Monday, September 2, 2013

ഈഗിൾ ഹാസ് ലാന്റഡ് – 97



മേശമേൽ നിവർത്തിയിട്ടിട്ടുള്ള ആ പ്രദേശത്തിന്റെ ഭൂപടം സൂക്ഷ്മമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഡെവ്‌ലിനും സ്റ്റെയ്നറും ജോവന്നയും.

“ഇതാ ഇവിടെ സെന്റ് മേരീസ് ചർച്ചിന് പിറകിലുള്ള ഈ പുൽ‌മേടുകൾ ദേവാലയത്തിന്റെ അധീനതയിലുള്ളതാണവ. ഈ കാണുന്ന ധാന്യപ്പുരയും ഇപ്പോൾ അത് ഒഴിഞ്ഞ് കിടക്കുകയാണ്  ഡെവ്‌ലിൻ പറഞ്ഞു.

“നാളെ നിങ്ങൾ അങ്ങോട്ട് മാറുന്നു” ജോവന്ന പറഞ്ഞു. “ഫാദർ വെറേക്കറെ പോയി കണ്ടിട്ട് നിങ്ങൾ സൈനിക പരിശീലനത്തിനായി എത്തിയതാണെന്നും രാത്രി ആ ധാന്യപ്പുരയിൽ തങ്ങുവാനുള്ള അനുവാദം വേണമെന്നും അദ്ദേഹത്തോട് പറയണം

“അദ്ദേഹം അതിന് സമ്മതിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?”  സ്റ്റെയ്നർ ചോദിച്ചു.

ജോവന്ന ഗ്രേ തല കുലുക്കി.  “യാതൊരു സംശയവുമില്ല അക്കാര്യത്തിൽഇത്തരം സൈനിക പരിശീലനം ഇടക്കിടെ ഉണ്ടാവാറുള്ളതാണിവിടെ പെട്ടെന്നൊരു നാൾ അവർ പ്രത്യക്ഷപ്പെടുന്നത് കാണാം പരിശീലനവും മാർച്ച് പാസ്റ്റും ഒക്കെ കഴിഞ്ഞ് മറ്റൊരു നാൾ അപ്രത്യക്ഷമാകുകയും ചെയ്യും അവർ ആരാണെന്നോ എവിടെ നിന്നാണെന്നോ പറയാറുമില്ല, ആരും ചോദിക്കാറുമില്ല ഒമ്പത് മാസങ്ങൾക്ക് മുമ്പ് ഇവിടെ ഒരു ചെക്കോസ്ലോവോക്ക്യൻ യൂണിറ്റ് പരിശീലനത്തിനായി എത്തിയിരുന്നു അവരുടെ ഓഫീസേഴ്സിനു പോലും ഒന്നോ രണ്ടോ വാക്കുകൾ മാത്രമേ ഇംഗ്ലീഷിൽ അറിയാമായിരുന്നുള്ളൂ

“മറ്റൊരു കാര്യം ഈ ഫാദർ വെറേക്കറും ഒരു പാരാട്രൂപ്പർ ആയിരുന്നു ടുണീഷ്യയിൽ” ഡെവ്‌ലിൻ കൂട്ടിച്ചേർത്തു. “അതുകൊണ്ട് പാരാട്രൂപ്പേഴ്സിനോട് അദ്ദേഹത്തിനൊരു പ്രത്യേക മമത കാണുമെന്നതുറപ്പാണ്

