Wednesday, November 20, 2013

ഈഗിൾ ഹാസ് ലാന്റഡ് – 104



ദേവാലയത്തിൽ നിന്നും പുറത്ത് കടന്ന ആൾട്ട്മാൻ റോഡിലൂടെ താഴോട്ട് നടന്നു. ധാന്യപ്പുരയുടെ അടുത്തേക്കുള്ള വഴി ആരംഭിക്കുന്നയിടത്ത് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഗേറ്റിന് സമീപം അവരുടെ ബെഡ്ഫോർഡ് ട്രക്ക് പാർക്ക് ചെയ്തിരുന്നു. അടുത്ത് തന്നെ കിടന്നിരുന്ന ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ക്ലൂഗലും മറുവശത്ത് ഘടിപ്പിച്ചിരിക്കുന്ന ബ്രൌണിങ്ങ് M2 മെഷീൻ ഗണ്ണിന്റെ നിയന്ത്രണം ഏറ്റെടുത്ത് വെർണർ ബ്രീഗലും ഇരിക്കുന്നുണ്ടായിരുന്നു.

വെർണർ തന്റെ കൈയിലെ ബൈനോക്കുലർ ബീച്ച് മരത്തിന്റെ ചില്ലകളിലിരിക്കുന്ന കാക്കക്കൂട്ടത്തിലേക്ക് തിരിച്ചു.

“ആ കാക്കകൾ കൊള്ളാമല്ലോ ഞാനൊന്ന് അടുത്ത് പോയി നോക്കിയിട്ട് വരാം വരുന്നോ എന്റെയൊപ്പം?” അയാൾ ക്ലൂഗലിനോട് ചോദിച്ചു.

ആ പരിസരത്തെങ്ങും ആരും ഇല്ലാതിരുന്നതുകൊണ്ട് ജർമ്മൻ ഭാഷയിലാണ് വെർണർ സംസാരിച്ചത്. അതേ ഭാഷയിൽ തന്നെ ക്ലൂഗലും മറുപടി പറഞ്ഞു.

“അതെന്തിനാണ് ഇപ്പോൾ അതിന്റെ പിന്നാലെ പോകുന്നത്?”

“വെറുതെ പോയി നോക്കിയിട്ട് വരാം ” വെർണർ പറഞ്ഞു.

വെർണർ ജീപ്പിൽ നിന്നിറങ്ങി സെമിത്തേരിയുടെ കവാടം കടന്ന് മുന്നോട്ട് നടന്നു. മനസ്സില്ലാ മനസോടെ ക്ലൂഗൽ അയാളെ അനുഗമിച്ചു. ദേവാലയത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ആരുടെയോ ശവസംസ്കാരത്തിനായി കുഴിയെടുത്തുകൊണ്ടിരിക്കുകയാണ് ലെയ്ക്കർ ആംസ്ബി. സ്മാരകശിലകൾക്കിടയിലൂടെ തന്റെ നേർക്ക് വന്നുകൊണ്ടിരിക്കുന്ന ആ യുവസൈനികരെ കണ്ട് അയാൾ തന്റെ ജോലി നിർത്തി ചെവിയുടെ മടക്കിൽ തിരുകി വച്ചിരുന്ന പാതി സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു.

“ഹലോ ദേർ” വെർണർ അഭിവാദ്യം ചെയ്തു.

ലെയ്ക്കർ അവരെ സംശയത്തോടെ നോക്കി. “വിദേശികളാണല്ലേ? ഞാൻ വിചാരിച്ചത് നിങ്ങൾ ബ്രിട്ടീഷ് യുവാക്കളാണെന്നായിരുന്നു

“അല്ല ഞങ്ങൾ പോളണ്ട്കാരാണ്... എന്റെ സുഹൃത്തിന് ഇംഗ്ലീഷ് അറിയില്ല അതുകൊണ്ട് വിഷമം തോന്നരുത്വെർണർ പറഞ്ഞു.

