Sunday, December 29, 2013

ഈഗിൾ ഹാസ് ലാന്റഡ് – 110“പക്ഷേ, താങ്കളുടെ പദ്ധതിയിൽ അപ്രതീക്ഷിതമായി വ്യതിയാനം സംഭവിച്ചിരിക്കുന്നു  എന്തെല്ലാം കണക്കുകൂട്ടലുകളായിരുന്നു അല്ലേ…?  വെറേക്കർ ചോദിച്ചു.

“അതെ ഈ ഗ്രാമത്തിലെ രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുവാനായി എന്റെ സഹപ്രവർത്തകന് സ്വന്തം ജീവൻ ബലികഴിക്കേണ്ടി വന്നതിനാൽ ഒരു പക്ഷേ, അക്കാര്യം സമ്മതിച്ച് തരുവാൻ താങ്കൾക്ക് വിഷമമുണ്ടാകും അത് സമ്മതിച്ചു തന്നാൽ ജർമ്മൻ സൈനികരുടെ ഏക ജോലി കൂട്ടക്കുരുതിയും ബലാത്സംഗവുമാണെന്ന താങ്കളുടെ ധാരണയ്ക്ക് കോട്ടം തട്ടുമല്ലോ അതോ അതിലും നികൃഷ്ടമായ എന്തെങ്കിലും ധാരണയാണോ ഞങ്ങളെക്കുറിച്ച് വച്ച് പുലർത്തുന്നത്? താങ്കളുടെ കാൽപ്പാദം തകർത്തത് ഒരു ജർമ്മൻ ബുള്ളറ്റ് ആയതുകൊണ്ടാണോ ജർമ്മൻ‌കാരെ ഒന്നടങ്കം വെറുക്കുന്നത്?” സ്റ്റെയ്നർ ചോദിച്ചു.

“ഗോ റ്റു ഹെൽ” വെറേക്കർ പറഞ്ഞു.

“ഫാദർ അത്തരമൊരു സെന്റിമെന്റ് സാക്ഷാൽ പോപ്പ് പോലും അംഗീകരിക്കാനിടയില്ല ഇനി താങ്കളുടെ ചോദ്യത്തിനുത്തരം തീർച്ചയായും ഞങ്ങളുടെ പ്ലാനിൽ അല്പം പാളിച്ച സംഭവിച്ചിരിക്കുന്നു എന്നത് സത്യമാണ്... പക്ഷേ, ഇം‌പ്രൊവൈസേഷൻ എന്നൊരു സംഗതിയുണ്ട് ഞങ്ങൾ പാരാട്രൂപ്പേഴ്സിന്റെ വിജയത്തിന് പിന്നിൽ അതിന് വലിയൊരു സ്ഥാനമുണ്ട് ഒരു പഴയ പാരാട്രൂപ്പർ എന്ന നിലയിൽ താങ്കൾക്ക് അതേക്കുറിച്ച് നല്ല ബോദ്ധ്യമുണ്ടാകുമെന്ന് കരുതുന്നു

“ഫോർ ഹെവൻസ് സെയ്ക്, മാൻ, യൂ ഹാവ് ഹാഡ് ഇറ്റ് അതിൽ യാതൊരു സംശയവുമില്ല” വെറേക്കർ പറഞ്ഞു.

“തീർച്ചയായും ഇനിയും അതുണ്ടായിരിക്കുകയും ചെയ്യും ദൌത്യം പൂർത്തിയാകുന്നത് വരെ  ഈ ഗ്രാമത്തെ ഒന്നടങ്കം ഞങ്ങളുടെ വരുതിയിൽ നിർത്തണമെങ്കിൽ  ഞങ്ങൾക്കതുണ്ടായേ തീരൂ” സ്റ്റെയ്നർ പറഞ്ഞു.

