Friday, April 26, 2013

ഈഗിൾ ഹാസ് ലാന്റഡ് – 80



ഫൊഗാർട്ടിസ് ഗാരേജിന്റെ മെയ്‌ൻ ഗെയ്‌റ്റിലെ കിളിവാതിൽ തുറന്ന് റൂബൻ ഗാർവാൾഡ് പുറത്തേക്ക് നോക്കി. മുറ്റത്തെ അടർന്ന് തുടങ്ങിയ കോൺ‌ക്രീറ്റ് തറയിലൂടെ മഴ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നു. തകർത്ത് പെയ്യുകയാണ്. കിളിവാതിൽ തിടുക്കത്തിൽ വലിച്ചടച്ച് അവൻ ഉള്ളിലേക്ക് വലിഞ്ഞു.

പണ്ടെങ്ങോ ധാന്യപ്പുരയായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് പിന്നീട് വർക്ക്ഷോപ്പ് ആയി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ ആവശ്യത്തിലധികം സ്ഥലസൌകര്യം അവിടെയുണ്ടായിരുന്നു. മുകളിലെ തട്ടിലേക്ക് കയറുവാൻ ഒരരികിലായി ഗോവണി ഘടിപ്പിച്ചിരിക്കുന്നു. വർക്ക്ഷോപ്പിന്റെ ഒരു മൂലക്കായി അപകടത്തിൽ പെട്ട് തകർന്ന ഒരു കാർ ഇട്ടിരിക്കുന്നു. എന്നിട്ടും ഗാർവാൾഡും സഹോദരനും കൂടി ബർമിങ്ങ്ഹാമിൽ നിന്ന് കൊണ്ടുവന്ന ത്രീ ടൺ ബെഡ്‌ഫോർഡ് ട്രക്കും വാനും കയറ്റിയിടുവാൻ അവിടെ ഇടമുണ്ടായിരുന്നു എന്നതാണ് വാസ്തവം.

ബെൻ ഗാർവാൾഡ് അക്ഷമയോടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു. കട്ടി കൂടിയ ഓവർ കോട്ട് ധരിച്ചിട്ടും അയാൾക്ക് തണുപ്പ് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അസ്വസ്ഥതയോടെ അയാൾ കൈകൾ കൂട്ടിത്തിരുമ്മി.

“ഓഹ് ദൈവമേ എന്തൊരു തണുപ്പാണിത്…!” ബെൻ ഗാർവാൾഡ് ശപിച്ചു. “ഇത്ര നേരമായിട്ടും ആ ഐറിഷ് തെണ്ടിയെ കാണുന്നില്ലല്ലോ

“അതിന് സമയം എട്ടേമുക്കാൽ ആയിട്ടേയുള്ളൂ ബെൻ  റൂബൻ ഗാർവാൾഡ് പറഞ്ഞു.

“ഐ ഡോണ്ട് കെയർ വാട്ട് ബ്ലീഡിങ്ങ് ടൈം ഇറ്റ് ഈസ്” ട്രക്കിൽ ചാരി നിന്ന് പത്രം വായിച്ചുകൊണ്ടിരുന്ന തടിയന് നേർക്ക് ഗാർവാൾഡ് തിരിഞ്ഞു. “തണുപ്പ് മാറ്റാനുള്ള വക നാളെ രാത്രിയിൽ എത്തിച്ചില്ലെങ്കിൽ... സാമീ  നിന്നെ ഞാൻ കെട്ടിത്തൂക്കും മനസ്സിലായോ?”

“ഓ.കെ മിസ്റ്റർ ഗാർവാൾഡ് ഏതെങ്കിലും ഒരുവളെ കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ” പ്രത്യേകിച്ചൊരു ഭാവഭേദവുമില്ലാതെ അവൻ പറഞ്ഞു.

