Sunday, December 8, 2013

ഈഗിൾ ഹാസ് ലാന്റഡ് – 107



ആ കൊച്ചു പെൺകുട്ടി വെള്ളത്തിലേക്ക് വീഴുന്നത് അതേ നിമിഷം തന്നെ വെറേക്കറും ഗ്രഹാമും കാണുകയുണ്ടായി. പക്ഷേ, അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുമ്പ് അവൾ പാലത്തിനടിയിലൂടെ താഴേക്ക് ഒഴുകി പോയ്ക്കഴിഞ്ഞിരുന്നു. എന്നാൽ ധൈര്യത്തെക്കാൾ ഉപരി ഒരു ഉൾപ്രേരണയാലെന്ന പോലെ ഗ്രഹാം അവൾക്ക് പിന്നാലെ വെള്ളത്തിലേക്കെടുത്തു ചാടി. സാധാരണയായി ആ ഭാഗത്ത് ഒന്നോ രണ്ടോ അടി ആഴത്തിൽ മാത്രമേ വെള്ളം ഉണ്ടാകാറുള്ളൂ. വേനൽക്കാലത്ത് ചെറുമീനുകളെ പിടിക്കുവാനായി അവൻ അവിടെ ഇറങ്ങിയിട്ടുള്ളതുമാണ്. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ ആകെ മാറിയിരിക്കുന്നു. സൂസന്റെ കോട്ടിന്റെ അറ്റത്ത് കൈയെത്തിപ്പിടിച്ചിട്ട് നിവർന്ന് നിൽക്കുവാൻ അടിത്തറക്കായി അവന്റെ കാൽപ്പാദങ്ങൾ തിരഞ്ഞു. പക്ഷേ, നിലയില്ലാത്ത ആഴത്തിലായിരുന്നു അവർ അപ്പോൾ. ശക്തിയായ ഒഴുക്കിനൊപ്പം നിസ്സഹായരായി താഴോട്ട് നീങ്ങിക്കൊണ്ടിരിക്കവേ ഭയചകിതനായി അവൻ ഉച്ചത്തിൽ നിലവിളിച്ചു.

ഭയം കൊണ്ട് മരവിച്ചു പോയ ഫാദർ വെറേക്കറിന് ഒന്നുറക്കെ വിളിച്ച് കൂവാൻ പോലും സാധിച്ചില്ല. എന്നാൽ ഗ്രഹാമിന്റെ നിലവിളി സ്റ്റെയ്നറുടെയും സംഘത്തിന്റെയും ശ്രദ്ധ വ്യതിചലിപ്പിക്കുക തന്നെ ചെയ്തു. നിലവിളി കേട്ട ഭാഗത്തേക്ക് തിരിഞ്ഞ അവർ കണ്ടത് തടയണയും കടന്ന് കോൺക്രീറ്റ് സ്ലിപ്പ് വേയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ആ കുട്ടികളെയാണ്. സ്ലിപ്പ് വേയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പതിക്കുന്നത് ജലചക്രത്തിലേക്കാണ്.

ചാടിയെഴുന്നേറ്റ സർജന്റ് സ്റ്റേം തന്റെ യൂണിഫോമിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ വലിച്ചെറിഞ്ഞ് സ്ലിപ്പ് വേയുടെ നേർക്ക് ഓടി. അണിഞ്ഞിരിക്കുന്ന ജമ്പ് ജാക്കറ്റ് അഴിച്ചു മാറ്റാൻ അയാൾക്ക് നേരമുണ്ടായിരുന്നില്ല. സൂസനും അവളെ മുറുകെ പിടിച്ചിരിക്കുന്ന ഗ്രഹാമും ശക്തമായ ഒഴുക്കിൽപ്പെട്ട് വാട്ടർ മില്ലിന് നേർക്ക് അതിവേഗം നീങ്ങി.

