Sunday, May 12, 2013

ഈഗിൾ ഹാസ് ലാന്റഡ് – 82



വെള്ളിയാഴ്ച്ച ഉച്ചഭക്ഷണം കഴിഞ്ഞ് വെള്ള പെയിന്റ് കൊണ്ട് ട്രക്കിൽ നമ്പർ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഏതോ കാർ അങ്ങോട്ട് കടന്ന് വരുന്ന ശബ്ദം ശ്രവിച്ചത്. തിടുക്കത്തിൽ കൈ തുടച്ച് ഡെവ്‌ലിൻ ധാന്യപ്പുരയിൽ നിന്ന് പുറത്ത് കടന്ന് മുറ്റത്തെത്തി. കോട്ടേജിന്റെ മുൻ‌വാതിൽ പതുക്കെ തട്ടിക്കൊണ്ട് ജോവന്ന നിൽക്കുന്നുണ്ടായിരുന്നു അവിടെ. WVS ന്റെ പച്ച യൂണിഫോം അവർക്ക് നന്നായി ഇണങ്ങുന്നുണ്ട്.

“ഈ വേഷത്തിൽ നിങ്ങൾ നല്ല ചെറുപ്പമായിരിക്കുന്നു വെറുതേയല്ല ആ സർ ഹെൻ‌ട്രി ചുറ്റിപ്പറ്റി നടക്കുന്നത്” ഡെവ്‌ലിൻ പറഞ്ഞു.

“നിങ്ങളിന്ന് നല്ല ഫോമിലാണല്ലോ” ജോവന്ന പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. “ഇന്നലത്തെ കാര്യങ്ങളൊക്കെ ഭംഗിയായി നടന്നുവെന്ന് കരുതട്ടെ?”

“നേരിട്ട് കണ്ടുതന്നെ  ഉറപ്പ് വരുത്തിക്കോളൂ

ധാന്യപ്പുരയുടെ വാതിൽ തുറന്ന് അദ്ദേഹം അവരെ ഉള്ളിലേക്ക് നയിച്ചു. പുതിയ കാക്കിപ്പച്ച പെയിന്റിൽ ആ ബെഡ്ഫോർഡ് ട്രക്ക് തികച്ചും ആകർഷണീയമായി കാണപ്പെട്ടു.

“എന്റെയറിവിൽ സ്പെഷൽ ഫോഴ്സസ് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഏത് ഡിവിഷന്റെയാണെന്നും മറ്റുമുള്ള അടയാളങ്ങൾ രേഖപ്പെടുത്താറില്ല ശരിയല്ലേ?”

“ശരിയാണ്  ജോവന്ന പറഞ്ഞു. “മെൽറ്റ്‌ഹാം ഹൌസിൽ ഓപ്പറേറ്റ് ചെയ്തിരുന്ന വിവിധ ട്രൂപ്പുകളിൽ ഒന്നു പോലും അവരുടെ വാഹനങ്ങളിൽ അത്തരം കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നതായി ഞാനോർക്കുന്നില്ല അവർ ആരാണെന്ന് പോലും അറിയുവാൻ കഴിയുമായിരുന്നില്ല ദിസ് ഈസ് റിയലി ഗുഡ്, ലിയാം... പിന്നെ ഇന്നലെ പ്രശ്നങ്ങളൊന്നുമുണ്ടായില്ലല്ലോ?”   

“എന്നെ പിന്തുടരാൻ ആരെയോ അയാൾ ഏർപ്പാടാക്കിയിരുന്നു പക്ഷേ, ഞാനയാളെ വഴിതെറ്റിച്ച് വിട്ടു ഇന്നായിരിക്കും എന്തെങ്കിലുമൊക്കെ നടക്കാൻ പോകുന്നത്

“നിങ്ങൾക്കൊറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുമോ?”

“അതിനെന്താ ഇവനല്ലേയുള്ളത്?”

പെയിന്റ് ടിന്നുകളുടെ അരികിലെ പാക്കിങ്ങ് കെയ്സിനുള്ളിൽ നിന്ന് ഒരു വസ്തുവെടുത്ത് അതിന്റെ തുണി കൊണ്ടുള്ള പൊതി അഴിച്ചു. അസാധാരണമാം വിധം വ്യാസമുള്ള കുഴലോടുകൂടിയ മോസർ ഗൺ ആയിരുന്നു അത്.