ചുണ്ടിലെ സിഗരറ്റ് കുറ്റി കൈയിലെടുത്ത് തിരുപ്പിടിച്ചുകൊണ്ട് തന്റെ ദാരിദ്യം അവർക്ക് മുന്നിൽ പ്രകടമാക്കുന്നത് പോലെ ലെയ്ക്കർ നിന്നു. അത് മനസ്സിലാക്കിയ വെർണർ ഒരു പാക്കറ്റ് പ്ലെയേഴ്സ് അയാളുടെ നേർക്ക് നീട്ടി.

“ഇതിലൊന്ന് എടുത്തോളൂ

“മറ്റൊന്നും വിചാരിക്കരുത്” ലെയ്ക്കറിന്റെ കണ്ണുകൾ തിളങ്ങി.

“അതിനെന്താ ആവശ്യത്തിന് എടുത്തോളൂ

ലെയ്ക്കറിന് പിന്നൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഒരു സിഗരറ്റ് എടുത്ത് ചെവിയുടെ മടക്കിൽ തിരുകി മറ്റൊന്ന് എടുത്ത് തീകൊളുത്തി ചുണ്ടിൽ വച്ചിട്ട് ചോദിച്ചു. “ആട്ടെ, നിങ്ങളുടെ പേരെന്താണ്?”

“വെർണർ  തന്റെ യഥാർത്ഥ നാമം ഉച്ചരിച്ച ആ നിമിഷം തന്നെ തനിക്ക് പറ്റിയ അമളി മനസിലാക്കിയ അയാൾ ഒന്ന് നിർത്തി. പിന്നെ തുടർന്നു. “കുണീക്കി

“അത് ശരി എന്റെ ധാരണ ഈ വെർണർ എന്നത് ജർമ്മൻ‌കാർക്ക് മാത്രമുള്ള പേരാണെന്നായിരുന്നു 1915ൽ ഫ്രാൻസിൽ വച്ച് ഞാനൊരു ജർമ്മൻ തടവുകാരനെ പിടികൂടിയിരുന്നു. അവന്റെ പേരും വെർണർ എന്നായിരുന്നു വെർണർ ഷ്‌മിഡ്‌ട്

“എന്റെ മാതാവ് ഒരു ജർമ്മൻ‌കാരിയായിരുന്നു” വെർണർ തന്റെ കൈയിൽ നിന്നും സംഭവിച്ച അബദ്ധത്തെ ന്യായീകരിക്കാൻ ശ്രമിച്ചു.

“ഓ, അത് നിങ്ങളുടെ കുറ്റമല്ല നമ്മെ ഈ ലോകത്തേക്ക് കൊണ്ടുവരുന്നത് ആരാണെന്ന് നമുക്ക് നിശ്ചയിക്കാൻ കഴിയില്ലല്ലോ” ലെയ്ക്കർ പറഞ്ഞു.

“ഒരു കാര്യം ചോദിക്കട്ടെ?  ആ കാക്കക്കൂട്ടം എത്ര കാലമായി അവ ഇവിടെയുണ്ട്?” വെർണർ ചോദിച്ചു.

ലെയ്ക്കർ ആശ്ചര്യത്തോടെ അയാളെ നോക്കി. പിന്നെ മരച്ചില്ലയിലേക്ക് കണ്ണ് ഓടിച്ചു. “എന്റെ കുട്ടിക്കാലം മുതലേ അവ ഇവിടെയുണ്ട് അതാണ് യാഥാർത്ഥ്യംഎന്താ, നിങ്ങൾക്ക് പക്ഷി നിരീക്ഷണത്തിൽ താൽപ്പര്യമുണ്ടോ?”

“തീർച്ചയായും തികച്ചും അതിശയിപ്പിക്കുന്ന ഒരു ജീവജാലം മനുഷ്യരെപ്പോലെയല്ല വളരെ അപൂർവ്വം മാത്രമേ അവ പരസ്പരം പോരടിക്കാറുള്ളൂ ഈ ലോകത്ത് അവർക്ക് അതിർവരമ്പുകളില്ല ഈ ലോകം മുഴുവനും അവർക്ക് ഗൃഹമാണ്” വെർണർ പറഞ്ഞു.