മറ്റൊന്നുമാലോചിക്കാതെ വെള്ളത്തിലേക്കെടുത്തു ചാടിയ സ്റ്റേം ആ കുട്ടികൾക്കരുകിലേക്ക് നീന്തി. അടുത്ത നിമിഷം തന്നെ ഗ്രഹാമിന്റെ കൈത്തണ്ടയിൽ എത്തിപ്പിടിക്കുവാൻ അയാൾക്ക് കഴിഞ്ഞു. അയാളുടെ തൊട്ട് പിന്നിൽ ബ്രാൻ‌ഡ്‌റ്റും വെള്ളത്തിലേക്ക് കുതിച്ചു. ഗ്രഹാമിന്റെ കൈയിൽ പിടിച്ച് തന്നിലേക്കടുപ്പിക്കവേ അവന്റെ തല ഒരു നിമിഷം വെള്ളത്തിനടിയിൽ മുങ്ങിപ്പോയി. ആ പരിഭ്രമത്തിൽ കൈകാലിട്ടടിച്ച അവന്റെ കൈകളിൽ നിന്നും പിടി വിട്ടുപോയ സൂസൻ വീണ്ടും താഴോട്ട് ഒഴുകുവാൻ തുടങ്ങി. തന്റെ പിന്നാലെയെത്തിയ ബ്രാൺ‌ഡ്റ്റിന്റെ കൈകളിൽ അവനെ ഏൽപ്പിച്ച ശേഷം സ്റ്റേം ആ പെൺകുട്ടിയെ എത്തിപ്പിടിക്കുവാനായി സ്റ്റേം അതിവേഗം മുന്നോട്ട് നീങ്ങി.

കുലം കുത്തിയൊഴുകുന്ന ജലപ്രവാഹം അവളെ വെള്ളത്തിന്റെ ഉപരിതലത്തിലൂടെ തന്നെ വഹിച്ചുകൊണ്ട് പൊയ്ക്കൊണ്ടിരുന്നു. ഭയം കൊണ്ട് അലറി വിളിക്കുന്ന അവളുടെ കോട്ടിൽ അടുത്ത നിമിഷം സ്റ്റേമിന് പിടി കിട്ടി. അവളെ തന്റെ കൈകളിലേക്ക് കോരിയെടുത്തതിന് ശേഷം അയാൾ സ്ലിപ്പ് വേയിൽ നിൽക്കുവാൻ ശ്രമിച്ചു. പക്ഷേ, ശക്തിയായ പ്രവാഹത്തിൽ പിടിച്ച് നിൽക്കാനാവാതെ അയാൾ വെള്ളത്തിനടിയിലേക്ക് താഴ്ന്നു. ഒന്ന് മുങ്ങിയിട്ട് വീണ്ടും പൊങ്ങവേ ജലചക്രത്തിന്‌ നേർക്കാണ് താൻ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന ഭീകര സത്യം അയാൾ തിരിച്ചറിഞ്ഞു.

കുത്തിയൊഴുകുന്ന ജലപ്രവാഹത്തിന്റെ ഗർജ്ജനത്തിനിടയിലും കരയിൽ നിൽക്കുന്നവരുടെ ഒച്ചയും ബഹളവും അയാൾക്ക് കേൾക്കുവാൻ കഴിഞ്ഞു. ഗ്രഹാമിനെ കരയിൽ നിൽക്കുന്ന സഹപ്രവർത്തകരുടെ അടുക്കൽ എത്തിച്ച ശേഷം തിരികെ തന്റെയരികിലേക്ക് നീന്തിയടുക്കുന്ന ബ്രാൺ‌ഡ്റ്റിനെ അയാൾ കണ്ടു. തന്നിൽ അവശേഷിക്കുന്ന സകലശക്തിയും ആവാഹിച്ച് കാൾ സ്റ്റേം ആ പെൺകുട്ടിയെ ബ്രാൺ‌‌ഡ്റ്റിന് നേർക്ക് ഉയർത്തിയെറിഞ്ഞു. അവൾ സുരക്ഷിതമായി ബ്രാൺ‌‌ഡ്റ്റിന്റെ കൈകളിൽ തന്നെ ചെന്ന് പതിച്ചു. പക്ഷേ, നിർഭാഗ്യകരമെന്ന് പറയട്ടെ, അടുത്ത മാത്രയിൽ കനത്ത ജലപ്രവാഹത്തോടൊപ്പം വാട്ടർ മില്ലിന്റെ ചക്രത്തിലേക്ക് അയാൾ പതിച്ചു കഴിഞ്ഞിരുന്നു. ഇടിമുഴക്കം പോലെ ഒരു ശബ്ദം സ്റ്റേം ജലചക്രത്തിനടിയിലേക്ക് അപ്രത്യക്ഷനായി.  
  
