Tuesday, December 17, 2013

ഈഗിൾ ഹാസ് ലാന്റഡ് - മലയാള ചലച്ചിത്രമായാൽ ...



നോവലിന്റെ അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന വായനക്കാരുടെ ശ്രദ്ധയെ രസകരമായ ഒരു വിഷയത്തിലേക്ക് തിരിച്ചുവിടുകയാണ് ഈ ഇടക്കാല ലക്കത്തിൽ

സ്റ്റോം വാണിങ്ങ്  എന്ന നോവലിന്റെ യാത്രാരംഭത്തിൽ തുടങ്ങിയതാണ് സീനിയർ ബ്ലോഗർ ശ്രീയുമായുള്ള സൌഹൃദം. ഓരോ കഥാപാത്രങ്ങളെയും അവരുടെ മനസ്സിനുള്ളിൽ കയറിച്ചെന്ന് അവരെ വളരെ അടുത്ത് മനസ്സിലാക്കിയ അപൂർവ്വം - അല്ലെങ്കിൽ ഏക വ്യക്തിത്വം എന്ന് തന്നെ അഭിമാനത്തോടെ വിശേഷിപ്പിക്കാം ശ്രീയെആ നോവൽ മലയാളത്തിൽ ഒരു ചലച്ചിത്രമാക്കുകയാണെങ്കിൽ ആരൊക്കെയായിരിക്കണം അഭിനേതാക്കൾ എന്നതിനെക്കുറിച്ച് അന്ന് രസകരമായ ചർച്ചകൾ ശ്രീയുടെ നേതൃത്വത്തിൽ അവിടെ നടന്നിരുന്നു.

നമുക്ക് ഈഗിളിലേക്ക് തിരിച്ചു വരാം. ഈഗിൾ ഹാസ് ലാന്റഡ് സിനിമയാക്കിയിട്ടുണ്ടെങ്കിൽ ഒന്ന് കാണണമെന്ന് അജിത്‌ഭായ് കഴിഞ്ഞ ലക്കത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഈ നോവലിനെ അടിസ്ഥാനമാക്കി ഇതേ പേരിൽ തന്നെ ഇംഗ്ലീഷിൽ സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. കാണണമെന്ന് ആഗ്രഹമുള്ളവർ നമ്മുടെ ഉണ്ടാപ്രിയുടെ കാൽ പിടിച്ചാൽ കാര്യം നടക്കുംഈഗിളിന്റെ സിനിമാരൂപത്തിന്റെ തുടക്കം അൽപ്പം കണ്ടുവെങ്കിലും  അത് നോവലിന്റെ പരിഭാഷയെ സ്വാധീനിച്ചാലോ എന്ന് കരുതി പരിഭാഷ മുഴുവനും പൂർത്തിയായിട്ടേ ബാക്കി  കാണുന്നുള്ളൂ എന്ന് തീരുമാനിച്ച് മാറ്റി വച്ചിരിക്കുകയാണ് ഞാൻ. 

ഇന്നിതാ, ശ്രീ വീണ്ടും ഞെട്ടിച്ചിരിക്കുന്നുഈഗിൾ ഹാസ് ലാന്റഡ് മലയാളത്തിൽ ഒരു ചലച്ചിത്രമാക്കുകയാണെങ്കിൽ അഭിനേതാക്കൾ ആരൊക്കെയായിരിക്കണം എന്ന് ഒരു നീണ്ട ലിസ്റ്റുമായി ശ്രീ എത്തിയിരിക്കുന്നു!  ഞാൻ പോലും മറന്നുപോയ കഥാപാത്രങ്ങൾക്ക് വരെ വളരെ കൃത്യമായ കണ്ടെത്തലുമായി വന്ന ശ്രീയുടെ പ്രയത്നത്തെ തീർച്ചയായും അഭിനന്ദിക്കാതെ വയ്യ. നോവലിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ സഞ്ചാരത്തിലെ ആത്മാർത്ഥത പ്രശംസനീയം തന്നെ. ഓരോ കഥാപാത്രത്തിന്റെയും മനസ്സറിഞ്ഞ് ശ്രീ കണ്ടെടുത്ത നടീ നടന്മാരുടെ ലിസ്റ്റ് ഇതാ ഹണി റോസ് വേണമെന്ന ഉണ്ടാപ്രിയുടെയും ജിമ്മിയുടെയും നിർബ്ബന്ധത്തെ നിർദ്ദാക്ഷിണ്യം തട്ടിക്കളഞ്ഞ് മോളിയുടെ റോൾ റീമ കല്ലിങ്കലിനെ ഏൽപ്പിച്ചിരിക്കുന്നു

എങ്ങനെയുണ്ട് ശ്രീ നടത്തിയ ഓഡിഷന്റെ റിസൽറ്റ്? അടുത്ത ലക്കത്തിന് മുമ്പായി ഇതേക്കുറിച്ച് ഒരു ചർച്ച ആയാലോ? വെറുതെ ഒരു രസത്തിന്?


