Monday, July 8, 2013

ഈഗിൾ ഹാസ് ലാന്റഡ് – 89



ജനറൽ കാൾ സ്റ്റെയ്നർ, പ്രിൻസ് ആൽബസ്ട്രേസിന്റെ രണ്ടാം നിലയിലെ തന്റെ റൂമിൽ അത്താഴം കഴിച്ചു കഴിഞ്ഞപ്പോഴേക്കും എട്ടു മണിയായിരുന്നു. ചിക്കൻ ലെഗ്, ഫ്രഞ്ച് ഫ്രൈസ്, സലാഡ്, അരക്കുപ്പി ചിൽഡ് റെയ്സ്‌ലിങ്ങ് അടക്കം വിഭവ സമൃദ്ധം. ഏറ്റവുമൊടുവിൽ സുഗന്ധമൂറുന്ന ചുടു കാപ്പിയും എല്ലാം ഒരു സ്വപ്നം പോലെ അവിശ്വസനീയമായി തോന്നി അദ്ദേഹത്തിന്.

കഴിഞ്ഞ തവണത്തെ ഷോക്ക് ട്രീറ്റ്മെന്റിനെ തുടർന്ന് ബോധരഹിതനായി കുഴഞ്ഞ് വീണതിന് ശേഷം സ്ഥിതിഗതികളിൽ മാറ്റങ്ങൾ സംഭവിച്ചിരുന്നു. അടുത്ത പ്രഭാതത്തിൽ കണ്ണ് തുറന്നതും സുഖപ്രദമായ കിടക്കയിൽ വൃത്തിയുള്ള വിരിയുടെ പുറത്ത് താൻ കിടക്കുന്നതാണ് അദ്ദേഹം കണ്ടത്. ക്രൂരനായ റോസ്മാനെയോ അയാളുടെ അനുചരന്മാരായ ഗെസ്റ്റപ്പോ ഭടന്മാരെയോ അവിടെങ്ങും കാണുവാൻ കഴിഞ്ഞില്ല. പകരം, സെയ്ഡ്ലർ എന്ന് പേരുള്ള ഒരു ഭടനെയാണ് അരികിൽ കണ്ടത്. എസ്. എസ്. കമാന്റോ ആണെങ്കിലും അവന്റെ പെരുമാറ്റം അങ്ങേയറ്റം മാന്യമായിരുന്നു.

ഇത്രയും നാളും അദ്ദേഹത്തിന് ഏൽക്കേണ്ടി വന്ന പീഡനങ്ങൾക്ക് അവൻ ക്ഷമാപണം നടത്തി. ആരുടെയോ ഭാഗത്തും നിന്നും സംഭവിച്ച ഗുരുതരമായ ഒരു തെറ്റ് കരുതിക്കൂട്ടിയുള്ള തേജോവധം അതേക്കുറിച്ച് വിശദമായ ഒരു അന്വേഷണത്തിന് ഹിമ്‌ലർ ഉത്തരവിട്ടിട്ടുണ്ടെന്നും കാരണക്കാരായവർക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തുണ്ടെന്നും അവൻ അദ്ദേഹത്തെ അറിയിച്ചു. എങ്കിലും സുരക്ഷാകാരണങ്ങളാൽ കുറച്ച് ദിവസത്തേക്ക് കൂടി ജനറൽ സ്റ്റെയ്നർക്ക് അവിടെത്തന്നെ കഴിച്ചുകൂട്ടേണ്ടി വരുമെന്നുള്ള യാഥാർത്ഥ്യം അംഗീകരിക്കണമെന്നും അപേക്ഷിച്ചിട്ട് അവൻ കതകടച്ച് പുറത്തിറങ്ങി.

