Sunday, June 23, 2013

ഈഗിൾ ഹാസ് ലാന്റഡ് – 87അതേ നിമിഷം തന്നെയാണ് നോർത്ത് സീയുടെ അപ്പുറം ലാന്റ്സ്‌വൂർട്ടിലെ റൺ‌വേയിൽ നിന്ന് ആ ഡക്കോട്ട വിമാനം കടലിന് മുകളിലേക്ക് പറന്നുയർന്നത്. ഗെറിക്ക് ഒട്ടും സമയം പാഴാക്കിയില്ല. ആയിരം അടി ഉയരം എത്തുന്നത് വരെ നേരെ മുന്നോട്ട് തന്നെ പറത്തിയതിന് ശേഷം വലതുവശത്തേക്ക് വളച്ചെടുത്ത് തീരത്തിന് നേർക്ക് നീങ്ങവേ അദ്ദേഹം വിമാനം പതുക്കെ താഴ്ത്തുവാൻ ആരംഭിച്ചു.

പാരച്യൂട്ട് ജമ്പിങ്ങ് ട്രെയ്‌നിങ്ങിന് തയ്യാറായി നിൽക്കുകയാണ് സ്റ്റെയ്നറും സംഘവും വിമാനത്തിനുള്ളിൽ. ബ്രിട്ടീഷ്‌ പാരാട്രൂപ്പേഴ്സ് ഉപയോഗിക്കുന്ന ഇനം പാരച്യൂട്ടുകളും വേഷവിധാനവും ഉപകരണങ്ങളും ആയുധങ്ങളും മറ്റുമായി തങ്ങളുടെ ഊഴം കാത്ത് നിൽക്കുകയാണ് അവർ.

“ഓൾ റൈറ്റ്.”  സ്റ്റെയ്നർ അവരുടെ ശ്രദ്ധ ക്ഷണിച്ചു.

നിരയായി നിന്നിരുന്ന അവർ ഓരോരുത്തരും തങ്ങളുടെ സ്റ്റാറ്റിക്ക് ലൈൻ, ആങ്കർ ലൈൻ കേബിളുമായി ക്ലിപ്പ് ചെയ്തു. തങ്ങളുടെ തൊട്ട് മുന്നിലുള്ളയാളുടെ ഉപകരണങ്ങൾ ശരിയായ വിധത്തിലാണോ ഘടിപ്പിച്ചിരിക്കുന്നത് എന്ന് വരിയിൽ നിന്നിരുന്ന ഓരോരുത്തരും ഉറപ്പ് വരുത്തി. വരിയിൽ ഏറ്റവും പിന്നിലായിരുന്ന പ്രെസ്റ്റൺ‌ന്റെ കാര്യം പരിശോധിക്കുവാൻ സ്റ്റെയ്നർ തന്നെ മുന്നോട്ട് വന്നു. സ്ട്രാപ്പ് മുറുക്കിക്കൊടുക്കവേ ഭയത്താൽ അയാളുടെ ദേഹം വിറയ്ക്കുന്നത് സ്റ്റെയനർക്ക് അറിയുവാൻ സാധിച്ചു.

“ഇനി വെറും പതിനഞ്ച് മിനിറ്റ് മാത്രം മനസ്സിലായോ? ഓരോരുത്തരായി പുറത്തേക്ക് ചാടുക ഇഫ് യു ആർ ഗോയിങ്ങ് റ്റു ബ്രേക്ക് എ ലെഗ്, ഡൂ ഇറ്റ് ഹിയർ നോട്ട് ഇൻ നോർഫോക്ക്” സ്റ്റെയ്നർ മുന്നറിയിപ്പ് നൽകി.

കൂട്ടച്ചിരി പടരവേ അദ്ദേഹം വരിയുടെ മുന്നിലേക്ക് നടന്ന് റിട്ടർ ന്യുമാന്റെയരികിലെത്തി. ന്യുമാൻ സ്റ്റെയ്നറുടെ സ്ട്രാപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തി.

സ്റ്റെയനർ വിമാനത്തിന്റെ പിൻഭാഗത്തെ ഡോർ ഒരു വശത്തേക്ക് സ്ലൈഡ് ചെയ്തു. അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിൽ റൂഫിൽ ചുവന്ന ലൈറ്റ് തെളിഞ്ഞു. പുറമേ ശക്തിയായ കാറ്റിന്റെ ഗർജ്ജനം.

കോക്ക്പിറ്റിലിരിക്കുന്ന ഗെറിക്ക് വിമാനത്തിന്റെ വേഗത വീണ്ടും കുറച്ചു. കടൽത്തീരത്തിന് സമാന്തരമായി പറക്കവേ വേലിയിറക്കത്തിന് ശേഷമുള്ള വിസ്താരമേറിയ അനന്തമായി നീണ്ട് കിടക്കുന്ന നനഞ്ഞ ബീച്ച് നിലാവെട്ടത്തിൽ വ്യക്തമായി കാണാറായി. ഗെറിക്കിന് സമീപം ബോമ്‌ലർ ആൾട്ടിമീറ്ററിൽ ഇമ വെട്ടാതെ നോക്കിക്കൊണ്ടിരിക്കുന്നു.

“സ്വിച്ച് ഓൺ” ഗെറിക്ക് അലറി.

