Sunday, December 22, 2013

ഈഗിൾ ഹാസ് ലാന്റഡ് – 109പോസ്റ്റ് ഓഫീസിന്റെ ലിവിങ്ങ് റൂമിൽ തന്റെ പേരക്കുട്ടിയുടെ നനഞ്ഞ വസ്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കെ ആഗ്നസ് ടെർണർ വിതുമ്പി. ഗ്രഹാമിനെ മുറുകെ പിടിച്ചുകൊണ്ട് ബെറ്റി വൈൽഡ് തൊട്ടരികിൽ തന്നെ ഇരിക്കുന്നുണ്ട്. ഡിന്ററും ബെർഗും വാതിലിനരികിൽ അവരെയും കാത്തു നിൽക്കുന്നു.

“എനിക്ക് വല്ലാതെ ഭയം തോന്നുന്നു, ബെറ്റി” മിസ്സിസ് ടെർണർ പറഞ്ഞു. “അവരെക്കുറിച്ച് പലയിടത്തും ഞാൻ വായിച്ചിട്ടുണ്ട് കണ്ണിൽ ചോരയില്ലാത്ത കൊലപാതകങ്ങൾ നടത്താൻ ഒരു മടിയുമില്ലാത്തവർ എന്തായിരിക്കും അവർ നമ്മെ ചെയ്യാൻ പോകുന്നത്?”

“എന്റെ ഭാര്യക്ക് കുഴപ്പമൊന്നും വരില്ലല്ലോ?”  പോസ്റ്റ് ഓഫീസ് കൌണ്ടറിന് പിന്നിലെ ഇടുങ്ങിയ മുറിയിൽ ടെലിഫോൺ സ്വിച്ച് ബോർഡിന് മുന്നിൽ ഇരുന്ന റ്റെഡ് ടെർണർ അസ്വസ്ഥതയോടെ ചോദിച്ചു.

“ഒരിക്കലുമില്ല” ഹാർവി പ്രെസ്റ്റൺ പറഞ്ഞു. “ഞങ്ങൾ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചാൽ ഒരു കുഴപ്പവും വരില്ല  എന്തെങ്കിലും സൂത്രം കാണിക്കാമെന്ന വ്യാമോഹം വേണ്ട ആരുടെയെങ്കിലും കോൾ വരുമ്പോൾ എന്തെങ്കിലും സന്ദേശം നൽകാൻ ശ്രമിച്ചാൽ…”   പ്രെസ്റ്റൺ തന്റെ റിവോൾവർ പുറത്തെടുത്തു. “ഐ വോണ്ട് ഷൂട്ട് യൂ ഐ വിൽ ഷൂട്ട് യൂർ വൈഫ് ആന്റ് ദാറ്റ്സ് എ പ്രോമിസ്

“പന്നി  ഒരു ഇംഗ്ലീഷ്‌കാരനാണെന്ന് പറയാൻ ലജ്ജയില്ലേ നിനക്ക്?” ക്ഷോഭത്തോടെ ആ വൃദ്ധൻ ചോദിച്ചു.

“കിഴവാ നിങ്ങളെക്കാളും എന്തുകൊണ്ടും യോഗ്യൻ തന്നെ ഞാൻ അതിന്” പ്രെസ്റ്റൺ കൈ മടക്കി ആ വൃദ്ധന്റെ ചെകിട്ടത്ത് ഒന്ന് കൊടുത്തു.  “ഇത് ഓർമ്മയിരിക്കട്ടെ

മുറിയുടെ മൂലയിൽ ചെന്നിരുന്ന് സിഗരറ്റിന് തീ കൊളുത്തിയിട്ട് പ്രെസ്റ്റൺ അവിടെ കിടന്നിരുന്ന ഒരു മാഗസിൻ എടുത്ത് തുറന്നു.