ജനറൽ സ്റ്റെയ്നർക്ക് മനസ്സിലാക്കാൻ കഴിയുന്നതായിരുന്നു ആ അവസ്ഥ.  തനിക്കെതിരെ ഉന്നയിച്ച ദേശദ്രോഹക്കുറ്റങ്ങൾക്കൊന്നിനും തന്നെ യാതൊരു തെളിവും നിരത്തുവാൻ അവർക്ക് സാധിച്ചിട്ടില്ല. റോസ്മാന്റെ ക്രൂര പീഡനങ്ങൾക്ക് ശേഷവും തന്നെക്കൊണ്ട് വ്യാജ കുറ്റസമ്മതത്തിൽ ഒപ്പിടുവിക്കാൻ അവർക്കായിട്ടില്ല എന്നതാണ് വാസ്തവം. മോശമല്ലാത്ത ആരോഗ്യ നിലയിൽ എത്തിയതിന് ശേഷം തന്നെ മോചിപ്പിക്കുവാനാണ് അവർ ഇപ്പോൾ കിണഞ്ഞ് പരിശ്രമിക്കുന്നത്. മുറിവേറ്റ അടയാളങ്ങളൊക്കെ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. അൽപ്പം മുമ്പാണ് പുത്തൻ യൂണിഫോം അദ്ദേഹത്തിന് അവർ നൽകിയത്.

അത്യന്തം രുചികരമായിരുന്നു കാപ്പി. രണ്ടാമതൊരു കപ്പ് കൂടി പകർന്നുകൊണ്ടിരിക്കെ പിന്നിൽ കതകിലെ ലോക്ക് തിരിയുന്ന ശബ്ദം കേട്ടു. അടുത്ത നിമിഷം വാതിൽ തുറക്കപ്പെട്ടു. ആരുടെയും കാലനക്കം കേൾക്കാഞ്ഞ് തിരിഞ്ഞ് നോക്കിയ ജനറൽ സ്റ്റെയ്നർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

കാൾ റോസ്മാൻ വാതിൽക്കൽ നിലയുറപ്പിച്ചിരുന്നു. ചരിഞ്ഞ ക്യാപ്പ്. ഭീതിദായകമായ ലെതർ കോട്ട്. ചുണ്ടിൽ എരിയുന്ന സിഗരറ്റ്. അയാളുടെ ഇരു വശങ്ങളിലും ആജ്ഞാനുവർത്തികളായി നിൽക്കുന്ന രണ്ട് ഗെസ്റ്റപ്പോ ഭടന്മാർ.

“ഹലോ ജനറൽ   ഞങ്ങൾ നിങ്ങളെ മറന്നു എന്നാണോ കരുതിയത്?” റോസ്മാൻ ചോദിച്ചു.

ജനറൽ സ്റ്റെയ്നറുടെ തലയ്ക്കകത്ത് കൂടി ഒരു മിന്നൽപ്പിണർ പാഞ്ഞു. എല്ലാം വ്യക്തമാകുന്നു ഇപ്പോൾ

“യൂ ബാസ്റ്റർഡ്.” അലറിക്കൊണ്ട് അദ്ദേഹം കോഫി നിറച്ച കപ്പ് റോസ്മാന്റെ തല നോക്കി എറിഞ്ഞു.

“അതൽപ്പം കൂടിപ്പോയി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു ജനറൽ, ഇത്” ഒഴിഞ്ഞ് മാറിക്കൊണ്ട് റോസ്മാൻ പറഞ്ഞു.

അയാൾക്കൊപ്പമുണ്ടായിരുന്ന ഗെസ്റ്റപ്പോ ഭടന്മാരിലൊരുവാൻ മുന്നോട്ട് ചാടി വീണ് കയ്യിലെ ലാത്തി കൊണ്ട് ജനറൽ സ്റ്റെയ്നറുടെ അടിവയറ്റിൽ ആഞ്ഞ് കുത്തി. അസഹ്യമായ വേദനയാൽ അദ്ദേഹം നിലവിളിച്ചുകൊണ്ട് മുട്ടുകുത്തി മുന്നോട്ട് ഇരുന്നു. തൊട്ട് പിറകെ തലയ്ക്കേറ്റ ശക്തിയായ താഡനത്തോടെ അദ്ദേഹം കമഴ്ന്ന് വീണു.

“നേരെ തടവറയിലേക്ക്  നിർവികാരനായി പറഞ്ഞിട്ട് റോസ്മാൻ നടന്നകന്നു.

