Friday, March 29, 2013

ഈഗിൾ ഹാസ് ലാന്റഡ് – 78ദേവാലയത്തിൽ എത്തിയപ്പോഴേക്കും ചടങ്ങുകൾ അതിന്റെ അവസാന ഘട്ടത്തോടടുത്തിരുന്നു. വലത് വശത്തെ ചാരുബെഞ്ചുകളിലൊന്നിൽ ഡെവ്‌ലിൻ ഇരിക്കുവാൻ ഇടം കണ്ടെത്തി. അധികമകലെയല്ലാതെ തന്റെ മാതാവിനോടൊപ്പം മുട്ടുകുത്തി പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയാണ് മോളി. കഴിഞ്ഞ ഞായറാഴ്ച്ച കണ്ടപ്പോൾ ധരിച്ചിരുന്ന അതേ വേഷം. ആർതർ സെയ്‌മൂറുമായുള്ള പിടിവലിയിൽ സംഭവിച്ച കേടുപാടുകളൊന്നും തന്നെ അവളുടെ വസ്ത്രത്തിൽ അപ്പോൾ കാണുവാനുണ്ടായിരുന്നില്ല.

തന്റെ പതിവ് സ്ഥാനത്ത് തന്നെ സെയ്‌മൂറും ഉണ്ടായിരുന്നു. ഹാളിലേക്ക് പ്രവേശിച്ച ഡെ‌വ്‌ലിനെ അയാൾ കാണുക തന്നെ ചെയ്തു.  പ്രത്യേകിച്ചൊരു ഭാവഭേദവും കാണിക്കാതെ അടുത്ത നിമിഷം അയാൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

പ്രാർത്ഥനയിൽ നിമഗ്നയായിരിക്കുന്ന മോളിയെ വീക്ഷിച്ചുകൊണ്ട് ഡെവ്‌ലിൻ ഇരുന്നു. മെഴുക് തിരിയുടെ ഇത്തിരിവെട്ടത്തിൽ മുട്ടുകുത്തി നിൽക്കുന്ന നിഷ്ക്കളങ്ക രൂപം ഡെവ്‌ലിന്റെ സാന്നിദ്ധ്യം എങ്ങനെയോ തിരിച്ചറിഞ്ഞിട്ടെന്ന പോലെ അവൾ മിഴികൾ തുറന്ന് തിരിഞ്ഞു നോക്കി. അവിശ്വസനീയതയോടെ അവളുടെ കണ്ണുകൾ വിടർന്നു. ആശ്ചര്യഭാവത്തോടെ ഒരു നീണ്ട മാത്ര അദ്ദേഹത്തെ നോക്കിയിട്ട് വീണ്ടും പ്രാർത്ഥനയിൽ മുഴുകി.

പ്രാർത്ഥന അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഡെവ്‌ലിൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. സദസ്യർ പുറത്ത് കടന്നുതുടങ്ങിയപ്പോഴേക്കും അദ്ദേഹം മോട്ടോർ സൈക്കിളിനരികിലെത്തിക്കഴിഞ്ഞിരുന്നു. ചന്നം പിന്നം ചാറുന്ന മഴയിൽ തന്റെ കോട്ടിന്റെ കോളർ ഉയർത്തി മോളിയെയും കാത്ത് അദ്ദേഹം മോട്ടോർ സൈക്കിളിൽ ഇരിപ്പുറപ്പിച്ചു.  എന്നാൽ തന്റെ മാതാവിനോടൊപ്പം പുറത്ത് വന്ന മോളി അദ്ദേഹത്തെ കണ്ടതായേ നടിച്ചില്ല. അമ്മയും മകളും അങ്കണത്തിൽ കിടന്നിരുന്ന  തങ്ങളുടെ കൊച്ചു കുതിരവണ്ടിയിൽ കയറി ഓടിച്ചു പോയി.

 “ങ്ഹും അവളെ കുറ്റം പറയാൻ കഴിയില്ല അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ” ഡെവ്‌ലിൻ പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചു.

സ്റ്റാർട്ടർ കിക്ക് ചെയ്യവേ ആരോ തന്റെ പേര് വിളിക്കുന്ന ശബ്ദം കേട്ട് അദ്ദേഹം തിരിഞ്ഞു നോക്കി. ജോവന്ന ഗ്രേ ആയിരുന്നു അത്.

