Friday, June 28, 2013

ഈഗിൾ ഹാസ് ലാന്റഡ് – 88കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി ജാക്ക് റോഗൻ പോലീസ് ഡിപ്പാർട്ട്മെന്റിലാണ് സേവനമനുഷ്ഠിക്കുന്നത്. വയസ്സ് നാൽപ്പത്തിയഞ്ച് ആയിരിക്കുന്നു. ഇക്കാലമത്രയും ത്രീ ഷിഫ്റ്റ് സിസ്റ്റത്തിൽ തന്നെ ജോലി തുടർന്നുകൊണ്ടിരിക്കുന്നത് കുറച്ചൊന്നുമല്ല അദ്ദേഹത്തെയും കുടുംബത്തെയും ബുദ്ധിമുട്ടിച്ചത്. പക്ഷേ, പോലീസിലാകുമ്പോൾ ഇതൊക്കെ തികച്ചും സ്വാഭാവികമാണെന്ന് പലപ്പോഴും അദ്ദേഹം തന്റെ പത്നിയോട് സൂചിപ്പിക്കാറുണ്ട്.

നവംബർ രണ്ടാം തീയതി ചൊവ്വാഴ്ച്ച റോഗൻ, സ്കോട്ട്‌ലന്റ് യാർഡിലെ തന്റെ ഓഫീസിൽ എത്തുമ്പോൾ രാവിലെ ഒമ്പതര മണി ആയിരുന്നു.  തലേന്ന് രാത്രി മൂസ്‌വെൽ ഹില്ലിലെ ഒരു ഐറിഷ് ക്ലബ്ബിൽ നിന്നും പിടികൂടിയ സംഘത്തെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ജോലി അവസാനിച്ചപ്പോഴേക്കും നേരം വെളുത്തിരുന്നു.  അതിന്റെ പേപ്പർ വർക്കുകൾ അവശേഷിക്കുന്നതിനാൽ ഉറങ്ങുവാൻ പോകാതെ നേരെ ഓഫീസിലേക്ക് വരികയായിരുന്നു അദ്ദേഹം.

ജോലികൾ ഏതാണ്ട് തീരാറായപ്പോഴാണ് ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ടത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയ ഡിറ്റക്ടിവ് ഇൻസ്പെക്ടർ ഫെർഗസ് ഗ്രാന്റ് ആയിരുന്നുവത്. ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ഒരു കേണലിന്റെ മകനാണ് ഗ്രാന്റ്. പോലീസ് സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി വിൻ‌ചെസ്റ്റർ & ഹെൻഡൺ പോലീസ് കോളേജിൽ നിന്നും പരിശീലനം കഴിഞ്ഞിറങ്ങിയ യുവരക്തം.

“ഫെർഗർസ് ചില പേപ്പറുകൾ കൂടി സൈൻ ചെയ്യുവാനേ ഇനി ബാക്കിയുള്ളൂ പിന്നെ ഒരു കപ്പ് കോഫി ഞാൻ വീട്ടിൽ പോകുകയാണ് നന്നായി ഒന്നുറങ്ങിയേ തീരൂഒട്ടും വിശ്രമം ലഭിച്ചില്ല ഇന്നലെ രാത്രി…”  റോഗൻ കൈ ഉയർത്തി.

“അറിയാം സർ” ഗ്രാന്റ് പറഞ്ഞു.  “ഞാൻ വരാൻ കാരണം മറ്റൊന്നാണ് അൽപ്പം മുമ്പ് അസാധാരണമായ ഒരു റിപ്പോർട്ട് ലഭിച്ചു ബർമ്മിങ്ങ്ഹാം പോലീസിൽ നിന്ന് ഒരു പക്ഷേ, താങ്കൾക്ക് താല്പര്യം തോന്നിയേക്കാവുന്ന ഒരു വിഷയം

“എന്ത് വിഷയം? പൊതുസമൂഹവുമായി ബന്ധപ്പെട്ടതോ അതോ ഐറിഷ് സെക്ഷനുമായി ബന്ധമുള്ളതോ?”

“രണ്ടും എന്ന് പറയാം

“ഓൾ റൈറ്റ്” അദ്ദേഹം പിന്നോട്ട് ചാഞ്ഞ് ഇരുന്ന് പൈപ്പ് എടുത്ത് പുകയില നിറയ്ക്കുവാൻ തുടങ്ങി. “റിപ്പോർട്ട് മുഴുവനും വായിക്കുവാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ അതുകൊണ്ട് കാര്യമെന്താണെന്ന് ചുരുക്കിപ്പറയൂ

“ഗാർവാൾഡ് എന്നൊരു പേര് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ സർ?”

പുകയില നിറയ്ക്കുന്നത് നിർത്തി അദ്ദേഹം തലയുയർത്തി.

“ആര്…? ബെൻ ഗാർവാൾഡാണോ? കഴിഞ്ഞ കുറേ വർഷങ്ങളായി ക്രൈം വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നവനല്ലേ? മിഡ്‌ലാന്റ്സിലെ കുപ്രസിദ്ധ കുറ്റവാളി

“ഇന്ന് പുലർച്ചെ അയാൾ മരണമടഞ്ഞു വെടിയേറ്റ മുറിവിലുണ്ടായ ഇൻഫെക്ഷൻ മൂലം രക്ഷപെടുത്താൻ യാതൊരു സാദ്ധ്യതയുമില്ലാത്ത അത്രയും വൈകിയാണത്രേ അയാൾ ഹോസ്പിറ്റലിൽ എത്തിയത്

റോഗൻ തീപ്പെട്ടി ഉരച്ചു. “വർഷങ്ങളായി പൊതുജനം കേൾക്കാൻ ആഗ്രഹിച്ചിരുന്ന വാർത്ത പക്ഷേ, ഇതും നമ്മുടെ ഇൻ‌വെസ്റ്റിഗേഷനുമായി എന്ത് ബന്ധം?”

