Monday, May 27, 2013

ഈഗിൾ ഹാസ് ലാന്റഡ് – 84



അപകടം മണത്ത സാമിയുടെ വലത് കൈ കാലിച്ചാക്കിനടിയിലേക്ക് നീണ്ടു. നിമിഷാർദ്ധത്തിനുള്ളിൽ അവൻ തോക്കിൽ പിടി മുറുക്കി. പക്ഷേ, വൈകിപ്പോയിരുന്നു. ചാക്കിനടിയിൽ നിന്ന് തോക്ക് വലിച്ച് പുറത്തെടുക്കുന്നതിനുള്ളിൽ ഡെവ്‌ലിന്റെ കൈ കോട്ടിന്റെ പോക്കറ്റിൽ നിന്നും പുറത്ത് വന്നു. സൈലൻസർ ഘടിപ്പിച്ച മോസർ ഒന്ന് മുരടനക്കി. സാമിയുടെ ഇടത് കൈമുട്ടിന് മുകൾ ഭാഗം തകർത്ത് കൊണ്ട് ആദ്യവെടിയുണ്ട കടന്നു പോയി. വേദനയാൽ പുളഞ്ഞ അവൻ വട്ടം തിരിയവേ അടുത്ത വെടിയുണ്ട അവന്റെ നട്ടെല്ല് തകർത്തു. അടി തെറ്റിയ അവൻ മുന്നോട്ടാഞ്ഞ് അവിടെ കിടന്നിരുന്ന കാറിന്റെ ബോണറ്റിലേക്ക് വീണു. മരണവെപ്രാളത്തിൽ അവന്റെ കൈകൾ തോക്കിന്റെ കാഞ്ചിയിൽ ലക്ഷ്യമില്ലാതെ വരിഞ്ഞ് മുറുകി. നിറയൊഴിഞ്ഞത് തറയിലേക്കായിരുന്നു എന്ന് മാത്രം.

അപ്രതീക്ഷിതമായ ആക്രമണത്തിൽ വിരണ്ടുപോയ ഗാർവാൾഡ് സഹോദരന്മാർ സാവധാനം പിന്നോട്ട് വലിഞ്ഞ് വാതിലിന് നേർക്ക് നീങ്ങി. റൂബൻ ഭയത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു. ഡെവ്‌ലിനെ എങ്ങനെയും കീഴടക്കാനുള്ള മാർഗ്ഗത്തെക്കുറിച്ച് ചിന്തിച്ച് ഗാർവാൾഡ് കരുതലോടെ വാതിൽക്കൽ നിന്നു.

“ഇനിയും ദൂരേയ്ക്ക് പോകണമെന്നില്ല” ഡെവ്‌ലിൻ പറഞ്ഞു.

ആകാ‍രത്തിൽ ചെറുതാണെങ്കിലും ഡെവ്‌ലിന്റെ അപ്പോഴത്തെ രൂപം ഭീതിദായകമായിരുന്നു. വെള്ളം ഇറ്റുവീഴുന്ന കോട്ട് വൈമാനികർ ഉപയോഗിക്കുന്ന ഒരു പഴഞ്ചൻ ഹെൽമറ്റ് സൈലൻസർ ഘടിപ്പിച്ച മോസർ നീട്ടിപ്പിടിച്ച് കനൽ എരിയുന്ന ഡ്രമ്മിന്റെ മറുഭാഗത്ത് നിൽക്കുന്ന അദ്ദേഹത്തിന്റെ രൂപം ഗാർവാൾഡിന്റെ മനോധൈര്യം ചോർത്തിക്കളഞ്ഞു.

“ഓൾ റൈറ്റ് എന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് സംഭവിച്ചു  ഗാർവാൾഡ് പറഞ്ഞു.

“മാത്രമല്ല, നിങ്ങൾ നിങ്ങളുടെ വാക്ക് തെറ്റിക്കുകയും ചെയ്തിരിക്കുന്നു അത്തരക്കാർക്കുള്ള ശിക്ഷ ആ നിമിഷം തന്നെ കൊടുക്കുക എന്നതാണ് ഞങ്ങളുടെ നാട്ടിലെ രീതി” ഡെവ്‌ലിൻ പറഞ്ഞു.

 “മർഫി ദൈവത്തെയോർത്ത്

എന്നാൽ അത് മുഴുമിപ്പിക്കാനുള്ള സമയം ഗാർവാൾഡിന് ലഭിച്ചില്ല. ഡെവ്‌ലിന്റെ കൈയിലെ മോസർ ഒരു വട്ടം കൂടി ചുമച്ചു. നിശ്ശബ്ദം പാഞ്ഞ വെടിയുണ്ട ഗാർവാൾഡിന്റെ വലത് കാൽമുട്ടിന്റെ ചിരട്ട തകർത്തു. അയാൾ പിന്നോട്ട് ചാഞ്ഞ് കതകിൽ ചാരി ഇരുകൈകളാലും മുട്ട് പൊത്തിപ്പിടിച്ച് അലറിക്കരഞ്ഞുകൊണ്ട് താഴോട്ടിരുന്നു. അയാളുടെ വിരലുകൾക്കിടയിലൂടെ രക്തം പുറത്തേക്ക് ചീറ്റുന്നുണ്ടായിരുന്നു.

പ്രാണരക്ഷാർത്ഥം റൂബൻ ഇരുകൈകളും മുകളിലേക്കുയർത്തി തല കുമ്പിട്ട് നിന്നു. അതേ നിലയിൽ മൂന്നോ നാലോ നിമിഷം നിന്നതിന് ശേഷം അല്പം ധൈര്യം സംഭരിച്ച് തലയുയർത്തി നോക്കി. ജീപ്പിന്റെ പിന്നിൽ ഒരു പലക ചാരിവച്ച് തന്റെ മോട്ടോർ സൈക്കിൾ അതിനുള്ളിലേക്ക് ഓടിച്ച് കയറ്റുന്ന ഡെവ്‌ലിനെയാണ് അവൻ അപ്പോൾ കണ്ടത്.

ഗ്യാരേജിന്റെ ഗെയ്റ്റ് പാതി തുറന്നതിന് ശേഷം ഡെവ്‌ലിൻ റൂബന് നേർക്ക് വിരൽ ഞൊടിച്ചു.

“ഡെലിവറി ലൈസൻസ്

വിറയ്ക്കുന്ന വിരലുകളാൽ തന്റെ പേഴ്സിൽ നിന്നും ആ കടലാസ് എടുത്ത് റൂബൻ അദ്ദേഹത്തിന് കൈമാറി. വിശദമായി അത് പരിശോധിച്ചതിന് ശേഷം അദ്ദേഹം തന്റെ പോക്കറ്റിൽ നിന്ന് ഒരു കവർ എടുത്ത് ഗാർവാൾഡിന്റെ കാൽക്കലേക്ക് എറിഞ്ഞു.

