Thursday, October 24, 2013

ഈഗിൾ ഹാസ് ലാന്റഡ് – 102



ലണ്ടനിൽ മദ്ധ്യാഹ്നമായിരിക്കുന്നു. റോഗൻ വാച്ചിലേക്ക് നോക്കി. ഉച്ചഭക്ഷണത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മേശമേലുള്ള ഫയലുകളൊക്കെ അടുക്കി വച്ചിട്ട് എഴുന്നേൽക്കാൻ ഒരുങ്ങവേ  ഫെർഗസ് ഗ്രാന്റ് പെട്ടെന്ന് കടന്നു വന്നു. അയാളുടെ മുഖം വിസ്മയത്താൽ വികസിച്ചിരുന്നു. തന്റെ കൈയിലെ പേപ്പർ ആവേശത്തോടെ റോഗന്റെ മുന്നിൽ വച്ചു.

“ടെലിപ്രിന്ററിൽ നിന്നും ഇപ്പോൾ പുറത്ത് വന്നതേയുള്ളൂ സർ അവസാനം അയാളെ കണ്ടെത്തി

“നോർഫോക്ക് കോൺസ്റ്റാബുലറി, നോർവിച്ച്  മേശപ്പുറത്തെ സന്ദേശം നോക്കി റോഗൻ വായിച്ചു.

“അതേ അവിടെയാണ് ഏറ്റവുമൊടുവിൽ അയാൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എങ്കിലും അയാൾ തങ്ങുന്നത് അവിടെ നിന്നും കുറച്ച് അകലെയുള്ള സ്റ്റഡ്ലി കോൺസ്റ്റബിൾ എന്ന ഗ്രാമത്തിലാണെന്നാണ് അറിയാൻ കഴിഞ്ഞത് വടക്കൻ നോർഫോക്ക് തീരത്തിനടുത്തുള്ള വിജനമായ പ്രദേശം

“ആ പ്രദേശം പരിചയമുണ്ടോ നിങ്ങൾക്ക്?” റിപ്പോർട്ടിലേക്ക് കണ്ണ് ഓടിച്ചുകൊണ്ട് റോഗൻ ചോദിച്ചു.

വളരെ പണ്ട് അതിനടുത്തുള്ള ഷെറിങ്ങ്ഹാമിൽ രണ്ട് ദിവസം തങ്ങിയിട്ടുണ്ട് അവധി ആഘോഷിക്കാൻ

“അപ്പോൾ ഡെവ്‌ലിൻ എന്ന പേരിലാണ് അയാൾ അവിടെ അറിയപ്പെടുന്നത് അതും ഗ്രാമത്തലവൻ സർ ഹെൻ‌ട്രി വില്ലഫ്ബിയുടെ എസ്റ്റേറ്റ് കാര്യസ്ഥനായി അദ്ദേഹം ശരിക്കും ഞെട്ടാനിരിക്കുന്നതേയുള്ളൂ എത്ര ദൂരമുണ്ട് ഈ സ്ഥലത്തേക്ക്?”

“ഇരുനൂറോ മുന്നൂറോ മൈൽ കാണും  ഗ്രാന്റ് തല കുലുക്കി. “പക്ഷേ, എന്തായിരിക്കും സർ, അയാൾ അവിടെ തമ്പടിച്ചിരിക്കുന്നതിന്റെ ലക്ഷ്യം?”

“അത് നമുക്ക് വഴിയേ കണ്ടുപിടിക്കാം...” റോഗൻ റിപ്പോർട്ടിൽ നിന്നും മുഖമുയർത്തി.

“നമ്മുടെ അടുത്ത നീക്കം എന്താണ് സർ? അയാളെ കസ്റ്റഡിയിലെടുക്കാൻ നോർഫോക്ക് പോലീസിനെ അറിയിക്കട്ടെ ഞാൻ?”

