Sunday, August 4, 2013

ഈഗിൾ ഹാസ് ലാന്റഡ് – 93



തന്റെ ക്വാർട്ടേഴ്സിൽ ദൌത്യ സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുകയാണ് സ്റ്റെയ്നർ. അവിടെ സന്നിഹിതരായിക്കുന്നവരിൽ സംഘത്തിന് വെളിയിലുള്ള ഒരാൾ എന്ന് പറയുവാൻ കേണൽ റാഡ്‌ൽ മാത്രമാണ് ഉള്ളത്. എന്തിനേറെ, ഗെറിക്കിനെപ്പോലും ആ കൂടിക്കാഴ്ച്ചയിൽ നിന്നും അവർ ഒഴിവാക്കിയിരുന്നു.

മാപ്പ് ടേബിളിന് ചുറ്റും കൂടി നിൽക്കുകയാണ് സംഘാംഗങ്ങൾ. ജാലകത്തിനരികിൽ കേണൽ റാഡ്‌ലുമായി പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു കൊണ്ടിരുന്ന സ്റ്റെയ്നർ തിരിഞ്ഞ് അവരെ അഭിമുഖീകരിച്ചപ്പോൾ എല്ലാവരുടെയും മുഖങ്ങളിൽ ഉത്ക്കണ്ഠ നിറഞ്ഞ ആകാംക്ഷ വിടർന്നു. മേശമേൽ ക്ലൂഗൽ നിർമ്മിച്ച് വച്ചിരുന്ന ഓപ്പറേഷൻ മോഡലിന്റെയും ചിത്രങ്ങളുടെയും നേർക്ക് അദ്ദേഹം വിരൽ ചൂണ്ടി.

“ഓൾ റൈറ്റ് എങ്ങോട്ടാണ് നാം പോകുന്നതെന്ന് നിങ്ങൾക്ക് എല്ലാ‍വർക്കും അറിയാം കഴിഞ്ഞ കുറേ ആഴ്ച്ചകളായി തുടരുന്ന പരിശീലനം കൊണ്ട് നിങ്ങളെല്ലാം ഈ മേഖലയിൽ അതിവിദഗ്ദ്ധരായിക്കഴിഞ്ഞിരിക്കുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല പക്ഷേ, ഇതുവരെയും നിങ്ങൾക്ക് അജ്ഞാതമായ വസ്തുത അവിടെ ചെന്നതിന് ശേഷം എന്താണ് നിങ്ങളുടെ ദൌത്യം എന്നുള്ളതാണ്

ഒന്ന് നിർത്തിയിട്ട് അദ്ദേഹം ഓരോരുത്തരുടെയും മുഖഭാവങ്ങൾ വിലയിരുത്തി. മിക്കവരും അടുത്തത് എന്താണെന്നറിയാനുള്ള ആകാംക്ഷയാൽ വീർപ്പുമുട്ടുകയായിരുന്നു. ആ സംഘത്തിലെ മാനസികമായി ഏറ്റവും ദുർബലനായ പ്രെസ്റ്റൺ പോലും അതിൽ നിന്നും ഭിന്നനായിരുന്നില്ല.

അങ്ങനെ സ്റ്റെയ്നർ ആ നിഗൂഢതയുടെ ചുരുൾ അവർക്ക് മുന്നിൽ നിവർത്തി.

          ***   ***  ***   ***   ***   ***   ***   ***   ***

“സത്യം പറഞ്ഞാൽ എന്താണിവിടെ നടക്കുന്നത്?” ഹാങ്കറിനരികിലേക്ക് നടക്കവേ ബോമ്‌ലർ പീറ്റർ ഗെറിക്കിനോട് ചോദിച്ചു.

“എന്നോട് ചോദിക്കണ്ടഇവിടെ ഒരുത്തനും ഒന്നും തന്നെ പറയുന്നില്ല...” ഗെറിക്ക് പൊട്ടിത്തെറിച്ചു. “ജീവൻ പണയം വച്ച് ഈ സംഘത്തിനെ അവിടെ എത്തിക്കാനുള്ള അർഹത നമുക്കുണ്ടെങ്കിൽ ചുരുങ്ങിയത് അത് എന്തിന് വേണ്ടിയാണെന്ന് അറിയുവാനുള്ള അവകാശമെങ്കിലും നമുക്കുണ്ട്

“അത്രയേറെ പ്രാധാന്യമർഹിക്കുന്ന രഹസ്യസ്വഭാവമുള്ള ഒന്നാണെങ്കിൽ വേണ്ടഎനിക്കറിയണമെന്നില്ല ഞാൻ പോയി വയർലെസ് സെറ്റ് കണ്ടീഷനാണോ എന്ന് നോക്കട്ടെ  ബോമ്‌ലർ പറഞ്ഞു.