“എഴുനൂറ്റിയമ്പത് പൌണ്ട് ഉണ്ട് കച്ചവടം എന്ന് പറഞ്ഞാൽ കച്ചവടം തന്നെയായിരിക്കണം മാത്രമല്ല, ഞാൻ വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കുകയും ചെയ്യും ഇനിയെങ്കിലും വാക്ക് പാലിക്കുവാൻ ശ്രമിച്ചാൽ നിങ്ങൾക്ക് നല്ലത്” ഡെവ്‌ലിൻ പറഞ്ഞു.

ജീപ്പിനുള്ളിൽ കയറി എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് അദ്ദേഹം ഗെയ്റ്റ് കടന്ന് പുറത്തെ ഇരുട്ടിലേക്ക് ഓടിച്ചുപോയി.

“ആ ഗെയ്റ്റ് അതടയ്ക്കൂ പെട്ടെന്ന് വഴിയേ പോകുന്ന പോലീസ്കാർ ആരെങ്കിലും ഇവിടുത്തെ വെളിച്ചം കണ്ട് അന്വേഷിച്ച് കയറി വരാൻ അത് മതി വേദനയാൽ പുളഞ്ഞ് പല്ല് കടിച്ചുപിടിച്ച് ഗാർവാൾഡ്, റൂബനോട് പറഞ്ഞു.

ഗെയ്റ്റ് അടച്ചിട്ട് റൂബൻ തിരികെ വന്ന് രംഗം മൊത്തമായൊന്ന് വിലയിരുത്തി. അന്തരീക്ഷത്തിൽ നീല നിറത്തിലുള്ള പുക നിറഞ്ഞിരിക്കുന്നു. ഒപ്പം നിറയൊഴിഞ്ഞതിന്റെ രൂക്ഷഗന്ധവും.

“ആരായിരുന്നു ആ തന്തയില്ലാത്തവൻ, ബെൻ?”  ഭയം വിട്ടുമാറാത്ത സ്വരത്തിൽ റൂബൻ ചോദിച്ചു.

“എനിക്കറിയില്ല അറിയേണ്ട കാര്യവുമില്ല” തന്റെ കഴുത്തിൽ കിടന്നിരുന്ന വെളുത്ത സ്കാർഫ് അഴിച്ചെടുത്ത് അയാൾ റൂബന് നേർക്ക് നീട്ടി. “ഇതു കൊണ്ട് ഈ മുറിവൊന്ന് കെട്ടിത്തരൂ

ഗാർവാൾഡിന്റെ കാൽമുട്ടിലെ മുറിവിലേക്ക് നോക്കിയതും അവൻ ഭീതിയാൽ നിലവിളിച്ചു. 7.63 mm വെടിയുണ്ട കാൽമുട്ടിനുള്ളിൽ കയറി മറുവശത്തുകൂടി പുറത്തേക്ക് പോയിരുന്നു. മുട്ടിന്റെ ചിരട്ട ചിതറിത്തകർന്ന് പൊളിഞ്ഞ് തൂങ്ങിയ മാംസത്തിനും രക്തത്തിനും ഇടയിലൂടെ എല്ലിൻ കഷണങ്ങൾ പുറത്തേക്ക് കാണാമായിരുന്നു.

“ദൈവമേ. ഇത് നിസ്സാര മുറിവല്ലല്ലോ ആശുപത്രിയിൽ പോയേ പറ്റൂ ബെൻ

“ങ്ഹും ആശുപത്രി ! എന്നിട്ട് വേണം പോലീസ് കേസായി നമ്മൾ രണ്ട് പേരും അകത്താവാൻ നിനക്കെന്താ വട്ടുണ്ടോ? സമയം കളയാതെ ഈ തുണി വച്ച് വരിഞ്ഞ് കെട്ടുന്നുണ്ടോ നീ?”  അയാളുടെ മുഖത്ത് വിയർപ്പ് പൊടിഞ്ഞ് തുടങ്ങിയിരുന്നു.

റൂബൻ തന്റെ സഹോദരന്റെ തകർന്ന കാൽമുട്ടിൽ ആ സ്കാർഫ് വരിഞ്ഞ് കെട്ടി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“സാമിയെ എന്ത് ചെയ്യും ബെൻ?” അവൻ ചോദിച്ചു.

“തൽക്കാലം അവിടെത്തന്നെ കിടക്കട്ടെ ആ ടാർപ്പോളിൻ കൊണ്ട് ശവശരീരം മൂടിയിടൂ നേരം വെളുത്തിട്ട് നമ്മുടെ പിള്ളേരെ വിളിച്ച് വരുത്തി എവിടെയെങ്കിലും കൊണ്ടുപോയി തട്ടാൻ ഏർപ്പാടാക്കാം

“പെട്ടെന്നാവട്ടെ ഉടൻ ഇവിടുന്ന് സ്ഥലം കാലിയാക്കണം” റൂബൻ ബാൻഡേജ് ഒന്നുകൂടി മുറുക്കിയപ്പോൾ ഗാർവാൾഡ് വേദനകൊണ്ട് ശപിച്ചു. 

“പക്ഷേ, എങ്ങോട്ട് ബെൻ?”

“നേരെ ബർമ്മിങ്ങ്ഹാമിലേക്ക് ആസ്റ്റണിൽ ഒരു നഴ്സിങ്ങ് ഹോം ഉണ്ടല്ലോ ഒരു ഇന്ത്യൻ ഡോക്ടർ നടത്തുന്നത്ഓഹ് അയാളുടെ പേര് മറന്നു പോയല്ലോ…!

”ഏത്…? ഡോക്ടർ ദാസ്…?”  റൂബൻ നിഷേധാർത്ഥത്തിൽ തലയാട്ടി. “ബെൻ അയാൾ അബോർഷൻ റാക്കറ്റുമായി ബന്ധമുള്ളയാളാണ് ഇത്തരം മുറിവൊന്നും അയാളെക്കൊണ്ട് കൈകാര്യം ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല

“എന്തായാലും അയാളൊരു ഡോക്ടറല്ലേ? നീ എന്നെയൊന്ന് പിടിച്ച് എഴുന്നേൽപ്പിക്കൂഎത്രയും പെട്ടെന്ന് ഇവിടുന്ന് പുറത്ത് കടക്കാൻ നോക്കാം  ബെൻ പറഞ്ഞു.


* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഹോബ്സ് എന്റിലെ തന്റെ കോട്ടേജിന്റെ യാർഡിൽ പ്രവേശിക്കുമ്പോൾ രാത്രി ഏതാണ്ട് ഒരു മണിയോട് അടുത്തിരുന്നു. കനത്ത മഴയും ശക്തിയേറിയ കാറ്റുമായിരുന്നു യാത്രയിലുടനീളം. ധാന്യപ്പുരയുടെ വാതിൽ തുറന്ന് ജീപ്പ് ഉള്ളിൽ കയറ്റി തിരികെ കതകടയ്ക്കാൻ ഡെവ്‌ലിൻ ശരിയ്ക്കും ബുദ്ധിമുട്ടി.