“വലതുകാൽ‌മുട്ടിന്റെ ചിരട്ടയിലാണ് അയാൾക്ക് വെടിയേറ്റിരുന്നത് ഏതോ ഐറിഷ്കാരനാണ് കൃത്യം നിർവ്വഹിച്ചത് പോലും

റോഗൻ തലയുയർത്തി അയാളെ തുറിച്ച് നോക്കി. “ദാറ്റ് ഈസ് ഇന്ററസ്റ്റിങ്ങ് ആരെങ്കിലും ചതിക്കുവാൻ ശ്രമിച്ചാൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അംഗങ്ങൾ കൊടുക്കാറുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ എന്തായിരുന്നു ആ ഐറിഷ്കാരന്റെ പേർ?”  എരിഞ്ഞ് കയറിയ തീപ്പെട്ടിക്കൊള്ളിയിൽ നിന്നും വിരൽ പൊള്ളിയ അദ്ദേഹം ശപിച്ചുകൊണ്ട് അത് താഴെയിട്ടു.

“മർഫി എന്നാണ് കേട്ടത് സർ

“ഐറിഷ് പേര് തന്നെ കൂടുതൽ വിവരങ്ങൾ എന്തെങ്കിലും അറിവായിട്ടുണ്ടോ?”

“ഉണ്ട് സർ ഗാർവാൾഡിന് ഒരു സഹോദരനുണ്ട് ജ്യേഷ്ഠന്റെ അപ്രതീക്ഷിത മരണത്തിൽ തകർന്ന് പോയ അവൻ അതിന് കാരണക്കാരനായവനെ എങ്ങനെയും പിടികൂടണമെന്നും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ്...”

റോഗൻ തലകുലുക്കി. “ഇക്കാര്യത്തിൽ നമുക്ക് ഇടപെടേണ്ടി വരുമോ എന്ന് വഴിയേ നോക്കാം എന്തായിരുന്നു അവരുടെ ശത്രുതയ്ക്ക് ആധാരം?”

സംഭവത്തിന്റെ രത്നച്ചുരുക്കം കേട്ട് കഴിഞ്ഞതും റോഗൻ പുരികം ചുളിച്ചു. “ആർമി ട്രക്ക്, ജീപ്പ്, കാക്കിപ്പച്ച പെയ്ന്റ് എന്തായിരുന്നു അയാളുടെ ഉദ്ദേശ്യം?”

“ചിലപ്പോൾ ഏതെങ്കിലും ആർമി ക്യാമ്പ് ആക്രമിച്ച് ആയുധങ്ങൾ തട്ടിയെടുക്കുക എന്നതായിരിക്കാം സർ...”

റോഗൻ എഴുന്നേറ്റ് ജാലകത്തിന്നരികിലേക്ക് നടന്നു. “ഇല്ല വ്യക്തമായ തെളിവുകളില്ലാതെ അതപ്പാടെ വിശ്വസിക്കാനാവുന്നില്ല എനിക്ക് കുറേ നാളുകളായി അത്ര ആക്ടിവ് അല്ല ഐറിഷ് റിപ്പബ്ലിക്കൻ ആർമി നിങ്ങൾക്കറിയാവുന്നതാണല്ലോ അത് അത്തരത്തിലുള്ള ഒരു ആക്രമണത്തിനുള്ള കെല്പ് തൽക്കാലം അവർക്കില്ല” അദ്ദേഹം തിരികെ മേശയ്ക്കരികിലെത്തി.

“ഇങ്ങ് ഇംഗ്ലണ്ടിലും അവിടെ അയർലണ്ടിലും നാം IRA യുടെ നട്ടെല്ല് തകർത്തുകളഞ്ഞത് ഓർമ്മയില്ലേ? അവരുടെ ഭൂരിഭാഗം പ്രവർത്തകരും ഇരുമ്പഴികൾക്കുള്ളിലാണ് അത്തരം ഒരവസ്ഥയിൽ ഇങ്ങനെയൊരു പദ്ധതി അവർ തയ്യാറാക്കുകയേ ഇല്ല ഗാർവാൾഡിന്റെ സഹോദരന്റെ സംശയം എന്താണ്?” റോഗൻ ചോദിച്ചു.

“അയാളുടെ സംശയം ഏതെങ്കിലും NAAFI ഡിപ്പോയോ അതുപോലുള്ള മറ്റെന്തെങ്കിലുമോ റെയ്ഡ് ചെയ്യുവാനായിരിക്കും എന്നാണ് സൈനിക വേഷത്തിൽ ആർമി ട്രക്കിൽ സുഗമമായി ക്യാമ്പിനുള്ളിലേക്ക് പ്രവേശിക്കുക...”

“എന്നിട്ട് അമ്പതിനായിരത്തോളം പൌണ്ട് വിലമതിക്കുന്ന മദ്യവും സിഗരറ്റുമായി അനായാസം പുറത്തേക്കും കടക്കുക ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട് ഇത്തരത്തിലുള്ള കൊള്ള” റോഗൻ പറഞ്ഞു.

“എന്ന് വച്ചാൽ വെറുമൊരു കള്ളൻ എന്നതിൽ കവിഞ്ഞ് ആരുമല്ല മർഫി എന്നാണോ താങ്കളുടെ നിഗമനം?”

“എന്ന് ഞാൻ പറഞ്ഞേനെ കാൽമുട്ടിന്റെ ചിരട്ട തകർത്ത ആ ബുള്ളറ്റ് ഇല്ലായിരുന്നുവെങ്കിൽ അത്തരത്തിലുള്ള പ്രവൃത്തി IRA അംഗങ്ങളുടെ മാത്രം പ്രത്യേകതയാണ് ഈ സംഭവത്തിൽ തീർച്ചയായും എന്തോ അസ്വാഭാവികത ഞാൻ കാണുന്നു ഫെർഗസ് ഇത് കണ്ടില്ല എന്ന് നടിക്കരുത് എന്നാണ് എന്റെ അഭിപ്രായം

“ഓൾ റൈറ്റ് സർ അപ്പോൾ എന്തായിരിക്കണം നമ്മുടെ അടുത്ത നീക്കം?”