“ഫാദർ വെറേക്കർ നിങ്ങളെക്കുറിച്ച് ഇന്ന് എന്നോട് കുറേയധികം സംസാരിച്ചു സർ ഹെൻ‌ട്രി വില്ലഫ്ബിയുടെ അടുത്ത് നിങ്ങളെക്കുറിച്ച് പരാതി ബോധിപ്പിക്കുവാൻ പോകുകയാണത്രെ അദ്ദേഹം” ജോവന്ന പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ബോധിപ്പിക്കട്ടെ

“ഡെവ്‌ലിൻ നിങ്ങൾ എല്ലാം തമാശയായി കാണുന്നു ഒരു അഞ്ച് മിനിറ്റ് പോലും സീരിയസ് ആയി ചിന്തിക്കാനോ പെരുമാറാനോ നിങ്ങൾക്ക് കഴിയില്ലെന്നുണ്ടോ?”

“വല്ലാത്ത മാനസിക സമ്മർദ്ദത്തിലാണ് ഞാൻ” അദ്ദേഹം പറഞ്ഞു.

അതിന് മറുപടി പറയാൻ കഴിയുന്നതിന് മുമ്പ് സർ വില്ലഫ്ബി അവർക്ക് അരികിലെത്തി. അദ്ദേഹം തന്റെ യൂണിഫോമിൽ ആയിരുന്നു.

“ഡെവ്‌ലിൻ ജോലിയൊക്കെ എങ്ങനെ?”

“വളരെ നന്നായി പോകുന്നു സർ ഇങ്ങനെ ഒരു സഹായം ചെയ്തു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല” ഡെവ്‌ലിൻ ഐറിഷ് ചുവയുള്ള ഇംഗ്ലീഷ് പുറത്തെടുത്തു.

എന്ത് പറയണം എന്ന ഉത്ക്കണ്ഠയോടെ തന്റെ പിന്നിൽ നിൽക്കുന്ന ജോവന്നയുടെ മാനസികാവസ്ഥ ഡെവ്‌ലിൻ അറിയുന്നുണ്ടായിരുന്നു. എന്നാൽ ഡെവ്‌ലിന്റെ മറുപടിയിൽ സർ ഹെൻ‌ട്രി സംതൃപ്തനായിരുന്നു.

“ഗുഡ് ഷോ, ഡെവ്‌ലിൻ നിങ്ങളെക്കുറിച്ച് വളരെ നല്ല റിപ്പോർട്ടുകളാണ് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് എക്സലന്റ് കീപ്പ് അപ് ദി ഗുഡ് വർക്ക്” സർ ഹെൻ‌ട്രി അഭിനന്ദിച്ചു.

അദ്ദേഹം തിരിഞ്ഞ് ജോവന്നയുമായി സംസാരിക്കുവാനാരംഭിച്ചു. ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കിയ ഡെവ്‌ലിൻ, മോട്ടോർ സൈക്കിൾ മുന്നോട്ടെടുത്ത് ദേവാലയാങ്കണത്തിന് പുറത്തേക്ക് കടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * * * *


കോട്ടേജിൽ എത്തിയപ്പോഴേക്കും മഴ ശക്തിയാർജ്ജിച്ചിരുന്നു. മോട്ടോർ സൈക്കിൾ ഷെഡ്ഡിലേക്ക് കയറ്റി വച്ചിട്ട് ഡെവ്‌ലിൻ റബ്ബർ ബൂട്ട്സും ഓയിൽ‌സ്കിൻ കോട്ടും എടുത്തണിഞ്ഞു. പിന്നെ തന്റെ ഷോട്ട് ഗൺ എടുത്ത് എസ്റ്റേറ്റിലെ ചതുപ്പിനെ ലക്ഷ്യമാക്കി നടന്നു. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കനാലിലെ ഷട്ടറുകൾ പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. മാത്രമല്ല, ആയാസകരമായ ആ പ്രവൃത്തിയിൽ മുഴുകുന്നത് തന്റെ മനോവ്യാപാരത്തെ വഴിതിരിച്ച് വിടുവാൻ കുറച്ചൊക്കെ സഹായിക്കുമെന്നും അദ്ദേഹം കരുതി.

