Thursday, April 25, 2013

ഈഗിൾ ഹാസ് ലാന്റഡ് – 80ഫൊഗാർട്ടിസ് ഗാരേജിന്റെ മെയ്‌ൻ ഗെയ്‌റ്റിലെ കിളിവാതിൽ തുറന്ന് റൂബൻ ഗാർവാൾഡ് പുറത്തേക്ക് നോക്കി. മുറ്റത്തെ അടർന്ന് തുടങ്ങിയ കോൺ‌ക്രീറ്റ് തറയിലൂടെ മഴ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നു. തകർത്ത് പെയ്യുകയാണ്. കിളിവാതിൽ തിടുക്കത്തിൽ വലിച്ചടച്ച് അവൻ ഉള്ളിലേക്ക് വലിഞ്ഞു.

പണ്ടെങ്ങോ ധാന്യപ്പുരയായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് പിന്നീട് വർക്ക്ഷോപ്പ് ആയി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ ആവശ്യത്തിലധികം സ്ഥലസൌകര്യം അവിടെയുണ്ടായിരുന്നു. മുകളിലെ തട്ടിലേക്ക് കയറുവാൻ ഒരരികിലായി ഗോവണി ഘടിപ്പിച്ചിരിക്കുന്നു. വർക്ക്ഷോപ്പിന്റെ ഒരു മൂലക്കായി അപകടത്തിൽ പെട്ട് തകർന്ന ഒരു കാർ ഇട്ടിരിക്കുന്നു. എന്നിട്ടും ഗാർവാൾഡും സഹോദരനും കൂടി ബർമിങ്ങ്ഹാമിൽ നിന്ന് കൊണ്ടുവന്ന ത്രീ ടൺ ബെഡ്‌ഫോർഡ് ട്രക്കും വാനും കയറ്റിയിടുവാൻ അവിടെ ഇടമുണ്ടായിരുന്നു എന്നതാണ് വാസ്തവം.

ബെൻ ഗാർവാൾഡ് അക്ഷമയോടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു. കട്ടി കൂടിയ ഓവർ കോട്ട് ധരിച്ചിട്ടും അയാൾക്ക് തണുപ്പ് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അസ്വസ്ഥതയോടെ അയാൾ കൈകൾ കൂട്ടിത്തിരുമ്മി.

“ഓഹ് ദൈവമേ എന്തൊരു തണുപ്പാണിത്…!” ബെൻ ഗാർവാൾഡ് ശപിച്ചു. “ഇത്ര നേരമായിട്ടും ആ ഐറിഷ് തെണ്ടിയെ കാണുന്നില്ലല്ലോ

“അതിന് സമയം എട്ടേമുക്കാൽ ആയിട്ടേയുള്ളൂ ബെൻ  റൂബൻ ഗാർവാൾഡ് പറഞ്ഞു.

“ഐ ഡോണ്ട് കെയർ വാട്ട് ബ്ലീഡിങ്ങ് ടൈം ഇറ്റ് ഈസ്” ട്രക്കിൽ ചാരി നിന്ന് പത്രം വായിച്ചുകൊണ്ടിരുന്ന തടിയന് നേർക്ക് ഗാർവാൾഡ് തിരിഞ്ഞു. “തണുപ്പ് മാറ്റാനുള്ള വക നാളെ രാത്രിയിൽ എത്തിച്ചില്ലെങ്കിൽ... സാമീ  നിന്നെ ഞാൻ കെട്ടിത്തൂക്കും മനസ്സിലായോ?”

“ഓ.കെ മിസ്റ്റർ ഗാർവാൾഡ് ഏതെങ്കിലും ഒരുവളെ കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ” പ്രത്യേകിച്ചൊരു ഭാവഭേദവുമില്ലാതെ അവൻ പറഞ്ഞു.

“നോക്കിയാ‍ൽ നിനക്ക് നല്ലത് അല്ലെങ്കിൽ നിന്നെ ഞാൻ തിരികെ ആർമിയിലേക്കയക്കും അത് നിനക്ക് അത്ര സുഖമുള്ള ഏർപ്പാടല്ലല്ലോ ആണോ?” അയാൾ അവന്റെ മുഖത്ത് ചെറുതായൊന്ന് തട്ടി.

ഗാർവാൾഡ് ഗോൾഡ് ഫ്ലെയ്ക്കിന്റെ പാക്കറ്റ് തുറന്ന് ഒന്നെടുത്ത് ചുണ്ടിൽ വച്ചു. സാമി പുഞ്ചിരിച്ചുകൊണ്ട് അതിന് തീ കൊളുത്തിക്കൊടുത്തു. “നിങ്ങളൊരു ചീട്ട് തന്നെ മിസ്റ്റർ ഗാർവാൾഡ് ശരിക്കും ഒരു തുറുപ്പ് ചീട്ട്

പെട്ടെന്നാണ് മുൻ‌ഭാഗത്തെ വാതിലിനരികിൽ നിന്നിരുന്ന റൂബൻ ആഹ്ലാദത്തോടെ വിളിച്ചു കൂവിയത്. “അവൻ വരുന്നുണ്ട്

“ഗെയ്റ്റ് തുറന്ന് കൊടുക്ക് എന്നിട്ട് ആ തന്തയില്ലാത്തവനെ ഉള്ളിലേക്ക് കടത്തി വിട്” ഗാർവാൾഡ്, സാമിയുടെ തോളിൽ തട്ടി.