                          * * * * * * * * * * * * * * * * * * * * * * * * * * * * * * *

മോളി കൊണ്ടുവന്ന ഈറ്റയുടെ ഇലകളും പുൽച്ചെടികളും കൊണ്ട് അവർ അൾത്താര ഭംഗിയായി അലങ്കരിച്ചു കഴിഞ്ഞിരിക്കുന്നു. ബാക്കി വന്നവയെക്കൊണ്ട് കൽത്തൊട്ടിയുടെ ചുറ്റും മോടി പിടിക്കാനുള്ള ശ്രമത്തിലായിരുന്നു പമേല വെറേക്കർ.

“ഇതുകൊണ്ട് മാത്രം ആയില്ല കുറച്ച് ഐവി ഇലകൾ കൂടി വേണം ഞാൻ പോയി കൊണ്ടുവരാം” മോളിയോട് പറഞ്ഞിട്ട് പമേല വാതിലിന് നേർക്ക് നടന്നു.

കതക് തുറന്ന് പുറത്തിറങ്ങി പോർച്ചിന്റെ തൂണിൽ പടർന്ന് കയറിക്കിടക്കുന്ന വള്ളികളിൽ നിന്ന് ഒരു  കൈക്കുടന്ന ഇലകളുമായി തിരികെ കയറാനൊരുങ്ങവേയാണ് ഒരു ജീപ്പ് പാഞ്ഞു വന്ന് ദേവാലയത്തിന്റെ ഗേറ്റിന് മുന്നിൽ സഡൻ ബ്രേക്കിട്ട് നിന്നത്. ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങുന്ന തന്റെ സഹോദരനെയും ജോർജ്ജ് വൈൽഡിനെയും കണ്ട അവൾ ആദ്യം കരുതിയത് ആ പാരാട്രൂപ്പേഴ്സ് അവർക്ക് ലിഫ്റ്റ് നൽകിയതാണെന്നായിരുന്നു. പിന്നീടാണവൾ അത് ശ്രദ്ധിച്ചത് ജോർജ്ജ് വൈൽഡിന്റെ പിന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നടക്കുന്ന തന്റെ സഹോദരന്റെ അരക്കെട്ടിൽ മുട്ടിച്ച് പിടിച്ച റൈഫിളുമായി ആജാനുബാഹുവായ ഒരു സർജന്റ് വെറുമൊരു തമാശയായിട്ടാണ് ആദ്യം തോന്നിയതെങ്കിലും തൊട്ട് പിന്നാലെ സ്റ്റേമിന്റെ മൃതദേഹവുമായി  ദേവാലയത്തിന്റെ കവാടം കടന്ന് വന്ന ബെക്കറെയും ജൻസനെയും കണ്ടതോടെ അവൾക്ക് എന്തോ പന്തികേട് തോന്നി.  പാതി തുറന്ന വാതിലിലൂടെ ഓടിക്കയറിയ അവൾ മോളിയെ മുറുകെ പിടിച്ചു.

“എന്ത് പറ്റി പമേല?” മോളി പരിഭ്രമത്തോടെ ചോദിച്ചു.

പരിഭ്രാന്തിയോടെ അവൾ മോളിയെ പിടിച്ചുലച്ചു. “എനിക്കറിയില്ല പക്ഷേ, സംതിങ്ങ് ഈസ് റോങ്ങ് വെരി റോങ്ങ്

പോർച്ചിലേക്ക് നടക്കുന്നതിനിടയിൽ കുതറിമാറുവാൻ ജോർജ്ജ് വൈൽഡ് ഒരു ശ്രമം നടത്തി. എന്നാൽ അത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്ന ബ്രാൺ‌ഡ്റ്റ് കൃത്യ സമയത്ത് തന്നെ അയാളുടെ മേൽ ചാടി വീണ് ആ ശ്രമം നിഷ്ഫലമാക്കി. റൈഫിളിന്റെ കുഴൽ കീഴ്ത്താടിയുടെ അടിഭാഗത്ത് ചേർത്തു വച്ച് ബ്രാൺ‌ഡ്റ്റ് പറഞ്ഞു.  “ഓൾ റൈറ്റ് റ്റോമി നിങ്ങൾ ധൈര്യശാലി തന്നെ, സമ്മതിച്ചു ഐ സല്യൂട്ട് യൂ പക്ഷേ, ഇനിയൊരു വട്ടം കൂടി ഇതിന് തുനിഞ്ഞാൽ ഐ വിൽ ബ്ലോ യൂർ ഹെഡ് ഓഫ്

ഫാദർ വെറേക്കർ നീട്ടിയ കൈകളിൽ പിടിച്ച് ജോർജ്ജ് എഴുന്നേറ്റു. എല്ലാവരും കൂടി പോർച്ചിന് നേർക്ക് നടന്നു.