“ഇത്തരം തോക്ക് കണ്ടിട്ടുണ്ടോ ഇതിന് മുമ്പ്?”

“ഇല്ല  അവർ അത് കൈയിലെടുത്ത് തികച്ചും ഒരു പ്രൊഫഷണലിനെപ്പോലെ ഉന്നം പിടിച്ചു.

“SS കമാന്റോകളിൽ ചിലർ ഉപയോഗിച്ചു വരുന്ന തോക്കാണിത്. സാധാരണ തോക്ക് എന്നതിനും അപ്പുറമാണ് ഇതിന്റെ ഗുണങ്ങൾ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഹാന്റ് ഗൺ ശബ്ദം ഒട്ടും പുറത്തേക്ക് കേൾക്കാത്ത സൈലൻസർ ആണ് ഇതിന്റെ എടുത്ത പറയാവുന്ന പ്രത്യേകത

“പക്ഷേ, നിങ്ങൾ ഒറ്റയ്ക്കേ ഉള്ളൂ എന്ന കാര്യം മറക്കരുത്” അവരുടെ ശബ്ദത്തിൽ ഉത്ക്കണ്ഠ നിറഞ്ഞിരുന്നു.

“ഞാൻ എന്നും ഒറ്റയ്ക്കായിരുന്നു മിസ്സിസ് ജോവന്നാ” മോസർ വീണ്ടും തുണിയിൽ പൊതിഞ്ഞിട്ട് അദ്ദേഹം അവരുടെയൊപ്പം വാതിലിനരികിലേക്ക് നടന്നു. “പ്ലാൻ പോലെ എല്ലാം നടക്കുകയാണെങ്കിൽ ഏതാണ്ട് പാതിരാത്രിയോടെ ഞാൻ ജീപ്പുമായി തിരികെയെത്തും നേരം വെളുത്താലുടൻ തന്നെ നിങ്ങളുടെയടുത്തും എത്തുന്നതായിരിക്കും

“ഓഹ് അതു വരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കുണ്ടാകുമെന്ന് തോന്നുന്നില്ല

അവരുടെ മുഖം വിവിധ വികാരങ്ങളാൽ നിറഞ്ഞിരുന്നു. ആകാംക്ഷയും ഉത്ക്കണ്ഠയും അവർ മുന്നോട്ട് നീട്ടിയ കൈകളിൽ ഒരു നിമിഷം അദ്ദേഹം മുറുകെ പിടിച്ചു.

“നിങ്ങൾ വിഷമിക്കാതിരിക്കൂ എല്ലാം നമ്മൾ വിചാരിച്ചത് പോലെ തന്നെ നടക്കും എനിക്കതിനുള്ള കഴിവുണ്ട് എന്റെ മുത്തശ്ശി അങ്ങനെ പറയാറുണ്ട് എന്നെക്കൊണ്ടതിന് കഴിയും

“തെമ്മാടി” അവർ മുന്നോട്ടാഞ്ഞ് വാത്സല്യത്തോടെ ഡെവ്‌ലിന്റെ കവിളിൽ ഒരു മുത്തം നൽകി. “ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടു പോകുന്നു ഇത്രയും നാൾ നിങ്ങൾ എങ്ങനെ ഈ ലോകത്ത് മല്ലടിച്ച് പൊരുതി നിന്നു എന്നോർത്ത്

“വളരെ ലളിതം കാരണം ജീവിതം, മരണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചോർത്ത്  വെറുതേ ഞാൻ മനസ്സ് വിഷമിപ്പിക്കാറേയില്ല എന്നത് തന്നെ

“ശരിയ്ക്കും?”

അദ്ദേഹം പുഞ്ചിരിച്ചു. “നാളെ നോക്കിക്കോളൂ  നാളെ രാവിലെ നിങ്ങൾ ആദ്യം കാണുന്നത് എന്റെ മുഖമായിരിക്കും

കാർ സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോകുന്ന ജോവന്നയെ നോക്കി ഡെവ്‌ലിൻ അല്പനേരം നിന്നു. പിന്നെ ധാന്യപ്പുരയുടെ കതക് പുറംകാൽ കൊണ്ട് ചവിട്ടി അടച്ചിട്ട് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു.