ഇടമുറിയാതെ പെയ്യുന്ന മഴയ്ക്കും കാറ്റിനുമൊപ്പം ഡെവ്‌ലിൻ ഗെയ്റ്റ് കടന്ന് അങ്കണത്തിലെത്തി. റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചിരുന്ന അദ്ദേഹം മോട്ടോർ സൈക്കിൾ സ്റ്റാന്റിൽ വച്ചിട്ട് അവരുടെ നേർക്ക് നടന്നടുത്തു.

“നശിച്ച രാത്രി, അല്ലേ മിസ്റ്റർ ഗാർവാൾഡ്…?” തലയിൽ നിന്ന് ഹെൽമറ്റ് എടുത്തു കൊണ്ട് ഡെ‌വ്‌ലിൻ പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് അങ്ങിങ്ങായി ചളി പുരണ്ടിരുന്നു.

“അതിപ്പോൾ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ... എനി വേ നൈസ് റ്റു സീ യൂ” ഗാർവാൾഡ് ആഹ്ലാദത്തോടെ പറഞ്ഞു.  “ഇത് സാമി ജാക്ക്സൺ എന്റെ കൂട്ടത്തിൽ പെട്ടവനാണ് ഇവനാണ് നിങ്ങൾക്ക് വേണ്ടി ഈ ബെഡ്ഫോർഡ് ട്രക്ക് ഇവിടം വരെ എത്തിച്ചത്

തനിക്ക് വേണ്ടി വലിയ ഒരു ഔദാര്യം അവൻ ചെയ്തുതന്നു എന്ന മട്ടിലായിരുന്നു ഗാർവാൾഡിന്റെ ധ്വനി. അത് മനസ്സിലാക്കിയ ഡെവ്‌ലിൻ നന്ദി പ്രകടിപ്പിക്കാൻ മറന്നില്ല.

“തീർച്ചയായും നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു വളരെ നന്ദി” ഡെവ്‌ലിൻ, സാമിയ്ക്ക് ഹസ്തദാനം നൽകി.

ജാക്ക്സൺ വെറുപ്പ് കലർന്ന ഭാവത്തോടെ ഡെവ്‌ലിനെ നോക്കി.

“അപ്പോൾ ശരി എനിക്ക് ധാരാളം ജോലിയുണ്ട് ഇവിടെ ചുറ്റിത്തിരിഞ്ഞ് നിങ്ങളുടെ സമയവും കളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ഇതാണ് നിങ്ങളുടെ ട്രക്ക് കണ്ടിട്ട് എന്ത് തോന്നുന്നു?” ഗാർവാൾഡ് ചോദിച്ചു.

അത്രയൊന്നും മതിപ്പുളവാക്കുന്ന അവസ്ഥയിലായിരുന്നില്ല ആ ബെഡ്ഫോർഡ് ട്രക്ക്. ഫിനിഷിങ്ങ് ഇല്ലാത്ത പെയ്ന്റിങ്ങ്. പക്ഷേ, ടയറുകൾ അത്ര മോശമെന്ന് പറയാൻ കഴിയില്ല. താൻ ആവശ്യപ്പെട്ടിരുന്നത് പോലെ ട്രക്കിന്റെ പിൻഭാഗത്ത് ആർമി ജെറിക്യാനുകളും കം‌പ്രസ്സറും ഒരു ഡ്രം പെയ്ന്റും ലോഡ് ചെയ്തിട്ടുണ്ട്.

“നിങ്ങൾ പറഞ്ഞ എല്ലാ സാധനങ്ങളും റെഡിയാക്കിയിട്ടുണ്ട് പെട്രോൾ വേണമെങ്കിൽ പരിശോധിച്ച് നോക്കിക്കോളൂ  ഗാർവാൾഡ് ഒരു സിഗരറ്റ് അദ്ദേഹത്തിന് നേരെ നീട്ടി.

“ഇല്ല അതിന്റെ ആവശ്യമില്ല നിങ്ങളുടെ വാക്ക് ഞാൻ വിശ്വസിക്കുന്നു

പെട്രോളിന്റെ കാര്യത്തിൽ ഗാർവാൾഡ് തട്ടിപ്പൊന്നും നടത്തില്ല എന്ന് ഡെവ്‌ലിന് ഉറപ്പായിരുന്നു. കാരണം അടുത്ത രാത്രി വാൻ എടുക്കുവാനായി താൻ തിരികെയെത്തേണ്ടതാണ്. അദ്ദേഹം മുൻഭാഗത്ത് ചെന്ന് ബോണറ്റ് തുറന്ന് നോക്കി. എൻ‌ജിൻ തരക്കേടില്ല.

“സ്റ്റാർട്ട് ചെയ്ത് നോക്ക്

ഡെവ്‌ലിൻ എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്റർ കൊടുത്തു. തന്റെ പ്രതീക്ഷക്കൊത്ത വിധം മോശമല്ലാത്ത പ്രകടനം.

