Sunday, December 15, 2013

ഈഗിൾ ഹാസ് ലാന്റഡ് – 108അപകടം മണത്ത ആ ജർമ്മൻ സൈനികർ ഞൊടിയിടയിൽ അവരെ വലയം ചെയ്ത് നിലയുറപ്പിച്ചു.  

“സ്റ്റേമിനെ ജീപ്പിലേക്ക് എടുത്ത് വയ്ക്കൂ” സ്റ്റെയ്നർ ജർമ്മൻ ഭാഷയിൽ ബ്രാൺ‌ഡ്റ്റിനോട് പറഞ്ഞു.  പിന്നെ ഫീൽഡ് ടെലിഫോൺ കൈവശമുണ്ടായിരുന്ന ജൻസന് നേർക്ക് സ്റ്റെയ്നർ വിരൽ ഞൊടിച്ചു. “അതിങ്ങ് തരൂ 

“ഈഗിൾ വൺ റ്റു ഈഗിൾ റ്റൂ  കം ഇൻ പ്ലീസ്” ടെലിഫോണിലൂടെ സ്റ്റെയ്നർ ആജ്ഞാപിച്ചു.

അങ്ങ് ദൂരെ, കോട്ടേജുകളുടെ പരിസരത്ത് കാണാൻ സാധിക്കാത്ത ഇടത്ത് പരിശീലനത്തിലായിരുന്നു റിട്ടർ ന്യുമാനും സംഘവും.

അടുത്ത നിമിഷം തന്നെ ന്യുമാന്റെ മറുപടി വന്നു. “ഈഗിൾ റ്റൂ ഐ ഹിയർ യൂ

“ദി ഈഗിൾ ഈസ് ബ്ലോൺ  പാലത്തിനരികിൽ ഉടൻ എത്തുക” സ്റ്റെയ്നർ പറഞ്ഞു.

സ്റ്റെയ്നർ ഫോൺ ജൻസന് തിരികെ കൊടുത്തു.

“എന്താണിതെല്ലാം ജോർജ്ജ്? എനിക്കൊന്നും മനസ്സിലാവുന്നില്ല” ബെറ്റി വൈൽഡ് അന്ധാളിപ്പോടെ തന്റെ ഭർത്താവിനോട് ചോദിച്ചു.

“അവർ ജർമ്മൻ‌കാരാണ് പണ്ട് നോർവ്വേയിലായിരുന്നപ്പോൾ ഇതുപോലത്തെ യൂണിഫോം ഞാൻ കണ്ടിട്ടുണ്ട്” ജോർജ്ജ് വൈൽഡ് പറഞ്ഞു.

“അതേ ഞങ്ങളിൽ ചിലർ അവിടെയുണ്ടായിരുന്നു” സ്റ്റെയ്നർ പറഞ്ഞു.

“പക്ഷേ, ഇവിടെ നിങ്ങളെക്കെന്ത് കാര്യം? അതാണെനിക്ക് മനസ്സിലാവാത്തത് എന്താണ് നിങ്ങളുടെ ഉദ്ദേശ്യം? വൈൽഡ് ചോദിച്ചു.

“യൂ പുവർ സ്റ്റുപിഡ് ബാസ്റ്റർഡ്” പ്രെസ്റ്റൺ ചീറി. “സ്റ്റഡ്ലി ഗ്രെയ്ഞ്ചിൽ ഇന്ന് രാത്രി തങ്ങുന്നത് ആരാണെന്നറിയില്ലേ നിങ്ങൾക്ക്? മറ്റാരുമല്ല മിസ്റ്റർ ലോർഡ്-ഗോഡ്-ഓൾമൈറ്റി-വിൻസ്റ്റൺ-ബ്ലഡി-ചർച്ചിൽ...”