ഗെസ്റ്റപ്പോ ഭടന്മാർ ഇരുവരും അദ്ദേഹത്തിന്റെ ഓരോ കാലുകളിലും പിടുത്തമിട്ട് നിലത്തുകൂടി വലിച്ചിഴച്ച് ഇടനാഴിയിലൂടെ പട്ടാളച്ചിട്ടയിൽ നടന്നു. സ്റ്റെയർകെയ്സിലൂടെ താഴോട്ടിറങ്ങുമ്പോഴും അദ്ദേഹത്തിന്റെ മുഖം തറയിൽ ഉരഞ്ഞുകൊണ്ടിരുന്നു

 

                              ***   ***   ***   ***   ***   ***   ***   ***   ***


ഹെൻ‌ട്രിച്ച് ഹിമ്‌ലറുടെ ഓഫീസിന്റെ വാതിലിൽ മുട്ടിയിട്ട് കേണൽ മാക്സ് റാഡ്‌ൽ ഉള്ളിൽ കടന്നു. നെരിപ്പോടിനരികിൽ കോഫി നുകർന്നുകൊണ്ട് നിൽക്കുകയാണ് ഹിമ്‌ലർ. റാഡ്‌ലിനെ കണ്ടതും തിരികെ വന്ന് കപ്പ് മേശമേൽ വച്ചു.

“നിങ്ങൾ പോയിക്കാണുമെന്നാണ് ഞാൻ കരുതിയത്” ഹിമ്‌ലർ നീരസത്തോടെ പറഞ്ഞു.

“ഇന്ന് രാത്രിയാണ് പാരീസിലേക്കുള്ള ഫ്ലൈറ്റ് പിന്നെ അഡ്‌മിറൽ കാനറീസ് ഇന്ന് രാവിലെ മാത്രമാണ് ഇറ്റലിയിലേക്ക് പറന്നത് താങ്കൾക്കറിയാവുന്നതാണല്ലോ അക്കാര്യം  റാഡ്‌ൽ പറഞ്ഞു.

“അത് നിർഭാഗ്യകരമായിപ്പോയി സാരമില്ല ഇനിയും സമയമുണ്ട് നിങ്ങൾക്ക് ഇന്ന് രാവിലെ നിങ്ങൾ റോസ്‌മാന് സമർപ്പിച്ച റിപ്പോർട്ട് ഞാൻ കണ്ടു നോർഫോക്കിൽ നമ്മൾ പറയുന്ന സ്ഥലത്ത് വന്നിട്ടുള്ള ആ അമേരിക്കൻ റെയ്ഞ്ചേഴ്സിനെക്കുറിച്ച് എന്ത് പറയുന്നു? പ്രശ്നമാകുമോ?” ഹിമ്‌ലർ മുഖത്ത് നിന്നും തന്റെ കണ്ണട എടുത്ത് ശ്രദ്ധാപൂർവ്വം തുടച്ചു.

ഹിമ്‌ലർ മേശപ്പുറത്ത് നിവർത്തിയ ഓർഡ്‌നൻസ് സർവേ മാപ്പിൽ റാഡ്‌ൽ വിരലോടിച്ചു. “ഹെർ റൈഫ്യൂറർ ഈ കാണുന്നതാണ് മെൽറ്റ്‌ഹാം ഹൌസ് സ്റ്റഡ്ലി കോൺസ്റ്റബിളിൽ നിന്നും തീരദേശപാതയിലൂടെ എട്ട് മൈൽ വടക്ക് ഹോബ്സ് എന്റിൽ നിന്നും പന്ത്രണ്ടോ പതിമൂന്നോ മൈൽ ദൂരെ മിസ്സിസ് ഗ്രേയുടെ ഏറ്റവും ഒടുവിലത്തെ റേഡിയോ സന്ദേശമനുസരിച്ച് അമേരിക്കൻ ട്രൂപ്പിന്റെ സാന്നിദ്ധ്യം നമുക്കൊരു ഭീഷണിയാകുമെന്ന് കരുതുന്നില്ല

ഹിമ്‌ലർ തലകുലുക്കി. “നിങ്ങളുടെ ആ ഐറിഷ്കാരൻ അയാളുടെ ചുമതല നിർവ്വഹിച്ചു കഴിഞ്ഞുവെന്ന് സാരം ഇനി ബാക്കി കാര്യങ്ങളെല്ലാം സ്റ്റെയ്നറുടെ കൈയിൽ

“അദ്ദേഹം നമ്മെ നിരാശപ്പെടുത്തുമെന്ന് തോന്നുന്നില്ല” റാഡ്‌ൽ പറഞ്ഞു.

