Wednesday, November 27, 2013

ഈഗിൾ ഹാസ് ലാന്റഡ് – 105




ധാന്യപ്പുരയുടെ ചുവരുകൾ ഏതാണ്ട് മുന്ന് അടിയോളം കനമുള്ളതായിരുന്നു. മദ്ധ്യകാലഘട്ടത്തിൽ എസ്റ്റേറ്റ് ബംഗ്ലാവുകളോട് ചേർന്നുള്ള പല നിർമ്മിതികളും ഇത്തരത്തിൽ ഉള്ളതായിരുന്നു. വൈക്കോലിന്റെയും എലികളുടെയും ഗന്ധം അതിനുള്ളിൽ എമ്പാടും തങ്ങി നിൽപ്പുണ്ട്. ഉപയോഗശൂന്യമായ ഒരു ഉന്തുവണ്ടി മൂലയിൽ വിശ്രമിക്കുന്നു. അത്ര ചെറുതല്ലാത്ത ഒരു മച്ചിൻപുറം. അതിന് മുകളിൽ ചില്ല് ഇല്ലാത്ത വൃത്താകൃതിയിലുള്ള ജാലകത്തിലൂടെ സൂര്യപ്രകാശം ഉള്ളിലേക്കെത്തി നോക്കുന്നു.

ബെഡ്ഫോഡ് ട്രക്ക് വെളിയിൽ പാർക്ക് ചെയ്ത് ഒരാളെ കാവൽ നിർത്തിയിട്ട് അവർ ജീപ്പ് ധാന്യപ്പുരയുടെ ഉള്ളിലേക്ക് ഓടിച്ചു കയറ്റി. ജീപ്പിനുള്ളിൽ നിന്നുകൊണ്ട് സ്റ്റെയ്നർ ആ ചെറുസംഘത്തെ അഭിസംബോധന ചെയ്യുവാനാരംഭിച്ചു.

“ഇതുവരെ എല്ലാം ഭംഗിയായിത്തന്നെ പോകുന്നു കാഴ്ച്ചക്കാരുടെ മുന്നിൽ ഇനിയുള്ള നമ്മുടെ നീക്കങ്ങൾ തികച്ചും സ്വാഭാവികമായിട്ടായിരിക്കണം ആദ്യം തന്നെ നമ്മുടെ ഫീൽഡ് സ്റ്റവ്സ് പുറത്തെടുത്ത് ഭക്ഷണം തയ്യാറാക്കുക” സ്റ്റെയ്നർ വാച്ചിൽ നോക്കി. “ഏതാണ്ട് മൂന്ന് മണിയോടെ ആ ജോലി പൂർത്തിയാകണം അതിന് ശേഷം അൽപ്പം ഫീൽഡ് ട്രെയ്‌നിങ്ങ് നമ്മുടെ പരിശീലന പരിപാടികൾ എന്താണെന്നറിയുവാൻ ഗ്രാമീണർക്ക് തീർച്ചയായും താല്പര്യം കാണും അതുകൊണ്ട് അവരെ നമ്മുടെ ട്രെയ്നിങ്ങ് കാണുവാൻ അനുവദിക്കുക വയലിലും അരുവിയുടെ തീരത്തും പിന്നെ ജനവാസകേന്ദ്രങ്ങളിലെ തെരുവുകളിലും ബേസിക്ക് എക്സർസൈസുകൾ മതി ഒരു കാര്യം ജർമ്മൻ ഭാഷ സംസാരിക്കാതിരിക്കുവാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കണംവളരെ പതിഞ്ഞ സ്വരത്തിൽ മതി ആശയവിനിമയം ഫീൽഡ് എക്സർസൈസിന്റെ സമയത്ത് കഴിയുന്നതും ആംഗ്യഭാഷ മതി കമാൻഡിങ്ങ് ഓർഡറുകൾ ഇംഗ്ലീഷിൽ മാത്രമായിരിക്കണം പിന്നെ ഫീൽഡ് ടെലിഫോണുകൾ എമർജൻസി ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ കേട്ടല്ലോ എമർജൻസി ആവശ്യത്തിന് മാത്രം അത്യാവശ്യം കോൾ സൈനുകൾ ലെഫ്റ്റനന്റ് ന്യുമാൻ സെക്ഷൻ ലീഡേഴ്സിന് വിവരിച്ചു തരുന്നതായിരിക്കും

“ഗ്രാമീണർ ഞങ്ങളോട് സംസാരിക്കുവാൻ തുനിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്?” ബ്രാൻഡ്‌റ്റ് ചോദിച്ചു.

