Saturday, August 17, 2013

ഈഗിൾ ഹാസ് ലാന്റഡ് – 95ശ്രമകരമായ ടേക്ക് ഓഫിനെക്കുറിച്ചുള്ള ചർച്ചയായിരുന്നു വിമാനത്തിനുള്ളിൽ. വിജയകരമായി ഇതിന് മുമ്പ് അവർ നടത്തിയിട്ടുള്ള പല ദൌത്യങ്ങളെക്കുറിച്ചും തമ്മിൽ തമ്മിൽ പതിഞ്ഞ സ്വരത്തിൽ അവർ സംസാരിച്ചുകൊണ്ടിരുന്നു.

ഈ ദൌത്യത്തിനിടയിൽ ജർമ്മൻ സിഗരറ്റ് കൈവശം വയ്ക്കുവാനുള്ള സ്വാതന്ത്ര്യം സ്വാഭാവികമായും അവർക്ക് അനുവദിച്ചിരുന്നില്ല. അതിനാൽ തന്നെ തൽക്കാലത്തെ ഉപയോഗത്തിനായി ഓരോ സിഗരറ്റ് അവർക്കിടയിൽ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ് സ്റ്റെയ്നറും റിട്ടർ ന്യുമാനും.

“ആ ഹോപ്റ്റ്മാൻ ഒരു യഥാർത്ഥ വൈമാനികൻ തന്നെ ആ കനത്ത മൂടൽമഞ്ഞിലൂടെ ടേക്ക് ഓഫ് ചെയ്ത അദ്ദേഹത്തെ സമ്മതിക്കുക തന്നെ വേണം  ആൾട്ട്മാൻ പറഞ്ഞു.

“ഒരു സിഗരറ്റ് വലിക്കുന്നോ?” ഏറ്റവും ഒടുവിലത്തെ സീറ്റിൽ ഇരുന്നിരുന്ന പ്രെസ്റ്റണിന്റെ മുന്നിൽ ചെന്ന് സ്റ്റെയ്നർ ചോദിച്ചു.

താങ്ക്സ് വെരി മച്ച് സർ തീർച്ചയായും വേണം” അങ്ങേയറ്റം ബഹുമാനത്തോടെ പ്രെസ്റ്റൺ പറഞ്ഞു. 

“എന്ത് തോന്നുന്നു ഇപ്പോൾ?” പതിഞ്ഞ സ്വരത്തിൽ സ്റ്റെയ്നർ ചോദിച്ചു.

“ഇൻ എക്സലന്റ് സ്പിരിറ്റ്സ് സർ അവിടെ എത്തുവാൻ തിടുക്കമായി

സ്റ്റെയ്നർ തിരികെ കോക്ക്പിറ്റിലേക്ക് ചെന്നപ്പോൾ ഒരു തെർമോഫ്ലാസ്കിൽ നിന്നും കോഫി പകർന്ന് ഗെറിക്കിന് നൽകുന്ന ബോമ്‌ലറെയാണ് കണ്ടത്. രണ്ടായിരം അടി ഉയരത്തിലാണ് അവർ പറന്നുകൊണ്ടിരിക്കുന്നത്. മുകളിൽ മേഘപാളികൾക്കിടയിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന വിടവിലൂടെ നേർത്ത തിങ്കൾക്കീറും താരകങ്ങളും എത്തി നോക്കുന്നു. താഴെ കടലിന് മീതെ ഒരു താഴ്വാരത്തിലെന്ന പോലെ പുകമറ തീർത്ത് പരന്ന് കിടക്കുന്ന മൂടൽമഞ്ഞ്. മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു അത്.

 “യാത്ര എങ്ങനെ?” സ്റ്റെയ്നർ ചോദിച്ചു.