താഴെയിറങ്ങി ഡെവ്‌ലിൻ ട്രക്കിനെ ഒന്ന് കൂടി വലം വച്ചു. മിലിട്ടറി രജിസ്ട്രേഷനിലുള്ള നമ്പർ പ്ലെയ്റ്റ് അദ്ദേഹം ശ്രദ്ധിച്ചു.

“എല്ലാം ഓ.കെ അല്ലേ?” ഗാർവാൾഡ് ചോദിച്ചു.

“എന്ന് തോന്നുന്നു കണ്ടിടത്തോളം ഇവൻ കുറച്ച് കഷ്ടപ്പെട്ട ലക്ഷണമുണ്ട്

“ശരിയാണ് പക്ഷേ, അത്യാവശ്യം ലോഡ് ഒക്കെ ഇവൻ വഹിച്ചോളുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട

“ഞാൻ ആവശ്യപ്പെട്ടിരുന്ന ഡെലിവറി ലൈസൻസ് ഉണ്ടല്ലോ അല്ലേ?”

“തീർച്ചയായും  റൂബൻ അതിങ്ങ് എടുക്കൂ  ഗാർവാൾഡ് വിരൽ ഞൊടിച്ചു.

റൂബൻ തന്റെ പേഴ്സ് തുറന്ന് ഒരു കടലാസ് എടുത്ത് നീട്ടി. “ഡെലിവറി ലൈസൻസൊക്കെ റെഡിയാണ് പക്ഷേ, പറഞ്ഞ പണം എവിടെ?”

“ഇങ്ങനെ ശാഠ്യം പിടിക്കല്ലേ റൂബൻ മിസ്റ്റർ മർഫി നമ്മളെ അങ്ങനെയങ്ങ് പറ്റിച്ച് പോകുമെന്നാണോ നീ കരുതുന്നത്..?”

“ഓഹ്, അത് സാരമില്ല ഗാർവാൾഡ് അവനെ കുറ്റം പറയാൻ പറ്റില്ല” ഡെവ്‌ലിൻ തന്റെ കോട്ടിന്റെ ഉള്ളിലെ പോക്കറ്റിൽ നിന്ന് കനം കൂടിയ ഒരു കവർ എടുത്ത് റൂബന് നൽകി.

“പറഞ്ഞുറപ്പിച്ച പ്രകാരം എഴുനൂറ്റിയമ്പത് പൌണ്ട് ഉണ്ട് എണ്ണി നോക്കിക്കോളൂ

പകരം റൂബൻ കൈമാറിയ കടലാസ് ശ്രദ്ധയോടെ പരിശോധിച്ചിട്ട് ഡെവ്‌ലിൻ പോക്കറ്റിലേക്ക് തിരുകി.

“അപ്പോൾ നിങ്ങളത് പൂരിപ്പിക്കുന്നില്ലേ?” ഗാർവാൾഡ് ചോദിച്ചു.

ഡെവ്‌ലിൻ കൌശലത്തോടെ സ്വന്തം മൂക്കിൽ ഒന്ന് തട്ടി. “എന്നിട്ട് വേണം ഈ ട്രക്കുമായി ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാക്കാൻ അല്ലേ? ഞാനത്ര മണ്ടനാണെന്ന് കരുതിയോ നിങ്ങൾ? നോ വേ മിസ്റ്റർ ഗാർവാൾഡ്

ഗാർവാൾഡ് പൊട്ടിച്ചിരിച്ചിട്ട് ഡെവ്‌ലിന്റെ ചുമലിൽ കൈ വച്ചു.

“ആരെങ്കിലും ഒരു കൈ സഹായിച്ചാൽ എന്റെ ഈ ബൈക്ക് ഇതിന്റെ പുറകിൽ എടുത്ത് വയ്ക്കാമായിരുന്നു നിങ്ങളുടെ സമയം പാഴാക്കാതെ ഞാൻ പോകാൻ നോക്കട്ടെ വേഗം  ഡെവ്‌ലിൻ പറഞ്ഞു.

ഗാർവാൾഡ് ജാക്ക്സൺ‌ന്റെ നേർക്ക് തലയാട്ടി. അവൻ ട്രക്കിന്റെ പിൻ‌വാതിൽ തുറന്ന് ഒരു പലകയെടുത്ത് ചരിച്ച് വച്ചു. അവന്റെ സഹായത്തോടെ ഡെവ്‌ലിൻ തന്റെ മോട്ടോർ ബൈക്ക് ട്രക്കിനുള്ളിലേക്ക് കയറ്റി വച്ചു. പിന്നെ താഴെയിറങ്ങി വാതിൽ അടച്ച് ലോക്ക് ചെയ്തു.

“അപ്പോൾ പറഞ്ഞത് പോലെ, മിസ്റ്റർ ഗാർവാൾഡ് നാളെ ഇതേ സമയത്ത്

“നിങ്ങളുമായി കച്ചവടം നടത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം മകനേ സാമീ ആ ഗെയ്റ്റ് തുറന്ന് കൊടുക്കൂ

ഡെവ്‌ലിൻ വണ്ടിയ്ക്കുള്ളിൽ കയറി എൻ‌ജിൻ സ്റ്റാർട്ട് ചെയ്തിട്ട് ജനലിലൂടെ തല പുറത്തേക്കിട്ടു. “ഒരു കാര്യം ചോദിക്കാൻ മറന്നു മിസ്റ്റർ ഗാർവാൾഡ് എന്റെ പിന്നാലെ മിലിട്ടറി പോലീസുകാരൊന്നും പാഞ്ഞ് വരില്ലല്ലോ ഇല്ലേ?”