സ്റ്റെയനറുടെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ കേട്ട് വെറേക്കർ ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ പറഞ്ഞു. “ഗ്രാമത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുക ദാറ്റ്സ് ഇം‌പോസിബ്‌ൾ

“ഒരിക്കലുമല്ല സ്റ്റഡ്ലി കോൺസ്റ്റബിളിലുള്ള ഓരോ മനുഷ്യജീവിയെയും തിരഞ്ഞ് പിടിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളുടെ ആൾക്കാരിപ്പോൾ ഏറിയാൽ പതിനഞ്ചോ ഇരുപതോ മിനിറ്റിനകം അവർ ഇവിടെയെത്തും നിങ്ങളുടെ ടെലിഫോൺ സിസ്റ്റവും ഇവിടുത്തെ റോഡുകളും ഇപ്പോൾ ഞങ്ങളുടെ നിയന്ത്രണത്തിലാണ് പുറമേ നിന്ന് ഇങ്ങോട്ടെത്തുന്നവർക്ക് ഞങ്ങളിൽ നിന്ന് രക്ഷപെടാൻ കഴിയില്ല

“പക്ഷേ, ഈ ദൌത്യം വിജയിക്കുവാൻ പോകുന്നില്ല  വെറേക്കർ പറഞ്ഞു.

“രാവിലെ പതിനൊന്ന് മണിക്ക് സർ ഹെൻ‌ട്രി വില്ലഫ്ബി സ്റ്റഡ്ലി ഗ്രെയ്ഞ്ചിൽ നിന്നും കിംഗ്‌സ്‌ലിനിലേക്ക് യാത്ര പുറപ്പെട്ടു കഴിഞ്ഞു... അവിടെ വച്ച് അദ്ദേഹം പ്രധാനമന്ത്രിയോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു  ശേഷം നാല് റോയൽ മിലിട്ടറി പോലീസ്കാരുടെ മോട്ടോർ സൈക്കിൾ അകമ്പടിയിൽ രണ്ട് കാറുകളിലായി മൂന്നര മണിയോടെ അവർ യാത്ര തിരിക്കുന്നു...” സ്റ്റെയ്നർ തന്റെ വാച്ചിലേക്ക് നോക്കി. “അതായത് രണ്ടോ മൂന്നോ മിനിറ്റുകൾക്കകം മാത്രമല്ല, വാൾസിംഗ്‌ഹാം വഴിയായിരിക്കണം യാത്ര എന്നൊരു പ്രത്യേക ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്... ഓഹ്, ക്ഷമിക്കണം ഇതെല്ലാം വിവരിച്ച് ഞാനെന്തിനാണ് താങ്കളെ ബോറടിപ്പിക്കുന്നത്

“യൂ സീം റ്റു ബീ വെരി വെൽ ഇൻഫോംഡ്...!”  വെറേക്കർ അത്ഭുതം കൂറി.

“തീർച്ചയായും അതുകൊണ്ട് ദൌത്യം പൂർത്തിയാകുന്നത് വരെ നിങ്ങളെല്ലാം തടങ്കലിൽ കഴിഞ്ഞേ പറ്റൂപ്ലാൻ ചെയ്തത് പോലെ തന്നെ എല്ലാം നീങ്ങും വിജയം ഞങ്ങളുടെ പക്ഷത്ത് തന്നെ ആയിരിക്കും പറയുന്നത് പോലെ അനുസരിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവനിൽ യാതൊരു ഉത്കണ്ഠയും വേണ്ട

“പക്ഷേ, അദ്ദേഹത്തെ കൊണ്ട് പോകാൻ താങ്കൾക്കൊരിക്കലും കഴിയില്ല കേണൽ” വെറേക്കർ ഉറപ്പിച്ചു പറഞ്ഞു.

“ഓഹ്, ഐ ഡോണ്ട് നോ പക്ഷേ, ഇതൊരു പുതിയ കാര്യമൊന്നുമല്ല അസാദ്ധ്യമെന്ന് കരുതിയിരുന്ന ഒരു ദൌത്യത്തിൽ ഓട്ടോ സ്കോർസെനി മുസ്സോളിനിയെ രക്ഷപെടുത്തിയില്ലേ? ആയുധങ്ങളുടെ വിജയം എന്ന് വെസ്റ്റ് മിനിസ്റ്ററിൽ ഒരു പ്രസംഗത്തിൽ മിസ്റ്റർ ചർച്ചിൽ തന്നെ അതിനെ വിശേഷിപ്പിച്ചത് ഓർമ്മയില്ലേ?” 

ആയുധങ്ങൾ പോലും ലണ്ടനിൽ നാശം വിതച്ചതിന് ശേഷം നിങ്ങളുടെ പക്കൽ ബോംബുകൾ ബാക്കിയുണ്ടെങ്കിലല്ലേ…?” വെറേക്കർ ദ്വേഷ്യത്തോടെ ചോദിച്ചു.