ബോമ്‌ലറുടെ വിരലുകൾ ഞൊടിയിടയിൽ പ്രവർത്തിച്ചു. സ്റ്റെയ്നറുടെ തലയ്ക്ക് മുകളിൽ പച്ച ലൈറ്റ് തെളിഞ്ഞു. അദ്ദേഹം ന്യുമാന്റെ ചുമലിൽ തട്ടി. അടുത്ത നിമിഷം തുറന്ന വാതിലിലൂടെ ന്യുമാൻ പുറത്തേക്ക് മറിഞ്ഞു. തൊട്ട് പിന്നാലെ ഓരോരുത്തരായി ബ്രാൺ‌ഡ്ട് വരെയുള്ളവർ പുറത്തേക്ക് ചാടി.  ബ്രാൺ‌ഡ്ടിന് പിന്നിലായിരുന്ന പ്രെസ്റ്റൺ ചാടുവാനാവാതെ നിസ്സഹായനായി വായ് തുറന്ന് മുന്നിലെ ഇരുട്ടിലേക്ക് തുറിച്ച് നോക്കിക്കൊണ്ട് നിന്നു.

“ഗോ ഓൺ” അയാളുടെ ചുമലിൽ തട്ടി സ്റ്റെയ്നർ അലറി.

ഒരടി പിന്നോട്ട് വച്ച് വശത്തെ സ്റ്റീൽ കമ്പിയിൽ മുറുകെപ്പിടിച്ച് അയാൾ തലയാട്ടി.

“ഇല്ല…! എനിക്കതിന് കഴിയില്ല…!” അവസാനം അയാളുടെ വായിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നു.

സ്റ്റെയ്നർ കൈ മടക്കി അയാളുടെ മുഖത്ത് ആഞ്ഞൊരടി കൊടുത്തു. പിന്നെ തുറന്ന് കിടക്കുന്ന ഡോറിനരികിലേക്ക് പിടിച്ച് വലിച്ച് കൊണ്ടു വന്നു. ഡോറിന് മുകളിലെ സ്റ്റീൽ കമ്പിയിൽ ഇരുകൈകളാലും മുറുകെ പിടിച്ച് ചാടാൻ വിസമ്മതിച്ച് നിൽക്കുന്ന പ്രെസ്റ്റൺ‌‌ന്റെ പിൻഭാഗത്ത് സ്റ്റെയ്നർ ആഞ്ഞൊരു ചവിട്ട് കൊടുത്തു. ഒരു നിലവിളിയോടെ അടുത്ത നിമിഷം അയാൾ പുറത്തേക്ക് തെറിച്ചു. ആങ്കർ ലൈൻ ക്ലിപ്പ് ചെയ്ത ശേഷം പിന്നാലെ സ്റ്റെയ്നറും അയാൾക്ക് പിറകെ അന്ധകാരത്തിലേക്ക് കുതിച്ചു.


                     ***  ***  ***  *** *** *** *** *** *** ***

നാനൂറ് അടി ഉയരത്തിൽ നിന്നും താഴോട്ട് ചാടുമ്പോൾ ഭയപ്പെടുവാനും മാത്രമുള്ള സമയമൊന്നും ലഭിക്കുകയേയില്ല എന്നതാണ് യാഥാർത്ഥ്യം. താഴോട്ടുള്ള പ്രയാണത്തിനിടയിൽ കരണം മറിയുന്നത് പ്രെസ്റ്റൺ അറിയുന്നുണ്ടായിരുന്നു.  പിന്നെ പെട്ടെന്നൊരു വിറയൽ പാരച്യൂട്ട് തുറന്ന് കാറ്റ് പിടിച്ചതും വേഗതയിൽ വന്ന വ്യതിയാനം അടുത്ത നിമിഷം പൂർണ്ണമായും വിടർന്ന പാരച്യൂട്ടിന് കീഴിൽ ഒരു ഊഞ്ഞാലിലെന്ന പോലെ തൂങ്ങിക്കിടന്ന് അയാൾ പ്രയാണം തുടർന്നു.

മനോഹരമായിരുന്നു ആ കാഴ്ച. ചക്രവാളത്തിൽ വിളറി നിൽക്കുന്ന ചന്ദ്രൻ. താഴെ നനവുള്ള വിശാലമായ തീരം തീരത്തിന് അതിരിട്ടുകൊണ്ട് നുര ചിതറുന്ന തിരമാലകൾതീരത്ത് നിന്ന് അധികമകലെയല്ലാതെ കിടക്കുന്ന E-ബോട്ടിൽ നിന്നും തങ്ങളെ വീക്ഷിക്കുന്ന നാവികർ... തന്നെക്കാൾ മുന്നെ ചാടി നിലം തൊട്ടവരുടെ പാരച്യൂടുകൾ ഒരു നിരയായി തീരത്ത് പതിഞ്ഞ് കിടക്കുന്നു എല്ലാം വളരെ വ്യക്തമായി പ്രെസ്റ്റൺ കാണുന്നുണ്ടായിരുന്നു. അയാൾ മുകളിലേക്ക് എത്തി നോക്കി. അല്പം ഇടത് ഭാഗത്തായി താഴോട്ട് വരുന്ന പാരച്യൂട്ടിൽ സ്റ്റെയ്നർ തന്നേക്കാളും വേഗതയിലാണ് അദ്ദേഹം താഴോട്ട് വരുന്നതെന്ന് അയാൾക്ക് തോന്നി.

ഇരുപത് അടി നീളമുള്ള ചരടിലാണ് അരയിൽ സപ്ലൈ ബാഗ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ ആദ്യം നിലം തൊടുന്നത് സപ്ലൈ ബാഗ് ആയിരിക്കും. പരിശീലന സമയത്ത് പഠിപ്പിച്ചിരുന്നത് പോലെ തന്നെ സപ്ലൈ ബാഗ് നിലം തൊട്ടതായി മനസ്സിലാക്കിയ പ്രെസ്റ്റൺ ലാന്റിങ്ങിന് തയ്യാറായി. അൽപ്പം ശക്തിയായി തന്നെയായിരുന്നു അയാൾ നിലത്തേക്ക് പതിച്ചത്. ആ വേഗതയിൽ തന്നെ രണ്ട് വട്ടം ഉരുണ്ടതിന് ശേഷം നിമിഷാർദ്ധത്തിനുള്ളിൽ അയാൾ ചാടിയെഴുന്നേറ്റു. അപ്പോഴും കാറ്റ് നിറഞ്ഞ് നിന്നിരുന്ന പാരച്യൂട്ട് ആ നിലാവെട്ടത്തിൽ ഒരു വലിയ പുഷ്പം പോലെ തത്തിക്കളിച്ചു.