പെട്രോമാക്സ് കത്തിച്ചതിന് ശേഷം ഒരു വിധത്തിൽ അദ്ദേഹം മോട്ടോർ സൈക്കിൾ ജീപ്പിൽ നിന്നും താഴെയിറക്കി. നന്നേ ക്ഷീണിതനായിരുന്നു അദ്ദേഹം. അസ്ഥികൾക്കുള്ളിൽ അരിച്ചുകയറുന്ന ശൈത്യം. എങ്കിലും ഉറങ്ങുവാൻ തയ്യാറായിരുന്നില്ല അദ്ദേഹം. ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹം അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു.

മേൽക്കൂരയിൽ ആഞ്ഞ് പതിക്കുന്ന മഴയും പെട്രോമാക്സ് വിളക്ക് എരിയുന്ന ശബ്ദവും മാറ്റി നിർത്തിയാൽ തികച്ചും ശാന്തമായിരുന്നു അന്തരീക്ഷം. പെട്ടെന്നാണ് കതക് തള്ളിത്തുറന്ന് ആഞ്ഞ് വീശിയ കാറ്റിനോടൊപ്പം മോളി ഉള്ളിലേക്ക് കടന്നു വന്നത്. അല്പം ബുദ്ധിമുട്ടി അവൾ കതക് തള്ളിയടച്ചു. ധരിച്ചിരുന്ന ട്രെഞ്ച് കോട്ടും വെല്ലിങ്ങ്ടൺ ബൂട്ട്സും സ്കാർഫും എല്ലാം നനഞ്ഞ് കുതിർന്ന് തണുത്ത് വിറയ്ക്കുകയായിരുന്നു അവൾ. എങ്കിലും അത് കാര്യമാക്കാതെ ജീപ്പിനരികിലേക്ക് നടന്നടുത്ത അവളുടെ മുഖത്ത് അമ്പരപ്പ് പ്രകടമായിരുന്നു.

“ലിയാം?”  അവിശ്വസനീയതയോടെ അവൾ വിളിച്ചു.

“നീ എനിക്ക് വാക്ക് തന്നിരുന്നു ആ വാക്ക് എങ്ങനെ പാലിക്കും എന്നുകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ് മോളീ” ഡെവ്‌ലിൻ പറഞ്ഞു.

“അയാം സോറി എനിക്ക് വല്ലാതെ ഭയം തോന്നി അതുകൊണ്ടാണ് നിങ്ങളുടെയടുത്തേക്ക് വന്നത് ഇതെന്താ ഇതിന്റെയൊക്കെ അർത്ഥം?”  വാഹനങ്ങളുടെ നേർക്ക് ചൂണ്ടി അവൾ ചോദിച്ചു.

“അത് നീ അറിയേണ്ട കാര്യമില്ല  ഡെവ്‌ലിൻ കടുത്ത സ്വരത്തിൽ പറഞ്ഞു. “വേണമെങ്കിൽ നിനക്ക് നമ്മൾ തമ്മിലുള്ള ബന്ധം ഇവിടെ വച്ചവസാനിപ്പിച്ച് പിരിഞ്ഞ് പോകാം ഇനി അഥവാ ഇക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് തോന്നുന്നുവെങ്കിൽ അതും നിന്റെ ഇഷ്ടം...”

അവൾ ഇതികർത്തവ്യതാമൂഢയായി അദ്ദേഹത്തെ നോക്കി നിന്നു. എന്തൊക്കെയോ പറയുവാനായി അവളുടെ ചുണ്ടുകൾ വെമ്പി. കണ്ണുകൾ വികസിച്ചു.

“കമോൺ അതാണോ നിനക്ക് വേണ്ടത്? എങ്കിൽ പോയി റിപ്പോർട്ട് ചെയ്യ് ഗെറ്റ് ഔട്ട് ഓഫ് ഇറ്റ്…!” അദ്ദേഹം നിർദ്ദാക്ഷിണ്യം അലറി.

പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അദ്ദേഹത്തിനരികിലേക്കോടി വന്ന് ആ നെഞ്ചിൽ തല ചായ്ച്ചു.

“അരുത് ലിയാം ഒരിക്കലുമരുത് എന്നെ ഇവിടുന്ന് ആട്ടിയോടിക്കരുത് ഞാൻ ആണയിടാം ഇനി എന്നിൽ നിന്ന് ഇത്തരത്തിലുള്ള യാതൊരു ചോദ്യവുമുണ്ടാവുകയില്ല  ഇനി മുതൽ നിങ്ങളുടെ ജോലിസംബന്ധമായ കാര്യങ്ങളിൽ ഞാൻ ഇടപെടുകയേയില്ല പക്ഷേ, എന്നെ ഉപേക്ഷിക്കുക മാത്രം ചെയ്യരുതേ” അവൾ വിതുമ്പി.

തന്നോട് തന്നെ വീണ്ടും വെറുപ്പ് തോന്നിയ നിമിഷങ്ങളായിരുന്നു ഡെവ്‌ലിന് അത്. അവളെ ചേർത്ത് പിടിച്ച് പുറത്ത് തടവിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം വല്ലാതെ വികാരാധീനനായി. എങ്കിലും ഒരു കാര്യം അദ്ദേഹത്തിനുറപ്പായിരുന്നു. എന്തുതന്നെ സംഭവിച്ചാലും ഇനി ഇവളെക്കൊണ്ട് തനിക്ക് യാതൊരു ഭീഷണിയുമുണ്ടാകില്ല.

അദ്ദേഹം അവളുടെ നെറ്റിയിൽ ചുംബിച്ചു. “തണുത്ത് വിറയ്ക്കുന്നുവല്ലോ നീ കോട്ടേജിനകത്ത് ചെന്ന് തീ കൂട്ടൂ അല്പസമയത്തിനുള്ളിൽ ഞാൻ വരാം

പതുക്കെ തലയുയർത്തി അവൾ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ തിരിഞ്ഞ് പുറത്ത് കടന്ന് കോട്ടേജിന് നേർക്ക് നടന്നു.

ഒരു നെടുവീർപ്പിട്ട് ഡെവ്‌ലിൻ ജീപ്പിനരികിലേക്ക് നടന്നു. പിന്നെ സീറ്റിൽ വച്ചിരുന്ന ബുഷ്മില്ലിന്റെ ബോട്ട്‌ൽ എടുത്ത് തുറന്ന് ഒരു വലിയ കവിൾ അകത്താക്കി.

“എങ്കിലും എന്റെ ലിയാം നീ” അദ്ദേഹത്തിന്റെ ആത്മഗതത്തിൽ വിഷാദം കലർന്നിരുന്നു.


