Tuesday, July 23, 2013

ഈഗിൾ ഹാസ് ലാന്റഡ് – 91



ആ സമയം സ്റ്റഡ്ലി കോൺസ്റ്റബിളിൽ ജോവന്ന ഗ്രേയുടെ കോട്ടേജിൽ ഇരുന്ന് ഫാദർ ഫിലിപ്പ് വെറേക്കറോടൊപ്പം ചീട്ട് കളിക്കുകയായിരുന്നു സർ ഹെൻ‌ട്രി വില്ലഫ്ബി. ആവശ്യത്തിലധികം മദ്യം അകത്താക്കിയതിന്റെ ഫലം അറിയാനുണ്ട്. നിസ്സാര കാര്യങ്ങൾക്ക് പോലും അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.

“ഇതാ ഇത്തവണ എനിക്കാണടിച്ചത്” തന്റെ കൈയിലെ ചീട്ടുകൾ മലർത്തിയിട്ടിട്ട് ഫാദർ വെറേക്കർ ആഹ്ലാദത്തോടെ പറഞ്ഞു.

“ഓ ഈ ഫാദറിന്റെ ഒരു കാര്യം ഈ കളിയിൽ ക്വീനിനെക്കാൾ വില പത്തിനാണെന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നത് മറന്നുപോയോ?” ജോവന്ന ചോദിച്ചു.

“ഇത് ശരിയല്ല ഈ കളി എന്നെ എപ്പോഴും കൺഫ്യൂസ് ചെയ്യുന്നു” ഫാദർ വെറേക്കർ നിരാശയോടെ തലയാട്ടി.

പൊട്ടിച്ചിരിച്ചുകൊണ്ട് സർ ഹെൻ‌ട്രി എഴുന്നേൽക്കവേ കസേര പിറകോട്ട് മറിഞ്ഞു വീണു.

“ഈ കളി എന്ന് പറഞ്ഞാൽ മാന്യന്മാരുടെ കളിയാണ് ഫിലിപ്പ് ചീട്ടുകൊണ്ടുള്ള കളികളിൽ കുലീനകുലത്തിൽ പെട്ടത് ഈ കസേര ഞാൻ തന്നെ എടുത്ത് നേരെ വയ്ക്കുന്നതിൽ വിരോധമൊന്നുമില്ലല്ലോ ജോവന്നാ?”  സർ ഹെൻ‌ട്രി വീണ്ടും പൊട്ടിച്ചിരിച്ചു.

“തീർച്ചയായും ഇല്ല മൈ ഡിയർ” ജോവന്ന ആഹ്ലാദത്തോടെ പറഞ്ഞു.

“നിങ്ങളിന്ന് വലിയ സന്തോഷത്തിലാണല്ലോ” ഫാദർ വെറേക്കർ ഹെൻ‌ട്രിയോട് പറഞ്ഞു.

“തീർച്ചയായും ഫിലിപ്പ്  അതിന് കാരണവുമുണ്ട് നിങ്ങളോടത് പറയാതിരിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല എന്തായാലും അധികം വൈകാതെ നിങ്ങളെല്ലാവരും അത് അറിയാൻ പോകുകയുമാണ്  നെരിപ്പോടിനരികിൽ കൈ ചൂട് പിടിപ്പിച്ചിട്ട് ഒറ്റ ശ്വാസത്തിൽ സർ ഹെൻ‌ട്രി പറഞ്ഞു.

ദൈവമേ…! ഈ വിഡ്ഢി കിഴവൻ എല്ലാം തുലയ്ക്കും…!  ജോവന്നയുടെ ഉള്ളിൽ നിന്നും ഒരു കാളൽ മുകളിലേക്ക് കയറി. പിന്നെ മറ്റൊന്നും അവർ ആലോചിക്കാൻ നിന്നില്ല.

“ഹെൻ‌ട്രി…! അക്കാര്യം ഇപ്പോൾ ഇവിടെ പറയണോ?” ജോവന്നയുടെ ചോദ്യം പെട്ടെന്നായിരുന്നു.

“ഓ, അതിനെന്താ…?” ജോവന്നയെ ഒന്ന് നോക്കിയിട്ട് അദ്ദേഹം ഫാദർ വെറേക്കറുടെ നേർക്ക് തിരിഞ്ഞു.

“നിങ്ങളെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ഞാൻ ആരെ വിശ്വസിക്കണം, ഫിലിപ്പ്? കാര്യം ഇതാണ് വാരാന്ത്യം ചെലവഴിക്കാനായി ഈ ശനിയാഴ്ച്ച പ്രധാനമന്ത്രി ഇവിടെയെത്തുന്നു

“ഗുഡ് ഹെവൻസ്! കിംഗ്സ്‌ലിന്നിൽ അദ്ദേഹം പ്രസംഗിക്കുവാൻ എത്തിയിരുന്നുവെന്ന് ഞാൻ കേട്ടു.  പക്ഷേ, സർ നിങ്ങൾക്ക് മിസ്റ്റർ ചർച്ചിലിനെ പരിചയമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു” ഫാദർ വെറേക്കർ അത്ഭുതത്താൽ വായ് പൊളിച്ചുപോയി.