ദേവാലയത്തിനുള്ളിൽ ആകട്ടെ, സംഭവം എന്തെന്നറിയാതെ മോളി പമേലയെ തുറിച്ചുനോക്കി. “എന്താണിതിന്റെയൊക്കെ അർത്ഥം?”

പമേല അവളുടെ കൈകളിൽ പിടിച്ച് വലിച്ച് വൈദികമന്ദിരത്തിലേക്കുള്ള ഗുഹാമാർഗ്ഗം ആരംഭിക്കുന്ന രഹസ്യവാതിലിന് നേർക്ക് ഓടി. ഞൊടിയിടയിൽ കൽത്തൊട്ടിയുടെ സമീപമുള്ള അലമാരയുടെ കതക് തുറന്ന് ഇരുവരും അതിനുള്ളിൽ കയറി വാതിലടച്ച് ബോൾട്ട് ഇട്ടു. ഹാളിലേക്ക് പ്രവേശിച്ച ആൾക്കാരുടെ സംസാരം അടുത്ത നിമിഷം അവർ വ്യക്തമായി കേട്ടു.

 “ഓൾ റൈറ്റ് ഇനിയെന്ത്?” വെറേക്കർ ചോദിച്ചു.

“കേണൽ എത്തുന്നത് വരെ കാത്തിരിക്കുക” ബ്രാൺ‌ഡ്റ്റ് പറഞ്ഞു. “അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം താങ്കൾക്ക് പാവം സ്റ്റേമിന് വേണ്ടുന്ന അന്ത്യകർമ്മങ്ങൾ ചെയ്യുക അവൻ ഒരു ലൂതറനാണ് പക്ഷേ, അതിലെന്തിരിക്കുന്നു? കത്തോലിക്കനോ പ്രൊട്ടസ്റ്റന്റോ ജർമ്മൻ‌കാരനോ ഇംഗ്ലീഷുകാരനോ എന്ത് തന്നെ ആയിക്കോട്ടെ മണ്ണിനടിയിലെത്തിയാൽ പുഴുക്കൾക്ക് എല്ലാം ഒരു പോലെ

“അയാളെ ലേഡി ചാപ്പലിലേക്ക് കൊണ്ടു വരൂ” വെറേക്കർ പറഞ്ഞു.

പാദചലനങ്ങൾ അകന്ന് പോകവേ മോളിയും പമേലയും കതകിൽ ചാരി നിന്ന് പരസ്പരം നോക്കി.

“ജർമ്മൻ എന്നാണോ അയാൾ പറഞ്ഞത്? അവിശ്വസനീയം” മോളി പറഞ്ഞു.

പോർച്ചിൽ വീണ്ടും ആരോ നടന്നടുക്കുന്ന ശബ്ദം കേൾക്കാറായി. ഹാളിലേക്കുള്ള വാതിൽ തുറക്കുന്ന ശബ്ദം കേട്ട പമേല തന്റെ ചുണ്ടിൽ വിരൽ വച്ച് നിശ്ശബ്ദമായിരിക്കുവാൻ മോളിയ്ക്ക് നിർദ്ദേശം നൽകി. ഇനിയെന്ത് എന്ന ഉദ്വേഗത്തോടെ അവർ കാത്തിരുന്നു.

ജ്ഞാനസ്നാനത്തിനായി ഉപയോഗിക്കുന്ന കൽത്തൊട്ടിയുടെ അരികിൽ നിന്ന് സ്റ്റെയ്നർ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.

