Sunday, September 15, 2013

ഈഗിൾ ഹാസ് ലാന്റഡ് – 99



ശനിയാഴ്ച്ചയിലെ പ്രഭാതം. രാവിലെ പത്ത് മണി കഴിഞ്ഞിരിക്കുന്നു. ഹോബ്സ് എന്റ് ലക്ഷ്യമാക്കി തന്റെ കുതിരപ്പുറത്ത് പതുക്കെ നീങ്ങുകയാണ് മോളി. രാത്രി തോരാതെ പെയ്തിരുന്ന മഴ ശക്തി കുറഞ്ഞ് ചാറ്റൽ മഴയായി മാറിയെങ്കിലും വഴിയരികിലെ പാടശേഖരങ്ങളും ചതുപ്പുനിലങ്ങളും ഇപ്പോഴും മൂടൽ മഞ്ഞിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്.

പതിവിലും നേരത്തെ ഉറക്കമുണർന്നതാണവൾ. ലെയ്കർ ആംസ്ബിയ്ക്ക് ഇന്ന് സെമിത്തേരിയിൽ ഒരു കുഴിയെടുക്കുവാനുള്ളതിനാൽ പശുക്കളെ കറക്കാൻ വരില്ല എന്ന് തലേദിവസം അറിയിച്ചിരുന്നു. പശുക്കൾക്കെല്ലാം ഭക്ഷണവും വെള്ളവും കൊടുത്തിട്ട് കറവയും അവൾ തന്നെ നിർവ്വഹിച്ചു. അതിന് ശേഷം തന്റെ കുതിരയുമായി ഹോബ്സ് എന്റിലെ ചതുപ്പുകൾകരികിലേക്ക് തിരിച്ചത് പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയാലായിരുന്നു. ഡെവ്‌ലിൻ വിളിക്കുന്നത് വരെ അദ്ദേഹത്തെ അന്വേഷിച്ച് അങ്ങോട്ട് ചെല്ലുകയില്ല എന്ന് വാക്ക് കൊടുത്തിരുന്നെങ്കിലും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന ഉത്കണ്ഠ അവളുടെ മനസ്സിനെ അലട്ടിയിരുന്നു. ബ്ലാക്ക് മാർക്കറ്റ് ബിസിനസുമായി ബന്ധമുള്ളവർക്ക് പിടിക്കപ്പെട്ടാൽ കടുത്ത ജയിൽ ശിക്ഷയാണ് അനുഭവിക്കേണ്ടി വരിക.

കോട്ടേജിന്റെ പിൻ‌ഭാഗത്ത് കൂടി കോമ്പൌണ്ടിലേക്ക് കടന്നാലോ എന്ന ചിന്തയിൽ അവൾ കുതിരയെ ചതുപ്പിനുള്ളിലേക്ക് നയിച്ചു. ചതുപ്പിലേക്ക് ഇറങ്ങിയ കുതിരയുടെ അടിവയറ് വരെ എത്തിയ ചളിവെള്ളം അവളുടെ ഷൂവിനുള്ളിലും അൽപ്പം കയറാതിരുന്നില്ല. എന്നാൽ അത് അത്ര കാര്യമാക്കാതെ കുതിരയെ അതിന്റെ ഇഷ്ടത്തിന് വിട്ട് അതിന്റെ കഴുത്തിലേക്ക് ചാഞ്ഞ് കിടന്ന് മൂടൽ മഞ്ഞിനുള്ളിലൂടെ എന്തെങ്കിലും ദൃശ്യമാകുന്നുവോ എന്ന് സൂക്ഷിച്ച് നോക്കി. വിറക് എരിയുന്ന പുകയുടെ ഗന്ധത്തിനായി അവളുടെ നാസിക വെമ്പൽ കൊണ്ടു. മഞ്ഞിന്റെ ആവരണത്തിലൂടെ പതുക്കെ ആ ധാന്യപ്പുരയും ഡെവ്‌ലിന്റെ കോട്ടേജും തെളിഞ്ഞ് വന്നു. അതേ കോട്ടേജിന്റെ ചിമ്മിനിയിൽ നിന്നും പുക മുകളിലേക്കുയരുന്നുണ്ട്.