“എനിക്ക് പരിചയമൊന്നുമില്ല...” സർ ഹെൻ‌ട്രി പറഞ്ഞു. “സംഭവം എന്താണെന്ന് വച്ചാൽ തിരികെ ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് സ്വസ്ഥമായി വാരാന്ത്യം ഒന്ന് ചെലവഴിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നിസ്റ്റഡ്‌ലിയിലെ ഗാർഡനുകളെക്കുറിച്ച് അദ്ദേഹം കേട്ടറിഞ്ഞിരുന്നു അല്ല ആർക്കാണ് ഇവിടുത്തെ ഗാർഡനുകളെക്കുറിച്ച് അറിവില്ലാത്തത് പ്രധാനമന്ത്രിക്ക് വാരാന്ത്യം ചെലവഴിക്കുവാനുള്ള സൌകര്യം ഇവിടെ ഉണ്ടാകുമോ എന്ന് ഡൌണിങ്ങ് സ്ട്രീറ്റിൽ നിന്നും അവർ എന്നെ വിളിച്ച് ചോദിച്ചപ്പോൾ സന്തോഷപൂർവ്വം അത് സ്വീകരിക്കാനേ കഴിഞ്ഞുള്ളൂ

“തികച്ചും സ്വാഭാവികം  ഫാദർ വെറേക്കർ പറഞ്ഞു.

“എന്തായാലും ഇക്കാര്യം മറ്റാരും അറിയേണ്ട അദ്ദേഹം ഇവിടുത്തെ സന്ദർശനം കഴിഞ്ഞ് തിരികെ പോയതിന് ശേഷം നാട്ടുകാർ അറിഞ്ഞാൽ മതി സുരക്ഷാകാരണങ്ങളാലാണ് ശ്രദ്ധിക്കുന്നത് നല്ലതാണല്ലോ” ഹെൻ‌ട്രി പറഞ്ഞു.

മദ്യം ശരിക്കും തലയ്ക്ക് പിടിച്ചിരുന്നു സർ ഹെൻ‌ട്രിയ്ക്ക്. വാക്കുകൾ കുഴഞ്ഞ് തുടങ്ങിയിരിക്കുന്നു.

“കനത്ത സുരക്ഷയിലായിരിക്കുമല്ലോ അദ്ദേഹം ഇവിടെ തങ്ങുക” ഫാദർ വെറേക്കർ അഭിപ്രായപ്പെട്ടു.

“അല്ലേയല്ല എല്ലാം മറന്ന് ഒന്ന് ഉല്ലസിക്കുവാനാണ് അദ്ദേഹം എത്തുന്നത്ഏറിയാൽ മൂന്നോ നാലോ പേരേ അദ്ദേഹത്തിനൊപ്പമുണ്ടാകൂ അദ്ദേഹം ഇവിടെ തങ്ങുന്നിടത്തോളം സമയം സ്റ്റഡ്ലി ഗ്രെയ്ഞ്ചിന് പരിസരത്ത് ഒരു പ്ലറ്റൂൺ ഹോം ഗാർഡ്‌സ് അംഗങ്ങളെ വിന്യസിപ്പിക്കാൻ ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട്. പക്ഷേ, അത് എന്തിനാണെന്ന് അവർക്ക് പോലും അറിയില്ലെന്നതാണ് രസകരം വെറും പരിശീലനത്തിനായിട്ടാണെന്നാണ് അവരുടെ വിചാരം” ഹെൻ‌ട്രി പറഞ്ഞു.

“ഓ അങ്ങനെയാണോ?” ജോവന്ന ചോദിച്ചു.

“അതേഅദ്ദേഹത്തെ കാണുവാനായി ശനിയാഴ്ച്ച ഞാൻ കിംഗ്സ് ലിന്നിലേക്ക് പോകുന്നു കാറിലാണ് ഞങ്ങൾ തിരികെ വരുന്നത്...”  ഹെൻ‌ട്രി തന്റെ ഗ്ലാസ് മേശപ്പുറത്ത് വച്ചു. “എക്സ്ക്യൂസ് മീ ഞാനിപ്പോൾ വരാം വയറിന് അത്ര സുഖം തോന്നുന്നില്ല

“ശരി  ജോവന്ന പറഞ്ഞു.

ഹെൻ‌ട്രി വാതിലിന് നേർക്ക് നടന്നിട്ട് തിരിഞ്ഞ് നിന്നു. “ഓർമ്മയുണ്ടല്ലോ ഇക്കാര്യം പുറമേ ആരും അറിയണ്ട

“ജീവിതത്തിലെ ഒരു അസുലഭ മുഹൂർത്തമായിരിക്കും അത്  സർ ഹെൻ‌ട്രി പോയപ്പോൾ ഫാദർ വെറേക്കർ പറഞ്ഞു.