ജാക്ക് ഹിഗ്ഗിന്‍സ്                                 –         മധുപാ
ലിയാം ഡെവ്‌ലി                               -          പൃഥ്വിരാജ്
ഫാ ഫിലിപ്പ് വെറേക്ക                    -         നെടുമുടി വേണു​
​കേണ കുര്‍ട്ട്‌ സ്റ്റെയ്‌ന                    -         ​സുരേഷ് ഗോപി ​​​
മേജർ ജനറൽ കാൾ ​സ്റ്റെയ്‌ന                   മധു
​മാക്സ് റാഡ്‌‌ൽ                                        -         ​സിദ്ധിഖ്
കാ ഹോഫ                                     -         അനൂപ് മേനോന്‍
ഹെൻ‌ട്രിച്ച് ഹിംല                              -          സായ് കുമാ
റിട്ടർ ന്യൂമാന്‍                                        -         റഹ്‌മാ
ക്യാപ്റ്റൻ പീറ്റർ ഗെറിക്ക്                       -           ആസിഫ് അലി
മേജർ ഹാരി കെയ്‌                           -          ഇന്ദ്രജിത്ത് 
ജാക്ക് റോഗന്‍                                      -         അനി മുരളി
ഫെർഗസ് ഗ്രാന്റ്                                  -          നിവിന്‍ പോളി
കേണൽ ഹാൻസ് ന്യുഹോഫ്              -           ലാ
ജനറൽ വില്‍ഹെം കാനറിസ്‌              -           സ്ഫടികം ജോര്‍ജ്ജ്
ക്യാപ്റ്റന്‍ ഹാന്‍സ്‌ മെയ                     -           വിജയരാഘവന്‍
ലെഫ്റ്റനന്റ് കേണൽ ഓട്ടോ പ്രേയ്ഗർ  -            ദേവന്‍
ഹെന്‍ട്രി വില്ലഫ്‌ബി                             -          ലാലു അലക്സ്
​​​ആര്‍ത സെയ്‌മൂ                               -           ​ശരത് സക്‍സേന
ജോർജ്ജ് വൈൽഡ്                            -           സാദിഖ്
ബെൻ ഗാർവാൾഡ്                             -           രാജേഷ് ഹെബ്ബാ
റൂബന്‍ ഗാർവാൾഡ്                             -           ജയസൂര്യ
സാമി ജാക്ക്സൺ                               -           മുരളി ഗോപി
ഡോക്ടർ പ്രേയ്‌ഗർ                            -           ശിവജി ഗുരുവായൂര്‍
ഡോക്ട ദാസ്                                   -           കലാശാല ബാബു
സെർജന്റ് ലെംകെ                               -           ടോണി
സെർജന്റ് സ്റ്റേം                                 -           ബാല
സെർജന്റ് ബ്രാൺ‌ഡ്റ്റ്                          -           ശ്രീജിത്ത് രവി
സെർജന്റ് വില്ലി ഷീഡ്                          -           കലാഭവന്‍ മണി
മാസ്റ്റർ സെർജന്റ് ഗാർവി                      -           ഷമ്മി തിലകന്‍
കേണൽ റോബർട്ട് ഇ. ഷഫ്റ്റോ           -           ഭീമന്‍ രഘു
വെർണർ ബ്രീഗൽ                               -           വിജയകുമാ
റോസ്മാന്‍                                          -           സുധീ കരമന
ഹാർവി പ്രെസ്റ്റൺ                               -           സുരേഷ് കൃഷ്ണ
ലെഫ്റ്റനന്റ് കീനിഗ്                               -           ക്യാപ്റ്റന്‍ രാജു
മുള്ള                                                 -          ബാബുരാജ്
മേജർ ഹാൻസ് ബെർഗ                     -          ബാബു ആന്റണി
മേജർ അഡ്ലർ                                  -          അബു സലിം
ബോ‌മ്‌ലർ                                           -          വിനയ് ഫോര്‍ട്ട്
ഹാന്‍സ് ന്യൂഹോഫ്                              -          ബിജു മേനോന്‍
ഹാൻസ് ആൾട്ട്മാൻ                            -          നരേന്‍
മേജർ ഫ്രാങ്ക്                                      -           മോഹന്‍രാജ്​
ജെർഹാഡ് ക്ലൂഗ                              -           സൈജു കുറുപ്പ്
ലെയ്‌ക്ക ആംസ്ബി                          -           സുനി സുഖദ / സലിം കുമാ
ഗ്രഹാം                                               -           മാസ്റ്റ ധനഞ്ജയ് / മാസ്റ്റ സനൂപ്
സൂസൻ                                              -           ബേബി  അനിഘ / ബേബി നയന്‍താര
​വിന്‍സ്റ്റ ചര്‍ച്ചി                            -           അനുപം ഖേ
മോളി പ്രിയോർ                                   -           റീമ കല്ലിങ്ക
പമേല വെറേക്കർ                               -           മൈഥിലി / പത്മപ്രിയ
ജോവന്ന ഗ്രേ                                       -           സുമലത
ഇൽ‌സ് ന്യുഹോഫ്                                -           ലെന



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


85 comments:

  1. സാക്ഷാൽ ഫ്യുറർ അഡോൾഫ് ഹിറ്റ്‌ലറെ ശ്രീ മറന്നുവല്ലോ...

    ReplyDelete
    Replies
    1. ഹെന്റെ പൊന്നു വിനുവേട്ടാ...

      ഇങ്ങനെ ഒരു പോസ്റ്റിട്ട് വിനുവേട്ടനാണ് സത്യത്തില്‍ ഞെട്ടിച്ചത് :)

      ഹിറ്റ്‌ലറെ മന:പൂര്‍വ്വം മറന്നതാ. ആ 'കക്ഷി'യെ അവതരിപ്പിയ്ക്കാന്‍ പറ്റുന്ന ഒരൊറ്റ ആളെയും മനസ്സില്‍ വന്നതേയില്ല.

      അത് എല്ലാവരും കൂടെ പറയും പോലെ ചേര്‍ക്കാം. അല്ലേ?

      Delete
    2. വിട്ടേര് ഉണ്ടാപ്രിച്ചായാ... ഇതൊക്കെ വിനുവേട്ടന്റെ ഓഫീസിലെ ഫ്രണ്ട്സാ...

      ["ഇപ്പ താക്കോല് എവിടേണ്ട്? അവിടിരുന്നോട്ടെ... അവിടിരുന്നോട്ടെ!" എന്ന് പറഞ്ഞ പോലായി ]

      Delete
    3. അപ്പോ നമ്മക്ക് ഈഗിള്‍ സിനിമാ ആക്കേണ്ടേ..