എന്നാൽ അത് വെറും മിഥ്യാധാരണയായിരുന്നു. ചിന്തകളിൽ നിന്നും മോളി പ്രിയോറിനെ പറിച്ചെറിയുവാൻ ഒട്ടും തന്നെ സാധിക്കുന്നില്ല. പോയ ഞായറാഴ്ച്ച ദേവാലയത്തിൽ വച്ച് കണ്ട അവളുടെ രൂപം മനസ്സിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രാർത്ഥനക്കായി  മുട്ടുകുത്തുമ്പോൾ തുടയിലൂടെ മുകളിലോട്ട് വഴുതിമാറുന്ന ഹാഫ് സ്കെർട്ട്  ആ രംഗം ഒരു സ്ലോമോഷൻ ചിത്രത്തിലെന്ന പോലെ അദ്ദേഹത്തിന്റെ സ്മൃതിപഥത്തിൽ തിളങ്ങി നിന്നു. മായ്ച്ചാലും മായാത്ത കാഴ്ച്ച പോലെ

“പരിശുദ്ധ മറിയമേ പുണ്യവാളന്മാരേ ഇതുപോലുള്ള വികാരത്തെയാണ് പ്രേമം എന്ന് വിളിക്കുന്നതെങ്കിൽ നോക്കൂ ലിയാം ഇങ്ങനെയൊരു വികാരം തിരിച്ചറിയുവാൻ നീ ഇത്രയും കാലമെടുത്തല്ലോ” ഡെവ്‌ലിൻ മന്ത്രിച്ചു.

തിരികെ കോട്ടേജിനടുത്ത് എത്തിയപ്പോൾ ഈർപ്പം നിറഞ്ഞ ആ അന്തരീക്ഷത്തിൽ വിറക് കത്തുന്ന ഗന്ധം അനുഭവപ്പെട്ടു. ജാലകത്തിലെ കർട്ടന്റെ വിടവിലൂടെ പുറത്തേക്കരിച്ചിറങ്ങുന്ന വിളക്കിന്റെ വെട്ടം. വാതിൽ തുറന്ന് ഉള്ളിൽ പ്രവേശിച്ചതും ഭക്ഷണം പാകം ചെയ്യുന്നതിന്റെ ഹൃദ്യമായ ഗന്ധം നാസാരന്ധ്രങ്ങളിലേക്ക് പ്രവഹിച്ചു. തോക്ക് ഒരു മൂലയ്ക്ക് വച്ച് ഓയിൽ‌സ്കിൻ കോട്ട് അഴിച്ച് ചുമരിൽ കൊളുത്തി അദ്ദേഹം ലിവിങ്ങ് റൂമിലേക്ക് നടന്നു.

അടുപ്പിനുള്ളിലേക്ക് ഒരു വിറക് കഷണം കൂടി നീക്കി വച്ചു കൊണ്ട് അവൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഡെവ്‌ലിന്റെ പാദപതനം കേട്ട അവൾ തല ഉയർത്തി പിറകോട്ട് തിരിഞ്ഞു നോക്കി.

“ഓഹ് നിങ്ങൾ മുഴുവനും നനഞ്ഞിരിക്കുന്നുവല്ലോ” അവൾ ഉത്ക്കണ്ഠാകുലയായി.

“അര മണിക്കൂർ ആ നെരിപ്പോടിന് മുന്നിലിരുന്ന് തീ കാഞ്ഞാൽ മതി ഒപ്പം രണ്ട് മൂന്ന് പെഗ്ഗ് വിസ്കിയും ഐ വിൽ ബീ ഫൈൻ  ഡെവ്‌ലിൻ മന്ദഹസിച്ചു.

അവൾ കബോർഡിനരികിൽ ചെന്ന് ബുഷ്മില്ലിന്റെ ബോട്ട്‌ലും ഒരു ഗ്ലാസുമെടുത്തു.

“ഇത്തവണയെങ്കിലും നിലത്തൊഴിച്ച് കളയാതെ അകത്താക്കാൻ നോക്ക്” അവൾ പറഞ്ഞു.

“ഓഹ് അപ്പോൾ അക്കാര്യവും നീ അറിഞ്ഞോ?”