“അദ്ദേഹത്തിന്റെ കാര്യം ഒന്നും പറയണ്ടഇത്തരം അതീവരഹസ്യമായ കാര്യങ്ങൾ പുറമേ ആരോടും പറയാൻ പാടില്ലാത്തതാണ് എന്നിട്ടും ഇതുപോലെ അമിതമായി മദ്യപിച്ച ഒരു ദിവസം അദ്ദേഹമത് എന്നോട് പറഞ്ഞു പക്ഷേ, കാര്യത്തിന്റെ ഗൌരവം മനസ്സിലായ ഞാനത് ഈ നിമിഷം വരെയും രഹസ്യമാക്കി വച്ചു” ജോവന്ന പറഞ്ഞു.

“തീർച്ചയായും അങ്ങനെതന്നെയാണല്ലോ വേണ്ടതും” വെറേക്കർ എഴുന്നേറ്റ് അദ്ദേഹത്തിന്റെ ഊന്നുവടിക്കായി മുന്നോട്ട് നീങ്ങി. “ഞാൻ ഇറങ്ങിയാലോ എന്നാലോചിക്കുകയാണ് അദ്ദേഹത്തിന് ഡ്രൈവ് ചെയ്യാൻ പറ്റിയ അവസ്ഥയിലാണെന്ന് തോന്നുന്നില്ലഞാൻ വേണമെങ്കിൽ കൊണ്ടുചെന്നാക്കാം

“നോൻസെൻസ്” അവർ ഫാദർ വെറേക്കറെ വാതിൽക്കലേക്ക് നടക്കുവാൻ സഹായിച്ചു. “നിങ്ങൾ ഈ കാലും വച്ച് ബുദ്ധിമുട്ടേണ്ട ഞാൻ കൊണ്ടുവിട്ടോളാം അദ്ദേഹത്തെ

“ബുദ്ധിമുട്ടാവില്ലല്ലോ?”

“തീർച്ചയായും ഇല്ല” അവർ അദ്ദേഹത്തിന്റെ കവിളിൽ മുത്തം നൽകി. “ശനിയാഴ്ച്ച പമേലയെ കാണാൻ ഞാൻ വരുന്നുണ്ട്

അദ്ദേഹം മുടന്തി മുടന്തി ഇരുട്ടിൽ മറഞ്ഞു. ആ കാലടി ശബ്ദം അകന്നകന്ന് ഇല്ലാതാകുന്നത് വരെയും അവർ വാതിൽക്കൽ തന്നെ നിന്നു. തീർത്തും നിശ്ശബ്ദമായിരുന്നു അവിടെങ്ങും. അവിശ്വസനീയമാം വിധമുള്ള നിശ്ശബ്ദത നാട്ടിൻപുറത്തെ ഏകാന്തമായ കുട്ടിക്കാലം പെട്ടെന്ന് അവരുടെ ഓർമ്മയിലോടിയെത്തി. വർഷങ്ങളായി താൻ അതേക്കുറിച്ചോർത്തിട്ടേയില്ലല്ലോ എന്നവർ അത്ഭുതം കൊണ്ടു.

വാതിലടച്ച് അവർ തിരിഞ്ഞ് നടന്നു. സ്വീകരണമുറിയിൽ നിന്നും സർ ഹെൻ‌ട്രി വേച്ച് വേച്ച് നെരിപ്പോടിനരികിലെ കസേരയ്ക്കരികിലെത്തി. “മൈ ഓൾഡ് ഗേൾ എനിക്ക് പോകണം

“നോൺസെൻസ് അവിടെയിരിക്കൂന്ന് ഇനിയും അൽപ്പം കൂടി കഴിക്കാനുള്ള കപ്പാസിറ്റിയുണ്ട്” അദ്ദേഹത്തിന്റെ ഗ്ലാസിലേക്ക് അൽപ്പം കൂടി സ്കോച്ച് പകർന്ന് കൊടുത്തിട്ട് അവർ കസേരയുടെ കൈയിൽ ചേർന്ന് ഇരുന്നു.

“നോക്കൂ ഹെൻ‌ട്രി എനിക്കും പ്രധാനമന്ത്രിയെ ഒന്ന് പരിചയപ്പെട്ടാൽ കൊള്ളാമെന്നുണ്ട് സാധിക്കുമെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിൽ ഏറ്റവും വിലമതിക്കുന്ന ഒരു സമ്മാനമായിരിക്കുമത്...”

“ഓൾഡ് ഗേൾ കാര്യമായിട്ടാണോ നീ പറയുന്നത്?” തലയുയർത്തി അദ്ദേഹം അവരെ തുറിച്ചുനോക്കി.

“തീർച്ചയായും  അവർ പുഞ്ചിരിച്ചു. പിന്നെ ഹെൻ‌ട്രിയുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.