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവൾ ശങ്കിച്ചു. ലിയാം അവിടെത്തന്നെയുണ്ട് ഉദ്ദേശിച്ചതിലും നേരത്തെ അദ്ദേഹം തിരിച്ചെത്തിക്കാണണം.  പക്ഷേ, ഇപ്പോൾ അങ്ങോട്ട് കയറിച്ചെന്നാൽ അദ്ദേഹത്തിന്റെ ജോലിക്കാര്യങ്ങളിൽ വീണ്ടും താൻ അനാവശ്യമായി ഇടപെടുന്നു എന്നായിരിക്കും ധരിക്കുക. അവൾ കുതിരയെ പതുക്കെ  പിറകോട്ട് തിരിച്ചു.


                             ** ** ** ** ** ** ** ** ** ** ** ** ** ** ** ** 

പുറത്തേക്ക് ഇറങ്ങുന്നതിനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ച് പാരട്രൂപ്പ് സംഘാംഗങ്ങൾ ധാന്യപ്പുരയിൽ തങ്ങളുടെ ആയുധങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ജീപ്പിൽ ബ്രൌണിങ്ങ് M2 മെഷീൻ ഗണ്ണുകൾ മൌണ്ട് ചെയ്യുന്നതിന്റെ മേൽനോട്ടം വഹിക്കുകയാണ് ബ്രാൺ‌ഡ്ടും സർജന്റ് ആൾട്മാനും. ഇതിന്റെയെല്ലാം സൂത്രധാരൻ താനാണ് എന്ന മട്ടിൽ കൈകൾ പിന്നിൽ കെട്ടി വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന പ്രെസ്റ്റണെ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

ധാന്യപ്പുരയുടെ പിൻ‌ഭാഗത്തെ പാതി തുറന്ന ജനാലയിൽ ബൈനോക്കുലേഴ്സിലൂടെ ദൂരെയുള്ള ചതുപ്പ് നിലങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വെർണർ ബ്രീഗലും ക്ലൂഗലും. കാട്ടുതാറാവുകളും കുളക്കോഴികളും മറ്റുമായി ധാരാളം പക്ഷി വർഗ്ഗങ്ങളെ ആ ഈറ്റക്കാടുകളിൽ അവർക്ക് കാണാനായി.

“അതാ, അവിടെ മറ്റൊന്ന് ഒരു പച്ച സാന്റ് പൈപ്പർ വസന്തകാലത്ത് ദേശാടനത്തിനായി പുറപ്പെടുന്ന പക്ഷിയാണ് പക്ഷേ, അവ ബ്രിട്ടണിൽ എത്തുമ്പോഴേക്കും ശൈത്യകാലമാകും” ബൈനോക്കുലേഴ്സ് അല്പം വലത് വശത്തേക്ക് പതുക്കെ മാറ്റിക്കൊണ്ട് ക്ലൂഗൽ പറഞ്ഞു. പെട്ടെന്നാണ്‌ അയാളുടെ ദൃഷ്ടിപഥത്തിൽ മോളി കടന്ന് കയറിയത്.

“മൈ ഗോഡ്! ആരോ നമ്മളെ നിരീക്ഷിക്കുന്നുണ്ട്…!” ക്ലൂഗൽ അമ്പരപ്പോടെ പറഞ്ഞു.

ഞൊടിയിടയിൽ ബ്രാൺ‌ഡ്ടും പ്രെസ്റ്റണും അയാളുടെ അരികിൽ ഓടിയെത്തി.

“ഐ വിൽ ഗെറ്റ് ഹെർ” മോളിയെ കണ്ടതും പ്രെസ്റ്റൺ തിരിഞ്ഞ് വാതിലിനടുത്തേക്ക് പാഞ്ഞു.

അയാളെ പിടിച്ച് നിർത്താൻ ബ്രാൺ‌ഡ്ട് തുനിഞ്ഞെങ്കിലും വൈകിപ്പോയിരുന്നു. മുറ്റവും കടന്ന് നിമിഷങ്ങൾക്കകം അയാൾ ഈറ്റക്കാടുകൾക്കുള്ളിലെത്തി. മോളി തന്റെ കുതിരയുടെ കടിഞ്ഞാൺ നിയന്ത്രിച്ച് അയാളുടെ നേർക്ക് തിരിച്ചു. തന്റെ അരികിലേക്ക് ഓടി വന്നത് ഡെവ്‌ലിൻ ആണെന്നായിരുന്നു ആദ്യം അവൾ കരുതിയത്. കുതിരയുടെ കടിഞ്ഞാണിൽ പിടുത്തമിട്ട പ്രെസ്റ്റണെ അമ്പരപ്പോടെ അവൾ നോക്കി.