“അവർ ചോദിക്കുന്നത് മനസ്സിലാകാത്തത് പോലെ നടിക്കുക നിങ്ങൾക്ക് ഇംഗ്ലീഷ് നന്നായി അറിയാമെങ്കിൽക്കൂടി അവരുമായി ഇടപഴകി പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നതിലും ഭേദമായിരിക്കും അത്

സ്റ്റെയ്നർ റിട്ടർ ന്യുമാന്റെ നേർക്ക് തിരിഞ്ഞു. “ഫീൽഡ് ട്രെയ്‌നിങ്ങിന്റെ ചുമതല ഞാൻ നിങ്ങൾക്ക് വിട്ടു തരുന്നു ചുരുങ്ങിയത് ഓരോ ഗ്രൂപ്പിലും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന ഒരാളെങ്കിലും  ഉണ്ടായിരിക്കണം അത് അറേഞ്ച് ചെയ്യാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാൻ വഴിയില്ല

അദ്ദേഹം സംഘാംഗങ്ങൾക്ക് നേർക്ക് വീണ്ടും തിരിഞ്ഞു. “ആറ് ആറരയോടെ ഇരുട്ട് വീഴും ഇവിടെ അത് വരെ നാട്ടുകാരുടെ മുന്നിൽ തിരക്ക് അഭിനയിക്കാൻ മറക്കേണ്ട ഓർമ്മയിരിക്കട്ടെ

ജീപ്പിൽ നിന്ന് ചാടിയിറങ്ങി അദ്ദേഹം ഗേറ്റിനരികിൽ ചെന്ന് അതിൽ ചാരി താഴ്വാരത്തിലേക്ക് നോക്കി നിന്നു. അപ്പോഴാണ് കുന്നിൻ ചരിവിലെ റോഡിലൂടെ സൈക്കിൾ ചവിട്ടി വരുന്ന ജോവന്ന ഗ്രേയെ അദ്ദേഹം കണ്ടത്. ഹാന്റിൽ ബാറിൽ ഘടിപ്പിച്ചിരിക്കുന്ന ബാസ്കറ്റിൽ നിറയെ പൂക്കുലകൾ നിറച്ചിരിക്കുന്നു. സൈക്കിളിന് തൊട്ട് പിന്നിലായി അവരെ അനുഗമിക്കുന്ന വളർത്തുനായ പാച്ച്.

“ഗുഡ് ആഫ്റ്റർ നൂൺ മാഡം” സ്റ്റെയ്നർ സല്യൂട്ട് ചെയ്തു.

താഴെ ഇറങ്ങി സൈക്കിൾ ഉരുട്ടിക്കൊണ്ട് ജോവന്ന അദ്ദേഹത്തിനരികിലേക്ക് വന്നു. “കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു?”

“ഇതുവരെ കുഴപ്പമൊന്നുമില്ല” സ്റ്റെയ്നർ പറഞ്ഞു.

ഹസ്തദാനം നൽകുവാനായി അവർ കൈകൾ നീട്ടി. ദൂരെ നിന്ന് കാണുന്നവർക്ക് അത് തികച്ചും സ്വാഭാവികമായ ഒരു പരിചയപ്പെടൽ മാത്രമായേ തോന്നുമായിരുന്നുള്ളൂ.

“ഫാദർ വെറേക്കർ എങ്ങനെയുണ്ട്?” അവർ ചോദിച്ചു.

“പറയത്തക്ക സഹായമൊന്നും ഉണ്ടായില്ല ഡെവ്‌ലിൻ പറഞ്ഞത് ശരിയായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഞങ്ങളുടെ സാന്നിദ്ധ്യം എന്നാണ് അദ്ദേഹം വിചാരിച്ചിരിക്കുന്നതെന്ന് തോന്നുന്നു 

“അടുത്ത നീക്കം എന്താണ്?”