പരിശീലന സമയത്ത് നിർദ്ദേശിച്ചിരുന്നത് പോലെ പാരച്യൂട്ട് ഡീഫ്ലേറ്റ് ചെയ്യുവാൻ വേണ്ടി മുന്നോട്ട് നീങ്ങവേ അയാളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ആവേശം നിറഞ്ഞു. ജീവിതത്തിൽ ഇത് വരെയും തോന്നിയിട്ടില്ലാത്ത ആത്മവിശ്വാസവും ആനന്ദവും ദേഹമെമ്പാടും ഒരു വിറയൽ അനുഭവപ്പെടുന്നത് പോലെ തോന്നി അയാൾക്ക്.

“ഐ ഡിഡ് ഇറ്റ്…!” അയാൾ അലറി. “ഐ ഷോവ്ഡ് ദി ബാസ്റ്റർഡ്സ് ഐ ഡിഡ് ഇറ്റ്!  ഐ ഡിഡ് ഇറ്റ്…!” 


                        ***  ***  ***  *** *** *** *** *** *** ***

ആസ്റ്റണിലെ നഴ്സിങ്ങ് ഹോമിലെ ബെഡ്ഡിൽ നിശ്ചലനായി കിടക്കുകയാണ് ബെൻ ഗാർവാൾഡ്. സ്റ്റെതസ്കോപ്പ് വച്ച് ഹൃദയമിടിപ്പ് പരിശോധിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർ ദാസിനെത്തന്നെ വീക്ഷിച്ചുകൊണ്ട് റൂബൻ ഗാർവാൾഡ് കട്ടിലിനരികിൽ നിന്നു.

“ഹൌ ഈസ് ഹീ?”  റൂബൻ ആരാഞ്ഞു.

“സ്റ്റിൽ എലൈവ് ബട്ട് ഓൺലി ജസ്റ്റ്

റൂബൻ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ മുന്നോട്ട് നീങ്ങി. പിന്നെ ഡോക്ടറുടെ ചുമലിൽ പിടിച്ച് മുന്നോട്ട് തള്ളി വാതിലിനടുത്തേക്ക് കൊണ്ടുപോയി.

“എത്രയും പെട്ടെന്ന് ഒരു ആംബുലൻസ് തരപ്പെടുത്തണം ജ്യേഷ്ഠനെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് ഉടനടി മാറ്റിയേ തീരൂ

“എങ്കിൽ പോലീസ് കേസ് ആകുമെന്നത് ഉറപ്പാണ്” ദാസ് പറഞ്ഞു.

“ഡൂ യൂ തിങ്ക് ഐ കെയർ…?” റൂബൻ ശബ്ദമുയർത്തി. “എനിക്കെന്റെ ജ്യേഷ്ഠനെ ജീവനോടെ വേണം മനസ്സിലായോ? എന്റെ ജ്യേഷ്ഠനാണിത് നൌ ഗെറ്റ് മൂവിങ്ങ്

കതക് തുറന്ന് അവൻ ഡോക്ടർ ദാസിനെ പുറത്തേക്ക് തള്ളി. തിരികെ കട്ടിലിന്നരികിലേക്ക് നടക്കുമ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

“ഞാൻ വാക്ക് തരുന്നു ബെൻ” അവന്റെ സ്വരം ഇടറിയിരുന്നു. “ആ ഐറിഷ് ബാസ്റ്റർഡിനോട് ഞാൻ പകരം വീട്ടിയിരിക്കും ഏത് നരകത്തിൽ പോയിട്ടാണെങ്കിലും ഞാനത് ചെയ്തിരിക്കും

(തുടരും)


അടുത്ത ലക്കം ഇവിടെ...

68 comments:

 1. ദിനങ്ങൾ അടുത്തുകൊണ്ടിരിക്കുന്നു... നോർഫോക്കിലേക്ക് പറക്കുവാൻ ഇനി ദിവസങ്ങൾ മാത്രം...

  ReplyDelete
  Replies
  1. പതുക്കെ പോയാൽ മതി.. നമുക്ക് തിരക്കൊന്നുമില്ലല്ലൊ.. :)

   Delete
  2. ഇത് കഴിയുമ്പോഴേക്കും അടുത്ത പണി റെഡിയാവണമല്ലോ അല്ലേ...?

   Delete
 2. പാരാജംപിംഗ് കാണുമ്പോള്‍ ഒന്ന് ചാടണമെന്ന് തോന്നും

  ങ്ഹാ...ഇനിയിപ്പോ ഇതുപോലെ വല്ല നോവലും വായിച്ച് മോഹം സഫലമാക്കാം

  ReplyDelete
  Replies
  1. ഇത്തവണ അജിത്തേട്ടന്‍ സ്ഥാനം തിരിച്ചു പിടിച്ചല്ലോ :)

   Delete
  2. അജിത്തേട്ടനെ നമ്മുടെ ആസ്ഥാന ‘നടയടി’-ക്കാരനായി പ്രഖ്യാപിച്ചാലോ? :)

   Delete
  3. അതൊരു കാര്യമാണ്... അങ്ങനെ തന്നെയാവട്ടെ...