 
                   ***   ***   ***   ***   ***   ***   ***   ***   ***


പ്രിൻസ് ആൽബസ്ട്രേസിലെ പടവുകളിറങ്ങി താഴെ തടവറയിലേക്ക് ഹെൻ‌ട്രിച്ച് ഹിമ്‌ലർ നടക്കുമ്പോൾ കനത്ത നിശ്ശബ്ദതയായിരുന്നു അവിടെങ്ങും. ഷർട്ടിന്റെ ഇരു കൈകളും മുട്ടോളം ചുരുട്ടിക്കയറ്റി റോസ്മാൻ അവിടെ നിൽപ്പുണ്ടായിരുന്നു. അയാളുടെ മുഖം വിളറി വെളുത്തിരിക്കുന്നു.

“എന്ത് പറ്റി?” ഹിമ്‌ലർ ആരാഞ്ഞു.

“അദ്ദേഹം മരിച്ചുവെന്ന് തോന്നുന്നു, ഹെർ റെയ്ഫ്യൂറർ

ഹിമ്‌ലർ തീരെ സന്തോഷവാനായിരുന്നില്ല. അതിന്റെ അസ്വസ്ഥത അയാൾ മുഖത്ത് കാണിക്കുകയും ചെയ്തു.

“എന്ന് വച്ചാൽ, നിങ്ങളുടെ അശ്രദ്ധ നിങ്ങളുടെ മാത്രം അശ്രദ്ധ വളരെയേറെ ശ്രദ്ധിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു

“അങ്ങേയറ്റത്തെ ബഹുമാനത്തോടെ പറയട്ടെ ഹെർ റെയ്ഫ്യൂറർ ഹൃദയസ്തംഭനംഅതായിരുന്നു മരണകാരണം ഡോക്ടർ പ്രേയ്‌ഗർ അക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കും ഉടൻ തന്നെ അദ്ദേഹത്തെ ഞാൻ വരുത്തിയിരുന്നു അകത്തുണ്ട് അദ്ദേഹം

റോസ്മാൻ കതക് തുറന്നു. റബ്ബർ ഗ്ലൌസും ഏപ്രണും ധരിച്ച രണ്ട് ഗെസ്റ്റപ്പോ ഭടന്മാർ മുറിക്കുള്ളിൽ നിൽക്കുന്നുണ്ടായിരുന്നു. സ്യൂട്ട് ധരിച്ച ഉയരം കുറഞ്ഞ ഒരാൾ ഇരുമ്പ് കട്ടിലിൽ കിടക്കുന്ന ശരീരത്തിന്റെ നഗ്നമായ നെഞ്ചിൽ സ്റ്റെതസ്കോപ്പ് വച്ച് പരിശോധിക്കുന്നു.

ഹിമ്‌ലർ മുറിക്കുള്ളിൽ പ്രവേശിച്ചതും അയാൾ തിരിഞ്ഞ് നാസി സല്യൂട്ട് നൽകി.

“ഹെർ റെയ്ഫ്യൂറർ

കട്ടിലിൽ കിടക്കുന്ന ജനറൽ സ്റ്റെയ്നറുടെ മൃതശരീരത്തെ നോക്കി ഹിമ്‌ലർ നിന്നു. അരയ്ക്ക് മുകൾ ഭാഗത്തെ വസ്ത്രങ്ങൾ മാറ്റിയിരിക്കുന്നു. നഗ്നമായ കാൽപ്പാദങ്ങൾ. പാതി തുറന്നിരുന്ന ആ കണ്ണുകൾ അനന്തതയിലേക്കെന്ന പോലെ കേന്ദ്രീകരിച്ചിരുന്നു.

“എന്താണ് സംഭവിച്ചത്?” ഹിമ്‌ലർ ആരാഞ്ഞു.

“ഹൃദയസ്തംഭനമാണ് ഹെർ റെയ്ഫ്യൂറർ അതിൽ സംശയമില്ല

ഹിമ്‌ലർ മുഖത്ത് നിന്നും തന്റെ കണ്ണട എടുത്ത് മാറ്റി മൂക്കിന്‌ മുകളിൽ ചൊറിഞ്ഞു. മദ്ധ്യാഹ്നം മുതൽ നല്ല തലവേദന. ഇതുവരെ മാറിയിട്ടില്ല അത്.

