Saturday, July 13, 2013

ഈഗിൾ ഹാസ് ലാന്റഡ് – 90



കേണൽ മാക്സ് റാഡ്‌ൽ ടിർപിറ്റ്സ് യൂഫറിലെ തന്റെ ഓഫീസിലെത്തുമ്പോൾ അദ്ദേഹത്തിന്റെ പാരീസ് യാത്രയ്ക്കായുള്ള ബാഗേജ് ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു കാൾ ഹോഫർ. ഉള്ളിൽ കടന്നതും നേരെ ചെന്ന് ഷെൽഫിലെ മദ്യക്കുപ്പി എടുത്ത് റാഡ്‌ൽ ഗ്ലാസിലേക്ക് പകർന്നു.

“ഹെർ ഓബർസ്റ്റ്. ആർ യൂ ഓൾ റൈറ്റ്?”  ഹോഫർ ആരാഞ്ഞു.

“കാൾ ഒരു കാര്യമറിയുമോ നിങ്ങൾക്ക്?  ഈ പാതയിൽ നാം എത്ര മാത്രം മുന്നേറിയിരിക്കുന്നുവെന്ന് റെയ്ഫ്യൂറർ ഇനിയും ഫ്യൂററെ അറിയിച്ചിട്ടില്ല അദ്ദേഹത്തിന് ഒരു സർപ്രൈസ് കൊടുക്കുവാനിരിക്കുകയാണത്രെ അയാൾ എത്ര മധുരതരം അല്ലേ?”

 “തീർച്ചയായും ഹെർ ഓബർസ്റ്റ്

“നമ്മുടെ സഹപ്രവർത്തകർക്കായി വിന്റർ വാറിൽ കൊല്ലപ്പെട്ട നമ്മുടെ റെജിമെന്റിലെ മുന്നൂറ്റിപ്പത്ത് പേരുടെയും ആത്മശാന്തിക്കായി പിന്നെ എനിക്കറിയാത്ത മറ്റ് പലതിനുമായി ഈ ഗ്ലാസിലെ മദ്യം ഞാൻ നേരുന്നു” റാഡ്‌ൽ തന്റെ ഗ്ലാസ് ഉയർത്തി.

ഹോഫർ അദ്ദേഹത്തെ തുറിച്ച് നോക്കി.

“ഓൾ റൈറ്റ് കാൾ എനിക്ക് കുഴപ്പമൊന്നുമില്ല പെർഫെക്റ്റ്ലി ഓൾ റൈറ്റ് പാരിസിലേക്കുള്ള ഫ്ലൈറ്റിന്റെ സമയം എപ്പോഴാണെന്ന് ചെക്ക് ചെയ്തുവോ?”

“പത്ത് മുപ്പതിന് ഒമ്പതേകാലിന് പിക്ക് ചെയ്യുവാനായി കാർ അറേഞ്ച് ചെയ്തിട്ടുണ്ട് ഇനിയും ധാരാളം സമയമുണ്ട്

“അവിടെ നിന്നും ആംസ്റ്റർഡാമിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റ് എപ്പോഴാണ്?”

“നാളെ രാവിലെ മിക്കവാറും പതിനൊന്ന് മണിയോടടുത്ത് പക്ഷേ, കൺഫർമേഷൻ തന്നില്ല അവർ

“വളരെ നല്ലത് കാലാവസ്ഥ മോശമായാൽ വ്യാഴാഴ്ച്ച വരെ ലാന്റ്സ്‌വൂർട്ടിലേക്ക് പോകാതെ കഴിയ്ക്കാം വെതർ റിപ്പോർട്ട് എന്ത് പറയുന്നു?”

“അത്ര നല്ല റിപ്പോർട്ടല്ല റഷ്യയിൽ നിന്നുമുള്ള ശീതക്കാറ്റ് അടുത്തുകൊണ്ടിരിക്കുന്നു എന്നാണ് പ്രവചനം

“ഈ സീസണിൽ പതിവുള്ളതാണല്ലോ അത്” റാഡ്‌ൽ മേശവലിപ്പ് തുറന്ന് ഒട്ടിച്ച ഒരു എൻ‌വലപ്പ് പുറത്തെടുത്തു.