“നോക്കിയാ‍ൽ നിനക്ക് നല്ലത് അല്ലെങ്കിൽ നിന്നെ ഞാൻ തിരികെ ആർമിയിലേക്കയക്കും അത് നിനക്ക് അത്ര സുഖമുള്ള ഏർപ്പാടല്ലല്ലോ ആണോ?” അയാൾ അവന്റെ മുഖത്ത് ചെറുതായൊന്ന് തട്ടി.

ഗാർവാൾഡ് ഗോൾഡ് ഫ്ലെയ്ക്കിന്റെ പാക്കറ്റ് തുറന്ന് ഒന്നെടുത്ത് ചുണ്ടിൽ വച്ചു. സാമി പുഞ്ചിരിച്ചുകൊണ്ട് അതിന് തീ കൊളുത്തിക്കൊടുത്തു. “നിങ്ങളൊരു ചീട്ട് തന്നെ മിസ്റ്റർ ഗാർവാൾഡ് ശരിക്കും ഒരു തുറുപ്പ് ചീട്ട്

പെട്ടെന്നാണ് മുൻ‌ഭാഗത്തെ വാതിലിനരികിൽ നിന്നിരുന്ന റൂബൻ ആഹ്ലാദത്തോടെ വിളിച്ചു കൂവിയത്. “അവൻ വരുന്നുണ്ട്

“ഗെയ്റ്റ് തുറന്ന് കൊടുക്ക് എന്നിട്ട് ആ തന്തയില്ലാത്തവനെ ഉള്ളിലേക്ക് കടത്തി വിട്” ഗാർവാൾഡ്, സാമിയുടെ തോളിൽ തട്ടി.

ഇടമുറിയാതെ പെയ്യുന്ന മഴയ്ക്കും കാറ്റിനുമൊപ്പം ഡെവ്‌ലിൻ ഗെയ്റ്റ് കടന്ന് അങ്കണത്തിലെത്തി. റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചിരുന്ന അദ്ദേഹം മോട്ടോർ സൈക്കിൾ സ്റ്റാന്റിൽ വച്ചിട്ട് അവരുടെ നേർക്ക് നടന്നടുത്തു.

“നശിച്ച രാത്രി, അല്ലേ മിസ്റ്റർ ഗാർവാൾഡ്…?” തലയിൽ നിന്ന് ഹെൽമറ്റ് എടുത്തു കൊണ്ട് ഡെ‌വ്‌ലിൻ പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് അങ്ങിങ്ങായി ചളി പുരണ്ടിരുന്നു.

“അതിപ്പോൾ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ... എനി വേ നൈസ് റ്റു സീ യൂ” ഗാർവാൾഡ് ആഹ്ലാദത്തോടെ പറഞ്ഞു.  “ഇത് സാമി ജാക്ക്സൺ എന്റെ കൂട്ടത്തിൽ പെട്ടവനാണ് ഇവനാണ് നിങ്ങൾക്ക് വേണ്ടി ഈ ബെഡ്ഫോർഡ് ട്രക്ക് ഇവിടം വരെ എത്തിച്ചത്

തനിക്ക് വേണ്ടി വലിയ ഒരു ഔദാര്യം അവൻ ചെയ്തുതന്നു എന്ന മട്ടിലായിരുന്നു ഗാർവാൾഡിന്റെ ധ്വനി. അത് മനസ്സിലാക്കിയ ഡെവ്‌ലിൻ നന്ദി പ്രകടിപ്പിക്കാൻ മറന്നില്ല.

“തീർച്ചയായും നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു വളരെ നന്ദി” ഡെവ്‌ലിൻ, സാമിയ്ക്ക് ഹസ്തദാനം നൽകി.

ജാക്ക്സൺ വെറുപ്പ് കലർന്ന ഭാവത്തോടെ ഡെവ്‌ലിനെ നോക്കി.