“ശരി, റോസ്മാൻ രാജ്യദ്രോഹക്കുറ്റമാണ് ഇയാൾ ചെയ്തിരിക്കുന്നത് ഫ്യൂററുടെ ജീവൻ തന്നെ അപായപ്പെടുത്തുവാനുള്ള ഗൂഢാലോചനയും പദ്ധതികളുമായി പ്രവർത്തിക്കുകയായിരുന്നു ഇയാൾ ഇത്തരം പ്രവൃത്തികൾക്ക് ഫ്യൂറർ കൽപ്പിച്ചിരിക്കുന്ന അടിസ്ഥാനശിക്ഷ എന്താണെന്ന് നിങ്ങൾക്കറിയാമല്ലോ മേജർ ജനറൽ സ്റ്റെയ്നർക്കും അതിൽ നിന്ന് മോചനമില്ല അതിന് മുമ്പ് മരണം അയാളെ തട്ടിയെടുത്താൽ പോലും

തീർച്ചയായും ഹെർ റെയ്ഫ്യൂറർ

“ആ ശിക്ഷാവിധി നടപ്പിലായി എന്നുറപ്പ് വരുത്തുക അതിന് സാക്ഷ്യം വഹിക്കാനായി ഞാനിവിടെ ഉണ്ടായിരിക്കുന്നതല്ല  അത്യാവശ്യമായി റാസ്റ്റൻബർഗിലേക്ക് പോകേണ്ടതുണ്ട് ശിക്ഷ നടപ്പിലാക്കുന്നതിന്റെ ഫോട്ടോകൾ എടുത്തതിന് ശേഷം മൃതശരീരം പതിവ് രീതിയിൽ നശിപ്പിക്കുക

എല്ലാവരും അറ്റൻഷനായി നിന്ന് അദ്ദേഹത്തിന് നാസി സല്യൂട്ട് നൽകി. ഹിമ്‌ലർ തിരിഞ്ഞു നടന്നു.


                       ***   ***   ***   ***   ***   ***   ***   ***   ***


വൈകുന്നേരം അഞ്ച് മണി ആകുന്നതേയുള്ളുവെങ്കിലും ഇരുൾ മൂടിക്കഴിഞ്ഞിരുന്നു. ബ്ലാക്കൌട്ട് കർട്ടനുകൾ വലിച്ചിട്ടതിന് ശേഷം റോഗൻ ആശ്ചര്യത്തോടെ ചോദിച്ചു.

“എവിടെ വച്ചാണ് ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്?”


“കെറിയിലെ കറാഗ് തടാകത്തിനരികിലുള്ള ഒരു ഫാം ഹൌസിൽ വച്ച് കഴിഞ്ഞ ജൂണിൽ സായുധ ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും ഇയാൾക്ക് പരിക്കേൽക്കുകയും ചെയ്തു തൊട്ടടുത്ത ദിവസം ലോക്കൽ ഹോസ്പിറ്റലിൽ നിന്ന് ചാടിപ്പോയതിന് ശേഷം ആരും കണ്ടിട്ടില്ല” ഫെർഗസ് ഗ്രാന്റ് പറഞ്ഞു.

“മൈഗ് ഗോഡ് ഇവരെയൊക്കെയാണോ പോലീസുകാർ എന്ന് വിളിക്കുന്നത്…!” റോഗൻ നിരാശയോടെ പറഞ്ഞു.

“കാര്യമെന്താണെന്ന് വച്ചാൽ ഡബ്ലിനിലെ സ്പെഷൽ ബ്രാഞ്ച് ഈ സംഭവങ്ങളിലൊന്നും തന്നെ ഉൾപ്പെട്ടിരുന്നില്ല സർ റിവോൾവറിലെ വിരലടയാളത്തിൽ നിന്നും പിന്നീട് അവർ തിരിച്ചറിയുകയായിരുന്നു അത് ഡെവ്‌ലിൻ ആണെന്ന് അനധികൃത മദ്യവാറ്റുമായുള്ള പരിശോധനകൾക്കിടയിൽ ലോക്കൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് മറ്റൊരു കാര്യം  ഡെവ്‌ലിൻ അവരുടെ ജയിലിൽ ഉണ്ടാകുമെന്ന ധാരണയിൽ സ്പാനിഷ് ഫോറിൻ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ഡബ്ലിൻ ബ്രാഞ്ച് പറഞ്ഞത് പക്ഷേ, അവരുടെ പ്രതികരണം തീരെ ആശാവഹമായിരുന്നില്ല ഒടുവിൽ അവർ അറിയിച്ചത് ഗ്രനഡയിലെ ജയിലിൽ നിന്നും രക്ഷപെട്ട് ലിസ്ബണിൽ എത്തി പിന്നീട് സ്റ്റേറ്റ്സിലേക്ക് കടന്നുവെന്നാണ്

“എന്നിട്ട് ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നു അയാൾ” റോഗൻ പറഞ്ഞു. “പക്ഷേ, എന്തിന്? അതാണറിയേണ്ടത് പ്രൊവിൻഷ്യൽ ഫോഴ്സസിൽ നിന്നും എന്തെങ്കിലും വിവരം ലഭിച്ചുവോ?”