അവിശ്വസനീയതയോടെ ഒരു നിമിഷം അയാളെത്തന്നെ നോക്കി നിന്നിട്ട് ജോർജ്ജ് വൈൽഡ് പൊട്ടിച്ചിരിച്ചു. “നിങ്ങൾക്ക് ശരിക്കും വട്ടാണെന്നാണ് തോന്നുന്നത് ഇതുപോലത്തെ അസംബന്ധം ഞാനെന്റെ ജീവിതത്തിൽ ഇതുവരെ കേട്ടിട്ടില്ല ശരിയല്ലേ ഫാദർ?”

“അയാൾ പറഞ്ഞത് സത്യമാണ് ജോർജ്ജ്” വെറേക്കറുടെ ശബ്ദം വളരെ പതിഞ്ഞതായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം അത്രയും ഉച്ചരിച്ചത് തന്നെ.

“വെരി വെൽ കേണൽ ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഞങ്ങളോട് പറയുന്നതിൽ വിരോധമുണ്ടോ...? ഈ കുഞ്ഞുങ്ങളാണെങ്കിൽ വെള്ളത്തിൽ വീണ് തണുത്ത് വിറച്ച് നിൽക്കുകയാണ് അവരുടെ കാര്യത്തിലെങ്കിലും?” വെറേക്കർ ചോദിച്ചു.

സ്റ്റെയ്നർ, ബെറ്റി വൈൽഡിന് നേർക്ക് തിരിഞ്ഞു. “മിസ്സിസ് വൈൽഡ് മകനെയും ആ കൊച്ചു പെൺ‌കുട്ടിയെയും നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാം അവന്റെ നനഞ്ഞ വസ്ത്രങ്ങൾ മാറ്റിയതിന് ശേഷം സൂസനെ അവളുടെ മുത്തച്ഛനെയും മുത്തശ്ശിയെയും ഏൽപ്പിക്കുക  അവരല്ലേ ഇവിടുത്തെ പോസ്റ്റ് ഓഫീസും ജനറൽ സ്റ്റോറും നടത്തുന്നത്?”

“അതേ, ശരിയാണ്  അവിടെ നടക്കുന്ന സംഭവവികാസങ്ങൾ അപ്പോഴും ഉൾക്കൊള്ളാൻ കഴിയാതെ അവർ തന്റെ ഭർത്താവിന്റെ നേർക്ക് നോക്കി.

“ഈ ഗ്രാമത്തിൽ വെറും ആറ്‌ ടെലിഫോൺ കണക്ഷനുകളാണ് ആകെക്കൂടിയുള്ളത് ഇങ്ങോട്ടുള്ള എല്ലാ കോളുകളും വരുന്നത് പോസ്റ്റ് ഓഫീസിലുള്ള സ്വിച്ച് ബോർഡിലൂടെയാണ് അത് കണക്റ്റ് ചെയ്ത് കൊടുക്കുന്നതാകട്ടെ മിസ്റ്റർ ടെർണറോ അദ്ദേഹത്തിന്റെ പത്നിയോ ആണ്” സ്റ്റെയ്നർ പ്രെസ്റ്റണോട് പറഞ്ഞു.

“അങ്ങോട്ടുള്ള കണക്ഷൻ നമുക്ക് വിച്ഛേദിച്ചാലോ?” പ്രെസ്റ്റൺ ആരാഞ്ഞു.

“അത് വേണ്ട അനാവശ്യ ശ്രദ്ധ ക്ഷണിച്ചു വരുത്തുകയായിരിക്കും അത് ചെയ്യുക റിപ്പയർ ചെയ്യാനായി ആരെങ്കിലും ടെക്നീഷ്യനെ അയയ്ക്കാനും മതി നനഞ്ഞ വസ്ത്രം മാറിയതിന് ശേഷം സൂസനെയും അവളുടെ മുത്തശ്ശിയെയും ദേവാലയത്തിലേക്ക് കൊണ്ടുപോകുക ടെർണറെ തൽക്കാലം സ്വിച്ച് ബോർഡിനരികിൽ തന്നെ ഇരുത്താം ഇൻ‌കമിങ്ങ് കോളുകൾ അത് ആർക്ക് തന്നെ ഉള്ളതായാലും ശരി, ആൾ സ്ഥലത്തില്ല എന്നോ മറ്റോ തരത്തിലുള്ള മറുപടിയായിരിക്കണം അയാൾ കൊടുക്കേണ്ടത് തൽക്കാലത്തേക്ക് അത് മതി എന്നാലിനി വൈകിക്കേണ്ട തുടങ്ങിക്കോളൂ പിന്നെ ഒരു കാര്യം അധികം ഓവർ ആക്റ്റ് ചെയ്ത് നശിപ്പിക്കേണ്ട