                                 * * * * * * * * * * * * * * * * * * * * * * * * * *

സത്രത്തിന്റെ മുന്നിലെ പടികൾ കഴുകി വൃത്തിയാക്കുന്നതിന് വെള്ളമെടുക്കുവാൻ ബക്കറ്റുമായി പോയതായിരുന്നു ജോർജ്ജ് വൈൽഡ്. വെള്ളവുമായി തിരികെ വന്നപ്പോഴാണ് കുട്ടികൾ അരുവിയുടെ മുകളിലെ നടപ്പാലത്തിലേക്ക് കയറുന്നത് കണ്ടത്. വീട്ടിനുള്ളിലായിരുന്ന ഭാര്യയെ ഉറക്കെ വിളിച്ചിട്ട് ബക്കറ്റ് താഴെയിട്ട് അയാൾ പാലത്തിന് നേർക്ക് ഓടി. കുട്ടികൾക്ക് പിണഞ്ഞ അപകടം ശ്രദ്ധയിൽപ്പെട്ട ഹാർവി പ്രെസ്റ്റണും സംഘവും അയാൾക്ക് പിന്നാലെ അങ്ങോട്ട് ഓടിയെത്തി.

നന്നായി ഒന്ന് നനഞ്ഞു എന്നതൊഴിച്ചാൽ ഗ്രഹാമിന് പ്രത്യേകിച്ചൊന്നും സംഭവിച്ചിരുന്നില്ല. നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞ് സൂസന്റെ കാര്യത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ഓടിയെത്തിയ ജോർജ്ജ് വൈൽഡിന്റെ കരങ്ങളിലേക്ക് സൂസനെ ഏൽപ്പിച്ചിട്ട് ബ്രാൺ‌ഡ്റ്റ് അരുവിയുടെ തീരത്ത് കൂടി വേഗം ഓടി. ജലചക്രത്തിൽ വീണ് അപ്രത്യക്ഷനായ സ്റ്റേമിനെ തിരഞ്ഞ്  മുന്നോട്ട് ഓടുന്ന സ്റ്റെയ്നറുടെയും സംഘത്തിന്റെയും ഒപ്പം നിമിഷങ്ങൾക്കകം തന്നെ അയാൾ എത്തിക്കഴിഞ്ഞിരുന്നു.  പെട്ടെന്നാണ് അരുവിയിലെ ശാന്തമായ ജലപ്പരപ്പിൽ സ്റ്റേം പൊന്തിവന്നത്. ഒട്ടും സമയം പാഴാക്കാതെ ബ്രാൺ‌ഡ്റ്റ് വെള്ളത്തിലേക്ക് ചാടി സ്റ്റേമിനരികിൽ എത്തി.

നെറ്റിയിൽ ഏറ്റിട്ടുള്ള ഒരു മുറിവല്ലാതെ പ്രത്യക്ഷത്തിൽ മറ്റ് പരിക്കുകളൊന്നും സ്റ്റേമിന്റെ ശരീരത്തിൽ കാണുവാനുണ്ടായിരുന്നില്ല. പക്ഷേ, അയാളുടെ കൺപോളകൾ അടഞ്ഞിരുന്നു. ചുണ്ടുകൾ അൽപ്പം തുറന്ന് വിടർന്ന നിലയിൽ കാണപ്പെട്ട അയാളുടെ ദേഹം നിശ്ചലമായിരുന്നു. അയാളെ കോരിയെടുത്ത് ബ്രാൺ‌ഡ്റ്റ് കരയിലേക്ക് കയറി. അപ്പോഴേക്കും മറ്റുള്ളവരും അവിടെ എത്തിക്കഴിഞ്ഞിരുന്നു. ഫാദർ വെറേക്കർ, ഹാർവി പ്രെസ്റ്റണും സംഘവും എല്ലാം. തന്റെ ഭർത്താവിന്റെ കൈകളിൽ നിന്നും സൂസനെയുമെടുത്ത് മിസ്സിസ് വൈൽഡും മകൻ ഗ്രഹാമിനൊപ്പം ഓടിയെത്തി.