“ശ്രമിച്ചു പക്ഷേ, ഒരു വിവരവുമില്ല ആർക്കും

“ഓൾ റൈറ്റ് തൽക്കാലം നമുക്കിപ്പോൾ ഒന്നും തന്നെ ചെയ്യാനില്ല പ്രത്യേകിച്ച് എന്തെങ്കിലും പുതിയ വിവരങ്ങൾ ലഭ്യമായാൽ ആ നിമിഷം എന്നെ അറിയിക്കണം രാത്രിയായാലും പകലായാലും ഞാൻ എവിടെത്തന്നെയായാലും

“വെരി വെൽ സർ
 

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

41 comments:

  1. പ്രധാനമന്ത്രി സന്ദർശനത്തിന് വരുന്ന കാര്യം ആരും പുറത്ത് പറയണ്ട കേട്ടോ...

    മേജർ ജനറൽ സ്റ്റെയനർ അങ്ങനെ ഓർമ്മയായി... അതറിയാതെ പിതാവിന്റെ മോചനം സ്വപ്നം കണ്ടുകൊണ്ട് ദൌത്യത്തിനായി തയ്യാറെടുക്കുന്ന കേണൽ കുർട്ട് സ്റ്റെയ്നർ...

    ഡെവ്‌ലിനെ വലയിലാക്കുവാനുള്ള നീക്കങ്ങൾ മുന്നേറുന്നു....

    ReplyDelete
    Replies
    1. പ്രധാനമന്ത്രി വരുന്ന കാര്യം ഞാൻ ആരോടും പറയത്തില്ല.. ചാനലുകാർ അറിഞ്ഞാലാണ് പ്രശ്നം..

      Delete
    2. അയ്യോ, അത് രഹസ്യമായിരുന്നല്ലേ? ഇന്നലെ ചാനലില്‍ നിന്ന് എന്നെ വിളിച്ചപ്പോള്‍ അക്കാര്യം ഞാനൊന്ന് സൂചിപ്പിച്ചോന്നൊരു സംശ്യം ;)

      Delete
    3. ഉവ്വ... എവിടെയായിരുന്നു.. കണ്ടിട്ട് കുറേ നാളായല്ലോ..?
      ഞാനോര്‍ത്തു സരിതോര്‍ജ്ജം കേസില്‍ അകത്തായെന്ന്.

      Delete
    4. എന്നെയെങ്ങാനും പൊക്കിയാല്‍ ഞാന്‍ പറയും "ഞാന്‍ മാത്രമല്ല, ലവന്മാരും കൂടി ഉണ്ട്" എന്ന്. ന്നട്ട് നിങ്ങളുടെയൊക്കെ പേരും പറയും ഹിഹി.

      [നാട്ടിലായിരുന്നു ഒരാഴ്ച. പക്ഷേ, അവിടെ കമന്റിട്ടിരുന്നു. അതെങ്ങനെയോ അപ്രത്യക്ഷമായിപ്പോയതാ]

      Delete
    5. സരിതോർജ്ജമാണോ? എങ്കിൽ വിളിച്ചുപറഞ്ഞാലേ ഫലം കിട്ടൂ.. ചെറിയ പാനൽ നാല്.. വലിയ പാനൽ നാല് !!

      Delete
    6. ഹിഹിഹി... കലക്കി

      Delete
    7. ശ്രീയേ... ഈ ‘ലവന്മാർ’ എന്ന് പറഞ്ഞാൽ ആരൊക്കെ ഉൾപ്പെടും...? ഞാനിവിടെ ചിരിച്ച് തലകുത്തി മറിഞ്ഞു...

      പിന്നെ, കഴിഞ്ഞ ലക്കത്തിലെ കമന്റ് സ്പാമിൽ പോലും കാണാനില്ലായിരുന്നല്ലോ...

      Delete
    8. ലവന്മാരെന്നു വച്ചാല്‍ ഇവിടെ ഉള്ള എല്ലാവരെയും ചേര്‍ത്തു തന്നാ... :)

      ആ കമന്റിനു എന്തു പറ്റിയെന്നറിയില്ല, വിനുവേട്ടാ... n/w സ്ലോ ആയിരുന്നു. കുറേ സമയം മിനക്കെട്ടു. (പക്ഷേ, അതിനു ശേഷം കമന്റ് അപ്‌ഡേറ്റ് ആയിട്ടുണ്ടായിരുന്നോ എന്ന് നോക്കിയതുമില്ല കേട്ടോ)

      Delete
  2. മരിച്ചാലും ശിക്ഷാവിധിയ്ക്ക് മാറ്റമില്ല അല്ലേ?

    ഹോ, ഈ നാസികള്‍

    ReplyDelete
    Replies
    1. ഹാവൂ.. ഇത്തവണ അജിത്തേട്ടൻ കൃത്യസമയത്ത് തന്നെ വന്ന് തേങ്ങയടിച്ചു !!

      Delete
    2. ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു..
      കഴിഞ്ഞ നാലു ദിവസമായി കണ്ണും നട്ട് കാത്തിരുന്ന് എന്നെ ഒഴിവാക്കിയല്ലേ..
      ഇത് വിനുവേട്ടന്റെ ഒത്തുകളി തന്നെ...