                    * * * * * * * * * * * * * * * * * * * * * * * * * * * * * *

ആസ്റ്റണിലെ നഴ്സിങ്ങ് ഹോമിലെ കുടുസ്സായ ഓപ്പറേഷൻ തീയേറ്ററിലെ വീതികുറഞ്ഞ മേശമേൽ കണ്ണടച്ച് മലർന്ന് കിടക്കുകയാണ് ബെൻ ഗാർവാൾഡ്.  തൊട്ടരികിൽ തന്നെ റൂബൻ നിൽക്കുന്നുണ്ട്. വൃത്തിയുള്ള തൂവെള്ള കോട്ട് ധരിച്ച സാമാന്യം നല്ല ഉയരമുള്ള ഡോക്ടർ ദാസ് കത്രിക കൊണ്ട് ഗാർവാൾഡിന്റെ കാലുറയുടെ മുട്ടിന് കീഴ്പ്പോട്ടുള്ള ഭാഗം മുറിച്ച് മാറ്റി. തികച്ചും നിർവികാരനായിരുന്നു ഡോക്ടർ ദാസ്.

“മുറിവ് ഗുരുതരമാണോ?” വിറയ്ക്കുന്ന സ്വരത്തോടെ റൂബൻ ചോദിച്ചു.

“അത്യന്തം ഗുരുതരം ഇൻഫെക്ഷൻ ആകാനുള്ള സാദ്ധ്യത വളരെയേറെയാണ് ഒരു ഫസ്റ്റ് റേറ്റ് സർജനെ ഉടൻ തന്നെ കാണിച്ചില്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ഈ കാൽ തന്നെ മുറിച്ച് മാറ്റേണ്ടി വന്നേക്കും” ഡോക്ടർ ശാന്തസ്വരത്തിൽ പറഞ്ഞു.

“ലിസൻ, യൂ ബാസ്റ്റർഡ്” മേശമേൽ കിടന്നിരുന്ന ബെൻ ഗാർവാൾഡ് കണ്ണുകൾ തുറന്ന് അലറി. നിങ്ങളുടെ ക്ലിനിക്കിന്റെ കതകിലെ ബോർഡിൽ ഫിസിഷൻ ആന്റ് സർജൻ എന്നല്ലേ നല്ല ഭംഗിയിൽ എഴുതി വച്ചിരിക്കുന്നത്? എന്താ അങ്ങനെയല്ലെന്നുണ്ടോ?”

“ശരിയാണ് മിസ്റ്റർ ഗാർവാൾഡ്” അദ്ദേഹം സംയമനം പാലിച്ചുകൊണ്ട് തന്നെ പറഞ്ഞു. “ബോംബെയിലേയും ലണ്ടനിലേയും യൂണിവേഴ്സിറ്റികളിൽ നിന്നുള്ള മെഡിക്കൽ ബിരുദങ്ങൾ എനിക്കുണ്ട്പക്ഷേ, അതല്ല ഇവിടുത്തെ പ്രശ്നംഇത്തരം ഗുരുതരമായ ഫ്രാക്ച്ചറുകൾക്ക് ഒരു സ്പെഷലിസ്റ്റിന്റെ സേവനം അവശ്യമാണ്

ഗാർവാൾഡ് പ്രയാസപ്പെട്ട് കൈ കുത്തി എഴുന്നേറ്റിരുന്നു. കടുത്ത വേദന അനുഭവിക്കുന്നുണ്ടെന്ന് അയാളുടെ മുഖത്ത് നിന്ന് മനസ്സിലാക്കാമായിരുന്നു. നെറ്റിയിൽ നിന്ന് വിയർപ്പ് ഇറ്റിറ്റ് വീഴുന്നുണ്ട്.

“ലിസൺ റ്റു മീ ആന്റ് ലിസൺ വെൽ മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇവിടെ വച്ച് ഒരു പെൺകുട്ടി മരണമടഞ്ഞില്ലേ? അനധികൃത ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട്? അതുപോലുള്ള ഇനിയും പല സംഭവങ്ങളും എനിക്കറിയാം കുറഞ്ഞത് ഒരു ഏഴ് വർഷത്തേങ്കിലും നിങ്ങളെ അഴിയെണ്ണിക്കാനുള്ള വകയൊക്കെ എന്റെയറിവിലുണ്ട് അതുകൊണ്ട് പോലീസ് ഇവിടെ കയറേണ്ടെങ്കിൽ നല്ല കുട്ടിയായി എന്റെ ഈ കാൽ ശരിയാക്കാൻ നോക്ക്” ഗാർവാൾഡ് താക്കീത് നൽകി.

ഡോക്ടർ ദാസിന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവമാറ്റവും കാണാനായില്ല. “വെരി വെൽ മിസ്റ്റർ ഗാർവാൾഡ് എല്ലാം നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കുമെന്ന് മാത്രം നിങ്ങൾക്ക് അനസ്തേഷ്യ തരാൻ പോകുകയാണ് ഞാൻ മനസ്സിലായോ?”

“എന്ത് കുന്തമായാലും വേണ്ടില്ല പെട്ടെന്ന് ചെയ്യാൻ നോക്ക്

ഗാർവാൾഡ് കണ്ണുകളടച്ചു. ഡോക്ടർ ദാസ് കബോർഡ് തുറന്ന് ക്ലോറോഫോമിന്റെ കുപ്പിയും മുഖത്ത് വയ്ക്കുവാനുള്ള പാഡും എടുത്തു.

“നിങ്ങളുടെ സഹായവും വേണം എനിക്ക് ഈ പാഡിലേക്ക് ക്ലോറോഫോം തുള്ളി തുള്ളിയായി വീഴ്ത്തണം ഞാൻ പറയുന്നത് പോലെ ക്യാൻ യൂ മാനേജ് ഇറ്റ്?” റൂബനോട് ഡോക്ടർ ചോദിച്ചു.

സംസാരിക്കുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൻ. സമ്മത ഭാവത്തിൽ അവൻ തലകുലുക്കി.


(തുടരും)


അടുത്ത ലക്കം ഇവിടെ...

 

65 comments:

  1. സംഭവ ബഹുലമായി കഥ മുന്നേറുന്നു...

    ReplyDelete
  2. സംഭവബഹുലം തന്നെ ഈ അദ്ധ്യായം

    എന്നാലും നമ്മുടെ രാജ്യക്കാരനായ ഒരു ഡോക്ടറെ ഇങ്ങനെ നിയമവിരുദ്ധനായി അവതരിപ്പിച്ചതില്‍ എനിയ്ക്ക് കഥാകൃത്തിനോടൂള്ള അമര്‍ഷം രേഖപ്പെടുത്തുന്നു

    ReplyDelete
    Replies
    1. നിയമവിരുദ്ധനായി തങ്ങുന്നവന്നല്ല ഡോക്ടർ ദാസ്, അജിത്‌ഭായ്... നമ്മുടെ നാട്ടിലെ രീതി അവിടെയും അദ്ദേഹം പുറത്തെടുത്തു എന്ന് മാത്രം... :)

      Delete
    2. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ അജിത് ഭായ്.. ഇതൊരു സംഭവ കഥയല്ലേ.. ഇത്തരം കിൽ‌പ്പത്തിരികളുമായി, അവിടെ നിലവിലുണ്ടായിരുന്ന ഏതോ ഇന്ത്യൻ ഡോക്ടറെ ആയിരിക്കണം ജാക് ഹിഗ്ഗിൻസ് മാതൃകയാക്കിയത്..