“ഇതെന്റെ ഭാര്യക്കുള്ളതാണ് ഇതവൾക്ക് കിട്ടിയിരിക്കും എന്ന് ഉറപ്പ് വരുത്തുക പിന്നെ കാൾ, ഇത്തവണ നിങ്ങൾക്ക് എന്നോടൊപ്പം വരാൻ സാധിക്കില്ല വിഷമിക്കേണ്ട ഇവിടുത്തെ കാര്യങ്ങൾ ഭംഗിയായി നോക്കിനടത്തേണ്ടത് നിങ്ങളുടെ ചുമതലയാണ് മനസ്സിലാവുന്നുണ്ടോ?”

ഹോഫർ ആ കത്തിലേക്ക് സൂക്ഷിച്ച് നോക്കി. അയാളുടെ കണ്ണുകളിൽ ഭയം നിറയുന്നത് കാണാമായിരുന്നു.

“ഹെർ ഓബർസ്റ്റ് ഈ ദൌത്യത്തെക്കുറിച്ച് താങ്കൾക്ക് അശുഭകരമായ ചിന്ത എന്തെങ്കിലും?”

“മൈ ഡിയർ കാൾ അങ്ങനെയൊന്നുമില്ല. എങ്കിലും അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഒരു മുൻ‌കരുതൽ. ഞാനുമായി ബന്ധപ്പെട്ട ആരും തന്നെ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുവാൻ പാടില്ല എങ്ങനെയാണ് ഞാനിപ്പോൾ അത് വിശദമാക്കുക ഒരു കോർട്ട് മാർഷൽ തീർച്ചയായും പ്രതീക്ഷിക്കാം അങ്ങനെയെന്തെങ്കിലുമുണ്ടായാൽ, ഇക്കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല എന്ന നിലപാടായിരിക്കണം എടുക്കേണ്ടത് എനിതിങ്ങ് ഐ ഹാവ് ഡൺ ഐ ഹാവ് ഡൺ എലോൺ

“ഹെർ ഓബർസ്റ്റ് പ്ലീസ് നിർത്തൂ” ഗദ്ഗദകണ്ഠനായി ഹോഫർ പറഞ്ഞു. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

റാഡ്‌ൽ മറ്റൊരു ഗ്ലാസ് എടുത്ത് നിറച്ചിട്ട് ഹോഫറിന് നേർക്ക് നീട്ടി.  “കഴിക്കൂ ഇത്തവണ ആർക്ക് വേണ്ടിയാണ് നാം കഴിക്കാൻ പോകുന്നത്?” 

“എനിക്കറിയില്ല ഹെർ ഓബർസ്റ്റ്

“എങ്കിൽ ഞാൻ പറയാം ജീവിതത്തിനു വേണ്ടി സ്നേഹത്തിനും സൌഹൃദത്തിനും വേണ്ടി പ്രത്യാശയ്ക്ക് വേണ്ടി  റാഡ്‌ൽ വേദനയോടെ പുഞ്ചിരിച്ചു. “യൂ നോ, കാൾ അൽപ്പം മുമ്പാണ് ഒരു കാര്യം ഞാൻ മനസ്സിലാക്കിയത് മേൽപ്പറഞ്ഞവയിൽ ഒന്നിന്റെയും ആദ്യപാഠം പോലും റെയ്ഫ്യൂറർക്ക് അന്യമാണെന്ന വസ്തുത  ങ്ഹാ അതൊക്കെ പോട്ടെ

തല പിന്നോട്ട് ചായ്ച്ച് അദ്ദേഹം ഗ്ലാസിലെ മദ്യം ഒറ്റ വലിക്ക് അകത്താക്കി.


 
                                  ***   ***   ***   ***   ***   ***   ***   ***   ***



സ്കോട്ട്ലണ്ട്‌യാർഡിലെ മറ്റെല്ലാ സീനിയർ ഓഫീസേഴ്സിനെയുമെന്ന പോലെ ജാക്ക് റോഗനും തന്റെ ഓഫീസിൽ ക്യാമ്പ് ബെഡ് ഉണ്ടായിരുന്നു. കനത്ത ബോംബിങ്ങ് കാരണം ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും വീടുകളിൽ പോകാൻ സാധിക്കാത്തവർക്ക് ഉറങ്ങുവാൻ വേണ്ടിയായിരുന്നു ആ സംവിധാനമൊരുക്കിയിരുന്നത്. ബുധനാഴ്ച്ച രാവിലെ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ഉച്ചയോടെ മടങ്ങിയെത്തിയ റോഗൻ കണ്ടത് തന്റെ ബെഡ്ഡിൽ കിടന്നുറങ്ങുന്ന ഫെർഗസ് ഗ്രാന്റിനെയാണ്.