അതേക്കുറിച്ച് ചുഴിഞ്ഞ് ചിന്തിച്ചുകൊണ്ട് റോഗൻ ജാലകത്തിനരികിലേക്ക് നടന്നു. ശരത്ക്കാലം വിട പറഞ്ഞ് ശിശിരത്തിന്റെ വരവ് വിളിച്ചോതുന്ന കാലാവസ്ഥ. തെയിംസ് നദിയുടെ മുകളിലൂടെ കടന്ന് വന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന മൂടൽ മഞ്ഞ് സിക്കാമർ മരങ്ങളുടെ ഇലകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ  അൽപ്പനേരം അത് നോക്കി നിന്നിട്ട് റോഗൻ തിരിഞ്ഞു.

“ഒരു കാര്യം ഞാൻ തീരുമാനിച്ചു ഇക്കാര്യത്തിൽ നമ്മൾ എന്തായാലും ബർമ്മിങ്ങ്ഹാം പോലീസിന്റെ സഹായം തേടുന്നില്ല നമുക്ക് സ്വന്തം നിലയിൽ ഒരു അന്വേഷണം നടത്താം അതിന്റെ മുഴുവൻ ചുമതലയും നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നുഒരു കാർ വാടകയ്ക്കെടുത്ത് ഇന്ന് തന്നെ അവിടെ എത്തിച്ചേരുവാൻ നോക്കൂ IRA യുമായി ബന്ധപ്പെട്ട ഫയലുകൾ മുഴുവനും കൈവശമിരിക്കട്ടെ അവരുടെ സംഘടനയിൽ ഇപ്പോൾ ജയിലിന് പുറത്ത് കഴിയുന്നവരുടെ കഴിയുന്നിടത്തോളം ഫോട്ടോകളും ചിലപ്പോൾ ഗാർവാൾഡിന്റെ സഹോദരന് മർഫിയെ തിരിച്ചറിയാൻ കഴിഞ്ഞേക്കും

“സർ, അഥവാ അതിൽ നിന്നും ആരെയും അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ?”

“എങ്കിൽ നാം ഔദ്യോഗിക അന്വേഷണം അവിടെ നിന്നും ആരംഭിക്കുന്നു കഴിയുന്ന എല്ലാ മാർഗ്ഗങ്ങളിലൂടെയും ഡബ്ലിനിലെ സ്പെഷൽ ബ്രാഞ്ചിന് തീർച്ചയായും നമ്മെ സഹായിക്കാൻ കഴിയുംകഴിഞ്ഞ വർഷം അവരുടെ സഹപ്രവർത്തകൻ ഡിറ്റക്ടിവ് ഓബ്രീൻ IRA യുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ പക ഇപ്പോഴും നീറി നീറി നിൽക്കുകയാണ്...”

റൈറ്റ് സർ ഐ വിൽ ഗെറ്റ് മൂവിങ്ങ്” ഗ്രാന്റ് പറഞ്ഞു.

(തുടരും)

അടുത്ത ലക്കം ഇവിടെ... 

Sunday, June 23, 2013

ഈഗിൾ ഹാസ് ലാന്റഡ് – 87അതേ നിമിഷം തന്നെയാണ് നോർത്ത് സീയുടെ അപ്പുറം ലാന്റ്സ്‌വൂർട്ടിലെ റൺ‌വേയിൽ നിന്ന് ആ ഡക്കോട്ട വിമാനം കടലിന് മുകളിലേക്ക് പറന്നുയർന്നത്. ഗെറിക്ക് ഒട്ടും സമയം പാഴാക്കിയില്ല. ആയിരം അടി ഉയരം എത്തുന്നത് വരെ നേരെ മുന്നോട്ട് തന്നെ പറത്തിയതിന് ശേഷം വലതുവശത്തേക്ക് വളച്ചെടുത്ത് തീരത്തിന് നേർക്ക് നീങ്ങവേ അദ്ദേഹം വിമാനം പതുക്കെ താഴ്ത്തുവാൻ ആരംഭിച്ചു.

പാരച്യൂട്ട് ജമ്പിങ്ങ് ട്രെയ്‌നിങ്ങിന് തയ്യാറായി നിൽക്കുകയാണ് സ്റ്റെയ്നറും സംഘവും വിമാനത്തിനുള്ളിൽ. ബ്രിട്ടീഷ്‌ പാരാട്രൂപ്പേഴ്സ് ഉപയോഗിക്കുന്ന ഇനം പാരച്യൂട്ടുകളും വേഷവിധാനവും ഉപകരണങ്ങളും ആയുധങ്ങളും മറ്റുമായി തങ്ങളുടെ ഊഴം കാത്ത് നിൽക്കുകയാണ് അവർ.

“ഓൾ റൈറ്റ്.”  സ്റ്റെയ്നർ അവരുടെ ശ്രദ്ധ ക്ഷണിച്ചു.

നിരയായി നിന്നിരുന്ന അവർ ഓരോരുത്തരും തങ്ങളുടെ സ്റ്റാറ്റിക്ക് ലൈൻ, ആങ്കർ ലൈൻ കേബിളുമായി ക്ലിപ്പ് ചെയ്തു. തങ്ങളുടെ തൊട്ട് മുന്നിലുള്ളയാളുടെ ഉപകരണങ്ങൾ ശരിയായ വിധത്തിലാണോ ഘടിപ്പിച്ചിരിക്കുന്നത് എന്ന് വരിയിൽ നിന്നിരുന്ന ഓരോരുത്തരും ഉറപ്പ് വരുത്തി. വരിയിൽ ഏറ്റവും പിന്നിലായിരുന്ന പ്രെസ്റ്റൺ‌ന്റെ കാര്യം പരിശോധിക്കുവാൻ സ്റ്റെയ്നർ തന്നെ മുന്നോട്ട് വന്നു. സ്ട്രാപ്പ് മുറുക്കിക്കൊടുക്കവേ ഭയത്താൽ അയാളുടെ ദേഹം വിറയ്ക്കുന്നത് സ്റ്റെയനർക്ക് അറിയുവാൻ സാധിച്ചു.

“ഇനി വെറും പതിനഞ്ച് മിനിറ്റ് മാത്രം മനസ്സിലായോ? ഓരോരുത്തരായി പുറത്തേക്ക് ചാടുക ഇഫ് യു ആർ ഗോയിങ്ങ് റ്റു ബ്രേക്ക് എ ലെഗ്, ഡൂ ഇറ്റ് ഹിയർ നോട്ട് ഇൻ നോർഫോക്ക്” സ്റ്റെയ്നർ മുന്നറിയിപ്പ് നൽകി.