“അനുകൂലമായ ഘടകങ്ങൾ ഇനിയുമുണ്ട്” ജോവന്ന പറഞ്ഞു. “പ്രധാനമന്ത്രി വാരാന്ത്യം ചെലവഴിക്കാനായി സ്റ്റഡ്‌ലി ഗ്രേഞ്ചിൽ എത്തുന്ന കാര്യം അദ്ദേഹത്തിനറിയാം അത് നാം ശരിക്കും മുതലാക്കുന്നു  കഴിഞ്ഞയാഴ്ച്ച ഒരു ദിവസം മദ്യലഹരിയിലാണ് സർ ഹെൻ‌ട്രിയുടെ വായിൽ നിന്നും ആ രഹസ്യം വഴുതിവീണത്... പക്ഷേ, ഒരു വികാരി എന്ന നിലയിൽ ഫാദർ വെറേക്കർ ആ രഹസ്യം ഒരു രഹസ്യമായിത്തന്നെ സൂക്ഷിക്കുമെന്നതിൽ യാതൊരു സംശയവുമില്ല പ്രധാനമന്ത്രി വന്ന് തിരികെ പോയതിന് ശേഷമല്ലാതെ  സ്വന്തം സഹോദരിയോട് പോലും അക്കാര്യം അദ്ദേഹം പറയാൻ പോകുന്നില്ല

“പക്ഷേ, അത് നമുക്ക് എങ്ങനെ സഹായകരമാകുമെന്നാണ് പറയുന്നത്..?” സ്റ്റെയ്നർ ആരാഞ്ഞു.

“വളരെ ലളിതം” ഡെവ്‌ലിൻ പറഞ്ഞു. “വാരാന്ത്യത്തിൽ നടക്കുന്ന സൈനിക പരിശീലനത്തിനായി എത്തിയതാണെന്ന് നിങ്ങൾ ഫാദർ വെറേക്കറിനോട് പറയുന്നു സാധാരണ നിലയിൽ അദ്ദേഹം അത് മുഖവിലക്ക് എടുക്കും പക്ഷേ, ഇത്തവണ ഒരു പ്രത്യേകതകൂടിയുണ്ട് വിൻസ്റ്റൺ ചർച്ചിലിന്റെ രഹസ്യ സന്ദർശനത്തെക്കുറിച്ച് ബോധവാനാണദ്ദേഹം അപ്പോൾ ഈ പാരാട്രൂപ്പ് സംഘത്തിന്റെ സാന്നിദ്ധ്യം എന്തായിട്ടായിരിക്കും അദ്ദേഹം വിലയിരുത്തുക?”

“ഒഫ് കോഴ്സ് സ്പെഷൽ സെക്യൂരിറ്റി” സ്റ്റെയ്നർ സമ്മതിച്ചു.

“എക്സാക്റ്റ്ലി” ജോവന്ന ഗ്രേ തലകുലുക്കി. “മറ്റൊന്ന് സർ ഹെൻ‌ട്രി പ്രധാനമന്ത്രിക്ക് നാളെ രാത്രി ഒരു അത്താഴവിരുന്ന് നൽകുന്നുണ്ട്...”  അടുത്തനിമിഷം ഒന്ന് പുഞ്ചിരിച്ചിട്ട് അവർ തിരുത്തി. “സോറി ഇന്ന് രാത്രി ഏഴരയ്ക്കും എട്ടിനും ഇടയിലായി ഡിന്നറിന് എനിക്കും ക്ഷണം ലഭിച്ചിട്ടുണ്ട് ഞാൻ പോകുന്നുമുണ്ട് പക്ഷേ, അവിടെ ചെന്നിട്ട് എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് തിരിച്ച് പോരും നൈറ്റ് ഡ്യൂട്ടി ആണെന്നോ, WVS ൽ നിന്ന് എമർജൻസി കോൾ വന്നുവെന്നോ മറ്റോ പറഞ്ഞിട്ട് ഇതിനു് മുമ്പും അങ്ങനെ സംഭവിച്ചിട്ടുണ്ട് അതിനാൽ സർ ഹെൻ‌ട്രിയും പത്നിയും അതിന് തടസ്സം പറയില്ല അതിനാൽ സ്റ്റഡ്ലി ഗ്രേഞ്ചിന്റെ പരിസരത്ത് തന്നെ നിലയുറപ്പിച്ചുകൊണ്ട് നമുക്ക് പരസ്പരം ബന്ധപ്പെടുവാൻ സാധിക്കും അവിടെ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നിങ്ങൾക്ക് നൽകുവാൻ എനിക്ക് സാധിക്കും

“എക്സലന്റ് നിമിഷം ചെല്ലും തോറും എല്ലാം വളരെ എളുപ്പമായിക്കൊണ്ടിരിക്കുന്നു എന്നൊരു തോന്നൽ” സ്റ്റെയ്നർ പറഞ്ഞു.