“അപ്പോൾ ശരി എനിക്ക് ധാരാളം ജോലിയുണ്ട് ഇവിടെ ചുറ്റിത്തിരിഞ്ഞ് നിങ്ങളുടെ സമയവും കളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ഇതാണ് നിങ്ങളുടെ ട്രക്ക് കണ്ടിട്ട് എന്ത് തോന്നുന്നു?” ഗാർവാൾഡ് ചോദിച്ചു.

അത്രയൊന്നും മതിപ്പുളവാക്കുന്ന അവസ്ഥയിലായിരുന്നില്ല ആ ബെഡ്ഫോർഡ് ട്രക്ക്. ഫിനിഷിങ്ങ് ഇല്ലാത്ത പെയ്ന്റിങ്ങ്. പക്ഷേ, ടയറുകൾ അത്ര മോശമെന്ന് പറയാൻ കഴിയില്ല. താൻ ആവശ്യപ്പെട്ടിരുന്നത് പോലെ ട്രക്കിന്റെ പിൻഭാഗത്ത് ആർമി ജെറിക്യാനുകളും കം‌പ്രസ്സറും ഒരു ഡ്രം പെയ്ന്റും ലോഡ് ചെയ്തിട്ടുണ്ട്.

“നിങ്ങൾ പറഞ്ഞ എല്ലാ സാധനങ്ങളും റെഡിയാക്കിയിട്ടുണ്ട് പെട്രോൾ വേണമെങ്കിൽ പരിശോധിച്ച് നോക്കിക്കോളൂ  ഗാർവാൾഡ് ഒരു സിഗരറ്റ് അദ്ദേഹത്തിന് നേരെ നീട്ടി.

“ഇല്ല അതിന്റെ ആവശ്യമില്ല നിങ്ങളുടെ വാക്ക് ഞാൻ വിശ്വസിക്കുന്നു

പെട്രോളിന്റെ കാര്യത്തിൽ ഗാർവാൾഡ് തട്ടിപ്പൊന്നും നടത്തില്ല എന്ന് ഡെവ്‌ലിന് ഉറപ്പായിരുന്നു. കാരണം അടുത്ത രാത്രി വാൻ എടുക്കുവാനായി താൻ തിരികെയെത്തേണ്ടതാണ്. അദ്ദേഹം മുൻഭാഗത്ത് ചെന്ന് ബോണറ്റ് തുറന്ന് നോക്കി. എൻ‌ജിൻ തരക്കേടില്ല.

“സ്റ്റാർട്ട് ചെയ്ത് നോക്ക്

ഡെവ്‌ലിൻ എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്റർ കൊടുത്തു. തന്റെ പ്രതീക്ഷക്കൊത്ത വിധം മോശമല്ലാത്ത പ്രകടനം.

താഴെയിറങ്ങി ഡെവ്‌ലിൻ ട്രക്കിനെ ഒന്ന് കൂടി വലം വച്ചു. മിലിട്ടറി രജിസ്ട്രേഷനിലുള്ള നമ്പർ പ്ലെയ്റ്റ് അദ്ദേഹം ശ്രദ്ധിച്ചു.

“എല്ലാം ഓ.കെ അല്ലേ?” ഗാർവാൾഡ് ചോദിച്ചു.

“എന്ന് തോന്നുന്നു കണ്ടിടത്തോളം ഇവൻ കുറച്ച് കഷ്ടപ്പെട്ട ലക്ഷണമുണ്ട്

“ശരിയാണ് പക്ഷേ, അത്യാവശ്യം ലോഡ് ഒക്കെ ഇവൻ വഹിച്ചോളുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട

“ഞാൻ ആവശ്യപ്പെട്ടിരുന്ന ഡെലിവറി ലൈസൻസ് ഉണ്ടല്ലോ അല്ലേ?”

“തീർച്ചയായും  റൂബൻ അതിങ്ങ് എടുക്കൂ  ഗാർവാൾഡ് വിരൽ ഞൊടിച്ചു.