കൂട്ടച്ചിരി പടരവേ അദ്ദേഹം വരിയുടെ മുന്നിലേക്ക് നടന്ന് റിട്ടർ ന്യുമാന്റെയരികിലെത്തി. ന്യുമാൻ സ്റ്റെയ്നറുടെ സ്ട്രാപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തി.

സ്റ്റെയനർ വിമാനത്തിന്റെ പിൻഭാഗത്തെ ഡോർ ഒരു വശത്തേക്ക് സ്ലൈഡ് ചെയ്തു. അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിൽ റൂഫിൽ ചുവന്ന ലൈറ്റ് തെളിഞ്ഞു. പുറമേ ശക്തിയായ കാറ്റിന്റെ ഗർജ്ജനം.

കോക്ക്പിറ്റിലിരിക്കുന്ന ഗെറിക്ക് വിമാനത്തിന്റെ വേഗത വീണ്ടും കുറച്ചു. കടൽത്തീരത്തിന് സമാന്തരമായി പറക്കവേ വേലിയിറക്കത്തിന് ശേഷമുള്ള വിസ്താരമേറിയ അനന്തമായി നീണ്ട് കിടക്കുന്ന നനഞ്ഞ ബീച്ച് നിലാവെട്ടത്തിൽ വ്യക്തമായി കാണാറായി. ഗെറിക്കിന് സമീപം ബോമ്‌ലർ ആൾട്ടിമീറ്ററിൽ ഇമ വെട്ടാതെ നോക്കിക്കൊണ്ടിരിക്കുന്നു.

“സ്വിച്ച് ഓൺ” ഗെറിക്ക് അലറി.

ബോമ്‌ലറുടെ വിരലുകൾ ഞൊടിയിടയിൽ പ്രവർത്തിച്ചു. സ്റ്റെയ്നറുടെ തലയ്ക്ക് മുകളിൽ പച്ച ലൈറ്റ് തെളിഞ്ഞു. അദ്ദേഹം ന്യുമാന്റെ ചുമലിൽ തട്ടി. അടുത്ത നിമിഷം തുറന്ന വാതിലിലൂടെ ന്യുമാൻ പുറത്തേക്ക് മറിഞ്ഞു. തൊട്ട് പിന്നാലെ ഓരോരുത്തരായി ബ്രാൺ‌ഡ്ട് വരെയുള്ളവർ പുറത്തേക്ക് ചാടി.  ബ്രാൺ‌ഡ്ടിന് പിന്നിലായിരുന്ന പ്രെസ്റ്റൺ ചാടുവാനാവാതെ നിസ്സഹായനായി വായ് തുറന്ന് മുന്നിലെ ഇരുട്ടിലേക്ക് തുറിച്ച് നോക്കിക്കൊണ്ട് നിന്നു.

“ഗോ ഓൺ” അയാളുടെ ചുമലിൽ തട്ടി സ്റ്റെയ്നർ അലറി.

ഒരടി പിന്നോട്ട് വച്ച് വശത്തെ സ്റ്റീൽ കമ്പിയിൽ മുറുകെപ്പിടിച്ച് അയാൾ തലയാട്ടി.

“ഇല്ല…! എനിക്കതിന് കഴിയില്ല…!” അവസാനം അയാളുടെ വായിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നു.

സ്റ്റെയ്നർ കൈ മടക്കി അയാളുടെ മുഖത്ത് ആഞ്ഞൊരടി കൊടുത്തു. പിന്നെ തുറന്ന് കിടക്കുന്ന ഡോറിനരികിലേക്ക് പിടിച്ച് വലിച്ച് കൊണ്ടു വന്നു. ഡോറിന് മുകളിലെ സ്റ്റീൽ കമ്പിയിൽ ഇരുകൈകളാലും മുറുകെ പിടിച്ച് ചാടാൻ വിസമ്മതിച്ച് നിൽക്കുന്ന പ്രെസ്റ്റൺ‌‌ന്റെ പിൻഭാഗത്ത് സ്റ്റെയ്നർ ആഞ്ഞൊരു ചവിട്ട് കൊടുത്തു. ഒരു നിലവിളിയോടെ അടുത്ത നിമിഷം അയാൾ പുറത്തേക്ക് തെറിച്ചു. ആങ്കർ ലൈൻ ക്ലിപ്പ് ചെയ്ത ശേഷം പിന്നാലെ സ്റ്റെയ്നറും അയാൾക്ക് പിറകെ അന്ധകാരത്തിലേക്ക് കുതിച്ചു.


                     ***  ***  ***  *** *** *** *** *** *** ***

നാനൂറ് അടി ഉയരത്തിൽ നിന്നും താഴോട്ട് ചാടുമ്പോൾ ഭയപ്പെടുവാനും മാത്രമുള്ള സമയമൊന്നും ലഭിക്കുകയേയില്ല എന്നതാണ് യാഥാർത്ഥ്യം. താഴോട്ടുള്ള പ്രയാണത്തിനിടയിൽ കരണം മറിയുന്നത് പ്രെസ്റ്റൺ അറിയുന്നുണ്ടായിരുന്നു.  പിന്നെ പെട്ടെന്നൊരു വിറയൽ പാരച്യൂട്ട് തുറന്ന് കാറ്റ് പിടിച്ചതും വേഗതയിൽ വന്ന വ്യതിയാനം അടുത്ത നിമിഷം പൂർണ്ണമായും വിടർന്ന പാരച്യൂട്ടിന് കീഴിൽ ഒരു ഊഞ്ഞാലിലെന്ന പോലെ തൂങ്ങിക്കിടന്ന് അയാൾ പ്രയാണം തുടർന്നു.