“ഈസ് ഹീ ഓൾ റൈറ്റ്?” ഫാദർ വെറേക്കർ ആരാഞ്ഞു.

സ്റ്റേമിന്റെ ജമ്പ് ജാക്കറ്റിന്റെ സിപ്പർ അല്പം തുറന്ന് ബ്രാൺ‌ഡ്റ്റ് തന്റെ കൈ ഉള്ളിലേക്കിട്ട് ഹൃദയമിടിപ്പ് പരിശോധിക്കുവാൻ ശ്രമിച്ചു. പിന്നെ കൈ പിൻ‌വലിച്ച് അയാളുടെ നെറ്റിയിൽ സ്പർശിച്ചു. മുറിവിലൂടെ ഒഴുകി വന്ന രക്തം ബ്രാൺ‌ഡ്റ്റിന്റെ വിരലുകളെ നനച്ചു. നെറ്റിത്തടത്തിന്റെ കാഠിന്യം നഷ്ടപ്പെട്ട് മാംസത്തോടൊപ്പം ചതഞ്ഞ് കുഴഞ്ഞിരിക്കുന്നു. ചലനമറ്റ് കിടക്കുന്ന സഹപ്രവർത്തകന്റെ ദുരവസ്ഥയിലും സ്ഥലകാല ബോധം ഒട്ടും കൈവെടിയാതെ ആത്മസംയമനം പാലിക്കുവാൻ ബ്രാൺ‌ഡ്റ്റ് പ്രത്യേകം ശ്രദ്ധിച്ചു.

തലയുയർത്തി സ്റ്റെയ്നറെ നോക്കി അയാൾ ഇംഗ്ലീഷിൽ പറഞ്ഞു. “ഐ ആം സോറി സർ ബട്ട് ഹിസ് സ്കൾ ഈസ് ക്രഷ്‌ഡ്

തിരിഞ്ഞുകൊണ്ടിരിക്കുന്ന ജലചക്രത്തിന്റെ അരോചകശബ്ദം അവിടെങ്ങും തളം കെട്ടി നിന്ന നിശ്ശബ്ദതയെ കീറി മുറിച്ചുകൊണ്ടിരുന്നു. ആ ശബ്ദത്തിൽ വിങ്ങി നിൽക്കുന്ന മൌനത്തെ ഭഞ്ജിച്ചുകൊണ്ട് കൊച്ചു ഗ്രഹാമിന്റെ ഉച്ചത്തിലുള്ള ശബ്ദം പെട്ടെന്നാണ് ഉയർന്നത്.

“ഡാഡ് അയാളുടെ യൂണിഫോം നോക്കൂ ഇതാണോ സാധാരണ പോളിഷ് സൈനികർ ധരിക്കുന്ന യൂണിഫോം?”