“തൽക്കാലം ഞങ്ങൾ നാട്ടിൻപുറത്ത് സൈനിക പരിശീലനത്തിൽ ഏർപ്പെടാൻ പോകുകയാണ് വൈകുന്നേരം ആറരയോടെ ഡെവ്‌ലിൻ നിങ്ങളെ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു

“ഗുഡ്” അവർ അദ്ദേഹത്തിന് ഹസ്തദാനം നൽകുവാനായി വീണ്ടും കൈ നീട്ടി. “അപ്പോൾ ശരി നമുക്ക് പിന്നെ കാണാം

സല്യൂട്ട് നൽകി സ്റ്റെയ്നർ ധാന്യപ്പുരയുടെ നേർക്ക് നടന്നു. ജോവന്ന വീണ്ടും സൈക്കിളിൽ കയറി കുന്നിൻ‌മുകളിലെ ദേവാലയത്തിലേക്കുള്ള യാത്ര തുടർന്നു. ഫാദർ വെറേക്കർ അവരെ കാത്ത് പോർച്ചിൽ നിൽക്കുന്നുണ്ടായിരുന്നു. സൈക്കിൾ ചുമരിൽ ചാരി വച്ചിട്ട് ബാസ്കറ്റിലെ പൂക്കളുമെടുത്ത് ജോവന്ന അദ്ദേഹത്തിനരികിലേക്ക് നടന്നു.

“നല്ല ഭംഗിയുള്ള പൂക്കൾ എവിടെ നിന്ന് സംഘടിപ്പിക്കുന്നു ഇതെല്ലാം?” അദ്ദേഹം ചോദിച്ചു.

“ഹോൾട്ടിലുള്ള ഒരു സ്നേഹിതയുടെ തോട്ടത്തിൽ നിന്നും ഗ്രീൻ ഹൌസിൽ വളർത്തുന്നതാണ്

“അതൊക്കെ പോട്ടെ സർ ഹെൻ‌ട്രിയെ കണ്ടിരുന്നോ? അദ്ദേഹം യാത്ര തിരിക്കുന്നതിന് മുമ്പ്?”

“കണ്ടിരുന്നു പോകുന്ന വഴിയിൽ അദ്ദേഹം കോട്ടേജിൽ വന്നിരുന്നു ഫുൾ യൂണിഫോമിലായിരുന്നു ഒന്ന് കാണേണ്ടത് തന്നെയായിരുന്നു” ജോവന്ന പറഞ്ഞു.

“അതേ രാത്രി വൈകുന്നതിന് മുമ്പ് തന്നെ അദ്ദേഹം പ്രധാനമന്ത്രിയോടൊപ്പം തിരികെയെത്തും...” വെറേക്കർ പറഞ്ഞു. “അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇതുപോലൊരു വാക്യം എഴുതിച്ചേർക്കാൻ പോകുന്നു സ്റ്റഡ്ലി ഗ്രേഞ്ചിൽ കഴിച്ചുകൂട്ടിയ മനോഹരമായ ഒരു രാത്രി ചരിത്രത്തിന്റെ ചെറിയൊരു ഭാഗമാകാൻ പോകുന്ന കാര്യം പാവം ഗ്രാമീണർ അറിയുന്നു പോലുമില്ല

“അത്തരത്തിൽ നോക്കുകയാണെങ്കിൽ താങ്കൾ പറയുന്നത് ശരിയാണെന്ന് തോന്നുന്നു” ജോവന്ന മനോഹരമായി മന്ദഹസിച്ചു. “നമുക്ക് ഈ പൂക്കൾ അൾത്താരയിൽ അലങ്കരിച്ചാലോ ഫാദർ?”

വാതിൽ തുറന്ന് അദ്ദേഹം അവരെ ഉള്ളിലേക്ക് ആനയിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

57 comments:

  1. വളരെ ബുദ്ധിപരമായ നീക്കങ്ങൾ... എന്നിട്ടും...

    ReplyDelete
    Replies
    1. എന്നിട്ടും എന്താ വിനുവേട്ടാ..

      എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ..-ന്നാണോ..?

      Delete
    2. അതെ... തീർച്ചയായും... :)

      Delete
    3. ഹഹ.. ബുദ്ധിപരമായി വിനുവേട്ടൻ പോസ്റ്റിട്ടു, എന്നിട്ടും ചാർളിച്ചൻ കമന്റ് ചെയ്തില്ല.. ;)

      Delete
    4. ഉവ്വ ഉവ്വേ...ദിതൊന്നും നുമ്മക്കുള്ളതല്ലേ..

      Delete
    5. ഉണ്ടാപ്രി അങ്ങനെയൊന്നും കമന്റിടില്ല... പക്ഷേ, ഇട്ടു തുടങ്ങിയാൽ... പിന്നെ പിടിച്ചാൽ കിട്ടില്ല... :)

      Delete
    6. എന്താണേലും വേണ്ടീല്ല ഹാഫ് സെഞ്ചുറീയുടെ നിറവില്‍

      Delete
    7. ഹോ, ഈ ഉണ്ടാപ്രിച്ചായന്റെ ഒരു ശുഷ്കാന്തി !!