“ബെർലിന്റെ സ്ഥിതിയും ഒട്ടും വിഭിന്നമില്ല ഇക്കാര്യത്തിൽ...” സ്റ്റെയ്നർ പറഞ്ഞു. “താങ്കളുടെ സുഹൃത്ത് ജോർജ്ജ് വൈൽഡിന് അറിയാൻ താല്പര്യമുണ്ടെങ്കിൽ പറഞ്ഞേക്കൂ അയാളുടെ മകനെ രക്ഷിക്കുവാൻ വേണ്ടി ജീവൻ വെടിഞ്ഞ സ്റ്റേമിന്റെ ഭാര്യയും അഞ്ച് വയസ്സുള്ള മകളും നാല് മാസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടത് നിങ്ങളുടെ റോയൽ എയർ ഫോഴ്സ് നടത്തിയ ബോംബിങ്ങിലാണെന്ന്” സ്റ്റെയ്നർ തന്റെ കൈ നീട്ടി. “താങ്കളുടെ കാറിന്റെ താക്കോൽ ഇങ്ങ് തരൂ എനിക്കത് ഉപകാരപ്പെട്ടേക്കും

“അതിനിപ്പോൾ അത് എന്റെ പക്കൽ ഇല്ലല്ലോ” വെറേക്കർ പറഞ്ഞു.

“ഡോണ്ട് വേസ്റ്റ് മൈ ടൈം, ഫാദർ താങ്കളുടെ ദേഹത്ത് എവിടെയുണ്ടെങ്കിലും എന്റെ ടീം അത് കണ്ടെടുത്തിരിക്കും ഞങ്ങളെ അതിന് നിർബ്ബന്ധിക്കരുത്

മനസ്സില്ലാ മനസോടെ വെറേക്കർ കാറിന്റെ താക്കോൽ സ്റ്റെയ്നറുടെ നേർക്ക് നീട്ടി. അദ്ദേഹം അത് വാങ്ങി തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു.

“റൈറ്റ് ഐ ഹാവ് തിങ്ങ്സ് റ്റു ഡൂ” സ്റ്റെയ്നർ സ്വരമുയർത്തി. “ബ്രാൺ‌ഡ്റ്റ്  നിങ്ങളെ റിലീവ് ചെയ്യുവാനായി ഞാൻ പ്രെസ്റ്റണെ ഇങ്ങോട്ടയക്കാം അതുവരെ കോട്ടയുടെ നിയന്ത്രണം നിങ്ങൾക്കാണ് ശേഷം അവിടെ എന്റെയടുത്ത് വന്ന് റിപ്പോർട്ട് ചെയ്യൂ

സ്റ്റെയ്നർ പുറത്തേക്ക് നടന്നു. മെഷീൻ ഗണ്ണുമായി ജൻസൻ വാതിൽക്കൽ നിലയുറപ്പിച്ചു. ഹാളിലെ ചാരുബെഞ്ചിൽ തോളോട് തോൾ ചേർന്ന് ഇരിക്കുന്ന ബ്രാൺ‌ഡ്റ്റിനും ജോർജ്ജ് വൈൽഡിനും അരികിലൂടെ ഫാദർ വെറേക്കർ മുന്നോട്ട് നടന്നു. അൾത്താരയുടെ മുന്നിൽ ലേഡി ചാപ്പലിൽ സ്റ്റേമിനെ കിടത്തിയിട്ടുണ്ടായിരുന്നു. ആ മൃതശരീരത്തെ നോക്കി അദ്ദേഹം ഒരു നിമിഷം നിന്നു. പിന്നെ അവന്റെ അരികിൽ മുട്ടുകുത്തി, കൈകൾ മടക്കി നെഞ്ചിൽ വച്ച് ഉറച്ച സ്വരത്തിൽ ചൊല്ലുവാനാരംഭിച്ചു മരണമടഞ്ഞവർക്കായുള്ള പ്രാർത്ഥനാ ഗീതം


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

43 comments:

 1. മനഃസാന്നിദ്ധ്യം വെടിയാതെ സ്റ്റെയ്നർ... കഴിയുന്നതും രക്തരഹിതമായ ഒന്നായിരിക്കണം ഈ ദൌത്യം എന്ന് നിർബ്ബന്ധമുണ്ട് അദ്ദേഹത്തിന്...

  അജിത്‌ഭായ്... മാനസിക പിന്തുണ ജർമ്മൻ പക്ഷത്തിന് തന്നെ ആയിക്കോട്ടെ... ഒരു മാറ്റവും വരുത്തണ്ട അതിന്...