“അതേ അയാൾക്ക് ഇക്കാര്യത്തിൽ നിന്നും വിട്ട് നിൽക്കാനാവില്ലല്ലോ

“മേജർ സ്റ്റെയ്നറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിക്കുവാനുള്ള അനുവാദമുണ്ടോ എനിക്ക്, ഹെർ റൈഫ്യൂറർ?”

“ഇന്നലെ വൈകുന്നേരം കണ്ടിരുന്നു ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാൾ പക്ഷേ, എന്നെ കണ്ടില്ല റോസ്റ്റ് പൊട്ടറ്റോ, മിക്സഡ് വെജിറ്റബിൾസ്, പിന്നെ തരക്കേടില്ലാത്ത അളവ് മാംസവും ഈ മാംസഭുക്കുകൾ അറിയുന്നുണ്ടോ ആവോ ഇതിന്റെയെല്ലാം ദൂഷ്യഫലങ്ങൾ...!” അദ്ദേഹം നെടുവീർപ്പിട്ടു.   “നിങ്ങൾ മാംസം കഴിക്കാറുണ്ടോ ഹെർ ഓബർസ്റ്റ്?”

“ഉണ്ട്” റാഡ്‌ൽ ജാള്യതയോടെ പറഞ്ഞു.

“കൂടാതെ ദിവസവും അറുപതോ എഴുപതോ റഷ്യൻ സിഗരറ്റും പോരാത്തതിന് മദ്യവും എത്രത്തോളം ബ്രാണ്ടി അകത്താക്കാറുണ്ട് നിങ്ങളിപ്പോൾ?” അദ്ദേഹം തന്റെ കൈയിലെ പേപ്പറുകൾ മേശമേൽ വൃത്തിയായി അടുക്കി വച്ചിട്ട് തലയാട്ടി. “എന്തായാലും നിങ്ങളുടെ കാര്യത്തിൽ അതൊന്നും അത്ര ഏശില്ല എന്ന് തോന്നുന്നു

“ഈ പന്നിക്ക് അറിയാത്തതായി എന്തെങ്കിലുമുണ്ടോ?” റാഡ്‌ൽ മനസ്സിൽ പറഞ്ഞു.

“വെള്ളിയാഴ്ച്ച എത്ര മണിക്കാണ് അവർ പുറപ്പെടുന്നത്?” ഹിമ്‌ലർ ചോദിച്ചു.

“അർദ്ധരാത്രിക്ക് തൊട്ട് മുമ്പ് കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരു മണിക്കൂർ നേരമുള്ള യാത്ര

ഹിമ്‌ലർ തലയുയർത്തി. അദ്ദേഹത്തിന്റെ കണ്ണുകൾ നിർവികാരമായിരുന്നു. “കേണൽ റാഡ്‌ൽ ഒരു കാര്യം ഞാൻ വ്യക്തമാക്കാം നമ്മുടെ പ്ലാൻ പോലെ തന്നെ കേണൽ സ്റ്റെയ്നറും സംഘവും കൃത്യസമയത്ത് തന്നെ പുറപ്പെടുന്നു കാലാവസ്ഥ അനുകൂലമായാലും ഇല്ലെങ്കിലും അടുത്ത ദിവസം രാത്രിയിലേക്ക് നീട്ടി വയ്ക്കാവുന്ന ഒരു സംഗതിയല്ല ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അമൂല്യ അവസരം വെള്ളിയാഴ്ച്ച രാവിലെ മുതൽ നിങ്ങൾ ഈ ഓഫീസുമായി ഓരോ മണിക്കൂറിലും ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കും നമ്മുടെ ദൌത്യം വിജയകരമായി പര്യവസാനിക്കുന്നത് വരെയും അത് തുടർന്നുകൊണ്ടിരിക്കും

“തീർച്ചയായും ഹെർ റൈഫ്യൂറർ

റാഡ്‌ൽ വാതിലിന് നേർക്ക് നടക്കവേ ഹിമ്‌ലർ തുടർന്നു. “ഒരു കാര്യം കൂടി പല കാരണങ്ങളാലും ഈ ദൌത്യത്തിന്റെ പുരോഗതിയെക്കുറിച്ച് ഞാൻ ഫ്യൂററോട് പറഞ്ഞിട്ടില്ല അത്യന്തം ദുർഘടമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത് സാമ്രാജ്യത്തിന്റെ ഭാവി അദ്ദേഹത്തിന്റെ ചുമലിലാണ് അതുകൊണ്ട് തന്നെ മിസ്റ്റർ ചർച്ചിലിനെ അദ്ദേഹത്തിന് മുന്നിൽ ഒരു സർപ്രൈസ് ആയി കൊണ്ടുവന്ന് നിർത്തുവാൻ ഞാനാഗ്രഹിക്കുന്നു...”