 “എന്നാൽ ശരി ഞാനിറങ്ങട്ടെ” ജോവന്ന ഗ്രേ പറഞ്ഞു.

ഡെവ്‌ലിൻ എടുത്തുകൊണ്ടുവന്ന ജോവന്നയുടെ കോട്ട് സ്റ്റെയ്നർ ഏറ്റുവാങ്ങിയിട്ട് ആചാരപൂർവ്വം അവർക്കുവേണ്ടി തുറന്ന് പിടിച്ചു.  “പാതിരാത്രി കഴിഞ്ഞ ഈ നേരത്ത് തനിയേ കാറോടിച്ച് തിരികെ പോകുന്നതിൽ അപകടമൊന്നുമില്ലല്ലോ?”

“ഗുഡ് ഹെവൻസ്, നോ...” അവർ മന്ദഹസിച്ചു.  “WVS മോട്ടോർ പൂളിലെ ഒരംഗമാണ് ഞാൻ അതുകൊണ്ടാണ് കാറോടിക്കാനുള്ള അനുവാദം തന്നെ എനിക്ക് ലഭിച്ചിരിക്കുന്നത് മാത്രമല്ല, ഈ ഗ്രാമത്തിലും പരിസരത്തിലും ആർക്കെങ്കിലും അടിയന്തിര സേവനം ആവശ്യമായി വരികയാണെങ്കിൽ അത് നൽകേണ്ട ചുമതലയും എനിക്കാണ്അത്യാസന്ന നിലയിലുള്ള രോഗികളെയുംകൊണ്ട് പലപ്പോഴും രാത്രിയുടെ അന്ത്യയാമങ്ങളിൽ ഹോസ്പിറ്റലിൽ പോകേണ്ടിവരാറുമുണ്ട് അതിനാൽ തന്നെ നാട്ടുകാർ അതിലൊന്നും ഒരു അസ്വാഭാവികതയും കാണാൻ പോകുന്നില്ല

കതക് തുറന്ന് റിട്ടർ ന്യുമാൻ കടന്നു വന്നു. കാമൂഫ്ലാഷ് യൂണിഫോമിലായിരുന്നു അയാളപ്പോൾ. ചുവന്ന വൂളൻ ക്യാപ്പിൽ SAS വിംഗ്സ് ബാഡ്ജ് കുത്തിയിരിക്കുന്നു.

“എല്ലാം ഓ.കെ അല്ലേ അവിടെ?” സ്റ്റെയ്നർ ആരാഞ്ഞു.

റിട്ടർ തലകുലുക്കി. “എല്ലാവരും ഉറങ്ങാൻ കിടന്നു കഴിഞ്ഞു ഒരേയൊരു വിഷമം മാത്രം ഒറ്റ സിഗരറ്റ് പോലുമില്ല

“ഇപ്പോഴാണ് പിടികിട്ടിയത് എന്തോ മറന്നല്ലോ എന്നോർത്ത് വിഷമിക്കുകയായിരുന്നു ഞാൻ കാറിനുള്ളിൽ വച്ചിട്ടാണ് ഞാൻ വന്നത്” ജോവന്ന ഗ്രേ ധൃതിയിൽ പുറത്തേക്ക് നടന്നു.

ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് തിരികെയെത്തിയ അവർ രണ്ട് കാർട്ടൺ പ്ലെയേഴ്സ് സിഗരറ്റ് മേശമേൽ വച്ചു. ഇരുപതിന്റെ പാക്കറ്റുകളിലായി അഞ്ഞൂറ് സിഗരറ്റുകളായിരുന്നു ഓരോ കാർട്ടണുകളിലും.