      Delete
  2. നോക്കാം , എല്ലാം എത്രത്തോളം ഭംഗിയായി കലാശിക്കുന്നുവെന്ന്...

    ReplyDelete
    Replies
    1. പ്രതീക്ഷകളാണല്ലോ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നത്...

      Delete
  3. ഞാന്‍ ...ഞാന്‍... ആദ്യം..

    ReplyDelete
    Replies
    1. ശ്ശോ..
      ആവേശം കൊണ്ടിനെക്കിരിക്കാന്‍ മേലേ
      ഞാനിപ്പോ മാനത്ത് വലിഞ്ഞു കേറും - എന്ന അവസ്ഥയിലായോ..

      അറിയാതെ തേങ്ങ വീണു കിട്ടുന്നോര്‍ക്കാവേശം..
      കൊതുകു കടീം കോണ്ട് തെങ്ങിന്‍ ചോട്ടില്‍ കാത്തിരുന്ന് കട്ടെടുത്ത തേങ്ങാ അടിച്ചിരുന്ന ഒരു കാലം ഓര്‍ത്തു പോകുന്നു.
      നുമ്മടെ അജിത്ത് മുതലാളി തെങ്ങിന്‍തോപ്പ് വിറ്റോ..?
      ഈയ്യിടെ ആയി വല്ലാത്ത നോട്ടക്കുറവ്

      Delete
    2. തേങ്ങ അടിക്കാൻ വരുന്നവരെ നിരാശപ്പെടുത്തരുത് കേട്ടോ ചാർളി... ആർക്കും വരാം... തേങ്ങയടിക്കാം... :)

      Delete
    3. പാവം അജിത് മൊയലാളി.. തോട്ടം പാട്ടത്തിന് കൊടുത്തെന്നാ തോന്നുന്നത്..

      Delete
    4. അച്ചോടാ, പശുകുട്ടി പിണങ്ങുമോ ആവോ..
      സത്യത്തില്‍ അജിത്തേട്ടനൊരു പ്രോല്‍സാഹം ആയിക്കോട്ടെന്ന് വിചാരിച്ചതാ..
      എന്റെ പശുവേട്ടത്തീ പിണങ്ങല്ലേ..

      Delete
  4. echmu enne first comment idaan sammathikkille?

    ReplyDelete
    Replies
    1. അടുത്ത തവണ നോക്കാം..( മല്‍സരത്തിനു ഞാനും കൂടാം കേട്ടോ )

      Delete
    2. വിൻസന്റ് മാഷും കൈയിൽ ഏണിയും തളപ്പുമായി നടക്കുന്നുണ്ടായിരുന്നുവല്ലേ? :)

      Delete
    3. ദദൊക്കെ പണ്ടല്ലേ.. ഇപ്പോ യന്ത്രമല്ലേ വിനുവേട്ടാ

      Delete
    4. എന്ത് യന്ത്രമുണ്ടായിട്ടും കാര്യമില്ല ഉണ്ടാപ്രീ... ഒരാളെയും കിട്ടാനില്ല... ഉണങ്ങി താഴെ വീഴുന്ന തേങ്ങ പെറുക്കിയെടുക്കുക മാത്രമേ ഇപ്പോൾ വഴിയുള്ളൂ....

      Delete
    5. ഐസക് ചേട്ടൻ ഭൂഗുരുത്വാകർഷണ ബലം കണ്ടുപിടിച്ചത് എത്ര നന്നായി.. അല്ലായിരുന്നെങ്കിൽ തേങ്ങയൊക്കെ താഴെ വീഴുമായിരുന്നോ??

      Delete
    6. ഹൊ! ജിമ്മിച്ചന്റെ ചിന്ത പോകുന്ന ഒരു പോക്കേയ്!!!

      Delete
  5. പട്ടാളക്കാര് എന്ത് detail ആയി ചിന്തിക്കുന്നു എന്ത് ചെറിയ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നു അത് എന്ത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    ReplyDelete
    Replies
    1. എന്തെല്ലാം കാര്യങ്ങൾ ചിന്തിച്ചാലാണ് ബൈജു ഒരു ദൌത്യം വിജയിപ്പിക്കാൻ കഴിയുക... അത്ര എളുപ്പമല്ല അത്...