ഇയാൾക്കെന്താ ഭ്രാന്തുണ്ടോ എന്ന് മട്ടിൽ അയാളെ നോക്കി ലെയ്ക്കർ പൊട്ടിച്ചിരിച്ചു. “ങ്ഹും തുടരൂ ഇക്കാണുന്ന കുറച്ച് കിഴവൻ കാക്കകളുടെ ക്ഷേമം വേറെ ആരന്വേഷിക്കാൻ

“കുറച്ച് കാക്കകളോ? അതാണോ സത്യം സുഹൃത്തേ? നോർഫോക്കിൽ പലയിടത്തും കാണപ്പെടുന്നുണ്ടെങ്കിലും അവ വരുന്നത് എവിടെ നിന്നാണെന്നറിയുമോ? അങ്ങ് ദൂരെ റഷ്യയിൽ നിന്ന് വസന്തത്തിന്റെ അവസാനമാകുന്നതോടെ അവ ദേശാടനം തുടങ്ങുന്നു” വെർണർ പറഞ്ഞു.

“ഓ, പിന്നെ ഒന്നു പോകുന്നുണ്ടോ ഇവിടുന്ന്” ലെയ്ക്കർ പറഞ്ഞു.

“സത്യമാണ് സുഹൃത്തേ ഈ പ്രദേശത്തുള്ള കാക്കകളിൽ പലതും യുദ്ധത്തിന് മുമ്പ് റഷ്യയിൽ ലെനിൻ‌ഗ്രാഡിന് ചുറ്റും പറന്ന് നടന്നിരുന്നവയാണ്...”

“നിങ്ങൾ പറഞ്ഞു വരുന്നത് ഈ മരച്ചില്ലകളിൽ ഇരിക്കുന്ന കിഴവൻ കാക്കകൾ മിക്കതും റഷ്യക്കാരാണെന്നാണോ?” ലെയ്ക്കർ ചോദിച്ചു.

“തീർച്ചയായും

“എന്തോഎനിക്കുറപ്പില്ല

“അതുകൊണ്ട് സ്നേഹിതാ ഇനിയങ്ങോട്ട് അവയോട് വളരെ ബഹുമാനത്തോടെ പെരുമാറുക  ലെനിൻ‌ഗ്രാഡിൽ നിന്നും ഇത്രയും ദൂരം താണ്ടി വരുന്ന അവ തീർച്ചയായും അത് അർഹിക്കുന്നു” വെർണർ പറഞ്ഞു.

“കുണീക്കി. മോക്സാർ  തങ്ങളുടെ ഇപ്പോഴത്തെ പേർ ആരോ ഉറക്കെ വിളിക്കുന്ന ശബ്ദം കേട്ട് പെട്ടെന്ന് അവർ തിരിഞ്ഞ് നോക്കി. സ്റ്റെയ്നറും ഫാദർ വെറേക്കറും ദേവാലയത്തിന്റെ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു.

“നമുക്ക് പോകേണ്ട സമയമായി” സ്റ്റെയ്നർ വിളിച്ചു പറഞ്ഞു.  വെർണറും ക്ലൂഗലും സെമിത്തേരിയിലൂടെ ജീപ്പിനരികിലേക്ക് തിടുക്കത്തിൽ നടന്നു.

സ്റ്റെയ്നറും ഫാദർ വെറേക്കറും ദേവാലയാങ്കണത്തിൽ നിന്നും ഗേറ്റിനടുത്തേക്കുള്ള പാതയിലൂടെ പതുക്കെ നടക്കുവാനാരംഭിച്ചു. പെട്ടെന്നാണ് താഴ്വാരത്ത് നിന്നും ഒരു ജീപ്പ് ഹോൺ മുഴക്കിക്കൊണ്ട്  ഗേറ്റിന് സമീപം വന്ന് നിന്നത്.  WAAF യൂണിഫോം ധരിച്ച പമേല വെറേക്കർ ജീപ്പിൽ നിന്നും ഇറങ്ങി വരുന്നത് കണ്ട വെർണറും ക്ലൂഗലും ആരാധനയോടെ അവളെ നോക്കി നിന്നു. എന്നാൽ മറുവശത്ത് നിന്നും ഇറങ്ങി വന്ന സൈനിക വേഷം ധരിച്ച ഹാരി കെയ്നെ കണ്ടതോടെ അവർ ഇരുവരും തങ്ങളുടെ നോട്ടം പിൻ‌വലിച്ച് ഒന്നുമറിയാത്ത മട്ടിൽ നിവർന്ന് നിന്നു.    