      Delete
    3. പണ്ട് നെഹൃ ബിലാത്തീല്‍ പോയപ്പോ അവിടത്തെ പ്രധാനമന്ത്രി ഇന്‍ഡ്യക്കാരെ കൊച്ചാക്കിപ്പറഞ്ഞു; “നിങ്ങടെ ആള്‍ക്കാര്‍ കണ്ടിടത്തെല്ലാം വെളിയ്ക്കിറങ്ങും, റെയില്‍ പാളങ്ങളില്‍ നിരന്നിരുന്ന് വിസര്‍ജനം നടത്തുന്നവരെ കാണാം” എന്ന്. കാര്യം ശരിയാണെങ്കിലും അത് കേട്ടപ്പോള്‍ നെഹൃജിയുടെ മുഖം മങ്ങി. അങ്ങനെ അവര്‍ യാത്ര തുടര്‍ന്നപ്പോള്‍ അതാ അങ്ങുദൂരെ ഒരാള്‍ റെയില്‍ പാളത്തില്‍ കുന്തിച്ചിരുന്ന് ഭാരമിറക്കിവയ്ക്കുന്നു. നെഹൃജി വിജായാഹ്ലാദത്തോടെ ബ്രിട്ടിഷ് പിയെമ്മിനെ തോളില്‍ തട്ടി വിളിച്ച് കാഴ്ച്ച ചൂണ്ടിക്കാണിച്ചു. അപമാനം കൊണ്ട് വിളറിപ്പോയ പി എം ഉടനെ തന്നെ സെക്യൂരിറ്റിയെ അയച്ച് അയാളെ അറ്സ്റ്റ് ചെയ്ത് കൊണ്ടുവന്നു. അടുത്ത് വന്നപ്പോഴല്ലേ മനസ്സിലായത് അയാളൊരു ഇന്‍ഡ്യക്കാരന്‍ ആയിരുന്നു. (വിനുവേട്ടന്റെയും ജിമ്മിച്ചന്റെയും കമന്റ്സ് വായിച്ചപ്പോള്‍ ഇക്കഥയാണോര്‍മ്മ വന്നത്)

      Delete
    4. ഹും. അതിയാനെ (ബ്രിട്ടീഷ് pm) രാവിലെ ചെന്നെയിലേയ്ക്കുള്ള ട്രയിനില്‍ കൊണ്ടുവാ....

      "--- നിരകളിരിക്കും നല്ല റെയില്‍വ്വേ പാളമുണ്ട്,
      കണികാണാന്‍ മൂക്കു പൊത്താന്‍ ഇനിയെന്തുവേണം പൊന്നേ.." ( കേരനിരകളാടൂം... എന്ന ട്യൂണ്‍ :) )

      Delete
    5. ചെട്ട്പേട്ട് കഴിഞ്ഞിട്ട് എഗ്‌മൂറിലേക്ക് എത്തുന്നതിന് മുമ്പുള്ള ആ പാലത്തിൽക്കൂടി കടന്നുപോകുമ്പോൾ അല്ലേ? ഇപ്പോഴും മാറ്റമൊന്നുമില്ല അല്ലേ ഉണ്ടാപ്രീ?

      Delete
  3. വായിച്ചത് നഷ്ടം ആയില്ല

    ReplyDelete
    Replies
    1. സുസ്വാഗതം കല്ലിവല്ലി... സ്ഥിരസാന്നിദ്ധ്യം പ്രതീക്ഷിക്കാമോ...?

      Delete
  4. ഉദ്വേഗത്തോടെ വായിച്ചു....

    ReplyDelete
    Replies
    1. ദിനംതോറും പോസ്റ്റ് ഇടുന്നതിനിടയിലും വായിക്കാൻ സമയം എങ്ങനെ ലഭിക്കുന്നു...? അത്ഭുതം തന്നെ... :)

      Delete
  5. സംഭവബഹുലം തന്നെ.

    " കച്ചവടം എന്ന് പറഞ്ഞാൽ കച്ചവടം തന്നെയായിരിക്കണം… മാത്രമല്ല, ഞാൻ വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കുകയും ചെയ്യും…"

    ദേ, ദിതാണ് നമ്മടെ ഡെവ്‌ലിന്‍!!!

    ReplyDelete
    Replies
    1. ഡെവ്‌ലിൻ ഒരു പ്രസ്ഥാനം തന്നെ... അല്ലേ ശ്രീ...? സ്റ്റോം വാണിങ്ങിലെ ഗെറിക്കിനെപ്പോലെ... :)

      Delete
    2. അതേയതെ. :)

      അല്ല, എവിടെപ്പോയ് നമ്മുടെ ജിമ്മിച്ചനും ചാര്‍ളിച്ചായനും സുകന്യേച്ചിയും എഴുത്തുകാരി ചേച്ചിയും ശ്രീജിത്തുമൊക്കെ?

      [ഹാജര്‍ വയ്ക്കാത്തവര്‍ക്ക് കഞ്ഞി കിട്ടില്ല കേട്ടോ]

      Delete
    3. സുകന്യാജി ഇന്നലെ തന്നെ എത്തിയിട്ടുണ്ടല്ലോ ശ്രീ... ജിം ഇന്ന് വരുമായിരിക്കും... എഴുത്തുകാരിയും എത്താതിരിക്കില്ല... പക്ഷേ... ശ്രീജിത്ത്... ശ്രീജിത്ത് നമ്മളെയൊക്കെ ഉപേക്ഷിച്ചെന്നാണ് തോന്നുന്നത്... :(

      Delete
    4. ഞാൻ ഹാജർർർർർ...

      ഇത്തിരി കഞ്ഞിവെള്ളമെങ്കിലും തരണേ, ശ്രീക്കുട്ടാ.. :)

      Delete
    5. ചാര്‍ളിച്ചായന്‍ വരുന്നതിനു മുന്‍പെത്തുന്നവര്‍ക്ക് കഞ്ഞി കിട്ടുന്നതായിരിയ്ക്കും... (അതിനു ശേഷം പറയാന്‍ പറ്റില്ല)
      ;)

      Delete
    6. വൈകിയതില്‍ സോറി..
      ഇപ്പോള്‍ നാട്ടിലാണ്. വെറുതേയല്ല .. തിരുമ്മും കിഴിയുമായി...
      ആയുര് വേദ ചികിത്സയിലാണേ...നടുവേദനയ്ക്ക്

      ശ്രീക്കുട്ടാ..സത്യമായും ഇവിടെ മൂന്നു നേരോം കഞ്ഞിയാ...
      എന്നിട്ടും..പിന്നേം ഞാന്‍ കഞ്ഞി കട്ടു കുടിച്ചെന്നായോ.. . ങീ..(കരയുന്നു)

      Delete
    7. എന്ത് പറ്റി ഉണ്ടാപ്രീ? പണി കിട്ടിയോ?