“ഫാദർ വെറേക്കർഇങ്ങോട്ടൊന്ന് വരൂ പ്ലീസ് അലമാരയുടെ ഡോറിന്റെ ഹാന്റിലിൽ പിടിച്ച് തിരിച്ച് തുറക്കാൻ ശ്രമിച്ചിട്ട് സ്റ്റെയ്നർ വിളിച്ചു. ഹാന്റിൽ തിരിയുന്നത് കണ്ട്, മറുവശത്ത് ആ യുവതികൾ ഭയന്ന് വിറച്ചു.

“ഇത് ലോക്ക് ചെയ്തിരിക്കുകയാണല്ലോ അതെന്താ? എന്താണിതിനകത്ത്?” മുടന്തി മുടന്തി അരികിലേക്ക് വരുന്ന വെറേക്കറോട് സ്റ്റെയ്നർ ആരാഞ്ഞു.

വെറേക്കറുടെ ഓർമ്മയിൽ ആ കതക് ഇതിന് മുമ്പ് ഒരിക്കൽ പോലും ലോക്ക് ചെയ്തിട്ടില്ല. അതിന്റെ താക്കോൽ നഷ്ടപ്പെട്ടിട്ട് വർഷങ്ങളായത് തന്നെ കാരണം. അതിനർത്ഥം ആരോ അത് ഉള്ളിൽ നിന്ന് ബോൾട്ട് ഇട്ടിരിക്കുകയാണെന്നാണ്. പെട്ടെന്നാണ് അദ്ദേഹം അതോർത്തത്, സൈനികാഭ്യാസം കാണുവാൻ താൻ ഇറങ്ങുമ്പോൾ പമേല അൾത്താര അലങ്കരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു എന്നത്. ഇപ്പോൾ എല്ലാം വ്യക്തമാകുന്നു.

“വിശുദ്ധ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരയാണ് ഹെർ ഓബർസ്റ്റ് കൂടാതെ ദേവാലയത്തിലെ രജിസ്റ്ററുകളും എന്റെ വസ്ത്രങ്ങളും ഒക്കെ അതിലാണ് വയ്ക്കുന്നത്” വെറേക്കർ ഒട്ടും പരിഭ്രമം പ്രകടിപ്പിക്കാതെ പറഞ്ഞു. “ഇതിന്റെ താക്കോൽ അവിടെ എന്റെ വസതിയിലാണെന്ന് തോന്നുന്നു എടുക്കാൻ മറന്നുപോയിഅവിടെ ജർമ്മനിയിൽ ഇതിലും മാന്യതയോടെ ആയിരിക്കും താങ്കൾ ആജ്ഞാപിക്കാറുള്ളതെന്ന് കരുതട്ടെ ഞാൻ?”

“താങ്കളെന്താ കരുതിയത് ഫാദർ? ഞങ്ങൾ ജർമ്മൻ‌കാർക്ക് ആജ്ഞാപിക്കാനും വേണ്ടി അത്ര അടങ്ങാത്ത ആഗ്രഹമാണെന്നോ?” സ്റ്റെയ്നർ ചോദിച്ചു. “മറിച്ച് ഒരു കാര്യം ശരിയാണ് എന്റെ മാതാവ് അമേരിക്കൻ വംശജയാണ് എന്റെ വിദ്യാലയ ജീവിതം ലണ്ടനിലുമായിരുന്നു കുറച്ചധികം കാലം ഞാൻ ലണ്ടനിലുണ്ടായിരുന്നു ഇതിൽ നിന്നും എന്താണ് താങ്കൾക്ക് മനസ്സിലാവുന്നത്?”

 “താങ്കളുടെ പേര് കാർട്ടർ എന്നാകാനുള്ള സാദ്ധ്യത തീരെയില്ലെന്ന് മനസ്സിലായി

“സ്റ്റെയ്നർ കുർട്ട് സ്റ്റെയ്നർ അതാണെന്റെ യഥാർത്ഥ നാമം

“എസ്. എസ്. കമാന്റോ യൂണിറ്റിൽ നിന്നും?”