മനോഹരമായിരുന്നു ആ കാഴ്ച. ചക്രവാളത്തിൽ വിളറി നിൽക്കുന്ന ചന്ദ്രൻ. താഴെ നനവുള്ള വിശാലമായ തീരം തീരത്തിന് അതിരിട്ടുകൊണ്ട് നുര ചിതറുന്ന തിരമാലകൾതീരത്ത് നിന്ന് അധികമകലെയല്ലാതെ കിടക്കുന്ന E-ബോട്ടിൽ നിന്നും തങ്ങളെ വീക്ഷിക്കുന്ന നാവികർ... തന്നെക്കാൾ മുന്നെ ചാടി നിലം തൊട്ടവരുടെ പാരച്യൂടുകൾ ഒരു നിരയായി തീരത്ത് പതിഞ്ഞ് കിടക്കുന്നു എല്ലാം വളരെ വ്യക്തമായി പ്രെസ്റ്റൺ കാണുന്നുണ്ടായിരുന്നു. അയാൾ മുകളിലേക്ക് എത്തി നോക്കി. അല്പം ഇടത് ഭാഗത്തായി താഴോട്ട് വരുന്ന പാരച്യൂട്ടിൽ സ്റ്റെയ്നർ തന്നേക്കാളും വേഗതയിലാണ് അദ്ദേഹം താഴോട്ട് വരുന്നതെന്ന് അയാൾക്ക് തോന്നി.

ഇരുപത് അടി നീളമുള്ള ചരടിലാണ് അരയിൽ സപ്ലൈ ബാഗ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ ആദ്യം നിലം തൊടുന്നത് സപ്ലൈ ബാഗ് ആയിരിക്കും. പരിശീലന സമയത്ത് പഠിപ്പിച്ചിരുന്നത് പോലെ തന്നെ സപ്ലൈ ബാഗ് നിലം തൊട്ടതായി മനസ്സിലാക്കിയ പ്രെസ്റ്റൺ ലാന്റിങ്ങിന് തയ്യാറായി. അൽപ്പം ശക്തിയായി തന്നെയായിരുന്നു അയാൾ നിലത്തേക്ക് പതിച്ചത്. ആ വേഗതയിൽ തന്നെ രണ്ട് വട്ടം ഉരുണ്ടതിന് ശേഷം നിമിഷാർദ്ധത്തിനുള്ളിൽ അയാൾ ചാടിയെഴുന്നേറ്റു. അപ്പോഴും കാറ്റ് നിറഞ്ഞ് നിന്നിരുന്ന പാരച്യൂട്ട് ആ നിലാവെട്ടത്തിൽ ഒരു വലിയ പുഷ്പം പോലെ തത്തിക്കളിച്ചു.

പരിശീലന സമയത്ത് നിർദ്ദേശിച്ചിരുന്നത് പോലെ പാരച്യൂട്ട് ഡീഫ്ലേറ്റ് ചെയ്യുവാൻ വേണ്ടി മുന്നോട്ട് നീങ്ങവേ അയാളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ആവേശം നിറഞ്ഞു. ജീവിതത്തിൽ ഇത് വരെയും തോന്നിയിട്ടില്ലാത്ത ആത്മവിശ്വാസവും ആനന്ദവും ദേഹമെമ്പാടും ഒരു വിറയൽ അനുഭവപ്പെടുന്നത് പോലെ തോന്നി അയാൾക്ക്.

“ഐ ഡിഡ് ഇറ്റ്…!” അയാൾ അലറി. “ഐ ഷോവ്ഡ് ദി ബാസ്റ്റർഡ്സ് ഐ ഡിഡ് ഇറ്റ്!  ഐ ഡിഡ് ഇറ്റ്…!” 


                        ***  ***  ***  *** *** *** *** *** *** ***

ആസ്റ്റണിലെ നഴ്സിങ്ങ് ഹോമിലെ ബെഡ്ഡിൽ നിശ്ചലനായി കിടക്കുകയാണ് ബെൻ ഗാർവാൾഡ്. സ്റ്റെതസ്കോപ്പ് വച്ച് ഹൃദയമിടിപ്പ് പരിശോധിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർ ദാസിനെത്തന്നെ വീക്ഷിച്ചുകൊണ്ട് റൂബൻ ഗാർവാൾഡ് കട്ടിലിനരികിൽ നിന്നു.

“ഹൌ ഈസ് ഹീ?”  റൂബൻ ആരാഞ്ഞു.

“സ്റ്റിൽ എലൈവ് ബട്ട് ഓൺലി ജസ്റ്റ്

റൂബൻ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ മുന്നോട്ട് നീങ്ങി. പിന്നെ ഡോക്ടറുടെ ചുമലിൽ പിടിച്ച് മുന്നോട്ട് തള്ളി വാതിലിനടുത്തേക്ക് കൊണ്ടുപോയി.

“എത്രയും പെട്ടെന്ന് ഒരു ആംബുലൻസ് തരപ്പെടുത്തണം ജ്യേഷ്ഠനെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് ഉടനടി മാറ്റിയേ തീരൂ

“എങ്കിൽ പോലീസ് കേസ് ആകുമെന്നത് ഉറപ്പാണ്” ദാസ് പറഞ്ഞു.

“ഡൂ യൂ തിങ്ക് ഐ കെയർ…?” റൂബൻ ശബ്ദമുയർത്തി. “എനിക്കെന്റെ ജ്യേഷ്ഠനെ ജീവനോടെ വേണം മനസ്സിലായോ? എന്റെ ജ്യേഷ്ഠനാണിത് നൌ ഗെറ്റ് മൂവിങ്ങ്

കതക് തുറന്ന് അവൻ ഡോക്ടർ ദാസിനെ പുറത്തേക്ക് തള്ളി. തിരികെ കട്ടിലിന്നരികിലേക്ക് നടക്കുമ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

“ഞാൻ വാക്ക് തരുന്നു ബെൻ” അവന്റെ സ്വരം ഇടറിയിരുന്നു. “ആ ഐറിഷ് ബാസ്റ്റർഡിനോട് ഞാൻ പകരം വീട്ടിയിരിക്കും ഏത് നരകത്തിൽ പോയിട്ടാണെങ്കിലും ഞാനത് ചെയ്തിരിക്കും

(തുടരും)


അടുത്ത ലക്കം ഇവിടെ...