      Delete
  6. 100% ബുദ്ധിപരമായ നീക്കങ്ങളൊന്നുമില്ല. എവിടെയും കാണും ഒരു വീക്ക് ലിങ്ക്! നോക്കട്ടെ എന്താകുമെന്ന്.

    ReplyDelete
    Replies
    1. ഓ ലതാണോ ഈ വിക്കി ലീക്ക്സ് എന്നു പറയുന്നേ..

      Delete
    2. അദന്നെ ഉണ്ടാപ്രീ... :)

      Delete
  7. ബാകി കൂടി വരട്ടെ.

    ReplyDelete
  8. എന്തായാലും ഡെവ്‌ലിൻ വരുന്നുണ്ടല്ലൊ... അതാണ് ഒരു ആശ്വാസം....?

    ReplyDelete
    Replies
    1. ഡെവ്‌ലിനെ വിട്ടുള്ള കളിയില്ല അല്ലേ അശോകൻ മാഷേ...?

      Delete
    2. അതു ചുമ്മാ.. ഡെവ്ലിന്‍ ഉണ്ടേല്‍ കൂടേ മറ്റേ പുള്ളിയും കൂടെ വന്നാലോ എന്നൊരു പ്രതീക്ഷ.. യേത്

      Delete
    3. അത് ശരി... എന്നാൽ നമ്മുടെ മോളിക്കുട്ടിയെ അടുത്ത ലക്കത്തിൽ കൊണ്ടുവരാം... എല്ലാവരും ഒന്നുഷാറാവട്ടെ... :)

      Delete
  9. കരിന്തിരി കത്തൽ :(

    ReplyDelete
    Replies
    1. എല്ലാം മുൻ‌കൂട്ടി അറിയുന്നു അല്ലേ?

      Delete
  10. എത്ര മാത്രം പ്ലാന്‍ഡ് ആയിരുന്നു ഓരോരോ നീക്കങ്ങളും... അല്ലേ?

    ReplyDelete
    Replies
    1. തീർച്ചയായും ശ്രീ...

      Delete
    2. നാട്ടിലെന്തൊക്കെയാ പ്ലാന്‍ ശ്രീക്കുട്ടാ.. മഴയൊക്കെ ആസ്വദിക്കുവാണോ..?

      Delete
    3. ശബരിമല ട്രിപ്പ് ഉണ്ടായിരുന്നു ചാര്‍ളിച്ചായാ... [മഴ അവിടെ വച്ച് ചെറുതല്ലാത്തൊരു പണി തന്നു]. അതെല്ലാം കഴിഞ്ഞ് ഇപ്പോ ബാംഗ്ലൂര്‍ തിരിച്ചെത്തി.

      Delete
  11. “സ്റ്റഡ്ലി ഗ്രേഞ്ചിൽ കഴിച്ചുകൂട്ടിയ മനോഹരമായ ഒരു രാത്രി… ചരിത്രത്തിന്റെ ചെറിയൊരു ഭാഗമാകാൻ പോകുന്ന കാര്യം പാവം ഗ്രാമീണർ അറിയുന്നു പോലുമില്ല…”

    “അത്തരത്തിൽ നോക്കുകയാണെങ്കിൽ താങ്കൾ പറയുന്നത് ശരിയാണെന്ന് തോന്നുന്നു…” ജോവന്ന മനോഹരമായി മന്ദഹസിച്ചു.

    എല്ലാ അർത്ഥത്തിലും ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന ഒരു രാത്രി.. ഹെൻ‌റിയോടൊപ്പം ചർച്ചിൽ വരട്ടെ.. ഒപ്പം നമ്മുടെ സ്റ്റെയ്നറും.. കാത്തിരിക്കാം..

    ReplyDelete
    Replies
    1. ചരിത്രത്താളുകളിൽ പറയാതെ പോയ ആ രാത്രിയാണല്ലോ ഈ നോവലിന്റെ ഇതിവൃത്തം തന്നെ... കാത്തിരിക്കാം...

      Delete
    2. ആ രാത്രി മാഞ്ഞു പോയി..

      Delete
  12. ‘ഹസ്തദാനം നൽകുവാനായി അവർ
    കൈകൾ നീട്ടി. ദൂരെ നിന്ന് കാണുന്നവർക്ക് അത് തികച്ചും
    സ്വാഭാവികമായ ഒരു പരിചയപ്പെടൽ മാത്രമായേ തോന്നുമായിരുന്നുള്ളൂ.‘


    ഒരു ജവാന്റെ ഹസ്തദാനത്തിൽ എന്തെല്ലാ‍്ം ഇരിക്കുന്നൂ...!