“ഇനി ഒളിച്ചിരിക്കണ്ട ഇങ്ങ് പോരെ” അദ്ദേഹം വിളിച്ചു പറഞ്ഞു.

ഒന്നോ രണ്ടോ നിമിഷം കഴിഞ്ഞ് അൽപ്പം ദൂരെ മുറ്റത്തിന്റെ മറുഭാഗത്തെ കുറ്റിക്കാട്ടിൽ ഒരു അനക്കമുണ്ടായി. പതുക്കെ തലയുയർത്തി മോളി എഴുന്നേറ്റു. താനും ജോവന്നയും തമ്മിൽ സംസാരിച്ചതൊന്നും അവൾ കേട്ടിരിക്കാനിടയില്ല അവളുടെ ആഗമനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിലും  കേൾക്കാൻ സാധിക്കാവുന്നതിലും ദൂരത്ത് ആയിരുന്നു അവൾ ഒളിച്ചിരുന്നത് എന്നത് കൊണ്ട് അവരുടെ സംഭാഷണം തുടരുവാൻ അനുവദിക്കുകയായിരുന്നു. ഷെഡ്ഡിന്റെ കതക് താഴിട്ട് പൂട്ടിയ ശേഷം അദ്ദേഹം അവളുടെ നേർക്ക് നടന്നു. ഏതാണ്ട് ഒരു വാര അകലെ എത്തി നിന്നിട്ട് ഇരു കൈകളും പോക്കറ്റിനുള്ളിൽ തിരുകി അദ്ദേഹം സൌമ്യതയോടെ പറഞ്ഞു.

“മോളീ മൈ സ്വീറ്റ് ഗേൾനീ എന്റെ പ്രീയപ്പെട്ടവളൊക്കെ തന്നെ പക്ഷേ, ഇനിയും ഇതുപോലത്തെ വിഡ്ഢിത്തരം കാണിക്കാൻ തുനിഞ്ഞാൽ എന്റെ കൈക്കരുത്ത് നീ അറിയും

“ശരിയ്ക്കും?”  അവൾ മുന്നോട്ടാഞ്ഞ് അദ്ദേഹത്തിന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി കണ്ണുകളിലേക്ക് നോക്കി നിന്നു.

“വന്ന് വന്ന് നിനക്കിപ്പോൾ ഒരു നാണവുമില്ലാതായിരിക്കുന്നു

“ഞാൻ ഇന്ന് രാത്രി വരട്ടെ?”  അദ്ദേഹത്തിന്റെ മുഖത്ത് നിന്നും കണ്ണുകളെടുക്കാതെ ഒട്ടിച്ചേർന്ന് നിന്നുകൊണ്ട് അവൾ ചോദിച്ചു.

“പറ്റില്ല മോളീ കാരണം, രാത്രി ഞാനിവിടെ ഉണ്ടാവില്ല  പാതി സത്യം അദ്ദേഹം അവളോട് വെളിപ്പെടുത്തി. “ജോലി സംബന്ധമായ ഒരു വിഷയവുമായി ഞാൻ പീറ്റർബറോയിലേക്ക് പോകുകയാണ് തിരിച്ച് വരുമ്പോൾ ഒരു പക്ഷേ പാതിരാത്രി കഴിഞ്ഞിരിക്കും” അദ്ദേഹം ചൂണ്ടുവിരൽ കൊണ്ട് അവളുടെ മൂക്കിന്റെ തുമ്പത്ത് പതിയെ തട്ടി. “പിന്നെ, ഓർമ്മയിരിക്കട്ടെ ഇക്കാര്യം നമ്മൾ രണ്ടുപേർ മാത്രമറിഞ്ഞാൽ മതി നാട്ടിൻപുറത്ത് വിളംബരം ചെയ്യണ്ട

“കൂടുതൽ സിൽക്ക് സ്റ്റോക്കിങ്ങ്സ് വാങ്ങാനാണല്ലേ? അതോ ഇനി സ്കോച്ച് വിസ്കിയ്ക്ക് വേണ്ടിയാണോ?”