പുറത്ത് നിൽക്കുന്ന ഡ്യൂട്ടി കോൺസ്റ്റബിളിനെ ഒരു ചൂടു ചായ തയ്യാറാക്കാൻ ഏൽപ്പിച്ചതിന് ശേഷം റോഗൻ ബെഡ്ഡിനടുത്ത് ചെന്ന് ഗ്രാന്റിനെ പതുക്കെ തട്ടി. പിന്നെ ജാലകത്തിനരികിൽ ചെന്ന് പൈപ്പിൽ പുകയില നിറയ്ക്കുവാനാരംഭിച്ചു. മൂടൽമഞ്ഞ് അതിന്റെ മൂർദ്ധന്യത്തിലെത്തി നിൽക്കുന്നു. ചാൾസ് ഡിക്കൻസ് ഒരിക്കൽ വിവരിച്ചത് പോലെ ‘എ റിയൽ ലണ്ടൻ

ഫെർഗസ് ഗ്രാന്റ് ഉറക്കമുണർന്ന് തന്റെ ടൈ നേരെയാക്കി. യൂണിഫോമാകെ ചുളിഞ്ഞിരിക്കുന്നു. മുഖത്ത് താടിരോമം വളർന്ന് തുടങ്ങിയിരിക്കുന്നു.

“തിരിച്ചുള്ള യാത്ര ദുഷ്ക്കരമായിരുന്നു മൂടൽമഞ്ഞ് ശരിക്കും ബുദ്ധിമുട്ടിച്ചു” ഗ്രാന്റ് പറഞ്ഞു.

“എന്തെങ്കിലും വിവരം ലഭിച്ചുവോ?”

ഗ്രാന്റ് ബ്രീഫ്കെയ്സ് തുറന്ന് ഫയലിനുള്ളിൽ നിന്നും ഒരു കാർഡ് എടുത്ത് മേശപ്പുറത്ത് വച്ചു. ലിയാം ഡെവ്‌ലിന്റെ ഒരു ഫോട്ടോഗ്രാഫ് അതിൽ ക്ലിപ്പ് ചെയ്തുവച്ചിരുന്നു. ചിത്രത്തിന് താഴെയായി ഒന്നിലധികം പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നു.

“ഇതാണ് സർ, മർഫി

“ഇയാളോ! തീർച്ചയാണോ നിങ്ങൾക്ക്?” റോഗൻ ആശ്ചര്യത്താൽ ചൂളമടിച്ചു.

“ഇയാൾ തന്നെയാണെന്നാണ് റൂബൻ ഗാർവാൾഡ് പറയുന്നത്

“ബട്ട് ദിസ് ഡസ്‌ന്റ് മെയ്ക്ക് സെൻസ് ഇയാളെക്കുറിച്ച് ഏറ്റവുമൊടുവിൽ കേട്ടത് സ്പെയിനിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണല്ലോ” റോഗൻ പറഞ്ഞു.

“പക്ഷേ, ആ ഇൻഫർമേഷൻ തെറ്റാണന്നല്ലേ ഇപ്പോൾ തെളിഞ്ഞിരിക്കുന്നത് സർ?”

റോഗൻ ചാടിയെഴുന്നേറ്റ് ജനാലയ്ക്കരികിലേക്ക് നടന്നു. ഇരുകൈകളും പോക്കറ്റിനുള്ളിൽ തിരുകി ഒരു നിമിഷം അദ്ദേഹമവിടെ നിന്നു.

“ഐറിഷ് വിമോചന പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണിയാൾ ഒരിക്കലും പിടി തരാതെ മുങ്ങി നടന്നിരുന്നവൻ വിവിധ പേരുകളിലായി പലയിടങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് വേണം മനസ്സിലാക്കാൻ” റോഗൻ പറഞ്ഞു.

“ഇയാളുടെ ഫയലിൽ പറയുന്നത് വിദ്യാഭ്യാസം ട്രിനിറ്റി കോളേജിൽ ആയിരുന്നുവെന്നാണ് ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം തികച്ചും അസ്വാഭാവികം ഇംഗ്ലീഷ് സാഹിത്യത്തിൽ ഉയർന്ന മാർക്കോടെ ബിരുദം ഒരു IRA അംഗത്തെ സംബന്ധിച്ചിടത്തോളം വിരോധാഭാസം തന്നെ” ഗ്രാന്റ് അഭിപ്രായപ്പെട്ടു.