റൂബൻ തന്റെ പേഴ്സ് തുറന്ന് ഒരു കടലാസ് എടുത്ത് നീട്ടി. “ഡെലിവറി ലൈസൻസൊക്കെ റെഡിയാണ് പക്ഷേ, പറഞ്ഞ പണം എവിടെ?”

“ഇങ്ങനെ ശാഠ്യം പിടിക്കല്ലേ റൂബൻ മിസ്റ്റർ മർഫി നമ്മളെ അങ്ങനെയങ്ങ് പറ്റിച്ച് പോകുമെന്നാണോ നീ കരുതുന്നത്..?”

“ഓഹ്, അത് സാരമില്ല ഗാർവാൾഡ് അവനെ കുറ്റം പറയാൻ പറ്റില്ല” ഡെവ്‌ലിൻ തന്റെ കോട്ടിന്റെ ഉള്ളിലെ പോക്കറ്റിൽ നിന്ന് കനം കൂടിയ ഒരു കവർ എടുത്ത് റൂബന് നൽകി.

“പറഞ്ഞുറപ്പിച്ച പ്രകാരം എഴുനൂറ്റിയമ്പത് പൌണ്ട് ഉണ്ട് എണ്ണി നോക്കിക്കോളൂ

പകരം റൂബൻ കൈമാറിയ കടലാസ് ശ്രദ്ധയോടെ പരിശോധിച്ചിട്ട് ഡെവ്‌ലിൻ പോക്കറ്റിലേക്ക് തിരുകി.

“അപ്പോൾ നിങ്ങളത് പൂരിപ്പിക്കുന്നില്ലേ?” ഗാർവാൾഡ് ചോദിച്ചു.

ഡെവ്‌ലിൻ കൌശലത്തോടെ സ്വന്തം മൂക്കിൽ ഒന്ന് തട്ടി. “എന്നിട്ട് വേണം ഈ ട്രക്കുമായി ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാക്കാൻ അല്ലേ? ഞാനത്ര മണ്ടനാണെന്ന് കരുതിയോ നിങ്ങൾ? നോ വേ മിസ്റ്റർ ഗാർവാൾഡ്

ഗാർവാൾഡ് പൊട്ടിച്ചിരിച്ചിട്ട് ഡെവ്‌ലിന്റെ ചുമലിൽ കൈ വച്ചു.

“ആരെങ്കിലും ഒരു കൈ സഹായിച്ചാൽ എന്റെ ഈ ബൈക്ക് ഇതിന്റെ പുറകിൽ എടുത്ത് വയ്ക്കാമായിരുന്നു നിങ്ങളുടെ സമയം പാഴാക്കാതെ ഞാൻ പോകാൻ നോക്കട്ടെ വേഗം  ഡെവ്‌ലിൻ പറഞ്ഞു.

ഗാർവാൾഡ് ജാക്ക്സൺ‌ന്റെ നേർക്ക് തലയാട്ടി. അവൻ ട്രക്കിന്റെ പിൻ‌വാതിൽ തുറന്ന് ഒരു പലകയെടുത്ത് ചരിച്ച് വച്ചു. അവന്റെ സഹായത്തോടെ ഡെവ്‌ലിൻ തന്റെ മോട്ടോർ ബൈക്ക് ട്രക്കിനുള്ളിലേക്ക് കയറ്റി വച്ചു. പിന്നെ താഴെയിറങ്ങി വാതിൽ അടച്ച് ലോക്ക് ചെയ്തു.

