Sunday, July 28, 2013

ഈഗിൾ ഹാസ് ലാന്റഡ് – 92ഹോബ്സ് എന്റിലെ കോട്ടേജിൽ കിടക്കയിലിരുന്ന് തന്റെ പേഴ്സണൽ ഡയറിയിൽ കുത്തിക്കുറിച്ചുകൊണ്ടിരിക്കുകയാണ് ഡെവ്‌ലിൻ. പുറത്ത് മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഒപ്പം കനത്ത മൂടൽ മഞ്ഞും കൂടിയായപ്പോൾ ശൈത്യം അതിന്റെ പാരമ്യതയിൽ എത്തിയത് പോലെ തോന്നി.

കതക് തുറന്ന് മോളി ഉള്ളിലേക്ക് പ്രവേശിച്ചു. ഡെവ്‌ലിന്റെ ട്രെഞ്ച് കോട്ട് ആയിരുന്നു അവൾ ധരിച്ചിരുന്നത്. അടുക്കളയിൽ നിന്നും കൊണ്ടുവന്ന ട്രേ അവൾ കട്ടിലിന്നരികിലുള്ള മേശമേൽ വച്ചു.

“ഇതാ പ്രഭോ, ടോസ്റ്റും സാന്റ്‌വിച്ചും ചായയും പിന്നെ നിങ്ങൾ പറഞ്ഞത് പോലെ തിളച്ച വെള്ളത്തിൽ നാലര മിനിറ്റ് നേരമിട്ട് പുഴുങ്ങിയ രണ്ട് കോഴിമുട്ടയും

എഴുത്ത് നിർത്തി ഡെവ്‌ലിൻ അവളെ അഭിനന്ദനരൂപേണ കടാക്ഷിച്ചു.

“കൊള്ളാമല്ലോ ഇത് ഇങ്ങനെ തന്നെ തുടർന്നാൽ നിന്നെ ഞാനിവിടെ സ്ഥിരപ്പെടുത്തിയേക്കുമോ എന്നൊരു സന്ദേഹം” ഡെവ്‌ലിൻ പറഞ്ഞു.

ട്രെഞ്ച് കോട്ട് ഊരി അവൾ ചുമരിലെ ഹാങ്കറിൽ കൊളുത്തി. വസ്ത്രമെന്ന് പറയുവാൻ വെറും ബ്രായും പാന്റീസും മാത്രമായിരുന്നു അപ്പോൾ അവളുടെ ദേഹത്തുണ്ടായിരുന്നത്. കട്ടിലിന്റെ ഒരറ്റത്ത് കുറേ മുമ്പ് ഊരിയിട്ടിരുന്ന സ്വെറ്റർ എടുത്ത് തലവഴി ധരിക്കവേ അവൾ പറഞ്ഞു.

“ഇനിയും വൈകിയാൽ പറ്റില്ല അത്താഴത്തിന് ഞാനുമുണ്ടാകുമെന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു

ഡെവ്‌ലിൻ ചായപ്പാത്രമെടുത്ത് കപ്പിലേക്ക് പകരവേ അവൾ അദ്ദേഹത്തിന്റെ ഡയറി എത്തിവലിഞ്ഞ് എടുത്തു.

“എന്താണിത്? കവിതയാണോ?” അത് തുറന്നുകൊണ്ട് അവൾ ആരാഞ്ഞു.

“മനസ്സിൽ തോന്നിയവ ചിലത് കുത്തിക്കുറിച്ചതാണ്” അദ്ദേഹം പുഞ്ചിരിച്ചു.

“നിങ്ങൾ എഴുതിയാതണോ?!”  അവളുടെ മുഖം അത്ഭുതത്താൽ വിടർന്നു. അദ്ദേഹം എഴുതി നിർത്തിയ പേജിലേക്ക് അവൾ ആകാംക്ഷയോടെ കണ്ണുകൾ പായിച്ചു. “There is no certain knowledge of my passing where I have walked in woodland after dark” അവൾ മുഖമുയർത്തി അദ്ദേഹത്തെ നോക്കി. “ഇത് മനോഹരമായിരിക്കുന്നല്ലോ ലിയാം