  ReplyDelete
  Replies
  1. ഏത് പക്ഷത്തായാലും, ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.. :)

   Delete
  2. പുതുവത്സരമായിട്ടും ഈ ഏരിയായിലെങ്ങും ആരെയും കാണുന്നില്ലല്ലോ.

   വിനുവേട്ടനും സ്റ്റെയ്‌നറും എല്ലാ വായനക്കാരെയും പിടിച്ച് ചാപ്പലിനകത്തിട്ട് പൂട്ടിയോ?

   Delete
  3. അതല്ല ശ്രീ... ഇത്തിരി ജോലിത്തിരക്കിലാണ്... ഒന്ന് ഫ്രീ ആകണമെങ്കിൽ മൂന്ന് നാല് ദിവസം കഴിയും...

   Delete
  4. പിന്നെ ഒരു കാര്യം കൂടി ശ്രീ... ജിമ്മി ഈ വഴി വരാത്തത് ജോലിത്തിരക്ക് കൊണ്ടൊന്നുമല്ല കേട്ടോ... പുതുവർഷം പ്രമാണിച്ച് ജിദ്ദയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലെല്ലാം കയറിയിറങ്ങി ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയായിരുന്നതിനാലാണ്... :)

   Delete
  5. ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കു ശേഷം അവര്‍ അവിടുത്തെ പാത്രങ്ങള്‍ കഴുകി വൃത്തിയായോ എന്നു കൂടി പരിശോധിപ്പിയ്ക്കാതിരുന്നാല്‍ മതിയാരുന്നു...

   ;)

   അല്ല, പുതുവര്‍ഷമായിട്ട് ചാര്‍ളിച്ചായന്റെ വിവരവും ഇല്ലല്ലോ

   Delete
  6. ഓഹോ.. ഇവിടെ ഇങ്ങനെ ഒരു പണി കിടപ്പുണ്ടായിരുന്നല്ലേ.. ഇപ്പോളാ കണ്ടത്.. പാത്രങ്ങളൊക്കെ കഴുകി വച്ചിട്ട് എത്തിയതേയുള്ളു.. :)

   അല്ല, ഈയാഴ്ച ‘ഞായറാഴ്ച‘ ഇല്ലേ? പരുന്ത് പറന്നില്ലല്ലോ.. വിനുവേട്ടോ, പൂയ്...

   Delete
  7. ശ്ശേ, വിനുവേട്ടന്‍ ഇതു വരെ ചാപ്പലിനുള്ളില്‍ നിന്നും പുറത്തിറങ്ങിയില്ലേ...

   Delete
 2. രക്തരഹിതമായിരിക്കട്ടെ എന്ന് ആശ വെക്കാം..
  മരണമടഞ്ഞവര്‍ക്കായുള്ള പ്രാര്‍ഥനാഗീതം എന്ന് വായിച്ച് മുഴുമിച്ചപ്പോള്‍ ഒരു സങ്കടം ..

  ReplyDelete
 3. യുദ്ധത്തിന്റെ അവസാനം തിരിഞ്ഞുനോക്കുമ്പോള്‍ യുദ്ധനായകന്മാര്‍ക്ക് ഒരിക്കലെങ്കിലും തോന്നാതിരിക്കുമോ എന്തിനുവേണ്ടിയായിരുന്നു ഈ യുദ്ധം എന്ന്??!!

  ReplyDelete
  Replies
  1. അങ്ങനെ തോന്നുമോ അവർക്ക് എന്നെങ്കിലും...? ജോർജ്ജ് ബുഷ് ഇപ്പോഴും ഒരു പശ്ചാത്താപവും ഇല്ലാതെ പയറു പോലെ നടക്കുകയല്ലേ ഇപ്പോഴും...?

   Delete
 4. അജിത് ഭായി ഇതുവരെ വന്നില്ലല്ലൊ വിനുവേട്ടാ... സ്വപ്നം കാണുകയാണോ..? മുൻകൂറായി അജിത് ഭായിക്കുള്ള മറുപടി കണ്ടിട്ട് ചോദിച്ചതാ.....!
  ഗ്രാമം മുഴുക്കെ വരുതിയിലാക്കാൻ കഴിയുമോ....? കാത്തിരിക്കാം.
  ആശംസകൾ....
  “പുതുവത്സരാശംസകൾ...”