ഹിമ്‌ലർ സ്വപ്നലോകത്ത് വളരെയധികം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് ഒരു നിമിഷം കേണൽ റാഡ്‌ലിന് തോന്നി. എന്നാൽ അദ്ദേഹം കാര്യമായിട്ട് തന്നെയാണ് അത് പറഞ്ഞതെന്ന് അടുത്ത നിമിഷം റാഡ്‌ൽ മനസ്സിലാക്കി.

“ഈ സമയത്ത് നാം അദ്ദേഹത്തെ നിരാശപ്പെടുത്തരുത് നാമെല്ലാം ഇനി സ്റ്റെയ്നറുടെ കൈകളിലാണ് അക്കാര്യം അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കൂ” ഹിമ്‌ലർ പറഞ്ഞു.

“തീർച്ചയായും, ഹെർ റൈഫ്യൂറർ” ഉള്ളിലുരുണ്ടു കൂടിയ ചിരി പുറമേ കാണിക്കാതിരിക്കാൻ  ശ്രമിക്കവേ അദ്ദേഹത്തിന്റെ സ്വരം തടസ്സപ്പെട്ടു.

ഹിമ്‌ലർ തന്റെ വലത് കൈ ഉയർത്തി നാസി സല്യൂട്ട് നൽകി. “ഹിറ്റ്ലർ നീണാൾ വാഴട്ടെ

അറ്റൻഷനായി നിന്ന് റാഡ്‌ൽ പ്രത്യഭിവാദ്യം നൽകി. പിന്നെ ധൃതിയിൽ കതക് തുറന്ന് പുറത്തിറങ്ങി.

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...  

41 comments:

  1. ക്രൂരതയുടെ വിവിധ ഭാവങ്ങൾ...

    ReplyDelete
  2. ആദ്യം തേങ്ങ പിന്നെ വായന..

    ReplyDelete
    Replies
    1. അപ്പൊ ഭക്ഷണം ഒക്കെ കൊടുത്തു നല്ല ആരോഗ്യം വെപ്പിച്ചത് പിന്നേം പീഡിപ്പിക്കാന്‍ ആരുന്നോ..ഹോ..

      ലോകത്തിലെ ഏറ്റവും ക്രൂരനായ മൃഗം മനുഷന്‍ ആണെന്ന് ഒരിക്കല്‍ നാഷണല്‍ ജീയോഗ്രഫിക് ചാനലിലെ ഒരു പ്രോഗ്രാമില്‍ കാര്യകരണസഹിതം കാണിച്ചിരുന്നു. അപ്പോള്‍ ക്രൂരരില്‍ ക്രൂരനായ ഹിറ്റ്ലറുടെ നാസിപട എന്തായിരിക്കും..

      ഒന്നോര്‍ത്താല്‍ നാം ഒക്കെ എത്ര ഭാഗ്യവാന്മാര്‍.. യുദ്ധം എന്നാല്‍ എന്താണെന്നു പോലും നമ്മുക്കറിയില്ല.

      Delete
    2. ആദ്യം തേങ്ങ പിന്നെ വായന.. എന്നല്ലെ പറഞ്ഞത്..അപ്പോൾ ആദ്യം ഭക്ഷണം...പിന്നെ പീഡനം.

      Delete
    3. ഏറ്റവും ക്രൂരനായ മൃഗം മനുഷ്യൻ തന്നെ... അതിനൊരു എതിരഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല...

      Delete
  3. അപ്പോ ഈ ഹിംലര്‍ വെജിറ്റേറിയനായിരുന്നു എന്നാണോ പറഞ്ഞുവരുന്നത്?

    (ശ്രീജിത്തേ...നിന്നെപ്പിന്നെക്കണ്ടോളാം!!!)