“അത് തന്നെയാണ് ഈ ബ്ലഡി ഐറിഷ്കാരുടെ കാര്യം ഒന്നും തന്നെ പ്രവചിക്കാൻ കഴിയില്ല...” തലയിൽ വിരൽകൊണ്ട് പതുക്കെ തട്ടിയിട്ട് റോഗൻ തുടർന്നു. “ജന്മം മുതൽ ദുരൂഹത നിറഞ്ഞവൻ ഞാനുദ്ദേശിച്ചത്, ഇയാളുടെ അമ്മാവൻ വൈദികൻ ഇയാളോ, സർവ്വകലാശാലയിൽ നിന്നും ഉന്നതബിരുദം നേടിയവൻ എന്നിട്ടും അവസാനം ഇയാൾ എന്തായി മാറി? കോളിൻസിനും അയാളുടെ സ്ക്വാഡിനും ശേഷം കണ്ടിട്ടുള്ള കണ്ണിൽച്ചോരയില്ലാത്ത വിധ്വംസപ്രവർത്തകൻ

“ഓൾ റൈറ്റ് സർ ഇനി നമ്മുടെ അടുത്ത നീക്കം എന്താണ്?” ഗ്രാന്റ് ചോദിച്ചു.

“ആദ്യം തന്നെ നമുക്ക് ഡബ്ലിനിലെ സ്പെഷൽ ബ്രാഞ്ചുമായി ബന്ധപ്പെടാം എന്താണവർക്ക് പറയാനുള്ളതെന്ന് നമുക്ക് നോക്കാം

“അതിന് ശേഷം?”

“ഇയാൾ നിയമാനുസൃതമായിട്ടാണ് ഇംഗ്ലണ്ടിൽ താമസിക്കുന്നതെങ്കിൽ എവിടെത്തന്നെയായാലും അവിടുത്തെ ലോക്കൽ പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകും വിദേശികൾക്കുള്ള രജിസ്ട്രേഷൻ ഫോമിൽ ഫോട്ടോ സഹിതം

“പിന്നീട് ആ റെക്കോർഡ് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിന്റെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് ഫോർവേഡ് ചെയ്യപ്പെടുന്നു

“എക്സാക്റ്റ്ലി” റോഗൻ മേശയുടെ കാലിൽ ഒരു ചവിട്ട് കൊടുത്തു. “കഴിഞ്ഞ രണ്ട് വർഷമായി ഞാൻ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നു, ഇത്തരം റെക്കോർഡുകളെല്ലാംകൂടി ഒരു കേന്ദ്രീകൃത ഫയൽ സിസ്റ്റത്തിന് കീഴിൽ കൊണ്ടുവരണമെന്ന് അധികാരികളിൽ ഒരാൾ പോലും ചെവിക്കൊണ്ടില്ല

“ഇനിയിപ്പോൾ ഈ ഫോട്ടോ കഴിയുന്നിടത്തോളം എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ള പോലീസ് സ്റ്റേഷനുകളിൽ വിതരണം ചെയ്തിട്ട് അവരുടെ ഫയലുകളിലെ ചിത്രങ്ങളുമായി ഒത്ത് നോക്കാൻ പറയുക എന്നതാണ് ഒരു മാർഗ്ഗം പക്ഷേ, കുറച്ചൊന്നുമല്ല അതിന് സമയം വേണ്ടി വരിക” ഗ്രാന്റ് പറഞ്ഞു.

“അല്ലാതെ പിന്നെ എന്ത് ചെയ്യാൻ കഴിയും നമുക്ക്? ഈ ഫോട്ടോ പത്രങ്ങളിൽ കൊടുത്തിട്ട് കണ്ടവരുണ്ടോ എന്ന് ചോദിക്കുകയോ? അയാൾ എന്തിനിവിടെ എത്തി എന്നാണ് എനിക്കറിയേണ്ടത് ഫെർഗസ് ആ ദൌത്യത്തിനിടയിൽ - അതെന്ത് തന്നെയായാലും-  അയാളെ പിടികൂടുക എന്നതാണ് എന്റെ ലക്ഷ്യം അല്ലാതെ അയാളെ ഇവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുകയല്ല