പ്രെസ്റ്റൺ,  ബെറ്റി വൈൽഡിന് നേർക്ക് തിരിഞ്ഞു. സൂസൻ ഇതിനോടകം തന്റെ കരച്ചിൽ നിർത്തിക്കഴിഞ്ഞിരുന്നു. മനോഹരമായ പുഞ്ചിരിയോടെ അയാൾ കൈകൾ വിടർത്തി ആ കുഞ്ഞിനെ വിളിച്ചു. “എന്റെ സുന്ദരിക്കുട്ടി വന്നാട്ടെ അങ്കിൾ തോളത്ത് ഇരുത്തി കൊണ്ടുപോകാം” അത് കേട്ടതും സൂസൻ തുള്ളിച്ചാടിക്കൊണ്ട് അയാളുടെ അരികിലേക്ക് വന്നു.

“ദയവ് ചെയ്ത് ഈ വഴി വന്നാലും മിസ്സിസ് വൈൽഡ്” പ്രെസ്റ്റൺ പറഞ്ഞു.

നിസ്സഹായതയോടെ തന്റെ ഭർത്താവിനെ ഒന്ന് നോക്കിയിട്ട് ബെറ്റി വൈൽഡ് തന്റെ മകന്റെ കൈ പിടിച്ച് അയാൾക്ക് പിന്നാലെ നടന്നു. പ്രെസ്റ്റൺ‌ന്റെ സംഘാംഗങ്ങളായ ഡിന്റർ, മെയർ, റീഡൽ, ബെർഗ് എന്നിവർ ഒന്നോ രണ്ടോ വാര പിന്നിലായി അവരെ അനുഗമിച്ചു.

“എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ…! ജോർജ്ജ് വൈൽഡ് അലറി.

അയാളുടെ ഗർജ്ജനം അവഗണിച്ച് സ്റ്റെയ്നർ ബ്രാൺ‌ഡ്റ്റിന് നേർക്ക് തിരിഞ്ഞു. “ഫാദർ വെറേക്കറെയും മിസ്റ്റർ വൈൽഡിനെയും ദേവാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ തടങ്കലിൽ വയ്ക്കുക  ബെക്കറെയും ജൻസനെയും ഒപ്പം കൂട്ടിക്കോളൂ ഹേഗൽ, നീ എന്റെയൊപ്പം വരൂ

അപ്പോഴേക്കും റിട്ടർ ന്യുമാനും സംഘവും പാലത്തിന് സമീപം എത്തിക്കഴിഞ്ഞിരുന്നു. അവർക്ക് മുന്നിലെത്തിയ പ്രെസ്റ്റൺ, നടന്ന സംഭവം നിമിഷനേരം കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു.

“കേണൽ ഒരു കാര്യം ഞാൻ പറയട്ടെ?”  ഫാദർ വെറേക്കർ ചോദിച്ചു. “താങ്കളെ അനുസരിക്കാതെ ഞാൻ എന്റെ ഇഷ്ടത്തിന് നീങ്ങുന്നു എന്ന് കരുതൂ പക്ഷേ, ഒരിക്കലും താങ്കൾക്ക് എന്റെ നേർക്ക് വെടിയുതിർക്കാനാവില്ല കാരണം, ഈ ഗ്രാമവാസികളെ ക്ഷണനേരത്തിൽ വിളിച്ചുണർത്തുകയായിരിക്കും ആ പ്രവൃത്തിയിലൂടെ താങ്കൾ ചെയ്യുന്നത് അതോടെ സകല പദ്ധതികളും വെള്ളത്തിലാകും

