Sunday, July 28, 2013

ഈഗിൾ ഹാസ് ലാന്റഡ് – 92ഹോബ്സ് എന്റിലെ കോട്ടേജിൽ കിടക്കയിലിരുന്ന് തന്റെ പേഴ്സണൽ ഡയറിയിൽ കുത്തിക്കുറിച്ചുകൊണ്ടിരിക്കുകയാണ് ഡെവ്‌ലിൻ. പുറത്ത് മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഒപ്പം കനത്ത മൂടൽ മഞ്ഞും കൂടിയായപ്പോൾ ശൈത്യം അതിന്റെ പാരമ്യതയിൽ എത്തിയത് പോലെ തോന്നി.

കതക് തുറന്ന് മോളി ഉള്ളിലേക്ക് പ്രവേശിച്ചു. ഡെവ്‌ലിന്റെ ട്രെഞ്ച് കോട്ട് ആയിരുന്നു അവൾ ധരിച്ചിരുന്നത്. അടുക്കളയിൽ നിന്നും കൊണ്ടുവന്ന ട്രേ അവൾ കട്ടിലിന്നരികിലുള്ള മേശമേൽ വച്ചു.

“ഇതാ പ്രഭോ, ടോസ്റ്റും സാന്റ്‌വിച്ചും ചായയും പിന്നെ നിങ്ങൾ പറഞ്ഞത് പോലെ തിളച്ച വെള്ളത്തിൽ നാലര മിനിറ്റ് നേരമിട്ട് പുഴുങ്ങിയ രണ്ട് കോഴിമുട്ടയും

എഴുത്ത് നിർത്തി ഡെവ്‌ലിൻ അവളെ അഭിനന്ദനരൂപേണ കടാക്ഷിച്ചു.

“കൊള്ളാമല്ലോ ഇത് ഇങ്ങനെ തന്നെ തുടർന്നാൽ നിന്നെ ഞാനിവിടെ സ്ഥിരപ്പെടുത്തിയേക്കുമോ എന്നൊരു സന്ദേഹം” ഡെവ്‌ലിൻ പറഞ്ഞു.

ട്രെഞ്ച് കോട്ട് ഊരി അവൾ ചുമരിലെ ഹാങ്കറിൽ കൊളുത്തി. വസ്ത്രമെന്ന് പറയുവാൻ വെറും ബ്രായും പാന്റീസും മാത്രമായിരുന്നു അപ്പോൾ അവളുടെ ദേഹത്തുണ്ടായിരുന്നത്. കട്ടിലിന്റെ ഒരറ്റത്ത് കുറേ മുമ്പ് ഊരിയിട്ടിരുന്ന സ്വെറ്റർ എടുത്ത് തലവഴി ധരിക്കവേ അവൾ പറഞ്ഞു.

“ഇനിയും വൈകിയാൽ പറ്റില്ല അത്താഴത്തിന് ഞാനുമുണ്ടാകുമെന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു

ഡെവ്‌ലിൻ ചായപ്പാത്രമെടുത്ത് കപ്പിലേക്ക് പകരവേ അവൾ അദ്ദേഹത്തിന്റെ ഡയറി എത്തിവലിഞ്ഞ് എടുത്തു.

“എന്താണിത്? കവിതയാണോ?” അത് തുറന്നുകൊണ്ട് അവൾ ആരാഞ്ഞു.

“മനസ്സിൽ തോന്നിയവ ചിലത് കുത്തിക്കുറിച്ചതാണ്” അദ്ദേഹം പുഞ്ചിരിച്ചു.

“നിങ്ങൾ എഴുതിയാതണോ?!”  അവളുടെ മുഖം അത്ഭുതത്താൽ വിടർന്നു. അദ്ദേഹം എഴുതി നിർത്തിയ പേജിലേക്ക് അവൾ ആകാംക്ഷയോടെ കണ്ണുകൾ പായിച്ചു. “There is no certain knowledge of my passing where I have walked in woodland after dark” അവൾ മുഖമുയർത്തി അദ്ദേഹത്തെ നോക്കി. “ഇത് മനോഹരമായിരിക്കുന്നല്ലോ ലിയാം

“അതെനിക്കറിഞ്ഞു കൂടേ…?  എപ്പോഴും നീ പറയാറുള്ളതല്ലേ ഞാൻ ഒരു സുന്ദരനാണെന്ന്

“അതൊന്നുമെനിക്കറിയില്ല... പക്ഷേ, ഒന്നുണ്ട് നിങ്ങളെ കടിച്ച് തിന്നാൻ തോന്നുന്നു എനിക്ക്” ഡെവ്‌ലിന്റെ ദേഹത്തേക്ക് ചാടി വീണ് അവൾ വികാരപാരവശ്യത്തോടെ ചുംബിച്ചു. “ഇന്ന് എത്രയാണ് തീയതി എന്നറിയുമോ? നവംബർ അഞ്ച്ആ നശിച്ച ഹിറ്റ്‌ലർ കാരണം ഈ തണുപ്പത്ത് നമുക്കൊന്ന് തീ കൂട്ടാൻ പോലും പറ്റില്ലെന്ന് വച്ചാൽ എന്തൊരു കഷ്ടമാണ്…!