“ഞാൻ അങ്ങനെ ഒറ്റിക്കൊടുക്കുമെന്ന് കരുതുന്നുണ്ടോ?” ഗാർവാൾഡ് ട്രക്കിന്റെ വാതിലിൽ തന്റെ കൈപ്പടം കൊണ്ട് അടിച്ചു. “നാളെ രാത്രി വീണ്ടും കാണാം ഇതേ സ്ഥലത്ത്, ഇതേ നേരത്ത് ബാക്കി പണവുമായി വാക്ക് പാലിച്ചാൽ എന്റെ വക ഒരു ബോട്ട്‌ൽ ബുഷ്മിൽ കൂടി സമ്മാനം

ഡെവ്‌ലിൻ ട്രക്കുമായി ഇരുട്ടിലേക്ക് ഇറങ്ങി. സാമിയും റൂബനും കൂടി വർക്ക്ഷോപ്പിന്റെ ഗെയ്റ്റ് അടച്ചിട്ട് തിരികെയെത്തി.

ഗാർവാൾഡിന്റെ മുഖത്തെ മന്ദഹാസം മാഞ്ഞു. “ഇനിയുള്ള കാര്യം ഫ്രെഡ്ഡി നോക്കിക്കൊള്ളും

“ഫ്രെഡ്ഡിയുടെ കണ്ണിൽ‌പ്പെടാതെ അയാളെങ്ങാനും കടന്നുകളഞ്ഞാലോ?” റൂബൻ ആരാഞ്ഞു.

“അങ്ങനെ വല്ലതും സംഭവിച്ചാൽ നാളെ രാത്രി ഒരവസരം കൂടിയുണ്ടല്ലോ നമുക്ക്” ഗാർവാൾഡ് അവന്റെ മുഖത്ത് പതുക്കെ തട്ടി. “നീ പോയി ആ കുപ്പിയിൽ ബാക്കിയുള്ള ബ്രാണ്ടി ഇങ്ങെടുത്തുകൊണ്ട് വരൂ

“ഫ്രെഡ്ഡിയുടെ കണ്ണിൽ പെടാതെ പോകാനോഎട്ടും പൊട്ടും തിരിയാത്ത ആ കുള്ളനോ?” സാമി ജാക്ക്സൺ പൊട്ടിച്ചിരിച്ചു.

(തുടരും) 

അടുത്ത ലക്കം ഇവിടെ...
 

Thursday, April 11, 2013

ഈഗിൾ ഹാസ് ലാന്റഡ് – 79ബെർലിനിൽ പ്രിൻസ് ആൽബ്രസ്ട്രെയ്സിലെ തന്റെ ഓഫീസിൽ പതിവ് ജോലിയിൽ മുഴുകിയിരിക്കുകയാണ് ഹെൻ‌ട്രിച്ച് ഹിമ്‌ലർ. എക്സ്ടെർമിനേഷൻ സ്ക്വാഡുകളുമായി ബന്ധപ്പെട്ട ഡസൻ കണക്കിന് ഫയലുകളും സ്ഥിതിവിവരക്കണക്കുകളുമാണ് അവയിൽ അധികവും. കിഴക്കൻ യൂറോപ്പിലും റഷ്യയിലും മറ്റുമായി വികേന്ദ്രീകരിച്ച് കിടക്കുന്ന ജൂതന്മാർ, ജിപ്സികൾ, മാനസിക-ശാരീരിക വൈകല്യങ്ങളുള്ളവർ ഇവരെയെല്ലാം ഉന്മൂലനം ചെയ്യുക എന്നതാണ് അന്തിമ ലക്ഷ്യം.  ജർമ്മൻ സാമ്രാജ്യം വിഭാവനം ചെയ്യുന്ന വിശാലയൂറോപ്പിൽ വസിക്കുവാൻ അവർക്കാർക്കും തന്നെ അർഹതയില്ല എന്നതാണ് ഫ്യൂററുടെയും തന്റെയും കാഴ്ച്ചപ്പാട്.

കതകിൽ ആരോ മൃദുവായി തട്ടുന്ന ശബ്ദം കേട്ട് അദ്ദേഹം മുഖമുയർത്തി. കാൾ റോസ്മാൻ ഉള്ളിലേക്ക് പ്രവേശിച്ചു.

“എന്തായി?”  ഹിമ്‌ലർ ആരാഞ്ഞു.

“സോറി, ഹെർ റൈഫ്യൂറർ ഞങ്ങളാൽ കഴിയുന്ന എല്ലാ പീഡന മുറകളും പരീക്ഷിച്ചു നോക്കി അദ്ദേഹം കുറ്റം സമ്മതിക്കുന്ന ലക്ഷണമില്ലയഥാർത്ഥത്തിൽ അദ്ദേഹം നിരപരാധിയാണോ എന്ന് ന്യായമായും എനിക്ക് സംശയമുദിച്ചു തുടങ്ങിയിരിക്കുന്നു

“അസാദ്ധ്യം തീർത്തും അസാദ്ധ്യം  ഹിമ്‌ലർ ഒരു പേപ്പർ എടുത്ത് മുന്നോട്ട് വച്ചു.