സ്റ്റെയ്നറും വെറേക്കറും ഗേറ്റിനരികിൽ എത്തിയതും പമേല ഓടി വന്ന് തന്റെ സഹോദരന്റെ കവിളിൽ ചുംബിച്ചു.

“കുറച്ച് വൈകിപ്പോയി നോർഫോക്കിന്റെ കാണാത്ത കുറേ ഭാഗങ്ങൾ കൂടി കാണുവാൻ ഹാരി ആഗ്രഹം പ്രകടിപ്പിച്ചു” അവൾ പറഞ്ഞു.

“അപ്പോൾ അദ്ദേഹത്തെയും കൊണ്ട് നീ കാര്യമായി ഒന്ന് ചുറ്റിക്കറങ്ങി…?  വെറേക്കർ വാത്സല്യത്തോടെ അവളോട് ചോദിച്ചു.

“ഒരു വിധം ഇവളെ ഞാൻ ഇവിടെ എത്തിച്ചു എന്ന് പറഞ്ഞാൽ മതി ഫാദർ” ഹാരി കെയ്ൻ പുഞ്ചിരിച്ചു.

“ശരി ശരി...” വെറേക്കർ പറഞ്ഞു. “പിന്നെ പോളിഷ് ഇൻഡിപെൻഡന്റ് പാരച്യൂട്ട് സ്ക്വാഡ്രണിലെ കേണൽ കാർട്ടറെ പരിചയപ്പെടുത്തട്ടെ ഇദ്ദേഹവും സംഘവും നമ്മുടെ ഗ്രാമത്തിൽ സൈനിക പരിശീലനത്തിനായി എത്തിയിരിക്കുകയാണ് ഓൾഡ് മെഡോവിലെ ധാന്യപ്പുര ഇവർ തൽക്കാലം ഉപയോഗിക്കുന്നതായിരിക്കും പിന്നെ, കേണൽ, ഇത് എന്റെ സഹോദരി പമേല ഇത് മേജർ ഹാരി കെയ്ൻ

“ഫ്രം ട്വെന്റി ഫസ്റ്റ് സ്പെഷലിസ്റ്റ് റെയ്ഡിങ്ങ് ഫോഴ്സ്” ഹാരി കെയ്ൻ സ്റ്റെയ്നർക്ക് ഹസ്തദാനം നൽകി. “മെൽറ്റ്‌ഹാം ഹൌസിലാണ് ഞങ്ങളുടെ താവളംവരുന്ന വഴിയിൽ നിങ്ങളുടെ സഹപ്രവർത്തകരെ ഞാൻ ശ്രദ്ധിച്ചിരുന്നു നിങ്ങൾ പാരാട്രൂപ്പ് ജമ്പേഴ്സ് ശരിക്കും ഒരു സംഭവം തന്നെ ആരാധന മൂത്ത് പെൺകുട്ടികൾ പിന്നാലെ തന്നെയുണ്ടാവും” ഹാരി കെയ്ൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അത് പലപ്പോഴും സംഭവിച്ചിട്ടുള്ളതാണ്” സ്റ്റെയ്നർ മന്ദഹസിച്ചു.