ബോ‌മ്‌‌ലർ വിമാനത്തിനുള്ളിലേക്ക് കയറവേ ഗെറിക്ക് അൽപ്പം ദൂരേയ്ക്ക് മാറി ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ആ ഡക്കോട്ട വിമാനത്തെ മൊത്തമായി ഒന്ന് വീക്ഷിച്ചു. അങ്ങേയറ്റം അഭിനന്ദനീയമായ പെയ്ന്റ് വർക്കാണ് സർജന്റ് വിറ്റ് വിമാനത്തിൽ ചെയ്തിരിക്കുന്നത്. നൂറ് ശതമാനവും ഇപ്പോൾ ഇതൊരു റോയൽ എയർഫോഴ്സ് വിമാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. പെട്ടെന്നാണ് റൺ‌വേയിലൂടെ അങ്ങോട്ട് അടുത്തുകൊണ്ടിരിക്കുന്ന ഒരു ഫീൽഡ് കാർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. റിട്ടർ ന്യുമാനാണ് ഡ്രൈവിങ്ങ് സീറ്റിൽ. അരികിലെ സീറ്റിൽ സ്റ്റെയ്നറും പിൻ‌സീറ്റിൽ കേണൽ റാഡ്‌ലും ഇരിക്കുന്നുണ്ട്. ഗെറിക്ക് നിന്നിരുന്നതിന്റെ രണ്ടോ മൂന്നോ വാര അകലെയായി കാർ ബ്രേക്ക് ചെയ്തു. ആരും പുറത്തിറങ്ങിയില്ല.

“എന്താണ് മുഖത്തൊരു സന്തോഷമില്ലാത്തത്, പീറ്റർ?” സ്റ്റെയനർ ചോദിച്ചു.

“ഞാൻ എന്തിന് സന്തോഷിക്കണം? കഴിഞ്ഞ ഒരു മാസക്കാലമായി ഓരോ നിമിഷവും ഞാൻ ഈ വിമാനവുമായി ബന്ധപ്പെട്ടുള്ള ജോലിയിലാണ് പക്ഷേ, എന്തിന് വേണ്ടി?”  അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കുന്ന മൂടൽ മഞ്ഞും നിർത്താതെ പെയ്യുന്ന മഴയും അദ്ദേഹത്തിന്റെ നിരാശ ഏറ്റുവാങ്ങി. “ഈ കാലാവസ്ഥയിൽ ടേക്ക് ഓഫ് ചെയ്യാൻ സാധിക്കുമോ എന്ന് പോലും സംശയമാണ്” ഗെറിക്ക് പറഞ്ഞു.

“അത് പറയരുത് നിങ്ങളെപ്പോലെ അസാധാരണകഴിവുകളുള്ള ഒരു വ്യക്തിക്ക് അതൊക്കെ പുഷ്പം പോലെ സാധിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്

ഓരോരുത്തരായി കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ചിരിയടക്കാൻ പാടുപെടുകയായിരുന്നു റിട്ടർ ന്യുമാൻ.

“എന്താണിത്ര ചിരിക്കാൻ? ഞാനെന്തെങ്കിലും തമാശ കാണിച്ചോ ഇവിടെ?” ഗെറിക്കിന് ദ്വേഷ്യം വരുന്നുണ്ടായിരുന്നു.

“തമാശയോ ഗെറിക്ക്, മൈ ഡിയർ പുവർ സ്മാർട്ട് ബോയ് വളരെ ലളിതം Knight’s Cross എന്ന ഉന്നത ബഹുമതി നിങ്ങളെ തേടി എത്തിയിരിക്കുന്നു എന്നറിയിക്കുവാൻ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്” കേണൽ റാഡ്‌ൽ പറഞ്ഞു.

ഗെറിക്ക് അവിശ്വസനീയതയോടെ വായ് തുറന്ന് റാഡ്‌ലിനെ നോക്കി നിന്നു.