“അതെനിക്കറിഞ്ഞു കൂടേ…?  എപ്പോഴും നീ പറയാറുള്ളതല്ലേ ഞാൻ ഒരു സുന്ദരനാണെന്ന്

“അതൊന്നുമെനിക്കറിയില്ല... പക്ഷേ, ഒന്നുണ്ട് നിങ്ങളെ കടിച്ച് തിന്നാൻ തോന്നുന്നു എനിക്ക്” ഡെവ്‌ലിന്റെ ദേഹത്തേക്ക് ചാടി വീണ് അവൾ വികാരപാരവശ്യത്തോടെ ചുംബിച്ചു. “ഇന്ന് എത്രയാണ് തീയതി എന്നറിയുമോ? നവംബർ അഞ്ച്ആ നശിച്ച ഹിറ്റ്‌ലർ കാരണം ഈ തണുപ്പത്ത് നമുക്കൊന്ന് തീ കൂട്ടാൻ പോലും പറ്റില്ലെന്ന് വച്ചാൽ എന്തൊരു കഷ്ടമാണ്…!

“വല്ലാത്ത കഷ്ടം തന്നെ” ഡെവ്‌ലിൻ ചിണുങ്ങുന്നത് പോലെ അഭിനയിച്ചു.

“സാരമില്ല  ഒന്നിളകിയിട്ട് അവൾ അദ്ദേഹത്തിന്റെ മടിയിൽ ഇരുവശത്തേക്കും കാലുകളിട്ട് സൌകര്യപ്രദമായി ഇരുന്നു. “ഇന്ന് രാത്രിയിൽ ഞാൻ വരാം അത്താഴം പാകം ചെയ്തതിന് ശേഷം നമുക്ക് മാത്രമായി തീയൊക്കെ കൂട്ടി ഒന്നാഘോഷിക്കാം

“ഇല്ല നടക്കില്ല മോളീ ഞാനിവിടെ ഉണ്ടാകില്ല

“അതെന്താ? ജോലി സംബന്ധമായ കാര്യങ്ങളാണോ?” അവളുടെ മുഖം വാടി.

“അപ്പോൾ നിനക്ക് ഓർമ്മയുണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇനി ചോദിക്കില്ല എന്ന് പണ്ട് പറഞ്ഞത്” ഡെവ്‌ലിൻ അവളെ മൃദുവായി ചുംബിച്ചു.

“ഓൾ റൈറ്റ് ഞാൻ വാക്ക് തന്നതാണല്ലോ അന്ന് എങ്കിൽ ശരി രാവിലെ വന്ന് കണ്ടോളാം

“ഇല്ല മദ്ധ്യാഹ്നത്തിന് മുമ്പ് തിരികെയെത്താനുള്ള സാദ്ധ്യത വിരളമാണ് ഒരു കാര്യം ചെയ്യാം  വന്നതിന് ശേഷം ഞാൻ നിന്നെ അറിയിക്കാം അതു പോരേ?”

“നിങ്ങൾ അങ്ങനെയാണ് പറയുന്നതെങ്കിൽ” അവൾ മനസ്സില്ലാമനസോടെ തല കുലുക്കി.

“ഞാൻ ഉറപ്പ് തരുന്നു മോളീ

അദ്ദേഹം വീണ്ടും അവൾക്ക് ചുംബനം നൽകി. ആ നിമിഷമാണ് പുറത്ത് ഒരു കാറിന്റെ ഹോൺ കേട്ടത്. ഡെവ്‌ലിന്റെ മടിയിൽ നിന്ന് ചാടിയെഴുന്നേറ്റ് അവൾ ജാലകത്തിനരികിലേക്കോടി.

“മൈ ഗോഡ് മിസ്സിസ് ഗ്രേയുടെ കാറാണത്” തന്റെ ഡെനിം ജീൻസ് വാരിയെടുത്തുകൊണ്ട് ശരവേഗത്തിൽ അവൾ തിരികെ പാഞ്ഞു.

“ഇതിനാണ് പറയുന്നത് ഉടുതുണിയില്ലാതെ പിടിക്കപ്പെടുക എന്ന്” പൊട്ടിച്ചിരിച്ചുകൊണ്ട് ഡെവ്‌ലിൻ അവളോട് പറഞ്ഞു.

ഡെവ്‌ലിൻ തന്റെ സ്വെറ്റർ എടുത്തണിഞ്ഞു.

“ഞാനിപ്പോൾ പോകുന്നു നാളെ കാണാം നമുക്ക് ഈ ഡയറി കൂടി എടുത്തോട്ടേ? ബാക്കി വായിക്കാനാണ്” കോട്ട് എടുത്ത് ധരിക്കവേ അവൾ ചോദിച്ചു.