   Delete
 3. ഞാന്‍ ഉടയ്ക്കാന്‍ കൊണ്ടുവന്ന തേങ്ങ അജിത്തെട്ടന്‍ ഉടച്ചതിനാല്‍, ഞാന്‍ മാങ്ങാ ഉടയ്ക്കുന്നു.

  ഈ യാത്രാ വിമാനങ്ങളില്‍ ഇവന്മാര്‍ എന്താ പാരചൂട്ട് വെയ്ക്കാത്തത്‌ എന്ന് എനിക്ക് സംശയം ഉണ്ടാരുന്നു. ഇതിനൊക്കെ പ്രത്യേക പരിശീലനം വേണമല്ലേ..? ചുമ്മാതെയല്ല അവന്മാര്‍ വെയ്ക്കാത്തത്‌.

  ReplyDelete
  Replies
  1. ആഹാ... ശ്രീജിത്ത് എത്തിയല്ലോ

   Delete
  2. (ഒരു കഷണം മാങ്ങ എനിക്കും തരണേ..)

   ഒരു അപകടമുണ്ടായാൽ വിമാനത്തിലെ ‘ഓക്സിജൻ മാസ്ക്’ പോലും ഉപകാരപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല.. ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടാലായി.. :)

   Delete
  3. അല്ലെങ്കിലും ഈ വിമാനയാത്ര എന്ന് പറയുന്നത് ഒരു നൂൽപ്പാലത്തിലൂടെയുള്ള യാത്രയല്ലേ...

   Delete
  4. ചുമ്മാ പേടിപ്പിക്കല്ലേ വിനുവേട്ട,
   മൂന്ന് മാസം കൂടുമ്പോള്‍ നാട്ടില്‍ പോകാന്‍ ഉള്ളതാ.

   Delete
  5. മഴക്കാലമാ... നല്ല എണ്ണം പറഞ്ഞ എയർപോക്കറ്റുകൾ ധാരളമുണ്ടാകും... ഗോവയുടെ തീരത്തോട് അടുക്കുമ്പോൾ വിവരം മനസ്സിലായി തുടങ്ങും...

   Delete
 4. എനിക്ക് ഇതൊക്കെ വായിച്ചാലും വിമാനത്തീന്ന് ചാടാന്‍ മോഹം വരില്ല.. ഇതേ വരെ ഒരു പശുക്കുട്ടി പാരച്യൂട്ടില്‍ ഭൂമിയിലിറങ്ങീട്ടില്ല.

  എന്നാലും ആ വിളറിയ ചന്ദ്രനെ കാണുന്നത് കേമം തന്നെ... ആകെപ്പാടെ വായിച്ചിട്ട് വലിയ ഇഷ്ടമായി..

  റൂബന്‍ ഡെവ്ലിനെ പറ്റി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല... ദ്രോഹിക്കാന്‍ തുടങ്ങിയത് റൂബന്‍റെ ചേട്ടന്‍ തന്നെ അല്ലേ... ഇതാണ് മനുഷ്യരുടെ ഒരു കാര്യം.. അടി ചോദിച്ചു മേടിക്കും... എന്നിട്ട് പിന്നെ പ്രതികാരം ചെയ്യലാണ്..

  വിവര്‍ത്തനം ഇഷ്ടപ്പെട്ടു കേട്ടോ.

  ReplyDelete
  Replies
  1. പണ്ടേതോ നായ്ക്കുട്ടി ബലൂണിൽ കയറി പറന്ന കഥ കേട്ടിട്ടുണ്ട്.. പശുക്കുട്ടിയാണെന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല.. ധൈര്യം വേണം, ധൈര്യം.. :)

   Delete
  2. വിവർത്തനം രസിക്കുന്നു എന്നറിയുന്നതിൽ സന്തോഷം... മനുഷ്യസ്വഭാവം വളരെ കൃത്യമായി നിരീക്ഷിച്ചു പശുക്കുട്ടി...

   Delete
 5. ആഹാ നിങ്ങൾ രണ്ടും ചാടാൻ റെഡി
  ആണോ?ഞാൻ ഇല്ല.അടുത്ത
  ആഴ്ച നാട്ടിൽ പോണം.വന്നിട്ട്
  ആലോചിക്കാം.

  ReplyDelete
  Replies
  1. അപ്പോൾ ഇനി ഒരു മാസം ഈ വഴി നോക്കണ്ട അല്ലേ വിൻസന്റ് മാഷേ?

   Delete
 6. ഇനിയിപ്പൊ ചാടാനൊന്നും വയ്യാ വിനുവേട്ടാ...
  പിന്നെ വിനുവേട്ടൻ പിന്നീന്ന് തള്ളീടാണെങ്കിൽ ഒരു കൈ നോക്കാം....!!
  പക്ഷെ,അതിനു മുൻപ് ആ അജിത്തേട്ടനേം പശുക്കുട്ടീനേം തള്ളീടണം. എന്നാലെ ഞാൻ സമ്മതിക്കൂ...

  ഗൌരവം കൂടി വരുന്നു കഥക്ക്.
  ആശംസകൾ....

  ReplyDelete
  Replies
  1. എന്നിട്ട് വേണം അവർ രണ്ടുപേരും കൂടി എന്നെ തള്ളിയിടാൻ... :)

   Delete
 7. പ്രെസ്റ്റന്റെ ജമ്പിങ്ങ് ആദ്യം ഒന്ന് അമ്പരപ്പിച്ചു എങ്കിലും ഭംഗിയായി അവസാനിച്ചല്ലോ...

  റൂബന്‍ ഡെവ്‌ലിനുമായി മുട്ടാന്‍ തന്നെ തീരുമാനിച്ചോ?