    ReplyDelete
    Replies
    1. ഇക്കുറി അജിതെട്ടന്റെ തേങ്ങ മോട്ടിക്കാന്‍ വിനുവേട്ടന്‍ കൂട്ടുനിന്ന കാര്യം ആരോടും പറയരുതെന്ന് വിനുവേട്ടന്‍ പറഞ്ഞാരുന്നു.

      Delete


    2. 'ഞാന്‍ മാത്രമല്ല... അവന്മാരും ഉണ്ട്' [കട: ജഗദീഷ്, ഇന്‍ ഹരിഹര്‍ നഗര്‍]

      അല്ലേ ശ്രീജിത്തേ :)

      Delete
    3. തേങ്ങ മോട്ടിക്കാൻ ഇന്നലെ പാതിരാത്രിയിൽ ശ്രീജിത്ത് പമ്മിപ്പമ്മി നടക്കുന്നത് ഞാൻ കണ്ടേയ്.. ചൂട്ടും കത്തിച്ച് പിടിച്ച് വിനുവേട്ടനായിരുന്നു മുന്നിലുണ്ടായിരുന്നത്.

      [ഇവർ എന്നെ കണ്ട് പേടിക്കണ്ടല്ലോ എന്ന് കരുതി ഞാൻ ഒളിച്ചിരുന്നതാ..]

      Delete
    4. രണ്ടു രാത്രിയില്‍ ഉറക്കമൊളച്ച് കാത്തിരുന്ന ഞാന്‍ വെറും ശശി!!

      Delete
    5. നല്ല ഒന്നാതരം ബ്രയിറ്റ് ലൈറ്റ് ടോര്‍ച്ചുമായി നടക്കുന്ന വിനുവേട്ടനെ ചൂട്ടുകത്തിച്ചവന്‍ എന്ന് വിളിച്ചതില്‍ ശക്തമായ പ്രതിക്ഷേധം രേഖപെടുത്തുന്നു.

      Delete
    6. @ അജിത്‌ഭായ്... ഹെൻ‌ട്രിച്ച് ഹിമ്‌ലർ വെജിറ്റേറിയൻ ആയിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്...

      @ ശ്രീജിത്ത്... എന്നാലും ശ്രീജിത്ത് തേങ്ങയടിക്കാൻ ഓടിയ ആ ഓട്ടം... സമ്മതിച്ചിരിക്കുന്നു...

      @ ജിമ്മി... ചൂട്ട് കത്തിച്ച് രണ്ട് പേർ വരുന്നത് കണ്ട് ഒളിച്ചിരുന്നതാണെന്ന് പറയ്...

      @ ഉണ്ടാപ്രി... ഉണ്ടാപ്രി പമ്മി നടക്കുന്നത് ഞാൻ കണ്ടിരുന്നു കേട്ടോ... അന്നേരമൊക്കെ ഞാൻ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു... :)

      Delete
    7. വിനുവേട്ടന്‍ കൂട്ടുനിന്ന കാര്യം ആരോടും പറയരുതെന്ന് വിനുവേട്ടന്‍ പറഞ്ഞാരുന്നു>>>

      കള്ളനു കൂട്ടുനിന്നവരും ഐപിസി 154 പ്രകാരം കുറ്റവാളികളാണെന്ന് മറക്കേണ്ട കേട്ടോ.

      Delete
  4. വളരെ സീരിയസ്സ് ആയ ക്രൂരതയാണല്ലൊ..! വയറു നിറച്ച് ഭക്ഷണം കൊടുത്തിട്ട് പീടിപ്പിക്കുക....ഹോ..!!?

    ReplyDelete
    Replies
    1. അതേ അശോകൻ മാഷേ... ക്രൂരതയുടെ അങ്ങേയറ്റം...

      Delete
  5. ഹൊ... ഭക്ഷണമൊക്കെ കൊടുത്ത് സല്‍ക്കരിച്ചപ്പോ ആരോര്‍ത്തു, നേര്‍ച്ചക്കോഴിയ്ക്ക് ഫുഡ് കൊടുക്കുന്ന പോലെ ആകുമെന്ന്...

    ReplyDelete
    Replies
    1. നേർച്ചക്കോഴിയ്ക്ക് മാത്രമല്ല, ബ്രോയിലർ കോഴിയ്ക്കും ഇതേ അവസ്ഥ തന്നെ..