“എന്റെ പരിശുദ്ധ മാതാവേ...!!”  ഡെവ്‌ലിൻ വായ് പൊളിച്ചു പോയി. “ഇന്നത്തെ കാലത്ത് സ്വർണ്ണത്തിന്റെ വിലയുണ്ട് ഇതിന്  എവിടെ നിന്ന് സംഘടിപ്പിച്ചു ഇത്രയും?”

“WVS സ്റ്റോറിൽ നിന്നും നിങ്ങൾക്കറിയുമോ മോഷണവും ഇപ്പോൾ എന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു” അവർ പുഞ്ചിരിച്ചു. “ജെന്റ്‌ൽ‌മെൻഎനിക്ക് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അപ്പോൾ നാളെ കാണാം നിങ്ങൾ ഗ്രാമത്തിൽ ഇറങ്ങിക്കഴിയുമ്പോൾ തികച്ചും യാദൃച്ഛികമായി ഓ.കെ?”

സ്റ്റെയ്നറും റിട്ടർ ന്യുമാനും അവരെ സല്യൂട്ട് ചെയ്തു. ഡെവ്‌ലിൻ അവരെ കാറിന്നരികിലേക്ക് നയിച്ചു. അവരെ യാത്രയാക്കി തിരികെയെത്തിയപ്പോഴേക്കും സ്റ്റെയ്നറും ന്യുമാനും കൂടി കാർട്ടണുകളിലൊന്ന് തുറന്ന് സിഗരറ്റിന് തീ കൊളുത്തിക്കഴിഞ്ഞിരുന്നു.

“ഇതിൽ നിന്ന് കുറച്ച് പാക്കറ്റുകൾ ഞാനും എടുക്കുന്നു” ഡെവ്‌ലിൻ പറഞ്ഞു.

സ്റ്റെയ്നർ ഡെവ്‌ലിന്റെ ചുണ്ടത്തെ സിഗരറ്റിന് തീകൊളുത്തിക്കൊടുത്തു. “മിസ്സിസ് ഗ്രേ ഈസ് എ റിമാർക്കബിൾ വുമൺ ബൈ ദി വേ അവിടെ ആരെയാണ് ചാർജ്ജ് ഏൽപ്പിച്ചിരിക്കുന്നത് റിട്ടർ? പ്രെസ്റ്റണെയോ അതോ ബ്രാൺ‌ഡ്ടിനെയോ?”

ആ നിമിഷം കതകിൽ ആരോ തട്ടിയ ശബ്ദം കേട്ട് അവർ തിരിഞ്ഞു. പ്രെസ്റ്റൺ ആയിരുന്നു അത്. കാമുഫ്ലാഷ് ജമ്പ് ജാക്കറ്റും അരയിലെ ബെൽറ്റിൽ ഘടിപ്പിച്ചിരിക്കുന്ന റിവോൾവറും ഇടത് കണ്ണിന് നേരേ ചരിച്ച് വച്ചിരിക്കുന്ന ചുവന്ന വൂളൻ ക്യാപ്പും എല്ലാം ചേർന്നപ്പോൾ അയാളുടെ രൂപം മറ്റെന്നത്തേക്കാളും ആകർഷണീയമായിരുന്നു.

“ഓ, യെസ് ഐ ലൈക്ക് ഇറ്റ് വെരി ഡാഷിങ്ങ്” ഡെവ്‌ലിൻ പറഞ്ഞു. “ഹൌ ആർ യൂ മൈ ഓൾഡ് സൺ? ജന്മദേശത്ത് കാൽ കുത്തിയപ്പോൾ എങ്ങനെയുണ്ട്…? നല്ല സുഖം തോന്നുന്നോ?” പരിഹാസധ്വനിയോടെ ഡെവ്‌ലിൻ ചോദിച്ചു.