“വല്ലാത്ത കഷ്ടം തന്നെ” ഡെവ്‌ലിൻ ചിണുങ്ങുന്നത് പോലെ അഭിനയിച്ചു.

“സാരമില്ല  ഒന്നിളകിയിട്ട് അവൾ അദ്ദേഹത്തിന്റെ മടിയിൽ ഇരുവശത്തേക്കും കാലുകളിട്ട് സൌകര്യപ്രദമായി ഇരുന്നു. “ഇന്ന് രാത്രിയിൽ ഞാൻ വരാം അത്താഴം പാകം ചെയ്തതിന് ശേഷം നമുക്ക് മാത്രമായി തീയൊക്കെ കൂട്ടി ഒന്നാഘോഷിക്കാം

“ഇല്ല നടക്കില്ല മോളീ ഞാനിവിടെ ഉണ്ടാകില്ല

“അതെന്താ? ജോലി സംബന്ധമായ കാര്യങ്ങളാണോ?” അവളുടെ മുഖം വാടി.

“അപ്പോൾ നിനക്ക് ഓർമ്മയുണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇനി ചോദിക്കില്ല എന്ന് പണ്ട് പറഞ്ഞത്” ഡെവ്‌ലിൻ അവളെ മൃദുവായി ചുംബിച്ചു.

“ഓൾ റൈറ്റ് ഞാൻ വാക്ക് തന്നതാണല്ലോ അന്ന് എങ്കിൽ ശരി രാവിലെ വന്ന് കണ്ടോളാം

“ഇല്ല മദ്ധ്യാഹ്നത്തിന് മുമ്പ് തിരികെയെത്താനുള്ള സാദ്ധ്യത വിരളമാണ് ഒരു കാര്യം ചെയ്യാം  വന്നതിന് ശേഷം ഞാൻ നിന്നെ അറിയിക്കാം അതു പോരേ?”

“നിങ്ങൾ അങ്ങനെയാണ് പറയുന്നതെങ്കിൽ” അവൾ മനസ്സില്ലാമനസോടെ തല കുലുക്കി.

“ഞാൻ ഉറപ്പ് തരുന്നു മോളീ

അദ്ദേഹം വീണ്ടും അവൾക്ക് ചുംബനം നൽകി. ആ നിമിഷമാണ് പുറത്ത് ഒരു കാറിന്റെ ഹോൺ കേട്ടത്. ഡെവ്‌ലിന്റെ മടിയിൽ നിന്ന് ചാടിയെഴുന്നേറ്റ് അവൾ ജാലകത്തിനരികിലേക്കോടി.

“മൈ ഗോഡ് മിസ്സിസ് ഗ്രേയുടെ കാറാണത്” തന്റെ ഡെനിം ജീൻസ് വാരിയെടുത്തുകൊണ്ട് ശരവേഗത്തിൽ അവൾ തിരികെ പാഞ്ഞു.

“ഇതിനാണ് പറയുന്നത് ഉടുതുണിയില്ലാതെ പിടിക്കപ്പെടുക എന്ന്” പൊട്ടിച്ചിരിച്ചുകൊണ്ട് ഡെവ്‌ലിൻ അവളോട് പറഞ്ഞു.

ഡെവ്‌ലിൻ തന്റെ സ്വെറ്റർ എടുത്തണിഞ്ഞു.

“ഞാനിപ്പോൾ പോകുന്നു നാളെ കാണാം നമുക്ക് ഈ ഡയറി കൂടി എടുത്തോട്ടേ? ബാക്കി വായിക്കാനാണ്” കോട്ട് എടുത്ത് ധരിക്കവേ അവൾ ചോദിച്ചു.

“മൈ ഗോഡ് എന്തിനാ, സ്വയം ശിക്ഷിക്കാനോ?” ഡെവ്‌ലിൻ ചിരിച്ചു.

അദ്ദേഹത്തെ അമർത്തി ചുംബിച്ചിട്ട് അവൾ പിൻ‌വാതിലിന് നേർക്ക് നടന്നു. തുറന്നു കൊടുത്ത വാതിലിലൂടെ പുറത്തിറങ്ങി ഈറ്റക്കാടുകൾക്കിടയിലൂടെ ഓടി മറയുന്ന അവളെ നോക്കി അദ്ദേഹം നെടുവീർപ്പിട്ടു. ഒരു പക്ഷേ, എന്നെന്നേയ്ക്കുമായുള്ള വേർപിരിയൽ ആയിരിക്കാം ഇത്

“ങ്ഹും എന്ത് ചെയ്യാം എല്ലാം അവളുടെ നല്ലതിന് വേണ്ടിയായിരിക്കാം” ഡെവ്‌ലിൻ മന്ത്രിച്ചു.