“നിങ്ങൾ ഇംഗ്ലീഷ്‌കാരുടെ ഒരു കാര്യം നിങ്ങൾ എന്തൊക്കെയാണ് ധരിച്ച് വച്ചിരിക്കുന്നത്? എല്ലാ ജർമ്മൻ സൈനികരും ഹിമ്‌ലറുടെ പ്രൈവറ്റ് ആർമിയിലാണ് സേവനം അനുഷ്ഠിക്കുന്നതെന്നോ?”

“എന്നല്ല ഒരു പക്ഷേ, ജർമ്മൻ സൈനികരെല്ലാം എസ്. എസ് കമാന്റോകളെപ്പോലെ പെരുമാറുന്നത് കൊണ്ട് ഞങ്ങൾക്കുണ്ടായ തോന്നലായിരിക്കാം  വെറേക്കർ പറഞ്ഞു.

“സർജന്റ് സ്റ്റേമിനെപ്പോലെ അല്ലേ?”  സ്റ്റെയ്നറുടെ ആ ചോദ്യത്തിന് മറുപടി നൽകുവാൻ വെറേക്കറിന് ആകുമായിരുന്നില്ല. “താങ്കളുടെ അറിവിലേക്കായി പറയുകയാണ് ഞങ്ങൾ എസ്. എസ് കമാന്റോകളല്ല ഫാൾഷിംജാഗർ എന്ന വിഭാഗത്തിൽ പെട്ടവരാണ് ഞങ്ങൾ ബ്രിട്ടന്റെ റെഡ് ഡെവിൾസിനോടുള്ള പൂർണ്ണ ബഹുമാനത്തോടെ തന്നെ പറയട്ടെ, വീ ആർ ദി ബെസ്റ്റ് ഇൻ ദി ബിസിനസ്  സ്റ്റെയ്നർ കൂട്ടിച്ചേർത്തു.

“അപ്പോൾ ഇന്ന് രാത്രി സ്റ്റഡ്ലി ഗ്രെയ്ഞ്ചിൽ വച്ച് മിസ്റ്റർ ചർച്ചിലിനെ വധിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം” വെറേക്കർ പറഞ്ഞു.

“വേറെ മാർഗ്ഗമൊന്നും ഇല്ലെങ്കിൽ മാത്രം അദ്ദേഹത്തെ ജീവനോടെ കൊണ്ടുപോകുവാനാണ് ഞങ്ങൾക്ക് താല്പര്യം” സ്റ്റെയ്നർ പറഞ്ഞു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

38 comments:

 1. എന്ത് വില കൊടുത്തും ഗ്രാമത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക മാത്രമാണ് സ്റ്റെയ്നറുടെ മുന്നിലുള്ള ഏക പോംവഴി... അത് എത്ര കണ്ട് വിജയത്തിൽ എത്തിച്ചേരും...?

  ReplyDelete
  Replies
  1. ഇത് ക്രിസ്മസ് ലക്കം അല്ലേ വിനുവേട്ടാ... എല്ലാവര്‍ക്കും ഓരോ ആശംസ കൊടുക്കാന്‍ മറന്നോ?

   എന്തായാലും വിനുവേട്ടനും കൂടെ വേണ്ടി എന്റെ വകയും ഒരാശംസ കിടക്കട്ടെ...
   വിനുവേട്ടനും എല്ലാ സഹയാത്രികര്‍ക്കും നല്ലൊരു ക്രിസ്തുമസ്സ് ആശംസിയ്ക്കുന്നു...

   Delete
 2. ആദ്യം കമന്റ്
  ഇനി വായന

  ReplyDelete
  Replies
  1. അതുപറ്റത്തില്ല.. ആദ്യം വായിക്കണം, എന്നിട്ടേ കമന്റിടാവൂ.. :)

   Delete
 3. aadyam vayichu
  pinne coment....

  ee aakamkshayude thunchath kondiruthiyulla pokk sahikkanillatto....

  ReplyDelete
  Replies
  1. അദാണ്.. ദിങ്ങനെ വേണം... ആദ്യം വായന, എന്നിട്ട് കമന്റ്.. അതാണ് അതിന്റെ ഇത്.. ഏത്?