സ്റ്റെയ്നർ ഗെറിക്കിനരികിൽ വന്ന് ചുമലിൽ കൈ വച്ചു. “മൈ ഡിയർ പീറ്റർ അങ്ങനെ ഈ വാരാന്ത്യം നിങ്ങൾക്ക് ക്യാരിൻഹാളിൽ ആഘോഷിക്കാം

                 ***   ***  ***   ***   ***   ***   ***   ***   ***

E-ബോട്ടിനുള്ളിലെ ചാർട്ട് ടേബിളിൽ നിവർത്തിയിട്ട മാപ്പിൽ ശ്രദ്ധയൂന്നി നിൽക്കുകയാണ് കേണൽ റാഡ്‌ലും സ്റ്റെയ്നറും കീനിഗ്ഗും. ചീഫ് പെറ്റി ഓഫീസർ മുള്ളർ അല്പം അകലം പാലിച്ച് നിൽക്കുന്നുണ്ടെങ്കിലും അവരുടെ സംഭാഷണത്തിൽ നിന്നും ഒന്നും തന്നെ അയാളുടെ കാതിൽ പെടാതെ പോകുന്നുണ്ടായിരുന്നില്ല.

“നാല് മാസം മുമ്പ് ഹെബ്രിഡ്സിൽ വച്ച് നമ്മുടെ സബ്മറീൻ ഒരു ബ്രിട്ടീഷ് സായുധ കപ്പലിനെ ടോർപ്പിഡോ ചെയ്ത് തകർത്തിരുന്നു എന്റെ ഒരു പഴയ സുഹൃത്ത് ഹോസ്റ്റ് വെംഗൽ ആയിരുന്നു സബ്മറീനിന്റെ ക്യാപ്റ്റൻ. ബ്രിട്ടീഷ് ക്രൂവിലെ പതിനഞ്ച് പേരെയും അദ്ദേഹം യുദ്ധത്തടവുകാരായി പിടികൂടി. അവരുടെ നിർഭാഗ്യം എന്ന് പറയട്ടെ, തങ്ങളുടെ പക്കലുണ്ടായിരുന്ന രേഖകളൊന്നും നശിപ്പിക്കുവാൻ അവർക്ക് സമയം ലഭിച്ചിരുന്നില്ല. ബ്രിട്ടീഷ് തീരക്കടലിൽ എവിടെയൊക്കെ മൈൻ വിന്യസിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിലയേറിയ വിവരങ്ങളടങ്ങിയ ചില ചാർട്ടുകൾ അവരുടെ കൈവശമുണ്ടായിരുന്നു  ലെഫ്റ്റനന്റ് കീനിഗ്ഗ് പറഞ്ഞു.

“അത് ചിലരുടെ ജീവിതത്തെ മാറ്റി മറിച്ചു  സ്റ്റെയ്നർ അഭിപ്രായപ്പെട്ടു.

“ചിലരുടെയല്ല ഹെർ ഓബർസ്റ്റ് നമ്മുടെ എല്ലാവരുടെയും ഏറ്റവും പുതിയ ചാർട്ടുകളാണവ ഇതാ ഇത് കണ്ടില്ലേ കിഴക്കൻ ഇംഗ്ലണ്ടിലെ വാഷ് തീരത്തിന് സമാന്തരമായിട്ടാണ് അവർ മൈൻ വിന്യസിച്ചിരിക്കുന്നത് വളരെ കൃത്യമായി ആ റൂട്ട് മാർക്ക് ചെയ്തിരിക്കുന്നു അവരുടെ ആവശ്യത്തിന് വേണ്ടിയാണ് ബ്രിട്ടീഷ് നേവി ഈ ചാർട്ട് തയ്യാറാക്കിയിരിക്കുന്നത് റോട്ടർഡാമിൽ നിന്നുമുള്ള എട്ടാം E-ബോട്ട് ഫ്ലോട്ടില്ല കുറച്ച് നാളായി ഈ റൂട്ടിലൂടെ ഓപ്പറേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു നാവിഗേഷൻ വളരെ കൃത്യമാണെങ്കിൽ ആർക്കും ഈ റൂട്ടിലൂടെ സാമാന്യം നല്ല വേഗതയിൽ സുരക്ഷിതമായി സഞ്ചരിക്കാനാവും

“ചുരുക്കിപ്പറഞ്ഞാൽ അത്തരം അവസരങ്ങളിൽ ഈ മൈൻ ഫീൽഡ് തന്നെ ഒരു സുരക്ഷാ വലയമായി വർത്തിക്കുന്നു എന്ന്” റാഡ്‌ൽ പറഞ്ഞു.

“എക്സാക്റ്റ്ലി, ഹെർ ഓബർസ്റ്റ്

“ഹോബ്സ് എന്റിന് സമീപമുള്ള ഈ പ്രദേശം എങ്ങനെ?”