“അപ്പോൾ പറഞ്ഞത് പോലെ, മിസ്റ്റർ ഗാർവാൾഡ് നാളെ ഇതേ സമയത്ത്

“നിങ്ങളുമായി കച്ചവടം നടത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം മകനേ സാമീ ആ ഗെയ്റ്റ് തുറന്ന് കൊടുക്കൂ

ഡെവ്‌ലിൻ വണ്ടിയ്ക്കുള്ളിൽ കയറി എൻ‌ജിൻ സ്റ്റാർട്ട് ചെയ്തിട്ട് ജനലിലൂടെ തല പുറത്തേക്കിട്ടു. “ഒരു കാര്യം ചോദിക്കാൻ മറന്നു മിസ്റ്റർ ഗാർവാൾഡ് എന്റെ പിന്നാലെ മിലിട്ടറി പോലീസുകാരൊന്നും പാഞ്ഞ് വരില്ലല്ലോ ഇല്ലേ?”

“ഞാൻ അങ്ങനെ ഒറ്റിക്കൊടുക്കുമെന്ന് കരുതുന്നുണ്ടോ?” ഗാർവാൾഡ് ട്രക്കിന്റെ വാതിലിൽ തന്റെ കൈപ്പടം കൊണ്ട് അടിച്ചു. “നാളെ രാത്രി വീണ്ടും കാണാം ഇതേ സ്ഥലത്ത്, ഇതേ നേരത്ത് ബാക്കി പണവുമായി വാക്ക് പാലിച്ചാൽ എന്റെ വക ഒരു ബോട്ട്‌ൽ ബുഷ്മിൽ കൂടി സമ്മാനം

ഡെവ്‌ലിൻ ട്രക്കുമായി ഇരുട്ടിലേക്ക് ഇറങ്ങി. സാമിയും റൂബനും കൂടി വർക്ക്ഷോപ്പിന്റെ ഗെയ്റ്റ് അടച്ചിട്ട് തിരികെയെത്തി.

ഗാർവാൾഡിന്റെ മുഖത്തെ മന്ദഹാസം മാഞ്ഞു. “ഇനിയുള്ള കാര്യം ഫ്രെഡ്ഡി നോക്കിക്കൊള്ളും

“ഫ്രെഡ്ഡിയുടെ കണ്ണിൽ‌പ്പെടാതെ അയാളെങ്ങാനും കടന്നുകളഞ്ഞാലോ?” റൂബൻ ആരാഞ്ഞു.

“അങ്ങനെ വല്ലതും സംഭവിച്ചാൽ നാളെ രാത്രി ഒരവസരം കൂടിയുണ്ടല്ലോ നമുക്ക്” ഗാർവാൾഡ് അവന്റെ മുഖത്ത് പതുക്കെ തട്ടി. “നീ പോയി ആ കുപ്പിയിൽ ബാക്കിയുള്ള ബ്രാണ്ടി ഇങ്ങെടുത്തുകൊണ്ട് വരൂ

“ഫ്രെഡ്ഡിയുടെ കണ്ണിൽ പെടാതെ പോകാനോഎട്ടും പൊട്ടും തിരിയാത്ത ആ കുള്ളനോ?” സാമി ജാക്ക്സൺ പൊട്ടിച്ചിരിച്ചു.

(തുടരും) 

അടുത്ത ലക്കം ഇവിടെ...
 

58 comments:

  1. ഒരു ചതിപ്രയോഗത്തിനുള്ള വട്ടങ്ങൾ അണിയറയിൽ ഒരുങ്ങുന്നു...

    ReplyDelete
    Replies
    1. ഈ മനുഷ്യേന്മാരെന്നാ ഇങ്ങനെ..?

      Delete
    2. കമന്റിടാത്തവൻ കമന്റിട്ടു തുടങ്ങിയപ്പോൾ കമന്റുകൊണ്ട് ആറാട്ട് എന്ന് പറഞ്ഞതുപോലെ ആയല്ലോ കൊച്ചുണ്ടാപ്രീ.. :)

      Delete
    3. അല്ലെങ്കിൽ പട്ടിണി കിടന്നവന് ചക്കക്കൂട്ടാൻ കിട്ടിയത് പോലെ എന്നും പറയാം.... :)

      Delete
  2. പക്ഷെ ചതിയൊന്നും ഡെവ്ലിനോട് ഏല്‍ക്കുകയില്ല അല്ലേ?
    രസം മുറുകുന്നുണ്ട് കഥയ്ക്ക്

    ReplyDelete
    Replies
    1. അത് നമുക്ക് അടുത്ത ലക്കത്തിൽ കാണാം അജിത്‌ഭായ്...