ജോവന്ന ഗ്രേ മുൻ‌വാതിലിൽ നിർത്താതെ തട്ടുന്നുണ്ടായിരുന്നു. കതക് തുറന്നതും അവർ അദ്ദേഹത്തെ രൂക്ഷമായി ഒന്ന് നോക്കി. തന്റെ ഷർട്ടിന്റെ അടിഭാഗം പാന്റ്സിനുള്ളിലേക്ക് തിരുകിവയ്ക്കാൻ ശ്രമിക്കുകയായിരുന്നു ഡെവ്‌ലിൻ അപ്പോൾ.

“മോളി ആ വഴി ഓടിപ്പോകുന്നത് ഞാൻ കണ്ടല്ലോ അൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ നിങ്ങൾക്ക്?” ജോവന്ന ഡെവ്‌ലിന്റെയരികിലേക്ക് വന്നു.

“ഞാനത് മനസ്സിലാക്കുന്നു, മിസ്സിസ് ഗ്രേ...”  അവർക്കൊപ്പം അദ്ദേഹം സ്വീകരണമുറിയിലേക്ക് നടന്നു. “എന്ത് ചെയ്യാം ഞാൻ ഇങ്ങനെയായിപ്പോയി അതെന്തെങ്കിലുമാകട്ടെ ഇന്നല്ലേ ആ ദിവസം...? അതൊന്ന് ആഘോഷിക്കണ്ടേ?”

“പക്ഷേ, അല്പം മാത്രം ഒരേ ഒരു സിപ്പ് നോട്ട് മോർ” ദൃഢസ്വരത്തിൽ അവർ പറഞ്ഞു.

ബുഷ്മിൽ‌സിന്റെ ബോട്ട്‌ൽ എടുത്തുകൊണ്ടുവന്ന് ഡെവ്‌ലിൻ ഗ്ലാസുകളിലേക്ക് പകർന്നു.

“റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ രണ്ടും അയർലണ്ടും സൌത്ത് ആഫ്രിക്കയും” അദ്ദേഹം ആശംസിച്ചു. “ഇനി പറയൂ എന്തൊക്കെയാണ് പുതിയ വാർത്തകൾ?”

“അവർ നിർദ്ദേശിച്ചത് പോലെ ഞാൻ പുതിയ വെയ്‌വ് ലെങ്ങ്ത് ട്യൂൺ ചെയ്തു ഇപ്പോൾ നേരിട്ട് ലാന്റ്സ്‌വൂർട്ടിലേക്കാണ് ട്രാൻസ്മിഷൻ റാഡ്‌ൽ അവിടെ എത്തിയിട്ടുണ്ട്

“എന്നിട്ട്? എല്ലാം നമ്മുടെ പ്ലാൻ പോലെ തന്നെ പുരോഗമിക്കുന്നുണ്ടോ? കാലാവസ്ഥ അത്ര നന്നല്ല എന്നത് ശ്രദ്ധിച്ചില്ലേ?” ഡെവ്‌ലിൻ ആകാംക്ഷയോടെ ആരാഞ്ഞു.

“കാലാവസ്ഥ ! കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ എന്ത് തന്നെ വന്നാലും വേണ്ടില്ല സ്റ്റെയ്നറും സംഘവും ഇന്ന് രാത്രി ഒരു മണിയോടെ ഇവിടെ എത്തിയിരിക്കും അത് പറയുമ്പോൾ ജോവന്നയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
 

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Monday, July 22, 2013

ഈഗിൾ ഹാസ് ലാന്റഡ് – 91ആ സമയം സ്റ്റഡ്ലി കോൺസ്റ്റബിളിൽ ജോവന്ന ഗ്രേയുടെ കോട്ടേജിൽ ഇരുന്ന് ഫാദർ ഫിലിപ്പ് വെറേക്കറോടൊപ്പം ചീട്ട് കളിക്കുകയായിരുന്നു സർ ഹെൻ‌ട്രി വില്ലഫ്ബി. ആവശ്യത്തിലധികം മദ്യം അകത്താക്കിയതിന്റെ ഫലം അറിയാനുണ്ട്. നിസ്സാര കാര്യങ്ങൾക്ക് പോലും അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.

“ഇതാ ഇത്തവണ എനിക്കാണടിച്ചത്” തന്റെ കൈയിലെ ചീട്ടുകൾ മലർത്തിയിട്ടിട്ട് ഫാദർ വെറേക്കർ ആഹ്ലാദത്തോടെ പറഞ്ഞു.