“നിങ്ങളെക്കെന്താ ഭ്രാന്തുണ്ടോ?” ആശ്ചര്യത്തോടെ റോഗൻ ചോദിച്ചു. “ഈ നാട്ടിൻപുറങ്ങളിലെ പോലീസുകാരുടെ സ്വഭാവം അറിയുമോ നിങ്ങൾക്ക്? മരത്തലയന്മാർ അത് വേണ്ട തൽക്കാലം ഇക്കാര്യം നമ്മൾ രണ്ട് പേർ മാത്രം കൈകാര്യം ചെയ്താൽ മതി ഫെർഗസ് കുറേ നാളുകളായി വാരാന്ത്യം നാട്ടിൻപുറത്തൊക്കെ ഒന്ന് ചെലവഴിച്ചിട്ട് ഒരു വ്യത്യസ്ഥ അനുഭവമായിരിക്കും ഇത്

“ലഞ്ചിന് ശേഷം അറ്റോർണി ജനറലിന്റെ ഓഫീസിൽ മീറ്റിങ്ങുള്ള കാര്യം മറന്നുവോ താങ്കൾ? ഹാലോറാൻ കേസിന്റെ തെളിവുകളുമായി” ഗ്രാന്റ് അദ്ദേഹത്തെ ഓർമ്മിപ്പിച്ചു.

“മൂന്ന് മണിയോടെ അവിടെ നിന്നും പുറത്തിറങ്ങാം ഏറി വന്നാൽ മൂന്നര നിങ്ങളൊരു കാര്യം ചെയ്യൂ മോട്ടോർ പൂളിൽ നിന്നും ഒരു കാർ വാടകയ്ക്കെടുത്ത് അവിടെ വെയ്റ്റ് ചെയ്യൂ മീറ്റിങ്ങ് കഴിഞ്ഞതും നമ്മൾ നേരെ യാത്രയാവുന്നു

“ഇക്കാര്യത്തിൽ അസിസ്റ്റന്റ് കമ്മീഷണറുടെ അനുവാദം വാങ്ങട്ടെ ഞാൻ?”

റോഗൻ തന്റെ അസ്വസ്ഥത മറച്ചു വച്ചില്ല. “വാട്ട്സ് റോങ്ങ് വിത്ത് യൂ ഫെർഗസ്? അദ്ദേഹം പോർട്ട്സ് മൌത്തിൽ പോയിരിക്കുകയല്ലേ? നൌ ഗെറ്റ് മൂവിങ്ങ്

ഈ കേസ് തനിയെ കൈകാര്യം ചെയ്യുവാൻ റോഗൻ പ്രകടിപ്പിക്കുന്ന വ്യഗ്രത ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ഗ്രാന്റ് സമ്മതം മൂളി.  “ശരി സർ

പുറത്തേക്കുള്ള വാതിലിന്റെ ഹാന്റിലിൽ സ്പർശിച്ചതും റോഗൻ വിളിച്ചു. “ഫെർഗസ്, ഒരു കാര്യം കൂടി

“യെസ് സർ?”

“പോകുന്ന വഴി ആയുധപ്പുരയിൽ നിന്നും മൂന്നോ നാലോ ബ്രൌണിങ്ങ് ഹൈ പവർ ഗണ്ണുകളും എടുത്തോളൂ ഈ ഡെവ്‌ലിൻ എന്ന കഥാ‍പാത്രം ആദ്യം ചെയ്യുന്ന പ്രവൃത്തി വെടിയുതിർക്കലാണ് പിന്നീടാണ് ചോദിക്കുക നിങ്ങൾക്കെന്താണ് വേണ്ടതെന്ന്

“ശരി സർ  അല്പമൊന്ന് അമ്പരന്ന ഗ്രാന്റ് വിറയാർന്ന സ്വരത്തിൽ പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.