“തീർച്ചയായും സർ

“എന്തായാലും തുടങ്ങി വയ്ക്കൂ ടോപ്പ് പ്രിയോറിറ്റി ഗിവ് ഇറ്റ് എ നാഷണൽ സെക്യൂരിറ്റി റെഡ് ഫ്ലാഗ് ഫയൽ റേറ്റിങ്ങ് അതോടെ എല്ലാവന്മാരും ഒന്ന് ചൂടായിക്കോളും

ഗ്രാന്റ് പുറത്തേക്ക് നടന്നു. റോഗൻ, ഡെവ്‌ലിന്റെ ഫയൽ മേശപ്പുറത്ത് നിന്നുമെടുത്ത് കസേരയിൽ പിന്നോട്ട് ചാഞ്ഞ് ഇരുന്ന് വായിക്കുവാനാരംഭിച്ചു.

          
                               ***   ***   ***   ***   ***   ***   ***   ***   ***


കനത്ത മൂടൽ മഞ്ഞ് കാരണം പാരീസിൽ വിമാന സർവീസ് എല്ലാം തന്നെ സ്തംഭിച്ചിരിക്കുകയാണ്. ഓർലി എയർപോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിന് പുറത്തിറങ്ങിയ കേണൽ റാഡ്‌ലിന് തന്റെ കൈപ്പടം പോലും കാണുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അത്രയ്ക്കും കനത്തതായിരുന്നു മഞ്ഞിന്റെ ആവരണം. തിരികെ ഉള്ളിലെത്തി അദ്ദേഹം ഡ്യൂട്ടി ഓഫീസറുമായി സംസാരിച്ചു.

“കാലാവസ്ഥ മെച്ചപ്പെടുമെന്ന് തോന്നുന്നുണ്ടോ?”

“ഐ ആം സോറി, ഹെർ ഓബർസ്റ്റ് ഏറ്റവുമൊടുവിലത്തെ വെതർ റിപ്പോർട്ട് പ്രകാരം പ്രഭാതത്തിന് മുമ്പ് ഒട്ടും പ്രതീക്ഷ വേണ്ട സത്യം പറഞ്ഞാൽ പിന്നെയും താമസമുണ്ടാകുമെന്നാണ് തോന്നുന്നത് ഈ മൂടൽമഞ്ഞ് ഇനിയും കുറച്ച് ദിവസത്തേക്ക് കൂടി നീണ്ട് നിൽക്കാനാണ് സാദ്ധ്യതയെന്നാണ് അവർ അഭിപ്രായപ്പെടുന്നത് പക്ഷേ, ഒന്നോർത്താൽ നല്ലത് തന്നെ ഈ അവസ്ഥയിൽ ബ്രിട്ടന്റെ എയർ റെയ്ഡിനെക്കുറിച്ച് വേവലാതിപ്പെടേണ്ടബോംബിങ്ങിനെക്കുറിച്ച് ആലോചിക്കാൻ പോലും ആവില്ല അവർക്ക്” അയാൾ മന്ദഹസിച്ചു.

എന്തോ ആലോചിച്ചുറപ്പിച്ചിട്ട് റാഡ്‌ൽ തന്റെ ബാഗേജ് എടുത്തു. “ഏറിയാൽ നാളെ വൈകുന്നേരത്തിനുള്ളിൽ റോട്ടർഡാമിൽ എത്തിയേ തീരൂ എനിക്ക് ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ് റോഡ് മാർഗമെങ്കിലും പോയേ തീരൂ എവിടെയാണ് മോട്ടോർ പൂൾ?”

ഡ്യൂട്ടി ഓഫീസർ അദ്ദേഹത്തെ പുറത്തേക്ക് നയിച്ചു.

ഹിറ്റ്‌ലറുടെ അധികാരപത്രം കണ്മുന്നിൽ കണ്ട മദ്ധ്യവയസ്കനായ ആ ട്രാൻസ്പോർട്ടിങ്ങ് ക്യാപ്റ്റന് പിന്നെ മറ്റൊന്നും ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. ഇരുപത് മിനിറ്റിനകം  അയാൾ സംഘടിപ്പിച്ച ഒരു വലിയ കറുത്ത സിട്രോങ്ങ് കാർ കേണൽ റാഡ്‌ലിനെയും കൊണ്ട് ഓർലി എയർപോർട്ടിന്റെ കവാടം കടന്ന് പുറത്തേക്ക് കുതിച്ചു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക... 
 