“പോളണ്ട്‌കാർ അല്ലേ? ഞങ്ങളുടെ കൂട്ടത്തിലും ഒന്നോ രണ്ടോ പേരുണ്ട് ഉദാഹരണത്തിന് കുർക്കോവ്സ്കി ചിക്കാഗോയിൽ നിന്നാണ് ജനിച്ചതും വളർന്നതും അമേരിക്കയിൽ തന്നെ എന്നിട്ടും അയാൾക്ക് പോളിഷ് ഭാഷ ഇംഗ്ലീഷ് പോലെ നന്നായി കൈകാര്യം ചെയ്യാനറിയാം  ഫണ്ണി പീപ്പിൾ മേ ബീ വീ കാൻ ഹാവ് സം സോർട്ട് ഓഫ് ഗെറ്റ് റ്റുഗെതർ” ഹാരി കെയ്ൻ പറഞ്ഞു.

“ഓ, അതിനൊന്നും സമയമുണ്ടാകുമെന്ന് തോന്നുന്നില്ലഒരു പ്രത്യേക ദൌത്യത്തിലാണ് ഞങ്ങൾ ഉച്ചയ്ക്കും വൈകുന്നേരവും പരിശീലനം പിന്നെ എന്റെ കീഴിൽ തന്നെയുള്ള മറ്റു യൂണിറ്റുകളുമായി സന്ധിക്കുന്നതിന് ഇവിടെ നിന്നും നീങ്ങിയേ മതിയാവൂ ഒരു സൈനികനായ നിങ്ങൾക്കറിയാമല്ലോ അതിന്റെ തിരക്കും ബുദ്ധിമുട്ടുകളും  സ്റ്റെയ്നർ പറഞ്ഞു.

“തീർച്ചയായും എന്റെ അവസ്ഥയും നിങ്ങളുടേത് പോലെ തന്നെ” ഹാരി വാച്ചിലേക്ക് നോക്കി. “ഇരുപത് മിനിട്ടിനകം മെൽറ്റ്‌ഹാം ഹൌസിൽ എത്തിയില്ലെങ്കിൽ കേണൽ എന്റെ കഥ കഴിച്ചിരിക്കും

“എനി വേ, നൈസ് റ്റു ഹാവ് മെറ്റ് യൂ , മിസ്സ് വെറേക്കർ ആന്റ് ഫാദർ...” പ്രസന്നവദനനായി യാത്ര പറഞ്ഞിട്ട് സ്റ്റെയ്നർ ജീപ്പിനുള്ളിൽ കയറി. ഹാന്റ് ബ്രേക്ക് റിലീസ് ചെയ്ത ക്ലൂഗൽ വണ്ടി മുന്നോട്ടെടുത്തു.

“ക്ലൂഗൽ ഇവിടുത്തെ റോഡുകളിൽ ഇടത് വശം ചേർന്നാണ് വാഹനം ഓടിക്കേണ്ടതെന്ന കാര്യം മറക്കണ്ട...”  സ്റ്റെയ്നർ ഓർമ്മിപ്പിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

36 comments:

  1. ശത്രുക്കളാണെന്ന് അറിഞ്ഞിട്ടും സ്റ്റെയ്നറും സംഘവും മാന്യതയോടെ സൌഹൃദം നില നിർത്തുന്നു...

    പക്ഷികൾ... അവയ്ക്ക് ഈ ലോകത്തിൽ അതിർ വരമ്പുകളില്ല... മനുഷ്യരെപ്പോലെ പോരടിക്കുന്നില്ല... ഹിഗ്ഗിൻസ് എന്ന മനുഷ്യസ്നേഹിയുടെ മുഖം ഒരിക്കൽക്കൂടി വ്യക്തമാകുന്നു...

    ReplyDelete
  2. വിനുവേട്ടാ കുറെ നാളായി മൊബൈലിൽ ആയിരുന്നു വായന അതാ അഭിപ്രായം ഒന്നും പങ്കു വെക്കാൻ പറ്റാതെ പോയത്. വെക്കേഷൻ കഴിഞ്ഞോ? തിരിച്ചു എത്തിയോ?

    ReplyDelete
    Replies
    1. തിരിച്ചെത്തി പ്രകാശ്... ഇനി എല്ലാ ആഴ്ച്ചയിലും മുടങ്ങാതെ പോസ്റ്റ് ചെയ്യാൻ പറ്റും...