Saturday, June 15, 2013

ഈഗിൾ ഹാസ് ലാന്റഡ് – 86ഏകദേശം അഞ്ച് ഏക്കറോളം വിസ്തൃതിയുള്ള എസ്റ്റേറ്റിലാണ് മെൽറ്റ്‌ഹാം ഹൌസ് സ്ഥിതി ചെയ്യുന്നത്. എട്ടടിയോളം ഉയരത്തിൽ കെട്ടിയിട്ടുള്ള മുൾവേലിയുടെ മുകളിൽ കൂടുതൽ സുരക്ഷിത്വത്തിനായി മുൾക്കമ്പിയുടെ ചുരുളുകൾ സ്ഥാപിച്ചിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ആ ബംഗ്ലാവിന്റെ ഘടനയിൽ ഡച്ച് സ്വാധീനം തെളിഞ്ഞ് കാണാമായിരുന്നു.

ഹാരി കെയ്ൻ പമീലയെ ആ എസ്റ്റേറ്റിലെ ഒരുവിധം എല്ലായിടത്തും കൊണ്ടുനടന്ന് അവിടുത്തെ കാഴ്ച്ചകൾ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട നടത്തത്തിനിടയിലെ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു അവൾ. അവസാനം ആ കുറ്റിച്ചെടികൾക്കിടയിലൂടെ അവർ ബംഗ്ലാവിന് നേർക്ക് നീങ്ങി.

“നിങ്ങളുടെ സംഘത്തിൽ എത്ര പേരുണ്ട്?” അവൾ ആരാഞ്ഞു.

“ഏതാണ്ട് തൊണ്ണൂറോളം അധികം പേരും അവിടെ ക്യാമ്പിനുള്ളിലാണ്” ദൂരെ പുൽക്കാടുകൾക്ക് അപ്പുറത്തേക്ക് ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു.

“അതെന്താ നിങ്ങൾ എന്നെ അങ്ങോട്ട് കൊണ്ടു പോയി കാണിക്കാഞ്ഞത്? സീക്രറ്റ് ട്രെയ്നിങ്ങ് വല്ലതുമാണോ അവിടെ നടക്കുന്നത്?”

“ഓ, മൈ ഗോഡ് അല്ലേയല്ല കാരണം വളരെ ലളിതംനിങ്ങളെപ്പോലെ ഒരു സൌന്ദര്യധാമത്തെ അങ്ങോട്ട് കൊണ്ടുപോയാൽ ശരിയാവില്ല  അയാൾ പുഞ്ചിരിച്ചു.

ബംഗ്ലാവിന്റെ മാടിയിൽ നിന്നും ചെറുപ്പക്കാരനായ ഒരു സൈനികൻ ഓടിയിറങ്ങി വന്ന് അയാളെ സല്യൂട്ട് ചെയ്തു.

“കേണൽ തിരികെയെത്തിയിട്ടുണ്ട് സർ മാസ്റ്റർ സർജന്റ് ഗാർവി അദ്ദേഹത്തോടൊപ്പമുണ്ട് ഇപ്പോൾ

“അതെയോ!  ഞാനിതാ വരുന്നു

വീണ്ടും സല്യൂട്ട് ചെയ്തിട്ട് അവൻ തിരികെ ഓടിപ്പോയി.

“ഓഹ് ഞാൻ വിചാരിച്ചത് നിങ്ങൾ അമേരിക്കക്കാർ കാര്യങ്ങൾ കുറച്ചൊക്കെ ലാഘവത്തോടെ എടുക്കുന്നവരായിരിക്കുമെന്നാണ്  അവൾ പരിഹാസസ്വരത്തിൽ പറഞ്ഞു.

“കേണൽ ഷഫ്റ്റോയെക്കുറിച്ച് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ് മുരടൻ എന്ന പദം തന്നെ കണ്ടുപിടിച്ചത് അയാൾക്ക് വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്” ഹാരി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.

അവർ സ്റ്റെയർകെയ്സിലൂടെ മുകളിലേക്ക് കയറി. ടെറസ്സിലെ വാതിൽ തുറന്ന് ഒരു ഓഫീസർ അവർക്ക് മുന്നിലേക്ക് ഇറങ്ങി വന്നു. ഒരു വന്യമൃഗത്തിന്റെ ശൌര്യം നിറഞ്ഞ് നിൽക്കുന്ന മുഖഭാവം. അയാൾ ആരാണെന്ന് പറയാതെ തന്നെ പമീലയ്ക്ക് മനസ്സിലായി.

“കേണൽ ഷഫ്റ്റോ ഈ മാന്യവനിതയെ പരിചയപ്പെടുത്തട്ടെ ഇത് മിസ് വെറേക്കർ” ഭവ്യതയോടെ അദ്ദേഹത്തെ സല്യൂട്ട് ചെയ്തിട്ട് ഹാരി കെയ്ൻ പറഞ്ഞു.

ഏതാണ്ട് നാല്പത്തിനാലോ നാൽപ്പത്തിയഞ്ചോ വയസ്സ് തോന്നിച്ചു കേണൽ റോബർട്ട് ഷഫ്റ്റോവിന്. വിരൂപനല്ലെങ്കിലും പരുക്കൻ രൂപഭാവങ്ങൾ. ഇടത് കണ്ണിന്റെ ഭാഗത്തേക്ക് ചരിച്ച് വച്ചിരിക്കുന്ന ഫോറേജ് ക്യാപ്പ്.  ഇടത് ഭാഗത്തെ പോക്കറ്റിന് മുകളിലായി മെഡലുകളുടെ രണ്ട് നീണ്ട നിര. ബെൽറ്റിന്റെ ഇടതുവശത്തെ തുറന്ന ഉറയിൽ പുറത്ത് കാണാവുന്ന വിധത്തിൽ വിശ്രമിക്കുന്ന കോൾട്ട് .45 റിവോൾവർ.

“നിങ്ങൾക്ക് സംഭവിച്ച അപകടത്തിൽ ഞാൻ ഖേദിക്കുന്നു, മിസ് വെറേക്കർ എന്റെ സംഘാംഗങ്ങളെക്കൊണ്ട് ഉണ്ടായ ബുദ്ധിമുട്ടിന് പരിഹാരമായി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ ഞാൻ തയ്യാറാണ്  കേണൽ ഷഫ്റ്റോ പറഞ്ഞു.