അപ്പോഴത്തെ തിരക്കിനിടയിൽ ഒരിക്കലും തിരുത്താനാവാത്ത അബദ്ധമായിരുന്നു ബ്രാൺ‌ഡ്റ്റ് ചെയ്തുവച്ചത്. സ്റ്റേമിന്റെ പാതി തുറന്നുവച്ച ജം‌പ് ജാക്കറ്റിനടിയിലെ ഫ്ലയർജാക്കറ്റിൽ വലത് ഭാഗത്ത് തുന്നിച്ചേർത്തിരിക്കുന്ന ലുഫ്ത്‌വെയ്ഫിന്റെ ഈഗിൾ ബാഡ്ജ് വളരെ വ്യക്തമായി കാണാമായിരുന്നു. അതോടൊപ്പം സെക്കന്റ് ക്ലാസ് അയേൺ ക്രോസിന്റെ  ചുവപ്പും വെളുപ്പും കറുപ്പും കലർന്ന റിബ്ബൺ നെഞ്ചിന്റെ ഇടത് ഭാഗത്ത് ഫസ്റ്റ് ക്ലാസ് അയേൺ ക്രോസ് ബാഡ്ജ്, വിന്റർ വാർ റിബ്ബൺ,  പാരാട്രൂപ്പേഴ്സ് ക്വാളിഫിക്കേഷൻ ബാഡ്ജ്, സിൽ‌വർ വൂണ്ട് ബാഡ്ജ് എന്നിവ ദൌത്യത്തിന് മുന്നോടിയായി ഹിമ്‌ലർ നിർദ്ദേശിച്ചിരുന്നത് പോലെ തന്നെ ജം‌പ് ജാക്കറ്റിനറ്റിയിൽ അവരെല്ലാം ധരിച്ചിരുന്നത് സമ്പൂർണ്ണ ജർമ്മൻ യൂണിഫോം ആയിരുന്നു.

“ഓ മൈ ഗോഡ്…!  വെറേക്കർ മന്ത്രിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

53 comments:

  1. ഒരിക്കലും തിരുത്തുവാൻ കഴിയാത്ത അബദ്ധം... ഇനി...?

    ReplyDelete
  2. കുട്ടികൾ രെക്ഷപ്പെട്ടല്ലൊ, പക്ഷെ സ്റ്റേമിനു സംഭവിച്ചത് സങ്കടകരമായിപ്പോയി.......

    പടി വാതുക്കൽ എത്തി കലം ഉടയുമോ ?

    ReplyDelete
    Replies
    1. അജിത്തേട്ടന്റെ തേങ്ങ ഇത്തവണയും മിസ്സായല്ലോ :)

      Delete
    2. കണക്കുകൂട്ടലുകൾ പിഴച്ച് അപ്രതീക്ഷിത ദുരന്തങ്ങൾ സംഭവിക്കുന്നത് പലയിടത്തും കാണാറില്ലേ... എന്താകുമെന്ന് നോക്കാം പ്രകാശ്...

      പറഞ്ഞത് പോലെ അജിത്‌ഭായിയെ കണ്ടില്ലല്ലോ...

      Delete
    3. ഒന്നും പറയേണ്ട. അങ്ങനെയുള്ള ജോലിത്തിരക്കല്ലേ ഇപ്പോള്‍
      എന്നാലും ലേറ്റായാലും വന്തിടുവേന്‍.
      കഥ ആകാംക്ഷാഭരിതമായ ഒരു സന്ധിയില്‍ വന്ന് നില്‍ക്കുകയാണല്ലോ
      ത്രില്ലടിക്കുന്നുണ്ട്. ഈ നോവല്‍ സിനിമയായിട്ടുണ്ടാവോ എന്തോ. എങ്കില്‍ ഒന്ന് കാണണം. പക്ഷെ വായന കഴിഞ്ഞിട്ടേയുള്ളു ഉണ്ടെങ്കിലും കാണല്‍. അല്ലെങ്കില്‍ വായനയുടെ രസം പോകും!

      Delete
    4. സന്തോഷമായി അജിത്‌ഭായ്... അജിത്‌ഭായ് ഇല്ലാതെ ഇവിടെ എന്ത് ആഘോഷം...

      Delete
    5. സിനിമ ഉണ്ട് ട്ടോ അജിത്തേട്ടാ

      Delete
  3. ഹോ! സ്റ്റേമിന്റെ കാര്യം!!! 'വോള്‍ക്കാനോ' എന്ന ചിത്രത്തില്‍ ലാവയില്‍ നിന്ന് ഒരാളെ രക്ഷപ്പെടുത്തി മുട്ടു കുത്തി അതിലേയ്ക്ക് വീണ രക്ഷാപ്രവര്‍ത്തകനെ ഓര്‍മ്മിപ്പിച്ചു സ്റ്റേമിന്റെ പ്രവൃത്തി.