ബെർലിനിൽ വച്ച് ഇരുവരും തമ്മിലുണ്ടായ കയ്യാങ്കളിയാണ് പെട്ടെന്ന് പ്രെസ്റ്റൺ‌ന്റെ മനസ്സിലേക്ക് തികട്ടിക്കയറി വന്നത്.  ഡെവ്‌ലിനെ തന്റെ ഷൂവിനടിയിലിട്ട് ചവിട്ടിയരക്കുവാനുള്ള ദ്വേഷ്യം തോന്നുന്നുണ്ടായിരുന്നു പ്രെസ്റ്റണ്.

“ഡെവ്‌ലിൻബെർലിനിൽ വച്ചുള്ള നിങ്ങളുടെ പ്രകടനം ഒട്ടും രസിക്കുന്നുണ്ടായിരുന്നില്ല എനിക്ക് അത്ര പോലും രസിക്കുന്നില്ല ഇപ്പോഴത്തെ ഈ പ്രകടനവും അതുകൊണ്ട് വേറെ എന്തെങ്കിലും കാര്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ വഴി തിരിച്ച് വിട്ടാൽ വളരെ ഉപകാരമായിരുന്നു” പ്രെസ്റ്റണും വിട്ടുകൊടുത്തില്ല.

“ദൈവം രക്ഷിക്കട്ടെ” അത്ഭുതഭാവത്തിൽ ഡെവ്‌ലിൻ പറഞ്ഞു. “ഇവൻ ആരാണെന്നാണ് ഇവന്റെ വിചാരം?”

“എനി ഫർദർ ഓർഡേഴ്സ്, സർ?” പ്രെസ്റ്റൺ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു.

മേശപ്പുറത്ത് നിന്നും സിഗരറ്റ് കാർട്ടണുകളെടുത്ത് സ്റ്റെയ്നർ അയാളുടെ കൈകളിൽ വച്ചുകൊടുത്തു. “ഇതാ ഇത് അവിടെ കൊണ്ട് ചെന്ന് കൊടുക്കൂ

“അങ്ങനെയെങ്കിലും അവർക്ക് നിന്നോട് അല്പം ഇഷ്ടം തോന്നട്ടെ” ഡെവ്‌ലിൻ വീണ്ടും അയാളെ പ്രകോപിപ്പിക്കാൻ നോക്കി.

ഡെവ്‌ലിനെ അവഗണിച്ച് അയാൾ സിഗരറ്റ് കാർട്ടണുകൾ ഇടതുകൈയാൽ ദേഹത്തോട് ചേർത്ത് പിടിച്ച് സ്റ്റെയ്നറെ സല്യൂട്ട് ചെയ്തു.  “വെരി വെൽ സർ

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

45 comments:

  1. ദൌത്യം മുന്നോട്ട്....

    ReplyDelete
  2. ശ്ശോ. ..സമ്മതിക്കണം (എന്നെ...)
    തേങ്ങാ വീഴില്ലേല്‍ കുത്തിച്ചാടിയ്ക്കും..(വിനുവേട്ടനെ ഓണ്‍ലൈന്‍ കിട്ടിയത് ഭാഗ്യം..).
    അജിത്ത് മുതലാളീ വരണേനു മുന്നേ തേങ്ങായുടയ്ക്കട്ടേ..
    ബാക്കി പോസ്റ്റ് മൊത്തം വായിച്ചിട്ട്..

    ReplyDelete
    Replies
    1. എന്നെയും സമ്മതിക്കണം.. (അല്ലെങ്കിൽ ഞാൻ സമ്മതിക്കൂല്ലാ..)

      ഞാൻ പോസ്റ്റ് വായിക്കാൻ പോയ നേരത്ത് ചാർളിച്ചായൻ തേങ്ങ മോട്ടിച്ചു അല്ലേ.. :)

      Delete
    2. ദൈവേ...ന്റെ തേങ്ങ!!