    പൂരം കാണാൻ പോണല്ലേ ഉള്ളൂ...

    ReplyDelete
    Replies
    1. ഹസ്തദാനത്തെക്കുറിച്ചുള്ള ബിലാത്തിയുടെ അനുഭവ കഥകള്‍ക്കായി കാത്തിരിക്കുന്നു.

      Delete
    2. ഈ മുരളിഭായിയുടെ ഒരു കാര്യം...

      Delete
  13. ചാര്‍ളിച്ചായന്‍ ഈഗിളിന്റെ പരിസരപ്രദേശങ്ങളില്‍ എവിടേലുമുണ്ടെങ്കില്‍ പണിത്തിരക്ക് ഒഴിയുമ്പോള്‍ വന്ന് ഹാജര്‍ വച്ചിട്ടു പോകേണ്ടതാണ്. സ്റ്റേജിനു പുറകില്‍ വിനുവേട്ടന്‍ 'ചൂരലുമായി' കാത്തു നില്‍ക്കുന്നു...

    ReplyDelete
    Replies
    1. ഈ പരിസരത്തു തന്നെ എപ്പോഴുമുണ്ട് ശ്രീ...
      ആ ചൂരല്‍ കണ്ടീട്ടാ അടുക്കാന്‍ പേടിച്ചു നില്‍ക്കുന്നേ..
      ഒന്നു പറയാമോ.. തല്ലേണ്ടാ നന്നായിക്കൊള്ളും എന്ന്

      Delete
    2. ഒന്ന് പേടിപ്പിച്ചാൽ മതി എന്ന് അല്ലേ? :) ഇന്നലെ പേടിപ്പിച്ചത് ഏറ്റു എന്നറിഞ്ഞതിൽ സന്തോഷം ട്ടോ...

      Delete
    3. സന്തോഷമായോ വിനുവേട്ടാ..
      ഒരു ഹാഫ് സെഞ്ചുറി ഞാന്‍ സ്പോണ്‍സര്‍ ചെയ്യാമെന്ന് വിചാരിക്കുന്നു.

      Delete
    4. ഉണ്ടാപ്രി... നമ്മുടെ യുഗതാരം... :)

      Delete
    5. കണ്ടാ കണ്ടാ... അവസാനം ഹാഫ് സെഞ്ചുറിയ്ക്ക് ചാര്‍ളിച്ചന്‍ തന്നെ വേണ്ടി വന്നു :)

      [വിരട്ടിയത് ഏറ്റു... വിനുവേട്ടാ]

      Delete
  14. നേരത്തെ വായിച്ചു. പ്ലാന്‍ ചെയ്ത കമന്റ്‌ ഇടുമ്പോഴേക്കും പ്ലീനം ആയി. :)
    ചരിത്രത്തിന്റെ ഒരു ചെറിയ ഭാഗം ആകുമോ ഈ ഗ്രാമീണര്‍ ???

    ReplyDelete
    Replies
    1. പ്ലീനം നടന്നത് കൊണ്ട് ഒരു കാര്യം പഠിച്ചു... എല്ലാവരോടും വളരെ വിനയത്തോടുകൂടി പെരുമാറണം... പക്ഷേ, പ്രവൃത്തിപഥത്തിലെത്തുവാൻ കുറച്ച് സാവകാശം കൊടുക്കണമെന്ന് മാത്രം... :) ജനസമ്പർക്കവും പ്ലീനവുമൊക്കെയായി പാലക്കാട്ട് ഇപ്പോൾ എന്നും ആഘോഷമാണല്ലോ സുകന്യാജീ...

      ചരിത്രത്തിന്റെ വലിയൊരു ഭാഗമാക്കി മാറ്റിയിരിക്കുകയല്ലേ ജാക്ക് ഹിഗ്ഗിൻസ് ആ ഗ്രാമീണരെ...


      Delete
  15. അങ്ങനെ ചരിത്രമാകാൻ ……………………


    ചരിത്രത്തിന്റെ ശവക്കുഴിയിൽ.

    ReplyDelete
    Replies
    1. ചങ്കിൽ കുത്തുന്ന വർത്തമാനം പറയല്ലേ സുധീ...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...