      Delete
    2. പാവം അജിത് ഭായ്.. ഇത്തിരി രസവുമായിട്ട് വന്നപ്പോൾ അദ്ദേഹത്തിനെ ഭീക്ഷണിപ്പെടുത്തുന്നോ?

      Delete
  3. ഇത് ഫൌള്‍ ആണ്, ചതിയില്‍ വഞ്ചന പാടില്ല എന്നല്ലേ..?

    ReplyDelete
    Replies
    1. ഡെവ്‌ലിൻ എന്തായാലും കരുതി തന്നെയാണ് ഓരോ നീക്കങ്ങളും നടത്തുന്നത് ശ്രീജിത്ത്...

      Delete
  4. ശ്രീജിത്ത് പറഞ്ഞതു പോലെ ചതിയില്‍ വഞ്ചന പാടില്ലാത്തതാണ്.

    എന്നാലും ആവേശം മുറുകുന്നുണ്ട്. അടുത്തത് എന്താകുമെന്നറിയട്ടേ...


    ReplyDelete
  5. അതെയതെ.. ‘ശ്രീ ശ്രീ‘ പറഞ്ഞതുപോലെ ചതിയിൽ വഞ്ചന പാടില്ല.. അതൊരുമാതിരി ... (ബീപ്) പരിപാടിയാണ്.. പക്ഷേ ഡെവ്‌ലിനോടാണ് കളിക്കുന്നതെന്ന് ആ പഹയൻമാർ അറിയുന്നില്ലല്ലോ !!

    ഒരു ആക്ഷൻ സിനിമയുടെ തിരക്കഥ പോലെ, വിവർത്തനം മനോഹരം..

    ReplyDelete
    Replies
    1. ഞാൻ ആദ്യം വിചാരിച്ചു പി.സി ജോർജ്ജാണ് കമന്റ് ഇട്ടതെന്ന്... ബീപ് ശബ്ദം കേട്ടിട്ട്... :)

      Delete
    2. അച്ചായന്മാരെ പ്രകോപിക്കല്ലേ വിനുവേട്ടാ..
      പി.സി വേണോന്നില്ല..ദേഷ്യം വന്നാല്‍ ജിമ്മിച്ചനും.....
      ബീപ്-ന്റെ അയ്യരു കളിയായിരിക്കും പിന്നെ...

      Delete
    3. അങ്ങനെ പറഞ്ഞ് കൊടുക്ക് ഉണ്ടാപ്രീ.. പൂഞ്ഞാറിലായാലും കണ്ണൂരിലായാലും അച്ചായന്മാർക്ക് ബീപ്പിനൊരു കുറവുമില്ല.. :)

      Delete
    4. അപ്പോൾ പിന്നെ ചെവി പൊത്താം അല്ലേ? :)

      Delete
    5. ശ്ശേ! ഇവിടെയും ബീപോ...

      Delete
  6. ഏയ് ഡെവ് ലിനെ ചതിക്കാനൊന്നും പറ്റില്ല.. എന്നാലും ഒരു വിഷമം...

    ReplyDelete
    Replies
    1. വിഷമിക്കണ്ട എച്ച്മു... ഡെവ്‌ലിനല്ലേ ആള്... നമുക്ക് നോക്കാം...

      Delete
    2. ദിതെന്താണിപ്പോ ഡെവിലിനെക്കുറിച്ചൊക്കെ വിഷമിക്കാന്‍ ആള്‍ക്കാരോ..?