   Delete
  2. ജിമ്മിച്ചാ... ഇലക്ഷനു നിക്കാന്‍ പ്ലാനുണ്ടോ? ഒരു കമന്റിന്റെ ദൂരത്തിലല്ലേ വാക്കു മാറുന്നത്!!!

   Delete
  3. അതെന്താ ശ്രീക്കുട്ടാ അങ്ങനെ പറഞ്ഞത്?

   Delete
  4. ശ്ശൊ! എന്റെ മിസ്റ്റേക്കാണ് ജിമ്മിച്ചാ...

   അജിത്തേട്ടന്റെ കമന്റിന്റെ മറുപടി "അതു തന്നെ. ആദ്യം കമന്റ്, എന്നിട്ടേ വായിയ്ക്കാവൂ" എന്ന രീതിയിലാണെന്നാണ് പെട്ടെന്ന് എന്റെ മനസ്സിലേയ്ക്ക് വന്നത്.

   തമാശയ്ക്ക് രണ്ടു പേരെയും ഒരേ വിഷയത്തിന് വ്യത്യസ്ത അഭിപ്രായത്തോടെ പിന്താങ്ങുന്നു എന്നോര്‍ത്താണ് ആ കമന്റിട്ടത്.

   - ആ ആരോപണം ഞാന്‍ നിരുപാധികം പിന്‍വലിച്ചു കഴിഞ്ഞു [ഇനി ഇലക്ഷനു നില്‍ക്കാമെന്ന മോഹവും വേണ്ട] ;)

   Delete
 4. അപ്പോൾ രഹസ്യം പതുക്കെ പുറത്തായി അല്ലേ വിനുവേട്ടാ...?
  ഗ്രാമം മുഴുവൻ അധീനതയിലായാൽ.. എന്ന അഹങ്കാരമാകാം അല്ലേ..?

  ReplyDelete
 5. ഇതൊക്കെ നടക്കുമോ.. നടന്നാല്‍ കൊള്ളാം.. എന്തെങ്കിലും ആവട്ട്.. മോളിയുടെ കാര്യം ഓര്‍ക്കുമ്പോഴാ .. :(

  ReplyDelete
  Replies
  1. പാവം മോളിക്കുട്ടി.. അല്ലേ ശ്രീജിത്തേ.. ആ കുടുസ്സുമുറിയിൽ അധികനേരം അടച്ചിടാതെ അവരെ പുറത്തിറക്കണേ വിനുവേട്ടാ...

   Delete
  2. ആ കുടുസ്സുമുറിയിൽ നിന്നും ആരംഭിക്കുന്ന ഗുഹ വൈദികമന്ദിരത്തിലാണ് എത്തിച്ചേരുന്നത്... മറക്കണ്ട...

   Delete
 6. Molikku ellam manassilayallo..!!!
  angane suspense thriller peakil
  ethi....

  ReplyDelete
 7. സ്റ്റെയ്‌നറും സംഘവും കടന്നു പോകുന്ന ആ കുറച്ചു മണിക്കൂറുകളുടെ സമ്മര്‍ദ്ദം ആലോചിയ്ക്കുമ്പോള്‍... ഹൊ!

  എത്രയൊക്കെ ശ്രമിച്ചാലും ഒരു ഗ്രാമത്തെ മുഴുവനും വരുതിയ്ക്കു നിര്‍ത്താന്‍ ഇത്രയും പേരെ കൊണ്ടു കഴിയുമോ? വിട്ടു പോകുന്ന ഓരോ കണ്ണികള്‍ മൂലവും ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ എത്ര വലുതായിരിയ്ക്കും ?

  [ശ്ശൊ! ഞാനിവിടെ മുന്‍പ് ഇട്ട കമന്റെവിടെ പോയി? ]

  ReplyDelete
  Replies
  1. എന്തായിരുന്നു ആ കമന്റ്? ആദ്യം അത് പറയൂ.. ;)

   Delete
  2. എന്തരോ എന്തോ... ആദ്യം വായിച്ചപ്പോള്‍ തോന്നിയത് എഴുതിയിട്ടതായിരുന്നു. അത് പോസ്റ്റായില്ലെന്ന് തോന്നുന്നു...