സ്റ്റെയ്നർ അദ്ദേഹത്തിന് നേർക്ക് തിരിഞ്ഞു. “ഫാദർ സ്റ്റഡ്ലി കോൺസ്റ്റബിളിൽ മൊത്തം പതിനാറ് വീടുകളാണുള്ളത് അവയിലെല്ലാം കൂടി ഉള്ളത് നാൽപ്പത്തിയേഴ് പേർ അവരിൽ തന്നെ പുരുഷന്മാരിൽ ഭൂരിഭാഗവും ഇവിടെയില്ല അഞ്ചോ ആറോ മൈൽ അകലെയുള്ള കൃഷിയിടങ്ങളിൽ ജോലിക്ക് പോയിരിക്കുകയാണ് അവർ  മാത്രമല്ല” അദ്ദേഹം ബ്രാൺ‌ഡ്റ്റിന് നേർക്ക് തിരിഞ്ഞു. “ആ സ്റ്റെൻ ഗണ്ണിന്റെ പ്രവർത്തനം ഒന്ന് കാണിച്ച് കൊടുക്കൂ അദ്ദേഹത്തിന്

കോർപ്പറൽ ബെക്കറുടെ കൈവശമുണ്ടായിരുന്ന Mk IIS സ്റ്റെൻ ഗൺ വാങ്ങി ബ്രാൺ‌ഡ്റ്റ് ജലചക്രത്തിലേക്ക് പതിക്കുന്ന വെള്ളത്തിലേക്ക് തുരുതുരാ നിറയൊഴിച്ചു. അടുത്ത നിമിഷം ജലപാതം ഒരു ഫൌണ്ടൻ കണക്കെ അന്തരീക്ഷത്തിലെമ്പാടും ഉയർന്ന് ചിന്നിച്ചിതറി. എന്നിട്ടും മെറ്റാലിക്ക് ബോൾട്ട് പ്രവർത്തിക്കുന്ന പതിഞ്ഞ ശബ്ദം മാത്രമേ തോക്കിൽ നിന്ന് പുറത്ത് കേൾക്കാമായിരുന്നുള്ളൂ.

“എങ്ങനെയുണ്ട് ഫാദർ? കൊള്ളാമല്ലേ? പറയാതിരിക്കാൻ കഴിയില്ല നിങ്ങൾ ബ്രിട്ടീഷ്‌കാരുടെ കിടിലൻ കണ്ടുപിടുത്തം തന്നെ ഈ സ്റ്റെൻ ഗൺ...”  സ്റ്റെയ്നർ പറഞ്ഞു. “പക്ഷേ, ഇതിലും നല്ല മറ്റൊരു വഴിയുമുണ്ട് ഫാദർ  വാരിയെല്ലുകൾക്കിടയിൽ മൂർച്ചയുള്ള ഒരു കുഞ്ഞു കത്തി കയറ്റി ഒരു തരി ശബ്ദം പോലും പുറത്ത് വരാതെ നിങ്ങളുടെ കഥ കഴിക്കുവാൻ ബ്രാൺ‌ഡ്റ്റിന് കഴിയും... അവന് അത് അത്ര പുതുമയൊന്നുമല്ല എന്നിട്ട് നിങ്ങളെ താങ്ങിപ്പിടിച്ച് ജീപ്പിന്റെ സീറ്റിൽ കൊണ്ടിരുത്തി ഞങ്ങൾ ഓടിച്ചങ്ങ് പോകും പറഞ്ഞതനുസരിക്കുന്നതാണോ മരണം ഏറ്റുവാങ്ങുന്നതാണോ ഏതാണ് വേണ്ടതെന്ന് സ്വയം തീരുമാനിക്കാം ഫാദർ

“ശരി, താങ്കൾ പറയുന്നത് അനുസരിക്കുകയേ തൽക്കാലം മാർഗ്ഗമുള്ളൂ” വെറേക്കർ പറഞ്ഞു.