  ReplyDelete
  Replies
  1. സ്വപ്നം കണ്ടതല്ല അശോകൻ മാഷേ... കഴിഞ്ഞ ലക്കത്തിൽ അജിത്‌ഭായ് പ്രകടിപ്പിച്ച സംശയത്തിന് മറുപടി കൊടുത്തതല്ലേ...

   Delete
 5. innu thanne post cheythathu nannayi,,,,,
  puthu varshathil rakthachorichil kanandallo..
  Happy New year vinuvettan.....

  ReplyDelete
  Replies
  1. നവ വത്സരാശംസകൾ വിൻസന്റ് മാഷേ...

   Delete
 6. വിനുവേട്ടന്റെ തുടര്‍കഥ ഇടയ്ക്കിടയ്ക്ക് വായിക്കാറുണ്ട് -
  'എപ്പിസോട് മുന്‍ നിര്‍ത്തി എഴുതുന്ന' ഇത്തരം യാത്നങ്ങള്‍ക്ക് എന്‍റെ ക്ഷമ പോര!
  അത് എന്‍റെ ദൌര്‍ബല്ല്യം !
  ഇത് ബുക്ക്‌ ആയി വരുന്ന നാള്‍ ഞാന്‍ കാത്തിരിക്കുന്നൂ -

  ReplyDelete
  Replies
  1. എങ്കിൽ അതൊരു കാത്തിരുപ്പ് തന്നെ ആയിരിക്കും മേനോൻ‌ജീ...

   Delete
 7. പ്ലാൻ ചെയ്ത പോലെ ഒക്കെ കാര്യങ്ങൾ നടക്കുമോ ?


  പുതുവത്സരാശംസകൾ

  ReplyDelete
  Replies
  1. നമുക്ക് നോക്കാം അഭി... പ്രതീക്ഷ കൈവെടിയരുതല്ലോ...

   Delete
 8. അങ്ങനെ കഥ തീരാറായി...... ല്ലേ...
  പുതുവത്സരാശംസകള്‍!!! ..... വിനുവേട്ടനും പിന്നെ ഈ ബ്ലോഗ്ഗിലെ എല്ലാ മാന്യവായനക്കാര്‍ക്കും..

  ReplyDelete
  Replies
  1. തീരാറായിട്ടില്ല ഉണ്ടാപ്രീ... വൈകുന്നേരം മൂന്ന് മണി ആയതേയുള്ളൂ... രാത്രി പത്ത് മണി വരെയുള്ള സംഭവ വികാസങ്ങളുണ്ട്...

   Delete
  2. ആശംസകളും പറഞ്ഞ് ആ വഴി പോയതാ ഒരു മാന്യൻ.. പിന്നെ ഇതുവരെ കണ്ടിട്ടില്ല..

   Delete
 9. ഇം‌പ്രൊവൈസേഷൻ... മനോധര്‍മ്മം... അതെ അതു തന്നെ... അതല്ലെങ്കില്‍ ആദ്യത്തെ പാളിച്ചയില്‍ തന്നെ എല്ലാം തീര്‍ന്നേനെ.

  അടുത്ത സ്റ്റെപ് എങ്ങനായിരിയ്ക്കുമെന്ന് കാണട്ടെ.


  വിനുവേട്ടനും ഈഗിളിന്റെ എല്ലാ വായനക്കാര്‍ക്കും എന്റെയും പുതുവത്സരാശംസകള്‍!

  ReplyDelete
  Replies
  1. അതെ... അത് തന്നെ... മനോധർമ്മം... സ്റ്റെയ്നർക്ക് അത് ആവോളമുണ്ടെന്ന് ഫാദർ വെറേക്കർ തന്നെ സമ്മതിച്ചല്ലോ...

   Delete
 10. അതിർത്തികൾ നാം നിഷ്കളങ്കരായി നമ്മുക്ക് ചുറ്റും കെട്ടി പൊക്കുന്നു മുറികളായി മതിലുകളായി വീടുകളായി പക്ഷെ രാജ്യങ്ങൾ ചെയ്യുമ്പോൾ ഒന്ന് പൊളിച്ചു മാറ്റി നടുമ്പോൾ എത്ര ജീവനുകൾ പൊലിയുന്നു ഇപ്പോഴും പൊലിഞ്ഞു കൊണ്ടിരിക്കുന്നു യുദ്ധം അതിരുകൾക്ക് വേണ്ടി മാത്രം ഉള്ളതാണല്ലോ അതിരുകൾ മനുഷ്യരുടെ പേരിൽ സംരക്ഷിക്കുന്നത് വെറും അധികാരം മാത്രം പുതുവത്സരാശംസകൾ

  ReplyDelete
  Replies
  1. വളരെ ശരിയായ നിരീക്ഷണം...