   [ഛെ, ജിമ്മിച്ചന്‍ കരുതിയത് പോലെ പുറത്തു പറയാന്‍/കാണിയ്ക്കാന്‍ കൊള്ളാത്ത കമന്റൊന്നുമല്ലെന്നേ...] :)

   Delete
  3. ശോ.. വെറുതെ കൊതിപ്പിച്ചു.. ;)

   Delete
 8. ഗ്രാമം വിട്ടു കൊടുക്കുമോ എനിക്ക് തോന്നുന്നില്ല പട്ടാളക്കാർ എന്താ ഇങ്ങനെ മാനുഷിക പരിഗണന എന്നൊന്നില്ലേ ആ വൃദ്ധനെ അടിച്ചത് എത്ര മോശമായി മോളിക്ക് മാത്രമായി ഒരു ഹാപ്പി ക്രിസ്തുമസ് ആശംസിച്ചാൽ വിനു വേട്ടൻ ഉണ്ടാപ്രി അറിയാതെ കൊടുത്തെക്കുമോ അതോ ഉണ്ടാപ്രി അതിലും തേങ്ങ ഉടച്ചു കാണുമോ എന്തായാലും വിനുവേട്ടനും വായനക്കാര്ക്കും ക്രിസ്തുമസ് നവ വത്സര ആശംസകൾ

  ReplyDelete
  Replies
  1. ബൈജു മാഷേ...
   പ്രെസ്റ്റണ്‍ അല്ലേ ആള്‍? മാനുഷിക പരിഗണനകളൊന്നും കക്ഷിയില്‍ നിന്ന് പ്രതീക്ഷിയ്ക്കേണ്ടതില്ല.

   പിന്നെ, ഉണ്ടാപ്രിച്ചായന്‍ സമ്മതിച്ചാലും മോളിയ്ക്കു മാത്രമായ് ഒരാശംസ കൊടുക്കാന്‍ നമ്മുടെ ജിമ്മിച്ചന്‍ സമ്മതിയ്ക്കുമെന്ന് തോന്നുന്നുണ്ടോ? ;)

   എന്തായാലും വിനുവേട്ടനും വായനക്കാര്‍ക്കും കൊടുത്ത ആ ക്രിസ്തുമസ്സ് ആശംസകളെ പറ്റി 'മാത്രം' തല്‍ക്കാലം ആലോചിയ്ക്കുന്നതാകും നല്ലത്. ;)

   Delete
  2. അതല്ലെങ്കിലും എങ്ങനെ ശരിയാവും? പമേലയും മോളിയും കൂടെ ഒന്നിച്ച് ഒരു റൂമിലിരിക്കുമ്പോൾ മോളിയ്ക്ക് മാത്രമായി ആശംസ കൊടുക്കുന്നത് മര്യാദയാണോ ബൈജു മാഷേ?? ;)

   ഈഗിളിന്റെ ചിറകിലേറി പറക്കുന്ന എല്ലാവർക്കും ക്രിസ്തുമസ്/നവവത്സരാശംസകൾ ഞാനും നേരട്ടെ..

   Delete
 9. വായിക്കുന്നു

  ReplyDelete
 10. സംതിങ്ങ് ഈസ് റോങ്ങ്… വെരി റോങ്ങ്…

  ആ സംതിങ്ങീലാണല്ലോ എല്ലാം കിടക്കുന്നത് അല്ലേ

  ReplyDelete
  Replies
  1. ബിലാത്തിയേട്ടാ..

   ചുരുക്കി പറഞ്ഞാൽ സംതിങ്ങ് ‘റോങ്ങ്’ ആയി കിടക്കുന്നതാണ് പ്രശ്നം, അല്ലേ?