“എക്സലന്റ്” സ്റ്റെയ്നർ ബ്രാൺ‌ഡ്റ്റിന് നേർക്ക് തിരിഞ്ഞു. “ഇവരെ ദേവാലയത്തിലേക്ക് കൊണ്ടുപോകൂ ഏതാനും നിമിഷങ്ങൾക്കകം ഞാനുമെത്താം അവിടെ

സ്റ്റെയ്നർ പാലത്തിനരികിലേക്ക് അതിവേഗം നീങ്ങി. അദ്ദേഹത്തിനൊപ്പം എത്താൻ ഹേഗലിന് ഓടേണ്ടി വന്നു എന്ന് തന്നെ പറയാം. എതിരെ വന്നിരുന്ന റിട്ടർ ന്യുമാൻ അപ്പോഴേക്കും അവർക്കരികിൽ എത്തിക്കഴിഞ്ഞിരുന്നു.

“കാര്യങ്ങൾ കൈവിട്ടുപോയോ? ഇനിയെന്ത് ചെയ്യും?” ന്യുമാൻ ചോദിച്ചു.

“ഈ ഗ്രാമത്തിന്റെ നിയന്ത്രണം നാം ഏറ്റെടുക്കുന്നു പ്രെസ്റ്റണ് കൊടുത്തിട്ടുള്ള നിർദ്ദേശങ്ങൾ എന്താണെന്നറിയുമോ?”

“അറിയാം അയാൾ പറഞ്ഞു ഞാനും എന്റെ സംഘവും എന്താണ് ചെയ്യേണ്ടത്?”

“ട്രക്ക് എടുത്തുകൊണ്ടുവരുവാൻ ഒരാളെ ഉടൻ തന്നെ അയയ്ക്കുക എന്നിട്ട് ഗ്രാമത്തിന്റെ ഒരറ്റത്ത് നിന്ന് തുടങ്ങുക ഒറ്റ വീട് പോലും വിടാതെ റെയ്ഡ് ചെയ്യുക ഐ ഡോണ്ട് കെയർ ഹൌ യൂ ഡൂ ഇറ്റ് പതിനഞ്ച് – ഇരുപത് മിനിറ്റിനുള്ളിൽ ഗ്രാമത്തിലെ സകല മനുഷ്യജീവിയെയും പുറത്ത് ചാടിച്ച് ദേവാലയത്തിനുള്ളിൽ എത്തിക്കുക” സ്റ്റെയ്നർ ആജ്ഞാപിച്ചു.

“എന്നിട്ട്?”

“ഗ്രാമത്തിന് പുറത്തേക്കുള്ള എല്ലാ റോഡുകളും ബ്ലോക്ക് ചെയ്യുക... റോഡ് അതോറിറ്റിയുടെ ഒഫിഷ്യൽ വർക്ക് എന്ന് തോന്നുന്ന വിധത്തിലായിരിക്കണം അത് നിർവ്വഹിക്കേണ്ടത്. വെളിയിൽ നിന്ന് വരുന്നവർ ഇവിടെ നിന്ന് പുറത്ത് കടക്കാൻ പാടില്ല

“ഈ സംഭവവികാസങ്ങളെല്ലാം മിസ്സിസ് ഗ്രേയെ അറിയിക്കട്ടെ ഞാൻ?” ന്യുമാൻ ചോദിച്ചു.