      Delete
  3. ലണ്ടനില്‍ കാക്ക റഷ്യയില്‍ നിന്നും വന്നു.. കേരളത്തിലെ കാക്കകള്‍ എവിടെനിന്നും വന്നു..? ഇനി ആഫ്രിക്കയില്‍ നിന്നാണോ?

    എന്തായാലും ശത്രുക്കള്‍ എല്ലാം ഒന്നിച്ചു കൂടി യുദ്ധം തുടങ്ങട്ടെ..
    ചാര്‍ലിച്ചയോ ആ പാഞ്ചജന്യം ഒന്ന് മുഴക്കിക്കെ..

    ReplyDelete
    Replies
    1. കേരളത്തിലെ കാക്കകൽ ലംബാനരയിൽ നിന്നു തന്നെ വന്നത്.. യാതൊരു സംശയവുമില്ല ശ്രീജിത്ത്... :)

      Delete
  4. ഹിഗ്ഗിന്‍സ് ഈഗിളില്‍ പക്ഷി സ്നേഹം പ്രകടിപ്പിയ്ക്കുന്നത് നമ്മുടെ ബ്രീഗലില്‍ക്കൂടി ആണെന്നേ ഉള്ളൂ അല്ലേ? പണ്ട് ചെളിയില്‍ കിടന്ന് പക്ഷികളുടെ കഥ പറഞ്ഞയാളല്ലേ വെര്‍ണര്‍ ബ്രീഗല്‍?

    സ്റ്റെയ്‌നറും ഹാരിയും ശത്രു പക്ഷത്താണെന്നതാണ് കഷ്ടം. സ്റ്റേയ്‌നറുടെ കൂടെ നില്‍ക്കാതിരിയ്ക്കാനുമാവില്ല, ഹാരിയെ തള്ളിക്കളയാനും പറ്റുന്നില്ല :(

    ReplyDelete
    Replies
    1. ചെളിയിൽ നിന്ന് പക്ഷികളുടെ കഥ പറഞ്ഞത് വെർണർ ബ്രീഗൽ അല്ലായിരുന്നു ശ്രീ... അത് നമ്മുടെ ലെയ്ക്കർ ആംസ്ബി ആയിരുന്നു... ഓർമ്മയില്ലേ ലെയ്ക്കർ ആംസ്ബി മഴയത്ത് കുഴി വെട്ടിക്കൊണ്ടിരിക്കുമ്പോൾ ഈ കാക്കകൾ അങ്ങ് റഷ്യയിൽ നിന്നാണ് വരുന്നതെന്ന് വെർണർ പണ്ട് തന്നോട് പറഞ്ഞുവെന്ന് കഥാകൃത്തിനോട് സൂചിപ്പിക്കുന്നത്...? ആ വെർണർ തന്നെ ഈ വെർണർ...

      സ്റ്റോം വാണിങ്ങിലെ പോൾ ഗെറിക്കിനെയും ഹാരി ജാഗോയെയും തള്ളിക്കളയാൻ പറ്റാത്തത് പോലെ അല്ലേ ഇവിടെ സ്റ്റെയ്നറും ഹാരി കെയ്നും?

      Delete
    2. പക്ഷി പ്രേമി വെര്‍ണര്‍ തന്നെ ആയിരുന്നല്ലോ :)

      പരസ്പര ബഹുമാനം പ്രകടിപ്പിയ്ക്കുന്ന എതിരാളികളെ കാണുന്നതും ഒരു സുഖം അല്ലേ?

      Delete
  5. ഉം.. നടക്കട്ടെ.. കാര്യങ്ങള്‍. ഞാന്‍ വിട്ടു പോയ ഭാഗമൊക്കെ വായിച്ചിരുന്നു..അവിടെവിടെയായി.. ആകെ മൊത്തം ഒന്നും കൂടി വായിച്ച് മിടുക്കത്തിയായി വരാം.. ഈ കഷ്ണവും മുറിയുമായി വായിച്ചിട്ട് ശരിയായില്ല... ഇപ്പോ ശരിയാക്കിയേക്കാം..

    ReplyDelete
    Replies
    1. അല്ല, കുറേ നാളുകളായി ഈ വഴിയൊന്നും കാണാനേ ഉണ്ടായിരുന്നില്ലല്ലോ...