      (എന്നു പറഞ്ഞാലെങ്ങനാ .. ഞാനത് ഒളിപ്പിച്ചു വച്ചാല്.. പിന്നെ എന്റെ കൈയ്യില്‍ കാണില്ലല്ലോ..)

      Delete
    4. അതാണ് പറഞ്ഞത്... ആക്കണം.

      ഇപ്പൊ ആവശ്യമുള്ള കഥാപാത്രങ്ങളൊക്കെ നമ്മുടെ ലിസ്റ്റില്‍ ഉണ്ടല്ലോ. ആ കഥാപാത്രങ്ങളുടെ ഒക്കെ ഒരു പ്രിന്റ് ഔട്ട് എടുത്ത് ഉണ്ടാപ്രിച്ചായന്റെ കയ്യില്‍ വയ്ക്കണം.
      അപ്പോള്‍ കഥാപാത്രങ്ങള്‍ ഒക്കെ പ്രിന്റ് ആയി കയ്യിലുണ്ടാകുമല്ലോ. അത് നമ്മളല്ലാതെ ആരുമറിയരുതെന്നാണ് വിനുവേട്ടന്‍ പറഞ്ഞത്.

      ;)

      Delete
    5. പ്രിന്റ് എടുത്ത് കയ്യിൽ വച്ചാൽ‌പ്പിന്നെ ആ കാര്യം വേറെ ആർക്കും അറിയാൻ പറ്റത്തില്ലല്ലോ..

      :D :D

      Delete
    6. അതൊക്കെ അവിടെ നില്‍ക്കട്ടെ... ഈ ജിമ്മിച്ചന്‍ ഡീ ഡീ -ന്നു വിളിയ്ക്കുന്നത് ആരെയാ..

      Delete
    7. ഹെന്റമ്മോ! ചിരിച്ച് ഒരു വഴിയ്ക്കായി. ദേ ദിതാണ്... ദിദു തന്നെയാണ് ഈ 'കമന്റ് ഓഫ് ദ പോസ്റ്റ്' എന്ന് പറയുന്നത്!

      Delete
    8. ഹഹ.. നുമ്മടെ മോളിക്കുട്ടിയെ വിളിച്ചതല്ലേ, ഉണ്ടാപ്രിച്ചായാ.. :)

      Delete
    9. ഈ കമന്റുകളെല്ലാം വായിച്ച് ചിരിച്ച് ചിരിച്ച് വയറ് വേദനിക്കുന്നു...

      (എടാ പൊട്ടാ, ആ പ്രിന്റ് എവിടെയാണ് ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് മറ്റാർക്കും അറിയില്ലല്ലോ... )

      Delete
  2. ശ്രീക്ക് ഒരു അവാര്‍ഡ് കൊടുക്കണം..ആദ്യം. ബാക്കി വായന പോലും പിന്നീട്.. മിടുമിടുക്കന്‍..

    ReplyDelete
    Replies
    1. വിനുവേട്ടനല്ലേ ചേച്ചീ അവാര്‍ഡ് വേണ്ടത്... എത്ര മാത്രം ഹോം വര്‍ക്ക് വേണ്ടി വരുന്നുണ്ടാകും ഇതൊക്കെ വിവര്‍ത്തനം ചെയ്ത് മുടങ്ങാതെ നമ്മുടെ മുന്നില്‍ എത്തിയ്ക്കാന്‍...

      Delete
    2. അവാര്‍ഡ് കമ്മറ്റി റെഡി....ലിസ്റ്റ് ഇങ്ങു തന്നാട്ടെ..!! (വല്ലോം തടയുമോ ആവോ..?)

      Delete
    3. ഓഹോ.. ഞാൻ ഇത്തിരി ലേറ്റായപ്പോളേയ്ക്കും ഉണ്ടാപ്രിച്ചൻ കമ്മറ്റി രൂപീകരിച്ച് പിരിവ് തുടങ്ങിക്കഴിഞ്ഞോ..!!

      Delete
    4. ആ പിരിച്ചു കിട്ടിയ കാശു കൊണ്ടാണ് ഉണ്ടാപ്രിച്ചന്‍ ഈ ക്രിസ്മസ് ആഘോഷിക്കാന്‍ പ്ളാനിട്ടിരിയ്ക്കുന്നത് എന്നാണ് കേട്ടത്

      Delete
  3. ചര്‍ച്ചില്‍ ആയിട്ട് അനുപം ഖെര്‍ തിളങ്ങും.
    ബാക്കിയെല്ലാ കാസ്റ്റിംഗും കൊള്ളാം

    ReplyDelete
    Replies
    1. അജിത്തേട്ടാ... എന്നാല്‍ ഇനി ഹിറ്റ്‌ലര്‍ ആരായിരിയ്ക്കണം എന്നതിന് വായനക്കാരുടെ ഇടയിലൊരു സര്‍വ്വേ നടത്തിയാലോ?

      Delete
    2. അനുപം ഖേര്‍ ഉണ്ടേല്‍ ...ശ്ശോ.. മറ്റേ കക്ഷി (അ. പു) മരിച്ചു പോയല്ലോ.... അല്ലേല്‍ തിളങ്ങിയേനെ..ഹിറ്റ്ലര്‍ ആയിട്ട്

      Delete
    3. എന്നാൽ‌പ്പിന്നെ ഹിറ്റ്ലർ ആവാൻ നമുക്ക് അനിയൻ പുരിയെ വിളിയ്ക്കാം.. ഓം പുരി.. (തിളങ്ങുമോ?)

      Delete
    4. ഹിറ്റ്‌ലർ ആയി അൽപ്പം വട്ട മുഖം ഉള്ള ആളല്ലേ വേണ്ടത്...? മുറിമീശയും വച്ച്...