“ഇതാ, ഇന്ന് വൈകുന്നേരത്തെ മെയിലിൽ എത്തിയതാണ് അദ്ദേഹത്തിന്റെ കീഴിൽ കഴിഞ്ഞ രണ്ട് വർഷമായി ജോലി നോക്കിയിരുന്ന ഒരു ആർട്ടിലറി സർജന്റിന്റെ കൺഫെഷൻ സ്റ്റേറ്റ്മെന്റാണ് മേജർ ജനറൽ കാൾ സ്റ്റെയ്നറുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം സാമ്രാജ്യത്തിന്റെ സുരക്ഷയെ ഹനിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ താൻ ഭാഗഭാക്കായിരുന്നു എന്ന് സമ്മതിച്ചുകൊണ്ടുള്ള ക്ഷമാപണം.”

“അപ്പോൾ ഇനി എന്താണ്,  ഹെർ റൈഫ്യൂറർ?”

“ജനറൽ സ്റ്റെയ്നറിൽ നിന്നും ഇതുപോലെ ഒരു കൺഫെഷൻ സ്റ്റേറ്റ്മെന്റ് ഒപ്പിടുവിച്ച് വാങ്ങുക എന്നതാണ് എന്റെ ലക്ഷ്യം അദ്ദേഹത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി  ഹിമ്‌ലർ പുരികം ചുളിച്ചു.

“ഒരു കാര്യം ചെയ്യുക അൽപ്പം കൂടി സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് പരീക്ഷിക്കാം നമുക്ക് അദ്ദേഹത്തെ കുളിപ്പിച്ച് വൃത്തിയാക്കി ഒരു എസ്.എസ് ഡോക്ടറെ കാണിച്ച് മുറിവുകളൊക്കെ ഡ്രസ്സ് ചെയ്യിക്കുക പിന്നെ ധാരാളം ഭക്ഷണം കൊടുക്കുക ചിലപ്പോൾ ഇതെല്ലാം ആരുടെയോ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ഒരു വീഴ്ച്ചയായിരിക്കാം പക്ഷേ, അദ്ദേഹത്തെ കുറച്ച് നാൾ കൂടി തടവിൽ പാർപ്പിച്ചേ മതിയാവൂ ഇനിയും ഒന്ന് രണ്ട് കാര്യങ്ങൾ കൂടി വ്യക്തമാകേണ്ടിയിരിക്കുന്നു

“പിന്നീടെന്ത് ചെയ്യണം ഹെർ റൈഫ്യൂറർ?”

“ഈ പറഞ്ഞത് പോലെ ഒരു പത്ത് നാൾ പോകട്ടെ അതിന് ശേഷം നമുക്ക് വീണ്ടും നോക്കാം എന്തെങ്കിലും സമ്മതിക്കുമോ അദ്ദേഹം എന്ന് മുന്നറിയിപ്പൊന്നും കൊടുക്കേണ്ട ഷോക്ക് ട്രീറ്റ്മെന്റ് മതിയാവുമെന്ന് തോന്നുന്നു

“താങ്കളുടെ ഇഷ്ടം പോലെ, ഹെർ റൈഫ്യൂറർ  റോസ്മാൻ പറഞ്ഞു.* * * * * * * * * * * * * * * * * * * * * * * * * * * * * * * *ഒക്ടോബർ 28 വ്യാഴാഴ്ച്ച. വൈകുന്നേരം നാലു മണിയോടെ ജോവന്ന ഗ്രേ കാറെടുത്ത് ഡെവ്‌ലിന്റെ കോട്ടേജിലേക്ക് നീങ്ങി. തന്റെ മോട്ടോർ സൈക്കിളിൽ അല്പസ്വല്പം റിപ്പയറിങ്ങുകളുമായി അദ്ദേഹം മുറ്റത്ത് തന്നെയുണ്ടായിരുന്നു.

“നിങ്ങളെവിടെയായിരുന്നു? ഒരാഴ്ച്ചയായി ഞാൻ കാണാൻ ശ്രമിക്കുന്നു  ജോവന്ന പറഞ്ഞു.

“ഞാനിവിടെയൊക്കെത്തന്നെയുണ്ടായിരുന്നല്ലോ” കൈയിൽ പുരണ്ട ഗ്രീസ് കീറത്തുണിയിൽ തുടച്ചുകൊണ്ട് അദ്ദേഹം പുഞ്ചിരിച്ചു.

“ഞാൻ പറഞ്ഞിരുന്നല്ലോ, ഈ ആഴ്ച്ച ഗാർവാൾഡുമായി സന്ധിക്കുന്നത് വരെ എനിക്ക് പ്രത്യേകിച്ച് ജോലികളൊന്നുമില്ല എന്ന് അതുകൊണ്ട് നാട്ടിൻപുറത്തൊക്കെ ഒന്ന് ചുറ്റിക്കറങ്ങി” അദ്ദേഹം തുടർന്നു.