തന്റെ കസേര ജാലകത്തിന്നരികിലേക്ക് നീക്കി പുറത്തേക്ക് നോക്കി റോഗൻ കൈകൾ കൂട്ടിത്തിരുമ്മി. അങ്ങേയറ്റം മാനസിക സംഘർഷത്തിലായിരുന്നു അദ്ദേഹം. “റൈറ്റ്, യൂ ബാസ്റ്റർഡ്... അവർ പറയുന്നത് പോലെ അത്രയ്ക്ക് മിടുക്കനാണോ നീ എന്ന് നോക്കാം നമുക്ക്

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

47 comments:

  1. സൌദിയിലും മധ്യാഹ്നമായി.. ഞാൻ പല തവണ വാച്ചിലേയ്ക്ക് നോക്കി.. ഉച്ചഭക്ഷണത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു... എന്നിട്ടും ഇവിടെ കമന്റിടാൻ ഇതുവരെ ആരും വന്നില്ലെന്നോ?? അതിശയകരം തന്നെ..

    ഈ റോഗനും ഗ്രാന്റും കൂടെ പരിപാടികൾ തകിടം മറിക്കുന്ന ലക്ഷണമാണല്ലോ.. ഏതായാലും നമ്മുടെ ഡെവ്‌ലിൻ അച്ചായനു കോളായി.. എന്തെങ്കിലുമൊക്കെ നടക്കും..

    (അവധിക്കാലം ചിലവഴിക്കുന്നതിനിടയിൽ ഒരു ചെറിയ ലക്കം പോസ്റ്റ് ചെയ്ത് ഞങ്ങളെ പറ്റിച്ചു, അല്ലേ.. വിടമാട്ടേൻ..)

    ReplyDelete
    Replies
    1. ഇത് തന്നെ എങ്ങനെ ഒപ്പിച്ചു എന്ന് എനിക്കേ അറിയൂ ജിം... :)

      Delete
    2. ദൈവം നിങ്ങളെ കാക്കും വിനുവേട്ടാ..ഒത്തിരി നന്ദീണ്ട്.

      Delete
    3. ഹൊ... എനിക്ക് വയ്യ... :)

      Delete
  2. നാട്ടിന്‍ പുറത്തെ പോലീസുകാര്‍ മരത്തലയന്മാരാണെന്ന്... എന്നാലും കൊള്ളാമല്ലോ ഈ പുതിയ വേഷങ്ങള്‍.. ഡെവ് ലിന്‍ ഫാന്സുള്ള കാര്യം അറിഞ്ഞില്ലേ ഇവര്‍?

    ഡെവ് ലിന്‍ വിടമാട്ടാന്‍... ഇവരുടെ ഗണ്ണൊക്കെ ചുമ്മാ... അല്ലേ വിനുവേട്ടാ?

    ReplyDelete
    Replies
    1. അവർ തോക്കുമായി വരട്ടെ എച്ച്മു... എന്താകുമെന്ന് നമുക്ക് നോക്കാം...

      Delete
    2. അവർ പറയുന്നത്രയും ഇല്ലേലും മിടുക്കനാണേ

      Delete
  3. ഇതാ എന്റെ മുമ്പില്‍ തേങ്ങയുടയ്ക്കാനുള്ള അപൂര്‍വ്വാവസരം..!!!. പാഴാക്കുന്നില്ല, നാട്ടിലെ തേങ്ങയുടെ അങ്ങാടിനിലവാരം അവഗണിച്ചുകൊണ്ട്‌ ആ കൃത്യം ഞാനിതാ നിര്‍വഹിയ്ക്കാന്‍ പോകുന്നു . ഇതാ ഉടയ്ക്കാന്‍ പോകുന്നു ..ഇപ്പോ ഉടയ്ക്കും..ഉടയ്ക്കും..ഉടയ്ക്കും...മറ്റാരും അതിനു മുതിരരുത്‌..മുതിരുത്‌........

    വളുവളാ ചിലയ്ക്കാതെ ഒന്നു പെട്ടന്നുടച്ചു പോ മാഷെ എന്നല്ലെ മനസ്സിലിപ്പോ....