“നന്നായി പോകുന്നു ഇനി ഒരു മുപ്പത് മിനിറ്റും കൂടി മതിയാവും കാറ്റ് ഉണ്ടെന്ന് പറയാനാവില്ല ഏതാണ്ട് ഫൈവ് നോട്ട്സ് പെർ അവർ അത്ര മാത്രം

തല കുലുക്കിയിട്ട് സ്റ്റെയ്നർ താഴോട്ട് നോക്കി.  “എന്ത് തോന്നുന്നു? ഡ്രോപ്പിങ്ങിനായി താഴോട്ടിറങ്ങുമ്പോഴേക്കും അന്തരീക്ഷം തെളിയാൻ സാദ്ധ്യതയുണ്ടോ?”

“ആർക്കറിയാം? ചിലപ്പോൾ നിങ്ങളോടൊപ്പം ഞാനും ആ ബീച്ചിൽ പാരച്യൂട്ടിൽ എത്താൻ സാദ്ധ്യതയുണ്ട്” ഗെറിക്ക് പുഞ്ചിരിച്ചു.

പെട്ടെന്ന് ബോമ്‌ലറുടെ കണ്ണുകൾ റഡാറിലേക്ക് തിരിഞ്ഞു. “പീറ്റർ എന്തോ ഒന്ന് നമ്മുടെ പരിസരത്തുണ്ട്” ഉദ്വേഗത്തോടെ അയാൾ പറഞ്ഞു.

“എന്തായിരിക്കാനാണ് സാദ്ധ്യത?” ചെറുമേഘക്കൂട്ടങ്ങൾക്കിടയിലൂടെ കടന്ന് പോകവേ സ്റ്റെയ്നർ ആരാഞ്ഞു.

“നൈറ്റ് ഫൈറ്റർ ആകാനാണ് സാദ്ധ്യത...” ഗെറിക്ക് പ്രതിവചിച്ചു. “അത് നമ്മുടേത് ആകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ആണെങ്കിൽ തുണ്ടം തുണ്ടമായി തകർത്തുകളയുമെന്നതിന് ഒരു സംശയവും വേണ്ട

മേഘപാളികളിൽ നിന്ന് തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് പുറത്ത് കടന്നതും ബോമ്‌ലർ ഗെറിക്കിന്റെ ചുമലിൽ തട്ടി.   “അതാ വലത് ഭാഗത്തായി നരകത്തിൽ നിന്നും പാഞ്ഞുവരുന്ന നരിച്ചീറിനെപ്പോലെയുണ്ട്

സ്റ്റെയ്നർ വലത്‌ ഭാഗത്തേക്ക് നോക്കി. നിമിഷങ്ങൾക്കകം അദ്ദേഹത്തിനത് വ്യക്തമായി കാണാനായി. തങ്ങളുടെ അതേ ലെവലിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഇരട്ട എൻ‌ജിൻ യുദ്ധവിമാനം.

“മൊസ്ക്വിറ്റോ ആണ്” പരിഭ്രമലേശമെന്യേ ഗെറിക്ക് പറഞ്ഞു. “ഒരു സുഹൃത്തിനെ കണ്ടാൽ അവൻ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം നമുക്ക്    (DH.98 മൊസ്ക്വിറ്റോ -  ബ്രിട്ടന്റെ ഒരു തരം യുദ്ധവിമാനം)

കുറച്ച് നിമിഷങ്ങൾ കൂടി ആ ഫൈറ്റർ അവർക്ക് സമാന്തരമായി സഞ്ചരിച്ചതിന് ശേഷം വലത് വശത്തേക്ക് ടിൽറ്റ് ചെയ്ത് അസാമാന്യ വേഗതയിൽ ദൂരെ മേഘക്കൂട്ടങ്ങൾക്കിടയിൽ അപ്രത്യക്ഷമായി.