      Delete
    3. “കാത്തുസൂക്ഷിച്ചൊരു തെങ്ങിലെ തേങ്ങ
      ചാർളി കൊത്തിപ്പോയി..
      അയ്യോ ചാർളിച്ചൻ കൊത്തിപ്പോയി..”

      Delete
    4. ഹഹ, ജിമ്മിച്ചാ... ആ പാട്ടിന് ഒരു 'ലൈക്ക്' :)

      Delete
    5. കഴിഞ്ഞ കുറേ ദിവസങ്ങളായി നല്ല ജോലിത്തിരക്കായതിനാൽ ആർക്കും മറുപടി എഴുതാൻ സാധിച്ചില്ല... ഇവിടെ മൊത്തം തെങ്ങുകയറ്റകാരാണല്ലോ... :)

      Delete
  3. ഭയങ്കരമായി ഈക്കഥയില്‍ ഇഴുകിച്ചേര്‍ന്ന് പോകാന്‍ പറ്റുന്നു വിനുവേട്ടാ..
    ദൈവത്തിന്റെ പ്ലാനും പദ്ധതികളൂം അത്ഭുതകരം തന്നെ...!!
    എത്രമാത്ര കൃത്യതയാര്‍ന്ന തയ്യാറെടുപ്പുകള്‍ മനുഷ്യര്‍ നടത്തിയാലും..
    ശ്ശോ.. ഈ ദൗത്യം ഒരിക്കലും പരാജയപ്പെടണ്ട കാര്യമേയില്ല..

    ReplyDelete
    Replies
    1. അതേ ചാർളീ... തികച്ചും പഴുതുകളടച്ചുകൊണ്ടുള്ള ഒരു ഓപ്പറേഷൻ ആയിരുന്നു...

      Delete
  4. ഇങ്ങനെയൊക്കെ കൃത്യമായി പ്ലാൻ ചെയ്തിട്ടും എവിടെയാണ് പിഴവ് പറ്റിയത്?? അതറിയാനുള്ള ആകാംഷ ഏറിവരുന്നു..

    ജോവാന്നയമ്മച്ചി ഒരു സംഭവം തന്നെ..

    ReplyDelete
    Replies
    1. ആ ആകാംക്ഷ... അതങ്ങനെ തന്നെ നിൽക്കട്ടെ അവസാനം വരെയും... :)

      Delete
  5. ദൌത്യം മുന്നോട്ട് പോട്ടെ!

    ReplyDelete
    Replies
    1. ദൌത്യം... ഏതെല്ലാം വഴികളിലൂടെ അത് മുന്നേറുന്നു എന്ന് ആശ്ചര്യത്തോടെ നമുക്ക് കണ്ടുകൊണ്ടിരിക്കാം അജിത്‌ഭായ്...

      Delete
  6. ദൌത്യം ടൈംടേബിളനുസരിച്ച് മുന്നോട്ട് പോകട്ടെ... ഇനി.....?????????

    ReplyDelete
    Replies
    1. ഇനി പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി ഒരു പകൽ മാത്രം...

      Delete
  7. എന്തെല്ലാം പ്ലാനുകളാണ്... ശ്ശൊ!

    - ഡെവ്‌ലിനും പ്രെസ്റ്റണും വൈകാതെ വീണ്ടും ഒന്നു മുട്ടാനുള്ള സാധ്യത കാണുന്നുണ്ടല്ലോ...

    അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.

    ReplyDelete
    Replies
    1. ശ്രീക്കുട്ടാ... നിനക്കുമിരിക്കട്ടെ ഒരു പാട്ട്.. ;)

      “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
      ചോരതന്നെ കൊതുകിന്നു കൌതുകം!“

      Delete
    2. ഒരു ഏറ്റുമുട്ടൽ... അതുണ്ടാകുമോ എന്നറിയില്ല... എന്നാലും അല്ലറചില്ലറ ഉരസലുകൾ പ്രതീക്ഷിക്കാം ശ്രീ...