“ഇതുപോലുള്ള ഒരു കുഗ്രാമത്തിൽ എല്ലാവരും എല്ലാം അറിയുന്നു അത് പോട്ടെ ഞാൻ ഐറിഷ് സ്റ്റ്യൂ  ആണ് പാകം ചെയ്യുന്നത് ഇഷ്ടമല്ലേ

“തീർച്ചയായും

“അര മണിക്കൂറിനുള്ളിൽ റെഡിയാവും  അവൾ വാഷ് ബേസിനരികിലേക്ക് വന്ന് ഒരു ഗ്ലാസ് കൈയിലെടുത്തു.

“നിങ്ങൾക്കെന്ത് പറ്റി ലിയാം? നിങ്ങളെന്തിനാണ് എന്നിൽ നിന്നും ഒഴിഞ്ഞുമാറുവാൻ ശ്രമിക്കുന്നത്?”  അവൾ പൊടുന്നനെ ചോദിച്ചു.

ഡെവ്‌ലിൻ നെരിപ്പോടിനരികിലെ ചാരുകസേരയിൽ ചെന്ന് ഇരുന്ന് കാലുകൾ വിടർത്തി തീക്കനലുകൾക്ക് മുകളിലേക്ക് പിടിച്ചു. അദ്ദേഹത്തിന്റെ ട്രൌസേഴ്സിൽ നിന്നും നീരാവി ബഹിർഗ്ഗമിക്കുവാനാരംഭിച്ചു.

“അതാണ് നല്ലതെന്ന് ആദ്യമെനിക്ക് തോന്നി” അദ്ദേഹം പറഞ്ഞു.

“കാരണം?”

“എനിക്ക് എന്റേതായ കാരണങ്ങളുണ്ടായിരുന്നു

“ശരി സമ്മതിച്ചു ഇന്ന് എന്താണ് പറ്റിയത്?”

“ഞായറാഴ്ച്ച നശിച്ച ഞായറാഴ്ച്ച നിനക്കറിയാമല്ലോ അതെങ്ങനെയിരിക്കുമെന്ന്

“അത് നിങ്ങളുടെ വീക്ഷണത്തിന്റെ കുഴപ്പമാണ്

ഏപ്രണിൽ കൈ തുടച്ചുകൊണ്ട് അവൾ അദ്ദേഹത്തിനരികിലേക്ക് വന്ന് നീരാവി പറക്കുന്ന അദ്ദേഹത്തിന്റെ ട്രൌസേഴ്സിലേക്ക് നോക്കി.

“ഈ വസ്ത്രം മാറിയില്ലെങ്കിൽ അസുഖം പിടിക്കും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട വാതം പിടിക്കാൻ വേറൊന്നും വേണ്ട

“ഓഹ് അധികം വൈകാതെ ഞാൻ കിടക്കാൻ പോകുകയാണ് അപ്പോൾ അഴിച്ച് കളയാം നല്ല ക്ഷീണമുണ്ട്

തെല്ല് ശങ്കയോടെ അവൾ അദ്ദേഹത്തിന്റെ മുടിയിഴകളിൽ സ്പർശിച്ചു. അടുത്ത നിമിഷം ഡെവ്‌ലിൻ ആ കരം കവർന്ന് ഒരു മുത്തം നൽകി.

“ഐ ലവ് യൂ യൂ നോ ദാറ്റ്?”

തന്റെ ഉള്ളിന്റെയുള്ളിൽ ഒരു ദീപം കൊളുത്തിയ പ്രതീതിയായിരുന്നു അവൾക്ക്. പ്രകാശം ചൊരിയുവാനാരംഭിക്കുന്ന ദീപനാളം കണക്കെ അവൾ സ്വയം തിളങ്ങുന്നത് പോലെ തോന്നി. ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു മോളി.

“ദൈവത്തിന് നന്ദി കാരണം, തികഞ്ഞ മനഃസമാധാനത്തോടെ എനിക്കിന്നുറങ്ങാം” അവൾ മൊഴിഞ്ഞു.