“കണ്ടില്ലേ? ആകെക്കൂടി ചെയ്യാനുള്ളത് ഇത്രയേ ഉള്ളൂ നേരായ വഴിയിൽ ജീവിക്കുക” ഗെറിക്ക് സ്റ്റെയ്നറെ നോക്കി പുഞ്ചിരിച്ചു. “നിങ്ങൾ പോയി നിങ്ങളുടെ ആൾക്കാരെ തയ്യാറാക്കി നിർത്തൂ  എല്ലാം ഓ.കെ ആണെങ്കിൽ തീരത്ത് നിന്നും ഇരുപത് മൈൽ അകലെയെത്തുമ്പോഴേക്കും S-ഫോണിൽ ഡെവ്‌ലിന്റെ സിഗ്നൽ ലഭിച്ചു തുടങ്ങും. അപ്പോൾ ഞാൻ വിളിക്കാം നിങ്ങളെ തൽക്കാലം ഇവിടുന്ന് ഒന്ന് സ്ഥലം കാലിയാക്കിത്തരാമോ? ബോമ്‌ലർക്ക് നാവിഗേഷനുമായി ബന്ധപ്പെട്ട് ചില അത്യാവശ്യ ജോലികൾ ചെയ്ത് തീർക്കാനുണ്ട്

കോക്ക്പിറ്റിന് പുറത്ത് കടന്ന് സ്റ്റെയ്നർ മെയ്ൻ ക്യാബിനിലെത്തി റിട്ടർ ന്യുമാന്റെ അരികിൽ ഇരിപ്പുറപ്പിച്ചു.

“ഇനി അധികമില്ലെന്ന് തോന്നുന്നു” ന്യുമാൻ അദ്ദേഹത്തിന് ഒരു സിഗരറ്റ് നൽകി.

“താങ്ക്സ് റിട്ടർ ഒരു സിഗരറ്റിന് വേണ്ടി ശരിക്കും ദാഹിക്കുകയായിരുന്നു” സ്റ്റെയനർ മൊഴിഞ്ഞു.


                   ***   ***  ***   ***   ***   ***   ***   ***   ***

നല്ല തണുപ്പായിരുന്നു ബീച്ചിൽ. വേലിയേറ്റ സമയം ആയതിനാൽ ബീച്ചിന്റെ മുക്കാൽ പങ്കും വെള്ളം കയറിക്കിടക്കുന്നു. ചാനൽ ഓപ്പൺ ചെയ്തു വച്ച S-ഫോൺ റിസീവറുമായി അക്ഷമയോടെ ഉലാത്തുകയാണ് ഡെവ്‌ലിൻ. ചാറ്റൽ മഴയിൽ നിന്നും രക്ഷതേടി മരച്ചുവട്ടിൽ നിൽക്കുകയായിരുന്ന ജോവന്ന ഗ്രേ മുന്നോട്ട് വന്നു. പന്ത്രണ്ടാവാൻ പത്ത് മിനിറ്റ് കൂടിയേ ബാക്കിയുള്ളൂ.

“അവർ മിക്കവാറും അടുത്തെത്തിക്കാണണം” ജോവന്ന പറഞ്ഞു.

അതിനുള്ള മറുപടിയെന്നോണം ഡെവ്‌ലിന്റെ കൈയിലിരുന്ന S-ഫോൺ പെട്ടെന്ന് ഒന്നിരമ്പി. അടുത്ത നിമിഷം അതിൽ നിന്നും പുറത്തേക്ക് വന്ന പീറ്റർ ഗെറിക്കിന്റെ ശബ്ദം അത്ഭുതകരമാം വിധം വ്യക്തവും സ്ഫുടവുമായിരുന്നു.

“ദിസ് ഈസ് ഈഗിൾ ആർ യൂ റിസീവിങ്ങ് മീ, വാൻഡറർ?”

ജോവന്ന, ഡെവ്‌ലിന്റെ ചുമലിൽ കൈ വച്ചു. അദ്ദേഹം ആ കൈ പതുക്കെ എടുത്ത് മാറ്റിയിട്ട് റിസീവർ ചുണ്ടോട് ചേർത്ത് പിടിച്ച്  ഉത്തരം കൊടുത്തു.

  “യെസ്, ലൌഡ് ആന്റ് ക്ലിയർ

“പ്ലീസ് റിപ്പോർട്ട് കണ്ടീഷൻസ് ഓവർ നെസ്റ്റ്

“വിസിബിലിറ്റി പുവർനൂറോ നൂറ്റിയമ്പതോ വാര മാത്രം പക്ഷേ, ചെറുതായി കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്” ഡെവ്‌ലിൻ പറഞ്ഞു.