   Delete
 11. "കത്തോലിക്കനോ പ്രൊട്ടസ്റ്റന്റോ ജർമ്മൻ‌കാരനോ ഇംഗ്ലീഷുകാരനോ എന്ത് തന്നെ ആയിക്കോട്ടെ… മണ്ണിനടിയിലെത്തിയാൽ പുഴുക്കൾക്ക് എല്ലാം ഒരു പോലെ…”

  ഇത്രേയുള്ളു മനുഷ്യന്റെ കാര്യം..

  എല്ലാവർക്കും എല്ലാം മനസ്സിലാവുന്നു... മോളിക്കുട്ടിയുടെ പ്രതികരണമെന്തെന്ന് അറിയാൻ കാത്തിരിക്കുന്നു...

  ReplyDelete
  Replies
  1. ബ്രാൺ‌ഡ്റ്റ് പറഞ്ഞത് ഒരു ലോക സത്യം... പക്ഷേ, എത്ര പേർ അത് മനസ്സിലാക്കുന്നു...!

   Delete
 12. ഇതുവരെ ജര്‍മ്മന്‍ സംഘത്തിന് മാനസികപിന്തുണ കൊടുത്തുകൊണ്ടാണ് വായിച്ചത്
  ഇനിയിപ്പം സൈഡ് മാറണോ?

  ReplyDelete
  Replies
  1. വേണ്ട അജിത്‌ഭായ്... ഒരിക്കലും സൈഡ് മാറണ്ട... പ്രെസ്റ്റൺ‌ന്റെ പെരുമാറ്റം കണ്ടിട്ടാണെങ്കിൽ, അയാൾ അല്ലെങ്കിലും ബ്രിട്ടീഷുകാരൻ തന്നെയാണല്ലോ... സ്റ്റെയ്നറെയും സംഘത്തെയും വെറുക്കുവാൻ കഴിയുമോ...?

   Delete
 13. Replies
  1. അതിന് ഡെവ്‌ലിൻ ഇതൊന്നും അറിഞ്ഞിട്ടില്ലല്ലോ ഇതുവരെ...

   Delete
 14. പ്രെസ്റ്റണ്‍ വൃദ്ധനെ തല്ലിയത് വേദന തോന്നിച്ചു.

  ReplyDelete
  Replies
  1. പ്രെസ്റ്റൺ അല്ലെങ്കിലും ഒരു മുരടൻ തന്നെയാണല്ലോ കേരളേട്ടാ...

   Delete
 15. ആകാംക്ഷാഭരിതം. ഈ ഉദ്യമം വിജയം കാണുമോ? വിജയമാണെങ്കിലും പരാജയമാണെങ്കിലും സന്തോഷിക്കാന്‍ വകയില്ല.

  ReplyDelete
  Replies
  1. ഉച്ച കഴിഞ്ഞ് മൂന്ന് മണി ആയിട്ടേയുള്ളൂ സുകന്യാജീ... പ്രധാനമന്ത്രി വരുവാൻ ഇനിയും സമയം കിടക്കുന്നുണ്ട്... അതിനിടയിൽ എന്തെല്ലാം സംഭവ വികാസങ്ങൾ...

   Delete
 16. എല്ലാവര്‍ക്കും ക്രിസ്തുമസ്സ് നവവല്‍സരാശംസകള്‍..

  ഉദ്വേഗഭരിതമായി കഥ മുന്നേറുന്നു. വൃദ്ധനെ അടിച്ചതില്‍ അല്‍ഭുതമില്ല.ഏതു പട്ടാളക്കാരാണ് സാധാരണ മനുഷ്യരോട് നന്നായി പെരുമാറിയെന്ന സല്‍പേരുള്ളവര്‍... ഈ പ്രപഞ്ചത്തിലാകെ നോക്കിയാല്‍ പോലും വിരലിലെണ്ണാവുന്നവരേ കാണൂ..

  ReplyDelete
 17. നന്നായിട്ടുണ്ട്‌.അങ്ങനെ എല്ലാം പുറത്ത്‌ വന്നു.

  ReplyDelete
  Replies
  1. ഇനി പെട്ടെന്ന് അടുത്ത ലക്കത്തിലേക്ക്‌ ചെല്ല്...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...