      Delete
    8. അതെ, എന്തു പറ്റി? കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?


      [ഇപ്പോ കഞ്ഞി എവിടെപ്പോയീന്ന് എല്ലാര്‍ക്കും മനസ്സിലായല്ലോ ല്ലേ? ;)]

      Delete
  6. ഒരു സിനിമ കണ്ട പ്രതീതി. ഒരു കഥാപാത്രം ഇന്ത്യന്‍. ഡോക്ടര്‍ ദാസ്‌ മലയാളിയായിരിക്കുമോ?

    ReplyDelete
    Replies
    1. ബോംബെ യൂണിവേഴ്സിറ്റിയുടെ ബിരുദം എന്നല്ലേ പറയുന്നത് സുകന്യാജി... അതും 1943 നും മുമ്പുള്ള കാലഘട്ടത്തിൽ... പറയാൻ പറ്റില്ല... ചിലപ്പോൾ മലയാളി തന്നെ ആയിരിക്കാൻ സാദ്ധ്യതയുണ്ട്... :)

      Delete
    2. ഡോക്ടറുടെ പേരും പേച്ചും പെരുമാറ്റവും കണ്ടിട്ട് ഒരു മലയാളി ആവാനുള്ള എല്ലാ യോഗ്യതയുമുണ്ട്.. :)

      Delete
  7. ഇതാണ് ടെവലിൻ..അല്ല ഇവര് ആരും മോശക്കാരല്ലല്ലോ.

    അജിതെട്ടാൻ പറഞ്ഞത് പോലെ മ്മളെ വെറും ക്ലിനിക്‌
    ആക്കിയല്ലൊ ഇവന്മാര്...

    ReplyDelete
    Replies
    1. എന്തൊക്കെയായാലും നമ്മുടെ ഡോക്ടർ ദാസിന്റെ ഓപ്പറേഷൻ ടേബിളിൽ നിസ്സഹായനായി കിടക്കേണ്ടി വന്നില്ലേ അയാൾക്ക്...

      Delete
  8. ഹൊ കഥ അങ്ങനെ സംഭവബഹുലമായി കൊണ്ട് തന്നെ നീങ്ങുകയാണല്ലോ........

    ReplyDelete
    Replies
    1. ഷാജു കഥയുടെ ട്രാക്കിൽ കയറി അല്ലേ? സന്തോഷം...

      Delete
  9. സംഘട്ടനം - മഴ - തീവ്രപ്രണയം.. എന്താ ഒരു കോംബിനേഷൻ.. പാവം മോളിക്കുട്ടി.. ആടറിയുന്നില്ലല്ലോ, അങ്ങാടി വാണിഭം.. :(

    ഡോ. ദാസ്, അബോർഷൻ സ്പെഷലിസ്റ്റ്, ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം !!

    അക്കാലത്തും ഇന്ത്യക്കാർക്ക് ഇതൊക്കെ തന്നെയാ പണി അല്ലേ.. (ബോംബെയിൽ താമസിച്ചിരുന്നപ്പോൾ വഴിവക്കിലും ലോക്കൽ ട്രെയിനുകളിലും ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള പരസ്യം ‘സുഖപ്രഥമായി അബോർഷൻ’ നടത്തിക്കൊടുക്കുന്ന ക്ലിനിക്കുകളുടേതാണ്.. ഫീസ് വെറും 90 രൂപ മാത്രം! അവിടത്തെ ചില ക്ലിനിക്കുകൾ കണ്ടാൽ നമ്മുടെ നാട്ടിലെ പെട്ടിക്കടകൾ പോലും നാണിച്ചുപോവും..)

    ReplyDelete
    Replies
    1. ശരിയാണ് ജിം... ബോംബെയിലെ സബർബൻ ട്രെയിനുകളിലെ ആ എണ്ണമറ്റ പരസ്യങ്ങൾ ഞാനും ഓർക്കുന്നു... വർഷങ്ങൾക്ക് മുമ്പ്... 1989ൽ വിലേ പാർലെയിൽ നിന്നും ചർച്ച് ഗെയ്റ്റിലെ ഞങ്ങളുടെ ഓഫീസിലേക്ക് ദിനംതോറുമുള്ള യാത്രകളിൽ...

      Delete
    2. മുമ്പയ്സെ ആയാ മേരാ ദോസ്ത്....ങ്ങളെല്ലാം മുമ്പായിക്കാരാണല്ലേ.

      Delete
    3. മുമ്പൈയിൽ പോകുന്നതിന് മുമ്പ് മൂന്ന് വർഷം ചെന്നൈയിലും പാദസ്പർശം നടത്തിയിരുന്നു ഉണ്ടാപ്രീ... സെന്റ് തോമസ് മൌണ്ട് ‘ജ്യോതി’, ആലന്തൂർ ‘മതി’, ആദമ്പാക്കം ‘ജയലക്ഷ്മി’, അശോക് നഗർ ‘കാശി’, ‘ഉദയം’,‘സൂര്യൻ’, ‘ചന്ദ്രൻ’ എന്നീ തീയേറ്ററുകളിലായിരുന്നു തമിഴ് പഠനം... :)

      Delete
  10. ഞാനുമെത്തിപ്പോയി. ശ്രീക്കുട്ടാ, എവിടെ എനിക്കുള്ള കഞ്ഞിയും ചമ്മന്തിയും? ദാസ് മലയാളി തന്നെ ആയിരിക്കും എന്നാ എനിക്കും തോന്നുന്നതു്.

    ReplyDelete
    Replies
    1. അയ്യോ... അവിടെ ഉണ്ടാക്കി വച്ചിരുന്ന കഞ്ഞി കാണാനില്ല.

      ആ ചാര്‍ളിച്ചായന്‍ പാത്തും പതുങ്ങിയും വന്ന് കഞ്ഞി മുഴുവനും തീര്‍ത്തിട്ട് ഒരക്ഷരം (കമന്റില്‍) മിണ്ടാതെ പോയെന്നാണ് തോന്നുന്നേ...

      Delete
    2. എഴുത്തുകാരി ചേച്ചി - ഇനി നമ്മള്‍ എന്ത് ചെയ്യും?
      ശ്രീ - ശ്രീ ഇവിടെ തന്നെ ഉണ്ടായിട്ടും, ഞങ്ങളുടെ കഞ്ഞി?