    ***

    എന്നാലും ബ്രാൺ‌ഡ്റ്റ് ചെയ്തത് അബദ്ധമായല്ലോ? ഇനിയിപ്പോ...

    ReplyDelete
    Replies
    1. അതേ ശ്രീ... തികച്ചും സമാനമായ പ്രവൃത്തി... ദൌത്യത്തിന്റെ വിധി തന്നെ മാറ്റി മറിച്ച പ്രവൃത്തി...

      Delete
    2. പഴയ ഇംഗ്ലീഷ് സിനിമകളുടെ ഗുമ്മൊന്നും ഇപ്പോ ഇല്ലെന്ന് തോന്നുന്നു, അല്ലേ ശ്രീക്കുട്ടാ?

      Delete
    3. ശരിയാ ജിമ്മിച്ചാ... നല്ലൊരു സിനിമ കാണണേല്‍ പണ്ടത്തെ തന്നെ തിരഞ്ഞു പിടിച്ച് കാണണം

      Delete
    4. ഉവ്വ..ജിമ്മിച്ചന്‍ അല്ലേ ആള്.. തിരച്ചിലൊക്കെ നുമ്മക്കറിയാം..

      Delete
    5. ഹഹ. അതിനുള്ള മറുപടി ജിമ്മിച്ചന്‍ തന്നെ പറയട്ട് ;)

      Delete
    6. ഉണ്ടാപ്രിയേ... ചിരിപ്പിക്കല്ലേ...

      Delete
    7. ഉണ്ടാപ്രിച്ചാ, നമുക്കൊരു ധാരണയിൽ മുന്നോട്ട് പോകുന്നതല്ലേ നല്ലത്.. ;)

      Delete
    8. ജിമ്മിച്ചാ...
      "കീലേരി അച്ചു" വിന്റെ ഡയലോഗ് ഓര്‍മ്മ വരുന്നു - "ആരുണ്ടെടാ ഞങ്ങളൊട് രണ്ടാളോടും മുട്ടാന്‍!!!?"

      Delete
  4. കാര്യങ്ങള്‍ എത്ര പെട്ടെന്നാണ് തല കുത്തി മറിയുന്നത്... ജീവന്‍ പോകുമ്പോള്‍ പോലും സൈനികന്‍ അബദ്ധം കാണിക്കാന്‍ പാടില്ല...


    ശ്രീ തേങ്ങയടിച്ച ഗമയിലാണല്ലേ ? ഉം. ഉം.

    ReplyDelete
    Replies
    1. യ്യോ ചേച്ചീ, പ്രകാശ് മാഷ് ആണ് തേങ്ങയടിച്ചത്. ഞാന്‍ അടിയ്ക്കാന്‍ കൊണ്ടു വന്ന തേങ്ങ ഇന്നത്തെ ചമ്മന്തിയ്ക്ക് എടുത്തു ;)

      Delete
    2. ദോശ രണ്ടെണ്ണം ചുട്ടു തരട്ടെ.. ചമ്മന്തി എങ്കിലും വേസ്റ്റ് ആകാതിരിക്കട്ടെ

      Delete
    3. പിന്നെന്താ :)

      Delete
    4. “കാത്തുസൂക്ഷിച്ചൊരു കൊട്ടത്തേങ്ങ
      പ്രകാശ് മാഷെടുത്ത് കീച്ചി..”

      ഉണ്ടാപ്രിച്ചൻ തട്ടുകട തുടങ്ങിയോ? എനിച്ചും വേണം ദോ....ശാ..

      Delete
    5. തട്ടുകടയൊക്കെ പണ്ടേ നിറുത്തി.. ഇതിപ്പം അടുപ്പക്കാര്‍ക്ക് മാത്രം..

      Delete
    6. ഉണ്ടാപ്രി പാചകം നിർത്തിയിട്ട് ആറ് വർഷമായത് മറന്നു പോയോ എല്ലാവരും...? :)

      Delete
    7. ഇപ്പോ പാചകം ഇല്ല വിനുവേട്ടാ.. വെറും വാചകം മാത്രം..