“പക്ഷേ, മോളി നിനക്ക് ചേരുന്ന പുരുഷനല്ല ഞാൻ നമ്മുടെ ഭാവിയെക്കുറിച്ച് ഒന്നും തന്നെ പറയാനെനിക്ക് കഴിയില്ല  ഞാനൊരു മുന്നറിയിപ്പ് തന്നില്ല എന്ന് പിന്നീട് പറയരുത് സത്യം പറഞ്ഞാൽ ദാ, ആ ബെഡ്‌റൂമിന്റെ വാതിലിന് മുകളിൽ ഇങ്ങനെ ഒരു വാക്യം എഴുതി വെയ്ക്കേണ്ടതാണ് ‘ഇതിനുള്ളിലേക്ക് പ്രവേശിക്കുന്നവർ എല്ലാ വിധ പ്രതീക്ഷകളും ഉപേക്ഷിച്ചിട്ട് വേണം അതിന് മുതിരുവാൻ’ എന്ന്...”

“അത് നമുക്ക് വഴിയേ നോക്കാം ഞാൻ സ്റ്റ്യൂ എടുത്തുകൊണ്ടു വരാം” അവൾ കിച്ചണിലേക്ക് നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * *


ആ പഴഞ്ചൻ കട്ടിലിൽ ഒരു കൈയാൽ അവളെ ചേർത്ത് പിടിച്ച് കൊണ്ട് കിടക്കവേ അദ്ദേഹം സീലിങ്ങിലേക്ക് നോക്കി. നെരിപ്പോടിൽ നിന്നുള്ള പ്രകാശം അവിടെ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്നു. മനസ്സിലെ എല്ലാ ഭാരവും ഇറക്കി വച്ച പ്രതീതി വർഷങ്ങളായി തനിക്ക് അന്യമായിരുന്ന മനഃസമാധാനം നിലാവെട്ടം പോലെ കുളിർമ്മ നൽകുന്നു.

താൻ കിടന്നിരുന്ന വശത്ത് കട്ടിലിനരികിൽ മേശപ്പുറത്ത് ഉണ്ടായിരുന്ന റേഡിയോ അവൾ എത്തി വലിഞ്ഞ് ഓൺ ചെയ്തു. പിന്നെ തിരിഞ്ഞ് അദ്ദേഹത്തോട് ചേർന്ന് കിടന്ന് മിഴികളടച്ച് നെടുവീർപ്പിട്ടു.

“ഓഹ് മനോഹരമായ അനുഭവമായിരുന്നു ഞാൻ നന്നായി ആസ്വദിച്ചു  ഇനിയും ഒരു വട്ടം കൂടി ആയാലോ?” അദ്ദേഹത്തിന്റെ കാതിൽ അവൾ മന്ത്രിച്ചു.

“മനുഷ്യന് ശ്വാസമെടുക്കുവാനുള്ള സമയമെങ്കിലും തരുമോ നീ?”

പുഞ്ചിരിയോടെ അവൾ അദ്ദേഹത്തെ ആലിംഗനം ചെയ്തു. “എന്നാൽ ശരി, വേണ്ട ആ വയസ്സന്റെ പാട്ട് ശ്രദ്ധിക്കൂപാവം

റേഡിയോയിൽ നിന്നും ആ ഗാനം ഒഴുകുന്നുണ്ടായിരുന്നു.

When that man is dead and gone
Some fine day the news will flash,
Satan with a small moustache
Is asleep beneath the lawn.

“അത് സംഭവിക്കുന്ന നാൾ ഞാൻ അങ്ങേയറ്റം സന്തോഷവതിയായിരിക്കും” ആലസ്യത്തോടെ അവൾ മന്ത്രിച്ചു.

“എന്ത് സംഭവിക്കുന്ന നാൾ?”

“മുറി മീശയുമായി ആ ചെകുത്താൻ മണ്ണിനടിയിൽ നിദ്ര ആരംഭിക്കുന്ന നാൾ ചെകുത്താൻ അതായത് ഹിറ്റ്‌ലർ അതോടെ എല്ലാത്തിനും ശുഭകരമായ പര്യവസാനം അല്ലേ?”  അവൾ അദ്ദേഹത്തോട് ഒന്നുകൂടി ഒട്ടിച്ചേർന്ന് കിടന്നു.