38 comments:

  1. കേണൽ റാഡ്‌ലിന്റെയും ഡെവ്‌ലിന്റെയും നില പരുങ്ങലിൽ ആകുന്നുവോ...?

    ReplyDelete
  2. സംഭവങ്ങള്‍ ആകെ കൂടെ ചൂടയല്ലോ..
    ആ റൂബന്‍ പണി കൊടുത്തല്ലോ.. ഇനി എന്താകുമോ എന്തോ..
    മോളിയുടെ കാര്യം ഓര്‍ക്കുമ്പോഴാ.. :(

    ReplyDelete
    Replies
    1. റൂബൻ ശരിക്കും പണി കൊടുത്തു ശ്രീജിത്ത്...

      Delete
  3. ഈ മൂടൽ മഞ്ഞ് മാറിയാൽ വിമാനങ്ങൾ പൊങ്ങും അപ്പോൾ .......!

    ഇനി അയാൾ ആ കത്തുമായി അവിടെ എത്തി ചേരുമോ

    ReplyDelete
    Replies
    1. മൂടൽ മഞ്ഞ് മാറുന്നതിന് മുമ്പ് തന്നെ റാഡ്‌ലിന് ലാന്റ്സ്‌വൂർട്ടിൽ എത്തിയല്ലേ പറ്റൂ ഷാജു...

      Delete
  4. വായിക്കുന്നുണ്ട്....

    ReplyDelete
    Replies
    1. അതെന്താ അശോകൻ മാഷേ ഒരു തണുപ്പൻ മട്ട്...

      Delete
  5. സ്റ്റെയ്‌‌നറെ കണ്ടവരുണ്ടോ :)

    ReplyDelete
    Replies
    1. ഏത് സ്റ്റെയ്നറാണ് അരുൺ...? അച്ഛൻ സ്റ്റെയ്നറോ മകൻ സ്റ്റെയ്നറോ?

      Delete
    2. അച്ഛന്‍ തന്നെ. എവിടെയാണോ എന്തോ :(

      Delete
  6. “എങ്കിൽ ഞാൻ പറയാം… ജീവിതത്തിനു വേണ്ടി… സ്നേഹത്തിനും സൌഹൃദത്തിനും വേണ്ടി… പ്രത്യാശയ്ക്ക് വേണ്ടി…” റാഡ്‌ൽ വേദനയോടെ പുഞ്ചിരിച്ചു. “യൂ നോ, കാൾ… അൽപ്പം മുമ്പാണ് ഒരു കാര്യം ഞാൻ മനസ്സിലാക്കിയത്… മേൽപ്പറഞ്ഞവയിൽ ഒന്നിന്റെയും ആദ്യപാഠം പോലും റെയ്ഫ്യൂറർക്ക് അന്യമാണെന്ന വസ്തുത…

    അതെങ്ങാനും പബ്ലിക് ആയിപ്പറഞ്ഞിരുന്നെങ്കില്‍ റാഡ്ലിന്റെ കാര്യം!!

    ReplyDelete
    Replies
    1. എങ്കിൽ കോർട്ട് മാർഷൽ ഉറപ്പ്...

      Delete
    2. കമന്റ് ഇടാൻ താമസിക്കുന്നതിന്, അജിത്തേട്ടനും വല്ല്യ താമസമില്ലാതെ കോർട്ട് മാർഷലിന് വിധേയനാകേണ്ടി വരും.. പറഞ്ഞില്ലാന്ന് വേണ്ട..

      Delete
    3. എന്റെ പിഴ.. എന്റെ പിഴ.
      തേങ്ങാ മോഷണം തുടങ്ങിയേപ്പിന്നെയാ അജിത്തേട്ടന്റെ ഈ മാറ്റം.

      Delete
  7. വായിച്ചിട്ട് അസ്വസ്ഥത തോന്നുന്നു വിനുവേട്ടാ.. ഡെവ് ലിനും റാഡ് ലും കഷ്ടത്തിലാകുന്നുവല്ലോ എന്ന ആധി..
    വിവര്‍ത്തനം ഭംഗിയാവുന്നുണ്ട് കേട്ടോ.. ഒറിജിനലിന്‍റെ ആഹ്ലാദം കിട്ടുന്നുണ്ട്... നമ്മള്‍ കാണാത്ത ദേശം... നമ്മള്‍ ജനിക്കും മുന്‍ പുള്ള കാലം... ആ കഥാപാത്രങ്ങള്‍ക്കൊപ്പം നമ്മളുമുണ്ടെന്ന് തോന്നിപ്പിക്കാന്‍ കഴിയുന്നത്...