      Delete
    5. ദേ... ഒരുപാട് കണ്ടീഷനൊക്കെ പറഞ്ഞാല്‍ അവസാനം താടി വടിച്ച്, മീശ കത്രിച്ച് വിനുവേട്ടന്‍ തന്നെ ഹിറ്റ്ലറായി ഇറങ്ങേണ്ടി വരും ട്ടാ :)

      Delete
    6. അയ്യോ... അത് ഞാനോർത്തില്ല... :)

      Delete
  4. വിനുവേട്ടന്‍.. വിവര്‍ത്തനം ചെയ്തു കഴിഞ്ഞില്ല... അതുകൊണ്ടല്ലേ .. ഉം മനസ്സിലായി.

    ReplyDelete
  5. ഡെവ്‌ലിൻ ആയി പൃഥ്വീരാജ് തന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. ബാക്കി ആരായാലും വേണ്ടില്ലെനിക്ക്... എന്നാലും ശ്രീയുടെ ഈ ഉദ്യമത്തിനെ എന്താ വിളിക്ക്യാ....?
    ഈ കഥാപാത്രങ്ങളുടെ പേരുകളൊക്കെ എങ്ങനെ ഓർമ്മയിൽ സൂക്ഷിച്ചു. എന്തായാലും വിനുവേട്ടൻ കഷ്ടപ്പെടുന്നതിനേക്കാൾ ശ്രീ ഉറക്കമിളച്ചു....!! അഭിനന്ദനങ്ങൾ ശ്രീ.......

    ReplyDelete
    Replies
    1. സ്റ്റോം വാണിങ്ങിനേക്കാള്‍ കടുപ്പമുള്ള നോവലാണ് ഈഗിള്‍ എന്ന് സമ്മതിയ്ക്കാതെ വയ്യ വീകെ മാഷേ. ഒരുപാട് കഥാപാത്രങ്ങള്‍! അവരില്‍ പലരെയും ഓര്‍ക്കാനും കഥയുടെ രസം നഷ്ടപ്പെടാതിരിയ്ക്കാനും ഇടയ്ക്കൊക്കെ പഴയ അദ്ധ്യായങ്ങള്‍ വീണ്ടും വായിക്കാതെ വയ്യല്ലോ.

      Delete
    2. അദ്ദന്നെ.. ശ്രീ-യെ സമ്മതിക്കണം..
      ഈ വീണ്ടും വീണ്ടും വായനയൊക്കെ നുമ്മളും കുറെ നടത്തിയതാ ഉവ്വേ..
      ന്നാലും. ഇതില്‍ നാലിലൊന്നു പേരും ആരാണെന്ന് പെട്ടന്ന് ഓര്‍ക്കാന്‍ പറ്റുന്നില്ല..

      Delete
    3. എച്ച്മു, വിവർത്തനം കഴിയാത്തതുകൊണ്ടൊന്നുമല്ല... കഥയുടെ ലക്കങ്ങൾ ഈയിടെയായി ഞായറാഴ്ച്ച രാത്രികളിലല്ലേ പോസ്റ്റ് ചെയ്യുന്നത്...? ഇതൊരു ഇടക്കാല ലക്കം മാത്രം...

      Delete
  6. ennal namukkellaarkkum koodi ee chithram angu nirmmichalo?

    ReplyDelete
    Replies
    1. ഒരു രസത്തിനെങ്കിലും അങ്ങനെ ആലോചിയ്ക്കുന്നതിലൊരു സുഖമുണ്ട് :)

      അതിലും ആഗ്രഹം സ്റ്റോം വാണിങ്ങും ഈഗിളും (വിവര്‍ത്തനങ്ങള്‍) പുസ്തകമായി പുറത്തിറങ്ങി കാണാനാണ്.

      Delete
  7. എല്ലാ വായനക്കാരോടും :

    വിനുവേട്ടന്‍ ഇത്രയും കഷ്ടപ്പെട്ട് 101% ആത്മാര്‍ത്ഥതയോടെ ഇങ്ങനെ ഒരു വിവര്‍ത്തനവുമായി മുന്നോട്ടു പോകുമ്പോള്‍ (2009 മുതല്) അതിന്റെ ഒരു സ്ഥിരം വായനക്കാരന്‍ എന്ന നിലയില്‍ നമ്മെക്കൊണ്ടാകുന്ന നിലയില്‍ വിനുവേട്ടനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നേ ഉള്ളൂ. വിനുവേട്ടന്റെ കഷ്ടപ്പാടുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊന്നും ഒന്നുമല്ല :)

    പിന്നെ, ഇത് എന്റെ മാത്രം പ്രയത്നം എന്ന് പറയാനാവില്ല - വിനുവേട്ടനും ജിമ്മിച്ചനും ചാര്‍ളിച്ചായനും ഒപ്പം തന്നെയുണ്ട്. 2009 ല്‍ സ്റ്റോം വാണിങ്ങ് എഴുതി തുടങ്ങിയപ്പോള്‍ മുതലുള്ള ഒരു നല്ല സൌഹൃദം!

    സ്വന്തം തിരക്കുകള്‍ക്കിടയിലും ഇവിടെ മുടങ്ങാതെ വന്ന് എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടു പോകുന്ന എല്ലാവര്‍ക്കും നന്ദി

    ReplyDelete
    Replies
    1. അങ്ങനെ ചുളുവില്‍ ഒരു ഓഹരി കിട്ടി..
      എന്തിനാ ശ്രീ .. ഇതു ശ്രീയുടെ മാത്രം പ്രയത്നമല്ലേ..(അങ്ങനെ ജിമ്മിച്ചന്‍ ഇപ്പോ ആളാവേണ്ട..)
      പിന്നെ സൗഹൃദം...ഒരിക്കല്‍ പോലും കണ്ടിട്ടില്ലേലും നിങ്ങളൊക്കെ എന്റെ സ്വന്തം. (ഹൃദയത്തില്‍ സൂക്ഷിക്കാന്‍..)