    പണ്ട്‌ എണ്‍പതുകളില്‍ ഞങ്ങടെ കാലത്തൊക്കെ ബൂലോകത്ത്‌ തേങ്ങയുടയ്ക്കല്‍ ഒരാഘോഷമായിരുന്നു(നൊസ്റ്റാല്‍ജിയ..!!)...പ്രശസ്തരുടെ ബ്ലോഗുകളില്‍ തേങ്ങുടയ്ക്കാന്‍ ഒരവസരത്തിനായി കൊതിയോടെ കാത്തിരുന്നിട്ടുണ്ട്‌. എന്തായാലും ഇപ്പോ ഇന്ന്‌ അവിചാരിതമായി വീണുകിട്ടിയ അവസരം ആഘോഷമായി മാറ്റുന്നു..അല്ലെങ്കില്‍തന്നെ ഇന്ന്‌ ഒല്ലൂര്‍പള്ളി പെരുന്നാളല്ലെ........ആശംസകള്‍......

    ( ഛെ...! ഗണപതിയ്ക്കു വെച്ചത്‌ കാക്ക കൊത്തികൊണ്ടുപോയി എന്നു പറഞ്ഞതു പോലേയായി കാര്യങ്ങള്‌.!!..തപ്പിടിച്ചു ടൈപ്പ്‌ ചെയ്തു വന്നപ്പോഴേയ്ക്കും ജിം പണി പറ്റിച്ചു...പുറകെ എച്‌മുവും... ഇല്ലാത്ത നേരം ഉണ്ടാക്കി എഴുതിയതല്ലെ എന്തായാലും പോസ്റ്റുന്നു.)

    ReplyDelete
    Replies
    1. കൊല്ലേരിയുടെ തേങ്ങ ജിമ്മി എറിഞ്ഞുടച്ചത് രസിച്ചു... എന്തായാലും കൊല്ലേരി ഇത് വായിച്ചുതുടങ്ങി എന്നറിയുന്നതിൽ സന്തോഷം...

      Delete
    2. ശരിയാ... ഞാനുമൊക്കെ ബ്ലോഗിങ്ങ് തുടങ്ങിയ കാലത്ത് തേങ്ങയുടയ്ക്കല്‍ കര്‍മ്മം ഒരാഘോഷം തന്നെ ആയിരുന്നു.

      എന്റെ ഓര്‍മ്മയില്‍ ബ്ളോഗ്ഗര്‍ "സുല്‍|Sul" ആയിരുന്നു ആദ്യ കാലങ്ങളില്‍ തേങ്ങയുടെ കരാര്‍ മൊത്തമായി എടുത്തിരുന്നത്. പിന്നെ കുറേക്കാലം അത് എന്റെ ഡ്യൂട്ടി ആയിരുന്നു :) ഇപ്പോ എല്ലാവര്‍ക്കും അറിയും പോലെ നമ്മുടെ അജിത്തേട്ടനാണ് ഇക്കാര്യത്തില്‍ സ്റ്റാര്‍!!!

      Delete
    3. അജിത്തേട്ടനെ ഒരു വഴിക്കാക്കിയേന്റെ ക്രെഡിറ്റ് നോം ഏറ്റെടുക്കുന്നു.
      പതിവായി വന്നു തേങ്ങയുടച്ചോണ്ടിരുന്നതാ...മോഷണം തുടങ്ങിയേപ്പിന്നെ പഴയ ഗുമ്മില്ല.

      Delete
    4. അജിത്‌ഭായ്... അജിത്‌ഭായ് ആണ് ഞങ്ങളുടെ സൂപ്പർ സ്റ്റാർ... അടുത്ത ലക്കം നമ്മുടെ അജിത്‌ഭായിയെ കൊണ്ട് തേങ്ങയടിപ്പിക്കണം...

      Delete
  4. കടുവയെ പിടിക്കുന്ന കിടുവയോ...? പോകാൻ പറാന്ന്...!
    എന്നാലും അത്താഴം മുടക്കാനും ഒരു നീർക്കോലി മതി...?!