“നിന്നെ ഞങ്ങൾക്ക് വേണം” പ്രെസ്റ്റൺ അവളെ പിടിക്കുവാൻ തുനിഞ്ഞു.

അയാളുടെ പിടിയിൽ നിന്നും രക്ഷപെടുവാനുള്ള വ്യഗ്രതയിൽ അവൾ കുതിരയെ മുന്നോട്ട് തെളിക്കുവാൻ ശ്രമിച്ചു. “എന്നെ വെറുതെ വിട്ടേക്കൂ ഞാൻ നിങ്ങൾക്കൊരു ദ്രോഹവും ചെയ്തില്ലല്ലോ

പ്രെസ്റ്റൺ അവളുടെ വലത് കൈത്തണ്ടയിൽ പിടിച്ച് താഴേക്ക് വലിച്ചു. കുതിരപ്പുറത്ത് നിന്നും താഴേക്ക് വീഴാനാഞ്ഞ അവളെ പ്രെസ്റ്റൺ തന്റെ കൈകളിൽ ഏറ്റുവാങ്ങി. 

“നിന്നെ വെറുതേ വിടണോ വേണ്ടയോ എന്ന് വഴിയേ തീരുമാനിക്കാം എന്താ അങ്ങനെയല്ലേ?”

തന്റെ കൈകളിൽ നിന്നും കുതറിമാറാൻ ശ്രമിക്കുന്ന അവളുടെ മേൽ അയാൾ പിടി മുറുക്കി. എന്നിട്ട് അവളെ തന്റെ ചുമലിൽ എടുത്തിട്ട് പ്രെസ്റ്റൺ ഈറ്റക്കാടിനുള്ളിലൂടെ ധാന്യപ്പുരയുടെ നേർക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

42 comments:

  1. മോളിക്ക് എന്ത് സംഭവിക്കും...? അവളുടെ രക്ഷയ്ക്ക് ആരെങ്കിലും എത്തുമോ...? കാത്തിരിക്കുക, അടുത്ത ലക്കത്തിനായി...

    (ഒരു സീരിയൽ പരസ്യം അനുകരിച്ച് നോക്കിയതാ)

    എല്ലാവർക്കും ഈഗിളിന്റെ ഓണാശംസകൾ...

    ReplyDelete
  2. വിനുവേട്ടാ ഞാൻ കുറെ നാളായി ഈ തെങ്ങിന്റെ ചുവട്ടിൽ നിൽക്കുന്നു ഇപ്രാവശ്യത്തെ തേങ്ങ എന്റെ വക

    വിനുവേട്ടനും കുടുംബത്തിനും എന്റെ ഓണാശംസകൾ.

    ReplyDelete
    Replies
    1. തേങ്ങയടി കുറേ എലീറ്റിസ്റ്റുകള്‍ ജന്മാവകാശമായി കൊണ്ടുനടക്കുന്നതിനെ നമ്മള്‍ പൊളിച്ചടുക്കേണ്ടതുണ്ട്

      Delete
    2. എല്ലാവർക്കും തേങ്ങയിടുവാനുള്ള അവസരം... അതാണ് നമ്മുടെ ലക്ഷ്യം... :)

      Delete
  3. ഓണാശംസകള്‍ ആദ്യം.
    ഇനി വായന.

    ReplyDelete
  4. ഇത് പ്രശനം ആകുമല്ലോ വിനുവേട്ടാ,

    മോളിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഡെവ്‌ലിൻ വെറുതെ ഇരിക്കുമോ?
    ഇതാണ് ഈ പെണ്ണുങ്ങളുടെ ഒരു കാര്യം,ചുമ്മാ എല്ലായിടത്തും കേറി തലയിടും......!!

    ReplyDelete
    Replies
    1. പ്രണയം തലയ്ക്ക് പിടിച്ചിരിക്കുകയല്ലേ... ഡെവ്‌ലിൻ എത്തിയോ എന്നറിയാൻ വന്നതല്ലേ പാവം...

      Delete
  5. ഇതു പ്രശ്നം ആകും...
    മോളിയെ തൊട്ടാൽ അക്കളി തീക്കളി കട്ടായം.....!!
    എല്ലാവർക്കും ഓണാശംസകൾ...