“വേണ്ട തൽക്കാലം അവർ ഇതൊന്നും അറിയണ്ട റേഡിയോ കമ്മ്യൂണിക്കേഷനിൽ ശ്രദ്ധയൂന്നി അവർ അവിടെ കഴിയട്ടെ അവർ നമ്മോടൊപ്പമാണെന്ന് ഗത്യന്തരമില്ലാത്ത ഘട്ടം വരെയും നാട്ടുകാർ അറിയാനിട വരരുത് ഞാനവരെ പിന്നീട് പോയി കണ്ടുകൊള്ളാം  സ്റ്റെയ്നർ പുഞ്ചിരിച്ചു. “അപ്പോൾ, പറഞ്ഞത് പോലെ റിട്ടർ കർശന സുരക്ഷ തന്നെ ആയിക്കോട്ടെ

“അത് പിന്നെ പറയണോ ഹെർ ഓബർസ്റ്റ് ഇതിന് മുമ്പും പരിചയമുള്ളതല്ലേ നമുക്ക് ഇതെല്ലാം?”

“ഗുഡ്” സ്റ്റെയ്നർ അഭിവാദ്യം നൽകി. “അപ്പോൾ ശരി ചെല്ലൂ

സ്റ്റെയ്നർ തിരിഞ്ഞ് കുന്നിൻ‌മുകളിലെ ദേവാലയത്തിന് നേർക്ക് നടന്നു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

36 comments:

 1. ഇനി എന്തായാലും വേണ്ടില്ല..
  ഹോ ആശ്വാസമായി
  ഇനി വായിക്കട്ടെ

  ReplyDelete
  Replies
  1. ഇത്തവണ അജിത്തേട്ടന്‍ സമയത്തെത്തിയല്ലോ :)

   Delete
  2. അവസാന നിമിഷം വരെ ( 9.10pm) ഞാനും മല്‍സരത്തിനുണ്ടായിരുന്നു...പിന്നെ അജിത്തേട്ടന്‍ പാവമല്ലേ എന്നു വിചാരിച്ച് വിട്ടു കൊടുത്തതാ ശ്രീ..(ഉറക്കം വന്നൂന്ന്‍ പറയാന്‍ പറ്റില്ലല്ലോ)

   Delete
  3. തന്നെ തന്നെ. ഉണ്ടാപ്രിച്ചായന്‍ അല്ലെങ്കിലും വല്യ ത്യാഗിയാണല്ലോ ;)

   Delete
  4. ത്യാഗമെന്നതേ തേങ്ങ...അല്ലേ ഉണ്ടാപ്രി??

   Delete
  5. വെൽക്കം റ്റു ദി ക്ലബ് അജിത്‌ഭായ്... :)

   Delete
  6. അജിത്തേട്ടന് തേങ്ങാശംസകൾ.. :)

   എന്നാലും ഉണ്ടാപ്രിച്ചാ, നിങ്ങള് ഇത്ര വല്ല്യ മനസ്സിന്റെ ഉടമയാണെന്ന് ആരും തിരിച്ചറിഞ്ഞില്ലല്ലോ..

   Delete
  7. "വ്യത്യസ്തനാമൊരു ഉണ്ടാപ്രിച്ചായനെ
   സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...
   കമന്റിടുന്നവര്‍ക്കെല്ലാം തലവനച്ചായന്‍
   വെറുമൊരു ബ്ലോഗ്ഗറല്ലിവനൊരു ചാര്‍ളി"

   Delete
 2. നേരത്തിന് മുന്‍പെ ബ്ലോണ്‍ ഔട്ട് ആയി
  ഇനി എപ്പോ എന്താകുമോ
  അടുത്ത ഭാഗത്തിനായി കാത്തിരിക്കാം

  ReplyDelete
  Replies
  1. സ്റ്റെയ്നർ അങ്ങനെയൊന്നും തോൽ‌വി ഏറ്റു വാങ്ങുമോ അജിത്‌ഭായ്? അടുത്ത ഞായറാഴ്ച്ച വരെ കാത്തിരിക്കുക...

   Delete
 3. അവരെ സമ്മതിയ്ക്കണം. നാട്ടുകാര്‍ അറിയാനിടയായിട്ടും ആ സിറ്റുവേഷനെ വെല്ലുവിളിയായി കണ്ട് ദൌത്യവുമായി മുന്നോട്ടു പോകാനുള്ള തീരുമാനം... എന്തും സംഭവിച്ചേക്കാവുന്ന അവസ്ഥ. വരുത്തിയേക്കാവുന്ന ഒരു ചെറിയ പിഴവുകള്‍ക്കു പോലും എത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് കണ്ടറിയാം അല്ലേ...