      Delete
    3. ഇത്തവണത്തേയ്ക്ക് കൂടെ ക്ഷമീര് ചാർളിച്ചായാ.. ആ പാവം അജിത്തേട്ടൻ വിരുന്നുകാരെയൊക്കെ ഒഴിവാക്കി തേങ്ങയ്ക്ക് കാവലിരുന്നതല്ലേ..

      Delete
    4. ഞാൻ പോസ്റ്റ് ചെയ്യാൻ വരുന്ന സമയത്ത് ഉണ്ടാപ്രി ഈ പരിസരത്തെങ്ങും കാണില്ല... ഞാനെന്ത് ചെയ്യാനാ... അല്ലെങ്കിൽ ഏത് നേരവും കാണാം...

      Delete
  3. മേജർ ജനറൽ സ്റ്റെയ്നർക്ക് യാത്രാമൊഴി..

    അജിത്തേട്ടൻ പറഞ്ഞതുപോലെ, മരിച്ചവരെപ്പോലും വെറുതെ വിടാത്ത നാസികളുടെ രീതികൾ അതിക്രൂരം തന്നെ..

    പ്രധാനമന്ത്രിയുടെ വരവിനായി കാത്തിരിക്കുന്നു.. ഡെവ്‌ലിന്റെ കാര്യം എന്താവുമോ എന്തോ..

    ReplyDelete
    Replies
    1. ജിം... മറ്റാരും കാണാതെ പോയ ഭംഗികേടുകളും എഡിറ്റിങ്ങ് മിസ്റ്റേക്കുകളും ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി... ഈ ആഴ്ച്ചത്തെ ലക്കം വൈകിയതിന്റെ തിരക്കിൽ ഒറ്റയിരിപ്പിന് എഴുതിത്തീർത്ത് രണ്ടാമതൊന്ന് വായിക്കാതെ പോസ്റ്റ് ചെയ്തതിന്റെ കുഴപ്പമായിരുന്നു അത്... ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്...

      Delete
  4. ഇത്രേം വല്യ ഒരു വാർത്ത രഹസ്യമാക്കി വക്കാൻ പറ്റില്ല വിനുവേട്ടാ... എനിക്കുറക്കം വരൂല്ല.. ഞാൻ ആരോടെങ്കിലും ഒന്നു പറഞ്ഞോട്ടേ.. പ്ലീസ്....!!
    അതിനിടക്ക് നമ്മടെ ഡെവ്‌ലിന്റെ കാര്യം കഷ്ടത്തിലായോ..?

    ReplyDelete
    Replies
    1. അശോകൻ മാഷേ, ചതിക്കല്ലേ...

      Delete
  5. ജനറല്‍ സ്റ്റെയ്നറുടെ കഷ്ടപ്പാടുകള്‍ ഒരു കണക്കിന് ഇങ്ങനെ തീര്‍ന്നു കിട്ടി എന്നാശ്വസിയ്ക്കാനാണ് തോന്നുന്നത്.

    ഡെവ്‌ലിന്റെ കാര്യം ഓര്‍ക്കുമ്പോഴാ... ഹും നോക്കാം

    ReplyDelete
    Replies
    1. അതെ ശ്രീ... അങ്ങനെ ആശ്വസിക്കാം... എങ്കിലും എന്തൊരു ക്രൂരനാണ് ഹിമ്‌ലർ...!

      Delete
  6. അങ്ങനെ 3 കാര്യങ്ങള്‍. പ്രധാനമന്ത്രിക്ക് സ്വാഗതം.
    മേജര്‍ ജനറല്‍ സ്റ്റെയ്നര്‍ക്ക് വിട.
    വീരസാഹസികന്‍ ഡെവ്‌ലിന് കുരുക്കുകളെ നേരിടാന്‍ കഴിയണേ

    ReplyDelete
    Replies
    1. എല്ലാവരും കൂടി ഒന്ന് ഒത്തുപിടിച്ചാൽ ചിലപ്പോൾ നമുക്ക് ഡെവ്‌ലിനെ രക്ഷിക്കാൻ കഴിഞ്ഞേക്കും സുകന്യാജീ...

      Delete
    2. എന്നാപ്പിന്നെ എപ്പോ ഒത്തുപിടിച്ചൂന്ന് ചോദിച്ചാല്‍ പോരേ? ഏറ്റു, വിനുവേട്ടാ :)

      Delete
  7. ആ ഡെല്വിൻ?

    ഇല്ലാ ആരും അറിയേണ്ട

    ReplyDelete
    Replies
    1. ആ... എനിക്കും അറിയില്ല ഷാജു... :)

      Delete
  8. “ഓൾ റൈറ്റ്… തൽക്കാലം നമുക്കിപ്പോൾ കൂടുതലായി ഒന്നും തന്നെ ചെയ്യാനില്ല… എന്തെങ്കിലും പുതിയ വിവരങ്ങൾ ലഭ്യമായാൽ ആ നിമിഷം എന്നെ അറിയിക്കണം… രാത്രിയായാലും പകലായാലും… ഞാൻ എവിടെത്തന്നെയായാലും…”

    ReplyDelete
    Replies
    1. ആഹാ, ടീച്ചറും എത്തിയോ...? തീർച്ചയായും അറിയിക്കാം ടീച്ചർ...