  ReplyDelete
  Replies
  1. വേണ്ടാ വേണ്ടാന്ന് ഞാൻ പറഞ്ഞതാ.. പക്ഷേ ആ ചെക്കൻ കേൾക്കണ്ടെ.. മുട്ടിയേച്ച് വരട്ടെ.. ഹല്ല പിന്നെ..

   Delete
  2. അതിന്റെ ഉത്തരത്തിനായി നമുക്ക് കാത്തിരിക്കാം ...

   Delete
  3. ഹഹ. അതെയതെ :)

   Delete
 8. ശരിക്കും ചാടീയ പോലെ തന്നെ ഒരു ഫീലിങ്ങ്..
  പ്രെസ്റ്റൺ- ന്റെ അവസ്ഥ ശരിക്കും മനസ്സിലാവും..

  ഈയ്യടുത്ത കാലത്ത് അമ്യൂസ്മെന്റ് പാര്‍ക്കില്‍ വച്ചെനിക്കും പെട്ടന്നൊരു ഫീലിങ്ങ്..
  കര്‍ത്താവെ..ദിദായിരുക്കുമോ അവസാനം- ന്ന്....

  ReplyDelete
  Replies
  1. അല്ല, അമ്യൂസ്മെന്റ് പാര്‍ക്കില്‍ വച്ച് എന്തു കുരുത്തക്കേട് ചെയ്തിട്ടാ ആരോ പിടിച്ച് തള്ളിയിടാന്‍ നോക്കിയത്? അതു പറ...
   :)

   Delete
  2. ഇത് അതൊന്നുമല്ല ശ്രീക്കുട്ടാ.. ചാർളിച്ചായൻ അവിടത്തെ ‘ജയന്റ് വീലിൽ’ കയറി.. അത് കറങ്ങി താഴേയ്ക്ക് വരുമ്പോൾ ഒരു ഫീലിംഗ് ഉണ്ടല്ലോ, അതിന്റെ കാര്യമാണ് പറഞ്ഞത്.. (വെറുതെ തെറ്റിദ്ധരിക്കല്ലേ..)

   Delete
  3. ഉണ്ടാപ്രീ... ദേ... ഇതുപോലെ ആയിരുന്നോ ആ ഫീലിങ്ങ് എന്ന് ഒന്ന് നോക്കിക്കേ...

   Delete
 9. ഞാനും നേരത്തേ എത്തീട്ടോ.കഥ ഗംഭീരമായി വരുന്നു. ഇപ്രാവശ്യം ഇത്തിരി സീരിയസ് ആണല്ലോ.

  ReplyDelete
  Replies
  1. കഴിഞ്ഞ രണ്ട് ലക്കങ്ങളിൽ കണ്ടില്ലല്ലോ എഴുത്തുകാരിച്ചേച്ചീ...

   Delete
 10. എഴുത്ത് വായിച്ച് വന്നപ്പോൾ ചാടിയ കൂട്ടത്തിൽ ഞാൻ ഉള്ളതായി തോന്നി, ഒരു കാളൽ

  ReplyDelete
  Replies
  1. പ്രെസ്റ്റണുമായി താദാത്മ്യം പ്രാപിച്ചുവല്ലേ ഷാജു...?

   Delete
 11. പിന്നെയും ഒരു പാരച്യുട്ട് ചാട്ടം. പ്രെസ്റ്റനും ഗെറിക്കും, ധൈര്യത്തിന്റെ കാര്യത്തില്‍ രണ്ടുപേരും രണ്ടറ്റങ്ങളില്‍ നില്‍ക്കുന്നവര്‍.
  ദാസ്‌ ഡോക്ടര്‍ പുലിവാല് പിടിച്ചു അല്ലെ.

  ReplyDelete
  Replies
  1. രണ്ടറ്റ് നിന്നാലെന്താ, രണ്ടാളും നിലത്ത് കാലുകുത്തിയല്ലോ..

   ചേച്ചി കുറച്ചുദിവസമായല്ലോ ആ ഡോക്ടറുടെ പിന്നാലെ കൂടിയിട്ട്.. അങ്ങേരുടെ പൊഗ കണ്ടിട്ടേ അടങ്ങൂ, അല്ലേ.. :)

   Delete
  2. സുകന്യാജി, ഗെറിക്ക് അല്ല... സ്റ്റെയ്നറാണ് ഒപ്പം ചാടിയത്... ഗെറിക്ക് വിമാനത്തിന്റെ പൈലറ്റാണ്...

   ഡോക്ടർ ദാസ് ശരിക്കും പുലിവാല് പിടിച്ചു... മേപ്പട്ടും ഉഴിയാൻ വയ്യ, കീഴപ്പട്ടും ഉഴിയാൻ വയ്യ എന്ന അവസ്ഥയിലായി... (പാലക്കാട് ഭാഷയിൽ ഇങ്ങനെ തന്നെയല്ലേ പറയുക...? )

   Delete
 12. ഇത്തവണ ഞാൻ താമസിച്ചു പോയി.. ‘ലീവ് ലെറ്റർ’ കൊണ്ടുവന്നിട്ടുണ്ട്..

  (ബഹുമാനപ്പെട്ട വിനുവേട്ടന്, എന്റെ മകൻ കുട്ടപ്പൻ ഈ ലക്കത്തിൽ ഹാജർ വയ്ക്കാൻ താമസിച്ചതിൽ മാപ്പാക്കണമെന്ന് അപേക്ഷിക്കുന്നു.. എന്ന് കുട്ടപ്പന്റപ്പൻ (ഒപ്പും കുത്തും))

  ഹോ, ഈ പാരച്ച്യൂട്ട് ചാട്ടം കൊതിപ്പിച്ചു ട്ടാ.. വല്യ മോഹമാണ് ഈ കുന്ത്രാണ്ടവുമായി ഒന്ന് ചാടണമെന്ന്.. ചത്താലും വേണ്ടില്ല, ഒരു ദിവസം ഞാനും ചാടും. :)

  “ഐ ഡിഡ് ഇറ്റ്...” - സത്യം പറഞ്ഞാ, അത് വായിച്ചപ്പോൾ ചാടിയത് ഞാനാണോ എന്ന് തോന്നിപ്പോയി.. ഇനി പ്രെസ്റ്റൺ തകർക്കും ട്ടാ.. നിങ്ങ നോക്കിക്കോ..