      Delete
    2. ഞാനും ഭയങ്കര സംഭവമാ... ഇതുവരെ പറഞ്ഞില്ല എന്നേയുള്ളൂ.. :)

      Delete
  8. ഹംബടാ ശ്രീ..
    നീ ആള് കൊള്ളമല്ലോ.. എന്നാലും ഹണി റോസിനെ കളഞ്ഞത് ശെരിയായില്ല..
    (പാവം ഹണി, പറഞ്ഞു വെച്ച റോള്‍ ഇല്ലാന്ന് പറയുംമ്പോള്‍ അവള്‍ കരയുന്നതോര്‍ത്ത്‌ എനിക്ക് ഇപ്പോഴേ കരച്ചില് വരുന്നു)

    വിനുവേട്ടാ.. എനിക്കും ഒരു റോള്‍.. ചെറുത്‌ മതീല്ലോ.. (ഞാന്‍ നല്ല അസലായി അഭിനയിക്കും.. എന്‍റെ പെന്നുംബിള്ള ഇപ്പോഴും പറയാറുണ്ട്.. അഭിനയം അസലായി എന്ന്..)

    ReplyDelete
    Replies
    1. അമ്പട കള്ളാ.. ഹണി റോസ്സുമായിട്ടാ കമ്പനി അല്ലേ..
      എന്നിട്ട് ഭാര്യേടെ മുന്നില്‍ അഭിനയിക്കും പോലും..കൊള്ളാം കൊള്ളാം...

      ആ ക്രൂരന്‍ ജിമ്മച്ചനാ അവസാന നിമിഷം കാലു മാറിയേ..എന്റെ പൊന്നു ഹണീ നീയൊന്ന് ക്ഷമിക്ക്

      Delete
    2. ‘ഓരോ വോട്ടും ഹണിമോൾക്ക്’ എന്ന ബാനറും പിടിച്ച് ഞാൻ നിൽക്കാൻ തുടങ്ങിയിട്ട് കാലം ഇമ്മിണിയായി.. വിനുവേട്ടനും ശ്രീക്കുട്ടനും കൂടെ നടത്തിയ പൊറോട്ട നാടകത്തിന്റെ ആന്റി ക്ലൈമാക്സിലാണ് അവർ ഹണിയെ തട്ടി കല്ലുമ്മെക്കായ ആക്കിയത്..

      Delete
    3. മോളിയുടെ മുഖം ജാക്ക് ഹിഗ്ഗിൻസ് വിവരിച്ചിരിക്കുന്നത് ഒന്നുകൂടി വായിച്ച് നോക്കൂ ജിം... എന്നിട്ട് ഒന്നു കൂടി ഒന്ന് ആലാചിച്ച് നോക്കിക്കേ... ഉണ്ടാപ്രിയോടും കൂടിയാ...

      Delete
  9. ഹണി റോസിനെ ഒഴിവാക്കിയതിന്റെ പേരില്‍ ജിമ്മിച്ചന്‍ എന്നെ തല്ലാന്‍ ആളെ ഏര്‍പ്പാടാക്കുമോന്നറിയില്ല ;)


    പിന്നെ, ശ്രീജിത്തിന് ഒരു റോള്‍ വേണമെങ്കില്‍ വിനുവേട്ടന്‍ ശരിയാക്കി തരും ട്ടോ

    ReplyDelete
  10. ആഹാ! ശ്രീജിത്ത് പറഞ്ഞ കണക്കാണ് അഭിനയിക്കാനുള്ള മാര്‍ക്ക് എങ്കില്‍... ഇവിടെ നടന്മാരുടെ ചാകരയായിരിക്കും...

    വിനുവേട്ടന്‍ മിടുക്കനായ വിവര്‍ത്തകന്‍ എന്ന് പശുക്കുട്ടി പലവട്ടം അവാര്‍ഡ് കൊടുത്തതാണ്.. ശ്രീക്ക് പറ്റിയ ഒരു അവാര്‍ഡ് പേരു കണ്ടുപിടിച്ചില്ല. അതുവരെ മിടുമിടുക്കന്‍ എന്ന പദവിയില്‍ തുടരു.. പിന്നെ ഇച്ചിരി അവാര്‍ഡ് ജിമ്മിച്ചനും ചാര്‍ലിച്ചായനും ഒക്കെ പിച്ചിക്കൊടുത്തോളൂ.. ( അവരുടെ സഹായവും ഉണ്ടെന്ന് പറഞ്ഞല്ലോ )

    ReplyDelete
    Replies
    1. എന്നാല്‍പിന്നെ അങ്ങനെ തന്നെ :)

      [അല്ലേലും ജിമ്മിച്ചനും ചാര്‍ളിച്ചായനും ഓരോ "പിച്ച്" എങ്കിലും കൊടുക്കാന്‍ ഒരു കാരണമായല്ലോ]

      Delete
    2. ശ്രീ ചുമ്മാ പറഞ്ഞതാ പശുക്കുട്ടിച്ചേച്ചീ ..
      നമ്മക്കവാര്‍ഡും വേണ്ട പിച്ചും വേണ്ട...
      ( സ്നേഹം തോന്നി വല്ല സദ്യയ്ക്കും വിളിച്ചാല്‍ വരാംട്ടോ)

      Delete
  11. നടിനടന്മാരെ തിരഞ്ഞെടുത്തതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. അനുപംഖേറിന്ന് പകരം
     മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനേ വയ്യ. എന്തായാലും സംവിധാനം വിനുവേട്ടന്‍ തന്നെ ചെയ്യണം. സൂപ്പര്‍ താരങ്ങളെ അവഗണിച്ചതില്‍ ആരെങ്കിലും പിണങ്ങുമോ എന്ന സംശയവും ഉണ്ട്.