“ആ പ്രദേശം അല്പം അപകടം നിറഞ്ഞത് തന്നെയാണ് എങ്കിലും കുഴപ്പമില്ല ഈ പ്രദേശത്തിന്റെ അഡ്മിറാൽറ്റി ചാർട്ടുകൾ ഞാനും മുള്ളറും ഹൃദിസ്ഥമാക്കിയിട്ടുണ്ട്  അവിടുത്തെ ഓരോ പോയിന്റുംഓരോ മണൽത്തിട്ടയും വരെ വേലിയേറ്റത്തോടൊപ്പമായിരിക്കും നാം അങ്ങോട്ട് പ്രവേശിക്കുന്നത് പക്ഷേ, പ്രധാനകാര്യം ഓർമ്മ വേണം രാത്രി പത്തുമണിയോടെയാണ് സംഘത്തെ അവിടെ നിന്നും പിക്ക് ചെയ്യുന്നതെങ്കിൽ” കീനിഗ്ഗ് പറഞ്ഞു.

“യാത്രയ്ക്കുള്ള എട്ട് മണിക്കൂർ കണക്കാക്കിയാൽ ഇവിടെ നിന്നും ഉച്ചയ്ക്ക് ഒരു മണിക്കെങ്കിലും പുറപ്പെടണം അല്ലേ?”

“അതെ അവിടുത്തെ ഓപ്പറേഷന് ആവശ്യമായ സമയം കൂടി കണക്കിലെടുത്താൽ നിങ്ങൾക്കറിയാമല്ലോ, ഇതൊരു പ്രത്യേക ജനുസ്സിൽ പെട്ട ബോട്ട് തന്നെയാണ് വേണമെങ്കിൽ ഏഴ് മണിക്കൂർ കൊണ്ടും അവിടെയെത്താം ഞാൻ റിസ്ക് എടുക്കുന്നില്ല എന്ന് മാത്രം

“തികച്ചും ന്യായം” റാഡ്‌ൽ പറഞ്ഞു. “കാരണം, ഞാനും സ്റ്റെയനറും കൂടി ചെറിയൊരു ഭേദഗതി വരുത്തിയിട്ടുണ്ട് രാത്രി ഒമ്പതിനും പത്തിനും ഇടയിലായി ഏത് നിമിഷവും പിക്ക് ചെയ്യുവാൻ തയ്യാറായി തീരത്ത് നിന്നും അധികം അകലെയല്ലാതെ നിങ്ങൾ കിടക്കുന്നുണ്ടാവണം തീരത്തേക്ക് നീങ്ങുവാനുള്ള ഫൈനൽ ഓർഡർ S-ഫോണിലൂടെ ഡെവ്‌ലിൻ തരുന്നതായിരിക്കും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പ്രകാരം മൂവ് ചെയ്യുക

“തീർച്ചയായും, ഹെർ ഓബർസ്റ്റ്

“ഇരുട്ടിന്റെ മറയുള്ളത് കൊണ്ട് പ്രത്യേകിച്ച് ആ‍പത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത് പിന്നെ ഇതൊരു ബ്രിട്ടീഷ് കപ്പലുമാണെന്ന കാര്യം മറക്കേണ്ട” സ്റ്റെയ്നർ പുഞ്ചിരിച്ചു.

ഒന്ന് മന്ദഹസിച്ചിട്ട് കീനിഗ്ഗ് ചാർട്ട് ടേബിളിനടിയിലെ വലിപ്പ് തുറന്ന് ഒരു ബ്രിട്ടീഷ് പതാക പുറത്തെടുത്തു. “ഓർമ്മയിരിക്കട്ടെ, ഈ പതാകയായിരിക്കും ആ സമയം നമ്മുടെ കപ്പലിൽ പാറിക്കൊണ്ടിരിക്കുക

റാഡ്‌ൽ തല കുലുക്കി. “പിന്നെ, ഒരു കാര്യം ഇവിടെ നിന്നും പുറപ്പെടുന്ന നിമിഷം മുതൽ നിങ്ങളുടെ റേഡിയോ മ്യൂട്ട് ആയിരിക്കണം ഡെവ്‌ലിന്റെ സിഗ്നൽ ലഭിക്കുന്നത് വരെയും നിങ്ങളത് ഉപയോഗിക്കുകയേ ചെയ്യരുത് കോഡ് വാക്ക് അറിയാമല്ലോ

“തീച്ചയായും, ഹെർ ഓബർസ്റ്റ്” കീനിഗ്ഗ് അത്യന്തം വിനയാന്വിതനായിരുന്നു.