  റൂബന്റെ കണ്ണ് നിറഞ്ഞപ്പോ മ്മടെ കണ്ണും നിറഞ്ഞൂട്ടാ.. ഗുണ്ടയാണ്, ഉണ്ടയാണ് എന്നൊക്കെ പറഞ്ഞാലും അവൻ സഹോദരസ്നേഹം ഉള്ളവനാ..

  ReplyDelete
  Replies
  1. കുട്ടപ്പന്റപ്പന്റെ ലീവ് ലെറ്റർ കൊണ്ടുവന്നതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു...

   കുട്ടപ്പനും തുടങ്ങിയോ ഗുണ്ടകളോട് സഹതാപം...?

   Delete
  2. പണ്ടൊരു കുട്ടി ലീവ് ലെറ്റര്‍ എന്നടിച്ചത് സ്പെല്ലിംഗ് തെറ്റി ലവ് ലെറ്റര്‍ എന്നായിപ്പോയിരുന്നു.

   Delete
  3. ജിമ്മിച്ചന്‍ പറഞ്ഞത് നേരാ.
   പ്രെസ്റ്റന്റെയും റൂബന്റെയും ഈ ലക്കത്തിലെ അവസ്ഥ ഓര്‍ത്ത് വിഷമം തോന്നി എന്നതു നേര് തന്നെ.

   [അജിത്തേട്ടാ... ജിമ്മിച്ചന്റെ കാര്യത്തില്‍ സ്പെല്ലിങ്ങ് മിസ്റ്റേക്ക് വരുമ്പോഴാണ് അത് 'ലീവ് ലെറ്റര്‍' ആകാറുള്ളത്
   - എന്നെ തല്ലാന്‍ വര്ണ്ട, ജിമ്മിച്ചാ... ഞാനും പാരച്യൂട്ടുമായി ഇടയ്ക്കു വച്ച് ചാടി] ;)

   Delete
  4. @വിനുവേട്ടൻ - എന്താണെന്നറിയില്ല, ആരേലും കരയുന്നത് കണ്ടാൽ അങ്ങനെയാ.. ‘ലോല‘ ഹൃദയനാണേ, അതുകൊണ്ടായിരിക്കും.. :)

   ‌‌@‌അജിത്തേട്ടൻ - വിനുവേട്ടനുള്ള ലെറ്റർ ആയതുകൊണ്ടാണ് സ്പെല്ലിംഗ് മിസ്റ്റേക് വരാതിരുന്നത്.. ;)

   @ശ്രീക്കുട്ടാ - ഒറ്റയ്ക്ക് ചാടല്ലേ.. ഞാനും കൂടെ വരാം.. :)

   Delete
  5. എന്നാ ശരി, ചാടാം? [ചാടുമ്പോ ചാര്‍ളിച്ചായന്റെ കയ്യിലൂടെ പിടിച്ചോ... ഒരു കമ്പനിയ്ക്ക്]

   Delete
 13. ജിമ്മിച്ച്നെ കുത്തണ്ട എന്നായിരുന്നു പശുക്കുട്ടീടെ വിചാരം.. അപ്പോ ദേ ഒരു ലൈക്ക എന്ന റഷ്യന്‍ നായ്ക്കുട്ടീടെ ഒപ്പം വെച്ച് ഈ ഇന്ത്യന്‍ അല്ലെങ്കില്‍ ഭാരതീയ പശുക്കുട്ടിയുടെ ധൈര്യം അളക്കുന്നു... ഉം ഇപ്പോഴും പശുക്കുട്ടി ക്ഷമിച്ചു.. പോട്ടെ

  ReplyDelete
  Replies
  1. ക്ഷമിച്ചല്ലോ അല്ലേ.. എങ്കിൽ ഞാനൊരു സത്യം പറയാം.. ആ ലൈക്ക ഒന്നും ഒന്നുമല്ലന്നേ.. ഈ പശുക്കുട്ടി തന്നെയാ അപാര ധൈര്യശാലി..

   (ഹോ, ഒരു കുത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു..)

   Delete
 14. എന്നാലും അജിത്തേട്ടനേം പശുക്കുട്ടീനേം തള്ളിയിടണം എന്ന് എഴ്താന്‍ എങ്ങനെ തോന്നി എന്‍റെ വി കെ... ഞാനിത്രേം വിചാരിച്ചില്ല.. അതു വായിച്ചിട്ട് ഒരാള്‍ പോലും വേണ്ടാന്ന് പറഞ്ഞില്ല. വിനുവേട്ടന്‍ പോലും..
  പശുക്കുട്ടീടെ ഹൃദയം ദേ പൊട്ടിക്കഷ്ണമായിക്കൊണ്ടിരിക്ക്യാ... ആരേലും ഒക്കെ ഒന്നോടി വാ... പ്ലീസ്..

  ReplyDelete
  Replies
  1. ച്ഛേയ്... അങ്ങനങ്ങു പിണങ്ങിയാലോ ചേച്ചീ...

   പശുക്കുട്ടിയ്ക്കും പറക്കാന്‍ അങ്ങനേലും ഒരവസരം കിട്ടിയാലോന്ന് കരുതീട്ടല്ലേ വീകെ മാഷ് അങ്ങനെ പറഞ്ഞത്?