      Delete
  8. കഥ നീങ്ങട്ടെ...ദൌത്യം മുന്നോട്ടു..

    അജിതേട്ടന്റെ തെങ്ങിന് പാര പണിയുക ആണല്ലോ
    എല്ലാവരുടെയും ദൌത്യം ഇപ്പൊ...

    ReplyDelete
    Replies
    1. നമ്മുടെ കുട്ടികളല്ലേ വിൻസന്റ് മാഷേ... ഒരു രസമല്ലേ ഇതൊക്കെ...

      Delete
  9. കഥ വായിക്കാതെ വെറുതെ ഹാജര്‍ പറയുന്ന തേങ്ങയടി വേണ്ടാ.. അജിത്തേട്ടനു മുന്നേ വരാനായി ഈ സൂത്രം സമ്മതിക്കല്ലേ. വിനുവേട്ടന്‍ ഇക്കാര്യം ശ്രദ്ധിക്കണം..ചാര്‍ളിച്ചായനേം ജിമ്മിയേം ഒന്നു ഗുണദോഷിക്കണം കേട്ടോ.. രണ്ടാളും ഭയങ്കര സംഭവങ്ങളാണെന്നൊക്കെ നമുക്ക് കൂട്ടമായി സമ്മതിച്ച് ഒരു സര്‍ട്ടിഫിക്കറ്റും കൊടുക്കാം. എന്നാലും കഥ വായിച്ചാലേ ആദ്യം വന്നു എന്നാവുള്ളൂ..

    അപ്പോ ജോവന്ന മോട്ടിക്കുവേം ചെയ്യുമോ? അമ്പടാ..

    ദൌത്യം ഉഷാറാകട്ടെ..

    ReplyDelete
    Replies
    1. ഞാൻ കഥ വായിച്ചിട്ടാണേ ഹാജർ വച്ചത്.. :(

      Delete
    2. സാരമില്ല എച്ച്മു... നമ്മുടെ ചാർളിയും ജിമ്മിയുമല്ലേ... ഓൺ‌ലൈനിൽ കണ്ടപ്പോൾ എന്നെക്കൊണ്ട് നിർബന്ധിച്ച് പോസ്റ്റ് ഇടീപ്പിച്ചതാ ചാർളി ഇത്തവണ... വായിക്കാനുള്ള ആകാംക്ഷ കൊണ്ട്... പോട്ടെന്നേയ്...

      Delete
    3. അതു ശരി. ഇനിയെന്നാണാവോ ആദ്യം ചാര്‍ളിച്ചന്‍ കമന്റിട്ട ശേഷം വിനുവേട്ടന്‍ ആ കമന്റിനു വേണ്ടി പോസ്റ്റ് എഴുതി ഉണ്ടാക്കുന്ന കാലം വരുന്നത്... ;)

      Delete
    4. ശ്രീ, ഈക്കഥയെല്ലാം വിനുവേട്ടനു പറഞ്ഞു കൊടുക്കുന്നത് പിന്നെ ആരാന്നാ....?


      എച്ചുമു, പാതിരാത്രി പന്ത്രണ്ടുമണിക്ക് നോക്കിയിരുന്ന് വിനുവേട്ടനോട് യാചിച്ച് പോസ്റ്റിടുവിച്ച ആവേശത്തില്‍ തേങ്ങായെടുത്തു പോയി.. അങ്ങ് ക്ഷമീര്...

      Delete
  10. തുടരട്ടെ, പുതിയ വഴികളിലൂടെ നീളട്ടെ

    ReplyDelete
  11. അവിടെ പഴേ പാരട്രൂപ്പുകാരനായ ഫാദറും ,
    ജോവാനയുമൊക്കെ ചാരക്കളിക്കൊരുങ്ങുമ്പോൾ
    ഇവിടെയെല്ലാവരും തേങ്ങ്യാ കളിയാണല്ലോ ...അല്ലേ
    ദൌത്യം പൂർത്തിയാവുമോ എന്ന് അടുത്താഴ്ച്ചറിയുവാൻ പറ്റ്വോ.. വിനുവേട്ടാ ?