    മിടുക്കന്‍ വിനുവേട്ടന്‍...

    ReplyDelete
    Replies
    1. കുട്ടപ്പന്റെ വക ഒപ്പും കുത്തും..

      Delete
    2. ഒപ്പു മാത്രം.. കുത്താന്‍ കൊമ്പില്ല..(അല്ലേലും കുതിരയ്ക്ക്....)

      Delete
    3. അപ്പോൾ ഒറിജിനൽ വായിച്ചിട്ടുണ്ടോ എച്ച്മുക്കുട്ടി?

      Delete
  8. ".... എനിതിങ്ങ് ഐ ഹാവ് ഡൺ… ഐ ഹാവ് ഡൺ എലോൺ…”

    കേണൽ റാഡ്‌ൽ ഒരു വ്യത്യസ്തനായ കഥാപാത്രം തന്നെ!! വിജയിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിലും താൻ ഏറ്റെടുത്ത ഉത്തരവാദിത്വം തന്നാലാവും വിധം നിറവേറ്റാൻ അദ്ദേഹം കാണിക്കുന്ന ആത്മാർത്ഥത അപാരം..

    ReplyDelete
    Replies
    1. വിജയിച്ചില്ലെങ്കിൽ എന്നൊരു വളരെ ചെറിയൊരു സന്ദേഹം മാത്രമേ കേണൽ റാഡ്‌ലിനുള്ളൂ ജിം... അങ്ങനെ വല്ലതും സംഭവിച്ചാൽ മറ്റുള്ളവർ എന്ത് നിലപാട് എടുക്കണം എന്നതിനെക്കുറിച്ച് സൂചിപ്പിന്നുവെന്നേയുള്ളൂ...

      എങ്കിലും അദ്ദേഹത്തിന്റെ ആ നല്ല മനസ്സിനെ സല്യൂട്ട് ചെയ്യാതിരിക്കാനാവില്ല...

      Delete
  9. റാഡ്‌ൽ മറ്റൊരു ഗ്ലാസ് എടുത്ത് നിറച്ചിട്ട് ഹോഫറിന് നേർക്ക് നീട്ടി.
    “കഴിക്കൂ… ഇത്തവണ ആർക്ക്
    വേണ്ടിയാണ് നാം കഴിക്കാൻ പോകുന്നത്…?”

    “എനിക്കറിയില്ല ഹെർ ഓബർസ്റ്റ്…”

    “എങ്കിൽ ഞാൻ പറയാം… ജീവിതത്തിനു വേണ്ടി…
    സ്നേഹത്തിനും സൌഹൃദത്തിനും വേണ്ടി… പ്രത്യാശയ്ക്ക് വേണ്ടി…”
    റാഡ്‌ൽ വേദനയോടെ പുഞ്ചിരിച്ചു.
    “യൂ നോ, കാൾ… അൽപ്പം മുമ്പാണ് ഒരു കാര്യം ഞാൻ മനസ്സിലാക്കിയത്…
    മേൽപ്പറഞ്ഞവയിൽ ഒന്നിന്റെയും ആദ്യപാഠം പോലും റെയ്ഫ്യൂറർക്ക് അന്യമാണെന്ന വസ്തുത…

    ങ്ഹാ…
    ഇതൊക്കെ തന്നെയാണല്ലോ എല്ലാം
    കീഴടക്കാൻ പോകുന്നവരുടേയും സ്ഥിതി അല്ലേ വിനുവേട്ടാ

    ReplyDelete
    Replies
    1. തീർച്ചയായും മുരളിഭായ്...

      Delete
  10. ശ്രീ..തിരക്കിലാണോ...
    (വല്ലപ്പോഴും കണ്ടില്ലെങ്കി നമ്മളെയൊക്കെ തിരക്കാന്‍ അതിയാന്‍ മാത്രേ ഉള്ളൂ..)