“യുദ്ധം അവസാനിക്കുന്നതോടെ നമ്മുടെ ഭാവി എങ്ങനെയായിരിക്കും ലിയാം?“

“എല്ലാം ദൈവേച്ഛ പോലെ നടക്കട്ടെ

നെരിപ്പോടിലെ തീനാളങ്ങളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം കിടന്നു. നിമിഷങ്ങൾക്കകം അവളുടെ ശ്വാസഗതി താളാത്മകമാകുന്നത് അദ്ദേഹം അറിഞ്ഞു. അവൾ ഗാഢനിദ്രയിലാണ്ടു കഴിഞ്ഞിരുന്നു.

യുദ്ധം അവസാനിക്കുന്നതോടെ ഏത് യുദ്ധം? കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഒന്നല്ലെങ്കിൽ മറ്റൊരു യുദ്ധത്തിന് നടുവിലാണ് താൻ പക്ഷേ, അക്കാര്യം എങ്ങനെ അവളോട് പറയും? ഒരു കൊച്ചു കൃഷിയിടവുമായി ജീവിക്കുന്ന മോളിയും അമ്മയും ഒരു ആൺ‌തുണ അവൾ ആഗ്രഹിക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ല ദൈവം അവളെ അനുഗ്രഹിക്കട്ടെ

അവളെ ഒന്നുകൂടി ചേർത്ത് പിടിച്ച് അദ്ദേഹം കിടന്നു. കരുത്താർജ്ജിച്ച കാറ്റ് മേൽക്കൂരയുടെ മുകളിലൂടെ ചൂളം വിളിച്ച് കടന്നു പോയി.  ജാലകപ്പാളികൾ അതിന്റെ ശക്തിയിൽ പ്രകമ്പനം കൊണ്ടു.


 (തുടരും)

അടുത്ത ലക്കം ഇവിടെ...
 

41 comments:

 1. ഡെവ്‌ലിനും മോളിയും ഒന്നാകുന്നു...

  ReplyDelete
  Replies
  1. നാണമില്ലല്ലോ മനുഷ്യാ...

   Delete
  2. ഇതിനിപ്പോ എന്തിനാ നാണിക്കുന്നത്??

   Delete
  3. ശ്ശൊ .. എഴുതി വന്നപ്പോ തെറ്റിപ്പോയതാ...
   നാണയമില്ലല്ലോ ചേട്ടാ ( ദക്ഷിണ തരാന്‍) എന്നാ ഉദ്ദേശ്ശിച്ചേ..

   Delete
  4. ദക്ഷിണ തരാനായിരുന്നോ? പുതിയതായി അടിച്ച നൂറ്റിയമ്പത് രൂപയുടെ നാണയം തന്നെ ആയിക്കോട്ടെ... :)

   Delete
  5. ഹാ ഹാ ഹാാ.തോറ്റു പോയല്ലോ ആശാനേ!!!!

   Delete
  6. ഈ ആശാൻ എന്ന് ഉദ്ദേശിച്ചത് ആരെയാ സുധീ...?

   Delete
 2. അങ്ങിനെ അതങ്ങു സംഭവിച്ചു. അല്ലേലും ഈ സായിപ്പും മദാമ്മയും അങ്ങിനാ, എവിടെയെങ്കിലും ഒരു പഴുത് കിട്ടിയാല്‍ മതി.

  ReplyDelete
  Replies
  1. അതങ്ങനെ തന്നാ വേണ്ടതും...
   ദിവിടെ വല്ലോം ആണേല്‍ പത്രത്തിന്റെ മുന്‍പേജില്‍ തന്നെ വന്നേനെ...
   "മോളീ പ്രയോര്‍ പീഡനക്കേസിലെ ഒന്നാം പ്രതി പിടിയില്‍.."

   Delete
  2. സായിപ്പായാലും മദാമ്മയായാലും അവർക്കുമുണ്ടാവില്ലേ ശ്രീജിത്ത് മാനുഷിക വികാരങ്ങൾ?

   Delete
 3. ഡെവ്‌ലിന്റെ സാന്നിദ്ധ്യം എങ്ങനെയോ തിരിച്ചറിഞ്ഞിട്ടെന്ന പോലെ അവൾ മിഴികൾ തുറന്ന് തിരിഞ്ഞു നോക്കി.

  അതങ്ങനെയാണ്
  ആ കമ്യൂണിക്കേഷന്റെ പ്രവര്‍ത്തനരഹസ്യമാര്‍ക്കുമറിയില്ല

  ReplyDelete
  Replies
  1. സത്യം അജിത്‌ഭായ്... അതൊരു പ്രഹേളികയാണ്...