    ReplyDelete
    Replies
    1. അതും ഒരു കാര്യമാണ് അശോകൻ മാഷേ...

      Delete
    2. അന്ത പഴഞ്ചൊല്ലെല്ലാം പോയില്ലേ..
      ഇപ്പോ അത്താഴത്തിനു ഒരു നീര്‍ക്കോലിയെ കിട്ടിയാലും മതിയെന്നായി

      Delete
    3. അത് നമ്മുടെ ഗതികേടാ ഉണ്ടാപ്പിച്ചായാ... ഭക്ഷണം പലർക്കും ഒരു കിട്ടാക്കനിയായി മാറുകയാണല്ലൊ.... അപ്പോൾ ഒരു നീർക്കോലിയെ കിട്ടിയാലും മതിയന്ന് തോന്നിപ്പോകും...!

      Delete
    4. നീര്‍ക്കോലി ഫ്രൈ!!!

      Delete
    5. ഭാവിയിൽ നമ്മുടെ മേശപ്പുറത്ത് പ്രതീക്ഷിക്കേണ്ടിവരും.........!

      Delete
    6. മനഃസമാധാനത്തോടെ ഒന്ന് ഹോട്ടലിൽ കയറാനും പറ്റാണ്ടാവുമോ... !

      Delete
  5. അല്ല ശെരിക്കും പണി ആകുമോ..

    ReplyDelete
    Replies
    1. പറയാൻ പറ്റില്ല ശ്രീജിത്ത്...

      Delete
    2. അതു കൊള്ളാം.. ആശുപത്രിന്നിപ്പോ വന്ന് ആരോഗ്യം ഒക്കെ ശരിയായി വരുന്നതേയുള്ളൂ... ഇയാള്‍ക്കിപ്പോ പണിയെടുക്കാനൊന്നും പറ്റൂല്ല ഉവ്വേ..

      Delete
    3. എവിടെ... ചുമ്മാ കള്ളം അടിച്ച് വീട്ടിലിരിക്കുകയാണ് ഉണ്ടാപ്രീ... എത്രയും പെട്ടെന്ന് നമുക്ക് ശ്രീജിത്തിനെ ആഫ്രിക്കയിലേക്ക് നാടുകടത്തണം...

      Delete
  6. എതിര്‍ക്യാമ്പും ഉഷാര്‍ ആണല്ലേ

    ReplyDelete
    Replies
    1. അജിത്തേട്ടന്‍ ഇന്ന് ലേറ്റായോ?

      അല്ല, ചാര്‍ളിച്ചായനെവിടെ???

      Delete
    2. അജിത്‌ഭായ് ഉറങ്ങുന്ന സമയത്താണ് ഞാൻ പോസ്റ്റിട്ടത് ശ്രീ...

      ചാർളി മൌനം വെടിയണം എന്ന് അഭ്യർത്ഥിക്കുന്നു... :)

      Delete
    3. അടിയന്‍ ഹാജര്‍..

      Delete
    4. ചാര്‍ളിച്ചനല്ല, അജിത്തേട്ടനാണ് ഇപ്പോ ഉഷാറില്ലാത്തത്. ആ തേങ്ങാക്കുല അങ്ങ് തിരികെ കൊടുക്ക് ചാര്‍ളിച്ചായാ... :)

      Delete
  7. "ഈ ഡെവ്‌ലിൻ എന്ന കഥാ‍പാത്രം ആദ്യം ചെയ്യുന്ന പ്രവൃത്തി വെടിയുതിർക്കലാണ്… പിന്നീടാണ് ചോദിക്കുക നിങ്ങൾക്കെന്താണ് വേണ്ടതെന്ന്…”

    ഹല്ല പിന്നെ... ദതാണ് ഡെവ്‌ലിന്‍!

    ഇവന്മാരിതെന്തിനുള്ള ഒരുക്കമാണോ... നോക്കാം

    ReplyDelete
    Replies
    1. അതും കാലിന്റെ മുട്ട് നോക്കിയാണ് വെടി വയ്ക്കുന്നത് ശ്രീ... സൂക്ഷിക്കണം...