“താങ്ക് യൂ വാൻഡറർ എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവൽ സിക്സ് മിനിറ്റ്സ്

ഡെവ്‌ലിൻ, S-ഫോൺ ജോവന്നയ്ക്ക് കൈമാറി. “മെസേജുകൾ ശ്രദ്ധിച്ചുകൊണ്ട് നിൽക്കുക ഞാൻ അവർക്കുള്ള അടയാളങ്ങൾ തയ്യാറാക്കട്ടെ

ഡെവ്‌ലിൻ കൊണ്ടുവന്ന ചാക്കിനുള്ളിൽ ഏതാണ്ട് ഒരു ഡസനോളം സൈക്കിൾ ലാമ്പുകൾ ഉണ്ടായിരുന്നു. തിടുക്കത്തിൽ അവയെടുത്ത് ഓരോന്നായി പതിനഞ്ച് വാര ഇടവിട്ട് കാറ്റിന്റെ ഗതിക്കനുസൃതമായി മണൽപ്പരപ്പിൽ ഒരു നേർ രേഖയിൽ സ്ഥാപിച്ച് ഓരോന്നും സ്വിച്ച് ഓൺ ചെയ്തു. പിന്നെ ഇരുപത് വാര ഒരു വശത്തേക്ക് നീങ്ങി ആ രേഖക്ക് സമാന്തരമായി ബാക്കിയുള്ളവയും പതിനഞ്ച് വാര ഇടവിട്ട് നിലത്തുറപ്പിച്ച് ഓൺ ചെയ്തു.

അത്രയും ചെയ്ത് തീർത്തിട്ട് ജോവന്നയുടെ അരികിലെത്തിയപ്പോൾ അദ്ദേഹം കിതയ്ക്കുന്നുണ്ടായിരുന്നു. നെറ്റിത്തടത്തിലൂടെ കണ്ണിലേക്ക് ഒലിച്ചിറങ്ങുന്ന വിയർപ്പ് വടിച്ച് മാറ്റിയിട്ട് അദ്ദേഹം ചാക്കിനുള്ളിൽ നിന്നും ശക്തിയേറിയ ഒരു വലിയ സ്പോട്ട് ലൈറ്റ് പുറത്തെടുത്തു.

“ഓഹ് ഈ നശിച്ച മൂടൽ മഞ്ഞ്  എനിക്കറിയാം നമ്മളെ അവർക്ക് കാണാനേ കഴിയില്ല” ജോവന്ന നിരാശയോടെ പുലമ്പി.

ഡെവ്‌ലിൻ ആദ്യമായിട്ടായിരുന്നു  അത്തരം ഭ്രാന്തമായ അവസ്ഥയിൽ അവരെ കാണുന്നത്. അദ്ദേഹം അവരുടെ കൈകളിൽ പിടിച്ചു. “സമാധാനമായിട്ട് അങ്ങോട്ട് മാറി നിൽക്കൂ മൈ ഡിയർ

ആ നിമിഷം അങ്ങകലെ വിമാനത്തിന്റെ ഇരമ്പൽ കേൾക്കാറായി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

43 comments:

 1. കോരിത്തരിപ്പിക്കുന്ന ആ നിമിഷങ്ങൾ തൊട്ടരികിൽ...

  ReplyDelete
 2. ഹാ, അങ്ങനെ ഈഗിള്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു.
  ഗ്രേറ്റ്!

  ReplyDelete
  Replies
  1. ഇത്തവണ സമന്‍സ് ഒന്നും വന്നില്ലേ...ആളൂ നേരത്തേ ഹാജര്‍.!!
   സമ്മതിക്കണം...24 x 7 ഓണ്‍ലൈനില്‍ ഇരിക്കുന്നതില്‍...

   Delete
  2. ഹഹഹ
   സമന്‍സ് ഒക്കെ അങ്ങനെ കിടക്കും
   ഇവിടെ

   Delete
  3. “കൃഷ്ണപുരം ബ്ലോക്കിൽ ഇക്കൊല്ലവും ഒന്നാം സമ്മാനം വേലപ്പന് തന്നെ...” പണ്ട് മൂന്നാം ക്ലാസിൽ പഠിച്ചത് ഓർമ്മ വരുന്നു...