   Delete
 4. കോളേജ് പഠനകാലത്ത് വായിച്ച ചില ഇംഗ്ലീഷ്, ഫ്രഞ്ച് പ്രണയകഥകളെപ്പോലെ...മനോഹരമായിട്ടുണ്ട് വിവര്‍ത്തനം...

  ReplyDelete
  Replies
  1. ഈ അഭിനന്ദനം ഹൃദയത്തിൽ ഏറ്റെടുക്കുന്നു... വളരെ സന്തോഷം എച്ച്മു...

   Delete
 5. ഒന്നാകുമ്പോഴും ആകാംക്ഷകള്‍ ഒഴിഞ്ഞു പോകുന്നില്ല.

  ReplyDelete
  Replies
  1. ശരിയാണ് റാംജി... അതാണ് ഡെവ്‌ലിന്റെ ഉത്‌ക്കണ്ഠയും...

   Delete
 6. ramji paranjathu pole prashnangal
  onnum theerunnillallo?!!

  ReplyDelete
 7. അങ്ങനെ അത് അവിടം വരെ എത്തി.

  എന്നാലും എന്തായിരിയ്ക്കും ഡെവ്‌ലിന്റെ മനസ്സില്‍? ആ യുദ്ധകാലത്ത് സ്വസ്ഥമായ ഒരു ജീവിതം ആഗ്രഹിയ്ക്കുന്ന അല്ലെങ്കില്‍ സ്വപ്നം കണ്ടിരുന്ന ഡെവ്‌ലിനെ പോലെ എത്രയോ പേര്‍ ഉണ്ടായിരുന്നിയ്ക്കും... അല്ലേ?

  ReplyDelete
  Replies
  1. യുദ്ധം ഒന്നിനും ഒരു പരിഹാരമാകുന്നില്ല... ഏതാനും ചില വ്യക്തികളുടെ സ്വാർത്ഥ മോഹങ്ങൾ ലക്ഷങ്ങൾക്ക് ദുരിതമേകുന്നു... യുദ്ധങ്ങളില്ലാത്ത ഒരു കാലഘട്ടത്തിൽ ജീവിച്ച് മരിക്കുക എന്നത് ഒരു ഭാഗ്യം തന്നെ...

   Delete
 8. അങ്ങിനെ അതങ്ങു സംഭവിച്ചു.

  ReplyDelete
  Replies
  1. ശ്രീജിത്തിന്റെയൊപ്പം കൂടി അല്ലേ? :)

   Delete
 9. ഒന്നായെങ്കിലും മറ്റെന്തൊ ഒന്നാല്ലാതെ ഇല്ലെ

  ReplyDelete
  Replies
  1. അതെ... ഇനിയും അവർക്കിടയിൽ രഹസ്യങ്ങൾ ബാക്കി...

   Delete
 10. കോരിച്ചൊരിയുന്ന മഴയത്ത് പൂത്തുലയുന്ന പ്രണയം!!

  മഴയുടെ സാന്നിധ്യത്തെ ഹിഗ്ഗിൻസ് എത്ര മനോഹരമായിട്ടാണ്, ഇരുഹൃദയങ്ങളും ഒന്നായിച്ചേരുന്ന മുഹൂർത്തവുമായി ഇഴചേർത്തിരിക്കുന്നത്..

  വിനുവേട്ടന്റെ അതിമനോഹരമായ വിവർത്തനത്തിന് സ്തുതി !!

  “യുദ്ധം അവസാനിക്കുന്നതോടെ നമ്മുടെ ഭാവി എങ്ങനെയായിരിക്കും ലിയാം…?“

  മോളിക്കുട്ടിയുടെ ഈ ചോദ്യത്തിന് ആർക്ക് ഉത്തരം നൽകാൻ സാധിക്കും??

  ReplyDelete
  Replies
  1. മഴയും ജാക്ക് ഹിഗ്ഗിൻസും... ജിമ്മി എപ്പോഴും ചൂണ്ടിക്കാണിക്കാറുള്ള കൂട്ടുകെട്ട്... അത് ചേതോഹരം തന്നെ...

   പാവം മോളി...