“മൈ ഗോഡ് എന്തിനാ, സ്വയം ശിക്ഷിക്കാനോ?” ഡെവ്‌ലിൻ ചിരിച്ചു.

അദ്ദേഹത്തെ അമർത്തി ചുംബിച്ചിട്ട് അവൾ പിൻ‌വാതിലിന് നേർക്ക് നടന്നു. തുറന്നു കൊടുത്ത വാതിലിലൂടെ പുറത്തിറങ്ങി ഈറ്റക്കാടുകൾക്കിടയിലൂടെ ഓടി മറയുന്ന അവളെ നോക്കി അദ്ദേഹം നെടുവീർപ്പിട്ടു. ഒരു പക്ഷേ, എന്നെന്നേയ്ക്കുമായുള്ള വേർപിരിയൽ ആയിരിക്കാം ഇത്

“ങ്ഹും എന്ത് ചെയ്യാം എല്ലാം അവളുടെ നല്ലതിന് വേണ്ടിയായിരിക്കാം” ഡെവ്‌ലിൻ മന്ത്രിച്ചു.

ജോവന്ന ഗ്രേ മുൻ‌വാതിലിൽ നിർത്താതെ തട്ടുന്നുണ്ടായിരുന്നു. കതക് തുറന്നതും അവർ അദ്ദേഹത്തെ രൂക്ഷമായി ഒന്ന് നോക്കി. തന്റെ ഷർട്ടിന്റെ അടിഭാഗം പാന്റ്സിനുള്ളിലേക്ക് തിരുകിവയ്ക്കാൻ ശ്രമിക്കുകയായിരുന്നു ഡെവ്‌ലിൻ അപ്പോൾ.

“മോളി ആ വഴി ഓടിപ്പോകുന്നത് ഞാൻ കണ്ടല്ലോ അൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ നിങ്ങൾക്ക്?” ജോവന്ന ഡെവ്‌ലിന്റെയരികിലേക്ക് വന്നു.

“ഞാനത് മനസ്സിലാക്കുന്നു, മിസ്സിസ് ഗ്രേ...”  അവർക്കൊപ്പം അദ്ദേഹം സ്വീകരണമുറിയിലേക്ക് നടന്നു. “എന്ത് ചെയ്യാം ഞാൻ ഇങ്ങനെയായിപ്പോയി അതെന്തെങ്കിലുമാകട്ടെ ഇന്നല്ലേ ആ ദിവസം...? അതൊന്ന് ആഘോഷിക്കണ്ടേ?”

“പക്ഷേ, അല്പം മാത്രം ഒരേ ഒരു സിപ്പ് നോട്ട് മോർ” ദൃഢസ്വരത്തിൽ അവർ പറഞ്ഞു.

ബുഷ്മിൽ‌സിന്റെ ബോട്ട്‌ൽ എടുത്തുകൊണ്ടുവന്ന് ഡെവ്‌ലിൻ ഗ്ലാസുകളിലേക്ക് പകർന്നു.

“റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ രണ്ടും അയർലണ്ടും സൌത്ത് ആഫ്രിക്കയും” അദ്ദേഹം ആശംസിച്ചു. “ഇനി പറയൂ എന്തൊക്കെയാണ് പുതിയ വാർത്തകൾ?”

“അവർ നിർദ്ദേശിച്ചത് പോലെ ഞാൻ പുതിയ വെയ്‌വ് ലെങ്ങ്ത് ട്യൂൺ ചെയ്തു ഇപ്പോൾ നേരിട്ട് ലാന്റ്സ്‌വൂർട്ടിലേക്കാണ് ട്രാൻസ്മിഷൻ റാഡ്‌ൽ അവിടെ എത്തിയിട്ടുണ്ട്

“എന്നിട്ട്? എല്ലാം നമ്മുടെ പ്ലാൻ പോലെ തന്നെ പുരോഗമിക്കുന്നുണ്ടോ? കാലാവസ്ഥ അത്ര നന്നല്ല എന്നത് ശ്രദ്ധിച്ചില്ലേ?” ഡെവ്‌ലിൻ ആകാംക്ഷയോടെ ആരാഞ്ഞു.