റാഡ്‌ൽ കീനിഗ്ഗിന്റെ ചുമലിൽ അഭിനന്ദനസൂചകമായി തട്ടി. “എനിക്കറിയാം നിങ്ങൾ വിചാരിക്കുന്നുണ്ടാകും, ഈ വയസ്സൻ എന്തിനാണ് ഇത്രമാത്രം ഉത്ക്കണ്ഠാകുലനാകുന്നതെന്ന് നാളെ നിങ്ങൾ പുറപ്പെടുന്നതിന് മുമ്പ് ഞാൻ വന്ന് കാണുന്നുണ്ട് സ്റ്റെയനർക്ക് പോകുവാനുള്ള സമയമായി അദ്ദേഹത്തിന് വിട പറഞ്ഞോളൂ

സ്റ്റെയ്നർ ഇരുവർക്കും ഹസ്തദാനം നൽകി. പിന്നെ കീനിഗ്ഗിനോട് പറഞ്ഞു. “ഈ അവസരത്തിൽ എന്ത് പറയണമെന്നറിയില്ല എനിക്ക് ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു നാളെ രാത്രി കൃത്യസമയത്ത് തന്നെ അവിടെ ഉണ്ടായിരിക്കുക

കീനിഗ്ഗ് അറ്റൻഷനായി നിന്ന് അദ്ദേഹത്തിന് നേവി സല്യൂട്ട് നൽകി. “നാളെ നമുക്ക് ആ ബീച്ചിൽ കണ്ടുമുട്ടാം ഞാൻ വാക്ക് തരുന്നു, ഹെർ ഓബർസ്റ്റ്

“ആ പ്രതീക്ഷ ഫലവത്താകട്ടെയെന്ന് പ്രത്യാശിക്കുന്നു” സ്റ്റെയ്നർ അർത്ഥഗർഭമായി ഒന്ന് മന്ദഹസിച്ചു. പിന്നെ തിരിഞ്ഞ്, പുറത്തേക്കിറങ്ങിയ റാഡ്‌ലിനെ അനുഗമിച്ചു.

മണൽപ്പരപ്പിലൂടെ ഫീൽഡ് കാറിന് നേർക്ക് നടക്കവേ റാഡ്‌ൽ ചോദിച്ചു. “എന്ത് പറയുന്നു കുർട്ട് ഈ ദൌത്യം വിജയിക്കില്ലേ?”

ആ സമയത്താണ് വെർണർ ബ്രീജലും ജെർഹാഡ് ക്ലൂഗലും അവർക്കെതിരെ നടന്ന് വരുന്നത് കണ്ടത്.

“നമുക്ക് അവരുടെ അഭിപ്രായം ആരാഞ്ഞാലോ?” റാഡ്‌ലിനോട് ചോദിച്ചിട്ട് സ്റ്റെയനർ ഇംഗ്ലീഷിൽ അവരുടെ ശ്രദ്ധ ക്ഷണിച്ചു.

“പ്രൈവറ്റ് കുണിക്കി…! പ്രൈവറ്റ് മോക്സാർ…! ഓവർ ഹിയർ, പ്ലീസ്…!

സംശയലേശമെന്യേ ബ്രീഗലും ക്ലൂഗലും അവരുടെ നേർക്ക് ഓടിയടുത്തു. യാതൊരു ഭാവമാറ്റവും കൂടാതെ സ്റ്റെയ്നർ ഇംഗ്ലീഷിൽ തുടർന്നു.

“റ്റെൽ മീ ഹൂ ആം ഐ?”

“ലെഫ്റ്റനന്റ് കേണൽ ഹോവാർഡ് കാർട്ടർ, ഇൻ കമാന്റ് ഓഫ് ദി പോളിഷ് ഇൻഡിപെൻഡന്റ് പാരച്യൂട്ട് സ്ക്വാഡ്രൺ, സ്പെഷൽ എയർ സർവീസ് റജിമെന്റ്” ബ്രീഗൽ ശുദ്ധമായ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു.

“ഐ ആം ഇം‌പ്രസ്‌ഡ്” റാഡ്‌ൽ പുഞ്ചിരിയോടെ സ്റ്റെയ്നറുടെ നേരെ തിരിഞ്ഞു.

“വാട്ട് ആർ യൂ ഡൂയിങ്ങ് ഹിയർ?” സ്റ്റെയ്നർ വീണ്ടും ബ്രീഗലിനോട് ചോദിച്ചു.