“ഓ ഈ ഫാദറിന്റെ ഒരു കാര്യം ഈ കളിയിൽ ക്വീനിനെക്കാൾ വില പത്തിനാണെന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നത് മറന്നുപോയോ?” ജോവന്ന ചോദിച്ചു.

“ഇത് ശരിയല്ല ഈ കളി എന്നെ എപ്പോഴും കൺഫ്യൂസ് ചെയ്യുന്നു” ഫാദർ വെറേക്കർ നിരാശയോടെ തലയാട്ടി.

പൊട്ടിച്ചിരിച്ചുകൊണ്ട് സർ ഹെൻ‌ട്രി എഴുന്നേൽക്കവേ കസേര പിറകോട്ട് മറിഞ്ഞു വീണു.

“ഈ കളി എന്ന് പറഞ്ഞാൽ മാന്യന്മാരുടെ കളിയാണ് ഫിലിപ്പ് ചീട്ടുകൊണ്ടുള്ള കളികളിൽ കുലീനകുലത്തിൽ പെട്ടത് ഈ കസേര ഞാൻ തന്നെ എടുത്ത് നേരെ വയ്ക്കുന്നതിൽ വിരോധമൊന്നുമില്ലല്ലോ ജോവന്നാ?”  സർ ഹെൻ‌ട്രി വീണ്ടും പൊട്ടിച്ചിരിച്ചു.

“തീർച്ചയായും ഇല്ല മൈ ഡിയർ” ജോവന്ന ആഹ്ലാദത്തോടെ പറഞ്ഞു.

“നിങ്ങളിന്ന് വലിയ സന്തോഷത്തിലാണല്ലോ” ഫാദർ വെറേക്കർ ഹെൻ‌ട്രിയോട് പറഞ്ഞു.

“തീർച്ചയായും ഫിലിപ്പ്  അതിന് കാരണവുമുണ്ട് നിങ്ങളോടത് പറയാതിരിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല എന്തായാലും അധികം വൈകാതെ നിങ്ങളെല്ലാവരും അത് അറിയാൻ പോകുകയുമാണ്  നെരിപ്പോടിനരികിൽ കൈ ചൂട് പിടിപ്പിച്ചിട്ട് ഒറ്റ ശ്വാസത്തിൽ സർ ഹെൻ‌ട്രി പറഞ്ഞു.

ദൈവമേ…! ഈ വിഡ്ഢി കിഴവൻ എല്ലാം തുലയ്ക്കും…!  ജോവന്നയുടെ ഉള്ളിൽ നിന്നും ഒരു കാളൽ മുകളിലേക്ക് കയറി. പിന്നെ മറ്റൊന്നും അവർ ആലോചിക്കാൻ നിന്നില്ല.

“ഹെൻ‌ട്രി…! അക്കാര്യം ഇപ്പോൾ ഇവിടെ പറയണോ?” ജോവന്നയുടെ ചോദ്യം പെട്ടെന്നായിരുന്നു.

“ഓ, അതിനെന്താ…?” ജോവന്നയെ ഒന്ന് നോക്കിയിട്ട് അദ്ദേഹം ഫാദർ വെറേക്കറുടെ നേർക്ക് തിരിഞ്ഞു.

“നിങ്ങളെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ഞാൻ ആരെ വിശ്വസിക്കണം, ഫിലിപ്പ്? കാര്യം ഇതാണ് വാരാന്ത്യം ചെലവഴിക്കാനായി ഈ ശനിയാഴ്ച്ച പ്രധാനമന്ത്രി ഇവിടെയെത്തുന്നു

“ഗുഡ് ഹെവൻസ്! കിംഗ്സ്‌ലിന്നിൽ അദ്ദേഹം പ്രസംഗിക്കുവാൻ എത്തിയിരുന്നുവെന്ന് ഞാൻ കേട്ടു.  പക്ഷേ, സർ നിങ്ങൾക്ക് മിസ്റ്റർ ചർച്ചിലിനെ പരിചയമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു” ഫാദർ വെറേക്കർ അത്ഭുതത്താൽ വായ് പൊളിച്ചുപോയി.