    ReplyDelete
    Replies
    1. പ്രശ്നമാകുമോന്നോ...? എന്താ സംശയം...? :)

      Delete
  6. പ്രൈസ്റ്റണ്‍ തന്റെ അച്ചടക്കം കാണിച്ചുതുടങ്ങി. അതും ഡെവ്‌‌ലിന്റെ കാമുകിയുടെ മേലെ.

    ReplyDelete
    Replies
    1. ഡെവ്‌ലിന്റെ പ്രേമഭാജനമാണെന്ന് പ്രെസ്റ്റൺ അറിയുന്നില്ലല്ലോ അരുൺ...

      Delete
  7. ഈ പ്രസ്റ്റണ്‍ ഇതെന്ത് ഭാവിച്ചാണ്.

    ReplyDelete
    Replies
    1. കാത്തിരിക്കാം അജിത്‌ഭായ്...

      Delete
  8. മോളി അപകടത്തിലായല്ലോ. അതും പ്രെസ്റ്റണ്‍! ഡെവ്‌ലിന്‍ ഇതറിഞ്ഞാലെന്തു സംഭവിയ്ക്കും?

    എല്ലാവര്‍ക്കും ഓണാശംസകള്‍...

    ReplyDelete
    Replies
    1. അപ്പോൾ നമുക്ക് നൂറാം ലക്കത്തിൽ നോക്കാം ശ്രീ...

      Delete
  9. പ്രെസ്റ്റൺ അടി മേടിച്ചിട്ടേ അടങ്ങൂ അല്ലേ..

    മോളിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, പ്രണയം തലയ്ക്ക് പിടിച്ചാൽ ഇതിനേക്കാൾ വലിയ സാഹസം കാണിച്ചെന്നിരിക്കും, അല്ലേ ചാർളിച്ചായാ?

    ഈഗിളിന്റെ ചിറകിലേറി പറക്കുന്നവർക്ക് ഹൃദ്യമായ ഓണാശംസകൾ..

    (അടുത്ത ലക്കം നാട്ടിൽ നിന്നായിരിക്കുമോ പറത്തുന്നത്?)

    ReplyDelete
    Replies
    1. അതേ... അടുത്ത ലക്കം നാട്ടിൽ നിന്ന് ആയിരിക്കും... (നെറ്റ് ഉണ്ടെങ്കിൽ...)

      Delete
    2. ചാർളി ഓണം പ്രമാണിച്ച് മാവേലിനാട്ടിൽ എത്തിക്കാണും... ഇനി തിരിച്ച് മാളത്തിലെത്തിയാലേ തല പൊക്കൂ എന്ന് തോന്നുന്നു... :)

      Delete
    3. എങ്ങും പോയില്ല വിനുവേട്ടാ.. ഈ പാതാളത്തില്‍ തന്നെ ഓണം കഴിച്ചു കൂട്ടീ

      Delete
  10. ഇത് പണി ആയല്ലോ..നല്ലൊരു
    ഓണം ആയിട്ട് മൂഡ്‌ കളയാൻ.
    പാവം മോളിക്കുട്ടി..:(


    കാത്തിരിക്കാം അല്ലെ...നമ്മുടെ
    ഹീറോ വന്നു കാമുകിയെ രക്ഷിക്കും
    എന്ന്..അതോ ഇത് മറ്റൊരു പീഡന
    എപിസോട്‌ ആവുമോ ??

    ReplyDelete
    Replies
    1. വിൻസന്റ് മാഷ് ആള് കൊള്ളാല്ലോ... കഥാഗതി എങ്ങനെയായിരിക്കുമെന്നുള്ളതിന് രണ്ട് ഓപ്ഷൻസും കൊടുത്തു കഴിഞ്ഞു... :)

      Delete
  11. അതെന്താ ടീച്ചറേ ഒരു പുഞ്ചിരി മാത്രം...?

    ReplyDelete
  12. മോളിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഡെവ്‌ലിൻ വെറുതെ ഇരിക്കുമോ?

    ReplyDelete
    Replies
    1. ചാനലില്‍ ഫ്ലാഷ് ന്യുസ് വരുമോ..?

      Delete
  13. ഡാ മോനെ പ്രെസ്റ്റാ വേണ്ട മോനെ വേണ്ട.. പണിയാകുമേ..