    ReplyDelete
    Replies
    1. സംഭവബഹുലമായ ഒരു പകൽ ഇനിയും ബാക്കിയുണ്ടല്ലോ മുരളിഭായ്... അതെല്ലാം വിവരിക്കണ്ടേ...

      Delete
  12. അടുത്ത ആഴ്ചയോടെ ഒരു തീരുമാനം ആകുമോ വിനുവേട്ടാ ???

    ReplyDelete
    Replies
    1. ഇത്തിരീംകൂടി കാത്തിരിക്കണമല്ലോ പ്രകാശ് അതിന്...

      Delete
  13. നമ്മുടെ എഴുത്തേച്ചിയെ കണ്ടിട്ട് കുറെ കാലമായല്ലോ..

    ReplyDelete
    Replies
    1. ഞാനും അത് തന്നെയാ കഴിഞ്ഞ കുറേ ലക്കങ്ങളിലായി സൂചിപ്പിച്ചുകൊണ്ടിരുന്നത്... ഇത്തവണ സുകന്യാജിയും ഒളിവിൽ പോയിരിക്കുന്നു...

      Delete
    2. രണ്ടാളും ഒറ്റയടിയ്ക്ക് വന്ന് മിസ്സായതെല്ലാം വായിച്ചോളുമെന്നേ...

      Delete
  14. കഥ വായിച്ച് ഹാജര്‍ വെച്ച ജിമ്മിയെ ഗുണദോഷിക്കണ്ട കേട്ടോ ... നല്ല കുട്ടി. മിടുക്കന്‍ കുട്ടി..

    ReplyDelete
    Replies
    1. ജിമ്മി മാത്രമല്ല ചാർളിയും നല്ല കുട്ടിയാ എച്ച്മു... ആ പാവത്തിന്റെ മനസ്സ് കളങ്കമില്ലാത്തതാ... :)

      Delete
    2. ഹും..(കരയുന്നു.. കരഞ്ഞു കൊണ്ടേ ഇരിക്കുന്നു.)

      Delete
  15. ഓടിച്ചു വായിച്ചു വിനുവേട്ടാ.. ഇപ്പോഴും ആശുപത്രിയില്‍ ആണ് വിശദമായി പിന്നെ വന്നു വായിച്ചോളാം.

    ReplyDelete
    Replies
    1. വേഗം സുഖമാവട്ടെ ശ്രീജിത്തേ..പ്രാര്‍ത്ഥിക്കുന്നു..

      Delete
    2. ശ്രീജിത്തേ, ചുമ ഇനിയും മാറിയില്ലേ? ഇതെന്തൊരു ചുമയാ....?

      Delete
  16. അച്ചോടാ! ഉണ്ടാപ്രി കരയണ്ടാ ട്ടോ... വേഗം കരച്ചിലു നിറുത്തി, നല്ല കുട്ടിയായിക്കോ.. ശ്രീജിത്തിനു ചുമയാന്നോ... ആശുപത്രിയിലാന്നോ.. ഒക്കെ വേഗം മാറട്ടെ.. മിടുക്കനാവട്ടെ..

    ReplyDelete
  17. ആകാംക്ഷ കൊണ്ട്‌ ഇരിയ്ക്കാൻ വയ്യ.സാരമില്ല.അടുത്ത അധ്യായത്തിനൊരു ക്ലിക്കല്ലേ വേണ്ടൂ.

    ReplyDelete
  18. ആകാംക്ഷ കൊണ്ട്‌ ഇരിയ്ക്കാൻ വയ്യ.സാരമില്ല.അടുത്ത അധ്യായത്തിനൊരു ക്ലിക്കല്ലേ വേണ്ടൂ.

    ReplyDelete
    Replies
    1. പെട്ടെന്ന് ചെല്ല് സുധീ...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...