      Delete
    8. ആ പാചകമാണോ ഇപ്പോൾ ജിമ്മി ഏറ്റെടുത്തിരിക്കുന്നത്...? :)

      Delete
  5. പിള്ളേര്‍ക്കൊക്കെ യൂണീഫോമിനെക്കുറിച്ച് എന്നാ വിവരമാ..
    നുമ്മടെ യൂണിഫോം കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുന്നവര്‍ ഒന്നു കൈ പൊക്കിക്കേ..

    ReplyDelete
    Replies
    1. അതുവേണോ ഉണ്ടാപ്രിച്ചാ?? ;)

      Delete
    2. നമ്മടെ യൂണിഫോമിനെ പറ്റി ആലോചിയ്ക്കാന്‍ തുടങ്ങിയിട്ട് ദിവസം രണ്ടായി. ന്നാലും അതേതായിരുന്നൂന്നാ... ശ്ശേ! ;)

      Delete
  6. യുണിഫോം പൊതുവെ രക്ഷിക്കുകയാണ് പതിവ് പക്ഷെ അത് തന്നെ ഇവിടെ ശിക്ഷ ആകുമോ, മുകേഷോ ജഗദീഷൊ ഇവൻ സിദ്ദീക്ക് ആയിരുന്നെങ്കിലും ഇവിടെ സമർത്ഥമായി രക്ഷപെട്ടെനെ പക്ഷെ ഇവിടെ ബ്രാൺ‌ഡ്റ്റ്... നോക്കാം ആ കൊച്ചു ഗ്രഹാം

    ReplyDelete
    Replies
    1. ആ നിരീക്ഷണത്തിൽ വാസ്തവം ഇല്ലാതില്ലല്ലോ ബൈജു...

      Delete
  7. വറചട്ടിയിൽ നിന്നും എരിതീയിലേയ്ക്ക് എന്ന് പറഞ്ഞതുപോലെ ആയല്ലോ കാര്യങ്ങൾ.. ഉണ്ടാപ്രിച്ചൻ പറഞ്ഞതുപോലെ, കൊച്ചുപിള്ളേരുടെ വിവരമേ!! “പിള്ള മനസ്സിൽ കള്ളമില്ല“ എന്ന് പറയുന്നത് വെറുതെയല്ല..

    സ്റ്റേമിന്റെ ദാരുണമരണം, ബ്രാണ്ടറ്റിന് പറ്റിയ അബദ്ധം.. ഇനി എന്താവും??

    ReplyDelete
    Replies
    1. അതീ പിള്ളയെക്കുറിച്ചല്ല ജിമ്മിച്ചാ..

      Delete
    2. സ്റ്റേമിന്റെ അപകട മരണം ഒരു വേദനയായി... ഒപ്പം ഒരു ദൌത്യത്തിന്റെ ഗതി തന്നെ മാറ്റിയെഴുതപ്പെടുന്നു...

      Delete
  8. Replies
    1. ഇനി എല്ലാം വരുന്നത് പോലെ വരട്ടെ എന്ന് വിചാരിക്കുകയേ നിവൃത്തിയുള്ളൂ വിൻസന്റ് മാഷേ...

      Delete
  9. സ്വന്തം ജീവന്‍ അപകടത്തില്‍ ആയിട്ടും കുട്ടിയെ രക്ഷപ്പെടുത്തി സ്റ്റെം. 100/100 മാര്‍ക്കാണ് വിനുവേട്ടന്റെ വിവര്‍ത്തനത്തിന്. എന്തൊരു എഴുത്താണ് വിനുവേട്ടാ, വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിച്ചു.
    സൂസന്റെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. നീന്തുമ്പോള്‍ ആഴം നോക്കിയതായിരുന്നു. രക്ഷപ്പെടുത്തിയത് ജാനുഅമ്മ. അതുകൊണ്ട് ഫീനിക്സ്, അല്ലല്ല ഒരേ തൂവല്‍ പക്ഷിയായി..