   എവിടെയും ഒന്നാമതായി എത്തുവാൻ നമുക്കിവിടെ പ്രീയപ്പെട്ട അജിത്‌ഭായ് ഉണ്ട്...

   Delete
 3. ചങ്കിടി എനിക്ക് നന്നായി കേൾക്കാം.... അടുത്തത് ചാട്ടമല്ലെ...? ഓഹ്....!!

  ReplyDelete
  Replies
  1. അതെ അശോകൻ മാഷേ... ഇനി ചാട്ടം... ഓരോരുത്തരായി...

   Delete
 4. ആഹാ! ലാന്‍ഡിംഗ് ആവുന്നു അല്ലേ..

  ReplyDelete
  Replies
  1. വിമാനം ലാൻഡ് ചെയ്യുന്നില്ല ഏച്ച്മു... പാരാട്രൂപ്പ് സംഘമാണ് ലാൻഡ് ചെയ്യാൻ പോകുന്നത്...

   Delete
 5. ആദ്യത്തെ പേടി മാറിയപ്പോള്‍ പ്രൈസ്റ്റണ്‍ ആള് മിടുക്കനായല്ലോ.

  ReplyDelete
  Replies
  1. ജന്മനാട്ടിൽ കാൽ കുത്തുന്നതിന്റെ സന്തോഷത്തിലാവും പ്രെസ്റ്റൺ...

   Delete
 6. OxterClub Ad NetworkAugust 18, 2013 at 7:23 AM

  Hey,

  Your Writings Seems to Look Good.
  We Would Like to Advertise on Your Blog.
  Please mail me @ oxterclub@gmail.com

  ReplyDelete
 7. അത്യന്തം ആവേശം നിറഞ്ഞ ഒരദ്ധ്യായം കൂടി..
  ആവേശം സഹിക്കാന്‍ പറ്റണില്ല...
  ഒരാഴ്ച കാത്തിരിക്കണമല്ലോ ദൈവേ ..ബാക്കിയറിയാന്‍..

  നന്ദി വിനുവേട്ടാ..ഇത്തവണ നേരത്തേ പോസ്റ്റിയതിനു..

  ReplyDelete
  Replies
  1. ആവേശം കൂടി എവിടേലും വലിഞ്ഞ് കയറുമോ ഉണ്ടാപ്രീ...? :)

   Delete
 8. അപ്പോൾ വെള്ളത്തിലാണോ ലാൻഡിങ്ങ്, തീരം വെള്ളം നിറഞ്ഞിരിക്കുകയല്ലെ വേലിയേറ്റം കാരണം

  ഹൊ ലാൻഡിങ്ങ് എന്താകുമോ എന്തോ

  ReplyDelete
  Replies
  1. ദേ, പിന്നേം ലാൻഡിങ്ങ് ലാൻഡിങ്ങ് എന്ന് പറയുന്നു... വിമാനത്തിൽ നിന്ന് പാരച്യൂട്ടിൽ ചാടുന്നതേയുള്ളു ഷാജു... വിമാനം ലാൻഡ് ചെയ്യുന്നില്ല... ബീച്ചിന്റെ മുക്കാൽ പങ്കല്ലേ വെള്ളം കയറിയിട്ടുള്ളൂ... ബാക്കിയുള്ള കാൽ പങ്കിലല്ലേ ഡെവ്‌ലിൻ വിളക്ക് നാട്ടി അടയാളം കാണിക്കുന്നത്...

   Delete
 9. അങ്ങനെ ലാന്റിങ്ങ് അടുത്തു. അപ്പോഴേയ്ക്കും മഞ്ഞ് നീങ്ങുമോ എന്തോ...