      Delete
    2. "സൂക്ഷിക്കണം" എന്നാണോ "ശ്രീ സൂക്ഷിക്കണം" എന്നാണോ വിനുവേട്ടന്‍ ഉദ്ദേശ്ശിച്ചത്... ? :)

      Delete
    3. അയ്യോ.. ശ്രീ സൂക്ഷിക്കണം എന്നല്ല ഉദ്ദേശിച്ചത്... :)

      Delete
  8. പണി പാളുമോ?...

    ReplyDelete
  9. ഗ്രാമവും അവിടുത്തെ എസ്റ്റേറ്റ്‌ എന്നൊക്കെ കേട്ടപ്പോൾ ഒന്ന് ചാടി കേറിയാലോ അവരോടൊപ്പം എന്ന് ചിന്തിച്ചതാണ് അപ്പോഴാണ് വെടിയുണ്ട ഉതിർത്തു കൊണ്ട് ആ ചങ്ങാതിയുടെ വെൽക്കം മെസ്സേജ്
    തല്ക്കാലം അവരു പോയിട്ട് വരട്ടെ വിനുവേട്ട

    ReplyDelete
    Replies
    1. ബൈജു വായന തുടങ്ങിയല്ലേ? സന്തോഷം...

      Delete
  10. സുകന്യാജി എത്തിയില്ലല്ലോ...

    ReplyDelete
  11. ഇവരൊക്കെ കൂടി എന്തെരോ എന്തോ??


    ഹൈ ഡെവിലിന് പണി കൊടുക്കാൻ
    മാത്രം ആയോ ഇവര് വിനുവേട്ടാ??


    ഓടോ:സുല്ലിന്റെയും ശ്രീയുടെയും
    തേങ്ങ ഉടക്കൽ എനിക്കും ഓർമ്മയുണ്ട്

    ReplyDelete
    Replies
    1. ശരിയാണ് വിൻസന്റ് മാഷേ... ഏത് ബ്ലോഗിലും ശ്രീയുടെ കമന്റ് കാണാമായിരുന്നു... അതുപോലെ തന്നെ ശ്രീയുടെ നീർമിഴിപ്പൂക്കളിൽ നൂറിനടുത്ത് കമന്റും... ശ്രീ ആയിരുന്നു അന്നൊക്കെ താരം...

      Delete
    2. ഇപ്പോ പഴയ ബ്ലോഗ്ഗേഴ്സ് ഭൂരിഭാഗവും പ്ലസ്സില്‍ മാത്രമായി ഒതുങ്ങി...

      Delete

  12. “പോകുന്ന വഴി ആയുധപ്പുരയിൽ നിന്നും മൂന്നോ നാലോ ബ്രൌണിങ്ങ് ഹൈ പവർ ഗണ്ണുകളും എടുത്തോളൂ… ഈ ഡെവ്‌ലിൻ എന്ന കഥാ‍പാത്രം ആദ്യം ചെയ്യുന്ന പ്രവൃത്തി വെടിയുതിർക്കലാണ്… പിന്നീടാണ് ചോദിക്കുക നിങ്ങൾക്കെന്താണ് വേണ്ടതെന്ന്…”

    പണി പാളാനും പാളാതിരിക്കാനും സാധ്യതയുണ്ട്...അല്ലേ വിനുവേട്ടാ

    ReplyDelete
  13. ഒന്നും പറയാറായിട്ടില്ല മുരളിഭായ്...

    ReplyDelete
  14. ഇപ്പൊഴാണ് 103 ആം അധ്യായം കണ്ടത്. രണ്ടധ്യായം ഒന്നിച്ച് വായിക്കുന്നു

    ReplyDelete
  15. പണി കിട്ടുമോ

    ReplyDelete
  16. കുഞ്ഞധ്യായം.

    ആ പോലീസുകാർ പണി പറ്റിയ്ക്കുന്ന ലക്ഷണമാ.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...