      Delete
    3. എന്റെ വിഷമം ആ മോളിക്കുട്ടിയുടെ കാര്യമോർത്തിട്ടാണ്..

      Delete
    4. ഡെവ്‌ലിന്‍ ഇല്ലേലും മോളിക്കുട്ടിയെ ഓര്‍ക്കാന്‍ ഇങ്ങനൊരാളെങ്കിലുമുണ്ടല്ലോ...

      Delete
  7. ഓഹോ.. അപ്പൊ അതൊരു ചതിവായിരുന്നല്ലെ..?
    എന്നാലും ഡെവ്‌ലിനല്ലെ അപ്പുറത്ത്...?!
    ങൂം.. നമ്മൾക്ക് കാണാം...!

    ReplyDelete
    Replies
    1. അതേ അശോകൻ മാഷേ... ഡെവ്‌ലിൻ ആള് കുള്ളനാണെങ്കിലും കൌശലക്കാരനാ... കളിയൊന്നും നടക്കില്ല...

      Delete
    2. കുള്ളനെ നമ്പാന്‍ കൊള്ളില്ല എന്നത് പണ്ടേ ഉള്ള ഒരു പ്രയോഗമാ..

      Delete
    3. ‘ഉണ്ടാപ്രി’.. ഹേയ്.. കുള്ളനൊന്നുമല്ല അല്ലേ..

      Delete
    4. ഛേ... ഒരു അഞ്ചടി ഏഴിഞ്ച് ഉയരമെങ്കിലും കാണാതിരിക്കില്ല ജിം... :)

      Delete
    5. ദൈവേ..സെല്ഫ് ഗോള്‍ ആയോ..?
      ജിമ്മിച്ചാ ഞാന്‍ സുല്ലിട്ടു.

      Delete
  8. ഒരു ചതി മണക്കുന്നുണ്ട്, അല്ലേ

    ReplyDelete
  9. ഡെവിലിന്റെ അടുത്ത് ഒരു കളിയും നടക്കില്ലായിരിക്കും എന്നാലും ഒരു ടെൻഷൻ..............

    ReplyDelete
    Replies
    1. കുറേ നാൾ ഈ വഴി വരാതിരുന്നതല്ലേ പ്രകാശ്... ഇത്തിരി ടെൻഷനൊക്കെ ആവാം... :)

      Delete
  10. വിനുവേട്ട പണി പാളുമൊ?

    കാത്തിരുന്നു കാണാം അല്ലെ?

    ReplyDelete
    Replies
    1. കാത്തിരിക്കൂ വിൻസന്റ് മാഷേ...

      Delete
  11. “തണുപ്പ് മാറ്റാനുള്ള വക
    നാളെ രാത്രിയിൽ എത്തിച്ചില്ലെങ്കിൽ...
    സാമീ… നിന്നെ ഞാൻ കെട്ടിത്തൂക്കും… മനസ്സിലായോ…?

    ഉന്തുട്ടാ‍ാ വിനുവേട്ടാ ഈ തണുപ്പുമാറ്റാനുള്ള സാധനം.?

    ReplyDelete
    Replies
    1. മുരളിഭായിയാണ് മുരളിഭായ് മുരളിഭായ്... വേറെ ആരും കാണാത്ത ആ പോയന്റിൽ കയറി പിടിച്ചു അല്ലേ...? :)

      Delete
    2. അത് അച്ചാറു പോലൊരു സാധനമല്ലേ..

      Delete
    3. ചുമ്മാതാണോ ബിലാത്തിയേട്ടനെ ചാരനായി തിരഞ്ഞെടുത്തത്!!

      സത്യത്തിൽ ഈ പറയുന്ന ‘സാധനം’, തൊട്ടുകൂട്ടാനുള്ളതാണോ അതോ ഒഴിച്ചു കുടിക്കാനുള്ളതാണോ??

      സാമി ഒന്നും പറഞ്ഞില്ലാ..