“എനിക്ക് പരിചയമൊന്നുമില്ല...” സർ ഹെൻ‌ട്രി പറഞ്ഞു. “സംഭവം എന്താണെന്ന് വച്ചാൽ തിരികെ ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് സ്വസ്ഥമായി വാരാന്ത്യം ഒന്ന് ചെലവഴിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നിസ്റ്റഡ്‌ലിയിലെ ഗാർഡനുകളെക്കുറിച്ച് അദ്ദേഹം കേട്ടറിഞ്ഞിരുന്നു അല്ല ആർക്കാണ് ഇവിടുത്തെ ഗാർഡനുകളെക്കുറിച്ച് അറിവില്ലാത്തത് പ്രധാനമന്ത്രിക്ക് വാരാന്ത്യം ചെലവഴിക്കുവാനുള്ള സൌകര്യം ഇവിടെ ഉണ്ടാകുമോ എന്ന് ഡൌണിങ്ങ് സ്ട്രീറ്റിൽ നിന്നും അവർ എന്നെ വിളിച്ച് ചോദിച്ചപ്പോൾ സന്തോഷപൂർവ്വം അത് സ്വീകരിക്കാനേ കഴിഞ്ഞുള്ളൂ

“തികച്ചും സ്വാഭാവികം  ഫാദർ വെറേക്കർ പറഞ്ഞു.

“എന്തായാലും ഇക്കാര്യം മറ്റാരും അറിയേണ്ട അദ്ദേഹം ഇവിടുത്തെ സന്ദർശനം കഴിഞ്ഞ് തിരികെ പോയതിന് ശേഷം നാട്ടുകാർ അറിഞ്ഞാൽ മതി സുരക്ഷാകാരണങ്ങളാലാണ് ശ്രദ്ധിക്കുന്നത് നല്ലതാണല്ലോ” ഹെൻ‌ട്രി പറഞ്ഞു.

മദ്യം ശരിക്കും തലയ്ക്ക് പിടിച്ചിരുന്നു സർ ഹെൻ‌ട്രിയ്ക്ക്. വാക്കുകൾ കുഴഞ്ഞ് തുടങ്ങിയിരിക്കുന്നു.

“കനത്ത സുരക്ഷയിലായിരിക്കുമല്ലോ അദ്ദേഹം ഇവിടെ തങ്ങുക” ഫാദർ വെറേക്കർ അഭിപ്രായപ്പെട്ടു.

“അല്ലേയല്ല എല്ലാം മറന്ന് ഒന്ന് ഉല്ലസിക്കുവാനാണ് അദ്ദേഹം എത്തുന്നത്ഏറിയാൽ മൂന്നോ നാലോ പേരേ അദ്ദേഹത്തിനൊപ്പമുണ്ടാകൂ അദ്ദേഹം ഇവിടെ തങ്ങുന്നിടത്തോളം സമയം സ്റ്റഡ്ലി ഗ്രെയ്ഞ്ചിന് പരിസരത്ത് ഒരു പ്ലറ്റൂൺ ഹോം ഗാർഡ്‌സ് അംഗങ്ങളെ വിന്യസിപ്പിക്കാൻ ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട്. പക്ഷേ, അത് എന്തിനാണെന്ന് അവർക്ക് പോലും അറിയില്ലെന്നതാണ് രസകരം വെറും പരിശീലനത്തിനായിട്ടാണെന്നാണ് അവരുടെ വിചാരം” ഹെൻ‌ട്രി പറഞ്ഞു.

“ഓ അങ്ങനെയാണോ?” ജോവന്ന ചോദിച്ചു.

“അതേഅദ്ദേഹത്തെ കാണുവാനായി ശനിയാഴ്ച്ച ഞാൻ കിംഗ്സ് ലിന്നിലേക്ക് പോകുന്നു കാറിലാണ് ഞങ്ങൾ തിരികെ വരുന്നത്...”  ഹെൻ‌ട്രി തന്റെ ഗ്ലാസ് മേശപ്പുറത്ത് വച്ചു. “എക്സ്ക്യൂസ് മീ ഞാനിപ്പോൾ വരാം വയറിന് അത്ര സുഖം തോന്നുന്നില്ല

“ശരി  ജോവന്ന പറഞ്ഞു.

ഹെൻ‌ട്രി വാതിലിന് നേർക്ക് നടന്നിട്ട് തിരിഞ്ഞ് നിന്നു. “ഓർമ്മയുണ്ടല്ലോ ഇക്കാര്യം പുറമേ ആരും അറിയണ്ട

“ജീവിതത്തിലെ ഒരു അസുലഭ മുഹൂർത്തമായിരിക്കും അത്  സർ ഹെൻ‌ട്രി പോയപ്പോൾ ഫാദർ വെറേക്കർ പറഞ്ഞു.

“അദ്ദേഹത്തിന്റെ കാര്യം ഒന്നും പറയണ്ടഇത്തരം അതീവരഹസ്യമായ കാര്യങ്ങൾ പുറമേ ആരോടും പറയാൻ പാടില്ലാത്തതാണ് എന്നിട്ടും ഇതുപോലെ അമിതമായി മദ്യപിച്ച ഒരു ദിവസം അദ്ദേഹമത് എന്നോട് പറഞ്ഞു പക്ഷേ, കാര്യത്തിന്റെ ഗൌരവം മനസ്സിലായ ഞാനത് ഈ നിമിഷം വരെയും രഹസ്യമാക്കി വച്ചു” ജോവന്ന പറഞ്ഞു.