    ReplyDelete
    Replies
    1. ദദു മാത്രം പറയരുത്...
      വിനുവേട്ടന്‍ പണ്ടൊന്നു ശ്രമിച്ചതാ..."നായിക വെള്ളത്തിലേയ്ക്കല്ലേ ചാടുന്നത്.. അപ്പോ ക്യാമറയും ഒപ്പം ചാടട്ടെ !!!)

      Delete
    2. keraladasanunni മാഷേ, നമുക്ക് ഈ കഥയ്ക്ക് യോജിയ്ക്കുന്ന ഇപ്പോള്‍ നിലവിലുള്ള നടീനടന്മാര്‍ എന്ന നിലയിലാണ് സെലക്ഷന്‍!

      [സൂപ്പര്‍ താരങ്ങളുമായി പറഞ്ഞ് എല്ലാം കോംപ്ലിമെന്റാക്കാമെന്ന് ജിമ്മിച്ചന്‍ സമ്മതിച്ചിട്ടുണ്ട് ;)]

      Delete
    3. ആരും പേടിക്കേണ്ട.. സൂപ്പറുകളുമായിട്ട് നമുക്ക് നല്ല പിടിപാടല്ലേ.. ഒക്കെ ശരിയാക്കിത്തരാം.. ;)

      Delete
  12. ഇഷ്ട്ടപ്പെട്ടു ഈ ചര്ച്ച..ഇങ്ങനെ ഓരോന്നിൽ നിന്നും ആണ് സിനിമയും
    തിരക്കഥയും ഒക്കെ ഉണ്ടാവുക..(ഇതൊക്കെ വിനുവേട്ടൻ
    ടീവിയിൽ ഇങ്ങനെ ഇന്റർവ്യൂ നു പറയുന്ന ഒരു കാഴ്ച
    ദേ എന്റെ മനസ്സില് തെളിയുന്നു.അപ്പൊ ഞങ്ങളുടെ ഒക്കെ
    പേര് പറയണം കേട്ടോ)..

    നമുക്ക് ഇതങ്ങ് തള്ളിക്കളയണ്ട..ഇരിക്കട്ടെ ഒരു പ്രൊജക്റ്റ്‌
    ആയി മനസ്സില് എങ്കിലും..കഥാ പാത്രങ്ങൾ ഒക്കെ ഇപ്പൊ ഒന്നും
    തീരുമാനിക്കാൻ പറ്റില്ലല്ലോ..producer,director ഒക്കെ വരട്ടെ:)

    എന്നാലും ഇത് രണ്ടും ബുക്ക്‌ ആയി ഇറക്കുന്ന കാര്യം ഒട്ടും
    താമസിക്കാതെ തന്നെ ആലോചിച്ചു വേണ്ടത് ചെയ്യണം എന്ന്
    ആണ് എന്റെ ആഗ്രഹം..
    Shree:You deserve a real congrats...:)great effort which
    shows your thorough reading and understanding of the story..

    ReplyDelete
    Replies
    1. അതെ....വിനുവേട്ടാ അഭിമുഖത്തില്‍ ഇതും കൂടെ മറക്കാതെ പറയണേ..
      ജിമ്മച്ചന്‍ എന്നൊരു തങ്കക്കുടമാണു ഈ സിനിമാ നിര്‍മ്മിക്കാനുള്ള പണം മുടക്കാമെന്നേറ്റത്..
      ജിമ്മിച്ചനെ എങ്ങനെയും കുത്തുപാളയെടുപ്പിക്കാനായി കാസ്റ്റിംഗ് ഡയറക്ടറായി ശ്രീ സ്വയം മുമ്പോട്ടു വരികയായിരുന്നു.. ( ഫുഡും അനുസാരികളും ചാര്‍ളി ആന്റ് കോ സ്പോണ്‍സേര്‍ഡ്)

      Delete
    2. ഹഹ തന്നെ തന്നെ.

      Delete
  13. ഈഗിളിന്റെ ശ്രീ അല്ലെ നമ്മുടെ ശ്രീ. ഈ തിരഞ്ഞെടുപ്പിനും നല്ല ശ്രീ.
    നമ്മുടെ സ്വന്തം പാലക്കാടിന്റെ ശ്രീയും വിക്ടോറിയ കോളേജിന്റെ ഒരുകാലത്തെ ശ്രീയും എന്റെ കോളേജ് മേറ്റും ആയ രാജേഷ്‌ ഹെബ്ബാര്‍ ബെന്‍ ഗാര്‍വാള്‍ഡ്‌ ആയി തിളങ്ങും.
    ശ്രീ ശ്രീ വിനുവേട്ടനും ഇങ്ങനെ ഒരു പോസ്റ്റിന് നന്ദി.

    ReplyDelete
    Replies
    1. ഒന്നും മനസ്സിലായില്ല...ശ്രീ ശ്രീ രവിശങ്കറുടെ ആളായിരിക്കും.. ( കട: ജഗതി.. "ഇംഗ്ലീഷ് മീഡിയം ആയിരിക്കും..")

      Delete
    2. ചാര്‍ളിച്ചായാ... ആ സീന്‍ ഓര്‍ത്തു ചിരിച്ചു പോയി :)

      Delete
    3. ശ്രീമതി സുകന്യാമ്മേ.. ആകെ മൊത്തം ശ്രീ മയമാണല്ലോ..

      ശ്രീക്കുട്ടാ.. നീ പൊന്നപ്പനല്ലെടാ.. തങ്കപ്പനാ.. തങ്കപ്പൻ..

      Delete
    4. അതെയതെ. ജിമ്മിച്ചന്‍ എങ്ങനെയെങ്കിലും ഈ പ്രശ്നം ഒന്ന് "തീര്‍ത്തു തരണം"

      Delete
    5. @ഉണ്ടാപ്രി - അതേലോ. :)

      Delete
  14. ഇനിയും ഇവിടെ ഹാജര്‍ വയ്ക്കാത്ത ജിമ്മിച്ചന്റെ ശ്രദ്ധയ്ക്ക്...