“അഞ്ച് പൌണ്ടിന് ഒരു ബോട്ട്‌ൽ കിട്ടുമെന്ന് കേട്ടു അമേരിക്കൻ മിലിട്ടറിക്ക് വേണ്ടിയുള്ള സാധനമാണ്

“ഓ അത് കിട്ടാതിരുന്നാൽ മതിയായിരുന്നു നിങ്ങൾക്കെന്താ മറ്റുള്ളവരെപ്പോലെ ലളിതമായി ജീവിച്ചാൽ?”  അവളുടെ മുഖം അസ്വസ്ഥമായിരുന്നു.

“നീയെന്നെ നേരത്തെ തന്നെ കുഴിയിലേക്കെടുക്കുമെന്നാണ് തോന്നുന്നത്” അദ്ദേഹം അവളെ പിടിച്ച് തിരിച്ച് നിർത്തി. “നീ ഒരു കാര്യം ചെയ്യ്നല്ല കുട്ടിയായി അടുക്കളയിൽ പോയി ചായയ്ക്ക് വെള്ളം വയ്ക്ക് പറ്റുമെങ്കിൽ അത്താഴം കൂടി വച്ചാൽ കൊള്ളാം

അവൾ തിരിഞ്ഞ് അദ്ദേഹത്തെ നോക്കി സ്നേഹപൂർവ്വം പുഞ്ചിരിച്ചു. പിന്നെ ആഹ്ലാദത്തോടെ കോട്ടേജിന് നേർക്ക് ഓടി. ഡെവ്‌ലിൻ തന്റെ സിഗരറ്റ് വീണ്ടും ചുണ്ടിൽ തിരുകി. പക്ഷേ, കത്തിക്കാൻ മെനക്കെട്ടില്ല. ദൂരെ ചക്രവാളത്തിൽ ഇടി മുഴങ്ങി. അതേ മഴ ഇനിയും പെയ്യുവാനുണ്ട് ഇന്ന് രാത്രിയിലെ യാത്രയും നനഞ്ഞ് കുതിർന്ന് തന്നെയായിരിക്കും നെടുവീർപ്പോടെ അദ്ദേഹം അവളെ അനുഗമിച്ചു.

(തുടരും)  

അടുത്ത ലക്കം ഇവിടെ...

35 comments:

  1. ഡെവ്‌ലിൻ അടുത്ത യാത്രയ്ക്കൊരുങ്ങുന്നു... ഇനി ജീപ്പും കൂടി കൊണ്ടുവരണം...

    ReplyDelete
  2. ഞാന്‍ എന്നും ഒറ്റയ്ക്കായിരുന്നു..
    ഡെവിള്‍ ഡെവിലിന്‍, ഇനി ഒറ്റയ്ക്കെന്ന് പറയരുത്. ഞങ്ങള്‍ എത്രപേരാ കൂട്ടുകാരായുള്ളത്!!

    ReplyDelete
    Replies
    1. ലോ.. ലെവന്‍....തികഞ്ഞ ആഭാസനും, കള്ളുകുടിയനും, പെണ്ണുപിടിയനും ആയ ഒരുത്തന്‍ ഒറ്റക്കെന്നു പറഞ്ഞാല്‍ കൂട്ടുകൂട്ടാന്‍ ആളുകള്‍ അനവധി...

      നുമ്മളൊരു പച്ചപുണ്യാളന്‍ മേല്പ്പോട്ടും നോക്കി മാനോം കണ്ടിരിക്കുന്നു.

      Delete
    2. അതങ്ങ് പള്ളീപ്പോയി പറഞ്ഞാൽ മതി... :)

      Delete
    3. പച്ചപ്പുണ്യാളച്ചാ.. നിങ്ങടെ കൂടെ ഞമ്മളുണ്ട്.. ബേജാറാവാണ്ടിരിക്കിൻ..

      Delete
  3. ഞാന്‍ എന്നും ഒറ്റയ്ക്കായിരുന്നു... കണ്ടോ ഡെവ് ലിനെ സ്നേഹിക്കാതിരിക്കുന്നതെങ്ങനെയാ? അജിത്തേട്ടന്‍ പറഞ്ഞത് ശരി തന്നെ.. നമ്മള്‍ എത്ര പേരാ കൂട്ടുകാരായി ഉള്ളത് അല്ലേ?