“കുറേയൊക്കെ ഞാൻ കേട്ടു” ജോവന്ന പല്ല് കടിച്ചു. “മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിൽ മോളി പ്രിയോറും ഉണ്ടായിരുന്നുവെന്ന് ഹോൾട്ടിലും പിന്നെ ചൊവ്വാഴ്ച്ച രാത്രി നൈറ്റ് ക്ലബ്ബിലും അവളുമൊത്ത് നൃത്തം

“അതേ വളരെ രസകരമായ യാത്രകളായിരുന്നു

“അവളെ അവളുടെ പാട്ടിന് വിടുവാൻ ഞാൻ പറഞ്ഞിരുന്നില്ലേ?”

“ഞാൻ ശ്രമിക്കായ്കയല്ല പക്ഷേ, നടന്നില്ല അത് പോട്ടെ നിങ്ങൾക്കിപ്പോൾ എന്താണ് വേണ്ടത്? ഞാനൽപ്പം തിരക്കിലാണ് മോട്ടോർ സൈക്കിളിന് ചെറിയ തകരാറ് ഇന്ന് രാത്രി പീറ്റർബറോയിൽ പോകാനുള്ളതാണ് അതിന് മുമ്പ് ശരിയാക്കിയേ പറ്റൂ

“മെൽറ്റ്‌ഹാം ഹൌസിലേക്ക് ട്രൂപ്പ് എത്തിയിരിക്കുന്നു ചൊവ്വാഴ്ച്ച രാത്രി” ജോവന്ന പറഞ്ഞു.

“മെൽറ്റ്‌ഹാം ഹൌസ്.?” അദ്ദേഹം പരുങ്ങി. “അവിടെയല്ലേ സ്പെഷൽ ഫോഴ്സുകൾ സാധാരണ പരിശീലനത്തിന് എത്താറുള്ളത്?”

“അതേ സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ നിന്ന് ഏകദേശം എട്ട് മൈൽ വടക്ക്

“ആരാണവർ?”

“അമേരിക്കൻ റെയ്ഞ്ചേഴ്സ്

“അത് ശരി അവരുടെ സാന്നിദ്ധ്യം കൊണ്ട് നമുക്കെന്തെങ്കിലും പ്രശ്നങ്ങൾ?”

“ഹേയ് അങ്ങനെയൊന്നുമില്ല പരിശീലനത്തിനായി അവിടുത്തെ ഭൂപ്രകൃതി വളരെ അനുയോജ്യമായത് കൊണ്ട് വിവിധ ട്രൂപ്പുകൾ ഇടയ്ക്കിടെ ഇതുപോലെ എത്താറുള്ളതാണ് നിബിഡമായ വനം, ചതുപ്പുകൾ, പിന്നെ തരക്കേടില്ലാത്ത ബീച്ച് എന്തായാലും ഇക്കാര്യത്തിൽ നാം ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണെന്ന് മാത്രം

ഡെവ്‌ലിൻ തല കുലുക്കി. “അറിഞ്ഞത് എന്തായാലും നന്നായി കേണൽ റാഡ്‌ലുമായുള്ള അടുത്ത കമ്മ്യൂണിക്കേഷനിൽ ഇക്കാര്യം അറിയിക്കാൻ മറക്കണ്ട ഇക്കാര്യത്തിൽ നിങ്ങളുടെ ജോലി അതോടെ തീർന്നു ശരി ഞാനീ മോട്ടോർ സൈക്കിൾ ഒന്ന് ശരിയാക്കിക്കോട്ടെ

കാറിന് നേർക്ക് നീങ്ങിയ ജോവന്ന ഒന്ന് സംശയിച്ചിട്ട് തിരിഞ്ഞു. “നോക്കൂ, ഡെവ്‌ലിൻ പറഞ്ഞ് കേട്ടിടത്തോളം ഈ ഗാർവാൾഡിനെ അത്ര വിശ്വസിക്കാമോ എന്നൊരു സംശയം

“എനിക്കും ആ സംശയം ഇല്ലാതില്ല പക്ഷേ, വിഷമിക്കേണ്ട എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാൻ അയാൾക്ക് പരിപാടിയുണ്ടെങ്കിൽ അത് ഇന്ന് രാത്രിയായിരിക്കില്ല നാളെ ആയിരിക്കും അയാളതിന് തുനിയുക

ജോവന്ന യാത്രയായതും ഡെവ്‌ലിൻ തന്റെ ജോലി പുനരാരംഭിച്ചു. ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞതും കുതിരക്കുളമ്പടി കേട്ട് മുഖമുയർത്തിയ അദ്ദേഹം കണ്ടത് മുറ്റത്തേക്ക് കയറി വരുന്ന മോളിയെയാണ്. കുതിരപ്പുറത്ത് നിന്ന് ഇറങ്ങി ചുമരിലെ കൊളുത്തിൽ അതിനെ കെട്ടിയതിന് ശേഷം അവൾ തന്നോടൊപ്പം കൊണ്ടു വന്ന സഞ്ചി ഉയർത്തിക്കാണിച്ചു.

“നിങ്ങൾക്കുള്ള ഭക്ഷണമാണ്

“ആരാണിത് ഉണ്ടാക്കിയത്? നീയോ അതോ അമ്മയോ?”

മുറ്റത്ത് കിടന്നിരുന്ന ഒരു മരക്കമ്പ് എടുത്ത് അവൾ അദ്ദേഹത്തിന്റെ കാൽ നോക്കി എറിഞ്ഞു. അത് ദേഹത്ത് കൊള്ളാതെ ഡെവ്‌ലിൻ ഒഴിഞ്ഞുമാറി.