“സർജന്റ് മേജർ ബ്രാൺ‌ഡ്ട്” ബ്രീഗൽ പെട്ടെന്ന് സ്വയം തിരുത്തി. “സർജന്റ് മേജർ ക്രൂഷെക്ക് റ്റോൾഡ് അസ് റ്റു റിലാക്സ്” ഒന്ന് സംശയിച്ചിട്ട് നിന്നിട്ട് അയാൾ ജർമ്മൻ ഭാഷയിൽ കൂട്ടിച്ചേർത്തു. “ഹെർ ഓബർസ്റ്റ്, ഞങ്ങൾ ഷോർലാർക്ക് പക്ഷികളെ തേടി നടക്കുകയാണ്

“ഷോർലാർക്ക്?” സ്റ്റെയ്നർ അയാളെ നോക്കി.

“അതെ അവയെ തിരിച്ചറിയാൻ വളരെ എളുപ്പമാണ് കറുപ്പും മഞ്ഞയും ഇടകലർന്ന നിറം മുഖത്തും കഴുത്തിലും

സ്റ്റെയ്നർ പൊട്ടിച്ചിരിച്ചു. “ഇപ്പോൾ മനസ്സിലായല്ലോ മാക്സ് ഷോർലാർക്ക് പക്ഷികൾ നമ്മുടെ ദൌത്യം എങ്ങനെ വിജയിക്കാതിരിക്കും?”

                  ***   ***  ***   ***   ***   ***   ***   ***   ***

എന്നാൽ പ്രകൃതി അതിന്റെ എല്ലാ വൈവിദ്ധ്യങ്ങളും പുറത്ത് കാണിക്കുവാൻ തീരുമാനിച്ചുറപ്പിച്ചത് പോലെയായിരുന്നു. ഇരുൾ പരന്നിട്ടും പടിഞ്ഞാറൻ യൂറോപ്പിൽ കനത്ത മൂടൽമഞ്ഞിന്റെ ആവരണം നീങ്ങിയില്ല. വൈകുന്നേരം ആറ് മണിമുതൽ ഗെറിക്ക് ഇടതടവില്ലാതെ ലാന്റ്സ്‌വൂർട്ടിലെ എയർസ്ട്രിപ്പിൽ കാലാവസ്ഥ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കനത്ത മഴയുണ്ടായിട്ടും ദൂരക്കാഴ്ച്ചയെ തടഞ്ഞ് മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മൂടൽമഞ്ഞ് തളം കെട്ടി നിൽക്കുന്നു.

“നോക്കൂ, കാറ്റ് ഒട്ടും തന്നെയില്ല ഈ നശിച്ച മഞ്ഞ് നീങ്ങിക്കിട്ടണമെങ്കിൽ അതാണ് നമുക്ക് വേണ്ടത് ധാരാളം കാറ്റ്” എട്ടു മണിയായപ്പോൾ ഗെറിക്ക് സ്റ്റെയ്നറെയും റാഡ്‌ലിനെയും വിളിച്ചറിയിച്ചു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

31 comments:

  1. നോർഫോക്കിലേക്കുള്ള യാത്ര... ഇന്ന് രാത്രിയാണ് സ്റ്റെയ്നറുടെ പാരച്യൂട്ട് സംഘം ലാന്റ്സ്‌വൂർട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്യേണ്ടത്... കാലാവസ്ഥ ചതിക്കുമോ?

    ReplyDelete
  2. ഷോര്‍ലാക് പക്ഷികളെ
    നിങ്ങളീ രഹസ്യം ആരോടും പറയരുതെ
    ഞങ്ങളിപ്പോള്‍ വായിച്ച് വായിച്ച് ഏത് പക്ഷത്താണ് ചേരേണ്ടതെന്ന് നിശ്ചയമില്ലാതെയിരിയ്ക്കുന്നു.
    സഖ്യകക്ഷികളോട് ചേരണമെന്നാണ് ഞങ്ങളെ പറഞ്ഞ് പഠിപ്പിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഈ ഡെവ് ലിനും കൂട്ടരും ഞങ്ങളുടെ മനസ്സ് മാറ്റിയേക്കുമോ എന്ന് സംശയമുണ്ട്.

    ReplyDelete
    Replies
    1. മോളിയുടെ പക്ഷത്താണ് ചേരേണ്ടതെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല

      Delete
    2. ബാഗ്‌ദാദിനെ ചോരപ്പുഴയാക്കിയ സഖ്യകക്ഷികളുടെ കൂടെ കൂടണോ അജിത്‌ഭായ്...? തൽക്കാലം നമുക്ക് ജർമ്മൻ പക്ഷത്ത് നിൽക്കാം...

      @ അരുൺ... അത് ന്യായം... :)

      Delete
    3. ചോരപുഴ ഒഴുക്കുന്നതില്‍ ജര്‍മന്‍ പക്ഷവും മോശമല്ലാലോ വിനുവേട്ടാ. ആകെ കണ്ഫുഷന്‍ ആയി.