“കാലാവസ്ഥ ! കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ എന്ത് തന്നെ വന്നാലും വേണ്ടില്ല സ്റ്റെയ്നറും സംഘവും ഇന്ന് രാത്രി ഒരു മണിയോടെ ഇവിടെ എത്തിയിരിക്കും അത് പറയുമ്പോൾ ജോവന്നയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
 

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

35 comments:

 1. ഒരു പക്ഷേ, എന്നെന്നേയ്ക്കുമായുള്ള വേർപിരിയൽ ആയിരിക്കാം ഇത്…

  അങ്ങനെയെങ്കിൽ....?

  ReplyDelete
 2. സ്റ്റെയ്നറും സംഘവും ഇന്ന് രാത്രി ഒരു മണിയോടെ ഇവിടെ എത്തിയിരിക്കും..

  അവര് വരുമ്പോഴേക്കും ഞാന്‍ തേങ്ങാ ഉടയ്ക്കട്ടെ.

  (മോളീ നീ പേടിക്കേണ്ട.. നിന്‍റെ ചാര്ളിചെട്ടന്‍ ഉടനെ വരും... ഡെവ്‌ലിൻ പോണെങ്കില്‍ പോട്ടെ.

  ReplyDelete
  Replies
  1. ശ്രീജിത്ത് അജിത്തേട്ടനു പാരയായല്ലോ :)

   Delete
  2. തേങ്ങ ഉടയ്ക്കാനുള്ള കരാർ ശ്രീജിത്ത് മൊത്തത്തിൽ ഏറ്റെടുത്ത ലക്ഷണമുണ്ട്.. :)

   Delete
  3. ഇനിയിപ്പോൾ ശ്രീജിത്ത് ഉറങ്ങുന്ന നേരം നോക്കി വേണം പോസ്റ്റ് ചെയ്യാൻ... :)

   Delete
  4. ആഹാ..വിനുവേട്ടന്റെ മനസ്സിലിരിപ്പ് അങ്ങനെ പുറത്തു വരട്ടെ..
   അതെന്താ..ശ്രീജിത്ത് തേങ്ങാ ഉടച്ചാല്..
   വിടമാട്ടെ..?
   അപ്പോ ഇനിമേല്‍ ഇങ്കെ ശ്രീജിത്തിനെ തേങ്ങാ ഉടയ്ക്കാന്‍ വിടമാട്ടെ..?
   അയോഗ്യ.....൪൫൪൩൬൪൬ ..
   ശ്ശോ എനിക്കു വയ്യ..അപ്പോ കഴിഞ്ഞ തവണ എന്നെ മന:പൂര്വ്വം തേങ്ങാ ഉടയ്ക്കാന്‍ സമ്മതിക്കാത്തതാ അല്ലേ..
   കൈക്കൂലി എത്ര തന്നു സരിത.. ഓ.. അല്ലല്ല അജിത്തേട്ടന്‍

   Delete
  5. ചാർളിയെക്കൊണ്ട് ഒരു തേങ്ങയടിപ്പിക്കണമെന്ന് എന്റെ ഒരു ആഗ്രഹമാണ്... നടക്കുമോ?

   Delete
 3. മോനേ ശ്രീജിത്തേ...അജിത്തേട്ടന്റെ തേങ്ങേം മോട്ടിച്ച് ഇവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നതെന്തിനാണു കുട്ടാ..
  മോളിക്കുട്ടി എപ്പോഴേ കൈവിട്ടു പോയി....

  വിനുവേട്ടന്‍ പാതിരാത്രിക്ക് മനുഷ്യേന്റെ സമാധാനം കളയും..
  ഹൊ..ഒന്നൊന്നര വിവര്‍ത്തനമായി പോയി.

  ReplyDelete
  Replies
  1. അച്ചായന് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു, അല്ലിയോ?? ഉറക്കം ഒട്ടുമേ വന്നു കാണത്തില്ല.. :)

   Delete
  2. ഉണ്ടാപ്രിയുടെ സമാധാനം പോയിക്കിട്ടിയപ്പോൾ സമാധാനമായി... (അല്ല, എന്നും നൈറ്റ് ഡ്യൂട്ടി ആണോ ഉണ്ടാപ്രീ?)

   Delete
 4. കണ്ണുതെറ്റിയാല്‍ കള്ളന്മാര്‍ വരും!!