“സഹായ വാഗ്ദാനത്തിന് നന്ദി കേണൽ മേജർ കെയ്ൻ എന്നെ തിരികെ സ്റ്റഡ്ലി കോൺസ്റ്റബിളിൽ കൊണ്ടെത്തിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട് അതിനുള്ള അനുവാദം അദ്ദേഹത്തിന് നൽകുമെങ്കിൽ ധാരാളമായി എന്റെ സഹോദരൻ അവിടുത്തെ ദേവാലയത്തിലെ വികാരിയാണ്  അവൾ പറഞ്ഞു.

“അതിനെന്താ തീർച്ചയായും

ഹാരി കെയ്നോടൊപ്പം അൽപ്പനേരം കൂടി ഇനിയും ചെലവഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു അവൾക്ക്. അതിനുള്ള ഏകമാർഗ്ഗം ഇത് മാത്രമാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയായിരുന്നു അങ്ങനെയൊരു ആവശ്യം അവൾ ഉന്നയിച്ചത്.

“നാളെ രാത്രിയിൽ എന്റെ സഹോദരന്റെ വസതിയിൽ വച്ച് ചെറിയ ഒരു പാർട്ടി നടത്തുന്നുണ്ട് പ്രത്യേകിച്ചൊന്നുമില്ല സുഹൃത്തുക്കളുമായി അൽപ്പം മദ്യവും സാൻഡ്‌വിച്ചും പങ്കിടുന്നു വിരോധമില്ലെങ്കിൽ താങ്കളുടെയും മേജർ കെയ്നിന്റെയും സാന്നിദ്ധ്യം കൂടി അവിടെ പ്രതീക്ഷിക്കുന്നു...”

കേണൽ ഷഫ്റ്റോ ഒന്ന് സംശയിക്കുന്നത് പോലെ തോന്നി. എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് പിന്മാറാനാണ് അയാളുടെ ഭാവം എന്ന് മനസ്സിലാക്കിയ പമീല തന്റെ വാക്കുകൾ തുടർന്നു.

“സർ ഹെൻ‌ട്രി വില്ലഫ്ബിയും ഉണ്ടാകും തദഃവസരത്തിൽ സ്ഥലത്തെ പ്രമുഖവ്യക്തിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുണ്ടോ താങ്കൾ?”

“ഇല്ല അതിനുള്ള അവസരമുണ്ടായിട്ടില്ല..” കേണലിന്റെ കണ്ണുകൾ പ്രകാശിച്ചു.

“മിസ്സ് വെറേക്കറുടെ സഹോദരൻ ഫസ്റ്റ് പാരച്യൂട്ട് ബ്രിഗേഡിലെ അംഗമായിരുന്നു കഴിഞ്ഞ വർഷം ടുണീഷ്യയിൽ ഡ്രോപ്പ് ചെയ്യപ്പെട്ട സംഘത്തിൽ അദ്ദേഹവുമുണ്ടായിരുന്നു താങ്കൾ ഓർക്കുന്നുണ്ടോ കേണൽ, ആ ഓപ്പറേഷൻ?”  ഹാരി കെയ്ൻ ചോദിച്ചു.

“തീർച്ചയായും എങ്ങനെ മറക്കാൻ കഴിയും ആ ദൌത്യം?” കേണൽ ഷഫ്റ്റോ പറഞ്ഞു. “ആ ദൌത്യത്തിന് ശേഷം രക്ഷപെട്ട് തിരികെയെത്തി എന്ന് പറയുമ്പോൾ നിങ്ങളുടെ സഹോദരൻ ശരിക്കും അനുഭവിച്ചുകാണുമല്ലോ മിസ്സ് വെറേക്കർ?”

“അതേ അതേത്തുടർന്ന് അദ്ദേഹത്തിന് മിലിട്ടറി ക്രോസ്സ് അവാർഡ് ലഭിച്ചു സഹോദരനെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു” അവൾ പറഞ്ഞു.

“തീർച്ചയായും അങ്ങനെ തന്നെ വേണം എന്തായാലും നാളത്തെ പാർട്ടിക്ക് വരുവാൻ എനിക്ക് സന്തോഷമേയുള്ളൂ അദ്ദേഹത്തെ കാണുകയും ചെയ്യാമല്ലോ ഹാരീ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊള്ളൂ അപ്പോൾ ശരി... നാളെ കാണാം അത്യാവശ്യമായി ചില കാര്യങ്ങൾ ചെയ്ത് തീർക്കുവാനുണ്ട്  കേണൽ ഷഫ്റ്റോ അവരെ യാത്രയാക്കി.

                     ***  ***  ***  *** *** *** *** *** *** ***

ആസ്റ്റണിൽ ഡോക്ടർ ദാസിന്റെ നഴ്സിങ്ങ് ഹോമിലെ പ്രൈവറ്റ് റൂമിൽ അവശനിലയിൽ കിടക്കുകയാണ് ബെൻ ഗാർവാൾഡ്. വെടിയുണ്ടയേറ്റ് തകർന്ന കാൽമുട്ടിന്റെ അവസ്ഥ ഗുരുതരമായി തന്നെ തുടരുന്നു. വൈകുന്നേരം ഏതാണ്ട് ആറ് മണിയോടെ അയാളുടെ ബോധം നഷ്ടപ്പെട്ടു. ഡ്യൂട്ടി നഴ്സ് ഡോക്ടർ ദാസിനെ അത്യാവശ്യമായി ഫോൺ ചെയ്ത് വരുത്തിയപ്പോഴേക്കും എട്ടുമണി കഴിഞ്ഞിരുന്നു.

ഗാർവാൾഡിന്റെ നിർദ്ദേശപ്രകാരം സഹോദരൻ റൂബൻ, ഫൊഗാർട്ടിലേക്ക് മടങ്ങിയിരുന്നു. സാമി ജാക്ക്സൺന്റെ മൃതശരീരം സംശയങ്ങൾക്കിടകൊടുക്കാത്ത വിധം ഒഴിവാക്കിയില്ലെങ്കിൽ അപകടമാണ്. അവരുടെ അധോലോക സംഘത്തിന്റെ ഭാഗമായ ഒരു കച്ചവടക്കാരനിൽ നിന്നും റൂബൻ ഒരു ശവപ്പെട്ടി സംഘടിപ്പിച്ച് ഒരു സ്വകാര്യ സെമിത്തേരിയിൽ സാമിയുടെ മൃതദേഹം മറവു ചെയ്തു. ഇതിന് മുമ്പും അവർ ഇത്തരം അനഭിലഷണീയ മൃതദേഹങ്ങൾ ഒഴിവാക്കിയിരുന്നത് ഈ രീതിയിൽ തന്നെയായിരുന്നു.