  ഹാരി കെയ്‌നും ടീമും ഇതറിയാതിരിയ്ക്കുമോ?

  ReplyDelete
  Replies
  1. അതെ, പെട്ടെന്ന് തീരുമാനമെടുക്കുവാനുള്ള മനഃസാന്നിദ്ധ്യം ... അതാണ് ഒരു കമാന്റോയ്ക്ക് വേണ്ടുന്ന പ്രഥമ ഗുണം...

   ഹാരി കെയ്ൻ... അതൊരു ചോദ്യം തന്നെയാണ് ശ്രീ...

   Delete
 4. ശ്വാസം പിടിച്ചിരുന്നിട്ട് പണ്ട് തവള ശ്വാസം പിടിച്ചതു പോലെയാവുമോ എന്ന് പേടിച്ചു പോയി.. അപ്പോഴേക്കും അവസാനവരിയിലെത്തി.. ഉം ഭാഗ്യം...

  അപ്പോ എല്ലാം തുടങ്ങിക്കഴിഞ്ഞു.. സൈന്യത്തിന്‍റെ മുഖഭാവവും പെരുമാറ്റവും എത്ര പെട്ടെന്നാണ് മാറുന്നത്..

  ReplyDelete
  Replies
  1. ഇവർ സാധാരണ സൈനികരല്ലല്ലോ എച്ച്മു... നല്ല എണ്ണം പറഞ്ഞ ട്രെയ്നിങ്ങ് ഒക്കെ കഴിഞ്ഞ് സൂയിസൈഡ് സ്ക്വാഡിൽ വർക്ക് ചെയ്തിരുന്ന ടീമല്ലേ? വരുന്നിടത്ത് വച്ച് കാണാമെന്ന ധൈര്യം...

   Delete
 5. സംഭവം ഉഷാറായല്ലോ..........!!!!

  ReplyDelete
  Replies
  1. അതേ പ്രകാശ്... ഇനി വേറെ എവിടെയും പോകാതെ എല്ലാ ഞായറാഴ്ച്ചയും ഇതേ സമയം ഇതേ ബ്ലോഗിൽ വരിക... :)

   Delete
 6. ആകാംക്ഷ വര്‍ധിച്ചു. സന്നാഹങ്ങള്‍ ഒരുക്കുന്നതില്‍ സ്റ്റൈയ്നര്‍ കേമന്‍ തന്നെ.

  ReplyDelete
  Replies
  1. സ്റ്റെയ്നർ കെങ്കേമൻ തന്നെ... സുരേഷ് ഗോപിയെയാണ് സ്റ്റെയ്നറുടെ റോളിലേക്ക് നമ്മുടെ ശ്രീ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത്...

   Delete
  2. ഹിഹി. വിനുവേട്ടന്‍ സസ്പെന്‍സ് പൊളിച്ചോ?

   ഞാന്‍ സുരേഷേട്ടനെ ഒന്നു വിളിച്ച് നോക്കട്ട്. ഒന്ന് നിര്‍ബന്ധിച്ചാല്‍ കക്ഷി സമ്മതിച്ചേക്കും. അല്ലേ ജിമ്മിച്ചാ, ചാര്‍ളിച്ചായാ ;)

   Delete
  3. വേഗം വിളിക്ക് ശ്രീക്കുട്ടാ.. എന്നിട്ട് വേണം ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ.. :)