  [ജിമ്മിച്ചന്‍ കൂടെയില്ലാതെ ലാന്റ് ചെയ്യണമല്ലോ എന്നാലോചിയ്ക്കുമ്പോഴാ... ]

  ReplyDelete
  Replies
  1. ജിമ്മിച്ചൻ മറ്റന്നാൾ ജിദ്ദയിൽ ലാൻഡ് ചെയ്യും ശ്രീ... അപ്പോൾ സ്റ്റെയനറുടെയും സംഘത്തിന്റെയും ലാൻഡിങ്ങ് നമുക്ക് എല്ലാവർക്കും കൂടി ആഘോഷിക്കാം...

   Delete
  2. ഞാൻ ലാന്റ് ചെയ്തു, ശ്രീക്കുട്ടാ.. :)

   Delete
  3. വെല്‍കം ബാക്ക് :)

   Delete
 10. അത്യന്തം ആവേശം നിറഞ്ഞ ഒരദ്ധ്യായം കൂടി..
  വായനക്കാരുടെ അഭ്യര്ത്ഥന മാനിച്ച് അടുത്തലക്കം പെട്ടെന്ന് തന്നെ പ്രസിദ്ധീകരിക്കൂ വിനുവേട്ടാ .......

  ReplyDelete
  Replies
  1. അടുത്ത ലക്കം എഴുതാൻ തുടങ്ങിയിട്ടില്ല പ്രകാശ്... വെള്ളിയാഴ്ച്ചയേ അവധി ലഭിക്കൂ... ഒരാഴ്ച്ച ക്ഷമിച്ചേ പറ്റൂ... :)

   Delete
 11. പനി മുട്ടന്‍ പണി തന്നതിനാല്‍ എത്താന്‍ വൈകി. അപ്പൊ ലവന്മാരെ അവിടെ ഇറക്കിയിട്ട്‌ വിമാനം അങ്ങ് തിരിച്ചു പോകും അല്ലെ. പിന്നെ ലവന്മാര്‍ എങ്ങിനെ തിരിച്ചു പോകും..?

  ReplyDelete
  Replies
  1. ശ്ശോ.. ഈ കമന്റു ലൈക്ക് ചെയ്യുന്നു.. ( ചുമ്മാ.. )

   Delete
  2. പനിയൊക്കെ മാറിയോ ശ്രീജിത്ത്...?

   ലവന്മാരെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് ഗെറിക്ക് തിരികെ പോകും... ലവന്മാരെയും ലവന്മാർ തട്ടിക്കൊണ്ടു വരുന്ന പ്രധാനമന്ത്രിയെയും തിരികെ കൊണ്ടുപോകാൻ വേണ്ടിയല്ലേ E-ബോട്ടുമായി കീനിഗ്ഗ് വരുന്നത്? മുൻ‌ലക്കങ്ങളിൽ അക്കാര്യം പ്രതിപാദിച്ചിരുന്നത് മറന്നുപോയോ ശ്രീജിത്ത്...? രാമായണം മുഴുവനും വായിച്ചിട്ട്....

   Delete
  3. ഉണ്ടാപ്രിയുടെ കമന്റിന് ഞാനും ഒരു ലൈക്ക്... (ചുമ്മാ...)

   Delete
  4. ശെരിക്കു പറഞ്ഞാല്‍ പനിയല്ല യു.ആര്‍.ടി.ഐ എന്ന് പറയും. ലവന്‍ അങ്ങോട്ട്‌ കലശലായി. ഇപ്പോള്‍ രാവിലെയും വൈകിട്ടും പ്രിഷ്ടഭാഗത്ത്‌ സൂചിപ്രയോഗം നടത്തുന്നു. ഉള്ള ഓര്‍മയോക്കെ വൈറുസ് കേരിയെന്നാ തോന്നുന്നത്.

   Delete
 12. മൊസ്ക്വിറ്റോ ടില്‍റ്റ് ചെയ്തുപോയതൊക്കെ.... സിനിമ കണ്ട പ്രതീതി

  ReplyDelete
  Replies
  1. ആ രംഗം മനസ്സിൽ കാണുവാൻ സാധിച്ചുവെന്നറിയുന്നതിൽ സന്തോഷം സുകന്യാജി...