    ReplyDelete
    Replies
    1. അതെ... ഡെവ്‌ലിൻ സ്നേഹോള്ളാനാ...

      Delete
  4. ജോവന്നയുമായുള്ള ഡെവ്‌ലിന്റെ സംഭാഷണങ്ങള്‍ വായിയ്ക്കുമ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ ഇഷ്ടം തോന്നുന്നു...

    അടുത്ത ഉദ്യമം എങ്ങനാകുമോ... കാത്തിരിയ്ക്കാം!

    ReplyDelete
    Replies
    1. മോളിക്കുട്ടി കഞ്ഞിക്ക് വെള്ളം അടുപ്പത്ത് വച്ചിട്ടുണ്ട്.. അച്ചായൻ അത് കുടിച്ചിട്ടേ പോകൂ..

      കാത്തിരിക്കാം, അല്ലേ ശ്രീക്കുട്ടാ.. :)

      Delete
    2. അതെയതെ... ഇനി കഞ്ഞി കുടിച്ചിട്ടാകാം ബാക്കി.


      വാ ജിമ്മിച്ചാ, നമുക്ക് ഇത്തിരി ചമ്മന്തി അരച്ചാലോ? ;) [ഉണ്ടാപ്രി ചാര്‍ളിച്ചായന്‍ ആ നേരമാകുമ്പോഴേയ്ക്കും വരാതിരിയ്ക്കില്ല]

      Delete
    3. ദേ വന്നു.. ചട്ടിക്ക് എണ്ണം തന്നിരിക്കുന്നു..
      ഇനി കഞ്ഞി വിളമ്പാന്‍ നേരം തികയത്തില്ലാന്നു പറയല്ലേ..

      Delete
    4. ഡെവ്‌ലിന്റെ ത്രസിപ്പിക്കുന്ന രംഗങ്ങൾ അടുത്ത ലക്കത്തിൽ ആരംഭിക്കുകയായി ശ്രീ...

      Delete
    5. @ ശ്രീ - ദാ, ഉണ്ടാപ്രിച്ചായൻ എത്തിപ്പോയ്.. ഇനി ഉഷാറായി ചമ്മന്തി അരയ്ക്കാം.. :)

      ‌‌@ ഉണ്ടാപ്രിച്ചായൻ - ആക്രാന്തം കാണിക്കരുത്.. മോളിക്കുട്ടി വിളമ്പിത്തരും..

      @ വിനുവേട്ടൻ - ത്രസിപ്പിക്കുന്ന രംഗങ്ങൾ എന്നൊക്ക് പറഞ്ഞ് കൊതിപ്പിച്ചിട്ട് അവസാനം ‘വെട്ടിനിരത്തരുത്’..

      Delete
  5. വെള്ളിയാഴ്ച സമയം കിട്ടുമ്പോൾ ചുമ്മാ ഒന്ന് രണ്ടു ലക്കം അങ്ങ്
    പോസ്റ്റു വിനുവേട്ട..ആകാംക്ഷ കൂടുന്നു...

    ReplyDelete
    Replies
    1. തീരുമ്പ തീരുമ്പ പണി തരാൻ ഞാനെന്താ കുപ്പീലെ ഭൂതോ വിൻസന്റ് മാഷേ...? :)

      Delete
  6. “വളരെ ലളിതം… കാരണം… ജീവിതം, മരണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചോർത്ത് വെറുതേ ഞാൻ മനസ്സ് വിഷമിപ്പിക്കാറേയില്ല എന്നത് തന്നെ…”

    ഡെവ്‌ലിൻ മിശിഹായ്ക്ക് ഇപ്പോഴും എപ്പോഴും എന്നേയ്ക്കും സ്തുതിയായിരിക്കട്ടെ !!

    മോളിക്കുട്ടീ.. മൈ സ്വീറ്റ് ഗേൾ.. നിന്റെയൊരു കാര്യം..

    ReplyDelete
    Replies
    1. മൈ സ്വീറ്റ് ഗേൾ ...?