“തീർച്ചയായും അങ്ങനെതന്നെയാണല്ലോ വേണ്ടതും” വെറേക്കർ എഴുന്നേറ്റ് അദ്ദേഹത്തിന്റെ ഊന്നുവടിക്കായി മുന്നോട്ട് നീങ്ങി. “ഞാൻ ഇറങ്ങിയാലോ എന്നാലോചിക്കുകയാണ് അദ്ദേഹത്തിന് ഡ്രൈവ് ചെയ്യാൻ പറ്റിയ അവസ്ഥയിലാണെന്ന് തോന്നുന്നില്ലഞാൻ വേണമെങ്കിൽ കൊണ്ടുചെന്നാക്കാം

“നോൻസെൻസ്” അവർ ഫാദർ വെറേക്കറെ വാതിൽക്കലേക്ക് നടക്കുവാൻ സഹായിച്ചു. “നിങ്ങൾ ഈ കാലും വച്ച് ബുദ്ധിമുട്ടേണ്ട ഞാൻ കൊണ്ടുവിട്ടോളാം അദ്ദേഹത്തെ

“ബുദ്ധിമുട്ടാവില്ലല്ലോ?”

“തീർച്ചയായും ഇല്ല” അവർ അദ്ദേഹത്തിന്റെ കവിളിൽ മുത്തം നൽകി. “ശനിയാഴ്ച്ച പമേലയെ കാണാൻ ഞാൻ വരുന്നുണ്ട്

അദ്ദേഹം മുടന്തി മുടന്തി ഇരുട്ടിൽ മറഞ്ഞു. ആ കാലടി ശബ്ദം അകന്നകന്ന് ഇല്ലാതാകുന്നത് വരെയും അവർ വാതിൽക്കൽ തന്നെ നിന്നു. തീർത്തും നിശ്ശബ്ദമായിരുന്നു അവിടെങ്ങും. അവിശ്വസനീയമാം വിധമുള്ള നിശ്ശബ്ദത നാട്ടിൻപുറത്തെ ഏകാന്തമായ കുട്ടിക്കാലം പെട്ടെന്ന് അവരുടെ ഓർമ്മയിലോടിയെത്തി. വർഷങ്ങളായി താൻ അതേക്കുറിച്ചോർത്തിട്ടേയില്ലല്ലോ എന്നവർ അത്ഭുതം കൊണ്ടു.

വാതിലടച്ച് അവർ തിരിഞ്ഞ് നടന്നു. സ്വീകരണമുറിയിൽ നിന്നും സർ ഹെൻ‌ട്രി വേച്ച് വേച്ച് നെരിപ്പോടിനരികിലെ കസേരയ്ക്കരികിലെത്തി. “മൈ ഓൾഡ് ഗേൾ എനിക്ക് പോകണം

“നോൺസെൻസ് അവിടെയിരിക്കൂന്ന് ഇനിയും അൽപ്പം കൂടി കഴിക്കാനുള്ള കപ്പാസിറ്റിയുണ്ട്” അദ്ദേഹത്തിന്റെ ഗ്ലാസിലേക്ക് അൽപ്പം കൂടി സ്കോച്ച് പകർന്ന് കൊടുത്തിട്ട് അവർ കസേരയുടെ കൈയിൽ ചേർന്ന് ഇരുന്നു.

“നോക്കൂ ഹെൻ‌ട്രി എനിക്കും പ്രധാനമന്ത്രിയെ ഒന്ന് പരിചയപ്പെട്ടാൽ കൊള്ളാമെന്നുണ്ട് സാധിക്കുമെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിൽ ഏറ്റവും വിലമതിക്കുന്ന ഒരു സമ്മാനമായിരിക്കുമത്...”

“ഓൾഡ് ഗേൾ കാര്യമായിട്ടാണോ നീ പറയുന്നത്?” തലയുയർത്തി അദ്ദേഹം അവരെ തുറിച്ചുനോക്കി.

“തീർച്ചയായും  അവർ പുഞ്ചിരിച്ചു. പിന്നെ ഹെൻ‌ട്രിയുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.

 
                   ***   ***   ***   ***   ***   ***   ***   ***   ***


പ്രിൻസ് ആൽബസ്ട്രേസിലെ പടവുകളിറങ്ങി താഴെ തടവറയിലേക്ക് ഹെൻ‌ട്രിച്ച് ഹിമ്‌ലർ നടക്കുമ്പോൾ കനത്ത നിശ്ശബ്ദതയായിരുന്നു അവിടെങ്ങും. ഷർട്ടിന്റെ ഇരു കൈകളും മുട്ടോളം ചുരുട്ടിക്കയറ്റി റോസ്മാൻ അവിടെ നിൽപ്പുണ്ടായിരുന്നു. അയാളുടെ മുഖം വിളറി വെളുത്തിരിക്കുന്നു.