      Delete
  6. ഞാന്‍ അങ്ങനെ വായിച്ചു തീര്‍ത്ത് ഒരു ബെസ്റ്റ് വായനക്കാരിയായി വന്നു വിനുവേട്ടാ. ഇനി അടുത്ത ലക്കം വരട്ടെ...

    ReplyDelete
    Replies
    1. അവസാന ഒപ്പമെത്തിയല്ലോ... നന്നായി...

      Delete
  7. ഇത്രമാന്യമായ പെരുമാറ്റമൊക്കെ കാണുമ്പോൾ ഇവർ യുദ്ധത്തിനല്ല, ഏതോ കലാപരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പുകളാണ് ചെയ്യുന്നതെന്ന് തോന്നും..

    യുദ്ധം തുലയട്ടെ.. സൌഹൃദം തുടരട്ടെ.. പക്ഷികളുടേത് പോലെ, അതിർവരമ്പുകളില്ലാതെ ഈ ലോകത്ത് പരസ്പരം പോരടിക്കാതെ മനുഷ്യസ്നേഹം എന്നെന്നും നിലനിൽക്കട്ടെ..!!

    ReplyDelete
    Replies
    1. മനുഷ്യന്‍ മനുഷ്യനെ മാത്രം സ്നേഹിച്ചാല്‍ മതിയോ ഇവിടെ..?

      Delete
    2. യുദ്ധത്തിനുള്ള പുറപ്പാടൊന്നുമല്ലോ ജിം... പ്രധാനമന്ത്രിയെ കിഡ്നാപ്പ് ചെയ്യാനല്ലേ വന്നിരിക്കുന്നത്...

      ശ്രീജിത്ത്... നമ്മെ ഉപദ്രവിക്കാത്ത സർവ്വ ചരാചരങ്ങളെയും സ്നേഹിക്കാം...

      Delete
  8. അല്ല... നമ്മുടെ ചാർളി എവിടെ? അതുപോലെ തന്നെ പതിവ് വായനക്കാരായ അജിത്‌ഭായ്, വി.കെ, ബിലാത്തി, സുകന്യാജി, എന്റെ ലോകം തുടങ്ങിയവരും...

    ReplyDelete
    Replies
    1. ലെവന്റെ ഒരു സ്മൈലി ല്ലേ..
      നിനക്കൊക്കെ വേണ്ടി ഉറക്കമൊഴിച്ചിരുന്നു കഷ്ടപ്പെട്ട് പോസ്റ്റി..
      മിണ്ടാതെ വന്നും വായിച്ചിട്ട് പോണത് കണ്ടില്ലെന്നാണോ?
      എന്നിട്ടോ.. ആളെവിടെന്ന് ചോദിച്ചപ്പോ ഒരു സ്മൈലി....
      നീയൊന്നും.... ( അയ്യോ എന്റെ വിനുവേട്ടാ ശപിക്കല്ലേ..
      ഇത്തിരി ഒത്തിരി തിരക്കില്‍ പെട്ടു പോയതാണേ.. മുടങ്ങാതെ വന്നോളാമേ..)

      Delete
    2. എത്ര തിരക്കാണെങ്കിലും എല്ലാവരെയും ഈ തറവാടിന്റെ മുറ്റത്ത് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല... അതുകൊണ്ടാ...

      Delete
  9. എന്തായാലും ശത്രുക്കള്‍ എല്ലാം ഒന്നിച്ചു കൂടി യുദ്ധം തുടങ്ങട്ടെ..

    ReplyDelete
    Replies
    1. കുറേ നാളുകൾക്ക് ശേഷം വായന പുനഃരാരംഭിച്ചുവല്ലേ? സന്തോഷം...