      Delete
    4. ഇനിയിപ്പോ എല്ലാവരും കൂടി നമ്മുടെ ബിലാത്തിയെക്കൊണ്ട് അക്കാര്യം പച്ചയായി പറയിപ്പിക്കുമെന്നാണ് തോന്നുന്നത്...

      Delete
  12. ഉണ്ടാപ്രി ചാർളി പാതി രാത്രി ഒന്നരയ്ക്ക് ഈ വഴി ഒളിച്ചും പതുങ്ങിയും വന്ന് പോയത് ഞാൻ കണ്ടൂട്ടോ... കമന്റ് ഇടില്ല എന്ന വാശി കൊള്ളാംട്ടോ... :)

    ReplyDelete
    Replies
    1. ങ്ങക്ക് ഉറക്കമൊന്നുമില്ലേ മനുഷ്യാ..

      Delete
    2. ഒരു ചാരപ്പണി നടത്തി നോക്കിയതല്ലേ ചാർളീ... അപ്പോൾ സംഭവം ശരിയായിരുന്നേ... :)

      Delete
    3. എങ്ങനേലും ഒരു ഹാഫ് സെഞ്ചുറി ഒപ്പിച്ചു തന്നേ... പോരേ..

      Delete
    4. എനിക്കറിയാമായിരുന്നു ഉണ്ടാപ്രി അത് എങ്ങനേലും ഒപ്പിച്ചു തരുമെന്ന്... സ്നേഹോള്ളാനാ ഉണ്ടാപ്രി... (വാത്സല്യം സ്റ്റൈൽ...)

      (എന്നാലും തൃശൂർ വിശേഷങ്ങളിൽ വന്ന് ജിമ്മിച്ചൻ പന്ത് കളിക്കുന്നത് കാണാൻ വരില്ല അല്ലേ?)

      Delete
  13. രസം പിടിച്ചുവരുന്നു, കഥ തുടരട്ടെ.

    ReplyDelete
  14. ഇനിയെന്താവും? ആകാംക്ഷയായി. ഒരു സൂചന തന്നിട്ടുണ്ട് വിനുവേട്ടന്‍
    ഡെവ്‌ലിനല്ലേ ആള്, ഡെവ്‌ലിന്‍ ആരാ മോന്‍ എന്നൊക്കെ.
    എന്നാലും ടിയാന്‍ ഇതെങ്ങനെ കൈകാര്യം ചെയ്യും? കാത്തിരുന്നു കാണാം അല്ലെ?

    ReplyDelete
    Replies
    1. വിനുവേട്ടനല്ലേ ആള്.. വിനുവേട്ടൻ ആരാ മോൻ.. :)

      Delete
    2. സുകന്യാജി വരികൾക്കിടയിൽ വായിച്ച് സംഭവം ഊഹിച്ചെടുത്തു അല്ലേ?

      Delete
  15. പക്ഷെ ചതിയൊന്നും ഡെവ്ലിനോട് ഏല്‍ക്കുകയില്ല അല്ലേ?

    ReplyDelete
  16. “തണുപ്പ് മാറ്റാനുള്ള വക നാളെ രാത്രിയിൽ എത്തിച്ചില്ലെങ്കിൽ... സാമീ… നിന്നെ ഞാൻ കെട്ടിത്തൂക്കും… മനസ്സിലായോ…?”

    ........Ithinulla pariharam athiyavasiam aayi kaanenam.........veendum aavesathilekku ethikondirikkunnu......thudaratte..........ee thavana ee vazhikku sandharsanam nadathaan ithiri thamasichu poyathil kshama parayunnu......

    ReplyDelete
    Replies
    1. തണുപ്പ് മാറ്റാൻ എന്താ സാധാരണ ഉപയോഗിക്കുക അനിൽഭായ്... കമ്പിളിപ്പുതപ്പ്... :)

      Delete
  17. വായിക്കുന്നു

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...