   Delete
 11. "ഈ ഗ്രാമത്തിലെ രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുവാനായി എന്റെ സഹപ്രവർത്തകന് സ്വന്തം ജീവൻ ബലികഴിക്കേണ്ടി വന്നതിനാൽ…"

  ഇനി പറഞ്ഞിട്ട് കാര്യമില്ല.. സംഭവാമി യുഗേ യുഗേ..

  ഡെവ്‌ലിനെ വിളിക്കൂ.. കാര്യങ്ങൾക്കൊക്കെ പെട്ടെന്നുതന്നെ തീരുമാനമാവട്ടെ..

  ReplyDelete
  Replies
  1. ഡെവ്‌ലിൻ ഇക്കാര്യം അറിഞ്ഞിട്ടില്ലല്ലോ ഇതു വരെ... നമുക്ക് കാത്തിരിക്കാം...

   Delete
 12. പ്ലാൻ ചെയ്ത പോലെ ഒക്കെ കാര്യങ്ങൾ നടക്കുമോ ? എന്റെ പുതുവത്സരാശംസകള്‍

  ReplyDelete
 13. ഇതൊക്കെ നടക്കുമ്പോള്‍ ഈ ഡെവ്‌ലിന്‍ അവിടെ വേണ്ടേ..? അല്ല വേണ്ടേ?

  ReplyDelete
  Replies
  1. അധികം വൈകാതെ നമുക്ക് ഡെവ്‌ലിനെ കൊണ്ടുവരാം ശ്രീജിത്ത്...

   Delete
 14. മാന്യനായ സ്റ്റേയ്നര്‍ ദൌത്യം എന്താവും?

  ReplyDelete
  Replies
  1. പമേലയും മോളിയും... അവർ ഇപ്പോഴും സ്റ്റെയ്നറുടെ സംഘത്തിന്റെ കൺ‌വെട്ടത്തിന് വെളിയിലാണ്... നോട്ട് ദി പോയിന്റ്...

   Delete
  2. ദേ വരുന്നു അടുത്ത ‘മാന്യ’... ഇതെന്താ ഇവിടെ മാന്യമഹാജനങ്ങളുടെ പ്ലീനം നടത്തുന്നുണ്ടോ? :)

   Delete
  3. @വിനുവേട്ടന്‍ - "ക്ലൂ" പറഞ്ഞുതന്നതിന് നന്ദി.
   @ജിമ്മി - മാന്യ, ശ്രീ നല്ല വാക്കുകള്‍ പറഞ്ഞുപഠിക്കൂ

   Delete
 15. പുത്തനാണ്ടിലും , കൊല്ലാവസാനിയിട്ടും മറ്റും ,
  ഒഴിവ് കിട്ടിയ സമയമൊക്കെ എന്റെ ബിലാത്തി
  പട്ടണമൊന്ന് അടിച്ച് വാരി ശുദ്ധി വരുത്തുകയായിരുന്നു ഞാൻ..

  ഡെവ്ലിനും ,മ്ടെ മോളി കുട്ടിയും ,പമേലയുമൊക്കെ ദെവ്ടെ പോയി കെടക്കണാവോ..അല്ലേ

  ReplyDelete
  Replies
  1. എബടെ പോയിക്കിടന്നാലും നുമ്മടെ വിനുവേട്ടൻ അവരെയൊക്കെ പൊക്കത്തില്ലേ.. ബേജാറാവണ്ട ബിലാത്തിയേട്ടാ..

   Delete
 16. പുതിയ വർഷത്തിൽ പുതിയ പോസ്റ്റുകളൊന്നും വന്നില്ലല്ലോ ഇതുവരെ..!!

  താമസമെന്തേ വരുവാൻ......

  ReplyDelete
 17. പുതിയ എപ്പിസോട്‌ വന്നൊ വന്നോ എന്നു എന്നും നോക്കും..നോ രക്ഷ!!

  ReplyDelete
 18. ഓഹോ!!!!അടുത്ത ഭാഗത്തിൽ കാണാം.

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...