   Delete
 11. ഇതിനായിരുന്നു ഈ ദിവസങ്ങളത്രയും കാത്തിരുന്നത്...!
  അവസാനം പ്രേമം പ്രേമമായിത്തന്നെ പൂത്തുലഞ്ഞിരിക്കുന്നു...!!
  ഈ മഴയും പ്രേമം പോലെ ചേതോഹരമാണല്ലെ...
  ആശംസകൾ...

  ReplyDelete
  Replies
  1. പത്മരാജൻ തൂവാനത്തുമ്പികളിൽ മഴയും പ്രണയവും കോർത്തിണക്കിയത് പോലെ മനോഹരം...

   Delete
 12. Replies
  1. ഇനി... ഇനി നമുക്ക് കാത്തിരിക്കാം ടീച്ചർ...

   Delete
 13. അത് വെറും മിഥ്യാധാരണയായിരുന്നു. ചിന്തകളിൽ നിന്നും മോളി പ്രിയോറിനെ പറിച്ചെറിയുവാൻ ഒട്ടും തന്നെ സാധിക്കുന്നില്ല. ..............ഇതാണോ സ്നേഹം, പ്രേമം എന്നൊക്കെ പറയുന്നത്. എന്തായാലും അടുത്ത എപിസോഡില്‍ അവരുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന് കരുതാം................

  ReplyDelete
  Replies
  1. അവർ കുറച്ച് പ്രേമിച്ച് നടക്കട്ടെ അനിൽഭായ്... അപ്പോഴേക്കും അനിൽഭായ് നാട്ടിൽ പോയി വാ...

   Delete
 14. ‘‘ഓഹ്… മനോഹരമായ അനുഭവമായിരുന്നു…
  ഞാൻ നന്നായി ആസ്വദിച്ചു…
  ഇനിയും ഒരു വട്ടം കൂടി ആയാലോ…?”
  അദ്ദേഹത്തിന്റെ കാതിൽ അവൾ മന്ത്രിച്ചു.

  “മനുഷ്യന് ശ്വാസമെടുക്കുവാനുള്ള സമയമെങ്കിലും തരുമോ നീ…?” “

  ഹും...
  ആ ബിലാത്തിപട്ടണക്കാരന്റെയൊക്കെ
  കഞ്ഞ്യുടി മുട്ടിക്കുവാൻ ഓരോരുത്തർ ഇങ്ങിനെയൊക്കെ
  എഴുതി തുടങ്ങിയാലുള്ള ഒരവസ്ഥയേ....!!

  ReplyDelete
  Replies
  1. ശെരിക്കും ബിലാത്തിയില്‍ ഒക്കെ ഇങ്ങിനെയൊക്കെ ആണോ മാഷെ..?

   Delete
  2. @ മുരളിഭായ്... ഇത്രയും മനോഹരമായ ഒരു മുഹൂർത്തം ഞാനായിട്ട് വായനക്കാർക്ക് നഷ്ടമാക്കണമെന്നാണോ പറയുന്നത്...? പിന്നെ മുരളിഭായിയെ വായിച്ച് ഇത്തിരി ധൈര്യമൊക്കെ സംഭരിച്ചു എന്നും കൂട്ടിക്കോ... :)

   @ ശ്രീജിത്ത്... ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ അല്ലേ? :)

   Delete
 15. ജിമ്മി പറഞ്ഞപോലെ അതിമനോഹരമായ വിവര്‍ത്തനം.
  വിനുവേട്ടന്‍ ഞങ്ങളുടെ കൂടെയുള്ള
  ഒരാള്‍ ആണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു.

  ReplyDelete
  Replies
  1. വളരെ സന്തോഷം സുകന്യാജി... ഇവിടെയുള്ളവരെല്ലാം അല്ലെങ്കിലും ഒരേ തൂവൽ പക്ഷികൾ അല്ലേ?

   Delete
 16. ആശംസകൾ വിനുവേട്ട

  ReplyDelete
 17. പാവം മോളി.

  മുറിമീശക്കാരനെക്കുറിച്ച്‌ അവൾ പറഞ്ഞത്‌ കലക്കി.

  ReplyDelete
  Replies
  1. വല്ലാതങ്ങ് ഇഷ്ടപ്പെട്ടുപോയി അല്ല്ലേ...? :)

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...