“എന്തായാലും ഉടനേ കഴിക്കാൻ പോകുന്നില്ല അടുപ്പിന് മുകളിൽ വച്ചേക്കൂ ഇന്ന് രാത്രി എനിക്കൊരിടത്ത് പോകാനുണ്ട് തിരികെ വന്നിട്ട് ഞാൻ ചൂടാക്കി കഴിച്ചോളാം

“ഞാനും വരട്ടെ നിങ്ങളോടൊപ്പം?”

“പറ്റില്ലല്ലോ മോളീ ഇത് കുറച്ച് ദൂരെയാണ് മാത്രവുമല്ല, ജോലിസംബന്ധമായ ഒരു കാര്യത്തിനാണ് ഞാൻ പോകുന്നത് അദ്ദേഹം അവളുടെ നിതംബത്തിൽ പതുക്കെ ഒരു അടി വച്ചുകൊടുത്തു.

“എന്റെ വീട്ടുകാരീ ഒരു കപ്പ് ചായ അതാണിപ്പോൾ എനിക്ക് വേണ്ടത് പോയി വെള്ളം ചൂടാക്ക് ചായ രണ്ട് കപ്പ് ആയാലും തരക്കേടില്ല

കുസൃതിയോടെ വീണ്ടും അവളെ അടിക്കുവാനായി മുന്നോട്ടാഞ്ഞ ഡെവ്‌ലിനിൽ നിന്നും വിദഗ്ദ്ധമായി ഒഴിഞ്ഞ് മാറി ചിരിച്ചുകൊണ്ട് അവൾ സഞ്ചിയുമെടുത്ത് കോട്ടേജിനുള്ളിലേക്ക് ഓടി. അത് ആസ്വദിച്ച് അവളെത്തന്നെ നോക്കി അദ്ദേഹം അൽപ്പനേരം നിന്നു.

ലിവിങ്ങ് റൂമിലെ മേശമേൽ സഞ്ചി വച്ചിട്ട് കിച്ചണിലേക്ക് നടക്കവേയാണ് മേശയുടെ മറ്റേയറ്റത്തുണ്ടായിരുന്ന ഡെവ്‌ലിന്റെ ഗ്ലാഡ്സ്റ്റൺ ബാഗിൽ അവളുടെ ഇടത് കൈ ഉടക്കിയത്. താഴെ വീണ് തുറന്നുപോയ ആ ബാഗിൽ നിന്നും പുറത്തേക്ക് ചിതറിയ വസ്തുക്കൾ തിരികെ വയ്ക്കുവാനായി അവൾ മുട്ടുകുത്തി അതിന് സമീപം ഇരുന്നു.

അൽപ്പനേരത്തേക്ക് തന്റെ കണ്ണുകളെ വിശ്വസിക്കുവാനായില്ല അവൾക്ക്. കറൻസി നോട്ടുകളുടെ കെട്ടുകൾ സ്റ്റെൺ ഗണ്ണിന്റെ വിവിധ ഭാഗങ്ങൾ ജീവിതത്തിൽ ഇതുവരെയും കാണാത്ത കാഴ്ച്ച കണ്ടതിന്റെ ആശ്ചര്യത്തിൽ തന്റെ ദേഹം തണുത്തുറയുന്നത് പോലെ തോന്നി അവൾക്ക്.

തന്റെ പിന്നിൽ പാദപതനം കേട്ട അവൾ സ്ഥലകാല ബോധം വീണ്ടെടുത്തു.

“നല്ല കുട്ടിയായി അതെല്ലാം തിരികെ ആ ബാഗിനുള്ളിലേക്ക് വയ്ക്കുമോ നീ?”  ഡെവ്‌ലിൻ മന്ത്രിച്ചു.

അവൾ മുഖമുയർത്തി. വിളറി വെളുത്തിരുന്നു അവളുടെ മുഖം.

“എന്താണിതെല്ലാം? എന്താണിതിന്റെയൊക്കെ അർത്ഥം?” അവളുടെ സ്വരത്തിൽ ഭീതി കലർന്നിരുന്നു.

“ഹേയ് ഒന്നുമില്ല. കുട്ടികൾ അറിയേണ്ട കാര്യമല്ല അത്

“പക്ഷേ, ഇത്രയും പണം?” കറൻസി നോട്ടിന്റെ കെട്ടുകൾ ഉയർത്തി അവൾ ചോദിച്ചു.

അവളുടെ കൈയിൽ നിന്നും ആ ബാഗ് വാങ്ങി പണവും തോക്കിന്റെ ഭാഗങ്ങളും അതിന്റേതായ സ്ഥാനങ്ങളിൽ അദ്ദേഹം ശ്രദ്ധാപൂർവ്വം അടുക്കി വച്ചു. പിന്നെ ജാലകത്തിന് താഴെയുള്ള കബോർഡ് തുറന്ന് ഒരു വലിയ പാക്കറ്റ് എടുത്ത് അവൾക്ക് എറിഞ്ഞുകൊടുത്തു.

“പത്ത് അല്ലേ നിന്റെ സൈസ്?”

