ട്ടര്‍ കൊണ്ടെ കൊടുക്കട്ടെ.

      Delete
  13. ഇത് എന്തുപറ്റി ഈ എപിസോഡ് കളിപ്പിച്ചല്ലോ ......

    ചുരുക്കി കളഞ്ഞല്ലോ അടുത്ത എപിസോഡ് വേണ്ടി കാത്തിരിക്കുന്നു.........

    ReplyDelete
    Replies
    1. അടുത്ത എപ്പിസോഡിൽ നമുക്ക് കടലിന്നപ്പുറത്തേക്ക് പോകാം അനിൽഭായ്...

      Delete
    2. അക്കരെ അക്കരെ അക്കരെ.. ( മീന്‍ അവിയല്‍ വയ്ക്കാന്‍ ആളെ ആവശ്യമുണ്ടോ ആവോ..?)

      Delete
    3. ശരിയാ, ചാര്‍ളിച്ചാ... ആരേലും നോക്കാന്‍ കൂടെത്തന്നെ ഇല്ലേല്‍ ഇവര്‍ക്കൊന്നും സ്വന്തം കാര്യത്തില്‍ ഒരു ശ്രദ്ധയും ഇല്ല.

      Delete
    4. ആ അനിൽഭായ് ജപ്പാനിൽ നിന്ന് വന്ന് ഇടി തരും കേട്ടോ... പറഞ്ഞില്ലാന്ന് വേണ്ട... ജിമ്മിയുടെ ടീമാ... :)

      Delete
  14. ഈ ലക്കം വെള്ളമടി ആയിരുന്നോ.
    കഴിഞ്ഞല്ലോ. ദേ ഞാൻ പോണു.

    ബിലാതിയിൽ ചെന്നാ അതാ ഭേദം.
    ഹ..ഹ്ഹ്...

    ReplyDelete
    Replies
    1. സായിപ്പന്മാർക്ക് വെള്ളമടിയില്ലാത്ത കാര്യമില്ല അല്ലേ?

      Delete
    2. ശ്ശോ...ഞാനുമൊരു സായിപ്പായോ..?

      Delete

  15. പ്രിയപ്പെട്ട വിനുവേട്ടൻ ,

    അടുത്ത ഭാഗം വായിക്കാൻ ആകാംക്ഷ ഉയര്ത്തുന്ന വിവര്ത്തനം .

    ഹാര്ദമായ അഭിനന്ദനങ്ങൾ !

    സസ്നേഹം,

    അനു

    ReplyDelete
  16. എന്നാ പീക്കിരിക്കാ അധ്യായമാ??

    ReplyDelete
    Replies
    1. അതിനല്ലേ സുധീ അടുത്ത അദ്ധ്യായം കിടക്കുന്നത്... വേഗം ചെല്ല്...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...