  ആദ്യത്തെ പാരഗ്രാഫില്‍ തന്നെ വട്ടത്തില്‍ “എ”കണ്ടതുകൊണ്ട് കേറണോന്ന് മടിച്ചുമടിച്ചാണ് വായന തുടങ്ങിയത്. അതോണ്ട്.....
  റിപ്പബ്ലിക് നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞ് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിയ്ക്കുന്നു.

  ReplyDelete
  Replies
  1. അപ്പോൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് സെൻസർ ബോർഡിന്റെ കത്രികയ്ക്ക് മുന്നിൽ സമർപ്പിച്ചിട്ട് വേണമായിരുന്നുവെന്നാണോ അജിത്‌ഭായ്...? :)

   Delete
 5. എന്റെ വിനുവേട്ടാ... മനുഷ്യന്റെ ഉറക്കം കളയണ കിന്നാരത്തുമ്പി വർത്തമാനവും,ഇതവസാനത്തെ കൂടിക്കാഴ്ചയാണെന്നൊക്കെ പറഞ്ഞ് ചങ്കീ കൊള്ളണ വർത്തമാനവും... രണ്ടും ശരിയല്ലാട്ടൊ..!

  ReplyDelete
  Replies
  1. അശോകൻ മാഷ്ടെ ചങ്കിൽ കൊണ്ടുവല്ലേ... എങ്കിൽ തൃപ്തിയായി... :)

   Delete
 6. വീണ്ടും ഡെവ്‌ലിന്റെ വിശേഷങ്ങളുമായി ഒരു അദ്ധ്യായം കൂടി... സന്തോഷം.
  പാവം മോളിക്കുട്ടി! എന്നെന്നേയ്ക്കുമായുള്ള വേർപിരിയൽ ??? അങ്ങനാണെങ്കില്‍ അതു കഷ്ടം തന്നെ.

  ReplyDelete
  Replies
  1. അതെ... പാവം മോളി... അവൾ ഇതൊന്നും അറിയുന്നില്ലല്ലോ ശ്രീ... അതറിയുമ്പോൾ... എന്തായിരിക്കും അവളുടെ പ്രതികരണം...?

   Delete
 7. “കാലാവസ്ഥ… ! കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ എന്ത് തന്നെ വന്നാലും വേണ്ടില്ല…vinuvettante post kruthyamaayi ingethiyaal mathi.

  ReplyDelete
  Replies
  1. ഇത് തന്നെയാ എനിക്കും പറയാനുള്ളത് ടീച്ചർ... കൃത്യമായി കമന്റ് ഇടാൻ എത്തിയാൽ മതി... :)

   Delete
 8. അനിവാര്യമായ ആ വേർപിരിയലിന് ഇവിടെ തിരശ്ശീല വീഴുന്നുവൊ?

  ഏത് കാലാവസ്ഥയെയും വകവയ്ക്കാത്ത ഡെയ്‌വ്‌ലിന് പെട്ടെന്ന് കാലാവസ്ഥ അനുകൂലമല്ല എന്ന് തോന്നിച്ചത് മോളിക്കുട്ടിയെ വേർപിരിയുന്നതിലുള്ള വിഷമം കൊണ്ടാവും അല്ലേ..

  സ്റ്റെയ്നറും സംഘവും എത്തട്ടെ.. റിപ്പബ്ലിക് നീണാൽ വാഴട്ടെ !!

  ReplyDelete
  Replies
  1. അതേ ജിം... കാലാവസ്ഥ മോശമാണെങ്കിൽ സ്റ്റെയ്നർക്കും സംഘത്തിനും ലാന്റ്സ്‌വൂർട്ടിൽ നിന്നും പുറപ്പെടാൻ സാധിക്കില്ലല്ലോ എന്നൊരു സ്വാർത്ഥചിന്ത... മോളിയെക്കുറിച്ചോർക്കുമ്പോൾ ഡെ‌വ്‌ലിൻ നിസ്സഹായനാകുന്നു...

   Delete
 9. ഈ പോസ്റ്റ് പെട്ടെന്ന് തീർന്നപോലെ

  അവർ ഇനിയും ഒരുമിച്ച് കൂടട്ടെ

  ReplyDelete
  Replies
  1. എല്ലാവരും ഇണക്കിളികളുടെ കൂടെയാണല്ലോ മനസ്സ് കൊണ്ട്...

   Delete
 10. യുദ്ധത്തിന്റെ ഒരുക്കങ്ങളും പ്രണയവും.
  ചാര്‍ളി പറഞ്ഞപോലെ ഒരൊന്നൊന്നര വിവര്‍ത്തനവും.