   Delete
 7. ചങ്കിടിപ്പ് കൂട്ടി കൂട്ടി എവിടേക്കാണാവോ...?
  ബാലിയിലെ കാലാവസ്ഥയും ബാലിപ്പെണ്ണിന്റെ മനസ്സും എത്ര പെട്ടെന്ന് മാറുമെന്ന് പറയാനാവില്ലെന്ന് പൊറ്റക്കാട് പറഞ്ഞിട്ടുണ്ട്. അതു പോലെ എത്ര പെട്ടെന്നാണ് ഈ പട്ടാളാക്കാരുടെ മനസ്സും തീരുമാനങ്ങളും മാറിമറിയുന്നത്...!
  തീരുമാനം എടുക്കുന്നതിലല്ല, അതുടനെ നടപ്പാക്കുന്നതിലേ വിരുതാണ് സമ്മതിക്കേണ്ടത്.
  ആശംസകൾ വിനുവേട്ടാ...

  ReplyDelete
  Replies
  1. ഡിസിഷൻ മെയ്ക്കിങ്ങും ഡിസിഷൻ ടെയ്ക്കിങ്ങും... പിന്നെ ഇം‌പ്ലിമെന്റേഷനും... അല്ലേ അശോകൻ മാഷേ...?

   Delete
 8. അപ്പോൾ തീരുമാനങ്ങൾ എടുത്തുതുടങ്ങി..
  ഓഫ് പീക്ക് :- (ശ്വാസം പിടിച്ചിരുന്നിട്ട് പണ്ട് തവള ശ്വാസം
  പിടിച്ചതു പോലെയാവുമോ ...)
  എന്നാലും ഒരാളുടെ ഈ ഇരിപ്പൊന്ന് ... ഞാൻ ചുമ്മായൊന്ന് ആലോചിച്ച് പോയി ..!

  ReplyDelete
  Replies
  1. കൈവിട്ടുള്ള കളിയിൽ തീരുമാനങ്ങൾ എടുത്തല്ലേ പറ്റൂ മുരളിഭായ്...

   Delete
 9. “ദി ഈഗിൾ ഈസ് ബ്ലോൺ…“

  ഒറ്റ വാചകത്തിൽ സ്റ്റെയ്നർ പറഞ്ഞത് ഒരായിരം കാര്യങ്ങൾ !! ആ സന്ദർഭം ഇതിലും വ്യക്തവും സ്പഷ്ടവുമായി പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല..

  കാര്യങ്ങളൊക്കെ മാറിമറിഞ്ഞത് എത്ര പെട്ടെന്നാണ്.. ഇനി??

  ReplyDelete
  Replies
  1. സത്യം ജിം... ആ ഒരൊറ്റ വാക്യത്തിൽ എന്താണ് ഇല്ലാത്തത്...!

   Delete
 10. ഹോ ഈ അദ്ധ്യായം ശെരിക്കും
  ശ്വാസം പിടിപ്പിച്ചു കളഞ്ഞു.ഇനിയിപ്പോ
  ഇതിലും വലുത് വരാൻ ഇരിക്കുന്നല്ലോ അല്ലെ ??

  ReplyDelete
  Replies
  1. അങ്ങനെ വിൻസന്റ് മാഷെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അല്ലേ...? സന്തോഷമായി...

   Delete
 11. ഫാദർ വെറേക്കറിനെ പിടിച്ചു വെച്ചാല്‍ പണി പാളും, ചര്‍ച്ചില്‍ കുമ്പസാരിക്കാന്‍ വരുമ്പോള്‍ അച്ഛനെ കണ്ടില്ലെങ്കില്‍...?

  ReplyDelete
 12. ശ്രീ കണ്ടു പിടിച്ച പേരുകൾ കഥാപാത്രങ്ങളുടെ ബ്രക്കെറ്റിൽ ഇട്ടു വായിക്കേണ്ട സമയം ആയി ഞാൻ ഇപ്പോഴും ജഗ പോഗ

  ReplyDelete
 13. വായിക്കുന്നു

  ReplyDelete
 14. കൊള്ളാം പട്ടാളക്കാരായാൽ ഇങ്ങനെ തന്നെ വേണം.

  ReplyDelete
  Replies
  1. ത്രില്ലടിച്ചുവല്ലേ?

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...