      Delete
    3. ശ്രീയുടെ ഒരു ബലത്തിലാണ് ഞാനീ ബ്ലോഗ് തുറന്നിട്ടിട്ട് എന്നും പോകുന്നത്... :)

      Delete
    4. അപ്പോ ഇതാണല്ലേ.. ഈ "കള്ളനു കഞ്ഞി വച്ചവന്‍"..
      ദേ ഈ കഞ്ഞി ഞാന്‍ കുടിച്ചിട്ടില്ലാട്ടോ...സത്യം..

      Delete
    5. കഞ്ഞിക്കലമെങ്കിലും അവിടെ വച്ചേക്കണേ.. നാളെയും കഞ്ഞി വയ്ക്കാനുളളതാ.. :)

      Delete
  11. ഞാൻ വന്നപ്പോഴേക്കും കഞ്ഞി പോയിട്ട് ഒരിറ്റു കഞ്ഞിവെള്ളം പോലും കാണാനില്ല. ഇതത്രയും ആരു കുടിച്ചു തീർത്തു...?

    ഇത്തവണ എഴുത്തിന്റെ ശൈലിയിൽ ഒരു വ്യത്യാസം തോന്നി.വിനുവേട്ടൻ എഴുതാൻ മറ്റാരെയെങ്കിലും ഏൽ‌പ്പിച്ചോന്ന് ഒരു ചെറിയ സംശയം...? ഡെവ്‌ലിൻ ഒറ്റക്കുള്ളപ്പോഴും ‘അദ്ദേഹം’ ഒരുപാട് തവണ വേണോ..?
    ഒരു ചെറിയ സന്ദേഹം, മോളിക്കുട്ടിപ്പെണ്ണ് പാരയാവുമോ..? ആശംസകൾ...

    ReplyDelete
    Replies
    1. കഞ്ഞിയൊക്കെ ചാര്‍ളിച്ചായന്‍ കുടിച്ചു തീര്‍ത്തെന്നാ മാഷേ തോന്നുന്നേ...

      ജിമ്മിച്ചാ... ദേ ഇവിടെ മോളിക്കുട്ടിയെ കുറ്റം പറയുന്നേയ്... ഓടി വായോ... ;)

      Delete
    2. അശോകൻ മാഷ് പറഞ്ഞപ്പോഴാണ് ഞാനുമത് ശ്രദ്ധിച്ചത്... “അദ്ദേഹം” ഇത്തിരി കൂടിപ്പോയി എന്നത് സത്യം തന്നെ... ഇനി മുതൽ ശ്രദ്ധിക്കാംട്ടോ... ചൂണ്ടിക്കാണിച്ചതിൽ സന്തോഷം...

      അശോകൻ മാഷേ, മോളിയ്ക്ക് ഇപ്പോഴും കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയിട്ടില്ല... ഉടനെയൊന്നും പേടിക്കേണ്ടി വരില്ല...

      Delete
    3. ദേ വിനുവേട്ടാ അതു മാത്രം പറയരുത്..
      ആദ്യം "കിടപ്പ്" (ഡെവിലിന്റെ) പിടികിട്ടിയത് മോളിക്കുട്ടിക്കല്ലേ..

      Delete
    4. ഞാൻ ഒന്നിനുമില്ലേയ്.... :)

      Delete
    5. ചാര്‍ളിച്ചായനെക്കൊണ്ട് തോറ്റു! :)

      Delete
  12. ഈഗിൾ ഹാസ് ലാൻഡഡ്‌ എന്ന നോവലിനെ പരിചയപ്പെടുത്തിയത് വിനുവേട്ടനാണ്.മധ്യ കാലഘട്ടത്തിലെ ...പ്രത്യേകിച്ചും നാസി/ രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലമുള്ള നോവലുകൾ ഞാനും വളരെയേറെ ഇഷ്ടപ്പെടുന്നു.ഒരു വർഷത്തിൽ അധികരിച്ച ഈ പ്രയത്നത്തിനു പിന്നിലുള്ള കഷ്ടപ്പാട് (അങ്ങനെ പറയാനാവില്ല..അത് പറഞ്ഞറിയിക്കാനാവാത്ത ഒരു ആസ്വാദനമാണല്ലോ?) മാതൃകാപരമാണ്.ക്ഷമയോടെ എങ്ങനെ എഴുതാമെന്ന് പഠിപ്പിച്ചതും വിനുവേട്ടനാണ്.ഈഗിളിന്റെ അദ്ധ്യായങ്ങൾ ഓരോ തവണ മെയിൽ ബോക്സിൽ വരുമ്പോഴും ഞാൻ ഇവിടെയെത്തും.എന്നാൽ നമ്മൾ ഇരുവരും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ സമാനത മൂലം ഈഗിളിനെ പിന്നേക്ക് മാറ്റുകയായിരുന്നു.ഇനി അത് പറ്റില്ലെന്ന് തീരുമാനിച്ചു.പത്തു സെന്റ്‌ സ്ഥലം വാങ്ങി ഞാൻ ഇവിടെ കൂടാൻ പോകുകയാണ്.

    ReplyDelete
    Replies
    1. വീണ്ടും സ്വാഗതം അരുൺഭായ്...

      ഈ സുദിനത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു... വളരെ സന്തോഷം... അന്നത്തെ കാലഘട്ടത്തെക്കുറിച്ച് വളരെയധികം ഗവേഷണം നടത്തിയിട്ടുള്ള അരുൺഭായ് വായിക്കുവാനുള്ളപ്പോൾ എന്റെ ഉത്തരവാദിത്വം ഏറുന്നു....

      Delete
    2. വൗ.. അങ്ങനെ ഗഫൂര്‍ക്കാ ദോസ്ത് ഇവിടെയെത്തി....(എന്തോ..വിനുവേട്ടന്റെ ബ്ഗ്ഗോഗിലെത്തുന്ന ആരോടും ഫ്രീയായി സംസാരിക്കാനുള്ള ആത്മവിശ്വാസം കിട്ടും...ഒരു കുടുംബാംഗത്തെപ്പോലെ..)
      അങ്ങയുടെ കഥകള്‍ വളരെ മനോഹരമാണു അരുണ്‍ഭായ്...
      നമ്മൊളൊരു എളിയ ആരാധകനും..

      Delete
    3. ഇതൊരു ക്രെഡിറ്റായി ഞാൻ വരവു വയ്ക്കുന്നു ഉണ്ടാപ്രീ... സന്തോഷം...

      പിന്നെ ഈ അരുൺഭായിയുടെ ബ്ലോഗിലേക്ക് എന്നെ കൊണ്ടുപോയത് നമ്മുടെ ശ്രീജിത്താണ് കേട്ടോ... ഞാനും ഇപ്പോൾ അരുൺഭായിയുടെ ആരാധകനാണ്...