      Delete
    2. നാസി ജർമ്മനിയിൽ അഡോൾഫ് ഹിറ്റ്ലറോട് വിയോജിക്കുന്നവരുടെ ഗതി എത്ര ഭീകരമായി ജാക്ക് ഹിഗ്ഗിൻസ് വരച്ചിരിക്കുന്നു... !

      Delete
  6. ശരിക്കും സങ്കടം വരുന്നുണ്ട്.. പാവം... ഭക്ഷണം , പുതിയ യൂണിഫോം, മുറിവ് ഉണങ്ങിത്തുടങ്ങി.... പിന്നെ വീണ്ടും ...

    അല്ലെങ്കിലും വെജിറ്റേറിയന്മാര്‍ പാവങ്ങളാന്നൊക്കെ ചുമ്മാ പറയുന്നതല്ലേ അജിത്തേട്ടാ... ഒരു സൂത്രം... ചില വെജിറ്റേറിയന്മാരെ കണ്ട് ഈ ഞാന്‍ തന്നെ എന്തു മാത്രം പേടിച്ചിരിക്കുന്നു...

    എന്നാലും കാലത്തേ സങ്കടായീന്നു പറഞ്ഞാല്‍ മതിയല്ലോ...

    ReplyDelete
    Replies
    1. അല്ലെങ്കിലും വെജിറ്റേറിയന്മാര്‍ പാവങ്ങളാന്നൊക്കെ ചുമ്മാ പറയുന്നതാ...

      Delete
    2. ക്രൂരതയ്ക്ക് വെജിറ്റേറിയൻസ് എന്നോ നോൺ വെജിറ്റേറിയൻസ് എന്നോ ഇല്ല..

      Delete
    3. പശുക്കുട്ടി ക്രൂരയാണോന്ന് ആദ്യം പറയൂ. അറ്റ്ലീസ്റ്റ് ഒരു കുത്തെങ്കിലും കൊടുക്കാനുള്ള ക്രൂരത്വം

      Delete
  7. ദേ പിന്നേം കമന്‍റ് വന്നു... വിനുവേട്ടന്‍ പറഞ്ഞത് ശരിയാ... കുട്ടിച്ചാത്തനു പശുക്കുട്ടിയെ പേടിയുണ്ട്...

    ReplyDelete
  8. സ്റ്റെയ്നറിന് എന്തൊക്കെ സഹിക്കേണ്ടിവരുന്നു. ശ്രീജിത്ത്‌ ചൂണ്ടികാണിച്ച പോലെ ലോകത്തിലെ ഏറ്റവും ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെ.
    @എച്ച്മുകുട്ടി ഒരു പശുകുട്ടി വെജിറ്റേറിയനെ കുറിച്ച് ഇങ്ങനെ പറയുമെന്ന് കരുതീല്യ. :)

    ReplyDelete
    Replies
    1. ഇത് കേണൽ കുർട്ട് സ്റ്റെയ്നറുടെ പിതാവ് ജനറൽ കാൾ സ്റ്റെയ്നറാണ് കേട്ടോ സുകന്യാജി... മറന്നിട്ടില്ലല്ലോ അല്ലേ...?

      Delete
  9. എച്ച്മുക്കുട്ടിയുടെ വാക്കുകൾ കടമെടുക്കുന്നു - കാലത്തേ തന്നെ സങ്കടപ്പെടുത്തി.

    ക്രൂരതയുടെ കാര്യത്തിൽ, എക്കാലത്തും മനുഷ്യൻ തന്നെ കേമൻ!!

    ഈ ദൌത്യം നടക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണോ, ഹിമ്‌ലറുടെ സ്വപ്നസഞ്ചാരത്തെയോർത്ത് റാഡ്‌ൽ ചിരിച്ചത്??

    ReplyDelete
    Replies
    1. വായനക്കാരെ വേദനിപ്പിക്കണ്ടല്ലോ എന്ന് കരുതി ഈ ലക്കത്തിലെ ഒന്നാം ഭാഗം വിവർത്തനം ചെയ്യേണ്ട എന്ന് കരുതിയതാണ്... രണ്ടാം ഭാഗം എഴുതിയതിന് ശേഷമാണ് മനം മാറ്റം ഉണ്ടായത്...