    വൈകാതെ ഇവിടെ വന്ന് ഹാജര്‍ വച്ചിട്ടില്ലെങ്കില്‍ ഒരു റോളും ചോദിച്ച് ഈ വഴി വന്നാല്‍ ആരും തിരിഞ്ഞു പോലും നോക്കില്ല ട്ടോ.

    ജിമ്മിച്ചന്‍ ജോവന്നയുടെ നായ 'പാച്ച്' നു പറ്റിയ നായയെ കണ്ടു പിടിയ്ക്കാന്‍ വല വിരിച്ച് കാത്തിരിപ്പാണെന്ന് ഒരു കിംവദന്തി കേട്ടു. നേരാണോ എന്തോ!!!

    ReplyDelete
    Replies
    1. ഞാൻ ഹാജർർർർ...

      സത്യം പറഞ്ഞാൽ ‘പാച്ചി‘ന്റെ പേരുമാറ്റി ‘ജിമ്മി’ എന്നാക്കുന്നതിനുവേണ്ടി ഗസറ്റിൽ പരസ്യം കൊടുക്കാൻ പോയേക്കുവായിരുന്നു.. എന്നാലെങ്കിലും ഒരു റോൾ കിട്ടിയാലോ എന്ന് കരുതി.. ;)

      “ആരും തിരിഞ്ഞുനോക്കില്ല” എന്ന് പറഞ്ഞതിൽ ഒരു ഭീക്ഷണിയുടെ ലാഞ്ചനയുണ്ടോ?? ;)

      Delete
    2. ഹേയ്... അങ്ങനെ തോന്നിയോ? അങ്ങനെ തോന്നാവോ? അല്ല... അങ്ങനെ തോന്നിയാല്‍ തന്നെ... [കടപ്പാട്: ശങ്കരാടി - ദേവാസുരം]

      (ഓഫ്: ഇതിന്റെ അടുത്ത ഡയലോഗ് തിരിച്ചു ചോദിയ്ക്കണ്ട!)

      Delete
    3. പോട്ടെ ശ്രീ... നെടുമുടിയ്ക്ക് ഒഴിവില്ലെങ്കിൽ ഫാദർ വെറേക്കറുടെ റോൾ ജിമ്മിയ്ക്ക് കൊടുക്കാം എന്ന് ഉണ്ടാപ്രി സമ്മതിച്ചിട്ടുണ്ട്...

      Delete
    4. ഉണ്ടാപ്രിച്ചായന് അത് 100% സമ്മതമായിരിയ്ക്കും - കാരണം ജിമ്മിച്ചന്‍ വെറേക്കര്‍ ആകുമ്പോ പമേല പെങ്ങളുമാകും. മോളിയുമായി അത്ര അടുക്കാനുമാകില്ല. രണ്ടാളും സേഫ്... അതാണ് കാര്യം :)

      Delete
  15. ആഹാ... ഇവിടെ ആഘോഷം തകർക്കുകയാണല്ലോ... നടക്കട്ടെ... നടക്കട്ടെ...

    ഒരു ചെറിയ നിർദ്ദേശം... പമേലയായി പത്മപ്രിയ ആയാലോ?

    ReplyDelete
    Replies
    1. no, nafisa ali. :)

      Delete
    2. oh sorry, ജോവന്ന ഗ്രേ- nafisa ali..
      പമേല- amala paul

      Delete
    3. വിനുവേട്ടാ

      വായനക്കാരുടെ അഭിപ്രായങ്ങളും സ്വീകരിയ്ക്കാം എന്ന് തോന്നുന്നു. ഏറ്റവും കൂടുതല്‍ പേര്‍ ഏതെങ്കിലും ഒരു കഥാപാത്രത്തിന് പറ്റിയ മറ്റൊരു താരത്തെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അവരെ പരിഗണിയ്ക്കാം.

      പക്ഷേ, അനോണിമസ് ആയി കമന്റിടുന്നവരെ എന്തു ചെയ്യും? അവര്‍ ഏതെങ്കിലും ഒരു ബ്ലോഗര്‍ ഐഡിയില്‍ നിന്ന് ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നു.

      Delete
    4. ഒരു വിരോധവുമില്ല ശ്രീ... വായനക്കാരുടെ അഭിപ്രായങ്ങൾ വരട്ടെ... നമുക്ക് മാറ്റങ്ങൾ വരുത്താം...

      അനോനികളുടെ കാര്യം തൽക്കാലം ശരിയാക്കിയിട്ടുണ്ട് ശ്രീ...

      Delete
  16. വിട്ടുപോയ ചില കഥാപാത്രങ്ങൾ കൂടിയുണ്ട് ശ്രീ...

    ജോർജ്ജ് വൈൽഡിന്റെ പത്നി ബെറ്റി വൈൽഡും പിന്നെ സൂസന്റെ മുത്തച്ഛൻ റ്റെഡ് ടെർണറും മുത്തശ്ശി ആഗ്നസ് ടെർണറും...

    ReplyDelete
    Replies
    1. വിനുവേട്ടാ... ആ കഥാപാത്രങ്ങള്‍ക്കൊക്കെ കൂടുതല്‍ റോളുകള്‍ വരുന്നേയുള്ളൂ, അല്ലേ? അങ്ങനെ ഉള്ളവരെ നമുക്ക് നോവല്‍ പുരോഗമിയ്ക്കുന്തോറും പടിപടിയായി ഉള്‍പ്പെടുത്താം... ഈ പോസ്റ്റിലെ ലിസ്റ്റ് അതിനനുസരിച്ച് അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്നാല്‍ പോരേ?