  ReplyDelete
  Replies
  1. യുദ്ധത്തിന്റെ ഒരുക്കങ്ങളല്ല സുകന്യാജി... യുദ്ധം നടന്നുകൊണ്ടിരിക്കുകയാണല്ലോ... ഇത് പ്രധാനമന്ത്രിയെ കിഡ്നാപ്പ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണ്...

   അപ്പോൾ വിവർത്തനം മോശമായില്ല... :)

   Delete
 11. ആ ഉടുതുണിയില്ലാത്ത വേളകളിൽ
  എന്തെല്ലാം തിരികികയറ്റാമായിരുന്നു...!
  ഇനി പറഞ്ഞിട്ട് കാര്യമില്ല... കേട്ടോ വിനുവേട്ടാ

  ReplyDelete
  Replies
  1. അതെന്തായാലും ഇല്ല മുരളിഭായ്... കഥാകൃത്ത് എഴുതിയതിനെക്കാൾ ഒരു തരി പോലും കൂടുതൽ പ്രതീക്ഷിക്കണ്ട... :)

   Delete
 12. തിളച്ച വെള്ളത്തിൽ നാലര മിനിറ്റ് നേരമിട്ട് പുഴുങ്ങിയ രണ്ട് കോഴിമുട്ടയും…”
  എന്തു കൃത്യത ആണ് സമയത്തിന് ..........
  അന്നും ഈ പിൻ വാതിലിൽ കൂടി രാത്രിയിൽ ഉള്ള ഓട്ടം ഉണ്ടായിരുന്നു.........

  സ്റ്റെയ്നറും സംഘവും ഇന്ന് രാത്രി ഒരു മണിയോടെ എന്തായാലും എത്തുമല്ലോ ..എന്താകും എന്ന് കാത്തിരുന്ന് കാണാം ........

  ReplyDelete
  Replies
  1. അത് ഡെവ്‌ലിൻ മോളിയോട് നേരത്തെ തന്നെ പറഞ്ഞ് ചട്ടം കെട്ടിയതല്ലേ... പിൻ‌വാതിലിലൂടെയുള്ള ഓട്ടത്തിന് ഭാരതമെന്നോ ബിലാത്തിയെന്നോ ഉള്ള വ്യത്യാസമില്ല അനിൽഭായ്... :)

   Delete
 13. ഡെവ് ലിനും മോളീം തമ്മില്‍ പിരിയും എന്നൊക്കെ എഴുതി വയ്ക്കരുത് വിനുവേട്ടാ.. ഹൃദയം തകര്‍ന്നു പോകുന്ന ശബ്ദം അങ്ങ് സൌദി വരെ കേള്‍ക്കും...

  വിവര്‍ത്തനം കേമമായിട്ടുണ്ട്... അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. എന്താകുമെന്ന് നമുക്ക് നോക്കാം ... തൽക്കാലം പശുക്കുട്ടി സമാധാനപ്പെട്...

   Delete
 14. -ഇല്ല… മദ്ധ്യാഹ്നത്തിന് മുമ്പ് തിരികെയെത്താനുള്ള സാദ്ധ്യത വിരളമാണ്-

  പാതിവസ്ത്രവുമായി തണുപ്പത്ത് ഇരിക്കുമ്പോ ആരെങ്കിലും ഇങ്ങനെ ചതുരത്തില്‍ സംസാരിക്കുമോ വിനുവേട്ടാ ? എന്തരോ ആവട്ടെ. ലക്ഷ്യം പാളി എന്ന് മനസ്സിലാക്കുന്ന സമയം ഡെവ്ലിന്‍ മുങ്ങാനുള്ള ഒരു സാധ്യത കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരുന്നപോലെ .

  ReplyDelete
  Replies
  1. അതൊരു ചോദ്യമാണല്ലോ അരുൺ... അത്രയ്ക്കങ്ങ് ആലോചിച്ചില്ല മൊഴിമാറ്റം ചെയ്യുമ്പോൾ... ഇനി ശ്രദ്ധിക്കാംട്ടോ...

   Delete
 15. നല്ല രസായി വായിച്ചു വരുന്നുണ്ട്

  ആശംസകൾ

  ReplyDelete
 16. അപ്പോ രാത്രി അവരവിടെ ഇറങ്ങുമല്ലേ???

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...