   Delete
 13. അപ്പൊ എന്നെക്കാണാത്തത്തിനു വിനുവേട്ടന്
  ഒരു പരാതിയും ഇല്ല അല്ലേ?ഇനി ഞാൻ വരുന്നില്ല
  (എന്തായാലും നമ്മൾ വായുവിൽ നില്ക്കുന്ന ഈ സമയത്ത്
  വായന നിരത്താൻ പ്ലാൻ ഇല്ല.കമന്റ്‌
  ഇടാതെ മാറി നില്ക്കും)...

  നാട്ടില പോയി വന്നു ഒറ്റയടിക്ക് എല്ലാ ലക്കവും
  vaayichu....ഇനി കൂടെയുണ്ട് കേട്ടോ.

  ReplyDelete
  Replies
  1. വിൻസന്റ് മാഷേ... അങ്ങനെ പറയല്ലേ... മാഷ് നാട്ടിൽ പോകുന്ന കാര്യം ഇവിടെ പറഞ്ഞിരുന്നല്ലോ... തിരികെ എത്തിയ ഉടൻ തന്നെ ഈ തറവാട്ടിൽ കാൽ കുത്തും എന്നെനിക്കറിയാവുന്നതല്ലേ... കമന്റ് ഇടാതെ മാറി നിൽക്കാൻ പറ്റുമോ വിൻസന്റ് മാഷ്ക്ക്...? (ഗദ്ഗദം... സെന്റ്മെന്റ്സ് വർക്കൌട്ടായേ... :)

   Delete
  2. ha..ha...chumma...vannu ennu oru stylil
   paranjathalle?:)-ippo santhosham aayi..gadgadam
   kandappo.:)-

   Delete
 14. ......ശ്ശികാലായി വിനുവേട്ടാ ഇതുവഴി വന്നിട്ട്‌..............

  ഒരെത്തും പിടിയും കിട്ടുന്നില്ല...ഇനിമുതല്‍ നിത്യവും ഓരോ എപ്പിസോഡും വായിയ്ക്കണം....ഒപ്പമെത്തണം.....മുടങ്ങാതെ കമന്റ്‌സ്‌ ഇടണം....
  ഇന്‍ഷാ അള്ളാ..ശ്രമിയ്ക്കാം,.......

  ReplyDelete
  Replies
  1. അല്ല... ആരാ... മനസ്സിലായില്ലല്ലോ... പേര് പറയൂ...

   Delete
  2. ithu kalakki..anony..peru veykku please???

   Delete
 15. "മുകളിൽ മേഘപാളികൾക്കിടയിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന വിടവിലൂടെ നേർത്ത തിങ്കൾക്കീറും താരകങ്ങളും എത്തി നോക്കുന്നു.“

  ‘തിങ്കൾക്കീറും താരകങ്ങളും’ - കിടിലൻ പ്രയോഗം.. :)

  ReplyDelete
 16. വന്നു... അല്ലേ... ? ഊരുതെണ്ടി... (ദേവാസുരം സ്റ്റൈൽ)

  ആ പ്രയോഗം കണ്ണിൽപ്പെടാതെ പോയില്ല അല്ലേ? സന്തോഷം... :)

  അപ്പോൾ, ശ്രീ, ഉണ്ടാപ്രീ, ശ്രീജിത്ത്.... ദാ എത്തി നമ്മുടെ ഊരുതെണ്ടി... ഇനി തുടങ്ങുകയല്ലേ...?

  ReplyDelete
 17. ഈഗിളിന് മുന്നേ ഞാനും ഇവിടെ ലാന്റ് ചെയ്തു കേട്ടൊ

  ReplyDelete
 18. അങ്ങനെ ലാന്റിങ്ങ് അടുത്തു. ഞാന്‍ ഇന്നലെ ലാന്‍ഡ്‌ ചെയ്തു ..

  ReplyDelete
 19. ഇനി ലാന്‍ഡിംഗ് അല്ലേ.

  ReplyDelete
 20. ആവേശം കൊണ്ടെനിയ്ക്കിരിയ്ക്കാൻ വയ്യേ!!!!

  ReplyDelete
  Replies
  1. അതാണ് ജാക്ക് ഹിഗ്ഗിൻസിന്റെ കഴിവ്, സുധീ...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...