ആ പാക്കറ്റ് തുറന്ന് അവൾ ആകാംക്ഷാപൂർവ്വം ഉള്ളിലേക്ക് നോക്കി. അടുത്ത നിമിഷം അവളുടെ മുഖം ആശ്ചര്യത്താൽ വിടർന്നു.

“ഹായ്. സിൽക്ക് സ്റ്റോക്കിങ്ങ്സ്! ശരിയ്ക്കും സിൽക്ക് തന്നെ. അതും രണ്ട് ജോഡി എവിടുന്ന് സംഘടിപ്പിച്ചു ഇത്? ഇന്നത്തെ അവസ്ഥയിൽ അത്ര എളുപ്പമല്ല ഇതുപോലൊന്ന് കിട്ടുവാൻ

“ഓഹ് അതൊന്നും അത്ര വലിയ കാര്യമല്ല എവിടെ ആരോട് ചോദിക്കണമെന്ന് അറിഞ്ഞിരുന്നാൽ മതി എന്ത് വേണമെങ്കിലും കിട്ടും ഫെയ്ക്കൻഹാമിലെ ഒരു പബ്ബിൽ വച്ച് പരിചയപ്പെട്ട ഒരാൾ വഴി സംഘടിപ്പിച്ചതാണ്

“ബ്ലാക്ക് മാർക്കറ്റിൽ നിന്ന് ഇതിനാണല്ലേ ഇത്രയും പണം?”  അവൾ ചോദിച്ചു.

അവളുടെ മുഖത്തെ സന്തോഷം ഡെവ്‌ലിൻ ആസ്വദിക്കുകയായിരുന്നു. മാത്രമല്ല ആ ബാഗിനെക്കുറിച്ചുള്ള നിഗൂഢത അവളിൽ നിന്ന് മറച്ച് പിടിക്കാൻ കഴിഞ്ഞതിലുള്ള ആശ്വാസവും. അദ്ദേഹം പുഞ്ചിരിച്ചു.

“നിനക്ക് ചേരുന്ന നിറം നോക്കി എടുത്തതാണ് ഇനി എന്റെ പെണ്ണ് പോയി ഒരു കപ്പ് ചായ ഉണ്ടാക്കിക്കൊണ്ടു വരുമോ? ആറ് മണിക്കെങ്കിലും പോയേ തീരൂ എനിക്ക് ബൈക്കിനാണെങ്കിൽ ഇനിയും കുറച്ചുകൂടി പണിയുമുണ്ട്

അവൾ ഒന്ന് സംശയിച്ചു നിന്നു. പിന്നെ ആ സ്റ്റോക്കിങ്ങ്സ് നെഞ്ചോട് ചേർത്ത് പിടിച്ച് അദ്ദേഹത്തിനരികിലേക്ക് വന്നു.

“ലിയാം പേടിക്കാനൊന്നുമില്ലല്ലോ?”

“എന്ത് പേടിക്കാൻ?” അവളെ ചേർത്ത് പിടിച്ച് അദ്ദേഹം മൃദുവായി ചുംബിച്ചു. പിന്നെ തിരിഞ്ഞ് പുറത്തേക്ക് നടക്കവേ തനിക്ക് സംഭവിച്ച അശ്രദ്ധയെ പഴിച്ചു.

മുറ്റത്തെ ബൈക്കിനരികിലേക്ക് നടക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ബാഗിലെ പണവും ആയുധവും അവൾ കാണാനിടയായതിലുള്ള അസ്വസ്ഥത മാത്രമായിരുന്നില്ല അത്. ഈ പാവം പെൺകുട്ടിയോട് താൻ ചെയ്യുന്ന നെറികേടിനെക്കുറിച്ചോർത്ത് മനസ്സ് വിങ്ങുന്നു. ജീവിതത്തിലാദ്യമായി തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം തോന്നുന്നു ഏറി വന്നാൽ ഒരാഴ്ച്ച അത് കഴിയുന്നതോടെ ഇവളുടെ ലോകം കീഴ്മേൽ മറിയാൻ പോകുന്നു പക്ഷേ, അത് അനിവാര്യമാണ് ഇവളെ ഇവിടെ വിട്ട് പോകുകയല്ലാതെ തന്റെ മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല തന്നെ  വേർപിരിയലിന്റെ വേദന എക്കാ‍ലവും തനിയെ അനുഭവിച്ച് തീർക്കുവാൻ വിധിക്കപ്പെട്ട ജന്മങ്ങളാണ് തങ്ങളുടേത്
  
ശരീരം തളരുന്നത് പോലെ അദ്ദേഹത്തിന് തോന്നി. മുന്നിൽ കണ്ട ഒഴിഞ്ഞ കാർഡ്ബോർഡ് പെട്ടി അദ്ദേഹം ദ്വേഷ്യത്തോടെ ദൂരേയ്ക്ക് തട്ടിത്തെറിപ്പിച്ചു.

“ഓഹ് യൂ ബാസ്റ്റർഡ് യൂ ഡെർട്ടി ബാസ്റ്റർഡ്, ലിയാം” നീറുന്ന ഹൃദയത്തോടെ നിസ്സഹായനായി അദ്ദേഹം മന്ത്രിച്ചു.


(തുടരും)

അടുത്ത ലക്കം ഇവിടെ....