      ഇക്കാര്യത്തില്‍ ജിമ്മിച്ചന്‍ എന്നും ഒറ്റയ്ക്കാണല്ലേ..
      കാശ് പിരിക്കാന്‍ കൂടിയതും പണപ്പെട്ടി ചുമന്നതുമെല്ലാം നമ്മളൊരുമിച്ച്..

      എനിക്കിതു തന്നെ വരണം ..ഹും..

      Delete
    2. ഡെവ്‌ലിനും ജിമ്മും ഒരേ തൂവൽ പക്ഷികളാണല്ലേ?

      Delete
    3. @ ഉണ്ടാപ്രിച്ചായാ.. അച്ചായനെ ഞാൻ അങ്ങനെ ഒഴിവാക്കുമോ? ഛേയ്..

      Delete
  7. അപ്പൊ അടുത്ത ഒരു യത്രകൂടി ഉണ്ടാകും..........
    തുടരട്ടെ...........

    ReplyDelete
    Replies
    1. അതേ ഷാജു... അടുത്ത ലക്കത്തിൽ ആ യാത്രയാണ്....

      Delete
  8. ഞാന്‍ എന്നും ഒറ്റയ്ക്കായിരുന്നു..
    ഡെവിള്‍ ഡെവിലിന്‍, ഇനി ഒറ്റയ്ക്കെന്ന് പറയരുത്....

    ReplyDelete
  9. ഡെവ്‌ലിൻ ഒറ്റക്കോ... പിന്നെ ഞങ്ങളൊക്കെ എന്തിനാ...?!

    ReplyDelete
    Replies
    1. “ഡെ‌വ്‌ലിൻക്കാ... ഇങ്ങള് ധൈര്യായിട്ട് നടന്നോ മുന്നിൽ... ഈ ഞമ്മളുണ്ട് പിന്നാലെ” അല്ലേ...? (കിരീടത്തിൽ കൊച്ചിൻ ഹനീഫ പറയുന്നത് പോലെ...)

      Delete
  10. ദൂരെ ചക്രവാളത്തിൽ ഇടി മുഴങ്ങി. ... മൂസിക്ക് വന്നു.. ഇനി ആക്ഷൻ.. !!!

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. ഇതിലെ ചില സ്ഥലങ്ങളായ പുതുമയിലും
    പഴമ സൂക്ഷിക്കുന്ന നോർമൻ ക്രോസ്, ഫെയ്ക്കൻഹാം,
    ഡോഡിങ്ങ്ടൺ എന്നിവിടങ്ങളിൽ ഞാൻ കറങ്ങിയിട്ടുണ്ട് കേട്ടോ


    അന്നത്തെ “അഞ്ച് പൌണ്ടിന് ഒരു ബോട്ട്‌ൽ
    എന്നത് 25 മുതൽ 30 വരെയായി എന്ന് മാത്രം...
    പിന്നെ മൈ സ്വീറ്റ് ഗേൾസായ മോളിമാർക്ക് പിന്നെ കാശൊന്നും ഇപ്പോഴും വേണ്ട കേട്ടൊ

    ReplyDelete
  13. എന്റെ ദൈവമേ, ഈഗിള്‍ ഡെവിലിന് എത്ര ശുദ്ധന്‍മാരാണ് കൂട്ട്.
    കഥ രസകരമായി പോകുന്നു.

    ReplyDelete
  14. മോളിക്കുട്ടി കഞ്ഞി വക്കട്ടെ, ശ്രീക്കുട്ടനും ജിമ്മിച്ചനും കൂടി ചമ്മന്തി അരക്കട്ടെ. കഞ്ഞി കുടിക്കാന്‍ ഞാനും വരാം.

    ReplyDelete
    Replies
    1. അവസാനം കഞ്ഞി കുടിച്ച പാത്രം കഴുകാന്‍ വിനുവേട്ടന്‍ തന്നെ വേണ്ടി വരുമോ എന്തോ... ;)

      Delete
  15. “വന്ന് വന്ന് നിനക്കിപ്പോൾ ഒരു നാണവുമില്ലാതായിരിക്കുന്നു…

    ReplyDelete
    Replies
    1. സംഭവം മനസ്സിലായി അല്ലേ? :)

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...