എല്ലാം കഴിഞ്ഞ് റൂബൻ തിരികെ നഴ്സിങ്ങ് ഹോമിലെത്തിയപ്പോൾ രാത്രി പത്ത് മണിയോടടുത്തിരുന്നു. മുഖമാസകലം വിയർപ്പ് പൊടിഞ്ഞ് വേദനയോടെ ഞരങ്ങിക്കൊണ്ട് ഇരു വശത്തേക്കും തിരിയുവാൻ ശ്രമിക്കുകയാണ് ബെൻ ഗാർവാൾഡ്.

ഡോക്ടർ ദാസ്, ഗാർവാൾഡിന്റെ കാൽമുട്ടിന് മുകളിലെ ഷീറ്റ് ഉയർത്തി. മാംസം അഴുകിയ ദുർഗന്ധം അവിടെങ്ങും പരന്നു. റൂബൻ തന്റെ സഹോദരന്റെ മുറിവിലേക്ക് സൂക്ഷിച്ച് നോക്കി. ഭീഭത്സമായ ആ കാഴ്ച്ച കണ്ട് അവൻ അമ്പരപ്പോടെ വിളിച്ചു.

“ബെൻ…?

ഗാർവാൾഡ് പതുക്കെ കണ്ണുകൾ തുറന്നു. ഒരു നിമിഷം അവനെ മനസ്സിലായില്ലെങ്കിലും അടുത്ത നിമിഷം അയാൾ വേദനയോടെ പുഞ്ചിരിച്ചു.

“റൂബൻ എല്ലാം ശരിയാക്കിയോ? സാമിയെ ഒഴിവാക്കിയോ?”

“ഒരു മനുഷ്യൻ പോലും അറിയാത്ത വിധം

ഗാർവാൾഡ് കണ്ണുകളടച്ചു. റൂബൻ ഡോക്ടറുടെ നേർക്ക് തിരിഞ്ഞു.

“സ്ഥിതി ഗുരുതരമാണോ ഡോക്ടർ?”

“വളരെ ഗുരുതരം ആ ഭാഗത്തേക്കുള്ള രക്തചംക്രമണം നിലയ്ക്കാനുള്ള സാദ്ധ്യത വളരെയേറെയാണ് അങ്ങനെ സംഭവിച്ചാൽ കാൽ മുറിച്ച് കളയേണ്ടി വരും ഇക്കാര്യം ഞാൻ ഇതിന് മുമ്പ് തന്നെ പറഞ്ഞതാണ്

“ഓ, മൈ ഗോഡ് സ്ഥിതി ഇത്രയും വഷളാവുന്നതിന് മുമ്പ് ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു  റൂബൻ വിഷമത്തോടെ പറഞ്ഞു.

ഗാർവാൾഡ് വീണ്ടും കണ്ണുകൾ തുറന്ന് ദ്വേഷ്യത്തോടെ അവനെ നോക്കി. പിന്നെ അവന്റെ കൈത്തണ്ടയിൽ പിടിച്ചു.  “ഒരു ഹോസ്പിറ്റലിലും പോകുന്നില്ല കേട്ടല്ലോ എന്താണ് നിനക്ക് വേണ്ടത്? വർഷങ്ങളോളം പോലീസിന്റെ കണ്ണ് വെട്ടിച്ച് നടന്നിട്ട് ഇപ്പോൾ അവരുടെ മുന്നിൽ ചെന്ന് തല വച്ചു കൊടുക്കാനോ?”

അയാൾ വീണ്ടും കണ്ണുകളടച്ചു.

“ഒരു മാർഗ്ഗം കൂടി ബാക്കിയുണ്ട് പെനിസിലിൻ എന്ന പേരിൽ ഒരു മരുന്നുണ്ട് കേട്ടിട്ടുണ്ടോ അതേക്കുറിച്ച്?” ഡോക്ടർ ദാസ് ചോദിച്ചു.

“കേട്ടിട്ടുണ്ടോ എന്നോ തീർച്ചയായും എന്തിനെയും സുഖപ്പെടുത്തുമെന്നല്ലേ അവർ പറയുന്നത് പക്ഷേ, അത് ലഭിക്കണമെങ്കിൽ കരിഞ്ചന്തയിൽ കുറച്ചൊന്നും എറിഞ്ഞാൽ പോരാ പണം” റൂബൻ പറഞ്ഞു.

“അതേ ഇതുപോലുള്ള സന്ദർഭങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ കഴിവുള്ള മരുന്ന് കുറച്ച് പെനിസിലിൻ സംഘടിപ്പിക്കുവാൻ കഴിയുമോ നിങ്ങൾക്ക് ഇപ്പോ‍ൾ? ഇന്ന് രാത്രി തന്നെ?”  ദാസ്  ആരാഞ്ഞു.

“ബർമ്മിങ്ങ്ഹാമിൽ എവിടെയുണ്ടെങ്കിലും ഒരു മണിക്കൂറിനുള്ളിൽ ഞാനത് ഇവിടെയെത്തിച്ചിരിക്കും” വാതിലിന് നേർക്ക് നടന്നിട്ട് റൂബൻ പെട്ടെന്ന് തിരിഞ്ഞു.  “പക്ഷേ, ഒരു കാര്യം ജ്യേഷ്ഠൻ എങ്ങാനും മരിക്കാനിടയായാൽ ഒപ്പം നിങ്ങളും യാത്രയായിരിക്കും പരലോകത്തേക്ക് ഓർമ്മയിരിക്കട്ടെ

കതക് വലിച്ചടച്ച് കൊടുങ്കാറ്റ് പോലെ റൂബൻ പുറത്തേക്ക് നടന്നു.

(തുടരും)


അടുത്ത ലക്കം ഇവിടെ...