      Delete
    2. നമ്മുടെ ജി.കെ പിള്ള എങ്ങനെ ആ റോളിൽ...? :)

      Delete
    3. ആ... അതു കൊള്ളാം

      Delete
  17. ഈഗിളിന്റെ വേഗത്തിനൊപ്പം പറെന്നെത്താന്‍ കഴിയാത്തതിനാല്‍ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കേണ്ടവരെപ്പറ്റി ആധികാരികമായി ഒന്നും പറയാന്‍ കഴിയില്ല....എങ്കിലും കാവ്യാമാധവനെ നായിക സ്ഥാനത്തേയ്ക്ക്‌ പരിഗണിയ്ക്കാതിരുന്നത്‌ മോശമായിപ്പോയി എന്നു പറയാതിരിയ്ക്കാന്‍ വയ്യ...ഫേസ്‌ ബുക്കില്‍ ലൈക്കിന്റെ കണക്കെടുപ്പില്‍ ലാലേട്ടനും മമ്മുക്കയ്ക്കും തൊട്ടുപുറകില്‍ മഞ്ചു വാരിയര്‍ക്കൊപ്പം തന്നെയാണ്‌ കാവ്യയും എന്ന കാര്യം വിസ്മരിയ്ക്കരുത്‌....എത്ര മെലിഞ്ഞാലും ആനയെ ആരും ഉറുമ്പായി കരുതി അവഗണിയ്ക്കാറില്ലല്ലോ.

    സ്നേഹത്തോടെ അനോനി

    ReplyDelete
    Replies
    1. athinu kavya melinjittillalloooo....

      Delete


    2. ഇവിടെ 'സ്റ്റാര്‍ വാല്യൂ' അനുസരിച്ച് അല്ല താരങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിയിരിയ്ക്കുന്നത്. മറിച്ച്, ഈ നോവലിലെ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നതിനനുസരിച്ചാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, കാവ്യ എന്നിങ്ങനെ ആരെയും മനപൂര്‍വ്വം വേണ്ടെന്നു വച്ചതല്ല.


      അനോനി ആദ്യം പറഞ്ഞ വാചകത്തില്‍ തന്നെ ഇതിനുത്തരമുണ്ട് - "ഈഗിളിന്റെ വേഗത്തിനൊപ്പം പറെന്നെത്താന്‍ കഴിയാത്തതിനാല്‍ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കേണ്ടവരെപ്പറ്റി ആധികാരികമായി ഒന്നും പറയാന്‍ കഴിയില്ല".

      അതു കൊണ്ടാകും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. ഈ നോവല്‍ ഇതു വരെ വായിച്ച സ്ഥിരം വായനക്കാരാരും മോളിയുടെയോ പമേലയുടെയോ റോളില്‍ കാവ്യയെ സങ്കല്‍പ്പിയ്ക്കാനേ തുനിഞ്ഞുകാണുമെന്ന് തോന്നുന്നില്ല.

      Delete
  18. അനോനികളുടെ ശ്രദ്ധയ്ക്ക്... ഇവിടെയെല്ലാവരും സ്വന്തം ഊരും പേരുമൊക്കെ വച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ നിങ്ങൾ മാത്രം അജ്ഞാതരായി തുടരുന്നത് ശരിയാണോ??

    ReplyDelete
    Replies
    1. അത് ഞാൻ ദേ, ഇപ്പോ ശരിയാക്കിത്തരാം ...

      Delete
    2. ങേ.. സനോനികള്‍ക്ക് മാത്രം കമന്റിയാ മതിയോ ഇവിടെ.... ??? (കട: അയ്യപ്പ ബൈജു)

      Delete
  19. ശ്രീയുടെ സെലെക്ഷന്സ് കൊള്ളാം

    ReplyDelete
  20. അയ്യോ...ഞാനുമുണ്ട് ഈ സിൽമേടെ കൂ‍ൂടെ ..
    റീമ കല്ലിങൽ , മൈഥിലി , പത്മപ്രിയ ,സുമലത ,
    ലെന ,...,... ഹായ് ഒന്തോരം ആൾക്കാരാ ...

    ശ്രീ ,ഞാനൊരു കൊ-പ്രൊഡ്യൂസറായിക്കൊള്ളം ..കേട്ടോ

    ReplyDelete
    Replies
    1. എന്നാപ്പിന്നെ നടിമാരെ വേറേ നോക്കേണ്ടി വരും.. കാരണം, ഇപ്പോ ലിസ്റ്റ് ചെയ്തവരെയെല്ലാം ബിലാത്തിയേട്ടൻ ‘മാജിക് പഠിപ്പിക്കാൻ’ കൊണ്ടുപോകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.. (കണ്ടില്ലേ ആ ആക്രാന്തപ്പെടൽ.. ;) )

      Delete
    2. മുരളി മാഷ് ഇല്ലാതെ നമുക്ക് എന്തോന്ന് സില്‍മ!

      ജിമ്മിച്ചന്റെ ഒരു കണ്ണു ഇക്കാര്യത്തില്‍ ഉണ്ടാകും എന്നതാ ആകെയുള്ള ഒരു സമാധാനം :)

      Delete
    3. മുരളിഭായ് എന്താ ഈ ലക്കത്തിൽ വരാത്തത് എന്ന് വിഷമിച്ചിരിക്കുകയായിരുന്നു... കോ-പ്രൊഡ്യൂസർ... മനസ്സിലായി മനസ്സിലായി... :)

      Delete
  21. ഹിറ്റ്‌ ലറായി ആരേയും സെലക്റ്റ്‌ ചെയ്തിലല്ലോ അല്ലേ?

    അനുപം ഖേർ മതി!!!!

    ReplyDelete
    Replies
    1. അപ്പോൾ വിൻസ്റ്റൺ ചർച്ചിൽ?

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...