“എന്ത് പറ്റി?” ഹിമ്‌ലർ ആരാഞ്ഞു.

“അദ്ദേഹം മരിച്ചുവെന്ന് തോന്നുന്നു, ഹെർ റെയ്ഫ്യൂറർ

ഹിമ്‌ലർ തീരെ സന്തോഷവാനായിരുന്നില്ല. അതിന്റെ അസ്വസ്ഥത അയാൾ മുഖത്ത് കാണിക്കുകയും ചെയ്തു.

“എന്ന് വച്ചാൽ, നിങ്ങളുടെ അശ്രദ്ധ നിങ്ങളുടെ മാത്രം അശ്രദ്ധ വളരെയേറെ ശ്രദ്ധിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു

“അങ്ങേയറ്റത്തെ ബഹുമാനത്തോടെ പറയട്ടെ ഹെർ റെയ്ഫ്യൂറർ ഹൃദയസ്തംഭനംഅതായിരുന്നു മരണകാരണം ഡോക്ടർ പ്രേയ്‌ഗർ അക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കും ഉടൻ തന്നെ അദ്ദേഹത്തെ ഞാൻ വരുത്തിയിരുന്നു അകത്തുണ്ട് അദ്ദേഹം

റോസ്മാൻ കതക് തുറന്നു. റബ്ബർ ഗ്ലൌസും ഏപ്രണും ധരിച്ച രണ്ട് ഗെസ്റ്റപ്പോ ഭടന്മാർ മുറിക്കുള്ളിൽ നിൽക്കുന്നുണ്ടായിരുന്നു. സ്യൂട്ട് ധരിച്ച ഉയരം കുറഞ്ഞ ഒരാൾ ഇരുമ്പ് കട്ടിലിൽ കിടക്കുന്ന ശരീരത്തിന്റെ നഗ്നമായ നെഞ്ചിൽ സ്റ്റെതസ്കോപ്പ് വച്ച് പരിശോധിക്കുന്നു.

ഹിമ്‌ലർ മുറിക്കുള്ളിൽ പ്രവേശിച്ചതും അയാൾ തിരിഞ്ഞ് നാസി സല്യൂട്ട് നൽകി.

“ഹെർ റെയ്ഫ്യൂറർ

കട്ടിലിൽ കിടക്കുന്ന ജനറൽ സ്റ്റെയ്നറുടെ മൃതശരീരത്തെ നോക്കി ഹിമ്‌ലർ നിന്നു. അരയ്ക്ക് മുകൾ ഭാഗത്തെ വസ്ത്രങ്ങൾ മാറ്റിയിരിക്കുന്നു. നഗ്നമായ കാൽപ്പാദങ്ങൾ. പാതി തുറന്നിരുന്ന ആ കണ്ണുകൾ അനന്തതയിലേക്കെന്ന പോലെ കേന്ദ്രീകരിച്ചിരുന്നു.

“എന്താണ് സംഭവിച്ചത്?” ഹിമ്‌ലർ ആരാഞ്ഞു.

“ഹൃദയസ്തംഭനമാണ് ഹെർ റെയ്ഫ്യൂറർ അതിൽ സംശയമില്ല

ഹിമ്‌ലർ മുഖത്ത് നിന്നും തന്റെ കണ്ണട എടുത്ത് മാറ്റി മൂക്കിന്‌ മുകളിൽ ചൊറിഞ്ഞു. മദ്ധ്യാഹ്നം മുതൽ നല്ല തലവേദന. ഇതുവരെ മാറിയിട്ടില്ല അത്.

“ശരി, റോസ്മാൻ രാജ്യദ്രോഹക്കുറ്റമാണ് ഇയാൾ ചെയ്തിരിക്കുന്നത് ഫ്യൂററുടെ ജീവൻ തന്നെ അപായപ്പെടുത്തുവാനുള്ള ഗൂഢാലോചനയും പദ്ധതികളുമായി പ്രവർത്തിക്കുകയായിരുന്നു ഇയാൾ ഇത്തരം പ്രവൃത്തികൾക്ക് ഫ്യൂറർ കൽപ്പിച്ചിരിക്കുന്ന അടിസ്ഥാനശിക്ഷ എന്താണെന്ന് നിങ്ങൾക്കറിയാമല്ലോ മേജർ ജനറൽ സ്റ്റെയ്നർക്കും അതിൽ നിന്ന് മോചനമില്ല അതിന് മുമ്പ് മരണം അയാളെ തട്ടിയെടുത്താൽ പോലും