      Delete
  10. ആ മാന്യത നമ്മളും കണ്ടുപഠിക്കേണ്ടതുതന്നെ. സെഞ്ച്വറി കഴിഞ്ഞതില്പിന്നെ
    അദ്ധ്യായങ്ങള്‍ മെല്ലെ നീങ്ങിയത് എന്റെ ഭാഗ്യം. ഓടിയെത്താന്‍ കഴിയുന്നുണ്ട്.
    ഓരോ അധ്യായത്തിലും എന്നെ അന്വേഷിക്കുന്നത് കാണുമ്പോള്‍ സന്തോഷവും ഒപ്പം
    എനിക്ക് എന്നോടുതന്നെ ദേഷ്യവും തോന്നുന്നു. തിരക്കൊഴിഞ്ഞിട്ട് ഒരു നേരവുമില്ലന്നെ.

    ReplyDelete
  11. കാക്കകൾ വല്ലാത്ത ഒച്ച ഉണ്ടാക്കിയിട്ടുണ്ടാവും ചെവിയുടെ ഇടയില സിഗരെട്ടു വച്ച് ആ ചങ്ങാതി കൊള്ളാല്ലോ വിനുവേട്ട

    ReplyDelete
    Replies
    1. ആ ചങ്ങാതിയല്ലേ അവിടുത്തെ ആസ്ഥാന കുഴിവെട്ടുകാരൻ...

      Delete
  12. ശത്രുവിനെ പോലും മിത്രങ്ങളായി കാണുന്നവർ.....

    ഇതാണ് പറയുന്നത് ഇവരെ കണ്ടൊക്കെ നമ്മൾ കൊതിക്കണം..

    അപ്പോൾ ഭാരതയാനം കഴിഞ്ഞ് തിരിച്ചെത്തി അല്ലേ വിനുവേട്ടാ‍ാ‍ാ

    ReplyDelete
    Replies
    1. അതേ മുരളിഭായ്... ഭാരതായനം കഴിഞ്ഞു... ഇനി ഒരു വർഷം ഇവിടെത്തന്നെ...

      Delete
  13. ഇത്തവണ വരാന്‍ അല്പം വൈകി. ഞാന്‍ ആദ്യം അദ്ധ്യായം വായിച്ചു. പിന്നെ കമന്റുകള്‍ വായിച്ചു. “പതിവ് വായനക്കാരായ അജിത്‌ഭായ്, “ എന്ന് കണ്ടപ്പോഴാ സമാധാനമായത്. വന്നില്ലെങ്കിലും അന്വേഷിക്കാന്‍ ഒരാള്‍ ഉണ്ട്...!!

    ReplyDelete
    Replies
    1. തീർച്ചയായും അജിത്‌ഭായ്... അജിത്‌ഭായ് ഇല്ലാതെ ഞങ്ങൾക്ക് എന്ത് ആഘോഷം... ഇങ്ങനെ വിരലിൽ എണ്ണാവുന്ന കുറച്ചുപേരല്ലേ ഈ യജ്ഞത്തിൽ എനിക്ക് ഊർജ്ജം പകരുന്നത്... വളരെ സന്തോഷം അജിത്‌ഭായ്...

      Delete
  14. നമ്മുടെ നാട്ടിലും പാതി വലിച്ചു കഴിഞ്ഞ ബീഡി ചെവിക്കിടയിൽ തിരുകിവെക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. സായിപ്പായിട്ടെന്താ. ദരിദ്രൻ ദരിദ്രൻതന്നെ.

    ReplyDelete
    Replies
    1. കേരളേട്ടൻ അപ്പോൾ ഇത് വായിക്കുന്നുണ്ടല്ലേ?

      Delete
  15. ദേ ഞാനും അജിത്തു ചേട്ടനും
    മാറി നില്ക്കുക ആയിരുന്നു തിരക്കുന്നുണ്ടോ
    എന്നറിയാൻ..തിരക്കിയപ്പോഴേ ഓടി എത്തിയത്
    കണ്ടോ ..:)

    അല്പം താമസിച്ചു പോയി ..ഈ ലക്കത്തിൽ
    കാക്കകൾ ആണോ താരം ??

    ReplyDelete
    Replies
    1. സമാധാനമായി വിൻസന്റ് മാഷേ...

      Delete
  16. ശത്രുക്കളുമായി ,………………

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...