    ReplyDelete
    Replies
    1. ആഹാ... ശ്രീജിത്ത് വർക്ക് ഷോപ്പിൽ നിന്ന് ഇറങ്ങിയോ?

      Delete
    2. നന്നായി..ആരോഗ്യം നോക്കണേ..

      Delete
  14. അല്ലാ ...
    അഭിപ്രായപ്രകടനങ്ങൾ എത്തി നോക്കാൻ
    വന്നപ്പോഴാണ് ഞാനറിയുന്നത് ഇത്തവണ ഞാനിട്ട
    അഭിപ്രായം ... എന്റെ ഓണക്കള്ളിൽ ഒലിച്ച് പോയെന്ന്..!
    അന്നാ തിരുവോണത്തിന്റന്ന് ഉന്ത്ട്ടാ എഴുത്യേന്ന് ഇപ്പ്യോ ഒര് പിട്യൂല്ലാട്ടാ..!

    ReplyDelete
    Replies
    1. മുരളിഭായിയുടെ കമന്റ് ഞാൻ ഇവിടെ മുഴുവനും തപ്പി നോക്കി... സ്പാമിൽ ഒന്നും കാണാനില്ലല്ലോ... ഓണക്കള്ളിൽ ഉണ്ടായ തോന്നലാണല്ലേ കമന്റ് എഴുതി എന്ന്...? :)

      Delete
    2. പ്രഥമന്‍ ഇത്തിരിം കൂടെ ആവാരുന്നു - എന്നോ മറ്റോ ആയിര്‍ന്നോ കമന്റ്..

      Delete
  15. ചാർളി, സുകന്യാജി, പശുക്കുട്ടി തുടങ്ങിയ പുലികളൊക്കെ ഓണത്തിരക്കിലാണെന്ന് തോന്നുന്നു... ഇതുവരെ കണ്ടില്ലല്ലോ...

    ReplyDelete
  16. മ്മക്ക് ഒരു തിരക്കും ഇല്ലേ..
    ഓണക്കള്ളും ഇല്ലായിരുന്നു..
    ദിവസോം വന്നു ഹാജര്‍ വച്ചിട്ട് പോണുണ്ടേ...
    തേങ്ങയടിക്കാരുടേം മറ്റും തള്ളിക്കയറ്റം കഴിഞ്ഞിട്ട് ഒതുങ്ങി നിന്ന് എന്തേലും പറഞ്ഞിട്ട് പോവം എന്നു വിചാരിക്കുന്നു.

    ReplyDelete
    Replies
    1. അത് ശരി... കഴിഞ്ഞ ലക്കത്തിൽ നമ്മുടെ പശുക്കുട്ടി പേടിപ്പിച്ചതുകൊണ്ട് ഒതുങ്ങിപ്പോയോ ഉണ്ടാപ്രി...?

      Delete
  17. IRDP മേളയും ഓണവും എല്ലാം ചേര്‍ന്ന് ഒരു മേളമായിരുന്നു.

    മോളിയുടെ കാര്യം എന്താവും എന്നറിയാന്‍ 100)o അദ്ധ്യായം ആവണ്ടേ? 100ല്‍ വിളിക്കണോ കൂട്ടുകാരെ?

    ReplyDelete
    Replies
    1. അപ്പോൾ ഒരു മേളം തന്നെയായിരുന്നുവല്ലേ?

      നൂറാം ലക്കം എഴുതിത്തുടങ്ങിയിട്ടില്ല... ചിലപ്പോൾ വൈകാൻ സാദ്ധ്യതയുണ്ടെന്ന് ഒരു മുൻ‌കൂർ ജാമ്യം എടുത്താലോ എന്നാലോചിക്കുകയാ ഞാൻ സുകന്യാജീ...

      Delete
  18. ങേ ഉണ്ടാപ്രി പേടിച്ചോ അതും പശുക്കുട്ടി പേടിപ്പിച്ചപ്പോ...

    തന്നെ തന്നെ ഓണത്തിരക്കായ നാടു ചുറ്റലായിരുന്നു..

    എന്നാലും ഈ പട്ടാളക്കാരു എല്ലാ രാജ്യത്തും ഇങ്ങനെയായിപ്പോയല്ലോ..

    ReplyDelete
  19. ഇനിയും പീഡനം :)

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...