      Delete
  13. ഞാൻ വന്നപ്പൊഴേക്കും കഞ്ഞിയും പയറും പോയിട്ട് എച്ചിലുപോലുമില്ലല്ലൊ..
    കല്ലിവല്ലിയടക്കം പല വിരുന്നുകാരേയും ഇവിടെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് കേട്ടോ

    ReplyDelete
    Replies
    1. മുരളിഭായ്... എല്ലാം നമ്മുടെ ഉണ്ടാപ്രിയുടെ പണിയാ... എന്നിട്ട് ഒരക്ഷരം പോലും മിണ്ടുന്നുണ്ടോ എന്ന് നോക്ക് ഇതുവരെ...

      Delete
    2. ഉവ്വ.. ഏഴു ദിവസമായി കഞ്ഞിയല്ലാതെ മറ്റൊന്നും കാണാതെ കിടക്കുന്നെ ഞാനെന്തോരം പഴി കേട്ടെന്റെ ഭവവാനേ..
      എന്റെ പൊന്നു ശ്രീ.. വല്ല ബിരിയാണിം ഉണ്ടാക്കിയാല്‍ പോരായിരുന്നോ..?
      കേക്കുമ്പോ തന്നെ.. ഒരിത് ഉണ്ടായിരുന്നു.

      Delete
    3. ശ്രീ... നാട്ടിൽ വരുന്ന വഴിക്ക് കോഴിക്കോട്ടെ പാരഗൺ ഹോട്ടലീന്ന് ഒരു ബിരിയാണി വാങ്ങി നമ്മുടെ ഉണ്ടാപ്രിക്ക് കൊടുത്തേക്കണേ...

      Delete
    4. ഏറ്റു, വിനുവേട്ടാ...

      [അപ്പോ ബിരിയാണി വേണ്ടവരൊക്കെ പേരു തന്നേക്ക്] ;)

      Delete
  14. ശ്രീജിത്ത് നമ്മളെ മറന്നതല്ല ശ്രീ... പുള്ളിക്കാരന്റെ മെയിൽ ഉണ്ടായിരുന്നു... ഇതാ....

    2013/5/29 SREEJITH NP

    വിനുവേട്ട, ഇവിടെ കൊച്ചി ഓഫീസില്‍ ബ്ലോഗ്‌ മുഴുവന്‍ ബ്ലോക്ക്‌ ചെയ്തു. മാത്രമല്ല കഴിഞ്ഞ രണ്ടാഴ്ച പരീക്ഷയുടെ തിരക്കാരുന്നു. ഇനി പതുക്കെ വന്നു വായിച്ചോളാം.

    ReplyDelete
    Replies
    1. ഹമ്പട കള്ളാ. അപ്പോ ഓഫീസിലിരിന്നു ബ്ലോഗു വായന ആണല്ലേ...
      എനിക്കൂടെ കൊച്ചീലൊരു പണി വാങ്ങിത്തര്വോ.?

      Delete
    2. എന്നിട്ട് വേണം ശ്രീജിത്തിനും ആയുർവേദ ചികിത്സ തുടങ്ങാൻ... കിഴിയും ഉഴിച്ചിലും... :)

      Delete
  15. hi...
    miningannanu nani katha thudakkam muthal vayikkan thudangiyath, innitha ivdethi, ivdethiyappolalle manasilayath bakki vayikkan ini divasangal kathirikkanamnu, this is........

    nan itra speedil vayichu vannitt ivde sudden break idendi vannallo...

    nan adyamayittanu jack higginsine vayikkunnath, sambhavam kollam... tharjimayum superb..thankyou verymuch...

    ReplyDelete
    Replies
    1. പ്രിയ അജ്ഞാതാ... ഒറ്റയടിക്ക് വായിച്ച് ഇവിടെ വരെ എത്തിയെന്നറിയുന്നതിൽ സന്തോഷം...

      അടുത്ത ലക്കം പോസ്റ്റ് ചെയ്യുന്നത് വരെയുള്ള ഗ്യാപ്പിൽ സ്റ്റോം വാണിങ്ങ് വായിക്കൂ...

      Delete
    2. okey.... iam going to start that, ath vayichittum next post kandillenkil.......
      ...........
      ......
      ....
      nammal onnum cheyyulla, kathirunnalle pattu..

      - gais

      Delete
    3. hi,
      i completed storm warning, but lotteyum ricterum poyennarinjappol vayikkendrnnillannu thonnippoyi, atrakkum samkadam, gerik oru asamanya sambhavam thanneyanu ketto.

      nanum tom clancy ude vakkukal kadamedukkunnu
      "higgins is the master"

      thankalude work aparam thanne, ottum kallukadiyillatha , flowulla vivarthanam. ith paranja pole oru book akkunnundo?

      mobidicnum oru yathartha manushyante kataha(by boris poloyusky) ke shesham itra akamksha janakavum hridaya hariyumaya oru novel vayikkan avasaram thannathinu nnanni..
      hats off to you .....


      Delete
    4. പ്രിയസുഹൃത്തേ...

      അടുത്ത പോസ്റ്റ് ഇടുന്നതിന് മുമ്പ് സ്റ്റോം വാണിങ്ങും വായിച്ചു കഴിഞ്ഞോ? നമ്മുടെ എച്ച്മുക്കുട്ടിയുടെ റെക്കോർഡാണല്ലോ ഭേദിച്ചു കളഞ്ഞത്... !

      സ്റ്റോം വാണിങ്ങ് ഒരു എവർ ഗ്രീൻ നോവൽ തന്നെയാണ്... വിവർത്തനം ഇഷ്ടമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം...

      ടോം ക്ലൻസിയുടെ വാക്കുകൾ എവിടെയാണ് കണ്ടത്? ഈഗിൾ ഹാസ് ലാന്റഡ് അപ്പോൾ കൈവശമുണ്ടല്ലേ...? :)

      പിന്നെ, ഒരപേക്ഷ... ഈ തറവാട്ടിലേക്ക് വരുമ്പോൾ അനോനിമസ് മുഖം‌മൂടിയുടെ ആവശ്യമെന്തിനാണ്...? ഈ കൂട്ടായ്മയുടെ ഒരു ഭാഗമായി ഞങ്ങളോടൊപ്പം കൂടിക്കൂടേ...? അതാണ് ഈ ബ്ലോഗിന്റെ പ്രത്യേകത...




      Delete
  16. jaan vacation ayirunu athanu ethaan wayikiyathu ...

    ReplyDelete
  17. വായിക്കുന്നു

    ReplyDelete
  18. ഇന്ത്യക്കാരൻ ഡോക്ടറെ പറഞ്ഞത്‌ അത്ര സുഖിച്ചില്ല കേട്ടോ!/!!!!/!

    ReplyDelete
    Replies
    1. തിളയ്ക്കണം ചോര ഞരമ്പുകളിൽ...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...