   Delete
  2. അയ്യോ... ആരും ആരെയും തള്ളിയിടാൻ പോകുന്നില്ലെന്നേയ്... അശോകൻ മാഷ് ഒരു തമാശ പറഞ്ഞതല്ലേ... കുത്തിയില്ലെങ്കിലും ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി പശുക്കുട്ടീ...

   Delete
 15. ഞാന്‍ പിണങ്ങുമേ, അല്ല, പിണങ്ങി. വളരെ കൃത്യമായിട്ട് വരുന്നുണ്ട് ഞാന്‍. കഴിഞ്ഞ രണ്ട് ലക്കങ്ങളിലും വന്നിരുന്നു. അതു കണ്ടില്ലായിരുന്നൂന്നു മാത്രം.

  കഞ്ഞി, കപ്പ, ചമ്മന്തി, ബിരിയാണി, ആകെ ബഹളം. സീരിയല്‍ പിടിത്തവും സിനിമയും വേറെ. എല്ലാരും തിരക്കിലല്ലേ. അതിനിടയില്‍, ഒരു നിസ്സാരവായനക്കാരി മാത്രമായ എന്നെ എങ്ങിനെ കാണാന്‍. കണ്ടു കാണില്ല.

  ReplyDelete
  Replies
  1. ശ്ശെടാ, ചേച്ചിമാരൊക്കെ ഇവിടെ പിണക്കമത്സരം ആണോ...

   ജിമ്മിച്ചാ, ചാര്‍ളിച്ചായാ, വിനുവേട്ടാ... ദേ വന്നേ... വന്ന് ഈ പിണക്കമൊക്കെ ഒന്നു മാറ്റിയേ...

   Delete
  2. എന്നാലും വിനുവേട്ടൻ എഴുത്തേച്ചിയോട് അങ്ങനെ ചോദിച്ചതിന്റെ ഗുട്ടൻസ് എനിക്കും പിടികിട്ടിയില്ല. ഇടയ്ക്ക് ഇത്തിരി താമസിച്ചാലും ചേച്ചി കൃത്യമായി ഇവിടെ വന്നുപോകുന്നുണ്ടായിരുന്നല്ലോ..

   പിണങ്ങല്ലേ ചേച്ചീ.. നമ്മുടെ വിനുവേട്ടൻ എഴുതിയതിൽ വന്ന പിഴവായിരിക്കും. “കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കണ്ടില്ലല്ലോ” എന്നാവണം ഉദ്ദേശിച്ചത്.

   നിസ്സാ‍രവായനക്കാരി!!! ഈ പ്രയോഗം ഹൃദയഭേദകമാണ്.. :(

   “മാപ്പ് നൽകൂ മഹാ ‘പ്രഭീ’, മാപ്പ് നൽകൂ ഗുണനിധേ..”

   (വിനുവേട്ടനു വേണ്ടി..)

   Delete
  3. തന്നെ തന്നെ.

   'പ്രഭ്വീ' എന്നല്ലേ ജിമ്മിച്ചാ അതിന്റെയൊരു ശരി?

   Delete
  4. പോസ്റ്റ് ചെയ്തുകഴിഞ്ഞപ്പോളാണ് ആ ‘അച്ചരപ്പിശാചിനെ’ കണ്ടത്..

   ‘പ്രഭ്വീ’ എന്ന് തിരുത്തി വായിക്കാൻ അപേക്ഷ..

   Delete
  5. എഴുത്തുകാരിച്ചേച്ചീ... ക്ഷമിക്ക്... ചെറിയൊരു അശ്രദ്ധ കൊണ്ട് സംഭവിച്ചതാണ്... കഴിഞ്ഞ ലക്കങ്ങളിൽ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നത് മറന്നുപോയിരുന്നു...

   Delete
 16. വേലി ചാട്ടം ,മതിലുചാട്ടം ഇങ്ങിനെയൊക്കെ
  എത്ര ചാട്ടങ്ങളെ പറ്റി വായിച്ചിട്ടും അനുഭവിച്ചുമൊക്കെ
  നമ്മൾ കോരി തരിച്ചിട്ടുണ്ട്..!

  ആദ്യമായിട്ടാണ് നമ്മുടെ ബൂലോഗത്തിൽ
  അവർണനീയമായ ഒരു പാര ചാട്ടം വർണ്ണിച്ച് ,
  വിനുവേട്ടൻ നമ്മുക്കൊക്കെ പ്രോത്സാഹനം നൽകിയിട്ടുള്ളത്..


  അപ്പോൾ ഈ ചാട്ടത്തിന്
  ധൈര്യമില്ലാത്തവരൊക്കെ ...
  എന്റെ കൂടെ ചാടിക്കൊള്ളിൻ...
  ഫുൾ ധൈര്യം + സാറ്റിസ്ഫാക്ഷൻ ഗ്യാരന്റീഡ്..!

  ReplyDelete
  Replies
  1. ഹഹ. ആ 'സാറ്റിസ്ഫാക്ഷൻ ഗ്യാരന്റീഡ്..!' പ്രയോഗം തന്നെയാണ് മുരളി മാഷേ ഈ കമന്റിന്റെ ഹൈ ലൈറ്റ്. (ജോര്‍ജ്ജേട്ടനെയും ടീമിനെയും വീണ്ടും ഓര്‍ക്കാനിടയാക്കിയതിനു നന്ദി)

   Delete
  2. സാറ്റിസ്ഫാക്ഷൻ ഗ്യാരന്റീഡ്.. :) :)

   Delete
  3. ജോർജ്ജേട്ടനോ...? അതാരാ ശ്രീ?