    ReplyDelete
    Replies
    1. ശ്രീ നാട്ടിലാണെന്നാണ് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം... തിരികെ ജോലിസ്ഥലത്ത് എത്തുമ്പോൾ മുഖം കാണിക്കുമായിരിക്കും...

      ശ്രീയില്ലെങ്കിൽ നമുക്കെന്താഘോഷം അല്ലേ ഉണ്ടാപ്രീ...

      വിൻസന്റ് മാഷ് പിന്നെ വെക്കേഷനിലാണ്...

      സ്ഥിരം വായനക്കാരായ മറ്റ് രണ്ടുപേരുടെ അസാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട് കേട്ടോ.... എഴുത്തുകാരി ചേച്ചിയുടെയും പട്ടേപ്പാടം റാംജിയുടെയും...

      Delete
    2. ശ്രീയില്ലെങ്കിൽ ‘ശ്രീ’യില്ല, അല്ലേ..

      എഴുത്തേച്ചി എവിടെപ്പോയി ആവോ? പിണങ്ങിയിരിക്കുകയാണോ?

      Delete
    3. അയ്യോ... എന്റെ പ്രശ്നമല്ല. ഞാന്‍ മുമ്പേ കമന്റിട്ടിരുന്നു.
      അത് ഗൂഗിള്‍ മുക്കിയതാ... (മൊബൈലില്‍ നിന്നാണ് ആദ്യം വായിച്ചത്. അതിനാല്‍ കമന്റിടാന്‍ കുറച്ച് ലേറ്റായി എന്നേ ഉള്ളൂ)

      Delete
  11. കേണല്‍ റാഡ്ലിന്റെയും ഡെവ്ലിന്റെയും നില പരുങ്ങലില്‍.
    കത്തിനിന്ന കാലം കഴിഞ്ഞുവോ? ഇനിയവര്‍ തിരിച്ചടികള്‍ ഏറ്റുവാങ്ങി
    എന്താകുമോ എന്തോ?

    ReplyDelete
    Replies
    1. എന്ന് പറയാറായിട്ടില്ല സുകന്യാജി... അങ്ങനെയാർക്കും ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ.... :)

      Delete
  12. ജീവിതത്തിനു വേണ്ടി… സ്നേഹത്തിനും സൌഹൃദത്തിനും വേണ്ടി… പ്രത്യാശയ്ക്ക് വേണ്ടി…” റാഡ്‌ൽ വേദനയോടെ പുഞ്ചിരിച്ചു.................Really interesting......

    ReplyDelete
    Replies
    1. മനുഷ്യത്വം ഇനിയും വറ്റിയില്ലാത്ത ചില ബലിയാടുകൾ...

      Delete
  13. ശ്രീ ഇതുവരെ വന്നില്ലല്ലൊ.. എഴുത്തേച്ചിയെയും കണ്ടില്ല..

    ReplyDelete
    Replies
    1. ജിമ്മിച്ചാ, ചാര്‍ളിച്ചായാ... ഞാന്‍ വന്നിരുന്നു ട്ടോ... എഴുത്തുകാരി ചേച്ചി എവിടെപ്പോയോ എന്തോ...

      Delete
  14. ഗൂഗിള്‍ എന്റെ കമന്റ് വിഴുങ്ങിയതില്‍ പ്രതിഷേധിച്ച് ഈ പോസ്റ്റില്‍ കമന്റിടാതെ ഞാന്‍ എന്റെ പ്രതിഷേധം അറിയിയ്ക്കുന്നു.

    (ശ്ശെ! പ്രതിഷേധവും കമന്റായി ഇടാതെയിരിയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ആരും ഇതൊരു കമന്റായി കണക്കാക്കരുതെന്ന് അപേക്ഷ)

    ReplyDelete
    Replies
    1. ആഹാ.. ഗൂഗിൾ അത്രയ്ക്കായോ? ഇക്കാര്യത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ഞാൻ ശക്തമായി ആവശ്യപ്പെടുന്നത്..

      Delete
  15. വായിക്കുന്നു

    ReplyDelete
  16. ടോപ്പ് പ്രിയോറിറ്റി… ഗിവ് ഇറ്റ് എ നാഷണൽ സെക്യൂരിറ്റി റെഡ് ഫ്ലാഗ് ഫയൽ റേറ്റിങ്ങ്ഽ

    പാവം.

    ReplyDelete
    Replies
    1. എന്താവുമെന്ന് നോക്കാം നമുക്ക്...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...