      Delete
  3. അജിത്തെട്ടന്‍ പറഞ്ഞത് കറക്റ്റ്. എവിടെ ചേരണം എന്ന് മൊത്തത്തില്‍ ഒരു കണ്ഫ്യുഷന്‍. വരട്ടെ നോക്കാം.

    എന്‍റെ ബ്ലോഗില്‍ കറങ്ങി നടന്നത് കൊണ്ടാണോ പരുന്തു വരാന്‍ താമസിച്ചത്?

    ReplyDelete
    Replies
    1. പരുന്തിനെ ഇപ്പോൾ ഞാൻ ഞായറാഴ്ച്ച രാത്രിയിലാണ് പറത്തി വിടുന്നത്... തിങ്കളാഴ്ച്ച രാവിലെ ഓഫീസിലെത്തുന്നവർക്ക് വായിക്കാനുള്ള സൌകര്യത്തിനായി... :)

      Delete
  4. ‘തീരത്തേക്ക് നീങ്ങുവാനുള്ള ഫൈനൽ ഓർഡർ S-ഫോണിലൂടെ ഡെവ്‌ലിൻ തരുന്നതായിരിക്കും…‘ അന്നേ ഉണ്ടായിരുന്നുവല്ലെ ഈ S കത്തി പോലെ ഒരു S ഫോൺ..!

    ReplyDelete
    Replies
    1. ഈ S-കത്തിയുടെ കാര്യം ഇവിടെ ആരെങ്കിലും പറയുമെന്ന് ഞാൻ മനസ്സിൽ കരുതിയതാ... അശോകൻ മാഷ് അത് നിർവ്വഹിച്ചു... :)

      Delete
  5. "വിനുവേട്ടന്‍August 4, 2013 at 9:09 PM"
    "ajithAugust 4, 2013 at 9:11 PM"

    ഇനി പറയൂ കൂട്ടരേ...ആരാണിവിടെത്തെ തേങ്ങാ മാഫിയ..


    ReplyDelete
    Replies
    1. ആരും അജിത്‌ഭായിയെ തെറ്റിദ്ധരിക്കല്ലേ... പോസ്റ്റ് ചെയ്ത കാര്യം ഞാൻ എല്ലാവരെയും അറിയിക്കുമ്പോഴേക്കും അജിത്‌ഭായിയുടെ കമന്റ് വന്നു കഴിഞ്ഞിരുന്നു... അതാണ് അജിത്‌ഭായ്...

      Delete
    2. അതിവേഗം ബഹുദൂരം
      (സുതാര്യം വേണ്ട..ഇപ്പോ അതിന്റെ അര്‍ത്ഥം മാറിപ്പോയി)

      Delete
  6. ഒപ്പം വായനക്കാരായി ഞങ്ങളും ഉണ്ട്.

    ReplyDelete
  7. കാലാവസ്ഥ തീരെ മോശമാണല്ലോ...

    ഗെറിക്കിന്റെ പ്രയത്നങ്ങള്‍ക്ക് പകരമായി Knight’s Cross ബഹുമതി! ഇതൊക്കെയല്ലാതെ ഈ നശിച്ച യുദ്ധങ്ങള്‍ക്കിടെ അവര്‍ക്കൊക്കെ എന്തു നേട്ടം അല്ലേ?

    ഇനിയെന്താകുമെന്ന് നോക്കാം

    ReplyDelete
    Replies
    1. അതെ ശ്രീ... Knight's Cross ലഭിക്കാത്തതിൽ ഗെറിക്കിന് വല്ലാത്ത പരാതിയായിരുന്നു...

      കാലാവസ്ഥ... മഴയും മഞ്ഞും... നോക്കാം നമുക്ക് വല്ല രക്ഷയുമുണ്ടോ എന്ന്...

      Delete
  8. ഇവരുടെ കൂടെ ഇങ്ങനെ യാത്രയിലാണ് ഞാനും

    ReplyDelete
  9. അജിത്തേട്ടന്‍ പറഞ്ഞതാണ് ശരിക്കും കറക്ട്... ഭയങ്കര കണ്‍ഫ്യൂഷന്‍ ആണിപ്പോ..

    ReplyDelete
    Replies
    1. പശുക്കുട്ടിക്കും കൺഫ്യൂഷനായോ...?

      Delete
  10. ഇടയ്ക്കുവെച്ച് വായന മുറിഞ്ഞു. ഇപ്പോള്‍ അതെല്ലാം വായിക്കുകയാണ്

    ReplyDelete
    Replies
    1. കേരളേട്ടാ, വീണ്ടും ഇവിടെയെത്തിയതിൽ സന്തോഷം... നോവലിന്റെ പണിപ്പുരയിലല്ലേ... സമയം കണ്ടെത്തി വായിക്കുന്നതിന് നന്ദി...