      Delete
  9. ഇനിയും രണ്ട്പേരും കൂടി വരാനുണ്ടല്ലോ... നമ്മുടെ എച്ച്മുക്കുട്ടിയും എഴുത്തുകാരിച്ചേച്ചിയും...

    ReplyDelete
  10. വൈകി ആണെകിലും ഞാനും വിവരമറിഞ്ഞു, അപ്പൊ തന്നെ ചാനലുകളെ ഒക്കെ വിളിച്ചു വിവരം പറഞ്ഞു. ഇപ്പോള്‍ കോടികളുടെ അഴിമതി ഇല്ലെങ്കില്‍ അവര്‍ വരില്ലാന്ന്. വൃത്തികെട്ടവന്മാര്‍.

    രണ്ടു പേര് കൂടി വരാന്‍ ഉണ്ടെന്നു.. ഹും.. ഞാന്‍ എന്താ തറവാട്ടില്‍ പിറന്നവന്‍ വല്ലോം ആണോ.. എന്‍റെ കാര്യം മാത്രം ചോദിച്ചില്ല. :(

    ReplyDelete
    Replies
    1. പോട്ടെ ശ്രീജിത്തേ... ക്ഷമി.

      Delete
    2. എന്നാലും വിനുവേട്ടൻ ശ്രീജിത്തിനെ ലിസ്റ്റിൽ പെടുത്താതിരുന്നത് ശരിയായില്ല എന്നാണ് എന്റെ എളിയ അഭിപ്രായം.. ആഹ്.. ഇത്രയൊക്കെയേ ഉള്ളൂ..

      Delete
    3. അയ്യോ.... വേറെയും രണ്ട് പേരും കൂടി വരാനുണ്ടായിരുന്നു... നമ്മുടെ ശ്രീജിത്തും മുരളിഭായിയും... ശ്രീജിത്ത് മുൻ‌കൂർ ജാമ്യം എടുത്തിരുന്നതുകൊണ്ടാണ് ഞാൻ പ്രത്യേകം പ്രതിപാദിക്കാതിരുന്നത്...

      Delete
  11. ഡെവ്‌ലിനെ വലയിലാക്കുമൊ..
    അതോ അവർ ഡെവ്‌ലിന്റെ വലയിലാകുമോ ..?
    പിന്നെ
    എണ്ണത്തിൽ കൂ‍ട്ടാൻ പറ്റാത്തവനാണെങ്കിലും ഞാനും വന്നൂട്ടാ‍ാ‍ാ

    ReplyDelete
    Replies
    1. മുരളിഭായ്, നമ്മളൊക്കെ ഒന്നുമില്ലെങ്കിലും ഒരേ തറവാട്ടുകാരല്ലേ... എണ്ണത്തിൽ നിന്നും എങ്ങനെ പുറത്ത് പോകാനാ...? :)

      Delete
  12. ബ്രിട്ടീഷ് നേതാവ് ചര്ച്ചിലിനു പകരം ഹിറ്റ്‌‌ലറോ ഹിംലറോ ആണെങ്കില്‍ ആ കിഴവന്‍ ഹെന്റിയുടെ സ്ഥിതി എന്താവുമായിരുന്നു !!!!

    ReplyDelete
    Replies
    1. അതിന് പാവം ഹെൻ‌ട്രിക്ക് ഇതൊന്നും അറിയില്ല അരുൺ... ജോവന്ന അയാളെ ശരിയ്ക്കും മുതലെടുക്കുകയാണ്...

      Delete
  13. കള്ളുകുടിച്ചാല്‍ ഇതാണ് കുഴപ്പം...

    എന്നാലും സ്റ്റെയ്നര്‍.. സങ്കടമായി...

    നെറ്റ് ഭയങ്കര പണിമുടക്കായതുകൊണ്ടാണ് നേരത്തിനും കാലത്തിനും ക്ലാസ്സില്‍ വരാഞ്ഞത് ... ക്ഷമിക്കണം.

    ReplyDelete
  14. അതായിരുന്നുവല്ലേ രണ്ടാഴ്ച്ചയായി ക്ലാസിൽ കാണാഞ്ഞത്... ലീവ് ലെറ്റർ കൊണ്ടുവന്നത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു... :)

    ReplyDelete
  15. വായിക്കുന്നു

    ReplyDelete
  16. സീനിയർ സ്റ്റെയ്നർ കൊല്ലപ്പെട്ടു.ഇനി ജൂനിയർ അതറിഞ്ഞാൽ ………………

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...