      Delete
  10. "അവൻ അവനത്തന്നെ കൊല്ലും" മനുഷ്യൻ, അതെ അത് എന്നും അങ്ങനെയാണല്ലോ
    വെട്ടിപിടിക്കലിന്റെ ജീവിതം, സമരം അതിജീവനത്തിനെക്കാൾ ക്രൂരനാണെന്ന് തീർക്കാൻ

    ശ്ശോ

    ReplyDelete
    Replies
    1. വെട്ടിപ്പിടിക്കൽ, അധിനിവേശം... ഇന്നും നടന്നുകൊണ്ടിരിക്കുന്നത് അതുതന്നെയാണല്ലോ ഷാജു...

      Delete
  11. അത് ക്രൂരതയ്ക്ക് വെജിറ്റേറിയന്‍ ആയതുകൊണ്ട് കുറവ് വരില്യാന്നാ ഞാന്‍ എഴുതിയത്,, നോണ്‍ വെജിറ്റേറിയന്‍ ആയതുകൊണ്ട് ക്രൂരനാവണം എന്നുമില്ല... ക്രൂരത വേറെ വിഭാഗത്തിലാ പെടുന്നത് എന്നാ പശുക്കുട്ടീടെ ജീവിതാനുഭവം...

    ReplyDelete
    Replies
    1. ഈ പറഞ്ഞതാണ് കാര്യം പശുക്കുട്ടീ...

      Delete
  12. സംഭവാമി യുഗെ യുഗെ....

    ReplyDelete
    Replies
    1. അതെന്താ ടീച്ചറേ അങ്ങനെ...?

      Delete
  13. വയറു നിറച്ച് ഭക്ഷണം കൊടുത്തിട്ട് പീടിപ്പിക്കുക..കൊടും ക്രൂരത തന്നെ ആയിപോയി ...

    ReplyDelete
  14. തുടര്ച്ചയായ പട്ടിണിയും പീഡനവും ചില മനുഷ്യരെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കുകയേ ഉള്ളൂ. അത്തരക്കാര്ക്ക് വിഭവസമൃദ്ധമായ സല്ക്കാരവും പിന്നീട് അയഞ്ഞുതുടങ്ങുന്ന ജാഗ്രതയിലേയ്ക്ക് ഒരു ആഘാതവും. ഉഗ്രന്‍ !

    ജെര്മന്‍ കാര്യക്ഷമത !!!!

    ReplyDelete
    Replies
    1. നാസി കാര്യക്ഷമത എന്ന് പറയൂ അരുൺ...

      Delete
  15. നല്ല കുത്തുകൊടുക്കാനൊക്കെ ചിലപ്പോ തോന്നാറുണ്ട് അജിത്തേട്ടാ... എന്നാലും കുത്തി നോക്കീട്ടില്ല... പശുക്കുട്ടിയായിപ്പോയതാവും കാരണം...കുത്താന്‍ പറ്റില്ലാന്നറിയുമ്പോ പശുക്കുട്ടി ഓടിക്കളയും... ദൂരെ ദൂരെ...

    നാസി കാര്യക്ഷമത ... അതൊക്കെ ഇപ്പോഴും മനുഷ്യരിലുണ്ട് വിനുവേട്ടാ.. നാസികള്‍ എല്ലാ മനുഷ്യരിലും കുറേശ്ശേ ഉണ്ട്..

    ReplyDelete
  16. ചുമ്മാ ഈ നാസിസത്തിനെ ക്രൂരത എന്നൊക്കെ പറഞ്ഞ് അക്രൂരന്മാരെന്ന് വിശേഷിപ്പിക്കുന്ന നാം വെറുതെ വീമ്പടിക്കുന്നൂ..അല്ലേ
    നമ്മുടെയുള്ളിന്റെയുള്ളിലെ നാസിസം ആരറിയുന്നു പ്രഭോ..?

    ReplyDelete
    Replies
    1. തക്കസമയം വരുമ്പോ എല്ലാരും നാസിയാകും അല്ലേ?

      Delete
  17. കള്ളന്മാര്‍ ഹാജര്‍..!!
    വിനുവേട്ടാ.. പോസ്റ്റെട്..
    (ഇക്കണക്കാണേല്‍ അജിത്തേട്ടന്‍ മിക്കവാറും നാസിയാവും)

    ReplyDelete

  18. വായിക്കുന്നു

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...