   Delete
  4. നമ്മുടെ നാട്ടിലെ ജോർജ്ജേട്ടൻ മുമ്പ് ചാടിയപ്പോൾ ഒരു ‘സേഫ് ലാന്റിങ്ങ നടത്തി, ഫുൾ സാറ്റിസ്ഫൈഡ് ആയകാര്യം ശ്രീ സൂചിപ്പിച്ചതാണ് കേട്ടൊ വിനുവേട്ടാ

   Delete
  5. കൈരളിയില്‍ ഉണ്ടായിരുന്ന 'അക്കര കാഴ്ചകള്‍' കണ്ടിട്ടില്ലേ വിനുവേട്ടാ? - അതിലെ ജോര്‍ജ്ജേട്ടന്‍

   Delete
  6. ഓ... നമ്മുടെ ജോർജ്ജേട്ടൻ... മാനേജിങ്ങ് ഡയറക്ടർ, തേക്കും‌മൂട്ടിൽ ഇൻഷുറൻസ് കമ്പനി... ജോർജ്ജേട്ടനും ഗിരിഗിരിയും ഒരു സംഭവം തന്നെയായിരുന്നു... അവർ ആ പരിപാടി നിർത്തിയത് വലിയ ചതിയായിപ്പോയി...

   Delete
  7. സത്യം തന്നെ

   Delete
 17. കമന്റെഴുതിയ പുലികളെല്ലാം തിരിച്ചുവരുന്നു
  മറുപടിയ്ക്ക് മറുപടിയെഴുതുന്നു
  വീണ്ടും വരുന്നു
  ഇവിടെ വല്യ ആഘോഷമാണല്ലോ?
  എന്താ ഇതിന്റെ രഹസ്യം?

  ഡെവ് ലിന്റെ കല്യാണമോ മറ്റോ ആണോ.??!!

  ReplyDelete
  Replies
  1. ഈ പരിപാടി സ്റ്റോം വാണിങ്ങ് മുതല്‍ തുടങ്ങിയതാണ് അജിത്തേട്ടാ. എന്തു കൊണ്ടോ എപ്പോഴും ഇവിടം ഞങ്ങള്‍ക്കൊരു കല്യാണ വീടു പോലെയാണ്. എപ്പൊഴും ആളും ഒച്ചയും അനക്കവും ഒക്കെ ഉണ്ടെങ്കിലേ ഒരു രസമുള്ളൂ... :)

   Delete
  2. അതെയതെ.. സ്റ്റോംവാണിംഗിൽ നമ്മൾ റിക്ടർ-ലോട്ട കല്യാണം ആഘോഷിച്ചു.. ഇത്തവണ ആ ഭാഗ്യം ഡെവ്‌ലിൻ-മോളിക്കുട്ടി ജോടിയ്ക്കാണ്.. ഒരു കാരണവരുടെ സ്ഥാനത്ത് നിന്ന് അജിത്തേട്ടൻ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുമല്ലോ.. :)

   ശ്രീ പറഞ്ഞതിനോട് ഒരു കാര്യം കൂടെ കൂട്ടിച്ചേർക്കട്ടെ.. ഇത്ര സ്വാതന്ത്ര്യത്തോടെ മറ്റ് വായനക്കാരോട് ഇടപഴകാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും പറ്റിയ മറ്റൊരു ബ്ലോഗ് ഉണ്ടെന്ന് തോന്നുന്നില്ല..

   Delete
  3. ജിമ്മിച്ചന്‍ പറഞ്ഞത് സത്യം തന്നെയാണ്. ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയിട്ട് 7 വര്‍ഷമാകുന്നു. ഇത്രയും നാളുകള്‍ക്കിടെ ഇത്ര സ്വാതന്ത്ര്യത്തോടെ മറ്റൊരു ബ്ലോഗിലും കമന്റിട്ട്, മറുപടി വായിച്ച് ആസ്വദിച്ചിട്ടില്ല.
   [അപൂര്‍വ്വമായി ചില ബ്ലോഗ് പോസ്റ്റുകള്‍ക്ക് കമന്റുകള്‍ ആഘോഷമാകാറുണ്ട്. പക്ഷേ അത് ഏതെങ്കിലും ഒരു പോസ്റ്റില്‍ മാത്രമായി ഒതുങ്ങും. പണ്ട് ഇക്കാസിന്റെ വിവാഹവാര്‍ത്ത പോസ്റ്റ് ചെയ്തതില്‍ 2000 ല്‍ അധികം കമന്റുകള്‍ ഞങ്ങളെല്ലാവരുമായി എഴുതിയിരുന്നു. പക്ഷേ, വിവാഹ ശേഷം ആ പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്തെന്നു തോന്നുന്നു.]

   Delete
  4. ജിമ്മിച്ചോ, നിങ്ങള് പറഞ്ഞത് സത്യം തന്നെ. വിനുവേട്ടന്റെ ബ്ലോഗില്‍ മാത്രമേ കണ്ടിട്ടുളൂ ഇത്രയും നല്ല കൂട്ടായ്മ.

   പിന്നെ കല്യാണം, അത് പെട്ടന്ന് ആയികൊട്ടെ, ഒരു സദ്യ ഉണ്ടിട്ടു ഇപ്പൊ ഒരാഴ്ചയായി.

   Delete
  5. ഇതിൽപ്പരം എന്ത് ആഹ്ലാദമാണ് എനിക്കിനി ലഭിക്കേണ്ടത്... അജിത്‌ഭായ് പറഞ്ഞതുപോലെ പുലികളെല്ലാം കൂടി ഇവിടെ ആഘോഷിക്കുന്നത് കാണുന്നത് തന്നെ ഒരു രസമാണ്... ഈ പരസ്പര സ്നേഹവും ബഹുമാനവും എന്നെന്നും നിലനിൽക്കട്ടെ...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...