തീർച്ചയായും ഹെർ റെയ്ഫ്യൂറർ

“ആ ശിക്ഷാവിധി നടപ്പിലായി എന്നുറപ്പ് വരുത്തുക അതിന് സാക്ഷ്യം വഹിക്കാനായി ഞാനിവിടെ ഉണ്ടായിരിക്കുന്നതല്ല  അത്യാവശ്യമായി റാസ്റ്റൻബർഗിലേക്ക് പോകേണ്ടതുണ്ട് ശിക്ഷ നടപ്പിലാക്കുന്നതിന്റെ ഫോട്ടോകൾ എടുത്തതിന് ശേഷം മൃതശരീരം പതിവ് രീതിയിൽ നശിപ്പിക്കുക

എല്ലാവരും അറ്റൻഷനായി നിന്ന് അദ്ദേഹത്തിന് നാസി സല്യൂട്ട് നൽകി. ഹിമ്‌ലർ തിരിഞ്ഞു നടന്നു.


                       ***   ***   ***   ***   ***   ***   ***   ***   ***


വൈകുന്നേരം അഞ്ച് മണി ആകുന്നതേയുള്ളുവെങ്കിലും ഇരുൾ മൂടിക്കഴിഞ്ഞിരുന്നു. ബ്ലാക്കൌട്ട് കർട്ടനുകൾ വലിച്ചിട്ടതിന് ശേഷം റോഗൻ ആശ്ചര്യത്തോടെ ചോദിച്ചു.

“എവിടെ വച്ചാണ് ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്?”


“കെറിയിലെ കറാഗ് തടാകത്തിനരികിലുള്ള ഒരു ഫാം ഹൌസിൽ വച്ച് കഴിഞ്ഞ ജൂണിൽ സായുധ ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും ഇയാൾക്ക് പരിക്കേൽക്കുകയും ചെയ്തു തൊട്ടടുത്ത ദിവസം ലോക്കൽ ഹോസ്പിറ്റലിൽ നിന്ന് ചാടിപ്പോയതിന് ശേഷം ആരും കണ്ടിട്ടില്ല” ഫെർഗസ് ഗ്രാന്റ് പറഞ്ഞു.

“മൈഗ് ഗോഡ് ഇവരെയൊക്കെയാണോ പോലീസുകാർ എന്ന് വിളിക്കുന്നത്…!” റോഗൻ നിരാശയോടെ പറഞ്ഞു.

“കാര്യമെന്താണെന്ന് വച്ചാൽ ഡബ്ലിനിലെ സ്പെഷൽ ബ്രാഞ്ച് ഈ സംഭവങ്ങളിലൊന്നും തന്നെ ഉൾപ്പെട്ടിരുന്നില്ല സർ റിവോൾവറിലെ വിരലടയാളത്തിൽ നിന്നും പിന്നീട് അവർ തിരിച്ചറിയുകയായിരുന്നു അത് ഡെവ്‌ലിൻ ആണെന്ന് അനധികൃത മദ്യവാറ്റുമായുള്ള പരിശോധനകൾക്കിടയിൽ ലോക്കൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് മറ്റൊരു കാര്യം  ഡെവ്‌ലിൻ അവരുടെ ജയിലിൽ ഉണ്ടാകുമെന്ന ധാരണയിൽ സ്പാനിഷ് ഫോറിൻ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ഡബ്ലിൻ ബ്രാഞ്ച് പറഞ്ഞത് പക്ഷേ, അവരുടെ പ്രതികരണം തീരെ ആശാവഹമായിരുന്നില്ല ഒടുവിൽ അവർ അറിയിച്ചത് ഗ്രനഡയിലെ ജയിലിൽ നിന്നും രക്ഷപെട്ട് ലിസ്ബണിൽ എത്തി പിന്നീട് സ്റ്റേറ്റ്സിലേക്ക് കടന്നുവെന്നാണ്

“എന്നിട്ട് ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നു അയാൾ” റോഗൻ പറഞ്ഞു. “പക്ഷേ, എന്തിന്? അതാണറിയേണ്ടത് പ്രൊവിൻഷ്യൽ ഫോഴ്സസിൽ നിന്നും എന്തെങ്കിലും വിവരം ലഭിച്ചുവോ?”

“ശ്രമിച്ചു പക്ഷേ, ഒരു വിവരവുമില്ല ആർക്കും

“ഓൾ റൈറ്റ് തൽക്കാലം നമുക്കിപ്പോൾ ഒന്നും തന്നെ ചെയ്യാനില്ല പ്രത്യേകിച്ച് എന്തെങ്കിലും പുതിയ വിവരങ്ങൾ ലഭ്യമായാൽ ആ നിമിഷം എന്നെ അറിയിക്കണം രാത്രിയായാലും പകലായാലും ഞാൻ എവിടെത്തന്നെയായാലും

“വെരി വെൽ സർ
 

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...