    ReplyDelete
    Replies
    1. വിവർത്തനം രസിക്കുന്നുവെന്ന് അറിയുന്നതിൽ സന്തോഷം സുകന്യാജി...

      അപ്പോൾ അങ്ങനെയാണ് ഫീനിക്സ് പക്ഷി തൂവൽ പക്ഷി ആയതല്ലേ... :)

      Delete
  10. ബ്രാണ്ടറ്റിന് പറ്റിയ അബദ്ധം....മൂപ്പരെങ്ങിനെ ഇനി തിരുത്തും..അല്ലേ

    അല്ലാ ഒരു മുഴുത്തേങ്ങക്ക് വേണ്ടി ഇവിടെ വല്ലാത്ത അടിപിടിയാണല്ലോ

    ReplyDelete
    Replies
    1. ആ അബദ്ധം സംഭവിച്ചില്ലായിരുന്നുവെങ്കിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതേണ്ടി വന്നേനെ മുരളിഭായ്...

      Delete
  11. “ഓ മൈ ഗോഡ്…!”
    എന്റേയും സമനില തെറ്റുന്നു...

    ReplyDelete
    Replies
    1. തളരരുത് അശോകൻ മാഷേ... തളരരുത്... നമുക്കിനിയും മുന്നോട്ട് പോകേണ്ടതുണ്ട്...

      Delete
    2. ഇല്ല വിനുവേട്ടാ... തളരില്ല ഞാൻ.....!
      ഇതെല്ലാം മുന്നിൽ കണ്ടു കൊണ്ടല്ലെ ഞാൻ പിന്നാലെ കൂടിയത്...
      ഇല്ല... തളരില്ല....!

      Delete
  12. സ്റ്റേമിൻറെ ദാരുണമായ അന്ത്യം സൃഷ്ടിച്ച മുറിവിലും കൂടുതലാണ് അവർ ആരെന്ന് തിരിച്ചറിഞ്ഞത് ഉണ്ടാക്കുന്ന വ്യഥ. ഇനിയെന്താണാവോ.

    ReplyDelete
    Replies
    1. ഇനി... ഇനി ഇപ്പോൾ .... നോക്കാം കേരളേട്ടാ അടുത്ത ലക്കത്തിൽ...

      Delete
  13. “ഓ മൈ ഗോഡ്…!” പണി പാളിയോ

    ReplyDelete
  14. ആദ്യം മുതൽ വായിച്ചതു കൊണ്ട് .. ഒഴുക്കോടെ വായിച്ചു ....

    ഇനി കാത്തിരിപ്പു .......

    ReplyDelete
  15. ശെടാ.. ആകെ കുളമായല്ലോ.. ഇനി ഇപ്പൊ എന്തോ ചെയ്യും.

    ReplyDelete
    Replies
    1. ഇനി നമ്മളൊന്നും ചെയ്യേണ്ടി വരില്ല ശ്രീജിത്തേ. എല്ലാം ആ നാട്ടുകാരു ചെയ്തോളുമെന്നാ തോന്നുന്നേ! :(

      Delete
  16. വിനുവേട്ടാ...

    അമ്പത് കമന്റാക്കിയിട്ടുണ്ട് ട്ടാ. ഇനി അടുത്ത പോസ്റ്റിനുള്ള കോപ്പു കൂട്ടിക്കോ

    ഉണ്ടാപ്രിച്ചന്: ചാര്‍ളിച്ചായന്റെ അഭിപ്രായമനറിയാനുള്ള ഒരു 'ചര്‍ച്ച' മെയിലില്‍ പെന്റിങ്ങില്‍ കിടക്കുന്നുണ്ട് കേട്ടോ

    ReplyDelete
  17. ക്ഷമിക്കണം... എന്നെ ഡിസ്റ്റർബ് ചെയ്യരുത്... ഞാൻ മൌനവ്രതത്തിലാണ്.... (ഉണ്ടാപ്രി)

    ReplyDelete
  18. മൊത്തം കൊളോൽക്കുളമായല്ലോ!!!

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...