      Delete
  11. ജിമ്മി നാട്ടിലായതുകൊണ്ട് തൽക്കാലം ഇവിടെ വരാൻ സാദ്ധ്യതയില്ല...

    ഇനി നമ്മുടെ സുകന്യാജി, എഴുത്തുകാരിച്ചേച്ചി, ലീലടീച്ചർ, മുരളിഭായ് എന്നീ സ്ഥിരം വായനക്കാരും കൂടി വരാനുണ്ടല്ലോ...

    ReplyDelete
  12. വിനുവേട്ടാ മുടങ്ങാതെ വായിക്കുന്നുണ്ട് കേട്ടോ,
    എന്നാലും ഒരു സംശയം ഈ അജിത്ത് ഭായി ഫുൾ ടൈം ഓണ്‍ലൈൻ ആണോ ?
    പോസ്റ്റ്‌ ചെയ്തു എഴാം മിനുട്ടിൽ കമെന്റും വന്നു......!!!! ആശംസകൾ..........

    ReplyDelete
    Replies
    1. അഞ്ചാം മിനിറ്റില്‍ വരേണ്ടതായിരുന്നു. അപ്പഴാണ് കിച്ചണില്‍ നിന്ന് സമന്‍സ് വന്നത്!

      Delete
    2. @ പ്രകാശ്... എങ്കിൽ പിന്നെ എന്റെ മനഃസമാധാനത്തിന് എല്ലാ ലക്കത്തിലും ഹാജർ വച്ചു കൂടേ? എല്ലാവരുടെയും മുഖങ്ങൾ ഇവിടെ ഇങ്ങനെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്...

      @ അജിത്‌ഭായ്... അത് ശരി... എന്നിട്ടും ഓൺലൈൻ ആയിട്ടിരിക്കാൻ അജിത്‌ഭായിക്ക് പറ്റുന്നുണ്ടല്ലേ... :)

      Delete
  13. "നിങ്ങളെപ്പോലെ അസാധാരണകഴിവുകളുള്ള ഒരു വ്യക്തിക്ക് അതൊക്കെ പുഷ്പം പോലെ സാധിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്" ഈ വരികള്‍ വിനുവേട്ടന് സമര്‍പ്പിക്കുന്നു.

    വൈകുന്നതിന്റെ കാരണം അവധി ദിനങ്ങള്‍,
    ഇടയ്ക്കുള്ള പ്രവര്‍ത്തി ദിവസം അവധിയാക്കല്‍ ;)
    എന്നാലും ഇവിടെ നമ്മളെ മറക്കുന്നില്ലല്ലോ!! ഷോര്‍ലാര്‍ക്ക് പക്ഷികള്‍.

    ReplyDelete
    Replies
    1. സുകന്യാജീ, ഞാനിപ്പോൾ പാരച്യൂട്ടിൽ പറന്ന് നടക്കുന്നത് പോലെ... :)

      ഇവിടെയുള്ള ഷോർലാക്ക് പക്ഷികളെ എങ്ങനെ വിസ്മരിക്കാൻ... ഇനിയും രണ്ട് പക്ഷികളെ കണ്ടില്ലല്ലോ... മുരളിഭായിയും എഴുത്തുകാരിച്ചേച്ചിയും... എഴുത്തുകാരിച്ചേച്ചിയെ കാണാതായിട്ട് രണ്ട് മൂന്ന് ലക്കങ്ങളായി...

      Delete
  14. ഒന്ന് മുങ്ങീട്ടിതാ‍ാ‍ാ പൊങ്ങി...!

    ReplyDelete
  15. ഞാനും തിരികെയെത്തിരിക്കുന്നു.. :)

    “അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കുന്ന മൂടൽ മഞ്ഞും നിർത്താതെ പെയ്യുന്ന മഴയും അദ്ദേഹത്തിന്റെ നിരാശ ഏറ്റുവാങ്ങി.“

    പതിവില്ലാതെ ഹിഗ്ഗിൻസിന്റെ രചന അല്പം കാവ്യാത്മകമായല്ലോ.. വിനുവേട്ടൻ അത് മനോഹരമായി തർജ്ജമിക്കുകയും ചെയ്തു..

    (ബാക്കി 2 ലക്കങ്ങൾ കൂടെ വായിക്കട്ടെ..)

    ReplyDelete
  16. കാലാവസ്ഥ മോശമാണല്ലോ

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...